❤️ഇന്നാണ കല്യാണം❤️
💫💫💫💫💫💫💫💫💫💫💫💫💫
𝗣𝗮𝗿𝘁:-𝟭𝟯
✍️:-𝗦h𝗮b𝗮n𝗮 𝗦h𝗲b𝘂
അടിച്ചിട്ട മുറിയിൽ ഫോണും കയ്യിൽപിടിച്ച് വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് സിയാ.....
എങ്ങനെയെങ്കിലും അവളെ ഇവിടെ നിന്നുംപുറത്താക്കണം 😡.... ഈ സിയ ആരാണെന്ന് അവൾക്ക് ശെരിക്കും അറിയില്ല എന്റെ മുന്നിൽ തടസ്സം നിൽക്കുന്നത് ആരായാലും തുടച്ചു മാറ്റാൻ എനിക്ക് അറിയാം....
( ആത്മഗതം എന്നോണം മനസ്സിൽ പറഞ്ഞു കൊണ്ട് നടക്കുമ്പോഴാണ് പെട്ടെന്ന് അവളുടെ കയ്യിൽ ഫോൺ റിങ് ചെയ്തത് )
ഹലോ.... (മറുവശത്തുള്ള ആൾ)📱
എവിടെ പോയി കിടക്കാരുന്നു എത്ര നേരായി ഞാൻ വിളിക്കുന്നു... (Siya)
സോറി മോളെ ഞാൻ അറിഞ്ഞില്ല ഫോൺ Silent ആയിരുന്നു. (അവർ)📱
ഹ്മ്മ്.... ( ശേഷം അവൾ ഇന്ന് തനിക്ക് നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് അവരോട് പറഞ്ഞു)
എന്താ സിയാ ഇതൊക്കെ. നീ എന്റെ മോളാണെന്ന് പറയാൻ തന്നെ എനിക്ക് നാണക്കേടാവുന്നു.... എന്തൊക്കെ കെട്ടുകഥകൾ പറഞ്ഞിട്ടാണ് എന്നറിയാമോ ആ *മാഹിന്* പിന്നാലെ നിന്നെ തളച്ചിട്ടിരിക്കുന്നത്😡😡 (അവളുടെ ഉമ്മ)📱
ഇതൊന്നും എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ടല്ല mom.... അവനെ വരുതിയിലാക്കാൻ ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്.... പക്ഷേ ഒന്നുകിൽ അവൻ പിടിതരില്ല.. അല്ലെങ്കിൽ ആ നശൂലം എന്തെങ്കിലും കാരണം കൊണ്ട് അതിൽ കേറി ഇടങ്കോലിടും 😡😡 (സിയ)
തെളിച്ച വഴിയെ പോയില്ലെങ്കിൽ പോകുന്ന വഴിയെ തെളിക്കുക എന്ന് കേട്ടിട്ടില്ലേ സിയാ നീ.. 😏( അവരുടെ ചുണ്ടിൽ ഒരു പുച്ഛച്ചിരി വിരിഞ്ഞു )
മനസിലായില്ല..... (Siya)
എടി പെണ്ണെ.... ഇന്നത്തെ രാത്രി ആ സൈറ എന്ന് പറയുന്നവൾക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തതും താങ്ങാൻ കഴിയാത്തതും ആകണം..... (മറുപ്പുറത് ക്രൂരമായ ഭാവം)
എനിക്കൊന്നും മനസ്സിലാകുന്നില്ല... ഒന്ന് തെളിച്ചു പറ ( siya)
ഇന്നത്തെ രാത്രി മാഹിൻ ഷിയാസ് ന്റെ കൂടെ അന്തിയുറങ്ങുന്നത്...
ആയിഷ യുടെയും റഷീദിന്റെയും മകൾ *സൈറ സുഫിയാൻ* അല്ല മറിച്ച് സൈനബ യുടെയും റഷീദിന്റെയും മകൾ *സിയ സുഫിയാൻ* ആയിരിക്കും..... 📱
അവളുടെ ചെവിയിൽ ഇടിമുഴക്കം പോലെയാണ് ആ പേര് വന്ന് പതിച്ചത്....
*SAIRA SUFIYAN* ഹൃദയം പിടിച്ച് കെട്ടിയത് പോലെ..... കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടതുപോലെ... കണ്ണുകൾ ഇമ ചിമ്മാൻ മറന്നുപോയി.
എ... എങ്ങനെ... എന്തൊക്കെയോ സംശയങ്ങൾ ഉള്ളിൽ തികിട്ടി വന്നെങ്കിലും.. ( വറ്റി വരണ്ട തൊണ്ടയിലെക്ക് ഉമിനീർ ഇറക്കിക്കൊണ്ട് അല്പം പേടിയോടെ സിയ ചോദിച്ചു)
😏😏 വർഷങ്ങൾക്കു മുമ്പ് അവളുടെ തള്ളയെയും നിന്റെ തന്തയെയും ഞാൻ എത്തിച്ചത് പോലെ.....😡 ആ കഥ വീണ്ടും ആവർത്തിക്കും.....
ഞാൻ.... ഞാനെങ്ങനെ... (ഒരു വല്ലായ്മയോടെ siya)
നീ ഇന്ന് t***** പാലിൽ കലർത്തണം.. എന്നിട്ട് അവനെകൊണ്ട് അത് കുടിപ്പിക്കണം... 📱
എന്തിന്.... 😔(siya)
എടിമോളെ അവൻ എന്തായാലും സ്വബോധത്തോടെ നിന്നെ തൊടാൻ പോകുന്നില്ല.... 😏 കാരണം അത് മാഹിൻ ഷിയാസാണ്. അത്കൊണ്ട് വളഞ്ഞവഴി തന്നെ പ്രയോഗിക്കേണ്ടി വരും... (സൈനബ). 📱
(അവരത് പറഞ്ഞത് ഒരുതരം കുടിലതയോടെ ആണെങ്കിൽ സിയ അത് കേട്ടിരുന്നത് നിറഞ്ഞ കണ്ണുകളോടെ ആയിരുന്നു...)
എ... ഇ.. ഇതേ.. നിക്ക്.. പ..
പറ്റില്ലെന്നെങ്ങാനും പറഞ... ഒരു മടിയും കൂടാതെ അരിഞ് തള്ളും ഞാൻ.... 😡 📱
അല്ലങ്കിലെ കരച്ചിലിന്റെ വക്കോളം എത്തിയിരുന്ന സിയാ ഇതും കൂടെ കേട്ടതോടെ പൊട്ടി കരച്ചിലിലേക്ക് മാറിയിരുന്നു....
ഇ... ഇതെന്നെ കൊണ്ട് കഴിയില്ല... Mom ഞാൻ... ഞാൻ ചെയ്യില്ല... 😭😭 ഇതുവരെ നിങ്ങൾ പറയുന്നത് മാത്രേ ഞാൻ അനുസരിച്ചിട്ടുള്ളു.... പക്ഷെ... എ... എങ്ങനെ തോന്നി... നിങ്ങൾക്ക്... ഞാനുമായി ഒരു ബന്ധവുമില്ലാത്ത ഒരാൾക്ക് മുന്നിൽ അയാളെ ചതിച്ചുകൊണ്ട് കിടക്ക പങ്കിടാൻപറയാൻ....( കരഞ്ഞുകൊണ്ട് തന്നെ സിയ പറഞ്ഞു )
ഞാനൊരു കാര്യം പറഞ്ഞേക്കാം... സിയാ... അരമണിക്കൂർ... അതിനുള്ളിൽ *ശിഹാബ്* അവിടെ എത്തിയിരിക്കും... ഞാൻ പറഞ്ഞതുപോലെയൊന്നും നടന്നില്ലെങ്കിൽ അറിയാലോ നിനക്കെന്നെ... 😡 ( തിരിച്ചൊന്നും പറയാൻ സമ്മതിക്കാതെ അവർ ഫോൺ കട്ട് ചെയ്തു )
( സ്വയം പുച്ഛിച്ച ചിരിയോടെ ഒരുതരം നിർവികാരതയോടെ സിയാ ബെഡിലേക്കിരുന്നു...
അ.. അല്ലെങ്കിലും ഉമ്മാക്കും shihab കാക്കും എന്നും അവരുടെ കാര്യങ്ങൾ നടത്താനുള്ള കരുവായിരുന്നു ഞാൻ... 🥺
ഇക്കാനോട് കാണിക്കുന്നതിന്റെ പകുതി സ്നേഹം പോലും ഉമ്മ എന്നോട് കാണിക്കാറില്ല...
ആദ്യമൊക്കെ ഉമ്മയുടെ വാശി നടത്തിയെടുക്കാൻ വേണ്ടി യായിരുന്നു എന്തിനെന്ന് പോലും അറിയാതെ മഹിയെ ട്രാപ്പിൽ ആക്കിയത്.., സൈറ വന്നതിനുശേഷം പിന്നെ അത് അവളോടുള്ള തന്റെ പ്രതികാരം ആയിതോന്നി... അവൾക്കു മുന്നിൽ തോറ്റു കൊടുക്കാൻ മനസ്സില്ലാത്തതു പോലെ..🥺
ഓരോ തവണ മഹിയുമായി അടുത്തിടപഴകുമ്പോ ചെയ്തിരുന്ന ഓരോ പ്രവർത്തിയും ആ സമയം തന്റെ ചെവിയിൽ തിരുകിയിട്ടുള്ള ഹെഡ്ഫോണിലൂടെ നൽകുന്ന ഉമ്മയുടെ നിർദ്ദേശപ്രകാരമായിരുന്നു..
പക്ഷേ..ഇപ്പോ... അവരുടെ വാശി നടത്തിയെടുക്കാൻ എന്റെ ശരീരം അടിയറവ് വെക്കണം പോലും... തന്റെ അവസ്ഥയോർത്ത് സ്വയം പരിഹസിക്കാൻ തോന്നി. സിയാക്ക്....
പെട്ടെന്നാണ് അവളുടെ ഉള്ളിലെ സംശയങ്ങൾ വീണ്ടും തലപൊക്കിയത്.... ഒരുതരം വെപ്രാളത്തോടെ കണ്ണും മുഖവും അമർത്തി തുടച്ചു അവൾ... എന്നിട്ട് അവർ നേരത്തെ പറഞ്ഞ വാക്കുകൾ ഒന്നൂടെ ഓർത്തെടുത്തു.
"ഇന്ന് രാത്രി മാഹിൻ ഷിയാസ് ന്റെ കൂടെ അന്തിയുറങ്ങുന്നത്...
*ആയിഷ യുടെയും റഷീദിന്റെയും മകൾ *സൈറ സുഫിയാൻ* അല്ല മറിച് സൈനബ യുടെയും റഷീദിന്റെയും മകൾ *സിയ സുഫിയാൻ* ആയിരിക്കും....."
അങ്ങനെ ആണെങ്കിൽ.... സൈറ... 😳.... തന്റെ..... Nooooo അപ്പോ... അപ്പോ... ഇത്രയും ദിവസം ഞാൻ വേദനിപ്പിച്ചു കൊണ്ടിരുന്നത് എന്റെ... എന്റെ സ്വന്തം രക്തത്തെ ആയിരുന്നോ.. ( ഒരു നിമിഷം ഒന്നും ഉൾക്കൊള്ളാൻ കഴിയാതെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ ഇറക്കിയടച്ചു )....
കുറച്ചു സമയങ്ങൾക്ക് ശേഷം ഡോറിൽ ആരോ തട്ടുന്നതായി കേട്ടു...
കണ്ണും മുഖവും വീണ്ടും അമർത്തിത്തുടച്ച് സിയ എഴുന്നേറ്റ് പോയി വാതിൽ തുറന്നു....
**********************************************
നേരത്തെ മുറിയിൽ നിന്നും ഇറങ്ങി ഓടിയ സൈറ ക്ക് പിന്നാലെ മഹിയും താഴോട്ട് പോയിരുന്നു....
നേരത്തെ മുകളിലോട്ട് പോയ മുഖഭാവത്തോടെ അല്ല സൈറ തിരിച്ചുവന്നത് എന്ന് മനസ്സിലാക്കിയ ഷസയും ആമിയും അവളെ ചൂഴ്ന്നു നോക്കി....
ന്താടി... നീയൊന്നും ഇതുവരെ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ😏😏 (സൈറ)
ഞങ്ങൾ ദിവസവും കണ്ണാടി നോക്കുന്നതാണ്.... 😑 (ആമി)
ആ... അങ്ങനെ പറ അപ്പോ വെറുതെയല്ല... ദിവസവും അന്യഗ്രഹ ജീവിയെ കണ്ണാടിയിലൂടെ കാണുന്ന നിനക്കൊക്കെ എന്നെപ്പോലെയുള്ള സുന്ദരിയും സുമുഖിയും സുശീലയും സർവ്വോപരിസൽഗുണ സമ്പന്നയുമായ പെൺകുട്ടികളെ കാണുമ്പോൾ ഒന്നു നോക്കി നിൽക്കാൻ ഒക്കെ തോന്നും സ്വാഭാവികം.... 😌😌(സൈറ)
😬😬 ഇതിനുള്ള മറുപടി ഞങ്ങൾ ഇപ്പോ പറയുന്നില്ല... സൗകര്യം പോലെ നിന്നെ പിന്നീട് എടുത്തോളാം 😤(shaza)
ഉവ്വ 😏😏(സൈറ)
ആമി.. നീ.. പറ.... 😵🤐 (shinu കാര്യമായിട്ട് എന്തോ പറയാൻ വന്നതും സൈറയെ കണ്ട് സൂരാജേട്ടൻ സ്റ്റൈലിൽ ഞെട്ടികൊണ്ട് വായിക്ക് zip ഇട്ടു)
🙄 ന്താടാ (saira)
ഒ ന്നുല്ല.... ഇവിടെ ഇരുന്ന ബാത്രൂം എവിടെ.... 🥲(shinu)
ന്തോന്ന് 🙄 (സൈറ, ആമി)
പ്രാന്തായോ ഷിനുക്ക.. (Shaza)
അറിയാതെ എന്തെങ്കിലും പറഞ് പോയിട്ടുണ്ടെങ്കിൽ.. ഒന്നും മനസ്സിൽ വെക്കരുത്... 🥲🥲 (shinu)
നീ എന്ത്🥥 യാട പറയുന്നേ 😬(സൈറ)
ഇവരൊക്കെ എന്നെപ്പറ്റി പലതും പറയും വിശോസിക്കരുത്... 🥲കാണാനൊരു ലുക്ക് ഇല്ലെന്നേ ഉള്ളൂ ഞാനൊരു സത്യായിട്ടും പാവാണ്.. (shinu)
ഇതിന് പ്രാന്തായതാ... 🙄 (ആമി)
ഞാനൊരു കാര്യം ചോദിച്ച സത്യം പറയോ 😕 (shinu)
എന്താ..(സൈറ അവനെ ഉറ്റുനോക്കി)
നേരത്തെ ആ സിയയോട് പറഞ്ഞതൊക്കെ അഭിനയിച്ചതാണോ അതോ ശരിക്കും ദേഷ്യം പിടിച്ചതാണോ🥲 (shinu)
ഒറിജിനൽ ആണ് 😑 (സൈറ)
വേണ്ടായിരുന്നു... 😕 (shinu)
എന്താ നിനക്കും കിട്ടണോ 😡 (ഇല്ലാത്ത ദേഷ്യം ഉണ്ടാക്കി ചോദിച്ചു)
ഏയ്... എന്തിനാ വെറുതെ താല്പര്യം ഇല്ല 🥲 (shinu)
നിങ്ങക്കൊന്നും ഫുഡ് വേണ്ടേ 😬😬😬 (സൂറാബി)
അടുത്തത് 😑 (shinu)
ഒറ്റന്നിനും നേരത്തിന് കഴിക്കണം ന്നും ഇല്ല നേരത്തിന് എഴുന്നേൽക്കണം ന്നും ഇല്ല.... 😡 (സൂറാബി)
ഇനിയും പോയില്ലെങ്കിൽ അവിടെ ഇരിക്കുന്ന ഫുഡിന്റെ കൂടെ തൊട്ട്നക്കാൻ നമ്മളെ വെട്ടിനുറുക്കി അച്ചാറിടും... 😕😑 (shinu എല്ലാത്തിനോടും രഹസ്യം പോലെ പറഞ്ഞു)
വേറൊരുത്തൻ ഉണ്ടിവിടെ... 24മണിക്കൂ...
😬😬തുടങ്ങി.... എന്നെയങ്ങ് കൊല്ല്.. ഇങ്ങനെ പോയാൽ ജീവിതത്തിൽ ഞാൻ ഇനി ഫോൺ തൊടൂല...(പല്ല് കടിച് നെഞ്ചത്തടിക്കും പോലെ പറഞ്ഞു shinu)
അന്ന് കാക്ക മ...
മലർന്ന് പറക്കും... അതല്ലേ പറയാൻ വന്നത്😬.. (Shinu)
ദേ പിള്ളേരെ നിങ്ങക്ക് വേണോങ്കി വന്നിരുന്ന് കഴിക്ക്... ഇല്ലെങ്കിൽ ഇതൊക്കെ എടുത്ത് ഫ്രിഡ്ജിൽ കേറ്റി ഞാൻ പോയി കിടക്കും.. 😬 (ഉമ്മ)
വായോ ഇല്ലെങ്കി പറഞ്ഞത് പോലെ ചെയ്ത് കളയും.... ബുദ്ധിയില്ലാത്ത കൊച്ച... 😑 (shinu)
😲😲 രണ്ടിന്റേം അടികണ്ട് വായും പൊളിച്ച്അവിടെ നിന്ന 3എണ്ണവും വേഗം കഴിക്കാൻ പോയി...
മഹി യും ഉപ്പയും അപ്പോഴേക്കും കഴിക്കാൻ തുടങ്ങിയിരുന്നു....
ആമി പ്ലേറ്റ് എടുത്ത് സൈറയുടെ അടുത്ത് ഇരിക്കുമ്പോ ആണ് ആരോ callingbell അടിച്ചത്....
ഞാൻ നോക്കാം... (Saira)
വേണ്ട നീയിരുന്നോ ഞാൻ നോക്കിക്കോളാം.... ( പറയുന്നതോടൊപ്പം തന്നെ സൂറാബി ആരാണെന്ന് നോക്കാൻ പോയിരുന്നു)
ആരാ 🤔 ( പരിചയമില്ലാത്ത ചെറുപ്പക്കാരനെ കണ്ടതും സൂറാബി സംശയത്തോടെ ചോദിച്ചു )
Hi ആന്റി... ഞാൻ *ശിഹാബ്* ഇവിടുള്ള സിയയുടെ brthr ആണ്... 😊
ഓഹ്.. ഓക്കേ.. എന്താ മോനെ എന്തെങ്കിലും പ്രശ്നം ഉണ്ടോ... (സൂറാബി)
ഇല്ലാന്റീ... ഞാൻ അവളെ ഒന്ന് കാണാൻ വന്നതാ... (Shihab)
അവൻ പറയുന്നത് കേട്ട് എന്തോ ഒരു ആശ്ചര്യത്തോടെ സൂറാബി പുറകിലിരിക്കുന്നവരെ തിരിഞ്ഞു നോക്കി....
സിയ വന്നിട്ടുണ്ടോ ഇവിടെ? ( അതേ ആശ്ചര്യത്തോടെ സുറാബി മഹിയോട് ചോദിച്ചു ).
മഹി അവരെ നോക്കി അതെനുള്ള രീതിയിൽ തലയനക്കി....
അവൾ നേരത്തെ വന്നിട്ട് പോയില്ലായിരുന്നോ....🤔 (സൂറാബി)
ഇല്ല ആന്റി... അവൾ ഹോസ്റ്റലിൽ അല്ലായിരുന്നോ താമസം... ഇപ്പൊ എന്തൊക്കെയോ പ്രശ്നങ്ങൾ കാരണം അവിടെ നിൽക്കാൻ കഴിയില്ല... അതൊന്ന് ഒക്കെ ആകുന്നത് വരെ തൽക്കാലം ഇവിടെ നിന്നോളാൻ മാഹിൻ സർ ആണ് പറഞ്ഞത് .... ( പെട്ടെന്ന് തന്നെ ശിഹാബ് മറുപടി പറഞ്ഞു).
അയ്യോ ഞാൻ അറിഞ്ഞില്ല മോനെ.. ഇതൊന്നും.. അവളെ താഴോട്ട് കണ്ടും ഇല്ലാ... മോൻ അകത്തേക്ക് വാ.. (സൂറാബി)
ഞാനൊന്ന് അവളെ കണ്ടിട്ട് വന്നോട്ടെ (ശിഹാബ്)
ഹാ... ചെല്ല് മോളോട് ഫുഡ് കഴിക്കാനും വരാൻ പറ 🙂 (സൂറാബി)
ശെരി ആന്റി... (ശേഷം അവിടെ ഇരിക്കുന്ന എല്ലാരേം ഒന്ന് നോക്കിക്കൊണ്ട് മുകളിലേക്ക് കയറി പോയി)
എന്ത് പണിയ മഹി നീ കാണിച്ചത്... ആ കുട്ടി ഇവിടുള്ള കാര്യം ഒന്ന് പറയാരുന്നില്ലേ... ഇതിപ്പോ നമ്മളെല്ലാരും കഴിക്കാൻ ഇരുന്നിട്ട് അതിനെ ഒന്ന് വിളിച്ച് കൂടി ഇല്ലാ....😟 (സൂറാബി)
ഒന്നും പറയാതെ എഴുനേറ്റ് കൈകഴുകി ഫോണും എടുത്ത് പുറത്ത് ഗാർഡനിലേക്ക് പോയ് മഹി...
ഇതൊക്കെ കേട്ട് അവിടിരിക്കുന്ന 4എണ്ണത്തിന്റെയും മോന്ത കൊട്ടകണക്കിന് വീർത്തു....
**********************************************
വാതിൽ തുറക്കുന്നതിന് മുന്നേ തന്നെ പുറത്ത് നിൽക്കുന്ന ആൾ ആരാണെന്ന് അവൾക്ക് വ്യക്തമായിരുന്നു....
നീ കരഞ്ഞോടി.... (Shihab)
ഇല്ലാ 😑 (siya)
മുഖം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ..? നിന്നെ ഇവിടെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ? 🤨 (Shihab)
എനിക്കൊരു കുഴപ്പവുമില്ല എന്നെ ഇവിടെ ആരും ഒന്നും പറഞ്ഞിട്ടുമില്ല.... 😑😑(Siya)
ഹ്മ്മ്.... ഇതാ പിടിക്ക്... ( shihab)
എന്തായിത്... (Siya)
T****** ഇത് എന്തിനാണെന്ന് പറഞ്ഞിരുന്നില്ലേ നിന്നോട് (shihab)
എ.. എനി...
നീ ചെയ്യും സിയ... 😡 ഇല്ലെങ്കിൽ അറിയാലോ നിനക്ക്... (Shihab)
സത്യത്തിൽ നിങ്ങക്കൊക്കെ എന്താ... എന്തിനാ ഒരു പാവം മനുഷ്യനെ ഇല്ലാത്ത കെട്ടുകഥയുടെ പേരിൽ ഇങ്ങനെ ഉപദ്രവിക്കുന്നത്....🥺 കാലംകുറേ ആയില്ലേ.. ഞാനും നിങ്ങടെ കൂടെ കഥയറിയാതെ ആട്ടം കാണാൻ തുടങ്ങീട്ട്... മടുത്തു എനിക്ക്... 😭 എന്താ നിങ്ങളുടെയൊക്കെ പ്രശ്നം... അതെങ്കിലും ഒന്ന് പറ 😭😭😭 (ഒരുപൊട്ടികരച്ചിലോടെ ഉറക്കെ അലറി സിയ ചോദിച്ചു)
ച്ചി... നിർത്തടി %@%@മോളെ കൂടുതൽ ഉണ്ടാക്കാൻ നിക്കല്ലേ.. നിന്റെ @₹@%@ ഒന്നുമല്ലല്ലോ അവൻ... പിന്നെ നിന്റെ ഈ ശരീരത്തിൽ അവനൊന്നുതൊട്ടെന്ന് കരുതി ലോകം അവസാനിക്കാനൊന്നും പോകുന്നില്ല.... 😡😡 പകരം ഒരിക്കൽ അവനോട് പറഞ്ഞ കെട്ടുകഥ യാഥാർഥ്യം ആക്കുന്നു അത്രേ ഉള്ളൂ... ഇതൊന്ന് success ആയി കിട്ടിയ പകരം വന്ന് ചേരാൻ പോകുന്ന സൗഭാഗ്യം ചിന്തിക്കാൻ പോലും കഴിയില്ല.... 😡 എതിർക്കാനാണ് ഭാവം എങ്കിൽ കൊന്ന് തള്ളും ഞാൻ @%@%# മോളെ.... ( അവളുടെ കഴുത്തിൽ കുത്തി പിടിച്ച് ചുമരോട് ചേർത്ത് കാല് നിലത്ത് തട്ടാത്ത വിധം കണ്ണുകളിൽ വന്യത നിറച്ച് കൊണ്ട് അവൻ പറഞ്ഞു...)
ശ്വാസം കിട്ടാതെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തള്ളി... കൈകാലുകൾ പിടഞ്ഞു മരണത്തെ മുഖമുഖം കണ്ടു സിയ... ഇനിയും അങ്ങനെ തുടർന്നാൽ താൻ മരിക്കും എന്നവൾക്ക് ഉറപ്പായി... അവനെ തടയാൻ വേണ്ടി അവളുടെ കൈകൾ പോലും ചലിപ്പിക്കാൻ കഴിഞ്ഞില്ല...
പെട്ടെന്ന് തന്നെ ശിഹാബ് അവളെ താഴേക്ക് ഇറക്കി... കഴുത്തിൽ കൈവെച്ച്.., ചുമച്ച്.. ഓകാനം വന്ന്.., ഒരിറ്റ് ശ്വാസത്തിന് വേണ്ടി ആഞ് വലിച്ച് നിലത്തേക്കിരുന്നു സിയ... 🥺
പറഞ്ഞത് മനസ്സിലായല്ലോ കാക്കാന്റെ കുട്ടിക്ക്.... അതോണ്ട് ചെല്ല്... പോയി പറഞ്ഞ പണിയെടുക്ക്.. 1ഗ്ലാസ് പാലിൽ 1സ്പൂൺ.. അല്ലെ വേണ്ട മുഴുവൻ കലക്കിക്കോ... ( പുച്ഛത്തോടെയും പരിഹാസത്തോടെയും അവൾക്കരികിൽ മുട്ട് കുത്തിയിരുന്ന് പറഞ്ഞു അവൻ...)
ശ്വാസം ഒന്നടക്കി മുഖം ഒന്ന് അമർത്തി തുടച്ച്.. അതും വാങ്ങി എഴുന്നേറ്റു സൈറ...
ഇങ്ങനെയാണോടി പോകുന്നത്... 😡 വാഷ്റൂമിൽ പോയി ആ മുഖം ഒക്കെ ഒന്ന് കഴുകി എപ്പഴത്തെയും പോലെ make up ഒക്കെ ചെയ്ത് ചുണ്ടിൽ വ*** വരുത്തി കാ**കണ്ണുകളോടെ ചെല്ലടി.... 😡 (shihab)
ഒന്നും മിണ്ടാതെ വാഷ്റൂമിലേക്ക് കയറി അവൾ.....
**********************************************
എല്ലാരും അവരവരുടെ മുറിയിലേക്ക് പോയതും സിയ കിച്ചണിൽ കയറി.... 1 ഗ്ലാസ്സ് പാലെടുത്ത് മുകളിലേക്ക് പോയി...
മുറിയിലെത്തി അവൻ കൊടുത്ത കവറെടുത്ത് അതിൽ നിന്നും ഇത്തിരി അതിലേക്ക് ഇട്ടു... (കണ്ണ് നിറയുന്നുണ്ടെങ്കിലും മനസ്സ് കല്ലാക്കി അവൾ)
മുഴുവൻ തട്ടടി അങ്ങോട്ട് 😏 (അവൻ തന്നെ അത് പിടിച്ച് വാങ്ങി മുഴുവൻ അതിലേക്കിട്ട് ഇളക്കി)
അതും എടുത്ത്.. പോകാൻ തുനിഞ്ഞതും....
ഒന്ന് നിന്നെ.... (Shihab)
എന്തെന്ന ഭാവത്തിൽ തിരിഞ്ഞു നോക്കി....
നീ ഇങ്ങനെയാണോ അങ്ങോട്ട് പോകുന്നത്... 🤨 (shihab)
അവൾ മനസ്സിലാവാതെ തന്നെ അവനെ നോക്കി...
ഈ വേഷം മാറി വല്ല night wear ഉം ഇട്ട് പോടീ... 😏അപ്പോഴേക്കും അവൻ അവിടെനിന്നും ഇറങ്ങി പോയിരുന്നു... (white കളർ സൈഡ് ഓപ്പൺ ടോപ്പും red കളർ പലാസോ പാന്റും ആയിരുന്നു അവളെ വേഷം..)
കണ്ണുകൾ വീണ്ടും നിറഞ്ഞു... പിന്നെ സ്വയം പറഞ്ഞു പഠിപ്പിച്ചു... അതാണ് സിയ നീ... നിനക്ക് നാണംഇല്ല.., മാനം ഇല്ല.., അതിട്ട് തന്നെ ചെല്ലണം... കാബോർഡ് തുറന്ന് പിങ്ക് കളർ മുട്ട് വരെയുള്ള night wear എടുത്തിട്ടു...
കണ്ണാടിയിലൂടെ കാണുന്ന തന്റെ പ്രതിബിംബത്തിലേക്ക് നോക്കി സിയ... കണ്ണുകൾ ഇറുക്കെ അടച്ച് തുറന്ന് മുഖത്ത് കാ*** വും വശ്യതയും വരുത്തി... ചുണ്ടിൽ ഒരുപാടൊരുപാട് ചായം വാരിത്തേച്ചു...
പക്ഷെ എന്നിട്ടും അവൾക്കതിന് കഴിഞ്ഞില്ല.... കാരണം ഇന്ന് വൈകുന്നേരം വരെ ഉള്ളത് പോലെയല്ല ഇപ്പോഴത്തെ കാര്യങ്ങൾ..
മറ്റൊന്നും അറിയില്ലെങ്കിലും ഇപ്പൊ അവൾക്ക് ഒരുകാര്യം വ്യക്തമായി അറിയാം തന്റെ സഹോദരിയുടെ ഭർത്താവിന്റെ അടുത്തേക്കാണ് പോകുന്നത്... അവളെയാണ് കണ്ണീരിലേക്ക് ആഴ്ത്താൻ പോകുന്നത്.... ഏത് പെണ്ണ് സഹിക്കും മറ്റൊരുത്തിയുടെ കൂടെ സ്വന്തം ഭർത്താവ്..... അവളുടെ ഉള്ളം വിങ്ങി....
അപ്പൊ തന്നെ മൊബൈൽ നോട്ടിഫിക്കേഷൻ വന്നു...
*പോകാൻ ആയില്ലെടി 😡*
തുടരും......
ഹലോ... പിള്ളേരെ ഇത്തിരി തിരക്കിൽ പെട്ട് പോയി... അതാണ് ലേറ്റ് ആയത്. ഞാൻ പറഞ്ഞിരുന്നല്ലോ എക്സാമിന്റെ കാര്യം... സ്റ്റോറി വായിച്ച് പോകുന്നവർ എന്തെങ്കിലും അഭിപ്രായം കൂടെ പറയണേ..... ദയവ് ചെയ്ത് സ്റ്റിക്കർ ഒഴിവാക്കണം രണ്ട് വരി എഴുതണം പ്ലീസ് 🙏 ഇനി സ്റ്റിക്കർ ഇടുന്ന കുരിപ്പുകളോട് ഞാൻ മിണ്ടൂല...😕😕
#📔 കഥ #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #trending