𝑺𝒉𝒂𝒇𝒆𝒆𝒌 𝑴𝒐𝒉𝒂𝒎𝒎𝒆𝒅
2K views • 3 hours ago
#📙 നോവൽ - മുറ ചെറുക്കൻ.....
🔻 ഭാഗം_21
✍️ രചന - Aysha akbar
കോണിപ്പടികൾ കയറുമ്പോഴും ഉള്ളിലെ വിങ്ങൽ തിങ്ങി നിറഞ്ഞ ആ കണ്ണുകളായിരുന്നു അവളുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്......
എല്ലാവരുടെയും സങ്കടം ഒതുക്കി വെക്കുന്ന ആ ഹൃദയത്തെ കുറിച് അവളൊന്നോർത്തു നോക്കി.........
വല്ലാത്തൊരു വീർപ്പു മുട്ടൽ അവളിൽ നിറഞ്ഞു നിന്നു.....
അവന്റെ മുറിയിലെത്തിയപ്പോഴേ കണ്ടിരുന്നു ജനലിനരികിലുള്ള മേശയിൽ തല വെച്ച് കിടക്കുന്നവനെ......
ഉള്ളിലെ നോവ് തന്റെ ഹൃദയത്തേ കീറി മുറിക്കുന്നത് അവനറിയുന്നുണ്ടായിരുന്നു.....
സന്തോഷമോ സങ്കടമോ എന്ത് തന്നെയായാലും ആദ്യം തന്നോട് വന്നു പറയുന്നവളാണ്.....
മനസ്സിലുള്ളതെല്ലാം അത് പോലെ പറയാൻ കഴിയുന്ന അന്തരീക്ഷമായിരുന്നു തന്റെ വീട്......
എന്നിട്ടും ഇത്രയും വലിയ സങ്കടങ്ങൾ അവളെന്തിനു ഒറ്റക്ക് പേറി യെന്നത് അവനിലൊരു വേദന യുണ്ടാക്കി.......
എത്ര വേഗമാണ് ഒരു പെൺ കുട്ടി തന്റെ സ്വന്തം വീടിനോട് അകലുന്നത്....
അവൾ പാടെ അന്യ യായെന്ന തോന്നലുണ്ടാകുന്നത്.......
ഓർക്കും തോറും അവന്റെ നെഞ്ച് പിടയുന്നുണ്ടായിരുന്നു.....
അപ്പോഴാണ് പിറകിൽ നിന്നൊരു കാൽ പെരുമാറ്റം അവനറിഞ്ഞത്....
മേശ മേൽ വെച്ചിരുന്ന തലയുയർത്തിയെങ്കിലും തിരിഞ്ഞില്ല.....
തന്റെ കലങ്ങിയ കണ്ണുകൾ ആരും കാണാതിരിക്കാൻ വേണ്ടി തന്നെയായിരുന്നത്...
എന്നാൽ അവൾ അവന്റെ അടുത്തേക്ക് തന്നേ ചെന്നു....
നിറഞ്ഞ പന്നികൾ അമർത്തി തുടിക്കുന്ന തിരക്കിലാണവൻ.....
അവന്റെ കണ്ണുകളിലെ കണ്ണ് നീരും നെഞ്ചിലെ വിങ്ങലും തനിക്ക് കൂടി സ്വന്തമാണെന്ന് ഒരു നിമിഷം അവൾക്ക് തോന്നി പ്പോയി.......
വെ...ള്ളം....
അവിടെ വെച്ചേക്ക്....
അവൾ പതിയെ പറഞ്ഞതും അവൻ അവൾക്ക് മുഖം കൊടുക്കാതെ തന്നെയാണത് പറഞ്ഞത്....
അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴും ഹൃദയം അതിന് അനുവധിക്കാത്തത് പോൽ അവളവിടെ തന്നെ തറഞ്ഞു നിന്നു....
അവൾ പതിയെ ആ മേശയിലായി കയ്യൊന്ന് വെച്ചു....
മാഞ്ഞു തുടങ്ങിയ ക്യൂട്ടക്സിട്ട നഖങ്ങൾ ഒരു വിറയലോടേ ആ മേശയിൽ പറ്റി പ്പിടിച്ചിരിക്കുന്നത് കണ്ട സംശയത്തിലാണ് അവൻ കണ്ണുകൾ ഉയർത്തി അവളെ നോക്കിയത്.....
സദാ നിഷ്കളങ്ക മായ ആ കണ്ണുകളിൽ അഗാധമായൊരു സാഗരം ഇരമ്പുന്നത് പോലെ അവന് തോന്നി.....
കലങ്ങിയ അവന്റെ മിഴികൾ കണ്ടതും വിടർന്ന കണ്ണുകളിൽ കണ്ണ് നീരുരുണ്ട് കൂടി....
സച്ചു ഒരു നിമിഷം അവളെ തന്നെ നോക്കി നിൽക്കുമ്പോൾ ആ ചുണ്ടുകൾ വിതുമ്പുന്നത് പോലെ യവന് തോന്നി.......
അവൻ കണ്ണിമവെട്ടാതെ അവളെ നോക്കിയിരുന്നു....
ഇയാള്.... ഇയാള് കരയല്ലേ.... ഇയാള് വിഷമിക്കുന്നത് കാണുമ്പോൾ എന്റെ നെഞ്ച് വേദനിക്കുന്നത് പോലെ.........
അവൾ നീളൻ വിരലുകൾ നെഞ്ചിൽ വെച്ച് കൊണ്ടത് പറയുമ്പോൾ സച്ചു അത്ഭുതപ്പെട്ടു പോയിരുന്നു....
അതിനേക്കാൾ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സുഖം അവന്റെ മനസ്സിൽ നിറഞ്ഞു നിന്നത് പോലെ....
അത്രയേറെ ആത്മാർഥത യുണ്ടായിരുന്നാ വാക്കുകൾക്ക്...
അവളുടെ ഹൃദയത്തിലെ നോവ് വാക്കുകളിൽ തെളിഞ്ഞു കാണും പോലെ......
തനിക്ക് വേദനിക്കുമ്പോൾ അവൾക്കും വല്ലാതെ വേദനിക്കുന്നുണ്ട്........
സച്ചുവിന്റെ മനസ്സ് അത്ഭുതത്തോടൊപ്പം ഒരു ആനന്ദത്തെയും കൂട്ട് പിടിച്ചത് പോലെ.....
നിഷ്കളങ്കമായ അവളുടെയാ വാക്കുകൾ ഉള്ളിലെ മുറിവിനെ സുഗപ്പെടുത്താൻ ശ്രമിക്കും പോലെ........
നോവിനിടയിലും അവന്റെ യുള്ളിലൊരു പുഞ്ചിരി തെളിഞ്ഞത് പോലെ...
അവനാ പെണ്ണിനോട് എന്തെന്നില്ലാത്തൊരു സ്നേഹം തോന്നി....
തലയൊന്നുയർത്തി അവനവളെ തന്നെ കണ്ണിമ വെട്ടാതെ നോക്കിയിരിക്കുമ്പോൾ നിറ മിഴികളാലെ അവളവനെ നോക്കി.....
എന്നത്തേതിലും സുന്ദരിയായി അവന്റെ മനസ്സ് അവളെ വരച്ചെടുത്തു.....
തുടുത്ത കവിളുകളിൽ കടും ചുവപ്പ് നിറം പരന്നിട്ടുണ്ട്......
ഭംഗിയുള്ള അധരങ്ങൾ വിതുമ്പുന്നത് പോലെ.....
നീളൻ കൺ പീലികൾ നനഞ്ഞോട്ടിയിട്ടുണ്ട്...
അവളുടെ കണ്ണുകളിൽ നിന്നൂർന്നിറങ്ങുന്ന കണ്ണ് നീരിന് പ്രണയത്തിന്റെ കലർപ്പുണ്ടായിരുന്നു....
എത്ര ഭംഹിയായാണ് അവൾ തന്റെ മുറിവിലേക്ക് മരുന്ന് വെച്ചത്....
ചില സമയം ചിലരുടെ ചെറിയ വാക്കുകൾക്ക് പോലും അത്രയേറെ മുറിവുണക്കാൻ കഴിവുണ്ടാകും.
പൊക്കോ.....
അവൻ അവളെ യൊന്നു നോക്കി അത് മാത്രം പറയുമ്പോൾ ആ ശബ്ദത്തിന് അത് വരെയില്ലാത്ത ആർദ്രത അവളറിഞ്ഞു....
അത് വരെ കലങ്ങി മറിഞ്ഞു കണ്ടിരുന്ന ആ കണ്ണുകളിൽ പടർന്ന ചെറിയൊരു തിളക്കം തന്റെ തോന്നലാണോ യെന്ന് അവൾക്ക് സംശയം തോന്നി.....
അതേയ്.... ചിരിക്കുന്ന അമ്മു ചേച്ചിക്ക് ഇത്ര വലിയ സങ്കടമുള്ളതെന്ന് ഇയാൾക്കെങ്ങനെയാ മനസ്സിലായത്.....
നടക്കാൻ തുടങ്ങിയ അവളോന്ന് തിരിഞ്ഞു നിന്ന് കൊണ്ടായിരുന്നത് ചോദിച്ചത്.....
അത്രയേറെ അവളുടെ മനസ്സിൽ ആ ചോദ്യം കിടന്നുരുളുന്നത് കൊണ്ട് തന്നെയായിരുന്നത്......
ഒരു നിമിഷം അവൻ അവളെയൊന്ന് നോക്കി.....
ഗൗരവം നിറഞ്ഞ മിഴികൾ അവളുടെ മിഴികളിലേക്ക് തറഞ്ഞതും അവൾ പതിയെ നോട്ടം മാറ്റി....
ഇവിടെ വന്നു ആദ്യമായി നിന്നെ കണ്ടപ്പോൾ ഈ വിടർന്ന കണ്ണുകളിൽ കണ്ട അതേ ഭാവമാണ് ഞാനിന്നവളിലും കണ്ടത്......
സ്നേഹിക്കപ്പെടാനുള്ള കൊതി........ പരിഗണിക്കപ്പെടാനുള്ള അത്രയേറെ ആഗ്രഹം.......
അതിനേക്കാളൊക്കെ മേലെ ഒറ്റപ്പെടലിന്റെ വിശാധവും ആ മുഖത്തെ പ്രസരിപ്പ് മായ്ച്ചു കളഞ്ഞിട്ടുണ്ടായിരുന്നു.....
അവൻ അവളിലേക്ക് മാത്രമായി നോക്കി കൊണ്ടത് പറയുമ്പോൾ ഒരു നിമിഷം അവളുടെ തൊണ്ടയിൽ എന്തോ ഒന്ന് കൊളുത്തി വലിച്ചു....
അതേ.... അമ്മു ചേച്ചിയുടെ കൂടെ അവൻ താനെന്താണെന്ന് കൂടിയാണ് പറഞ്ഞിരിക്കുന്നത് .....
ഒരു നിമിഷം അവളൊന്നു വിറച്ചു പോയി......
ഉള്ളിലെ വിങ്ങലിനു ആഴം കൂടുന്നത് അവളറിഞ്ഞു...
പക്ഷേ..... ഒരു വ്യത്യാസമുണ്ട്.....
അമ്മു ചേച്ചിയെ മനസ്സിലാക്കാനും ചേർത്ത് പിടിക്കാനും എല്ലാവരുമുണ്ട്.....
എനിക്ക്.....
പറയരുതെന്ന് പിടിച്ചു നിർത്തിയിട്ടും ഒരു കൊച്ചു കുഞ്ഞിനെ പോലെ അതും പറഞ്ഞു കൊണ്ട് തന്റെ മുമ്പിൽ നിന്ന് തേങ്ങലടക്കുന്നവളെ അവൻ അലിവോടെ യോന്ന് നോക്കി......
നിനക്ക് ആരുമില്ലെന്ന് ആരാ പറഞ്ഞത്.....
അവനൊരു ഗൗരവത്തോടെ തന്നെ അത് ചോദിക്കുമ്പോൾ അവൾ നിറ മിഴികൾ അവന് നേരെ ചോദ്യ ഭാവത്തോടെ യൊന്നുയർത്തി.....
നീ ഇവിടേക്ക് വരുമ്പോൾ എങ്ങനെ യായിരുന്നു എന്നതല്ല..... ഇവിടെ നിന്ന് തിരിച്ചു പോകുമ്പോഴേക്ക് നിനക്ക് എല്ലാവരും ആയിട്ടുണ്ടാകും......
ഒരു വിളിപ്പുറത്തു ഞങ്ങളെ ല്ലാവരുമുണ്ട്...
അവനത് പറഞ്ഞു നിർത്തുമ്പോൾ ആ വാക്കുകൾ ഒന്ന് വിറച്ചു....
അവളുടെ കണ്ണുകളിലെ തീവ്രമായ പ്രണയം കണ്ടോന്ന് ഭയന്നത് കൊണ്ട് തന്നെയായിരുന്നത്....
അവൾ വീണ്ടും എന്തെങ്കിലും ചോദിച്ചാലോ എന്നൊരു ഭയം.......
ഞാൻ..... ഞാൻ തിരിച്ചു പോകാതിരുന്നാലോ.....
അവൻ ഭയന്നത് പോലെ തന്നെ അവൾ പെട്ടെന്നായിരുന്നു അത് ചോദിച്ചത്.......
ഉത്തരം കൊടുക്കാൻ തന്റെ കയ്യിലില്ലെന്നതാണ് ശെരി....
അവളെ ഇഷ്ടമല്ലേ എന്ന് കൂടി ചോദിച്ചാൽ താൻ പകച്ചു പോകുമെന്ന് അവനറിയാമായിരുന്നു....
കാരണം എപ്പോഴോ എങ്ങനെയോ താനും അവളെ സ്നേഹിച്ചു തുടങ്ങിയിട്ടുണ്ട്........
അവനൊന്നും മിണ്ടിയില്ല..
അവളുടെ ചോദ്യം കേട്ടില്ലെന്ന വണ്ണം അവളിൽ നിന്നും മിഴികൾ നീക്കി മേശയിലെ ഒരു പുസ്തകം കയ്യിലെടുത്തു മറിച്ചു തുടങ്ങി.....
വെറുതെ മറിക്കുന്ന ഏടുകൾ അതൊരു മറയാണെന്ന് അവൾക്കറിയാമായിരുന്നു...
അവനിൽ നിന്നുള്ള ഉത്തരത്തിനു ഒരു പക്ഷെ ഈ ജന്മം മുഴുവൻ കാത്തിരിക്കേണ്ടി വന്നാലും തനിക്ക് മറ്റൊന്ന് ചിന്തിക്കാൻ കഴിയാത്ത വിധം അവനിൽ താൻ ലയിച്ചിരിക്കുന്നുവെന്നവൾക്ക് ബോദ്യമായിരുന്നു....
അവളൊന്നും മിണ്ടാതെ തിരിഞ്ഞു നടക്കുമ്പോൾ അവളകലുന്നതിനനുസരിച്ചു അവന്റെ ഹൃദയവും ഒരു വേള വിങ്ങുന്നത് അവനറിഞ്ഞു.....
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ഇഷാനി അടുക്കളയിലേക്ക് ചെല്ലുമ്പോൾ തനൂജ പാത്രങ്ങളോട് കലഹിക്കുന്നുണ്ട്....
ഇടയ്ക്കിടെ മൂക്ക് ചീറ്റി തുടക്കുന്ന ശബ്ദവും അവരിൽ നിന്ന് കേൾക്കാം.....
ഇഷാനിക്ക് നെഞ്ചിലെന്തോ വല്ലാത്തൊരു കനം തോന്നി....
സന്തോഷം മാത്രം നിറഞ്ഞു നിന്ന അന്തരീക്ഷമായിരുന്നു ഇവിടം....
അതിൽ ഒരാളുടെ സന്തോഷത്തിനു കോട്ടം പറ്റിയതും ആ വീടിന്റെ മുഴുവൻ വെളിച്ചവും അണഞ്ഞ് പോയത് പോലെ.....
അത്ര മേൽ ഓരോരുത്തരും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നൊരു വീടാണി തെന്ന് അവൾ തിരിച്ചറിയുകയായിരുന്നു......
പിറകിൽ നിന്നുള്ള ഇഷാനിയുടെ കാൽ പെരുമാറ്റം അറിഞ്ഞെന്ന വണ്ണം തനൂജ അവൾക്ക് നേരെയൊന്ന് തിരിഞ്ഞു.....
നിറഞ്ഞൊഴുകുന്ന കണ്ണുകൾ അവർ പാട് പെട്ട് തുടക്കുമ്പോൾ ഇഷാനിക്ക് വല്ലാതെ കരച്ചിൽ വന്നു....
എപ്പോഴും ചിരിച്ചു കാണുന്ന മുഖമാണ്....
എല്ലാവരോടും സ്നേഹം മാത്രമുള്ള മനസ്സാണ്....
തന്റെ അമ്മയെക്കാൾ കൂടുതൽ തനിക്ക് സ്നേഹവും വാത്സല്യവും വെച്ചു നീട്ടിയവരാണ്......
മോൾക്ക് വിശന്ന് തുടങ്ങിയോ....ചോറൊന്ന് വേവട്ടെ കേട്ടോ.....
നനവൂറിയ ആ ശബ്ദത്തിലും അവർ വാത്സല്യം നിറച്ചു കൊണ്ടത് പറയുമ്പോൾ ഇഷാനിക്ക് തൊണ്ടയിലെന്തോ ഒന്ന് കുരുങ്ങി.......
എങ്ങനെയാണ് ഇവർക്കിത്രയേറെ സ്നേഹിക്കാൻ കഴിയുന്നത്.... അതിലേറെ പരിഗണിക്കാൻ കഴിയുന്നത്.......
അവൾക്ക് സന്തോഷമോ സങ്കടമോ വന്നതെന്നറിയില്ല...
അപ്പുറത്തേക്ക് തിരിഞ്ഞു നിന്ന അവരെ പിറകിലൂടെ ചെന്നവൾ ചുറ്റി പിടിക്കുമ്പോൾ അവരോടുള്ള സ്നേഹം മാത്രമേ അവളുടെ മനസ്സിൽ ഉള്ളിലുണ്ടായിരുന്നുള്ളു....
അതിലേറെ അവരുടെ വേദന തന്റെ നെഞ്ചിൽ വരുത്തിയ നീറ്റലും....
ഒരു നിമിഷം തനൂജ യൊന്നു നിശ്ചലയായി.....
സംഭവിക്കുന്നതെന്തെന്ന് മനസ്സറിയും മുന്പേ ഹൃദയം വല്ലാതെ പിടക്കാൻ തുടങ്ങി....
തന്നെ ചുറ്റി പ്പിടിച്ച ആ വെളുത്ത കൈകൾ കാണ്കെ അവരുടെ നെഞ്ചിലെന്തോ ഒരു വിങ്ങൽ സ്ഥാനം പിടിച്ചു....
നോവിനിടയിലും ഹൃദയത്തിലേക്ക് ഇരചിറങ്ങിയ യ ഒരു തണുപ്പവരറിഞ്ഞു....
അവളിൽ നിന്ന് അവരതോട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെയായിരുന്നത്.....
അവർ അല്പം അതിശയത്തോടേ തന്നെ അവൾക്ക് നേറെ തിരിഞ്ഞു........
മിഴികൾ താഴ്ത്തി നിൽക്കുന്ന വളുടെ താടി തുമ്പിൽ പിടിച്ചവരൊന്നുയർത്തി ...
കരയല്ലേ അമ്മേ.....
നിറ കണ്ണുകളാൽ അവളത് പറഞ്ഞതും തനൂജ ക്ക് ശരീരം തകരുന്ന തരമൊരു ആനന്ദം തോന്നി.....
അവരവളെ ചുറ്റി പ്പിടിച്ചു......
ഇല്ലാ.... അമ്മ കരയുന്നില്ല കുഞ്ഞേ....
അവരവളെ മാറോടു ചേർത്ത
പിടിച്ചു കൊണ്ടത് പറയുമ്പോൾ അവരുടെ വിരലുകൾ വാത്സല്യത്തോടെ അവളുടെ മുടിയിഴകളിൽ ഒഴുകി നടന്നു.....
സ്ഥാനം കൊണ്ട് അമ്മായിയെന്ന് പോലും ഇത് വരെ പേരെടുത്തു വിളിക്കാത്തവളാണ്...
അവളുടെ മനസ്സിൽ തനിക്ക് നൽകിയ സ്ഥാനം അവളുടെ വായിൽ നിന്ന് വന്നത് അവൾ പോലുമറിയാതെ യായിരിക്കാം ഒരു പക്ഷെ......
ഒരു നിമിശത്തേക്ക് അവരും തന്റെ സങ്കടമെന്തെന്ന് മറന്ന് പോയിരുന്നു......
അവരുടെ കണ്ണ് നീർ പോലും ആനന്ദത്തിന്റെ കുത്തൊഴുക്കിലേക്ക് വഴി മാറി പ്പോയിരുന്നു...
വാതിൽ പടിയിൽ നിന്നിത് കാണുന്ന സച്ചുവിന്റെ ഉള്ളിൽ ഒരു കുളിര് പടർന്നിരുന്നു....
അതേ..... അവൾ ചോദിച്ചത് പോലെ. അവൾ പോകാതിരുന്നെങ്കിലെന്ന് തന്റെ ഹൃദയവും ആഗ്രഹിച്ചു പോകുന്നുണ്ട്....
കാരണം അവൾ ഈ സ്നേഹവും വാത്സല്യവും അർഹിക്കുന്നവളാണ്....
അവളെന്ത് കൊണ്ടും ഈ വീട്ടിലേക്ക് ചേരുന്നവളാണ്....
മനസ്സ് അവളിൽ തന്നെ തറഞ്ഞു നിൽക്കുന്ന ആ നിമിഷം അപ്പച്ചിയുടെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു.....
നിറഞ്ഞു വന്ന ചിന്തകളെ ല്ലാം ഉള്ളിലൊതുക്കി അവനവിടെ നിന്നും നടന്നിരുന്നു........
(തുടരും )
Aysha Akbar
#📔 കഥ
201 likes
14 comments • 40 shares

