ചിലപ്പോൾ
ഒരുപാട് വർഷങ്ങൾക്കുശേഷം
എന്നെങ്കിലും ഒരു ദിവസം
ഒരു മഴ തോർന്ന ഇടവഴിയിൽ വെച്ചോ
ഒരു പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ
വെച്ചോ ഞാൻ നിന്നോടെന്റെ
ഇഷ്ടം പറയുമായിരിക്കും...
ചിലപ്പോൾ അതിനു ശേഷം നാം
അതും പറഞ്ഞ് ചിരിക്കുമായിരിക്കും!
ചിലപ്പോൾ എനിക്കു മറുപടിയായി
നീ പറയുമായിരിക്കും നിനക്കെല്ലാം
അറിയാമായിരുന്നെന്ന്.
ഇടയ്ക്കൊക്കെ എനിക്കങ്ങനെയും
തോന്നാറുണ്ട്, ഞാൻ ഒരിക്കലും
തുറന്നു പറഞ്ഞട്ടില്ലെങ്കിലും
നീ എല്ലാം അറിഞ്ഞിരുന്നിരിക്കാം എന്ന്.
ചിലപ്പോൾ
ചിലപ്പോൾ മാത്രം
ഇതു രണ്ടുമല്ലാതെ
നി മറുപടിയായി
ഇങ്ങനെ പറയുമായിരിക്കും
'എനിക്കും ഇഷ്ടമായിരുന്നു" എന്ന്.🦋🖤
#📝 ഞാൻ എഴുതിയ വരികൾ