📚 വായന മുറി ✔
3K views • 11 hours ago
ഹൃദയ സഖി........ അറുപതാം ഭാഗം
വീണ്ടും പാല മറ്റത്തെ മുറ്റത്തേക്കെത്തുമ്പോൾ ഭദ്രയുടെ ഹൃദയം വല്ലാതെ പിടച്ചു....
ഇവിടെ നിന്നിറങ്ങി പോകുന്ന ആ ദിവസത്തെ ഭാരം മനസ്സിലേക്കോടിയെത്തി ....
താൻ പാല മറ്റത്തേ രക്തമാണെന്ന് അറിഞ്ഞതും ആ ദിവസമായിരുന്നു.....
അലക്സ് പോയ ശേഷം......
പുണ്യാളന്റെ ചിത്രം തുടച്ചു വൃത്തിയാക്കുന്നതിനിടക്ക് ആ ഫോട്ടോ തന്റെ കണ്ണുകളിൽ പതിച്ചിരുന്നു....
അതേ.... അതിൽ വല്യമ്മചിയോടൊപ്പം നില്കുന്നത് തന്റെ അമ്മയായിരുന്നു......
പെട്ടെന്ന് താനങ് വിറങ്ങലിച്ചു പോയിരുന്നു...
ഇവിടെ വന്നത് മുതൽ കണ്ണുകൾ നിറച്ചു കൊണ്ട് വല്യമ്മച്ചി പറഞ്ഞ ആ മകൾ .........
ഒരു നിമിഷം നിർവികാരതയെ പേറിയിരുന്നു മനസ്സ്....
ആരും ഒന്നും ഒരിക്കലും അറിയരുതെന്ന് തന്നെ ആഗ്രഹിച്ചു....
അലക്സാ രാത്രി പറഞ്ഞ കാര്യങ്ങൾ ഹൃദയം കൂട്ടി വായിച്ചു.....
മനസ്സ് അലെക്സിനെ ഓർത്തായിരുന്നു തേങ്ങിയത്......
എല്ലാം അറിഞ്ഞാൽ അവൻ തന്നെ വേണ്ടെന്ന് പറയുമോയെന്ന് ഹൃദയം വല്ലാതെ ഭയന്നു.....
മറന്നു തുടങ്ങിയ അനാഥത്വം വീണ്ടും അവനെ ചേർത്ത് നിർത്തുമോയെന്ന് ആശങ്ക പ്പെട്ടു......
അന്ന് ട്രീസാമ്മ വന്നു സംസാരിച്ചപ്പോൾ താൻ പോകാനുള്ള കാരണം അത് കൂടിയായിരുന്നു....
ആകേ ക്കൂടി ശൂന്യമായ നിമിഷം......
എനിക്കെല്ലാം തിരികെ കിട്ടുന്ന ദിവസം അലെക്സിന്റെ അവസ്ഥ എന്താകുമെന്ന ആശങ്ക.....
പക്ഷെ ഇവിടെ നിന്നിറങ്ങി കഴിഞ്ഞാണ് തനിക്കവനെ ഒരിക്കലും മറക്കാൻ കഴിയില്ലെന്നത് വീണ്ടും വീണ്ടും ഹൃദയം വ്യക്തമാക്കി തന്നത്....
അല്ലെങ്കിലും പ്രണയത്തിന് വല്ലാത്ത വേവും ചൂടുമാണല്ലോ......
അത് തന്ന ഒരു തീചൂളയിലെന്ന പോലങ്ങനെ ഉരുക്കുകയായിരുന്നു.....
ഇന്നവിടെ വെച്ച് ജോർജങ്കിൾ അങ്ങനെ പറയുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല ...
എല്ലാം അവനറിയും മുന്പേ ഒരു മിന്ന് അവനിൽ നിന്നേറ്റു വാങ്ങി തന്നിൽ നിന്നടർന്നു പോകാൻ കഴിയാത്ത വീധം അവനെ വരിഞ്ഞു മുറുക്കണമെന്ന് കണക്ക് കൂട്ടിയിടത് ഒട്ടും പ്രതീക്ഷിക്കാത്ത തീരിച്ചടിയായിരുന്നു ജോർജങ്കിൾ......
പാവം.... തനിക്ക് നല്ലത് കരുകിയതാവാം.....
അവളൊന്നു നെടു വീർപ്പിറ്റപ്പോഴേക്കും ഓരോരുത്തരായി കാറിൽ നിന്നിറങ്ങിയിരുന്നു......
ട്രീസ വേഗം തന്നെ ദേഷ്യത്തോടെ അകത്തേക്ക് കയറി പ്പോയി........
ജോണിയും പതിയെ അകത്തേക്ക് കയറുമ്പോൾ അലക്സ് അങ്ങനെയിരുന്നു.....
നിന്റെ.... നിന്റെ വീടാ.....
എല്ലാം അറിഞ്ഞിട്ടും നീ മറച്ചു വെച്ചു.......
വല്യമ്മച്ചി ഇടറുന്ന വാക്കുകളോടെ അത് പറഞ്ഞ് ഭദ്രയുടെ കൈ പിടിച്ച് അകത്തേക്ക് കയറ്റാൻ ശ്രമിക്കുമ്പോൾ അവൾ പെട്ടെന്നായിരുന്നു അവരുടെ കയ്യിൽ കയറി പിടിച്ചത്.......
ഞാൻ പുതിയ ബന്ധങ്ങളൊന്നും സ്വപ്നം കാണുന്നില്ല വല്യമ്മച്ചി.......
ഈ സത്യം തുറന്ന് പറഞ്ഞില്ലെങ്കിൽ കൂടി എനിക്കും നിങ്ങൾക്കുമിടയിലെ സ്നേഹം എന്നും തീവ്രമായിരുന്നു......
അത് കൊണ്ട് തന്നെ എനിക്കാ പഴയ അടുക്കകളക്കാരിയായാൽ മതി.......
ഭദ്ര അതും പറഞ്ഞു കണ്ണുകൾ നിറക്കുമ്പോൾ അതിന്റെ പൊരുൾ അലക്സാണെന്നത് വല്യമ്മച്ചിക്ക് മനസ്സിലായിരുന്നു.....
അത്ര മേൽ തീവ്രമായി അവളവനെ സ്നേഹിക്കുന്നു.......
വല്യമ്മച്ചി ഒന്നും പറയാതെ അവളുടെ കൈ പിടിച്ചു അകത്തേക്ക് നടക്കുമ്പോൾ സീറ്റിലേക്ക് തല ചാരി കൊണ്ട് അലക്സ് കണ്ണുകളടച്ചു കിടക്കുകയായിരുന്നു........
ഭദ്ര അവളുടെയാ പഴയ മുറിയിലേക് കയറി......
കട്ടിലിലേക്ക് വീണു പൊട്ടി കരയുമ്പോഴും ജൂലിയെ വിവാഹം കഴിക്കാൻ എനിക്ക് സമ്മതമാണ് എന്ന അവന്റെ ശബ്ദമായിരുന്നു ചെവിയിലാകെ മുഴങ്ങി കേട്ടത്........
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അല്പം കഴിഞ്ഞ് അലക്സ് കാറിൽ നിന്നിറങ്ങി അകത്തേക്ക് നടക്കുമ്പോൾ സോഫയിൽ ജോണി ഇരിപ്പുണ്ടായിരുന്നു.....
അലക്സ്.....
അവൻ ഒരു വാക്കിനിടം കൊടുക്കാതെ മുകളിലേക്ക് കയറാൻ നിൽക്കുമ്പോഴാണ് ജോണി അവനെ വിളിച്ചത്......
എന്താടാ..... എന്താണ് ഇതൊക്കെ......
ആ കുട്ടി ആഗ്നസിന്റെ മകളാ ണെന്നറിഞ്ഞപ്പോൾ ഞങ്ങളെ പോലെ നീയും ഒന്ന് പതറിയെന്നത് പപ്പക്കറിയാം......
ആ ഒരു അവസരത്തിൽ എന്താണ് ശെരിയെന്നത് ആലോചിക്കേണ്ട കാര്യമാണെന്നതും ശെരിയാണ്........
പാലമറ്റത്തെ യാണെന്നറിഞ്ഞതിനു ശേഷം അവൾക്കെന്താണ് പറയാനള്ളതെന്ന് അറിയാതെ ഒന്നും ചെയ്യാൻ പറ്റില്ല....
എല്ലാം സമ്മതിച്ചു തരുന്നു....
പപ്പക്കെല്ലാം വ്യക്തമാണ്....
ആൻഡ് ഐ അപ്പറഷിയേറ്റ് യു.....
പക്ഷെ എല്ലാ സ്വഭാവവും അറിഞ്ഞു വെച്ച് നീ ജൂലിയെ വിവാഹം കഴിക്കാൻ സമ്മതമെന്ന് പറഞ്ഞത് ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല അലക്സ്..... അതെന്തിന്റെ പേരിലായാലും......
ജോണി അത് പറഞ്ഞു നിർത്തുമ്പോൾ വാക്കുകളിൽ ഒരമർഷമുണ്ടായിയുന്നു.......
അലക്സ് ഉടുത്തിരുന്ന മുണ്ടോന്ന് കൂട്ടി പ്പിടിച്ചു കൊണ്ട് സോഫയിലിരിക്കുന്ന ജോണിക്കരികിൽ അയാളുടെ കാൽ ചുവട്ടിലായിരുന്നു....
ജോണിയുടെ മനസ്സോന്നിളകി.....
പപ്പാ.....പപ്പ എപ്പോഴും പറയാറില്ലേ.... എന്റെ അലക്സൊന്നും കാണാതെ ഒന്നും ചെയ്യില്ലായെന്ന്....
ഒരിക്കൽ കൂടി പപ്പയെന്നെ വിശ്വസിക്കണം.....
അലക്സ് പതിഞ്ഞ ശബ്ദത്തിലത് പറയുമ്പോൾ ജോണി തലയിൽ ഒന്നുഴിഞ്ഞു കൊണ്ട് അവനെ നോക്കി.....
അത് പോലെയാണോ ഇത്....... മനസ്സമ്മതം പറഞ്ഞ സ്ഥിതിക്ക് ഇനി യിതോഴിയുന്നത് നല്ലതാണോ.....
വേണ്ടെന്ന് പറയാൻ അവസരമുണ്ടായിട്ടും സമ്മതമെന്ന് നീ പറഞ്ഞ സ്ഥിതിക്ക് ഇനി മാറ്റി പറഞ്ഞാൽ മോശമല്ലേ......
ജോണി വീണ്ടും അത് പറയുമ്പോൾ അലക്സ് ഇരുന്നിടത് നിന്നെഴുന്നേറ്റു.......
ഉടുത്തിരുന്ന ആ മുണ്ടവനൊന്ന് മടക്കി കുത്തി...
അതിനു ഞാൻ പറയേണ്ട കാര്യമില്ല പപ്പാ..... അവളായിട്ട് പറഞ്ഞോളും....
പാല മറ്റത് കാരോരു പെൺ കുട്ടിയുടെ ജീവിതം വെച് കളിച്ചെന്ന് പറയാനിട വരുത്തരുത്തല്ലോ.....
അതവളായിട്ട് വേണ്ടെന്ന് വെക്കും.......
അലക്സ് പുച്ഛം നിറഞ്ഞ ഒരു ചിരിയോടെ അതും പറഞ്ഞു കൊണ്ടാ കോണി കയറി പോകുമ്പോൾ ജോണി ഒന്നും മനസ്സിലാകാതെ അവനെ നോക്കിയിരുന്നു.....
അവന്റെ വാക്കുകളെ പൂർണമായും വിശ്വസിക്കുന്ന അയാൾക്ക് പോലും അക്കാര്യത്തിൽ ഒരു പ്രതീക്ഷയുമില്ലായിരുന്നു.....
അതെങ്ങനെ നടക്കും...... ഇത്രയൊക്കെ ബുദ്ധിമുട്ടി ഈ വിവാഹം ഇവിടെ വരെയേത്തിച്ച അവർ തന്നെ ഇത് മുടക്കുമെന്നോ.....
ഒന്നും അറിയില്ലെന്ന വണ്ണം അയാൾ തല ക്ക് കൈ കൊടുത്തങ്ങനെയിയുന്നു.....
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
അലക്സ് മുറിയിലെത്തിയതും ആ കട്ടിലിലേക്ക് വീണു......
മനസ്സ് പേരറിയാത്തൊരു അസ്വസ്ഥതയെ പേറുന്നുണ്ട്....
ആ അസ്വസ്ഥത ക്കവളുടെ മുഖമാണെന്നത് അവൻ മനപ്പൂർവം മറക്കാൻ ശ്രമിച്ചു..
താൻ കണക്ക് കൂട്ടിയിടത്തല്ല ഇന്നത്തെ കാര്യങ്ങൾ എത്തി നിന്നത്.....
ആലോചന കളിലാണ്ട് അവനൊന്നു മയങ്ങിയെന്ന് തോന്നിയ ആ നിമിഷമാണ് വാതിലിലൊരു മുട്ട് കേൾക്കുന്നത്.........
അവൻ വാതിൽ പതിയെയൊന്ന് തുറന്നു.....
പപ്പയാണ്.....
ആ മുഖം പതിവില്ലാത്ത വിധം വലിഞ്ഞു മുറുകിയിട്ടുണ്ട്.....
എന്താ പപ്പാ.....
സണ്ണിയും ഫാമിലിയും വന്നിട്ടുണ്ട്.... കൂടെ പള്ളീലച്ചനുമുണ്ട്..
എല്ലാം പറഞ്ഞു ഒത്തു തീർപ്പാക്കി നിശ്ചയിച്ച ദിവസം കെട്ട് നടത്താൻ..
അലെക്സിന്റെ ചോദ്യത്തിന് ജോണി യത് പറയുമ്പോൾ അതിൽ പുച്ഛം കലർന്നത് പോലെ...
അതിനേക്കാളൊരു അമർഷവും......
അതിനെന്നാ..... നമ്മുക്ക് ഒത്തു തീർപ്പാക്കി കൊടുക്കാമല്ലോ.... പപ്പാ യങ്ങോട്ട് ചെല്ല്...... ഞാനൊന്ന് മുഖം കഴുകട്ടെ....
അലക്സത് പറഞ്ഞു ബാത്റൂമിലേക് കയറുമ്പോഴും ജോണിക്കവനെ മനസ്സിലാകുന്നേയില്ലായിരുന്നു.......
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
ജോണി അവിടേക്ക് ചെല്ലുമ്പോൾ സണ്ണി വലിഞ്ഞു മുറുകിയ മുഖത്തോടെ ഇരിക്കുന്നുണ്ട്.....
അയാൾക്കടുത്തായി പള്ളീലച്ചനും സാജനും ജോമോനുമുണ്ട്.........
അപ്പുറത്തായി ജൂലിയും ശീലയും നിൽക്കുന്നത് കണ്ടതും ട്രീസ വല്യ താല്പര്യമില്ലാത്ത മട്ടിലങ്ങനെ നിന്നു.....
ആന്റി....
മോളെ ഭദ്രെ.......
ജൂലി എങ്ങനെയെങ്കിലും ട്രീസയോട് അടുക്കകണമെന്ന നിലക്ക് അവരെ വിളിച്ചപ്പോഴേക്കും ട്രീസ ഒട്ടും താല്പര്യമില്ലെന്ന വണ്ണം ഭദ്രയെ വിളിച്ചതും ജൂലിയുടെ മുഖമാകെ മാറിയിരുന്നു....
അടഞ്ഞു കിടക്കുന്ന മുറിയുടെ വാതിൽ തുറന്ന് ഭദ്ര പുറത്തേക്ക് വന്നു.....
കണ്ണുകൾ കലങ്ങിയിട്ടുണ്ടവളുടെ.....
ജൂലിക്ക് അവളെ കണ്ട് ദേഷ്യം അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല....
ശീലയും നിറഞ്ഞ ദേഷ്യത്തോടെ അവളെ നോക്കി......
ഭദ്ര പെട്ടെന്ന് തന്നെ അവരിൽ നിന്ന് മിഴികൾ നീക്കി......
നീ ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലോ.... വാ.... എന്നതേലും കഴിച്ചിട്ട് കിടക്ക്......
ട്രീസ അതും പറഞ്ഞു ഭദ്രയെ പിടിച്ചു ടേബിളിലേക്കിരുതി അവരും അവിടെയിരുന്നു....
ഹാളിലിരിക്കുന്നവരെ ശ്രദ്ധിക്കുന്നില്ലെന്ന വണ്ണം അവരവിടെ യിരുന്നു കഴിക്കുകയാണ്.....
ട്രീസയുടെ നെഞ്ചിലൊരു പാറ കല്ല് കയറ്റി വെച്ചത് പോലെയുണ്ടായിരുന്നു....
അല്പം കഴിഞ്ഞതും അലക്സിന്റെ കാലടി ശബ്ദം കേട്ടതും ഭദ്രയുടെ നെഞ്ചോന്നുലഞ്ഞു.....
വല്യമ്മച്ചിയും അവർക്കിടയിലേക്ക് പതിയെ കടന്നു വന്നു......
എന്റെ പൊന്നു ജോണി.... നിങ്ങൾ കളിക്കുന്നത് എന്റെ മോൾടെ ജീവിതം വെച്ചാണ്..... അലെക്സിനു സമ്മതമാണെങ്കിലും നിങ്ങൾക്കത് ഒക്കുകേല്ലെന്ന് പറഞ്ഞാൽ എവിടുത്തെ ന്യായമാ......
സണ്ണി ജോണിക്ക് നേരെ കയർക്കുകയാണ്......
അലക്സ് വന്നതും ഒരു നിമിഷം എല്ലാവരും ഒന്ന് നിശബ്ദരായി......
പറഞ്ഞു മുഴുവനാക്കാത്ത അക്ഷരങ്ങൾ സണ്ണി വായിലേക്ക് ചുറ്റി വെച്ചു.....
കാരണം മുമ്പിൽ നിൽക്കുന്നത് അലക്സാണ്......
ജൂലി പ്രണയാദ്രമായി അവനെ നോക്കി......
അപ്പോഴും അവനെതിര് പറയുമോയെന്ന ഭയമായിരുന്നു അവളുടെയുള്ളിൽ നിറഞ്ഞു നിന്നത്......
എന്താണ് അലക്സ് ഇത്....
സണ്ണി പറയുന്നതിലും കാര്യമില്ലേ.... അവരുടെ മകളുടെ ജീവിതമല്ലേ യിത്....
അലെക്സിനെ കണ്ട് മിണ്ടാട്ടം മുട്ടിയിരിക്കുന്നവർക്കിടയിൽ നിന്നത് ചോദിച്ചത് ഫാദറായിരുന്നു.....
അതിന് ഇവിടെ ആരും ജൂലിയുമായുള്ള എന്റെ വിവാഹത്തിന് എതിര് പറയില്ല....
എനിക്കിപ്പോഴും സമ്മതം തന്നെയാണച്ചോ....
അലക്സ് പെട്ടെന്നത് പറഞ്ഞതും ജൂലിയുടെ കണ്ണുകൾ വല്ലാതെ വിടർന്നു.....
ഭദ്രയുടെ നെഞ്ചിൽ എന്തോ ഒന്ന് തറച്ചത് പോലെ....
ട്രീസ ദേഷ്യത്തോടെ പല്ലിറുമുമ്പോൾ നഷ്ടപ്പെട്ടെന്ന് കരുതിയ പ്രതീക്ഷ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ജൂലി ട്രീസയെ പുച്ഛത്തോടെ യൊന്നു നോക്കിയിരുന്നു....
ട്രീസ ദേഷ്യം സഹിക്കാൻ കഴിയില്ലെന്ന വണ്ണം കയ്യിലിരുന്ന കുപ്പി ഗ്ലാസ്സ് നിലത്തേക്കെറിഞ്ഞു.....
ആന്റി ഇപ്പോ ഇതൊക്കെ ചെയ്തോ..... കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ മരുമോൾ വരാൻ പോകുവല്ലേ....
ഒരു ശബ്ദത്തോടെ ഗ്ലാസ്സ് ചിന്നി ചിതറുമ്പോഴാണ് ചിരിച്ചു കൊണ്ട് ട്രീസക്കരികിൽ വന്നു ജൂലിയത് പറഞ്ഞത്.....
ട്രീസ കണ്ണുകൾ കൂർപ്പിച്ചവളെ നോക്കി.....
വല്യമ്മച്ചിയും ജോണിയുമെല്ലാം അലക്സ് പറഞ്ഞത് കേട്ടങ്ങനെ നിൽക്കുകയാണ്.....
സണ്ണിയുടെയും സാജന്റെയും ജോമോന്റെയുമെല്ലാം മുഖം പൂത്തിരി പോലെ കത്തി നിന്നു......
പാലാമറ്റത്തെ സ്വത്തുക്കൾ തങ്ങളുടെ കൂടി കീഴിലാകാൻ പോകുകയാണ്......
ഉള്ളാലെ അവർ ചിരിച്ചു.....
എല്ലാവരും കൂടെയുള്ള സ്ഥിതിക്ക് മറ്റൊരുകാര്യം കൂടി ഞാൻ പറയാമച്ചോ....
അച്ഛനും കൂടിയറിയാവുന്ന കാര്യമാണ്..
മരിക്കും മുമ്പ് വല്യപ്പച്ചൻ ഇക്കാണുന്ന സ്വത്തുക്കളെല്ലാം എന്റെ പേരിലെഴുതി വെച്ചിരുന്നു....
എന്നാൽ ഒളിച്ചോടി പ്പോയ മകളെ ദ്രോഹിച്ചതിന്റെ സങ്കടം തീരാത്ത ത് കൊണ്ട് തന്നെ എന്നെങ്കിലും അവരാരെങ്കിലും ഈ പടി കടന്ന് വരികയാണെന്നെങ്കി ൽ പാതി സ്വത്തുക്കൾ അവർക്കാണെന്ന് വല്യപ്പച്ചൻ എന്നെ പറഞ്ഞേൽപ്പിച്ചിരുന്നു.....
അലക്സ് ഗൗരവത്തോടെ അത്രയും പറഞ്ഞു നിർത്തുമ്പോൾ എല്ലാവരും കാതുകൾ കൂർപ്പിച്ചങ്ങനെ നിൽക്കുകയാണ്......
പക്ഷെ..... എനിക്കീ പാതി സ്വത്തുക്കളും ആവശ്യമില്ല.....
വല്യപ്പച്ചൻ ചെയ്ത തെറ്റുകൾക്കുള്ള ക്ഷമാപണമെന്ന പോൽ എല്ലാ സ്വത്തും ഞാൻ എഴുതി കൊടുക്കുകയാണ്...
ഇത് വരെ എന്റെ പേരിലുണ്ടായിരുന്ന പാല മറ്റത്തെ എല്ലാ സ്വത്തിനും അവകാശി ഭദ്ര മാത്രമാണ്......
അലക്സ് അതും കൂടി പറഞ്ഞു നിർത്തുമ്പോൾ ജൂലിയാകേ വിളറി വെളുത്തു പോയിരുന്നു....
അണ്ണാക്കിൽ എന്തോ കുടുങ്ങിയത് പോൽ അക്ഷരങ്ങൾ പുറത്തേക്ക് വരാതെ സണ്ണിയും അങ്ങനെയിരുന്നു....
(തുടരും )
Aysha Akbar
#📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ #💞 പ്രണയകഥകൾ #📖 കുട്ടി കഥകൾ #📔 കഥ
383 likes
58 comments • 6 shares