sneham
662 Posts • 4M views
SHABANA SHEBU..
5K views 22 days ago
❤️ഇന്നാണ കല്യാണം❤️ 💫💫💫💫💫💫💫💫💫💫💫💫💫💫💫💫 𝗣𝗔𝗥𝗧:-𝟱 ✍️:-Shabana shebu അവരുടെ കോൾ കട്ടായി ഫോൺ അവിടെ വെച്ച് സൈറ തിരിഞ്ഞു നടന്നതും വീണ്ടും ഫോൺ റിങ് ചെയ്യാൻ തുടങ്ങി.... 📳📳 ആരാണെന്ന് അറിയാൻ ഫോണിലേക്ക് നോക്കിയ സൈറ ഒരു നിമിഷം അന്തിച്ചു നിന്നുപോയി.... (തുടർന്ന്...) ********************************************** കാട്ടാളൻ Calling.... 📳 ഇന്റെ റബ്ബേ.... 😳 ഇങ്ങേര് ഇതെന്തിനാ ഇപ്പൊ വിളിക്കുന്നെ....( സൈറ ആത്മ.) ആദ്യത്തെ റിംഗ് മുഴുവൻ കട്ടായതും... വീണ്ടും അടിക്കാൻ തുടങ്ങി.... എന്തായാലും എടുത്തു നോക്കാം ഫോണിലൂടെ തല്ലുലല്ലോ... 🥲 ഹ.. ഹലോ..📱 (അപ്പുറത്ത് നിശബ്ദത... ) ഹ... ഞാൻ പറയുന്നത് മുഴുവൻ അങ്ങോട്ട് കേട്ടോളണം ഇങ്ങോട്ട് ഒരക്ഷരം പറയാൻ പാടില്ല ഓക്കേ... 😡 📱 സൈറ വീണ്ടും ഹലോ എന്ന് ചോദിക്കാൻ പോയതും പെട്ടെന്ന് മഹി ചാടിക്കേറി ഇങ്ങോട്ട് പറഞ്ഞു... (സൈറഒന്നും മിണ്ടിയില്ല..) Dee... 📱(മഹി) (............) സൈറ. ഹലോ.... 📱(മഹി) (................) സൈറ Dee കോപ്പേ... 😡 (മഹി) നിന്റെ വായിൽ എന്താടി നാക്കില്ലേ...😡. ഇന്ന് നേരം വെളുത്തപ്പോൾ മുതൽ എന്തായിരുന്നു നിന്റെ പെർഫോമൻസ് 😏😏 (മഹി) നിങ്ങളല്ലേ മനുഷ്യ പറഞ്ഞത് ഒരക്ഷരം അങ്ങോട്ട് പറയാൻ പാടില്ല എന്ന്... 😬😬😬 അതുകൊണ്ട് മാത്രം ആണ് മിണ്ടാതെ ഇരുന്നത്.. അല്ലാതെ നിങ്ങളെ പേടിച്ചിട്ട് ഒന്നുമല്ല... 😤😤😤 (സൈറ) ഓഹോ അപ്പൊ മോൾക്ക് എന്നെ പേടിയില്ല അല്ലേ... ശരിക്കും ഉള്ള മാഹിൻ ഷിയാസ് ആരാണെന്ന് നീ അറിഞ്ഞാൽ... പിന്നെ മോൾ മര്യാദയ്ക്ക് എന്റെ മുഖത്തേക്ക് പോലും നോക്കാൻ ഭയക്കും... 😡😡😡 (മഹി) അയ്യേ അത്രയ്ക്ക് വൃത്തികെട്ട മുഖമാണോ 🤮🤮 ( സൈറ) Dee😡😡 ( മഹി) അതെ കൂടുതൽ ഡയലോഗ് അടിക്കാതെ എന്തിനാണ് വിളിച്ചത് എന്ന് വെച്ചാൽ കാര്യം പറ.... 😏😏 (സൈറ) ദേ പെണ്ണേ ഇന്ന് രാവിലെ കാണിച്ചത് പോലെ എന്തെങ്കിലും തറ വേലയുമായി എന്റെ അടുത്തേക്ക് വന്നാൽ.. പിടിച്ചു ഞാൻ ഭിത്തിയിൽ ഉരക്കും പറഞ്ഞേക്കാം... 😬😡(മഹി) ഓഹോ അപ്പൊ അതാണ് കാര്യം... ഇന്ന് ഞാൻ കാണിച്ചത് എന്തായാലും ആശാന് ഏറ്റിട്ടുണ്ട്... 🤭🤭 ( സൈറ ആത്മ). പറഞ്ഞത് കേട്ടല്ലോ... 😡(മഹി) ഓ... എന്താണ് ഹബ്ബീ...😍 ഒരുമാതിരി സ്നേഹം ഇല്ലാത്ത ഭർത്താക്കന്മാരെ പോലെ... 😒 (സൈറ) പെണ്ണേ നീ നിർത്തിക്കോ 😬😬(മഹി) ഇപ്പോ എനിക്ക് മനസ്സിലായി എന്നെ വിളിച്ചത് പോലും എന്റെ ശബ്ദം കേൾക്കാൻ വേണ്ടി അല്ലേ😍... അത്രയ്ക്കും എന്നെ കാണാതിരിക്കാൻ പറ്റാതെ ആയോ മാഹിക്കാക്ക് 🙈🙈 (സൈറ) വെച്ചിട്ട് പോടീ പുല്ലേ... 😬(മഹി) മഹി ഫോൺ വെച്ച് പോയതും സൈറ അത്രയും നേരം പിടിച്ചു വെച്ച ചിരി പുറത്തേക്ക് വിട്ടു.... 🤣 ********************************************** (ഇതേസമയം ഓഫീസിൽ) ആ പെണ്ണിന് പ്രാന്താണ്... ഇന്നലെ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ ആ പിശാശ് മോറി.. പെട്ടെന്ന് എന്തുപറ്റി ആവോ. 😬😬 ഇന്നു രാവിലെ എന്തൊക്കെയാ അവൾ കാണിച്ചു കൂട്ടിയത്.. 🙄 അതുമാത്രമല്ല അതിന്റെ ഇടയിൽ കൂടെ കിസ്സും.....😑 ഉളുപ്പില്ലാത്ത സാധനം.. 😏 ഇങ്ങനെ സ്വയം ആത്മഗതിച്ചു മഹി. കൂടാതെ അവളെ ഒതുക്കാൻ ഉള്ള വഴിയും ആലോചിച്ചു കൊണ്ടിരുന്നു... പെട്ടെന്ന് എന്തോ പിടിവള്ളി കിട്ടിയതുപോലെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... ********************************************** അവിടുന്ന് പിന്നെ ആമിയുടെ മുറിയിലേക്കാണ് സൈറ പോയത്... ആമിയുടെ മുറിയുടെ വാതിൽ ലോക്കിൽ പിടിച്ചതും അകത്തുനിന്നും ആമി ആരോടോ സംസാരിക്കുന്നതായി തോന്നി... ജസ്റ്റ് ഒന്ന് വാതിലിൽ തട്ടിക്കൊണ്ട് സൈറ അകത്തേക്ക് കയറി... സൈറ വന്നത് അറിഞ്ഞ ആമി സംസാരിച്ചുകൊണ്ടിരുന്ന കോൾ പെട്ടെന്ന് കട്ട് ചെയ്തു..... ആാാാ മി കുട്ടീ... 😌 എന്നും വിളിച്ചുകൊണ്ട് സൈറ ചാടിക്കയറി കട്ടിലിൽ ഇരുന്നു. ഏഹ്.... ആഹ്.. ഇ.. ഇത്തൂസോ.. 🙂 ഇ... ഇങ്ങളെന്താ ഇവിടെ.. 😐 (ആമി). ന്ത്‌ 🙄 (സൈറ) അ.. അല്ല.. അങ്ങനല്ല എന്താ പെട്ടെന്ന് എന്നാണ് ഞാൻ ഉദ്ദേശിച്ചത്... 🤐 (ആമി) പിന്നെ ഞാൻ ദുഫായിന്ന് ഫ്ലൈറ്റ് പിടിച്ചു വിരുന്നു വന്നതല്ലേ ഇവിടെ😏😏.. (സൈറ) ഇനി അതല്ല ഇങ്ങോട്ട് വരുന്നതിനുമുമ്പ് നിന്നെ കാണണമെങ്കിൽ അപ്പോയിൻമെന്റ് വല്ലതും എടുക്കണോ 🤨🤨 (സൈറ) 😔😔 അതല്ല ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ല... (ആമി). ഈ പെണ്ണിന് ഇതെന്തുപറ്റി എന്നും ചിന്തിച്ച് ആമിയുടെ മുഖം പിടിച്ച് ഉയർത്തിയ സൈറ പകച്ചു പോയി...😳 കരഞ്ഞ് തളർന്ന് മുഖമൊക്കെ ചുവന്ന് വീർതിരിക്കുന്നു... കണ്ണുകളിൽ ഇപ്പോഴും കണ്ണുനീർ തിളക്കം... 🥺 എ... എന്തുപറ്റി ആമി.. (സൈറ) സൈറ അത് ചോദിച്ചപ്പോൾ തന്നെ ആമി തലയാട്ടിക്കൊണ്ട് ഒന്നുമില്ലന്ന് പറഞ്ഞു... 😔 സത്യം പറ അമീറ എന്താണ് കാര്യം... 😠 (സൈറ) ഒ.. ഒന്നുല്ല 🥺😔 ശരി എന്നാ പിന്നെ നീ പറയണ്ട ഞാൻ ഷിനുവിനോടോ മാഹിക്കാനോടോ കാര്യം പറഞ്ഞോളാം... (സൈറ) വേ വേണ്ട... അവരൊന്നും അറിയണ്ട... 😔🥺 എന്നാപ്പിന്നെ കാര്യം പറ ആമി എന്താണ് അന്റെ പ്രശ്നം 😟 അ അത്... ഇൻക് ഒരാളെ ഇഷ്ട്ടാണ്... 🙄🙄ഏഹ്.. അയിന് ഇയ്യെന്തിനാ കരയുന്നെ (സൈറ) ഇത്തൂ 😔 ഓ.. ഓ.. മനസിലായി വൺസൈഡ് ആണല്ലേ... 😌 സാരല്ല മോളെ പോട്ടേ... ഞമ്മക്ക് ശെരിയാക്കാം... (സൈറ) അതൊന്നും അല്ല.. രണ്ടാൾക്കും ഇഷ്ട്ടാണ്... പക്ഷെ പ്രശ്നം അതല്ലാ... ഓന്റെ വീട്ടിൽ കല്യാണം ഉറപ്പിക്കാൻ പോവാ.. 😔 ന്നാ മ്മക്ക് മാഹിക്ക നോട്‌ പറഞ്ഞാ പോരെ... (സൈറ) അതൊരിക്കലും നടക്കില്ല ഇത്തൂ.. കാരണം ഈ ലോകത്ത് ആർക്ക് എന്നെ കൊടുത്താലും ഇവന് എന്നെ കൊടുക്കില്ല ഇവിടെ ഉള്ളവർ... 😭😭 നീ.. നീ എന്തൊക്കെയാ ആമി ഈ പറയുന്നത്.. 😳(സൈറ) അതെ ഇത്തൂ ഈ വീട്ടിലെ എല്ലാവരുടെയും ആജന്മ ശത്രു *അറക്കൽ വീട്ടിൽ MUNAIF USMAN * 😭😭 എല്ലാം കേട്ട് ആകെ പെട്ട അവസ്ഥയിലാണ് സൈറ 🥴 അല്ലടീ ഇവരുടെ ശത്രുതയുടെ കാരണം വല്ലതും നിനക്ക് അറിയോ... 😕(സൈറ) മ്മ്.. 😔 എന്താ... കാര്യം 😟(സൈറ) ഇ... ഇവിടുത്തെ മാഹിക്കാടെയും, shinaz കാടെയും ഇടയിൽ ഒരു പെൺകുട്ടി കൂടെയുണ്ട്... (ആമി) അത് Shahza അല്ലെ 🙄 (സൈറ) അല്ല.. Shahza ഏറ്റവും ഇളയതാണ്... 😔 (ആമി) ആ.. അത് ശെരിയാണല്ലോ പിന്നെ വേറെ ആരാ (സൈറ) Zaiba... *Zaiba Mehazin*🙁 ഞങ്ങടെ zaibu 😔 (ആമി) അ.. അങ്ങനെ ഒരാളെ പറ്റി ഇതുവരെ ആരും പറഞ്ഞു കെട്ടിട്ടില്ലല്ലോ... Shahza പോലും... 😪 (സൈറ) ഇല്ല ആരും ഓർക്കാൻ പോലും ആഗ്രഹിക്കാത്ത ഒരു അദ്ധ്യായം ആണ് അത് 🥺 (ആമി) കാരണം 😕 (സൈറ) കാരണം അവൾ ഇന്നീ ലോകത്തില്ല.. 😔 (ആമി) എ.. എന്താ പറ്റിയത് 😧 (സൈറ) ആക്സിഡന്റ് ആയിരുന്നു. (ആമി) അതും അറക്കൽ വീടുമായി എന്താ ബന്ധം?? (സൈറ). അറക്കൽ വീട്ടിലെ Mubaris Usman ഉം, മാളികേക്കൽ തറവാട്ടിലെ Zaiba mehazin ഉം തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു... 😔😔 (ആമി) എന്നിട്ട് 😟 (സൈറ) എ.. എന്നിട്ട് Zaibu തന്നെ ഞങ്ങളോട് എല്ലാരോടും അവള്ടെ ഇഷ്ട്ടം ഇവിടെ അറിയിച്ചു.. ആദ്യം എല്ലാരും എതിർത്ത് നോക്കിയെങ്കിലും.. അവളുടെ കണ്ണീര് കണ്ട്.. പട്ടിണി കിടക്കുന്നത് കണ്ട് സഹിക്കാൻ വയ്യാതെ അവരുമായി സംസാരിക്കാൻ ചെന്ന മാഹിക്കാനേയും, *അനു* ക്കാ നേയും.. (അൻവർ ആമിയുടെ കാക്കു) അവിടെ യുള്ളവർ ആട്ടിയിറക്കി ... 😔 ബിസിനസിലെ ശത്രുത തന്നെയായിരുന്നു എല്ലാത്തിന്റെയും കാരണം... 😔 (ആമി). Zaiba??? (സൈറ) ആ വാശിക്ക് എല്ലാരും കൂടെ Zaiba ക്ക് വേറെ കല്യാണം ഉറപ്പിച്ചു... ആദ്യം ഒക്കെ എതിർത്ത Zaibu നോട്‌ എല്ലാരും Mubu ക്ക അവളെ ചതിക്കുകയായിരുന്നു എന്നും അവനും കൂടെ അറിഞ്ഞുകൊണ്ട് അടുത്ത ആഴ്ച അവന്റെ നിക്കാഹ് ആണെന്നും അറിയിച്ചു... അതോടെ സൈബു ആകെ തകർന്നു... 🥺 ഒടുക്കം അവളും മറ്റൊരു വിവാഹത്തിന് സമ്മതിച്ചു.. പിന്നെ ഇവിടെ ആഘോഷമായിരുന്നു... ഓട്ടവും കളിയും ചിരിയും ഒക്കെയായി എല്ലാവരും വളരെ അധികം സന്തോഷത്തിൽ ആയിരുന്നു... ഒരു ദിവസം എല്ലാവരും കൂടെ വിവാഹത്തിന് വേണ്ടിയുള്ള ഡ്രസ്സ് എടുക്കാൻ പോയി... ഡ്രസ്സ് എടുത്ത് കാറിലേക്ക് കേറാൻ പോയപ്പോ ആണ് Zaibu നെ കാണാതെ ആയത്... എല്ലായിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ ആയില്ല... 😔 തിരികെ വീട്ടിൽ എത്തിയപ്പോ എന്റെ കബോഡിൽ നിന്നും ഒരു ലെറ്റർ കിട്ടി. മുബുക്കാക്ക് അവളോ അവൾക്ക് മുബുക്ക യോ ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്നും അത്കൊണ്ട് അവൾ മുബുക്ക ന്റെ കൂടെ പോകാണെന്നും പറഞ്... 🥺🥺 ന്നിട്ട്??? (സൈറ) അങ്ങനെ അവളെയും കൂട്ടി ഇക്ക അറക്കൽ തറവാട്ടിലേക്ക് തന്നെ ചെന്നു... അവിടെയും മുബുക്കന്റെ നിക്കാഹിനു വേണ്ടിയുള്ള പന്തൽ ഉയർന്നിരുന്നു... കുടുംബത്തിനു മാനക്കേട് ഉണ്ടാക്കി എന്നും പറഞ്ഞ് അവളുടെ മുന്നിൽ ഇട്ടു തന്നെ മുബുക്കാ നേ അവർ ഒരുപാട് തല്ലി.. അങ്ങനെ അവളെയും കൂട്ടി മുബുക്ക അവിടെ നിന്നും ഇറങ്ങി... വേറെ എവിടെയോ താമസം തുടങ്ങി... അങ്ങനെ രണ്ടു മാസങ്ങൾക്ക് ശേഷം ഒരു ദിവസം മാഹി ക്കാടെ ഫോണിലേക്ക് ഒരു കോൾ വന്നു... *അറക്കൽ ഉസ്മാൻ* മുബു ക്കാടെയും മുനു ക്കാടെയും ഉപ്പ ആയിരുന്നു അത്... Zaiba ഗർഭിണിയാണെന്നും... അറക്കൽ വീട്ടിലെ രക്തം മാളികേക്കൽ തറവാട്ടിലെ പെണ്ണിന്റെ വയറ്റിൽ പിറവിയെടുക്കാൻ സമ്മതിക്കില്ലെന്നും Zaibu നെയും കുഞ്ഞിനേയും കൊന്ന് കളയുമെന്നും പറഞ്...😭😭 എത്രയൊക്കെ ആയാലും സ്വന്തം കൂടപ്പിറപ്പ് അല്ലേ... അങ്ങനെ മാഹിക്കയും അനുകയും പോയി zaibu നെ കൂട്ടിക്കൊണ്ടുവന്ന് പ്രസവം വരെ ഇവിടെ നിർത്താൻ തീരുമാനിച്ചു... പക്ഷെ അവര് പോയി വിളിച്ചെങ്കിലും അവൾ വന്നില്ല... അവന്റെ വാപ്പ വിളിച്ച കാര്യങ്ങളൊക്കെ അവളോട് പറഞ്ഞെങ്കിലും അവൾ അതൊന്നും കേൾക്കാൻ തയ്യാറായില്ല.... അവനിൽ നിന്നും അവളെ അകറ്റാനും അവരുടെ കുഞ്ഞിനെ ഇല്ലാതെ ആക്കാനും ഉള്ള പ്ലാൻ ആണെന്ന് കരുതി... അവർക്ക് മുന്നിൽ അവൾ തന്നെ വാതിൽ കൊട്ടിയടച്ചു... 🥺 പിന്നെ ഞങ്ങൾ കേൾക്കുന്നത് ഒരു കാർ ആക്സിഡന്റിൽ Zaibu മരണപ്പെട്ടെന്നാണ്... പക്ഷേ അപ്പോഴേക്കും വയറ്റിലെ കുഞ്ഞിന് ഏഴുമാസം ആയിരുന്നു വളർച്ച....😔😔 അവസാനമായി അവളെ ഒന്ന് കാണാൻ പോലും സമ്മതിച്ചില്ല അറക്കൽ വീട്ടുകാർ അവരുടെ മകന്റെ ഭാര്യയും കുഞ്ഞും ആണെന്ന് പറഞ് അങ്ങോട്ടാണ് അവസാനമായി കൊണ്ടുപോയതും മറവ് ചെയ്തതും... 🥺 പക്ഷേ അവളെ അറക്കൽ വീട്ടുകാർ കൊന്നതാണെന്നാണ് ഇവിടെയുള്ളവരുടെ വാദം. 🥺 ഇങ്ങനെയുള്ള ഇവരോട് ഞാൻ എങ്ങനെ എന്ത് ധൈര്യത്തിൽ പറയും?? 🥺 (ആമി) ഇത്രയും പറഞ്ഞ് കഴിഞ്ഞ് ആമി സൈറയെ നോക്കിയതും എല്ലാം കേട്ട് ഒരു പകപോടെ തരിച്ചിരിക്കുകയായിരുന്നു അവൾ 😰😰 ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥ... എന്തു പറയണമെന്നോ എങ്ങനെ സമാധാനിപ്പിക്കണമെന്നോ അവൾക്ക് എന്തു വഴി പറഞ്ഞു കൊടുക്കണമെന്നും അറിയാത്ത അവസ്ഥ... തൊണ്ടക്കുഴിയിൽ എന്തോ കെട്ടിക്കിടക്കുമ്പോലെ... 🥺 ഞ... ഞാൻ എന്താ ആമീ നിന്നോട് പറയേണ്ടത് (സൈറ) അ.. അറിയില്ല ഇത്തൂ എന്ത് ചെയ്യണം എന്ന് 😔😔 ഞാൻ ഒന്ന് സംസാരിച്ചു നോക്കിയാലോ മാഹിക്കാനോട്... 🥺 (സൈറ) 😳വേണ്ട... ഇത്രയും കേട്ടിട്ടും ഇത്താക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായില്ലേ (ആമി) 😔😔 പിന്നെ നമ്മൾ എന്ത് ചെയ്യും.. (സൈറ) എന്നാ പിന്നെ നമ്മക്ക്..... 💥💥ഠോ..... സൈറ എന്തോ പറയാൻ തുടങ്ങിയതും പുറകിൽ നിന്നും വലിയ ശബ്ദത്തിൽ എന്തോ വീണുടയുന്നത് കേട്ടു.... ആമിയും, സൈറയും, പെട്ടെന്ന് തിരിഞ്ഞു നോക്കി... "അൻവർക്ക " (തുടരും).... ഇഷ്ടപ്പെട്ടാൽ ഫോളോ ചെയ്തു സപ്പോർട്ട് ചെയ്യണേ... ❤️ എഴുത്തിൽ എന്തെങ്കിലും അഭിപ്രായങ്ങൾ പറയാനുണ്ടെങ്കിൽ കമന്റിൽ പറഞ്ഞോളൂ 😊 കുറെ നാളായി എഴുതാത്തത് കൊണ്ട് ടച്ച് വിട്ടു പോയിട്ടുണ്ട്. ശരിയാക്കാം..❤️പിന്നെ ഈ സ്റ്റോറി തുടരണോ വേണ്ടയോ എന്നുള്ളത് ഒന്ന് കമന്റ് ൽ അറിയിക്കുക വായിക്കാൻ ആളില്ലെങ്കിൽ പിന്നെ വെറുതെ എഴുതിയിട്ട് കാര്യമില്ലല്ലോ... അത് കൊണ്ടാണ്... 🥲 പിന്നെ ഒരു റിക്വസ്റ്റ് കൂടെയുണ്ട് നിങ്ങൾക്ക് വേണ്ടി ഇത്രയും എഴുതുന്ന എനിക്ക് വേണ്ടി സ്റ്റിക്കർ ഇട്ട് ഒപ്പിക്കാതെ രണ്ട് വരി എഴുതൂ.. 🥲 പ്ലീസ് 🥺. #📔 കഥ #📙 നോവൽ #💞 പ്രണയകഥകൾ #romantic #sneham
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
61 likes
8 comments 10 shares