📚 വായന മുറി ✔
5K views • 1 days ago
മുറ ചെറുക്കൻ
ഭാഗം 01
Aysha akber
എനി...ക്ക്....വേദനിക്കുന്നു പപ്പാ....... എന്നെ തല്ലല്ലേ.....
വിറ കൊണ്ട അവളുടെ വാക്കുകൾ ആ വലിയ വീടിനുള്ളിൽ മുഴങ്ങി കേട്ടു.....
അപ്പോഴും അയാളുടെ ദേഷ്യം അടങ്ങുന്നില്ലായിരുന്നു.....
കയ്യിലുള്ള ബെൽറ്റ് ഒന്ന് കൂടി ചുരുട്ടി പ്പിടിച്ചു കൊണ്ടയാൾ അവൾക്ക് നേരെ വീശി.....
വേദന കൊണ്ടവൾ പുളഞ്ഞു പോയി.....
കാൽ മുട്ടുകൾ കൂട്ടി പ്പിടിച്ചു കൊണ്ടവൾ തേങ്ങുമ്പോഴും ആശ്വസിപ്പിക്കാൻ അവൾക്കാരുമുണ്ടായിരുന്നില്ല....
മനസ്സും ശരീരവും ഒരു പോലെ വേദനിക്കുന്നു......
എന്റെ ഈശ്വരാ.... എങ്ങനെയിനി ആ നയനയുടെയും ഋതുവിന്റെയുമെല്ലാം മുഖത്ത് ഞാൻ നോക്കും...
അവരുടെ മക്കളെല്ലാം നല്ല മാർക്കോടെ പാസായി..... ഇതിങ്ങനെയിരു പാഴ് ജന്മമായല്ലോ....
അടി കൊണ്ട് പുളയുന്ന അവളെ നോക്കി ദേഷ്യത്തോടെ അതും പറഞ്ഞു കൊണ്ട് ഗായത്രി കസേരയിലേക്കിരുന്നു.......
അവരുടെ മനസ്സിൽ മുഴുവൻ കൂട്ടുകാരുടെ മുമ്പിൽ തല കുനിച്ചു നിൽക്കേണ്ടതിന്റെ നാണക്കേടായിരുന്നു......
മുമ്പിൽ നിൽക്കുന്ന രവിയുടെ മുഖത്തും അതേ അമർഷം തന്നെയാണ്.....
കോംപറ്റേറ്റീവ് എക്സാംസെല്ലാം എഴുതിയിട്ടും ഒന്നിൽ പോലും കിട്ടിയില്ല.......
എന്നാൽ നാശം എങ്ങനെയെങ്കിലും ഒരു എഞ്ചിനീയറിങ് എങ്കിലും ഉണ്ടാകട്ടെയെന്ന് കരുതി അതിന് വിട്ടപ്പോൾ അതും തോറ്റിരിക്കുന്നു....
ഇങ്ങനെയൊരു പാഴ് ജന്മം എന്റെ മാനം കളയാൻ ഉണ്ടായി പ്പോയല്ലോ.....
രവി വീണ്ടും അതും പറഞ്ഞു കൊണ്ടവളെ അടിക്കുമ്പോൾ അടി കിട്ടി പതം വന്നിരുന്നവളുടെ ശരീരം...
ഉറക്കെ ശബ്ധിക്കാൻ പോലും ശേഷിയില്ലാതെ അവൾ അങ്ങനെയിരുന്നു.....
നീ ഇവനെ നോക്ക്....
നിന്നെക്കാൾ രണ്ട് വയസ്സിനിളയതാണ്.....
എഴുതിയ എക്സാംസിലെല്ലാം ടോപ് മാർക്ക്......
ഇപ്പൊ ദേ നല്ല രീതിയിൽ മെഡിസിന് പഠിക്കുന്നു....
ഇങ്ങനെയാവണം എന്റെ മക്കൾ.........
അപ്പുറത്തായി നിൽക്കുന്ന ഋതിനെ ചൂണ്ടി രവിയത് പറയുമ്പോൾ അവൻ അഭിമാനത്തോടെ തല യുയർത്തി നിന്നു....
ഒപ്പം അവളോടുള്ള പുച്ഛവും.....
എന്തിന്റെ കുറവുണ്ടായിട്ടാ നിനക്ക്......
എല്ലാ സുഖങ്ങളും ഈ വീടിനുള്ളിലുണ്ട്...
എന്താവശ്യത്തിനും വിളിപ്പുറത്തു ജോലിക്കാറുണ്ട്.....
പറയുന്ന തെല്ലാം ണിന്റെ മുമ്പിലെത്തുന്നുണ്ട്.....
എന്നിട്ടും എന്ത് കൊണ്ട് നീ പഠിക്കുന്നില്ല........
രവിയുടെ ചോദ്യം അവളിലൊരു പുച്ഛം നിറച്ചു.........
സുഖം പോലും..
എന്ത് സുഗം...... ശെരിയാണ്..... വിളിപ്പുറത്തു ജോലിക്കാറുണ്ട്....
പക്ഷ അതൊന്നും തന്റെ അച്ഛനും അമ്മയ്ക്കും പകരമാകുമോ......
താൻ ആഗ്രഹിക്കുന്നത് സ്നേഹത്തോടെയുള്ള അവരുടെ സമീപനങ്ങളാണ്......
അത് തനിക്കൊരിക്കൽ പോലും ഈ വീട്ടിൽ നിന്ന് കിട്ടിയിട്ടില്ല .....
എല്ലാത്തിനും അവരായി നിശ്ചയിക്കുന്ന പരിധികൾ....
അവരുടെ പ്രെസ്റ്റീ ജ്.....
ഇത് മാത്രമാണ് അവരുടെ ചിന്ത......
അതിനിടയിൽ മക്കൾക്ക് നൽകേണ്ട വാത്സല്യത്തെ കുറിച് അവർ മറന്നു പോകുന്നു.......
പൊങ്ങച്ചതിന്റെയും ആഡംബരത്തിന്റെയും ഈ ലോകത്ത് തനിക്ക് ശ്വാസം മുട്ടുകയാണ്.....
ദൈവത്തിനു തന്നോട് വല്ലാത്ത വെറുപ്പാണെന്ന് തോന്നുന്നു....
അത് കൊണ്ടാണല്ലോ അവർ ആഗ്രഹിക്കുന്ന രീതിയിൽ പഠിക്കാനും തനിക്ക് കഴിയാതെ പോകുന്നത്...... റിതിൻ പറയുന്നത് പോലെ ഒരു ലൂസർ ആയി താൻ മാറിയത്......
അവളുടെ ഹൃദയത്തിന്റെ ഭാരത്താൽ നിശ്വസിക്കാൻ പോലും അവൾക്ക് പ്രയാസം തോന്നി.....
ഒന്നനങ്ങിയാൽ പോലും ശരീരത്തിലെ പാടുകൾ വല്ലാതെ വേദനിക്കും പോലെ.........
ഒരു ചാൻസ് കൂടി ഞാൻ തരും....... മര്യാദക്ക് പോയ പേപ്പേഴ്സ് ഒക്കെ എഴുതി എടുത്തോളണം.......
അല്ലെങ്കിൽ......
മതി..... അവളെഴുതിക്കോളും.....
വീണ്ടും രവിയത് പറഞ്ഞു കയ്യുയർത്തിയതും ഗായത്രി ഇടക്ക് കയറിയത് പറഞ്ഞിരുന്നു.....
അവരുടെ അമ്മ മനസ്സ് ഒന്ന് മുറിപ്പെട്ടു തുടങ്ങിയിരുന്നന്നേരം....
അപ്പോഴും എല്ലാവരുടെയും മുമ്പിൽ താൻ ചെറുതായി പോകുമെന്ന കാരണം കൊണ്ട് തന്നെ അവരുടെ മനസ്സ് അവളോടുള്ള അലിവിനെ പിടിച്ചു കെട്ടി..
രവി കയ്യിലുള്ള ബെൽറ്റ് ദേഷ്യത്തോടെ നിലത്തെക്കേറിഞ്ഞു കൊണ്ട് അവിടെ നിന്ന് പോകുമ്പോൾ ഗായത്രിയും രൂക്ഷമായി അവളെ നോക്കി പോയിരുന്നു.........
നീയൊരു മണ്ടി തന്നെ....ലൂസർ...
റിതിൻ അവൾക്ക് നേരേയൊന്ന് നോക്കി പുച്ഛത്തോടെ അത് പറഞ്ഞു അവിടെ നിന്ന് പോകുമ്പോൾ അവളതേ ഇരിപ്പ് തുടർന്നു......
മിനുസമേറിയ അവളുടേ വെളുത്ത ശരീരത്തിലെ ചുവന്നു തിണർത്ത പാടുകളിലേക്ക് നോക്കി അവൾ കണ്ണുകൾ നിറച്ചു........
ഈ വീട്ടിൽ ആർക്കും തന്നെ ഇഷ്ടമല്ല......
ഇനി ആണെങ്കിൽ തന്നെ അതെല്ലാം അവരുടെ താല്പര്യങ്ങൾക്കാനിസരിച്ചു മാത്രം...........
പപ്പക്ക് തന്നോടുള്ള വെറുപ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.......
ബുദ്ധി വെച്ചത് മുതൽ പപ്പ ആഗ്രഹിച്ച ഒരു മകളായിരുന്നില്ല താൻ.......
റിതിൻ സ്കൂളിലേക്ക് പോകാൻ തുടങ്ങി അവന്റെ വിജയങ്ങൾ കൂടിയായത്തോടെ പപ്പയുടെ മനസ്സിൽ താൻ പൂർണമായും പിന്തള്ളപ്പെട്ടു......
എല്ലാ കാര്യത്തിലും മുമ്പിൽ നിൽക്കുന്നത് തന്റെ മക്കളാകണമെന്ന സ്വാർത്ഥ ചിന്ത......
സ്നേഹം കൊണ്ട് എല്ലാ മാതാ പിതാക്കളും അതാഗ്രഹിക്കുമായിരിക്കാം......
പക്ഷെ ഇതങ്ങനെയല്ല......
സ്വയം സ്നേഹിക്കുന്നത് കൊണ്ടാണ് ഇത്രയേറെ സ്വാർത്തനാകുന്നത്.....
പക്ഷെ തനിക്കൊരിക്കൽ പോലും പപ്പയുടെ ആ അന്തസ്സ് നൽകാൻ കഴിഞ്ഞിട്ടില്ല.......
രവി പിള്ളയുടെ മകളെന്ന് തന്നെ ചൂണ്ടി ആരെങ്കിലും പുകഴ്ത്തുന്നുണ്ടെങ്കിൽ അത് തന്റെ സൗന്ദര്യം കൊണ്ടോന്ന് മാത്രമാണ്......
ശെരിയാണ്....... പപ്പായുടെ സുഹൃത്തുക്കളുടെ മക്കളൊന്നും തന്നോളം ഭംഗിയില്ല.......
അത് മാത്രമാണ് തന്നെ മോളെന്നു പറഞ്ഞു കൂടെ കൊണ്ട് നടക്കുന്നതിനുള്ള കാരണവും.......
അല്ലായിരുന്നെങ്കിൽ ചിലപ്പോൾ.........
അവൾക്ക് ചുണ്ടുകൾ വിതുമ്പും പോലെ.......
ഇഷാനി.......
അവളുടെ തോളിൽ കൈ വെച്ച് കൊണ്ട് വിളിച്ചതും അവൾ ഒരു ഞെട്ടലോടെ അവർക്ക് നേറെ തിരിഞ്ഞു...
ലാലി ചേച്ചിയാഞ്......
അടുക്കള ജോലിക്ക് നിൽക്കുന്നതാണ്......
എന്നെ വലിയ ഇഷ്ടമാണെങ്കിലും താൻ കൂടുതൽ അടുപ്പത്തിന് പോകാറില്ല.......
കാരണം എപ്പോ വേണമെങ്കിലും ഈ വീട്ടിലെ ജോലിക്കാരികൾ മാറി മറിയാം........
മമ്മ പപ്പയുടെ വേറൊരു വേർഷൻ ആണ്.....
ആരോടും ചേരില്ല...... പപ്പയുടെ സ്വത്തുക്കൾ വിട്ട് പോകാൻ വയ്യാത്തത് കൊണ്ടാണ് പപ്പയോടു പോലും അഡ്ജസ്റ്റ് ചെയ്ത് പോകുന്നതെന്ന് തനിക്ക് തോന്നാറുണ്ട്.....
കുഞ്ഞിലേ മുതൽ അങ്ങനെയാണ്........
വീട്ടിലുള്ളവർ തരാത്ത സ്നേഹം ജോലിക്ക് നിൽക്കുന്നവർ തരുമ്പോൾ സ്വാഭാവികമായും അവരോടടുത്തു പോകുമായിരുന്നു തന്റെ കുഞ്ഞു മനസ്സ്....
അപ്പോഴേക്കും അവരെ മമ്മ ജോലിയിൽ നിന്ന് പിരിച്ചു വിടും.....
പുതിയ ആള് വരും......
അവരോടടുക്കുമ്പോഴേക്ക് വീണ്ടും........
ഉടുപ്പ് മാറുന്നത് പോലെ മനസ്സിലുള്ളവരുടെ സ്ഥാനം നീൽകാൻ കഴിയില്ലല്ലോ....
അത് കൊണ്ട് ഇനിയും ആരെയും സ്നേഹിച്ചു വേദനിക്കാൻ വയ്യെന്നത് കൊണ്ട് തന്നെ അതും നിർത്തി........
മോളെ ഴുന്നേൽക്ക്..... വല്ലതും കഴിക്കാം........
ലാലി ചേച്ചി അത് പറയുമ്പോൾ ആ കണ്ണുകളിൽ നിറഞ്ഞു നിന്ന ദുഃഖം തന്റെതാണെന്ന് അവൾക്ക് തോന്നി പ്പോയി....
ഇവിടെ വരുന്നവർക്കൊക്ക തന്നോട് നിറഞ്ഞ സാത്ഥാപമായിരിക്കും.....
ഈ വീട്ടിനുള്ളിലെ തന്റെ അവസ്ഥ കാണുന്നത് കൊണ്ടായിരിക്കും ഒരു പക്ഷ.....
എഴുന്നേൽക്കാൻ തനിക്കൊരു താങ്ങിന്റെ ആവശ്യമുണ്ടെന്ന് തോന്നിയത് കൊണ്ട് തന്നെ അവൾ പതിയെ അവരുടെ കൈ പിടിച്ചെഴുന്നേറ്റു....
തങ്കം പോലൊരു കൊച്.....
ഭംഗിയുള്ള വെളുപ്പ് നിറവും വിടർന്ന കണ്ണുകളും ചുവന്ന ഭംഗിയുള്ള ചുണ്ടുകളും ഒക്കെയായി ഒരു പാവ കുട്ടി പോലെ.......
അവൾ വേച്ചു വേച്ചു മുറിയിലേക് പോകുമ്പോൾ ലാലി അത്രയേറെ വിഷമത്തോടെ അവളെ നോക്കി നിന്നു......
അവൾ മുറിയിലെ കണ്ണാടിയിൽ ചെന്നു സ്വയമൊന്ന് നോക്കി......
ശരീരമാസകലം വേദനിക്കുന്നു.....
മനസ്സതിലേറെ നോവുന്നു......
തല വെട്ടി പൊളിയും പോലെ.........
അവൾക്ക് ശരീരം കുഴയുന്നത് പോലെ തോന്നിയിരുന്നു...
ഈ വലിയ വീടിന്റെ ചുവരു കൾ തന്നെ വല്ലാതെ വരിഞ്ഞു മുറുക്കും പോലെ......
ഒറ്റപ്പെടലിന്റഡ ചങ്ങല കൊണ്ട് തന്നെ ബന്ധിച്ചിരിക്കുകയാണ്......
അവൾ പോലുമറിയാതെ ബെഡിലേക്ക് പെട്ടെന്ന് ചാഞ്ഞു പോയവൾ.....
ഏതോ ഒരു മായാ ലോകത്തെന്ന പോൽ അവളെങ്ങനെ കിടന്നു......
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
മാഡം....
എനിക്കൊന്നും വേണ്ടാ.... ഞാൻ കഴിച്ചു......
ലാലി വിളിച്ചപ്പോഴേക്കും അവരെ നോക്കുക കൂടി ചെയ്യാതെ ഗായത്രി അതും പറഞ്ഞു പോകാൻ തുടങ്ങി......
അതല്ല മാഡം.... മോള് ഒന്നും കഴിച്ചിട്ടില്ല..... താഴേക്ക് കണ്ടിട്ടുമില്ല.....
ലാലി അല്പം മടിച്ചു മടിച്ചു കൊണ്ടാണത് പറഞ്ഞത്...
കാരണം പറയുന്നത് അവരുടെ മകളെ കുറിച്ചാണല്ലോ......
ഗായത്രി ഒരു നിമിഷം ഒന്നാലോചിച്ച ശേഷം മുകളിലേക്ക് കയറി.....
ഇഷാനി........ വന്നെന്തേങ്കിലും കഴിച്ചു കിടക്ക്.......
ബെഡിൽ ചെരിഞ്ഞു കിടക്കുന്ന ഇഷാനിയെ നോക്കി ഗായത്രി വിളിച്ചു.......
അവളിൽ നിന്ന് യാതൊരു ചലനവുമില്ലെന്നത് കൊണ്ട് തന്നെ അവർ ഒന്ന് കൂടി അടുത്ത് ചെന്ന് വിളിച്ചിരുന്നു.......
ഇല്ലാ അവളെഴുന്നേൽക്കുന്നില്ല.....
ഇഷാനി......
ഗായത്രി യുടെ ശബ്ദം ആ വീട്ടിൽ മുഴങ്ങി കേട്ടു......
കാറെടുത്തതും അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയതുമെല്ലാം പെട്ടെന്നായിരുന്നു....
ആ കുട്ടിയുടെ ദേഹത്തുള്ള പാട് കണ്ടോ.... നിനക്ക് ഭ്രാന്താണോ രവി...... ഓവർ പ്രഷർ കൊണ്ട് ഇഷാനിക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ.....
ഇതൊക്കെ പോലീസിൽ അറിയിക്കുകയാഞ് വേണ്ടത്....
നിന്റെ സ്ഥാനത് മാറ്റാരാണെങ്കിലും ഞാൻ അത് തന്നെ ചെയ്യുമായിരുന്നു......
നിറഞ്ഞ ദേഷ്യത്തോടെ ഡോക്ടർ ഐസക് അത് പറയുമ്പോൾ കേട്ടിരിക്കാനെ രവിക്ക് കഴിയുമായിരുന്നുള്ളൂ.....
ഗായത്രിയും ഋതിനും അവരെ നോക്കി നിന്നു.....
ഇഷാനി യുടെ കണ്ടീഷൻ ഇപ്പൊ ശെരിയല്ല..... അവളുടെ മൈൻഡ് ടോട്ടലി ഡിസ്റ്ററബ്ഡ് ആണ്....
ശരീരം പോലെ തന്നെയാണ് മനസ്സും.....
ചില മുറിവുകൾ ഉണങ്ങാൻ സമയമെടുക്കുക തന്നെ വേണം.......
സൊ....... ഷീ നീഡ്സ് മെന്റൽ ട്രീറ്റ്മെന്റ്.....
ഐസക് അത് പറയുമ്പോൾ രവി അയാളെ യൊന്നു നോക്കി...
അവളെ കൊണ്ട് നിങ്ങളൊരു യാത്ര പോകണം.....
മനസ്സിന് നമ്മൾ കൊടുക്കുന്ന ഏറ്റവും നല്ല മെഡിസിനാണ് യാത്രകൾ.....
അവളൊന്നു ഓക്കേ ആവട്ടെ........
ഐസക് അത് പറയുമ്പോൾ രവിയുടെ മുഖമൊന്നു ചുളിഞ്ഞിരുന്നു......
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഇപ്പൊ ഒരു ട്രിപ്പെനിക്ക് നടക്കില്ല..... ഓഫീസിൽ അത്രയും ജോലിയുണ്ട്.... നമ്മളൊന്ന് പിന്നിലാവാൻ കാത്തിരിക്കുന്ന ആളുകളാണ് ചുറ്റും...
ഡ്രൈവ് ചെയ്യന്നതിനിടയിൽ രാവിയത് പറയുമ്പോൾ ഗായത്രി ഒന്നും മിണ്ടിയില്ല.....
പിന്നിലായിരിക്കുന്ന ഇഷാനിയെ ഒന്ന് നോക്കി.....
പിന്നെയിപ്പോ എന്ത് ചെയ്യും...... ഐസക് അങ്ങനെ പറഞ്ഞതല്ലേ......
ഗായത്രി രവിയോടത് പറയുമ്പോൾ ഇഷാനിക്കത്ഭുതം തോന്നി....
അവർ ചിന്തിക്കുന്നതൊന്നും തന്നെ കുറിച്ചല്ല......
ഡോക്ടർ ഐസക് പപ്പയുടെ ഫ്രണ്ട് ആണ്.....
അയാൾ പറഞ്ഞത് കൊണ്ട് മാത്രമാവും ഇപ്പോ ഇങ്ങനെയൊരു സംസാരം കൂടിയെന്നവൾക്ക് തോന്നി.....
അതും ശെരിയാണ്....... നമ്മൾ ആവശ്യത്തിന് യാത്ര പോകാറുള്ളതാണല്ലോ.....
ഇതിപ്പോ വെറുതെ മനുഷ്യനെ മെനക്കെടുത്താൻ.......തിരക്ക് പിടിച്ചൊരു സമയത്ത്.....
രവി നീരസത്തോടെ തന്നെ പറഞ്ഞു നിർത്തുമ്പോൾ മിററിലൂടെ ഇഷാനിയെ ഒന്ന് നോക്കിയിരുന്നു....
അവൾ അനങ്ങുക പോലും ചെയ്യാതെ ഒരു ശില കണക്കെ പുറത്തേക്ക് നോക്കിയിരിക്കുകയാണ്.......
ആളുകൾ ധൃതി പിടിച്ചു കൊണ്ടോടി നടക്കുന്ന നഗരം.......
മറു വശത്തു രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ ഓടി തളർന്നവർ...
പൊങ്ങച്ചവും ആഡംബര വും മാത്രം മനസ്സിൽ കരുതുന്ന അവൾക്ക് ചുറ്റുമുള്ള ആളുകൾക്കിടിയിൽ അവൾക്ക് വല്ലാത്ത വീർപ്പു മുട്ടൽ തോന്നി യിരുന്നു......
അതവളെ ഞെരിക്കും പോലെ......
എനിക്കും വരാൻ പറ്റില്ല പപ്പാ.... എനിക്ക് ക്ലാസ്സുണ്ട്......
ഋതിനും ഒരു താല്പര്യമില്ലാതെ മട്ടിലത് പറയുമ്പോൾ ഇഷാനി അങ്ങനെയിരുന്നു...
ഋതിനും പപ്പയെയും മമ്മയേയും പോലെ ജീവിക്കാനാണിഷ്ടം....
തനിക്ക് മാത്രമെന്താ അതിനും കഴിയാത്തത്....
താനോരിക്കലും ഈ ലൈഫ് ഇഷ്ടപ്പെടുന്നില്ല....
ഇതുമായി പൊരുത്തപ്പെടാനും കഴിയുന്നില്ല....
തന്റെ മനസ്സ് മറ്റെന്തൊക്കെയോ ആണ് ആഗ്രഹിക്കുന്നത്......
ഇവരുടെ കൂടെയുള്ള യാത്ര എന്നാണെങ്കിൽ തന്റെ പ്രയാസം കൂടുകയേ യുള്ളൂ വെന്ന് അവൾക്കറിയാമായിരുന്നു.....
ഒരു മാതിരി കൂട്ടിലടച്ചിട്ട പോലെ......
അവൾക്കവരോട് എന്തെന്നില്ലാത്ത പുച്ഛം തോന്നി......
തനിക്കൊന്നു ചിറക് വിരിച്ചു പറക്കണമായിരുന്നു.....
യാതൊരു ബന്ധനങ്ങളുമില്ലാതെ.....
നിർത്താതെ തനിക്കൊന്നുറക്കെ ചിരിക്കണം.....
ചെറിയ വഴിയോര തട്ടുകടയിലൊക്കെ പോയി എന്തെങ്കിലും കഴിക്കണം.......
സ്വാതന്ത്ര്യത്തോടെ ഒത്തിരി യാത്രകൾ ചെയ്യണം........
ഇതെല്ലാം തനിക്കൊരിക്കലും നടക്കാത്ത കാര്യങ്ങളാണെന്ന് അവൾക്കും അറിയാമായിരുന്നു......
കാരണം..... തന്നെ പ്രസവിച്ചവർക്ക് ധൃതിയാണ്.....
മറ്റുള്ളവർക്ക് മുമ്പിൽ വലുതായി നിൽക്കാനുള്ള ധൃതി......
ഞാനൊരു കാര്യം പറയാം...... ഇവളെ തൽക്കാലം നിന്റെ വീട്ടിലേക്കു പറഞ്ഞയക്കാം....
വാട്ട്........എന്റെ വീട്ടിലോ...
രവി പറഞ്ഞതും ഗായത്രി മുഖം ച്ചുളിച്ചു കൊണ്ടായിരുന്നത് ചോതിച്ചത്........
ലുക്ക് ഗായത്രി..... അതാവുമ്പോ സേഫ് ആണ്..... ഐസകിനോട് പറയാനും ഒരു കാരണമായി...... പിന്നേ വളെ കണ്ടാൽ എല്ലാവരും റിസൾട്ട് എന്തായി എന്ന് ചോദിക്കും......
അതിനെ കുറിച് എല്ലാവരും അല്പമെങ്കിലും ഒന്ന് മറന്നു തുടങ്ങുകയും ചെയ്യട്ടെ.........
വിട്ട് മാറാത്ത നീരസത്തോടെ രവി യത് പറയുമ്പോൾ ശെരിയെന്നു തോന്നിയത് കൊണ്ട് തന്നെ യാണ് ഗായത്രിയും നിശബ്ദയായത്....
അപ്പോഴും ഒട്ടും താല്പര്യമില്ലെന്ന വണ്ണം ഗായത്രിയുടെ മുഖം കൂർത്തു തന്നെയിരുന്നിരുന്നു......
ഇഷാനി വിഷാദം നിറഞ്ഞ കണ്ണുകൾ പിറകിലേക്കോടി മറയുന്ന കാഴ്ചകളിൽ നട്ടങ്ങനെയിരുന്നു.....
(തുടരും)
Aysha Akbar
#💞 പ്രണയകഥകൾ #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #📖 കുട്ടി കഥകൾ #📙 നോവൽ
380 likes
35 comments • 12 shares