romance
201 Posts • 8M views
SHABANA SHEBU..
5K views 25 days ago
❤️ഇന്നാണ കല്യാണം.❤️ 𝗣𝗔𝗥𝗧:-𝟭 ✍️:𝗦𝗵𝗮𝗯𝗮𝗻𝗮 𝘀𝗵𝗲𝗯𝘂 സൈറ.... ഡീ സൈറ.... (ഉമ്മ) ഇവളിത് എവിടെ പോയി കിടക്കാണോ എന്തോ... സൈറ... 😬😬 എന്താ 😡 (സൈറ) അതുശെരി ഇവിടെ ഉണ്ടായിരുന്നോ എന്നിട്ടാണോടി ഞാൻ ഇത്രേം നേരം വിളിച്ചു കൂവിയിട്ടും അന്റെ ചെവി കേട്ടില്ലേ 😡 (ഉമ്മ) എന്റെ ചെവിക്ക് യാതൊരു കുഴപ്പമില്ല 😏(സൈറ) പിന്നെന്താ അനക്ക് വിളിച്ചാൽ മിണ്ടാൻ പാടില്ലേ...😬 (umma) ചക്കി എവിടെ😡?? (സൈറ) അയിനെ അന്റെ വാപ്പ ആർക്കോ കൊടുത്ത് 😑(ഉമ്മ) കൊടുക്കേ... 🥺😳 (സൈറ) ആഹ്... ഇയ്യിങ്ങനെ 24 മണിക്കൂറും അയിന്റെ പിന്നാലെ നടന്നോ... ഇപ്പളും കൊച്ചു കുട്ടിയാണെന്നാ ഓളെ വിചാരം 😶😶 (ഉമ്മ) ആർക്ക്.... ആർക്കാ കൊടുത്തേ... 🥺🥺 (സൈറ) ആ 🤷‍♀️ ഇക്കറിയൂല.. അന്റെ വാപ്പ വന്നിട്ട് ഇയ്യെന്നെ ചോദിച്ചോ.. 😐 (ഉമ്മ) ഇൻ ക്ക് ഇന്റെ ചക്കി നെ ഇപ്പൊ കിട്ടണം...😭😭 (സൈറ) "ആയിഷാ................. " അള്ളോഹ് വാപ്പ 😳🏃‍♀️🏃‍♀️ (സൈറ) ഇയ്യ് വാപ്പനോട് ചോദിക്കുന്നില്ലേ🤭 (ഉമ്മ) വേണ്ട 😑 ഞാൻ പോണ്.. തന്തേനെ പേടിച്ചിട്ടൊന്നും അല്ല 😤 ഇപ്പൊ ചോദിക്കാൻ ഒരു മൂഡില്ല.... (സൈറ) ആ പോവല്ലേ പോവല്ലേ ഞാൻ അന്നോട് വേറൊരു കാര്യം പറയാനാ അന്നേം തിരഞ് വന്നത്.... (ഉമ്മ) എന്താ 🙄 (സൈറ ) "അയിഷാആആആ........ " (വാപ്പ) 😬😬😬 ഇങ്ങളെ കാട്ട്യോന് വേറെ പണിയൊന്നുമില്ലേ.... (സൈറ) Deee.... വാപ്പാനെ പറയുന്നോ... അനക്ക് ഞാൻ വെച്ചിട്ടുണ്ട് വന്നിട്ട് തരാം 😡😡... (ഉമ്മ) 😏😏😏ഓഓഓ.... (സൈറ) എ... എന്താ ഇക്ക🙂  ( തന്നെയും കാത്തിരിക്കുന്ന റഷീദിന്റെ അരികിലായി വന്നു കൊണ്ട് ആയിഷ ചോദിച്ചു.) ഞാൻ പറഞ്ഞ കാര്യം എന്തായി 🤔 (Rasheed [സൈറയുടെ വാപ്പ]) അത് ഞാൻ മോളോട് പറയാൻ തുടങ്ങുമ്പോൾ ആണ് ഇക്ക വിളിച്ചത്... (ആയിശ) ഇന്നുതന്നെ ഒരു തീരുമാനത്തിൽ എത്തണം... അവരായിട്ട് ഇങ്ങോട്ട് വന്ന സ്ഥിതിക്ക്.... (റഷീദ്) സാഹിർ (സൈറയുടെ ആങ്ങള ) നോട്‌ ഒന്ന് ചോദിക്കണ്ടെ..... (ഉമ്മ)🙂 ചോദിക്കണം.... പക്ഷെ തീരുമാനം അനുകൂലമായിരിക്കണം😠 (റഷീദ്) Mmm 🚶‍♀️ എന്താ ഉമ്മാ എന്താ കാര്യം?? (സൈറ) അന്റെ കാക്കു ന് ഒരു കല്യാണാലോചന... 🙂 (Umma) 👀👀👀ശെരിക്കും...( സൈറ) അല്ല കള്ളം 😏(ഉമ്മ) കാര്യായിട്ട് ആണോ😣 (സൈറ) ആഹ് ടീ പെണ്ണെ (ഉമ്മ) ആരാ ആള്...🤔 നാത്തൂൻ പോരോക്കെ എടുക്കാൻ പറ്റുന്ന കുട്ടി മതി ട്ടാ....😑😑 (സൈറ) ആഹ്.... പിന്നെ അതൊക്കെ പറ്റും.. നല്ലോണം പറ്റും... അനക്ക് നല്ലോണം അറിയുന്ന കുട്ട്യാ.. 😌😌 (ഉമ്മാ) അതാരാ 🙄?? അന്റെ കൂട്ടുകാരി ഇല്ലേ Shahza ഓളെന്നെ 🙂(ഉമ്മ) ഇതൊക്കെ എപ്പോ... ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ..... 😳 (സൈറ) കുറച്ചുദിവസം ആയിട്ട് വാപ്പ ഇതിന്റെ പിന്നാലെയാണ്... (ഉമ്മ) അയിന് shahza യും കാക്കുവും സമ്മതിക്കണ്ടേ 🙄🙄 (സൈറ) അതൊന്നും അന്റെ വാപ്പാക്ക് അറിയണ്ട.... ഈ കല്യാണം നടന്നിരിക്കണം അത്രയേ ഉള്ളൂ...  (ഉമ്മ) അതെന്താ അങ്ങനെ (സൈറ) 😳😳 നിങ്ങളുടെ വാപ്പമാര് തമ്മിൽ പണ്ട് മുതലേ പറഞ്ഞ് ഉറപ്പിച്ചതാണ് ഈ ബന്ധം ......... പക്ഷേ അതൊന്നും അല്ല ഇപ്പോഴത്തെ ഇവിടുത്തെ പ്രശ്നം... 😔😔 (ഉമ്മ) പ്രശ്നോ??എന്ത് പ്രശ്നം 🤔 (സൈറ) അത്.... പിന്നെ.. അവ ര്... അവർക്ക്... (ഉമ്മ) എന്താണ് ഉമ്മ എന്താണ് ഇങ്ങള് പറയുന്നത് ഒന്ന് തെളിച്ചു പറ  (സൈറ) അവളുടെ വാപ്പ വേറെ ഒരു തീരുമാനം കൂടെ മുന്നോട്ടു വച്ചിട്ടുണ്ട്... നിങ്ങടെ വാപ്പാക്കും അതിനു നൂറുവട്ടം സമ്മതമാണ് 😔😔 (ഉമ്മ) എന്ത് തീരുമാനം 🤷‍♀️ (സൈറ) അ അതല്ല... അവര് ഉദ്ദേശിക്കുന്നത് ഒരു മാറ്റകല്യാണം ആണ്.... 😔😔(ഉമ്മ) മാറ്റകല്യാണോ 🙄 എന്നുവെച്ച (സൈറ) എന്ന് വെച്ച അവിടുത്തെ കുട്ടിയെ ഇങ്ങോട്ട് തരുമ്പോ ഇവിടുത്തെ കുട്ടിയെ അങ്ങോട്ട് കൊടുക്കണം എന്ന്🙁... (ഉമ്മ) മ്... മ.. മനസിലായില്ല 🥺😨 (സൈറ) അതായത് shahza യുടെ വാപ്പ നിന്റെ കാക്കുവിന് നിക്കാഹിന് കൈ കൊടുക്കുമ്പോൾ അതെ സമയം തന്നെ നിന്റെ വാപ്പ shinaz ന് നിക്കാഹിന് കൈകൊടുക്കണം എന്ന് 😕 (ഉമ്മ) "Shinaz "??? അതിന് അവനും കൂടെ ഈ വിവാഹത്തിന് താല്പര്യം ഉണ്ടോ എന്ന് അറിയണ്ടേ... 🥺🥺ഇല്ല ഞാൻ സമ്മതിക്കില്ല എ... നി... ക്ക്... ഇപ്പൊ കല്ല്യാ... വേണം... സമ്മതിക്കണം 😡😡 ഇത് നടക്കും നടത്തിക്കും ഞാൻ ( റഷീദ്) വാപ്പ... പ്ലീസ്.. 🥺 എന്നെ ഇതിലേക്ക് ഇപ്പൊ വലിച്ചിടരുത്.. ഇതുവരെ നിങ്ങളെ ഒന്നിലും ഞാൻ എതിർത്തിട്ടില്ലല്ലോ... അതുകൊണ്ട്.... നിർത്തിക്കോ 😡😡😡 ഇനി ഈ കാര്യത്തിൽ ഇവിടെ ശബ്ദം ഉയരരുത്... Shinaz നും ഈ കാര്യത്തിൽ യാതൊരു എതിർപ്പും ഇല്ലാ... "ഈ കല്യാണം നടക്കും " (വാപ്പ) ഇത്രയും പറഞ്ഞു കൊണ്ട് റഷീദ് അകത്തേക്ക് കയറിപ്പോയി............. **************************************************** ദിവസങ്ങൾ ശരവേഗത്തിൽ കടന്നുപോയി.... അതിനുശേഷം പിന്നീട് ഒരു സംസാരവും ഉണ്ടായിട്ടില്ല അവസാന തീരുമാനം വാപ്പമാരുടേതായതുകൊണ്ട് സമ്മതിക്കുകയല്ലാതെ വേറെ വഴിയുമില്ല... വാശി പിടിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലായ സൈറ പിന്നെ എല്ലാത്തിനോടും പൊരുത്തപ്പെട്ട് തുടങ്ങി....  മനസ്സ് കൊണ്ട് shinaz നെ സ്നേഹിക്കാനും... ***************************************************** അങ്ങനെ നാളെയാണ് കല്യാണ ദിവസം... എല്ലാവരും കല്യാണത്തിന്റെ ഓട്ടപ്പാച്ചിലിൽ ആണ്.... സൈറ... വാ വന്ന് food കഴിക്ക്... (ഉമ്മ) ഹാ... നല്ല കഥ ഈ മൈലാഞ്ചി കൈയും വെച്ച് ഞാൻ എങ്ങനെ കഴിക്കാനാ  😕😕  (സൈറ) ഇവിടെ ഇരിക്ക് ഞാൻ വാരി തരാം 😌(ഉമ്മി) അങ്ങനെ ഉമ്മ സൈറക്ക് ഫുഡ് വാരി കൊടുക്കാൻ തുടങ്ങി.... Food ഒക്കെ കഴിച്ച് എല്ലാരോടും ഉറങ്ങാൻ പോവുകയാണെന്ന് പറഞ്ഞ് സൈറ മുകളിലേ തന്റെ മുറിയിലേക്ക്  പോയി.. ഉറങ്ങുന്നതിനുമുമ്പ് സൈറ ഷിനാസിനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല.... അപ്പോൾ തന്നെ Shahza യുടെ ഫോണിലേക്ക് വിളിച്ചു നോക്കി പക്ഷേ അവൾ കോൾ വെയ്റ്റിംഗിൽ ആയിരുന്നു..... 😬😬😬 കല്യാണം ഉറപ്പിച്ചതിനു ശേഷം രണ്ടിനും ഫോൺ താഴെ വെക്കാൻ സമയമില്ല.... ഏതുനേരവും സൊള്ളലാണ് പരിപാടി 😤 അങ്ങനെ അവരെയും പ്രാകി, ഷിനാസ് തിരക്കിലാകും ഇനി എന്തായാലും നാളെ നേരിൽ കാണാല്ലോ.... 🙂 എന്നും സമാധാനിച്ച് തലവഴി പുതപ്പ് മൂടി സൈറ കിടന്നുറങ്ങി അങ്ങനെ ഇന്നാണാ കല്യാണം❤️*** രാവിലെ എഴുന്നേറ്റ് കുളിച്ച് മേക്കപ്പ് ഒക്കെ കഴിഞ്ഞ് പുതു മണവാട്ടിയായി കണ്ണാടിക്കു മുൻപിൽ നിൽക്കുമ്പോൾ സൈറ അവളെത്തന്നെ ഒന്ന് നോക്കി... എത്ര പെട്ടെന്നാണ് ദിവസങ്ങൾ കഴിഞ്ഞു പോയത്... എങ്കിലും ഇനിയുള്ള ജീവിതത്തെ സന്തോഷകരമാക്കാൻ മനസ്സുകൊണ്ട് തയ്യാറെടുത്ത് ദീർഘ ശ്വാസം വിട്ട് സൈറ താഴേക്ക് പോയി... *****--------*****--------*****-------***** ദേ നിക്കാഹ് കഴിഞ്ഞ് അവര് എത്തിട്ടോ ആരോ വിളിച്ച് പറയുന്നത് കേട്ടു... 😕😕😕 പടച്ചോനെ നെഞ്ചൊക്കെ ബാൻഡ് മേളം നടത്തുന്നുണ്ടല്ലോ (സൈറ.ആത്മ) അങ്ങനെ മഹർ ഇടാൻ വേണ്ടി ചെക്കൻ സ്റ്റേജ്ലേക്ക് കയറി... അല്പം നാണത്തോടെയും, നിലയില്ലാതെ ഉയരുന്ന ഹൃദയമിടിപ്പോടെയും അവൾ അവന്റെ അരികിലേക്ക് കണ്ണടച്ച് ചേർന്ന് നിന്നു... തന്റെ മാറിൽ അവന്റെ പേര് എഴുതിയ മഹർ പതിഞ്ഞത് അറിഞ്ഞ് അവൾ മെല്ലെ കണ്ണുകൾ തുറന്നു... ഒരു ചെറുപുഞ്ചിരിയോടെ അതിലേക്ക് നോക്കിയ അവളുടെ ചുണ്ടിലെ പുഞ്ചിരി പെട്ടെന്ന് മാഞ്ഞു.... *Maahin Shiyaz* ലോകറ്റിൽ കിടക്കുന്ന പേര് കണ്ടതും തൊണ്ട വരളുന്നത് പോലെ ഒരു പകപോട് കൂടെ അവന്റെ മുഖത്തേക്ക് നോക്കി. അതെ ഷിനാസിന്റെ മൂത്ത സഹോദരൻ മാഹിൻ ഷിയാസ് ആണ് തന്നെ വിവാഹം കഴിച്ചിരിക്കുന്നത്... 😳 തനിക്ക് ചുറ്റും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് സൈറ ക്ക് മനസ്സിലായില്ല....,🥺 അങ്ങനെ മഹർ അണിയിക്കലൊക്കെ  കഴിഞ്ഞ് എല്ലാവരും ഷിയാസിന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങി. ഇനി ഇവിടുന്ന് എല്ലാവരും കൂടെ അങ്ങോട്ട് വന്ന് അവിടെ നിന്നും Shahza യെ കൂട്ടി തിരിച്ചു പോരും. ഷിയാസിന്റെ വീട്ടുമുറ്റത്ത് വണ്ടി ചെന്ന് നിന്നപ്പോഴാണ് സൈറ ഞെട്ടിത്തരിച്ച് ചുറ്റിനും നോക്കുന്നത്....🙄🙄 അങ്ങനെ എല്ലാവരും ഇറങ്ങി... പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു ഫോട്ടോ ഷൂട്ടും എല്ലാവരുടെ പരിചയപ്പെടലും അതിനിടയ്ക്ക് Shahza യെ കൂട്ടി അവര് പോവുകയും ചെയ്തു. എവിടെയെങ്കിലും ഒന്ന് സമാധാനമായി ഇരുന്നാൽ മതിയായിരുന്നു എന്ന് ചിന്തിക്കുമ്പോൾ ആണ് ഷിയാസിന്റെ ബന്ധു ആരോ ആണെന്ന് തോന്നിക്കുന്ന ഒരു പെൺകുട്ടി വന്ന് സൈറയെ കൂട്ടി മുകളിലേക്ക് പോയി....  ഇത്ത ഇതാണ് ഇവിടുത്തെ ഷിയാസ് ക്കാന്റെ മുറി ഇനിമുതൽ ഇത്തൂസിന്റെയും 😌😌😊 അകത്ത് കയറി ഫ്രഷ് ആയിക്കോ എന്നും പറഞ്ഞ് അവൾ താഴേക്ക് പോയി. ---***---***---***--***---***---***---***--- ഒരു ദീർഘ ശ്വാസം വിട്ട്. മുറിയിലെക്ക് കയറി ഡോർ close ആക്കി തിരിയുന്നതിന് മുന്നേ അവളെ ആരോ നെഞ്ചിലേക്ക് വലിച് ഇട്ടിരുന്നു... (തുടരും).... #📙 നോവൽ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #pranayam #romance
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
48 likes
8 comments 6 shares
SHABANA SHEBU..
6K views 25 days ago
❤️ഇന്നാണ കല്യാണം❤️ 𝗣𝗔𝗥𝗧-𝟯 ✍️:- 𝗦𝗵𝗮𝗯𝗮𝗻𝗮 𝘀𝗵𝗲𝗯𝘂. #📙 നോവൽ #📔 കഥ #pranayam #romance #lov 💥💥💥💥💥💥💥💥💥💥💥💥💥💥💥 ഞാൻ പാല് കുടിക്കാറില്ല ഉമ്മി... 😕 അയ്യോ ഇത് മോൾക്ക് ഒറ്റയ്ക്ക് കുടിക്കാൻ ഉള്ളതല്ല... 🙂 പിന്നെ... 🙄 🙆‍♀️🙆‍♀️ഇന്ന് നിങ്ങടെ Firstnight അല്ലെ (ഉമ്മി,) എന്നിട്ട് ഒരു കള്ളച്ചിരിയും.... 😌 👀👀 അതും കൂടെ കേട്ടതും കിളി പോയത് പോലെ സൈറ ആ പാലും വാങ്ങി മുകളിലേക്ക് നടന്നു... 🚶‍♀️🚶‍♀️ (തുടർന്ന്..) ********************************************* ഏതോ ലോകത്ത് എന്നതുപോലെ മുകളിൽ എത്തിയ സൈറ  ഡോറ് തുറക്കാൻ നോക്കിയെങ്കിലും എന്തോ ഓർത്തത് പോലെ പെട്ടെന്ന് കൈ പിൻവലിച്ചു.... 😐 എന്റെ റബ്ബേ എന്നെ മാത്രം കാത്തോളണേ... 😕😕 ആ കാട്ടാളന്റെ നേരത്തെ ഉണ്ടായ ഭാവം വെച്ചു നോക്കുമ്പോൾ നാളെ രാവിലെ എന്റെ പല്ലും നഖവും എങ്കിലും ബാക്കി കിട്ടിയാൽ ഭാഗ്യം... (ആത്മ) എന്താണ് സൈറമ്മോ ഇവിടെനിന്ന് ഭരതനാട്യം കളിക്കുന്നത്.... 🙄 (ആമി) ഏഹ്.... 😳 ആഹ്... 😐 ഒ.. ഒന്നുല്ല 🤐 ഒന്നുല്ലേ 🤨 (ആമി) ഇ... ഇല്ല... 🥲 എന്നാലും... അതല്ലല്ലോ... 🤔 (ആമി) 😕😕😕 ഞാൻ ഇന്ന് അന്റെ കൂടെ കിടന്നോട്ടെ 🥲 Phfaaaaaaaaaa😬😬 ഇവിടെ നിന്ന് പിച്ചും പേയും പറയാണ്ട് അകത്തോട്ട് ചെല്ല് പെണ്ണേ .... (ആമി) 🥲🥲 പോവാം അതിനു മുന്നേ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ... (സൈറ) ആ പറയാം ചോദിച്ചോ 🙂 (ആമി) ഈ Shiyaz ക്ക ആള് എങ്ങനെയാ😕?? ദേഷ്യം കണ്ട്രോൾ ചെയ്യാനുള്ള കഴിവില്ലായ്മയും... ദേഷ്യം വന്നു കഴിഞ്ഞാൽ മുന്നിൽ നിൽക്കുന്നത് ആരാണ് എന്ന് കണ്ണ് കാണാത്ത അവസ്ഥയും.. മുഖത്ത് ഗൗരവം അല്ലാത്ത വേറെ ഒരു ഭാവവും വരാത്തതും, ഒഴിച്ചാൽ ആള് പച്ച പാവമാണ് 😌😌... (ആമി) എന്തോന്ന് 😲🙄 (സൈറ) ഇപ്പോൾ ഇത്രയും അറിഞ്ഞാൽ മതി ബാക്കി നേരിട്ട് കണ്ട് മനസ്സിലാക്കിക്കോ... അപ്പോ ഞമ്മള് പോട്ടെ ബായ്... നല്ല ക്ഷീണം ഉറക്കം വരുന്നു... 😁😁 ഇവിടെ നിന്ന് തിരിഞ്ഞു കളിക്കാതെ കേറി പോകാൻ നോക്ക് പെണ്ണേ ഇത്രയും പറഞ്ഞു കൊണ്ട് ആമി അവിടെ നിന്നും പോയി.... അവസാനം വേറെ നിവൃത്തിയില്ലാതെ സൈറ അകത്തേക്കും കയറി... ********************************************* അകത്തേക്ക് കയറിയ സൈറ മുറിക്ക് ചുറ്റും കണ്ണോടിച്ചപ്പോൾ കണ്ടു.. അവിടെ ഒരു ഭാഗത്തായി ഇട്ടിരിക്കുന്ന സോഫയിൽ ലാപ്പുമായി  ഇരുന്ന് കാര്യമായ എന്തോ പണിയിലാണ് *മഹി*... അവനെ നോക്കി ഒന്ന് നേടുവീർപ്പ് ഇട്ടശേഷം എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം നിന്നു ശേഷം കയ്യിലിരിക്കുന്ന പാലിലേക്കും ഒന്ന് നോക്കി... പിന്നെ മെല്ലെ അവിടെയുള്ള ടേബിളിലേക്ക് അത് വെച്ച് വാഷ് റൂമിലേക്ക് കയറി ഒന്ന് ഫ്രഷ് ആയി ഇറങ്ങി.... അപ്പോഴും അവൻ അതെ ഇരിപ്പിൽ തന്നെയാണ്... ഒന്ന് ശബ്ദം ഉണ്ടാക്കി നോക്കിയാലോ🥲 അല്ലേ വേണ്ട അവിടെ ഇരിക്കട്ടെ അതാകുമ്പോൾ ഫേസ് ചെയ്യേണ്ടി വരില്ല.. ല്ലോ... ( എന്ന്ആത്മ ഗതിച്ചുകൊണ്ട് സൈറ വേഗം ബെഡിലേക്ക് കയറി തലവഴി പുതപ്പും വലിച്ചിട്ട് കിടന്നു. ) ഉറക്കം കണ്ണുകളെ മാടി വിളിക്കുന്ന സമയത്തണ്.. എന്തോ ഒരു വലിയ ശബ്ദം സൈറയുടെ  കാതുകളിലേക്ക് വന്നു പതിച്ചത്.....😳😳 പെട്ടെന്ന് ഞെട്ടി പിടഞ്ഞ് എഴുന്നേറ്റ സൈറ കാണുന്നത് കണ്ണുകളിൽ അഗ്നി എരിയുന്ന നോട്ടത്തോടെ സകല നാഡി ഞരമ്പുകളും  വലിഞ്ഞു മുറുക്കി പല്ലുകൾ കടിച്ചുപിടിച്ച് നിൽക്കുന്ന *മഹി*യെ ആണ്... 😡 എ... എന്താ😟 പേടിച്ചു വിറച്ചുകൊണ്ട് സൈറ ചോദിക്കാൻ നോക്കി എങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.... എങ്കിലും പേടിയോടെ നിലത്തേക്ക് നോക്കിയ സൈറ കാണുന്നത്.... കുറച്ചു മുന്നേ താൻ കൊണ്ട് വെച്ച ഗ്ലാസും, അവിടെയിരുന്ന ഫ്ലവർ വെയ്സും തട്ടിത്തെറിപ്പിച്ചതിന്റെ അടയാളമായി നിലത്ത് ചിന്നി ചിതറിക്കിടക്കുന്ന ചില്ലു കഷണങ്ങളെയാണ് 😟 കള്ള ©@%$©&%*₹ മോളെ.... ഇറങ്ങിപ്പോടി എന്റെ മുറിയിൽ നിന്നും.... ആരോട് ചോദിച്ചിട്ടാടീ... നീ എന്റെ ബെഡിൽ കയറി കിടന്നത്... വന്ന് കയറിയില്ല അതിനു മുന്നേ അധികാരവും കാണിച്ചു തുടങ്ങിയോ.... 😡 പന്ന $¥$©@%@% ശി... നീയെന്നല്ല ഏതു മറ്റവൾ വിചാരിച്ചാലും മാഹിൻ ഷിയാസിനെ മാറ്റാനോ മാഹിൻ ഷിയാസിന്റെ ഭാര്യയായി കഴിയാനോ പറ്റില്ല.... ഓർത്തോ... ഇത്രയൊക്കെ മഹി പറയുമ്പോഴും എന്ത് ചെയ്യണമെന്നോ പറയണമെന്നോ അറിയാതെ.. ഒരു നിമിഷം പേടിക്കാൻ പോലും കഴിയാതെ ആത്മാവ് നഷ്ടപ്പെട്ട ശരീരം കണക്ക് ഇരുന്നു പോയി സൈറ 💔💔 ഞ... ഞാൻ... ഒ..🥺 ച്ചി... പന്നെ... നിർത്തടി നിന്റെ നാടകം...😡 സൈറ എന്തോ പറഞ്ഞു തുടങ്ങിയതും മുഴുവനാക്കാൻ സമ്മതിക്കാതെ അവൻ കിടന്ന് അലറി.... ഇത്രയൊക്കെ താൻ കിടന്ന് അലമുറയിട്ടിട്ടും ബെഡിൽ നിന്നും എഴുന്നേൽക്കാതെ തരിച്ചിരിക്കുന്ന സൈറ യെ കാണെ അവന്റെ ഉള്ളം കാൽ മുതൽ അരിച് കയറി.... 😡 പൊടുന്നനെ കാറ്റുപോലെ അവൾക്കരികിലേക്ക് പാഞ്ഞു വന്ന് അവളുടെ കൈമുട്ടിൽ പിടിച്ചു വലിച്ചുനിലത്തേക്ക് ഇട്ടു.... വീണപ്പോൾ നേരത്തെ പൊട്ടിയ ഒരു ചില്ല് കഷണം സൈറയുടെ ഉള്ളം കയ്യിൽ കുത്തിക്കയറി.... ആ വേദനയിൽ സൈറ അലറി പോയി.... ആ...ഹ്ഹ്ഹ്....  ഉ..മ്മാാാ....   ഇതിലും വലിയ വേദനകൾ നീ അനുഭവിക്കാൻ കിടക്കുന്നേ ഉള്ളൂ... *സൈറ...* നിന്നെ ഞാൻ ഇഞ്ചിഞ്ചായി വേദനിപ്പിക്കും.... കൊല്ലാതെ കൊല്ലും... അവസാനം സഹികേട്ട് നീ തന്നെ ഇവിടെ നിന്നും ഇറങ്ങി പോകും 😏 അവളെ ഒന്ന് പുച്ഛിച്ച് വന്യമായ, വികൃതമായ ചിരിയോട് കൂടെ അവൻ ഡോർ തുറന്നു പുറത്തേക്ക് പോയി..... എന്താണ് സംഭവിച്ചത് എന്ന് ഓർക്കാനോ കുറച്ച് സമയത്തിനുള്ളിൽ എന്തൊക്കെയാണ് താൻ അനുഭവിച്ചത് എന്ന് ചിന്തിക്കാനോ പോലും കഴിയാതെ ശരീരത്തിലെ വേദന പോലും മനസ്സിലാക്കാൻ കഴിയാത്ത രൂപത്തിൽ സൈറ തകർന്നു പോയിരുന്നു.... 😭😭 കട്ടിലിന്റെ ഓരം ചേർന്ന് കാൽമുട്ടിൽ മുഖം അമർത്തി കൈയ്യിൽ നിന്നും ഒലിക്കുന്ന ചുടു ചോരയെ വകവെക്കാതെ  കരയാൻ പോലും കഴിയാതെ സൈറ ഇരുന്നു... 😢 പിന്നീട് എപ്പോഴോ അതേ ഇരിപ്പിൽ തന്നെ മയങ്ങിപ്പോയി അവൾ... 💔 ********************************************* രാത്രി മുറിയിൽ നിന്നും ഇറങ്ങിപ്പോയ മഹി തിരിച്ചുവന്നത് പിന്നെ രാവിലെയാണ്... വന്ന് ഡോർ തുറന്നപ്പോൾ തന്നെ കണ്ടു കാൽമുട്ടിൽ മുഖം അമർത്തി കിടക്കുന്നവളെ.. Dee..... 😡😡 (അനക്കം ഇല്ല... ) സൈറ... 😡😡 😳😳 എ... ന്താ... (സൈറ) നേരം വെളുത്തത് കൊച്ചു തമ്പ്രാട്ടി അറിഞ്ഞില്ലേ ആവോ 😡😏 അങ്ങേഅറ്റം പുച്ഛത്തോടെയും അതിലുപരി ദേഷ്യത്തോടെയും തന്നെ നോക്കി ചോദിക്കുന്നവനെ ഒരു നിമിഷം മറുപടിയൊന്നും ഇല്ലാതെ നോക്കിയിരുന്നു സൈറ.... അതേസമയം തന്നെ അവളുടെ ചിന്തകളിൽ ഇന്നലെ രാത്രിയിലെ സംഭവങ്ങൾ ഓടിമറഞ്ഞു... അവന്റെ ചോദ്യത്തിന് വേദന നിറഞ്ഞ ഒരു പുഞ്ചിരി മറുപടിയായി  നൽകിക്കൊണ്ട് നിലത്തു നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു.... വീണപ്പോൾ നടുതല്ലി വീണതുകൊണ്ടും കൈ കുത്തി എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ചില്ല് കയറിയ കൈ ആയതുകൊണ്ടും... അറിയാതെ ഒന്ന് എങ്ങിപ്പോയി... 🥺 😡😡എണീറ്റു പോടീ പുല്ലേ.. (അടുത്ത അലറൽ) ഒന്നും മിണ്ടാതെ അലമാരയിൽ നിന്നും കുളിച്ച് മറ്റാനുള്ള ഡ്രസ്സും എടുത്ത് വാഷ്റൂമിലേക്ക് കയറി സൈറ... എന്നാൽ ഒന്നും മിണ്ടാതെ യുള്ള അവളുടെ പോക്ക് കണ്ട് അവന്റെ ദേഷ്യം ഇരട്ടിക്കുകയായിരുന്നു.. 😡 കൈമുഷ്ട്ടി ചുരുട്ടി..പല്ലുകൾ ഞെരിച്ച്.., കണ്ണുകൾ ഇറുക്കി അടച്ച് ദേഷ്യം നിയന്ത്രിക്കാൻ പാടുപെട്ട് ടേബിളിൽ ഇരുന്ന തന്റെ ഫോണും എടുത്തുകൊണ്ട് വാതിൽ വലിച്ചടച്ച് പുറത്തേക്ക് പോയി മഹി   ********************************************* കുളിച്ച് ഇറങ്ങിയ സൈറ ഉയർന്നു വന്ന നെഞ്ചിടിപ്പോടെ മുറി മുഴുവൻ കണ്ണുകൾ പായിച്ചു... എന്നാൽ അവിടെയെങ്ങും അവനെ കാണാത്തത് അവളിൽ എന്തെന്നില്ലാത്ത ആശ്വാസവും സമാധാനവും നൽകി... കൈക്ക് നല്ല വേദനയുണ്ടെങ്കിലും അതൊന്നും വകവെക്കാതെ  മനസ്സിന്റെ വേദനയോളം വരില്ലല്ലോ ഇതൊന്നും എന്നും ചിന്തിച്ച് കണ്ണാടിക്കു മുന്നിൽ പോയി മുടിയൊക്കെ ഒതുക്കി കെട്ടി തട്ടവും എടുത്തിട്ട് ഇരുകണ്ണുകളിലും ചെറുതായി കൺമഷി എഴുതി അവിടെ നിന്നും പോകാൻ ഒരുങ്ങിയപ്പോഴാണ് കണ്ണാടിയിലൂടെ തന്റെ കഴുത്തിൽ കിടക്കുന്ന മഹർ അവൾ ഒന്നൂടെ ശ്രദ്ധിച്ചത് *MaahinShiyaz* എന്തുകൊണ്ടോ ആ പേര് ഒന്ന് തിളങ്ങിയതായി അവൾക്ക് തോന്നി.. കൂടുതൽ ഒന്നും ആലോചിക്കാതെ സ്വയം തലക്ക് ഒരു കൊട്ട് കൊടുത്തുകൊണ്ട് താഴേക്ക് പോയി... സൈറ നേരെ ചെന്നത് കിച്ചനിലേക്കാണ്... ചെന്നപ്പോൾ തന്നെ കണ്ടു എല്ലാവർക്കും ഉള്ള ചായ ഗ്ലാസ്സിലേക്ക് പകരുന്ന ഉമ്മ യെ.. 🙂 ആഹ്... മോള് എഴുന്നേറ്റോ... നല്ല തണുപ്പല്ലേ മോളെ ഇത്തിരി നേരം കൂടെ കിടന്നൂടായിരുന്നോ.. 😊 ഏയ് അതൊന്നും കുഴപ്പമില്ല ഉമ്മി.. ചായ ഇങ് തന്നാൽ ഞാൻ കൊടുത്തോളം എല്ലാർക്കും.. 🙂 (സൈറ) അത് ഞാൻ കൊടുത്തോളാം ആദ്യം മോള് ചായ കുടിക്ക്..☕ എല്ലാർക്കും കൊടുത്ത് വന്നിട്ട് ഞാൻ കുടിച്ചോളാം 🙂 (സൈറ) ഓ.. ഈ പെണ്ണ്,.. 😇 ന്നാ കൊടുത്തിട്ട് വാ... (ഉമ്മി) അങ്ങനെ ചായയുമായി ചെന്നപ്പോൾ ഹാളിലെ സോഫയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്നു ഉപ്പ... അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചുകൊണ്ട് ഒരു കപ്പ്‌ ചായ കയ്യിലേക്ക് എടുത്തു... മോള് കുടിച്ചായിരുന്നോ 😊 (ഉപ്പ) ഇല്ല... ഇത് കഴിഞ്ഞ് കുടിച്ചോളാം.. 🙂(സൈറ) ശേഷം ഷിനാസിനെ ഒന്ന് കൂർപ്പിച്ച് നോക്കിക്കൊണ്ട് അവനും കൊടുത്തു ചായ... 😑 🥲🥲 ചോറി... (Shinaz) നിന്റെ മറ്റോൾക്ക് കൊണ്ട് കൊടുക്ക് അവന്റെ ഒരു ചോറി... 😏 😤😤 ഉപ്പ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കി അവനെ പുച്ഛിച്ചു തള്ളി ചവിട്ടിത്തുള്ളി കൊണ്ട്  അവള് വീണ്ടും കിച്ചണിലേക്ക് പോയി...   അവളുടെ പോക്ക് ഒരു ചിരിയോടെ നോക്കിക്കൊണ്ട് ചായ ഒരു സിപ്പ് കുടിച്ചു.. ഔ...  ഇന്റുമമ്മാആ.... 🥵🥵 ന്താടാ😳 (വാപ്പ) അപ്പോഴേക്കും ശബ്ദം കേട്ട് അടുക്കളയിൽ ഇരുന്ന ഉമ്മയും സൈറയും അങ്ങോട്ട് വന്നു... Shinu.... 😳 ന്താടാ ന്ത്‌ പറ്റി (ഉമ്മ) ചാ....യ... ചാ...യ... 🥵🥵 (shinu) ചായ അല്ലെ അന്റെ കയ്യി ൽ😬 (ഉമ്മ) അ... തല്ലാ... നാ...വ്... പൊ ള്ളി... 🥵 അതങ്ങനെയാ ബോധം വേണ്ടേ... 24 മണിക്കൂറും ഫോണ് തോണ്ടി നടന്നോ ളും.. ചായക്ക് ചൂട് ഉണ്ടോ ഇല്ലയോ എന്നൊന്നും നോക്കാതെ അണ്ണാക്കി ലേക്ക്ക മഴ്ത്തിയിട്ട് വേണ്ടേ പോയി ഫോണ് തോണ്ടാൻ 😬😠😠 (ഉമ്മ) ദേഷ്യത്തോടെ പിറു പിറുത് കൊണ്ട് അടുക്കളയിലേക്ക് പോയ ഉമ്മാക്ക് പുറകെ സൈറ യും പോകാനായി നിന്നതും... എന്തോ ഓർത്തത് പോലെ shinu വിനെ നോക്കി... എന്നിട്ട് അടക്കിപ്പിടിച്ച് കളിയാക്കി ചിരിച്ചു...🤭 മനുഷ്യൻ ആയാൽ ഇത്രയും ആക്രാന്തം പാടില്ല.. 😂 (സൈറ) 😬😬നീ പോടീ... (Shinu) പോടെർക്കാ... 😏 (സൈറ) സൈറാആആആ....... 😡😡😡😡😡 😳😳😳 അള്ളോഹ്... ഇന്റുമ്മ ഇൻക്കുള്ള മരണ മൊഴി അല്ലേ  ആ കേൾക്കുന്നത്... (സൈറ ആത്മ) അതേ ഞെട്ടലോട് കൂടെ നോക്കിയത് shinaz ന്റെ മുഖത്തേക്ക് ആയിരുന്നു...   കള്ള പന്നി ചിരി കടിച്ച് പിടിച്ച് നിൽക്കാണ് ന്ന് ഓനെ കണ്ടാലേ അറിയാം...😕😕 ഇനി എന്താണാവോ അടുത്തത് എന്ന് ആലോചിച്ച് മുകളിലേക്കുള്ള പടി കയറാൻ നിൽക്കുമ്പോളേക്കും അവന്റെ അടുത്ത അലറലും താഴേക്ക് എത്തിയിരുന്നു.... 😟 (തുടരണോ??).... ഇഷ്ടപ്പെട്ടാൽ ഫോളോ ചെയ്തു സപ്പോർട്ട് ചെയ്യണേ... ❤️ എഴുത്തിൽ എന്തെങ്കിലും അഭിപ്രായങ്ങൾ പറയാനുണ്ടെങ്കിൽ കമന്റിൽ പറഞ്ഞോളൂ 😊 കുറെ നാളായി എഴുതാത്തത് കൊണ്ട് ടച്ച് വിട്ടു പോയിട്ടുണ്ട്. ശരിയാക്കാം..❤️പിന്നെ ഈ സ്റ്റോറി തുടരണോ വേണ്ടയോ എന്നുള്ളത് ഒന്ന് കമന്റ് ൽ അറിയിക്കുക വായിക്കാൻ ആളില്ലെങ്കിൽ പിന്നെ വെറുതെ എഴുതിയിട്ട് കാര്യമില്ലല്ലോ... അത് കൊണ്ടാണ്... 🥲 തുടരണമെങ്കിൽ അറിയിച്ചാൽ അടുത്ത പാർട്ട് നല്ല ലെങ്ത്തിൽ തന്നെ തരാം...
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
59 likes
19 comments 8 shares
SHABANA SHEBU..
5K views 25 days ago
❤️ഇന്നാണ കല്യാണം❤️ 💫💫💫💫💫💫💫💫💫💫💫💫💫💫💫💫 Part:-2 ✍️:-Shabana shebu. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കൻ കുറച്ചുസമയം വേണ്ടിവന്നു സൈറ ക്ക് ... അപ്പോഴേക്കും കണ്ണുകൾ രണ്ടും ഇറുകെ അടച്ച് ആ വ്യക്തിയുടെ നെഞ്ചോട് ചേർന്നിരുന്നു അവൾ... പെട്ടെന്ന് കണ്ണുകൾ തുറന്നു തന്നെ പിടിച്ചിരിക്കുന്ന വ്യക്തിയുടെ മുഖത്തേക്ക് നോക്കിയതും ഒരു ഞെട്ടലോടെ രണ്ടടി പിറകോട്ട് പോയി.. 😳 അൻവർക്ക... ഇ.. ഇക്ക എന്താ ഇവിടെ?? (സൈറ) അവളുടെ ചോദ്യം കേട്ട് എങ്കിലും മറുപടി പറയാതെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൻ... അനുക്ക എന്തിനാണ് ഇപ്പോൾ ഇങ്ങോട്ട് വന്നത്... 🥺 ദയവ് ചെയ്ത് എന്റെ ജീവിതം നശിപ്പിക്കരുത് ഒന്ന് ഇവിടെ നിന്നും പോകോ പ്ലീസ്.... സൈറ ഞാൻ നിന്റെ ജീവിതം നശിപ്പിക്കാനോ നിന്നെ ബുദ്ധിമുട്ടിക്കാനോ വേണ്ടി വന്നതല്ല... മഹിയുടെ (ഷിയാസി)ന്റെ ഭാര്യയായി വരുന്നവൾ നീയാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല ഇന്നലെ വരെ... ഇന്നലെ നീ ഷിനാസിനെ ഫോണിലേക്ക് വിളിച്ച സമയം ഞാൻ അവന്റെ കൂടെ ഉണ്ടായിരുന്നു.... ട്രൂകോളറിൽ നിന്നെ പേരും ഫോട്ടോയും വന്നപ്പോഴാണ് ഞാൻ അറിയുന്നത്.... മനപ്പൂർവ്വം ആണ് അവൻ ഫോൺ എടുക്കാതെ ഇരുന്നത് അതിനുശേഷമാണ് ഷിനാസ് എന്നോട് എല്ലാ കാര്യങ്ങളും പറയുന്നത്. രണ്ട് വീട്ടിലെ യും എല്ലാവർക്കും അറിയാമായിരുന്നു ഇവിടെ നടക്കുന്നത് മാഹിൻ ഷിയാസിന്റെ യും സൈറ യുടെയും കല്യാണം ആണെന്ന് *ഷിയാസും സൈറ യും ഒഴികെ*... അവനെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ വേണ്ടിയാണ് ഷിനാസിനെ കൊണ്ടും ഇങ്ങനെ ഒരു വേഷം കെട്ടിച്ചത്.... സബീലിന്റെയും shaza യുടെയും കല്യാണം നടക്കണമെങ്കിൽ അവിടുത്തെ കുട്ടിയെ ഷിയാസ് നിക്കാഹ് കഴിച്ചേ മതിയാകൂ എന്നുള്ള അവസരത്തിൽ അവൻ തന്നെയാണ് ഷിനാസിനെ കൊണ്ട് നിന്നെ നിക്കാഹ് കഴിപ്പിക്കാൻ നിർബന്ധിച്ചത്... പക്ഷേ ഷിനാസിന് വേറൊരു കുട്ടിയെ ഇഷ്ടമാണ് ഏതാണ്ട് നാല് വർഷത്തെ പ്രണയം...  ഈ കാര്യങ്ങളൊക്കെ സൈറയുടെ വീട്ടുകാർക്കും അറിയാവുന്നത് ആണ്... ഷിയാസ് ആണ് നിന്നെ വിവാഹം കഴിക്കാൻ പോകുന്നത് എന്ന് നീ അറിഞ്ഞാൽ നീ അവനുമായി സംസാരിച്ചാൽ പദ്ധതികൾ എല്ലാം പൊളിയും എന്നതുകൊണ്ടാണ് നിന്നോടും ആരും ഒന്നും പറയാതെ ഇരുന്നത്.... ഇത്രയും പറഞ്ഞു നിർത്തി അൻവർ സൈറയുടെ മുഖത്തേക്ക് നോക്കി... തിരിച്ചൊന്നും പ്രതികരിക്കാതെ എല്ലാം കേട്ട് നിൽക്കുകയായിരുന്നു സൈറ.... അല്ലെങ്കിലും ഷിയാസ്‌ക്ക ആണെങ്കിലും ഷിനാസ് ആണെങ്കിലും തനിക്ക് ഒരുപോലെയാണ് കാരണം വിവാഹം കഴിക്കുന്നു എന്ന ഒരു കാരണം കൊണ്ടാണ് താൻ ഷിനാസിനെ സ്നേഹിക്കാൻ തയ്യാറായത്.... അല്ലാതെ മറ്റൊരുതരത്തിലും ഷിനാസിനോട് തനിക്ക് ഒരു അടുപ്പവും തോന്നിയിട്ടില്ല... പെട്ടെന്ന് സ്വബോധത്തിലേക്ക് വന്ന സൈറ ആത്മഗതം മതിയാക്കി അൻവറിന് നേരെ തിരിഞ്ഞു... പറയാനുള്ളതൊക്കെ പറഞ്ഞുകഴിഞെങ്കിൽ അനു കാക്ക് പോകാം.... 😐 സൈറ..... (അനു) മ്മ്???? (സൈറ) ഇതായിരുന്നോ നീ സ്വപ്നം കണ്ട ജീവിതം (അനു) അതിന് ഞാൻ ജീവിച്ചു തുടങ്ങുന്നേയുള്ളൂ.... പിന്നെ എന്നെ ഇനി അനുക്ക മറക്കണം... ഞാൻ ഒരിക്കലും അനു ക്കാനെ സ്നേഹിച്ചിട്ടില്ല..😔 സൈറ ഞാൻ നിന്നെ സ്നേഹിച്ചിരുന്നു എന്നുള്ളത് ശരിയാണ് പക്ഷേ കുറച്ചു സമയം മുൻപ് വരെ.... മഹി നിന്റെ കഴുത്തിൽ മഹർ അണിയിച്ചതോട് കൂടെ നീ എന്റെ സഹോദരന്റെ ഭാര്യയാണ്. 😊 സ സഹോദരനോ?? (സൈറ) ഹ.. സഹോദരൻ എന്ന് പറഞ്ഞാൽ എന്റെ ഉപ്പയുടെ ജേഷ്ഠന്റെ മകൻ. ഹ്മ്മ്മ്.. ശരി ഇനി ഇക്ക ഇവിടുന്ന് പോകാൻ നോക്ക് ആരെങ്കിലും കണ്ടാൽ മോശമാണ് പിന്നെ അതുമതിയാവും മറ്റുള്ളവരുടെ കണ്ണിൽ കരട് വീഴാൻ.... (സൈറ) മ്മ്... ഒന്ന് മൂളി കൊണ്ട് അൻവർ വാതിലിനടുത്തേക്ക് പോയതും മറ്റ് ആരോ വന്ന് വാതിൽ മുട്ടിയതും ഒരുമിച്ചായിരുന്നു.... ****†*****†*****†*****†*****†*****†*****†**** ഒരു ഞെട്ടലോടു കൂടെ രണ്ട് പേരും പരസ്പരം മുഖത്തോട് മുഖം നോക്കി😳 പിന്നെ അൻവർ വാഷ് റൂമിലേക്ക്  കയറി നിന്നു സൈറ പോയി വാതിൽ തുറന്നു... ആഹാ ഇത്ത ഇതുവരെ ready ആയില്ലേ ( നേരത്തെ എന്നെ മുറിയിൽ ആക്കിയ പെൺകുട്ടി ആയിരുന്നു അത്.) ഇ... ഇല്ലാ.. റെഡിയാവാൻ പോവുകയായിരുന്നു... (സൈറ) ഞാൻ ദേ ഇത്താന്റെ ഫോൺ തരാൻ വേണ്ടി വന്നതാണ്.... പിന്നെ എന്റെ പേര് അമീറ ആമി എന്നാണ് വിളിക്കാറ്... ഷിയാസ് ഇക്കാന്റെ ഉപ്പയുടെ അനിയന്റെ മകളാണ്... 😊😊 ഹാ... തന്നെ കണ്ടിട്ടില്ലെങ്കിലും എനിക്ക് അറിയാം shaza പറഞ്ഞിട്ടുണ്ട്.😊 (സൈറ) ഹാ... പ്രായം കൊണ്ട് നമ്മളെല്ലാവരും ഒരേ തട്ടുകാരാണ് പിന്നെ ഷിയാസ്ക്കന്റെ വൈഫ് ആയതുകൊണ്ടാണ് ഞാൻ ഇത്ത എന്ന് വിളിക്കുന്നത്.(ആമി) എടോ താൻ എന്നെ ഇത്ത എന്നൊന്നും വിളിക്കണ്ട സൈറ എന്ന് തന്നെ വിളിച്ചാൽ മതി😌😌 ഹാ.... ഹാവൂ സമാധാനമായി Shaza പോയെങ്കിലും കൂട്ടിന് ഇവിടെ ഒരാളെ കിട്ടിയല്ലോ 😌😌(ആമി) എങ്കിൽ പിന്നെ ഞാൻ അങ്ങ് പോയേക്കാം ഇത്ത വേഷം മാറിക്കോളു.... മ്മ്... 🙄🙄 (സൈറ) അയ്യോ സോറി സോറിസൈറ വേഷം മാറിക്കോളു... ഈൗ....😁😁 ഇത്ത വല്ലാതെ വിയർക്കുന്നുണ്ടല്ലോ എ.സി ഇട്ടോളൂ ട്ടൊ... ആഹ് ഞാൻ ഇട്ടോളാം. (സൈറ) ആമി അവിടെ നിന്നും പോയതും സൈറ പെട്ടെന്ന് വാതിൽ അടച്ചു. അതു മനസ്സിലാക്കിയ അൻവർ വാഷ് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി... 🥵🥵🥵 ആ വന്നുപോയ ആറ്റംബോംബ് ഏതാണെന്ന് മനസ്സിലായോ നിനക്ക് (അൻവർ) ആ മനസ്സിലായി ഷിയാസ്ക്കന്റെ ഉപ്പാന്റെ അനിയന്റെ മോളാണ്... 🙂 (സൈറ) ഓ... എടി പൊട്ടി കാളി... ഇപ്പോ ഇവിടെ വന്ന് പോയതാണ് എന്റെ സ്വന്തം പെങ്ങൾ...😬 അതെങ്ങനെ ശരിയാവും അനൂക്ക അല്ലേ പറഞ്ഞത് ഷിയാസ്ക്കാ ഉപ്പാന്റെ ഏട്ടന്റെ മകൻ ആണെന്ന് 😬🙄(സൈറ) ഓ... ഇവളെ ഞാൻ...😬 എനിക്ക് ഷിയാസ് ഉപ്പാന്റെ ഏട്ടന്റെ മകനാണ് അതായത് മൂത്താപ്പയുടെ മകൻ പക്ഷേ ഷിയാസിന് ഞാൻ ഉപ്പാന്റെ അനിയന്റെ മകനാണ് അതായത് എളാപ്പയുടെ മകൻ..... മനസ്സിലായോ😬 (അൻവർ) 😌😌ഇല്ല... ഇതൊരുമാതിരി PSC exam ന് പോയത്പോലെ ഉണ്ട്... 😤 (സൈറ) ഒന്നുല്ല കുട്ടിക്ക് ഒന്നുല്ല.... തൽക്കാലം മോള് ഇത്രയും മനസ്സിലാക്കിയാൽ മതി ആമി എന്റെ പെങ്ങളാണ് 😑😑 ഓ... 😑 (സൈറ) അപ്പോൾ ശരി മോളെ ഇനിയും ഞാൻ ഇവിടെ നിന്നാൽ നിഷ്കളങ്കനായ സുന്ദരനായ പാവം പിടിച്ച ഒരു ചെറുപ്പക്കാരനെ കൊണ്ട് വല്ലോരും വല്ലതുമൊക്കെ പറഞ്ഞുണ്ടാകും.... 😌😌 പിന്നെ പെണ്ണ് കിട്ടൂല... അപ്പോ ശരി പോട്ടെ പെങ്ങളെ...... 😑😌😌 😲😲 എന്താന്ന്... (സൈറ) വായടക്ക് പെണ്ണെ ഈച്ച കേറും 😌😌 🤐🤐🤐 തുറന്നു പിടിച്ച വായ പെട്ടെന്ന് അടച്ച് സൈറ ഒന്ന് ശ്വാസം വിട്ടു... എന്നിട്ട് വാതിൽ ലോക്ക് ചെയ്ത് തലയിലും അവിടെയും ഇവിടെയും ഒക്കെ ആയിട്ട് കുത്തിവെച്ച പിന്നുകൾ അഴിച്ചെടുത്തു.... ശേഷം ഷാളൊക്കെ അഴിച്ചുമാറ്റി ക്രാബിൽ കുത്തി വെച്ചിരിക്കുന്ന മുടി അഴിച്ച് ഒന്നുകൂടെ മുറുക്കി ചുരുട്ടിക്കൂട്ടി വീണ്ടും ക്രാബിൽ തന്നെ കുത്തിവെച്ചു. അത്യാവിശ്യം നല്ല വെയിറ്റ് ഉള്ള ലഹങ്ക ആയിരുന്നു വേഷം. ബ്ലൗസിന്റെ ഹുക്കുകൾ മുഴുവൻ അഴിച്ചു മാറ്റി. ബ്ലൗസ് അഴിച്ചെടുക്കാൻ നോക്കിയതും പെട്ടെന്ന് വാതിൽ തുറന്നതും ഒരുമിച്ചായിരുന്നു.... ഒരു വിറയലോടെ എന്തു ചെയ്യണം എന്ന് അറിയാതെ സൈറ തരിച്ചുനിന്നു... 🤯🤯 വാതിൽ ലോക്ക് ചെയ്തെങ്കിലും ശരിക്ക് ലോക്ക് വീണിട്ടുണ്ടായിരുന്നില്ല എന്ന് ഇപ്പോഴാണ് അറിയുന്നത്. ഓഹ്.........🙊🙊(Shiyaz) ഇമ്മേ shiyazkka 😧😧 (സൈറ) വാതിൽ തുറന്ന് വന്ന മഹി  ഒരു നിമിഷം കണ്ണടയ്ക്കാൻ പോലും മറന്നു വായും പൊളിച്ച് നിന്ന്പോയി... സ്വബോധത്തിലേക്ക് തിരികെ വന്ന സൈറ വേഗം മഹിയുടെ നേരെ തിരിഞ്ഞു നിന്നു.... 😑😑 അപ്പോഴാണ് മഹിക്കും ബോധം വരുന്നത്... 😬😬 ഓഹോ അപ്പൊ കയ്യും കലാശവും കാണിച്ച് വശീകരിക്കാൻ ആണ് മോളുടെ പ്ലാൻ അല്ലേ കളിക്കുന്നത് മാഹിൻ ഷിയാസിനോടാണ്... ഇനി മേലിൽ ഇമ്മാതിരി തറ പരിപാടിയും കൊണ്ട് വന്നേക്കരുത്... 😠😠  എന്നും പറഞ്ഞ് മഹി അവിടെ നിന്നും പോകാൻ തുനിഞ്ഞു എന്തോ ഓർത്തത് പോലെ പെട്ടെന്ന് തിരിഞ്ഞു... * ജീവിതകാലം മുഴുവൻ മാഹിൻ ഷിയാസിന്റെ ഭാര്യയായി കഴിയാം എന്നുള്ള വല്ല വ്യാമോഹവും മനസ്സിൽ ഉണ്ടെങ്കിൽ അതിവിടെ വെച്ച് അവസാനിപ്പിചെക്ക്*😡😡 എന്നും പറഞ്ഞ് ശക്തിയിൽ ഡോറും വലിച്ചടച്ച് മഹി അവിടെ നിന്നും പോയി.... എന്താപ്പോ ണ്ടായേ....🙄 ആ കുരങ്ങൻ എന്തിനാണ് ഇപ്പോൾ എന്നോട് പൊട്ടിത്തെറിച്ചത്... 👀 (സൈറ ആത്മ) പിന്നെ അധികനേരം ആലോചിച്ചു നിൽക്കാതെ കയറി ഫ്രഷായി ഡ്രസ്സ് ഒക്കെ മാറി ഇറങ്ങി 🥵🥵 ആശ്വാസം.. ഹൂ... ഫോൺ എടുത്തു നോക്കിയപ്പോൾ ഒരുപാട് മിസ്സ്ഡ് കോളുകൾ ഉണ്ട് ഉമ്മയും വാപ്പച്ചിയും, ഷസ യും കാക്കുവും ഒക്കെയാണ് വിളിച്ചിട്ടുള്ളത്. 🙂 എല്ലാവരെയും വീഡിയോ കോൾ വഴി തിരിച്ചു വിളിച്ചു. ശസയും കാക്കുവും നല്ല സന്തോഷത്തിലാണ്. പിന്നെ എല്ലാവരോടും പറഞ്ഞു ഫോൺ കട്ട് ചെയ്തു... ചെറുതായി ഒന്ന് മയങ്ങിപ്പോയി അപ്പോഴാണ് സൈറ മോളെ..... Food കഴിക്കാൻ വാ എന്നും പറഞ്ഞുകൊണ്ട് ഷിയാസ് ക്ക യുടെ ഉമ്മ കയറിവന്നത്.. പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു പോയി വാതിൽ തുറന്നു. മോള് ഉറങ്ങുകയായിരുന്നോ 😊 (ഉമ്മ) ഇല്ല ചെറുതായി ഒന്ന് മയങ്ങിപ്പോയി അത്രള്ളൂ.. (സൈറ) വാ മോളെ ഇനി ഭക്ഷണം കഴിച്ചിട്ട് കിടക്കാം സമയം ഒരുപാട് ആയി. 😊 അങ്ങനെ shaza യും ഉമ്മയും കൂടെ ഒരുമിച്ച് താഴേക്ക് പോയി.... താഴെ എത്തിയപ്പോൾ കല്യാണത്തിന് വന്ന ബന്ധുക്കൾ ഒക്കെ പോയിട്ടുണ്ടായിരുന്നു വീട്ടുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഫുഡ് കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് അവിഞ്ഞ ഒരു ഇളി യും പാസാക്കി ഷിനാസ് അങ്ങോട്ട് വന്നത്... 🥲 ഷിയാസ് ഇക്കയുടെ തൊട്ടപ്പുറത്തുള്ള ചെയർ വലിച്ചിട്ട് അവിടെ ഇരുന്നു.... എന്റെ പൊന്ന് ഇത്തൂസെ ഈ കാട്ടാളനെ കൊണ്ട് പെണ്ണ് കെട്ടിക്കാൻ വേറെ ഒരു വഴിയും ഉണ്ടായിരുന്നില്ല😕😕 അത് കേട്ടതും മഹി ഷിനാസിനെ തറപ്പിച്ചൊന്നു നോക്കി😠.. പിന്നെ നേരത്തെ അൻവർക്ക പറഞ്ഞ അതേ കാര്യങ്ങൾ എല്ലാവരും കൂടെ ഒന്നും കൂടെ എക്സ്പ്ലൈൻ ചെയ്തു തന്നു.... അങ്ങനെ ഫുഡ് ഒക്കെ കഴിച്ച് പോകാൻ നിന്ന് എന്റെ കൈയിലേക്ക് ഉമ്മ ഒരു ഗ്ലാസ് പാല് വെച്ച് തന്നു.... ഞാൻ പാല് കുടിക്കാറില്ല ഉമ്മി... 😕 അയ്യോ ഇത് മോൾക്ക് ഒറ്റയ്ക്ക് കുടിക്കാൻ ഉള്ളതല്ല... 🙂 പിന്നെ... 🙄 🙆‍♀️🙆‍♀️ഇന്ന് നിങ്ങടെ Firstnight അല്ലെ (ഉമ്മി,) എന്നിട്ട് ഒരു കള്ളച്ചിരിയും.... 😌 👀👀 അതും കൂടെ കേട്ടതും കിളി പോയത് പോലെ സൈറ ആ പാലും വാങ്ങി മുകളിലേക്ക് നടന്നു... 🚶‍♀️🚶‍♀️ ***---***---***---***---***---***---***---*** (തുടരും... ❤️) ***---***---***---***---***---***---***---*** ഇഷ്ടപ്പെട്ടാൽ ഫോളോ ചെയ്തു സപ്പോർട്ട് ചെയ്യണേ... ❤️ എഴുത്തിൽ എന്തെങ്കിലും അഭിപ്രായങ്ങൾ പറയാനുണ്ടെങ്കിൽ കമന്റിൽ പറഞ്ഞോളൂ 😊 കുറെ നാളായി എഴുതാത്തത് കൊണ്ട് ടച്ച് വിട്ടു പോയിട്ടുണ്ട്. ശരിയാക്കാം❤️❤️ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #💞 പ്രണയകഥകൾ #romance
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
35 likes
5 comments 8 shares