✍ തുടർക്കഥ
161K Posts • 1569M views
പാർട്ട്‌,, 09 . "നിന്നെ സസ്പെൻഡ് ചെയ്തതല്ലേ, ജയദേവൻ? ഈ യൂണിഫോം ഇട്ട് ചോദ്യം ചെയ്യാൻ നിനക്ക് എന്ത് അധികാരമാണുള്ളത്?" രുദ്രൻ ജയദേവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു….. ​അരികിൽ ഗായത്രിയും ധൈര്യം വീണ്ടെടുത്തു. "ഞാൻ എന്റെ വക്കീലിനോട് മാത്രമേ സംസാരിക്കൂ. You can't force us." ​ജയദേവൻ ചിരിച്ചില്ല. അയാൾ മേശപ്പുറത്തിരുന്ന ഫയൽ തുറന്നു. അതിൽ നിന്ന് രണ്ട് ഫോട്ടോകൾ എടുത്ത് മേശപ്പുറത്തേക്ക് സ്ലൈഡ് ചെയ്തു. ​"അധികാരം... അതവിടെ നിൽക്കട്ടെ," ജയദേവന്റെ ശബ്ദം തണുത്തുറഞ്ഞിരുന്നു. "വക്കീൽ വരും. അതിനുമുൻപ്, എനിക്കൊരു കഥ കേൾക്കണം." ​അയാൾ ഗായത്രിയെ നോക്കി. "ഗായത്രി. ആദർശ് നിന്നെ ഒഴിവാക്കി. അഞ്ജലിയെ വിവാഹം കഴിക്കാൻ വേണ്ടി. മറ്റൊരു ജീവിതത്തിന് വേണ്ടി." ​എന്നിട്ട് രുദ്രനെ നോക്കി. "രുദ്രൻ, അഞ്ജലിയും നിന്നെ ചതിച്ചു. ആദർശിന്റെ പണത്തിനുവേണ്ടി. അങ്ങനെ, ബാംഗ്ലൂരിൽ വെച്ച്, വഞ്ചിക്കപ്പെട്ട നിങ്ങൾ രണ്ടുപേരും കണ്ടുമുട്ടി. ഒരുമിച്ച്... ഒരു പ്ലാൻ ഉണ്ടാക്കി. അല്ലേ?" ജയദേവൻ ചോദിച്ചു. ​"പ്രതികാരം," രുദ്രൻ പല്ലിറുമ്മി. "അതെ. അവർ അത് അർഹിച്ചിരുന്നു. അതിനെന്താ?" ​"അതിനെന്താ?" ജയദേവൻ ഒരു നിമിഷം നിർത്തി. പിന്നെ അയാൾ എഴുന്നേറ്റു. ​"പ്രതികാരം കൊള്ളാം. പക്ഷെ, നിങ്ങൾ ചെയ്തത് വെറും പ്രതികാരമല്ല. അതൊരു 'പെർഫെക്റ്റ് മർഡർ' ആയിരുന്നു. നിങ്ങളുടെ പ്ലാൻ... ഗംഭീരമായിരുന്നു.” “താങ്ക്സ്…!!” രുദ്രൻ ചിരിച്ചു. "അപ്പോൾ... ഏതാണ് സാറേ ശരിക്കുള്ള വാർത്ത? DySP ജയദേവൻ? അതോ... ഇന്നലെ ഞങ്ങൾ ടിവിയിൽ കണ്ട, സസ്പെൻഡ് ചെയ്യപ്പെട്ട SI ജയദേവനോ?" രുദ്രൻ ഗായത്രിയെ നോക്കി കണ്ണിറുക്കി. "ഏതായാലും, തലയിലെ കെട്ട് ഗംഭീരമായിട്ടുണ്ട്." ഗായത്രിയുടെ ചുണ്ടിലൊരു ചിരി വിടർന്നു. ജയദേവൻ ഫയലിൽ നിന്ന് കണ്ണെടുത്തില്ല. അയാളുടെ ശാന്തത രുദ്രനെ അലോസരപ്പെടുത്തി. "രുദ്രൻ. ഗായത്രി," ജയദേവന്റെ ശബ്ദം ശാന്തമായിരുന്നു. "Let's start." അയാൾ ഫയൽ അടച്ചു. "ബാംഗ്ലൂർ, വിപ്രോ. 'അമാര'സ്' ചോക്ലേറ്റ്. ബാച്ച് നമ്പർ BN-451. അലൻ എന്ന 'scapegoat'. വ്യാജ സിമ്മുകൾ. എയർപോർട്ട് ഡൈവേർഷൻ. നിങ്ങളുടെ ആ 'കുക്കിംഗ് ലാബ്'. സയനൈഡ്. വെൽവെറ്റ് ബോക്സ്… പാലയിലെ സീക്രട്ട് ഗാർഡൻ…!!” ജയദേവൻ ഓരോ വാക്കുകളും ഒരു കല്ലെടുത്ത് മേശപ്പുറത്ത് വെക്കുന്നതുപോലെ പറഞ്ഞു. രുദ്രന്റെയും ഗായത്രിയുടെയും മുഖത്തെ ചിരി മാഞ്ഞു. "A brilliant plan," ജയദേവൻ പറഞ്ഞു. "Almost perfect. എന്റെ അഭിനന്ദനങ്ങൾ." "So you admit it," രുദ്രൻ അഹങ്കാരത്തോടെ പറഞ്ഞു. "ഞങ്ങൾ ബുദ്ധിശാലികളായിരുന്നു." "ആയിരുന്നു," ജയദേവൻ സമ്മതിച്ചു. "പക്ഷെ നിങ്ങൾ ഇപ്പോൾ എവിടെയാണ്. ഞാൻ ഇവിടെയും. So... ആരാണ് കൂടുതൽ ബുദ്ധിശാലി?" ആ ചോദ്യത്തിൽ രുദ്രന്റെ മുഖം മുറുകി. "അപ്പോൾ... ആരായിരുന്നു ഈ കളിയുടെ സൂത്രധാരൻ?" ജയദേവൻ ചോദിച്ചു. "ആരുടെ തലയാണ് ഇതിന് പിന്നിൽ? രുദ്രൻ? അതോ ഗായത്രി?" "അതറിഞ്ഞിട്ട് നിനക്കെന്താ?" രുദ്രൻ കയർത്തു. "ഞങ്ങൾ രണ്ടുപേരുമാണ്. അവർ ഞങ്ങളെ ചതിച്ചു. അവർ മരിക്കണമായിരുന്നു." "അതെ," ജയദേവൻ സമ്മതിച്ചു. "അവർ ചതിച്ചു. പക്ഷെ... ആ ചതി ഒരുപോലെയായിരുന്നില്ല." അവൻ തന്റെ പൂർണ്ണ ശ്രദ്ധ ഗായത്രിക്ക് നേരെ തിരിച്ചു. ആ സ്പോട്ട് ലൈറ്റിൽ അവൾ വിയർക്കുന്നത് ജയദേവൻ കണ്ടു. "ഗായത്രീ," അവന്റെ ശബ്ദം മയപ്പെട്ടു. "ആദർശ് നിന്നെ ഉപയോഗിച്ചു. അല്ലേ? നിന്റെ ആവശ്യങ്ങൾക്ക് പണം തന്നു. കറങ്ങാൻ കൊണ്ടുപോയി. ഒരു 'good time' പാർട്ണർ. പക്ഷെ, കല്യാണം കഴിക്കാൻ നേരം... അവന് 'കുടുംബത്തിൽ പിറന്ന' ഒരു പെണ്ണിനെ വേണമായിരുന്നു. അവൻ നിന്നെ വലിച്ചെറിഞ്ഞു. പോരാത്തതിന്, അവൻ തന്ന പണം തിരികെ ചോദിച്ച് ഭീഷണിപ്പെടുത്തി. ഒരു വേശ്യയോട് പെരുമാറുന്നതിനേക്കാൾ മോശമായി..." ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞു. അവൾ പല്ലിറുമ്മി. "അതെ," അവൾ പതറി. "ആ പന്ന മോൻ..." അവൾ പിറുപിറുത്തു. "Correct," ജയദേവൻ പറഞ്ഞു. എന്നിട്ട് അതിവേഗം രുദ്രന് നേരെ തിരിഞ്ഞു. "And you, രുദ്രാ," ജയദേവന്റെ ശബ്ദം കനത്തു. "നിന്റെ കഥ അതായിരുന്നില്ല. നിന്റേത് പ്രണയമായിരുന്നു. യഥാർത്ഥ പ്രണയം. നീ അഞ്ജലിയെ പെണ്ണുകണ്ടു. നിന്റെ വീട്ടുകാർക്ക് അവളെ ഇഷ്ടപ്പെട്ടു. അവളുടെ വീട്ടുകാർക്ക് നിന്നെയും. നിങ്ങൾ വിവാഹം സ്വപ്നം കണ്ടു. പക്ഷെ, നിന്റെ കയ്യിൽ പണമില്ലായിരുന്നു. നീ കുറച്ച് സമയം ചോദിച്ചു... പക്ഷെ ആദർശ് എന്ന പണച്ചാക്ക് ആ സമയം തന്നില്ല. അവൻ നിന്റെ ജീവിതം... നിന്റെ ഭാവി... എല്ലാം വിലയ്ക്ക് വാങ്ങി." രുദ്രന്റെ കൈകൾ കസേരയുടെ കൈപ്പിടിയിൽ ഞെരിഞ്ഞമർന്നു. അവന്റെ ശ്വാസം ഭാരമായി, ജയദേവൻ അവന്റെ മുറിവിലാണ് തൊട്ടത്. "അപ്പോൾ, ഇതാണ് സത്യം," ജയദേവൻ കസേരയിൽ നിവർന്നിരുന്നു. "രണ്ടുപേരും ചതിക്കപ്പെട്ടു. പക്ഷെ," അവൻ ഗായത്രിയെ നോക്കി. "നിനക്ക് നഷ്ടപ്പെട്ടത് ഒരു എ.ടി.എം. മെഷീൻ മാത്രമാണ്. രുദ്രനോ? അവന് നഷ്ടപ്പെട്ടത് അവന്റെ ജീവിതമാണ്." "സാർ!" രുദ്രൻ ജയദേവനെ നോക്കി. ആദ്യമായി, ആ കണ്ണുകളിൽ ഒരു നന്ദി പ്രകാശിച്ചു. "അതുകൊണ്ട് ഗായത്രീ," ജയദേവൻ തുടർന്നു. "നിന്റെ ഈ ചെറിയ 'പ്രതികാരത്തിന്' വേണ്ടി, യഥാർത്ഥത്തിൽ സ്നേഹിച്ച, ജീവിതം തകർന്ന ഈ മനുഷ്യനെ നീ എന്തിന് ഉപയോഗിച്ചു?" "What?" ഗായത്രിയും രുദ്രനും ഒരുമിച്ച് ഞെട്ടി. "നീയെന്താ പറയുന്നേ?" രുദ്രൻ ജയദേവന് നേരെ തിരിഞ്ഞു. "ഞാൻ പറഞ്ഞത് മനസ്സിലായില്ലേ?" ജയദേവൻ രുദ്രനോട് പറഞ്ഞു. "ഇവൾ! ഗായത്രി! ഇവളാണ് ഈ പ്ലാനിന്റെ മാസ്റ്റർമൈൻഡ്! അവൾക്ക് ആദർശിനെ കൊല്ലണമായിരുന്നു, അവന്റെ ഭീഷണിയിൽ നിന്ന് രക്ഷപ്പെടണമായിരുന്നു. പക്ഷെ ഒറ്റയ്ക്ക് അത് ചെയ്യാൻ അവൾക്ക് ധൈര്യമില്ലായിരുന്നു. അപ്പോഴാണ് അവൾ നിന്നെ കണ്ടെത്തുന്നത്. അഞ്ജലിയുടെ പേരും പറഞ്ഞ് നിന്റെ പ്രണയത്തെ... നിന്റെ വേദനയെ... അവൾ ആളിക്കത്തിച്ചു! അവൾ നിന്നെ ഒരു ആയുധമാക്കി മാറ്റി!" "അല്ല!" ഗായത്രി അലറി. "രുദ്രാ! ഇയാൾ നുണ പറയുകയാണ്!" "നുണയോ?" ജയദേവൻ രുദ്രനോട് ചോദിച്ചു. "ആ വ്യാജ സിമ്മുകൾ ഉണ്ടാക്കിയത് ആരാണ്? ആ പേടിഎം അക്കൗണ്ട്? ആ എയർപോർട്ട് ഡൈവേർഷൻ? അതെല്ലാം ചെയ്തത് ഇവളുടെ ടെക്നിക്കൽ ബുദ്ധിയാണ്! നീ വെറുമൊരു വിഡ്ഢി! സ്നേഹത്തിന് വേണ്ടി കൊല്ലാൻ നടന്ന ഒരു വിഡ്ഢി! ഇവൾ നിന്നെ ഉപയോഗിച്ച്... ഇപ്പോൾ നിന്നെ ഒറ്റിക്കൊടുത്ത് രക്ഷപ്പെടാൻ നോക്കുന്നു!" "രുദ്രാ!" ഗായത്രി പൊട്ടിക്കരഞ്ഞു. "ഇയാളെ വിശ്വസിക്കരുത്! അത്... അത് നമ്മൾ..." "ഗായത്രീ! Shut your mouth!" രുദ്രൻ അവൾക്ക് നേരെ അലറി. ആ ഒരൊറ്റ അലർച്ചയിൽ ഗായത്രി തകർന്നു. "എന്നെ... എന്നെയാണോടാ നീ നിശബ്ദയാക്കുന്നത്?" അവൾ ജയദേവന് നേരെ തിരിഞ്ഞു. അവളുടെ കണ്ണുകൾ കത്തുകയായിരുന്നു. "അല്ല! അവൻ പറഞ്ഞത് നുണയാണ്! ഞാനല്ല അവനെ കണ്ടുപിടിച്ചത്! അവനാണ്! അവനാണ് എന്നെ ബാംഗ്ലൂരിലെ ആ ബാറിൽ വെച്ച് കണ്ടത്! അവൻ കരയുകയായിരുന്നു! അവന്റെ കാമുകിയെക്കുറിച്ച് പറഞ്ഞുകൊണ്ട്!" രുദ്രൻ സ്തംഭിച്ചിരുന്നു. "ഗായത്രീ!" "ഞാനാണ് അവനോട് പറഞ്ഞത് കരഞ്ഞിട്ട് കാര്യമില്ലെന്ന്!" ഗായത്രി അലറി. "ആദർശ് എന്നെ ഭീഷണിപ്പെടുത്തിയപ്പോൾ, ഞാനാണ് അവനോട് ഒരു വഴി ചോദിച്ചത്! അപ്പോൾ... അപ്പോഴാണ് അവൻ...!" ഗായത്രി ഒരു നിമിഷം നിർത്തി. "അപ്പോഴാണ് അവൻ എന്ത് ചെയ്തത്?" ജയദേവന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി. "അവനാണ്... അവനാണ് ആ പ്ലാൻ പറഞ്ഞത്!" ഗായത്രി പൊട്ടിക്കരഞ്ഞു. "അവനാണ് പറഞ്ഞത്... 'നമുക്ക് അവരെ കൊല്ലണം. പക്ഷെ, ഒരു കൊലപാതകം പോലെയല്ല. ഒരു കല പോലെ.' അവനാണ് അലന്റെ കാര്യം പറഞ്ഞത്... ആ ചോക്ലേറ്റ്... ആ വെൽവെറ്റ് ബോക്സ്... എല്ലാം! 'നമ്മൾ ജീവിക്കാൻ അവർ സമ്മതിക്കില്ലെങ്കിൽ, അവരെയും ജീവിക്കാൻ നമ്മൾ സമ്മതിക്കരുത്! ഒരു തുമ്പുപോലും അവശേഷിപ്പിക്കാതെ!' എന്ന് പറഞ്ഞത് അവനാണ്! എല്ലാം അവനാണ്!" ആ മുറി നിശ്ചലമായി. കുറ്റസമ്മതം. പൂർണ്ണമായ കുറ്റസമ്മതം. രുദ്രൻ പരാജയപ്പെട്ടവനെപ്പോലെ കസേരയിലേക്ക് തളർന്നിരുന്നു. ജയദേവൻ ഒരു വാക്കുപോലും മിണ്ടിയില്ല. അവൻ കസേരയിൽ നിന്നെഴുന്നേറ്റു. ഇരുട്ടിൽ നിന്നിരുന്ന ബേസിലിനെ നോക്കി. ബേസിൽ എല്ലാം റെക്കോർഡ് ചെയ്തിരുന്നു. ജയദേവൻ ആ ഇരുണ്ട മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു. ഡോർ തുറക്കുന്നതിന് മുൻപ്, അവൻ തിരിഞ്ഞുനിന്ന് രുദ്രനെ നോക്കി. "നീ ഒരു ആർട്ടിസ്റ്റ് തന്നെയായിരുന്നു, രുദ്രാ. പക്ഷെ, നിന്റെ ഈ കല... ഇത് മനസ്സിലാക്കാൻ കഴിയുന്ന ഒരു പോലീസുകാരന്റെ മുന്നിലായിപ്പോയി നിന്റെ കഷ്ടകാലം." രുദ്രൻ അഹങ്കാരത്തോടെ ചിരിച്ചു. "So, you finally figured it out. കളി തീർന്നു." ​"അതെ," ജയദേവൻ പറഞ്ഞു. "കളി തീർന്നു. പക്ഷെ... നിങ്ങളുടെ കളി." ​അയാൾ ഗായത്രിയെ നോക്കി. "ഗായത്രീ, നിനക്ക് രുദ്രനെ എങ്ങനെ അറിയാം?" ​"അത്... ഞങ്ങൾ ബാംഗ്ലൂരിൽ... ഒരു കോഫി ഷോപ്പിൽ," അവൾ പതറി. ​"നുണ," ജയദേവൻ പറഞ്ഞു. "നിങ്ങൾ കണ്ടുമുട്ടിയത് ഒരു ഡാർക്ക് വെബ് ഫോറത്തിലാണ്. 'Revenge Seekers' എന്ന ഗ്രൂപ്പിൽ. നിങ്ങൾ പരസ്പരം കണ്ടിട്ടുപോലുമില്ല. എല്ലാം ഓൺലൈൻ പ്ലാനിംഗ് ആയിരുന്നു. അല്ലേ?" ​ഇരുവരും ഞെട്ടി. ഇത് പോലീസിന്റെ കയ്യിലുള്ള തെളിവുകളിൽ ഉണ്ടായിരുന്നില്ല. ​"നിങ്ങൾ രണ്ടുപേരും ബുദ്ധിശാലികളാണ്," ജയദേവൻ തുടർന്നു. "പക്ഷെ നിങ്ങളുടെ ഈ 'പെർഫെക്റ്റ് പ്ലാനിൽ' ഒരു ചെറിയ പിശകുണ്ട്." ​അയാൾ രുദ്രന് നേരെ തിരിഞ്ഞു. ആ സ്പോട്ട് ലൈറ്റിൽ അവന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കി. ​"രുദ്രാ... നീ പറഞ്ഞത് പച്ചക്കള്ളമാണ്." ​രുദ്രന്റെ മുഖത്തെ ചിരി മാഞ്ഞു. ​"നീ അഞ്ജലിയെ പ്രണയിച്ചിട്ടില്ല," ജയദേവൻ പതുക്കെ പറഞ്ഞു. "അഞ്ജലിക്ക് നിന്നെ അറിയുക പോലുമില്ല." ​"What?!" ഗായത്രി അവിശ്വസനീയതയോടെ രുദ്രനെ നോക്കി. ​"നുണ പറയരുത്!" രുദ്രൻ അലറി. "അവൾ എന്റെ..." ​"അല്ല!" ജയദേവൻ മേശപ്പുറത്ത് ആഞ്ഞടിച്ചു. "ഞങ്ങൾ അഞ്ജലിയുടെ പഴയ ഫോൺ, അവളുടെ ലാപ്ടോപ്പ്, അവളുടെ ഡയറികൾ... എല്ലാം കീറിമുറിച്ച് പരിശോധിച്ചു. അതിൽ രുദ്രൻ എന്നൊരു കാമുകൻ ഉണ്ടായിരുന്നു. പക്ഷെ അത് എന്റെ മുന്നിൽ ഇരിക്കുന്ന ഈ രുദ്രൻ അല്ല…..!! ഈ രുദ്രനുമായി അഞ്‌ജലിക്ക് ജീവിതത്തിൽ എവിടെയും ഒരു ബന്ധവുമില്ല…!!” ​ഗായത്രിയുടെ ശ്വാസം നിലച്ചു. ​"നീ ആരാണ്?" ജയദേവൻ രുദ്രന് നേരെ അലറി. "'രുദ്രൻ' എന്നത് നിന്റെ യഥാർത്ഥ പേരല്ല. അതൊരു ഫേക്ക് ഐഡിയാണ്. നീ അഞ്ജലിയുടെ കാമുകനല്ലെങ്കിൽ... പിന്നെ എന്തിനാണ് ഈ നാടകം കളിച്ചത്?" ​ജയദേവൻ ഗായത്രിക്ക് നേരെ തിരിഞ്ഞു. ​"ഗായത്രീ, നീ ചതിക്കപ്പെട്ടു! ഇവൻ ആദർശിന്റെ കാമുകിയായിരുന്ന നിന്നെ കണ്ടെത്തി. നിന്റെ പ്രതികാരദാഹം മനസ്സിലാക്കി. എന്നിട്ട്, നിന്റെ വിശ്വാസം നേടാൻ, ഇവൻ അഞ്ജലിയുടെ 'വ്യാജ കാമുകനായി' അഭിനയിച്ചു! ഇവൻ നിന്നെക്കൊണ്ട് ഈ കൊലപാതകം ചെയ്യിക്കുകയായിരുന്നു!" ​"അല്ല... അല്ല..." ഗായത്രി പൊട്ടിക്കരഞ്ഞു. "രുദ്രാ... പറ... ഇത് സത്യമല്ലെന്ന് പറ!" ​രുദ്രൻ നിശബ്ദനായിരുന്നു. അവന്റെ എല്ലാ അഹങ്കാരവും തകർന്നിരുന്നു. ​"ഇനി പറയ്," ജയദേവന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി. "നീ ആരാണ്? ആദർശിനോടും അഞ്ജലിയോടും നിനക്ക് എന്ത് പകയാണ് ഉണ്ടായിരുന്നത്? എന്തിനാണ് നീ ഗായത്രിയെയും അലനെയും ഒരുപോലെ കരുക്കളാക്കിയത്?" ​"നീ വെറുമൊരു പ്രണയപ്പകയുടെ ഇരയല്ല. നീയാണ് ഈ കളിയുടെ മാസ്റ്റർമൈൻഡ്." ​രുദ്രൻ നിശബ്ദത ഭേദിച്ചു. അവൻ പതുക്കെ തലയുയർത്തി. ​അവന്റെ മുഖത്ത് ഭയമായിരുന്നില്ല. പരാജയപ്പെട്ടവന്റെ നിസ്സംഗതയായിരുന്നു. അവൻ ജയദേവനെ നോക്കി. ​"നീ ജയിച്ചു, ജയദേവൻ. അതെ, ഞാൻ അഞ്ജലിയുടെ കാമുകനായിരുന്നില്ല." ​"പിന്നെ എന്തിന്?" ​"കാരണം," രുദ്രൻ ചിരിച്ചു. അതൊരു ഭ്രാന്തമായ ചിരിയായിരുന്നു. "എനിക്ക് ആദർശിനെ കൊല്ലണമായിരുന്നു. പക്ഷെ, അത് മാത്രം പോരായിരുന്നു. എനിക്കവനെ മാനസികമായി തകർക്കണമായിരുന്നു. അവന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം... അവന്റെ ആദ്യരാത്രി... അവൻ ഏറ്റവും വിശ്വസിക്കുന്ന, സ്നേഹിക്കുന്ന പെണ്ണിന്റെ കൈകൊണ്ട് തന്നെ അവന് വിഷം കൊടുത്ത് കൊല്ലണം. അതാണ് എന്റെ പ്രതികാരം." ​ഗായത്രി സ്തംഭിച്ചിരിക്കുകയായിരുന്നു. ​"നീ... നീ ആരാണ്...?" ജയദേവൻ ചോദിച്ചു. ​രുദ്രൻ ജയദേവന്റെ കണ്ണുകളിലേക്ക് നോക്കി. ​"നീ അഞ്ജലിയുടെ ഡയറി വായിച്ചെന്നല്ലേ പറഞ്ഞത്? അതിൽ ‘രുദ്രൻ’ എന്നൊരു പേര് കണ്ടു. പക്ഷെ, നീ ആ ഡയറി മുഴുവൻ വായിച്ചില്ല." ​അവൻ ഒരു നിമിഷം നിർത്തി. ​"ആദർശിന് ഒരു അനിയൻ മാത്രമല്ല ഉണ്ടായിരുന്നത്, ജയദേവൻ. അവനൊരു ചേട്ടൻ കൂടിയുണ്ടായിരുന്നു. ആദർശിന്റെ നിഴലിൽ, ആരുടെയും ശ്രദ്ധ കിട്ടാതെ വളർന്ന, അവന്റെ അഹങ്കാരം കൊണ്ട് ബിസിനസ്സിൽ നിന്ന് പുറത്താക്കപ്പെട്ട, സ്വന്തം അച്ഛന്റെ സ്വത്തിൽ നിന്ന് ഒരു നയാപൈസ കിട്ടാതെ പോയ ഒരു മൂത്ത മകൻ." ​ജയദേവന്റെ കൈകൾ അറിയാതെ മേശയിൽ മുറുകി. ​"അവന്റെ പേര്... എന്റെ പേര്..." രുദ്രൻ പറഞ്ഞു. "അത് 'രുദ്രൻ' എന്നല്ല." ​"അത്... 'മാധവ്' എന്നാണ്." ​അവൻ ഇൻവെസ്റ്റിഗേഷൻ ബോർഡിലേക്ക് നോക്കി. "ആദർശിന്റെ സ്വന്തം ചേട്ടൻ." ​ആ മുറിയിൽ സമ്പൂർണ്ണ നിശബ്ദത തളംകെട്ടി. ബേസിലിന്റെ കയ്യിൽ നിന്ന് പേന നിലത്തുവീണു. ​"നീ... നീ ആദർശിന്റെ..." ജയദേവൻ അവിശ്വസനീയതയോടെ പറഞ്ഞു. ​"അതെ," മാധവ് പറഞ്ഞു. "അവന്റെ അച്ഛന്റെ ആദ്യ ഭാര്യയിലെ മകൻ. ആരും അറിയാത്ത രഹസ്യം. ഗായത്രിയെ ഞാൻ കണ്ടെത്തി, പണം വാഗ്ദാനം ചെയ്തു. അലനെ ഞാൻ കരുവാക്കി. എല്ലാം... എല്ലാം അവന്റെ അന്ത്യം ഇങ്ങനെയായിരിക്കാൻ വേണ്ടി മാത്രമായിരുന്നു. അവന്റെ കല്യാണ രാത്രിയിൽ, അവന്റെ വധുവിന്റെ കൈകൊണ്ട് തന്നെ.” ജയദേവൻ ഒരു നിമിഷം സ്തംഭിച്ചു നിന്നു. അയാൾ ആ ഇൻവെസ്റ്റിഗേഷൻ ബോർഡിലേക്ക് നോക്കി. പിന്നെ... പതുക്കെ... ​അവൻ ചിരിക്കാൻ തുടങ്ങി. ​അതൊരു സാധാരണ ചിരിയായിരുന്നില്ല. ക്ഷീണിച്ച, എന്നാൽ എല്ലാം മനസ്സിലാക്കിയ ഒരുവന്റെ തണുത്ത ചിരി. ​മാധവിന്റെ മുഖത്തെ അഹങ്കാരം ഒരു നിമിഷം സംശയത്തിന് വഴിമാറി. "നീ... നീയെന്തിനാ ചിരിക്കുന്നത്?" ​ജയദേവൻ ചിരി നിർത്തി. അവൻ മുറിയുടെ മൂലയിൽ, ഇരുട്ടിൽ വെച്ചിരുന്ന മറ്റൊരു ഫയൽ കയ്യിലെടുത്തു. അവൻ അത് തിരികെ വന്ന് സ്റ്റീൽ മേശപ്പുറത്ത്, ആ സ്പോട്ട് ലൈറ്റിന് താഴേക്ക് വലിച്ചെറിഞ്ഞു. ​"നീ ഒരു ഗംഭീര കഥ പറഞ്ഞു, മാധവ്," ജയദേവൻ പറഞ്ഞു. "പക്ഷെ, നീ ആ കഥ തുടങ്ങാൻ ഒരുപാട് വൈകിപ്പോയി." ​അവൻ ആ ഫയൽ തുറന്നു. അതിലെ ആദ്യത്തെ പേജ് മാധവിന് നേരെ തിരിച്ചു. അതൊരു പഴയ ഫോട്ടോയായിരുന്നു. ആദർശിന്റെ അച്ഛന്റെയും, മറ്റൊരു സ്ത്രീയുടെയും, അവർക്കിടയിൽ നിൽക്കുന്ന ഒരു കൗമാരക്കാരന്റെയും. ​"മാധവ്. ജനനം 1988," ജയദേവന്റെ ശബ്ദം ആ മുറിയിൽ മുഴങ്ങി. "പിതാവ്: സച്ചിദാനന്ദൻ. മാതാവ്: മാധവിയമ്മാൾ, പഠനം ഊട്ടിയിൽ. 2015-ൽ ബാംഗ്ലൂരിലേക്ക് മാറി. ഒരു ടെക് കമ്പനി തുടങ്ങി... പക്ഷെ അത് പൂട്ടിപ്പോയി. കാരണം, നിന്റെ അച്ഛൻ, ആദർശിന്റെ അച്ഛൻ, ഫണ്ടിംഗ് പിൻവലിച്ചു." ​മാധവിന്റെ കണ്ണുകൾ അവിശ്വസനീയതയോടെ വിടർന്നു. അവന്റെ അഹങ്കാരം ഒരു നിമിഷം കൊണ്ട് തകർന്നു. ​"നീ... നിനക്കിതെങ്ങനെ...?" ​"നീ കരുതിയോ എനിക്കിതൊന്നും അറിയില്ലായിരുന്നെന്ന്?" "നീ എറിഞ്ഞുതന്ന 'രുദ്രൻ', 'ഗായത്രി' എന്ന എല്ലിൻ കഷണങ്ങൾക്ക് പിന്നാലെ മാത്രം ഓടുന്ന ഒരു വിഡ്ഢിയാണ് ഞാനെന്ന് നീ കരുതി അല്ലെ…!!” ​ജയദേവൻ മേശയിൽ ആഞ്ഞടിച്ചു. ​"നിന്റെ പ്ലാൻ പെർഫെക്റ്റ് ആയിരുന്നു, മാധവ്! അത് അത്ര പെർഫെക്റ്റ് ആയതുകൊണ്ട് തന്നെയാണ് എനിക്ക് സംശയം തോന്നിയത്! ഇതൊരു സാധാരണ പ്രണയപ്പകയല്ല. ഇതൊരു പ്രൊഫഷണൽ ഹിറ്റ് ആണ്. അതിവിദഗ്ദ്ധമായി പ്ലാൻ ചെയ്ത ഒന്ന്. ഒരു സാധാരണ കാമുകന് ഇത് കഴിയില്ല!. ​അവൻ ഗായത്രിക്ക് നേരെ വിരൽ ചൂണ്ടി. "അതുകൊണ്ട്, ഞങ്ങൾ ഇവളുടെ പിന്നാലെ മാത്രം പോയില്ല." ​അവൻ മാധവിന് നേരെ തിരിഞ്ഞു. "ഞങ്ങൾ ആദർശിന്റെ ശത്രുക്കളെ തിരഞ്ഞു. അവന്റെ ബിസിനസ്സ്... അവന്റെ കുടുംബം... അവന്റെ ഭൂതകാലം... എല്ലാം ഞങ്ങൾ അരിച്ചുപെറുക്കി. അപ്പോഴാണ് ഞങ്ങൾ നിന്നെ കണ്ടെത്തിയത്." ​ജയദേവൻ ആ ഫോട്ടോയിൽ വിരലമർത്തി. ​"ആരും അറിയാത്ത, ആരും സംസാരിക്കാത്ത ആ Blank son. ആ മൂത്ത മകൻ!" ​"നീ 'രുദ്രൻ' എന്ന പേരിൽ ഒളിച്ചിരിക്കുമ്പോൾ, ഞാൻ 'മാധവ്' എന്ന നിന്റെ യഥാർത്ഥ പേരിന് പിന്നാലെയായിരുന്നു. നീയാണ് ഗായത്രിയെ കണ്ടെത്തിയത്. നീയാണ് അലന്റെ ബലഹീനത മുതലെടുത്തത്. നീയാണ് ഈ കളി മുഴുവൻ നിയന്ത്രിച്ചത്." ​ജയദേവൻ അവന്റെ മുഖത്തേക്ക് കുനിഞ്ഞു. നെറ്റിയിലെ ബാൻഡേജിൽ നിന്ന് ഒരു തുള്ളി വിയർപ്പ് മേശപ്പുറത്തേക്ക് ഇറ്റുവീണു. ​"നീയിപ്പോൾ കുറ്റം സമ്മതിക്കുകയല്ല ചെയ്തത്, മാധവ്." ജയദേവന്റെ ശബ്ദം ഒരു മന്ത്രം പോലെ താഴ്ന്നു. ​"എനിക്ക് നേരത്തെ അറിയാമായിരുന്ന ഒരു സത്യം... നീയിപ്പോൾ ഉറപ്പിക്കുക മാത്രമാണ് ചെയ്തത്." ​ആ മുറിയിൽ സമ്പൂർണ്ണ നിശബ്ദത. മാധവ് എന്ന 'മാസ്റ്റർമൈൻഡ്', ജയദേവൻ എന്ന പോലീസുകാരന് മുന്നിൽ ആദ്യമായി പതറി. ​"ഒരൊറ്റ ചോദ്യം കൂടി, മാധവ്," ജയദേവന്റെ ശബ്ദം താഴ്ന്നു. "എന്തിനാണ് ഇത്രയും ക്രൂരമായി? സ്വന്തം സഹോദരനെ... അവന്റെ വിവാഹ രാത്രിയിൽ തന്നെ…? എന്താണ് അവൻ നിന്നോട് ചെയ്തത്?" ​ആ ചോദ്യം മാധവിനെ തളർത്തി. അവൻ ഒരു നിമിഷം കണ്ണുകളടച്ചു. അവന്റെ അഹങ്കാരമെല്ലാം ഒരു ചില്ലുപാത്രം പോലെ തകർന്നുവീണു. ​"സഹോദരനോ?" ​അവൻ ചിരിച്ചു. അതൊരു ഭ്രാന്തൻ ചിരിയായിരുന്നില്ല. അതിൽ ഒരു ജന്മത്തിന്റെ മുഴുവൻ വേദനയും ഉണ്ടായിരുന്നു. ​"അവനെന്റെ സഹോദരനായിരുന്നില്ല, ജയദേവാ... അവൻ എന്റെ അന്തകനായിരുന്നു." ​അവൻ ആ ചോദ്യം ചെയ്യൽ മുറിയിലെ കസേരയിലേക്ക് തളർന്നിരുന്നു. ​"നിനക്കറിയോ എന്റെ ബാല്യം?" മാധവ് ദൂരേക്ക് നോക്കി സംസാരിച്ചുതുടങ്ങി. ആ മുറി പെട്ടെന്ന് ഒരു കോടതിമുറി പോലെ നിശബ്ദമായി. ​"എന്റെ ഓർമ്മ തുടങ്ങുന്നത് ഊട്ടിയിലെ ഒരു വലിയ ബംഗ്ലാവിലാണ്. 'ഗ്ലെൻവ്യൂ എസ്റ്റേറ്റ്'. പുറംലോകത്തിന് അതൊരു ഗസ്റ്റ് ഹൗസ് മാത്രം. എനിക്ക്... അതൊരു സ്വർണ്ണക്കൂടായിരുന്നു. ആരും അറിയാത്ത, ആർക്കും വേണ്ടാത്ത ഒരു രാജകുമാരൻ. ഞാൻ... 'അയാളുടെ' ആദ്യഭാര്യയിലെ മകൻ… ​"എല്ലാ മാസവും ഒന്നാം തീയതി അയാൾ വരും. വിലകൂടിയ കളിപ്പാട്ടങ്ങൾ... മുന്തിയ ചോക്ലേറ്റുകൾ... എല്ലാം തരും. പക്ഷെ ഒന്നുറക്കെ, 'അച്ഛാ' എന്ന് വിളിക്കാൻ എനിക്ക് അനുവാദമില്ലായിരുന്നു. കാരണം, ഞാൻ 'രഹസ്യമായിരുന്നു'." ​"എന്റെ അമ്മ... അവർ സുന്ദരിയായിരുന്നു. പക്ഷെ, ആരും വരാത്ത ആ ബംഗ്ലാവിൽ, പുറംലോകം കാണാതെ, ഭർത്താവിന്റെ പേര് പറയാൻ അവകാശമില്ലാതെ, അവർ പതിയെപ്പതിയെ... ഇല്ലാതാവുകയായിരുന്നു. അതൊരു ഒറ്റപ്പെട്ട ബാല്യമായിരുന്നു." ​"എന്റെ അഞ്ചാമത്തെ വയസ്സിലാണ് ആദർശ് ജനിക്കുന്നത്. 'അയാളുടെ' നിയമപരമായ മകൻ. പത്രങ്ങളിലെല്ലാം അവന്റെ ചിരിക്കുന്ന ഫോട്ടോ വന്നു. 'കോടീശ്വരന്റെ അവകാശി'. അന്ന് രാത്രി ആദ്യമായി എന്റെ അമ്മ അയാളോട് വഴക്കിട്ടു. എനിക്കും ആ പേര് വേണം... എനിക്കും ആ സ്ഥാനം വേണം..." ​മാധവിന്റെ കണ്ണുകൾ ചുവന്നു. ​"അയാൾ അന്ന് ചിരിച്ചുകൊണ്ട് പറഞ്ഞ ഒരു വാക്കുണ്ട്... 'അവൻ എന്റെ മകനാണ്. നീയോ... നീ എന്റെയൊരു തെറ്റാണ്. തെറ്റിന് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും. അതാണ് നീയും അവനും.'" ​"അതായിരുന്നു എന്റെ അമ്മയുടെ നരകയാതനയുടെ തുടക്കം. അവർക്ക് ഭ്രാന്തായിരുന്നില്ല, ജയദേവാ. അവർക്ക് സ്‌നേഹം കിട്ടിയില്ല. അവർ ആ മുറിക്കുള്ളിൽ കിടന്ന് അലറി... കരഞ്ഞു... അവസാനം അവർ മരുന്നുകളിൽ അഭയം തേടി." ​"എന്റെ പത്താമത്തെ വയസ്സിൽ, അയാൾ അവരെ ഊട്ടിയിലെ ഒരു ഭ്രാന്താശുപത്രിയിലാക്കി. എന്നെ ബാംഗ്ലൂരിലെ ഏറ്റവും വിലകൂടിയ ബോർഡിംഗ് സ്കൂളിലേക്കും അയച്ചു. പണം... അതെന്റെ അക്കൗണ്ടിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. പക്ഷെ, പേരിന്റെ സ്ഥാനത്ത് അപ്പോഴും ആ നീചന്റെ പേരുണ്ടായിരുന്നില്ല." ​"പിന്നീട് ഞാൻ കേൾക്കുന്നത് ആദർശിന്റെ വളർച്ചയാണ്. അച്ഛന്റെ സ്നേഹം... ബിസിനസ്സിലെ പങ്കാളിത്തം... എല്ലാം. ഞാൻ ബിസിനസ്സ് തുടങ്ങാൻ പണം ചോദിച്ചപ്പോൾ അയാൾ തന്നു. പക്ഷെ, ഞാൻ ആദർശിനേക്കാൾ വളരുമെന്ന് കണ്ടപ്പോൾ, അയാൾ എന്റെ ഫണ്ടിംഗ് നിർത്തി. എന്നെ വീണ്ടും പൂജ്യമാക്കി." ​അവൻ ജയദേവന്റെ കണ്ണുകളിലേക്ക് നോക്കി. ​"അവസാനമായി ഞാൻ അവനെ കണ്ടു. ആദർശിനെ. അഞ്ജലിയുമായുള്ള അവന്റെ വിവാഹനിശ്ചയത്തിന് ഒരാഴ്ച മുൻപ്. ഞാൻ അവന്റെ ഓഫീസിൽ പോയി. ഒരൊറ്റ കാര്യം ചോദിക്കാൻ. എന്റെ അമ്മ ഇപ്പോഴും ആ ഇരുട്ടുമുറിയിലുണ്ട്. അവരെ മോചിപ്പിക്കാൻ... അവരെ എനിക്ക് തിരിച്ചുതരാൻ." ​"അവൻ എന്നെ നോക്കി ചിരിച്ചു. അവനറിയില്ലായിരുന്നു ഞാൻ അവന്റെ ചേട്ടനാണെന്ന്. അവൻ അവന്റെ അച്ഛൻ എന്നോട് പറഞ്ഞ അതേ വാക്ക് ആവർത്തിച്ചു." ​'You are a mistake. My father's mistake.' ​"അന്ന്," മാധവ് ശ്വാസമെടുക്കാൻ പാടുപെട്ടു. "അന്ന് ഞാൻ തീരുമാനിച്ചു. ഈ 'തെറ്റ്' നിങ്ങളെ എല്ലാവരെയും തിരുത്തും." ​"എന്റെ അമ്മയുടെ താലി അറുത്ത ആ കുടുംബത്തെ ഞാൻ ഇല്ലാതാക്കും. എന്റെ അച്ഛൻ ഏറ്റവും കൂടുതൽ സ്നേഹിച്ച, അവന്റെ അഹങ്കാരമായ ആദർശിൽ നിന്ന് തന്നെ ഞാൻ തുടങ്ങി. അവന്റെ ഏറ്റവും സന്തോഷമുള്ള രാത്രി... അവന്റെ ആദ്യരാത്രി... അത് അവന്റെ അവസാനത്തെ രാത്രിയാക്കി. അവന്റെ പെണ്ണിനെ കൊണ്ട് തന്നെ അവന് വിഷം കൊടുപ്പിച്ചു!" ​മാധവ് പൊട്ടിച്ചിരിച്ചു. ആ ചിരിയിൽ കണ്ണുനീരുണ്ടായിരുന്നു. ​"അതൊരു പ്രതികാരമായിരുന്നില്ല, ജയദേവാ. അതൊരു ശുദ്ധീകരണമായിരുന്നു. ആര് കേട്ടാലും അറച്ചു പോകുന്ന എന്റെ ബാല്യത്തിനുള്ള എന്റെ സ്വന്തം നീതി!" ​ആ മുറിയിൽ നിശബ്ദത തളംകെട്ടി. ബേസിലിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ജയദേവൻ ഒരു നിമിഷം ശ്വാസമെടുക്കാൻ മറന്നുപോയി. ​അയാൾ ഒരു ഭീകരനായ കുറ്റവാളിയെ ആയിരുന്നില്ല പിടികൂടിയത്. കാലം വേട്ടയാടി, മുറിവേൽപ്പിച്ചു ഭ്രാന്തനാക്കിയ ഒരു ഇരയെയായിരുന്നു. ​"ബേസിൽ," ജയദേവൻ തിരിഞ്ഞുനോക്കാതെ വിളിച്ചു. "വനിതാ പോലീസിനെ വിളിക്ക്. ഗായത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തു. ആൻഡ്..." ​അവൻ മാധവനെ നോക്കി. "ഇവന് സ്പെഷ്യൽ സെല്ലിലേക്ക് ഒരു സിംഗിൾ റൂം ബുക്ക് ചെയ്തേക്ക്. The rest of his life.” ജയദേവൻ വേഗം അവിടെ നിന്നേഴുന്നേറ്റു, പുറത്തേക്ക് കടക്കുവാൻ ദൃതിയോടെ നടന്നു…. പെട്ടെന്ന്, പിന്നിൽ നിന്ന് ഒരു നീട്ടിയ വിസിലടി കേട്ടു. ജയദേവൻ വാതിൽക്കൽ നിശ്ചലനായി. ​"ഐവ... എന്താ സാറേ, കഥ തീർന്നോ…? നിന്റെ സ്ക്രിപ്റ്റ് ഇവിടെ വരെ ഉണ്ടായിരുന്നുള്ളൂല്ലേ….…. പക്ഷെ എന്റെ കഥ ഞാൻ അവസാനിപ്പിച്ചിട്ടില്ല, ജയദേവാ….. നീ എനിക്ക് പറ്റിയ ഒരു നായകനേയല്ല, ഇത് വില്ലന്റെ കഥയാടാ DySP സാറേ…!!” ലേശം ഉളുപ്പുണ്ടെങ്കിൽ കാക്കിയൂരി കളഞ്ഞിട്ട്, തെണ്ടി തിന്നെടാ… തുഫ്…..!” തുടരും.. ✍️✍️ബിനു. #✍ തുടർക്കഥ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
80 likes
7 comments 11 shares
. പാർട്ട്‌, 02 കൂടിനിന്ന ആൾക്കൂട്ടത്തിന്റെ നിശബ്ദമായ തേങ്ങലുകളെയും അടക്കം പറച്ചിലുകളെയും വകഞ്ഞുമാറ്റിക്കൊണ്ട് ആംബുലൻസിന്റെ സൈറൺ ആ മുറ്റത്തേക്ക് ഇരച്ചുകയറി. അതിന്റെ ഭീകരമായ ശബ്ദം ആ ദുരന്തത്തിന്റെ ആഴം ഒന്നുകൂടി ഉറക്കെ പ്രഖ്യാപിക്കുന്നത് പോലെ തോന്നി. ​ആംബുലൻസിന്റെ ചുവന്ന ലൈറ്റുകൾ വീടിന്റെ ചുവരുകളിലും, ഭയവും അവിശ്വസനീയതയും തളംകെട്ടിനിന്ന ആളുകളുടെ മുഖങ്ങളിലും മാറിമാറി പതിച്ചു. ​ഡോറുകൾ വലിച്ചു തുറന്ന്, വെള്ള യൂണിഫോം ധരിച്ച നാലുപേർ സ്‌ട്രെക്ചറുകളും എമർജൻസി കിറ്റുകളുമായി പുറത്തേക്കിറങ്ങി. അവർ ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി, ഒരു വാക്കുപോലും ഉരിയാടാതെ, വീടിന്റെ പടികൾ അതിവേഗം ഓടിക്കയറി. മുകളിലെ മുറിയിൽ മരണം അതിന്റെ തണുത്ത ജോലി പൂർത്തിയാക്കിയിരുന്നു, ഇനിയുള്ളത് ഇവരുടെ ഔദ്യോഗിക നടപടിക്രമങ്ങളാണ്. ​ഏതാനും നിമിഷങ്ങൾക്കകം അവർ തിരിച്ചിറങ്ങി. ​വെളുത്ത തുണിയിൽ മുഖം മൂടിപ്പൊതിഞ്ഞ രണ്ട് രൂപങ്ങൾ. ഇന്നലെ മാത്രം ഈ പടികൾ കയറിപ്പോയവർ. അവർ ആ ഭാരവും വഹിച്ച് മുറ്റത്തേക്കിറങ്ങി, ആംബുലൻസിനടുത്തേക്ക് നീങ്ങി. കൂടി നിന്നവരുടെ അടക്കം പറച്ചിലുകൾ നിന്നു പകരം പലയിടത്തുനിന്നും തേങ്ങലുകൾ ഉയർന്നു. ​കൃത്യം ആ നിമിഷത്തിലാണ്, ഒരു കാർ ഗേറ്റ് കടന്ന് മുറ്റത്ത് വന്ന് നിന്നത്. ​അതിൽ നിന്നും അഞ്ജലിയുടെ അച്ഛനും അമ്മയും വെപ്രാളത്തോടെ ഇറങ്ങി. മകളുടെ മരണവാർത്ത അറിഞ്ഞുള്ള വരവാണ്, ​ആംബുലൻസിലേക്ക് കയറ്റാൻ വെച്ച, തുണിയിൽ പൊതിഞ്ഞ രൂപത്തിലേക്ക് അഞ്ജലിയുടെ അമ്മയുടെ കണ്ണുകൾ ഉടക്കി. അവർ ഒരു നിമിഷം സ്തംഭിച്ചു നിന്നു. ​"എന്റേ മോളേ.....!!!!" ​അതൊരു നിലവിളിയായിരുന്നില്ല, ഒരു അമ്മയുടെ ഹൃദയം പിളരുന്ന ശബ്ദമായിരുന്നു. ചുറ്റും നിന്നവരെ തള്ളിമാറ്റി അവർ ആ സ്‌ട്രെക്ചറിലേക്ക് പാഞ്ഞടുത്തു. തുണി വലിച്ചുമാറ്റാൻ ശ്രമിച്ചുകൊണ്ട് അവർ ആ ജീവനറ്റ ശരീരത്തെ കെട്ടിപ്പിടിച്ചു. "കണ്ണുതുറക്ക് മോളെ... അമ്മയാ ഇത്... എന്നെ ഒറ്റയ്ക്കാക്കി പോകല്ലേ മോളേ..." ​അവരുടെ ലോകം ആ നിമിഷം അവിടെ അവസാനിച്ചിരുന്നു. ​"മാഡം, പ്ലീസ്... കൺട്രോൾ...!" വനിതാ പോലീസ് ഉദ്യോഗസ്ഥർ അവരെ ബലം പ്രയോഗിച്ച് പിടിച്ചുമാറ്റാൻ ശ്രമിച്ചു. പക്ഷെ ആ അമ്മയുടെ പിടിത്തത്തിന് അസാമാന്യ ശക്തിയായിരുന്നു. "വിടൂ എന്നെ! എന്റെ കുഞ്ഞിനെ എങ്ങോട്ടാ കൊണ്ടുപോണേ...!" ​അവരുടെ കരച്ചിൽ അവിടെ നിന്നവരുടെയെല്ലാം നെഞ്ച് തകർത്തു. ജയദേവൻ ഒരു നിമിഷം ആ കാഴ്ച നോക്കി നിന്നു, പിന്നെ മുഖം തിരിച്ചു. ഈ ജോലിയുടെ ഏറ്റവും ഭീകരമായ, വെറുത്തുപോയ നിമിഷങ്ങളിലൊന്നാണിതെന്ന് അയാൾക്ക് തോന്നി. ​ഒടുവിൽ, പോലീസ് അവരെ പിടിച്ചുമാറ്റി. അപ്പോഴേക്കും അഞ്ജലിയുടെ അച്ഛൻ തളർന്ന് നിലത്തേക്ക് ഊർന്നിരുന്നു. ​ജീവനറ്റ ശരീരങ്ങൾ പെട്ടെന്ന് ആംബുലൻസിനുള്ളിലേക്ക് കയറ്റി, ഡോറുകൾ വലിച്ചടച്ചു. ​ഒരു നിമിഷം പോലും പാഴാക്കാതെ, ആ സൈറൺ വീണ്ടും മുഴങ്ങി. മെഡിക്കൽ കോളേജിലേക്കുള്ള വിദഗ്ദ്ധ പരിശോധനയ്ക്കായി അത് തിരികെ പാഞ്ഞുപോകുമ്പോൾ, മുറ്റത്ത് തളർന്നുവീണ ഒരു അമ്മയുടെയും, സ്തബ്ധരായ ഒരു കൂട്ടം ആളുകളുടെയും ഇടയിൽ ആ വീട് ഒരു ശവപ്പറമ്പ് പോലെ നിശ്ചലമായി. ************* ​ആംബുലൻസിന്റെ സൈറൺ ശബ്ദം അകന്ന് മാഞ്ഞുപോകുന്നതിനനുസരിച്ച്, ആ മുറ്റത്ത് വീണ്ടും ഹൃയം മരവിപ്പിക്കുന്ന നിശബ്ദത തളംകെട്ടി. ആ നിശബ്ദതയെ ഭേദിച്ചത് അഞ്ജലിയുടെ അമ്മയുടെ അലമുറയിട്ട കരച്ചിൽ മാത്രമായിരുന്നു. രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥർ അവരെ താങ്ങിപ്പിടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ആ അമ്മയുടെ ദുഃഖത്തിന് മുന്നിൽ അവർ നിസ്സഹായരായിരുന്നു. അഞ്ജലിയുടെ അച്ഛൻ അടുത്തുള്ള പടിയിൽ, എന്തിലോ ദൃഷ്ടിയൂന്നി, ചലനമറ്റ് ഇരിപ്പുണ്ട്. മറുവശത്ത് ആദർശിന്റെ അമ്മയും സഹോദരിയും പരസ്പരം കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടുന്നു. ​ജയദേവൻ ഒരു നിമിഷം ആ കാഴ്ച നോക്കി നിന്നു. അയാളുടെ മുഖം കടുത്തു. നിയമപാലകന്റെ കവചത്തിനുള്ളിലെ മനുഷ്യൻ ഒരു നിമിഷം പതറി. ​അയാൾ ബേസിലിന്റെ അടുത്തേക്ക് തിരിഞ്ഞു. ശബ്ദം കനത്തിരുന്നു. ​"ബേസിൽ," അയാൾ ആൾക്കൂട്ടത്തിനിടയിലേക്ക് നോക്കി. "ആദർശിന്റെ ബ്രദർ എവിടെ? അലൻ... അവനെ വിളിക്ക്. ഈ ബഹളത്തിൽ നിന്ന് മാറ്റി ജീപ്പിലേക്ക് കൊണ്ടുപോ. ​ബേസിലിന് കാര്യം മനസ്സിലായി. ​"അവനോട് ചോദിക്ക്," ജയദേവൻ തുടർന്നു. "എത്ര മണിക്ക് വിളിച്ചു? വാതിൽ തുറക്കാതെ വന്നപ്പോൾ എന്ത് ചെയ്തു? വാതിൽ ചവിട്ടിപ്പൊളിച്ചാണോ കയറിയത്? അകത്ത് കയറിയപ്പോൾ... ആദ്യം കണ്ട കാഴ്ച എന്താണ്? മുറിയിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടോ? ഒരു ചെറിയ കാര്യം പോലും വിടരുത്. Get the details. Now." ​ബേസിൽ തലയാട്ടി, അപ്പോഴും സ്തംഭിച്ചു നിൽക്കുകയായിരുന്ന അലനെ തേടി ആൾക്കൂട്ടത്തിനിടയിലേക്ക് നടന്നു. ​ജയദേവൻ ഒരു ദീർഘനിശ്വാസമെടുത്തു. ഇനി ചെയ്യാനുള്ളതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമാണ്. അയാൾ സാവധാനം തളർന്നിരിക്കുന്ന അഞ്ജലിയുടെ അച്ഛന്റെയും, അരികിൽ നിൽക്കുന്ന ആദർശിന്റെ ബന്ധുക്കളുടെയും അടുത്തേക്ക് നടന്നു. ​അയാളുടെ സാന്നിധ്യം അറിഞ്ഞ് അവർ മുഖമുയർത്തി. ​"നോക്കൂ," ജയദേവന്റെ ശബ്ദം താഴ്ന്നതും എന്നാൽ അധികാരമുള്ളതുമായിരുന്നു. "നിങ്ങളുടെ അവസ്ഥ എനിക്ക് മനസ്സിലാക്കാനാകും. സംഭവിച്ചത് വളരെ ദാരുണമായ ഒരു കാര്യമാണ്." ​അയാൾ അഞ്ജലിയുടെ അച്ഛനെ നോക്കി പറഞ്ഞു: "പക്ഷെ നിയമം അതിന്റെ വഴിക്കാണ് പോകേണ്ടത്. ഈ മരണത്തിൽ ചില അസ്വാഭാവികതകൾ ഉണ്ട്. അതുകൊണ്ടാണ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയത്. യഥാർത്ഥ മരണകാരണം അറിയാൻ അത് കൂടിയേ തീരൂ. നിയമപരമായി അത് നിർബന്ധമാണ്." ​അയാൾ ചുറ്റും നിന്ന എല്ലാവരോടുമായി തുടർന്നു: "പരിശോധനകൾ പൂർത്തിയാക്കി, എത്രയും വേഗം മൃതദേഹങ്ങൾ നിങ്ങൾക്ക് വിട്ടുനൽകാൻ ഞങ്ങൾ ശ്രമിക്കാം. പക്ഷെ, ഈ സംഭവത്തിന്റെ സത്യാവസ്ഥ അറിയാൻ നിങ്ങളുടെ എല്ലാവരുടെയും സഹകരണം ഞങ്ങൾക്ക് ആവശ്യമാണ്." ​അഞ്ജലിയുടെ അമ്മയുടെ കരച്ചിൽ അപ്പോഴും കേൾക്കാമായിരുന്നു. ​"നിങ്ങൾ ഇപ്പോൾ സംസാരിക്കേണ്ട മാനസികാവസ്ഥയിലല്ലെന്ന് എനിക്കറിയാം," ജയദേവൻ പറഞ്ഞു. "വിശദമായ മൊഴിയെടുക്കാൻ നിങ്ങളെ പിന്നീട് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയോ അല്ലെങ്കിൽ ഞങ്ങൾ ഇങ്ങോട്ട് വരികയോ ചെയ്യാം. അതുവരെ നിങ്ങളെല്ലാം ഇവിടെത്തന്നെ ഉണ്ടാകണം. ഞങ്ങളുടെ അനുവാദമില്ലാതെ എങ്ങോട്ടും പോകരുത്." ​അയാൾ ഒരു നിമിഷം നിർത്തി. ​"എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ കണ്ടെത്തും. അത് എന്റെ ഉറപ്പാണ്." ​ആ വാക്കുകൾക്ക് മറുപടി പറയാൻ ആർക്കും ശേഷിയുണ്ടായിരുന്നില്ല. ജയദേവൻ അവർക്ക് ദുഃഖം താങ്ങാനുള്ള സ്വകാര്യത നൽകിക്കൊണ്ട് തിരിഞ്ഞു നടന്നു. ബേസിൽ അലനെയും കൂട്ടി പോലീസ് ജീപ്പിനരികിൽ അയാൾക്കായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. *********** ​"അലൻ അല്ലെ?" ജയദേവന്റെ ശാന്തമായ, എന്നാൽ അധികാരമുള്ള ശബ്ദം അവനെ ചിന്തകളിൽ നിന്നുണർത്തി. ​അവൻ ഞെട്ടിത്തിരിഞ്ഞു. "ഉവ്വ്." ​"എന്ത് ചെയ്യുന്നു?" ​"ഞാൻ... സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് സാർ." ​"എവിടെയാ വർക്ക്‌ ചെയ്യുന്നത്?" ​"ബാംഗ്ലൂർ." ​"മ്മ്, ഓക്കേ." ജയദേവൻ ഒരു നിമിഷം അവനെ നോക്കി നിന്നു. അവന്റെ കണ്ണുകളിലെ ഭയവും അവിശ്വസനീയതയും ജയദേവൻ വായിച്ചെടുത്തു. ​"നോക്കൂ അലൻ," ജയദേവൻ ശബ്ദം താഴ്ത്തി. "നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് നന്നായി മനസ്സിലാകും. ഇത് താങ്ങാൻ ബുദ്ധിമുട്ടാണ്. പക്ഷെ, സംഭവിച്ച കാര്യങ്ങൾ ഇപ്പോൾ തന്നെ ചോദിച്ചു മനസ്സിലാക്കുന്നതിന്റെ പ്രധാന കാരണം, ഒന്നും മറന്നു പോകാതെയിരിക്കാനും, ആ നിമിഷങ്ങളുടെ തീവ്രത കൃത്യമായി അറിയാനും വേണ്ടിയാണ്. സത്യം കണ്ടെത്താൻ ഇത് അത്യാവശ്യമാണ്. അതുകൊണ്ട് അലൻ... സംഭവിച്ച കാര്യങ്ങൾ, ഇന്നലെ രാത്രി മുതൽ... എല്ലാം ഓർത്ത് പറഞ്ഞോളൂ." ​അലൻ ഒന്നും മിണ്ടിയില്ല. അവൻ ജീപ്പിലേക്ക് ചാരിനിന്നു. "ഉം..." അവൻ തലയാട്ടി. ​അവൻ രണ്ട് കണ്ണുകളും മുറുക്കിയടച്ചു. ഒരു ദീർഘശ്വാസമെടുത്തു. ചുറ്റുമുള്ള കരച്ചിലിന്റെ ശബ്ദങ്ങൾ നേർത്തുപോയി... ഇന്നലത്തെ രാത്രിയുടെ ആരവങ്ങൾ അവന്റെ ഓർമ്മകളിൽ തെളിഞ്ഞുവന്നു. ​"ഇന്നലെ രാത്രി... ഒരു ഒൻപതരയോടെ ഞങ്ങൾ വീട്ടുകാരെല്ലാം കൂടെ വളരെ ഹാപ്പിയായിട്ടാണ് അവരെ മുറിയിലേക്ക് കൊണ്ടുചെന്നാക്കുന്നത്..." 🔻 ​വീട് അപ്പോഴും ഉറങ്ങിയിരുന്നില്ല. കല്യാണത്തിന്റെ ക്ഷീണം എല്ലാവരുടെയും മുഖത്തുണ്ടെങ്കിലും, ആരും അത് വകവെച്ചിരുന്നില്ല. ഹാളിൽ ചിരിയും ബഹളവും നിറഞ്ഞുനിന്നു. ​"ഡേയ്, മതി തള്ളിയത്! അവരെ ഉറങ്ങാൻ വിടൂ... നാളെയും ഒരു ദിവസമുണ്ട്!" മുതിർന്ന അമ്മാവൻ ആരുടെയോ തമാശ കേട്ട് പൊട്ടിച്ചിരിച്ചു. ​മുകളിലെ അലങ്കരിച്ച മുറിയുടെ വാതിൽക്കൽ ആദർശും അഞ്ജലിയും നിന്നിരുന്നു. ബന്ധുക്കൾ ചുറ്റും കൂടി. ആദർശിന്റെ മുഖത്ത് ക്ഷീണമുണ്ടെങ്കിലും, അഞ്ജലിയെ നോക്കുമ്പോൾ അവന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. ​"ഏട്ടാ... വാതിൽ ഇപ്പോൾ അടയ്ക്കല്ലേ... ഞങ്ങൾ പാട്ട് പാടാൻ വരും!" സഹോദരി ആർദ്ര വാതിൽക്കൽ നിന്ന് കളിയാക്കി. ​"പോടീ അവിടുന്ന്!" അലൻ ചിരിയോടെ അവളെ തള്ളിമാറ്റി. "ഏട്ടൻ ഒന്ന് റസ്റ്റ്‌ എടുക്കട്ടെ. രാവിലെ തുടങ്ങിയ ഓട്ടമല്ലേ." ​"അതൊന്നും പറ്റില്ല!" കസിൻസിന്റെ സംഘം ഒന്നടങ്കം പറഞ്ഞു. "പാലും പഴവും കൊടുക്കുന്ന ചടങ്ങ് കഴിഞ്ഞിട്ടേ ഞങ്ങൾ പോകൂ. അല്ലേടാ?" ​അവർ പരസ്പരം നോക്കി ആർത്തുവിളിച്ചു. അഞ്ജലി നാണം കൊണ്ട് ആദർശിന്റെ പിന്നിലേക്ക് മറഞ്ഞു. അലൻ തന്നെയായിരുന്നു അലങ്കരിച്ച പാലിൻ ഗ്ലാസുകളുമായി ട്രേ എടുത്തത്. ​"ദാ, ആദ്യം ഇത് നടക്കട്ടെ. ബാക്കി തമാശയൊക്കെ നാളെ." ​അവർ പാൽ വാങ്ങി. ചുറ്റും നിന്നവരുടെ കളിയാക്കലുകൾക്കും ചിരിക്കുമിടയിൽ അവർ പരസ്പരം നോക്കി. ആ മുറി മുഴുവൻ ചിരിയും സന്തോഷവും കൊണ്ട് നിറഞ്ഞു. ​"മതി! മതി! ബാക്കി നിങ്ങൾ തനിയെ കഴിച്ചാൽ മതി!" ​കസിൻസ് ഒന്നടങ്കം ആർത്തുവിളിച്ചു. "ഇനി ഞങ്ങൾ പോവുന്നു. നിങ്ങൾ വാതിലടച്ചോ... ഹാപ്പി നൈറ്റ്‌!" ​ചിരിയും ബഹളവുമായി എല്ലാവരും മുറിക്ക് പുറത്തേക്കിറങ്ങാൻ തുടങ്ങി. ആദർശ് വാതിൽക്കൽ നിന്ന് എല്ലാവരെയും നോക്കി ചിരിച്ചു, പിന്നെ സാവധാനം വാതിൽ ചാരി. 🔻 ​"ഞാനാണ്... ഞാനാണ് ഏട്ടനോട് അവസാനമായി സംസാരിച്ചത്," അലന്റെ ശബ്ദം ഇടറി. ​ ​അലൻ കണ്ണുതുറന്നു. അവന്റെ കണ്ണുകൾ ചുവന്നിരുന്നു. ​"എല്ലാവരും പോയ ശേഷം ഞാൻ വാതിൽക്കൽ ഒന്നുകൂടി നിന്നു. ഏട്ടൻ എന്നെ നോക്കി ചിരിച്ചു... 'പോയി കിടക്കെടാ' എന്ന് പറഞ്ഞു. ആ കൈകളിൽ ഞാൻ മുറുകെ പിടിച്ചു പിന്നെ ഏട്ടനെ ഞാൻ കെട്ടിപ്പിടിച്ചു, ഞാൻ വാതിൽ വലിച്ചടച്ചു. ആ ചിരിക്കുന്ന മുഖമാണ്... അതാണ് സാർ എന്റെ ഏട്ടന്റെ അവസാനത്തെ..." ​അവന് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതുവരെ പിടിച്ചുനിർത്തിയ ദുഃഖം ഒരു അണക്കെട്ട് പൊട്ടിയപോലെ പുറത്തേക്ക് വന്നു. അലൻ പോലീസ് ജീപ്പിലേക്ക് മുഖമമർത്തി പൊട്ടിക്കരഞ്ഞു. ​ജയദേവൻ ഒരു നിമിഷം നിശ്ചലനായി നിന്നു. ​അവൻ പറഞ്ഞ വാക്കുകൾ ജയദേവൻ മനസ്സിൽ കുറിച്ചു. 'ഞാൻ വാതിൽ വലിച്ചടച്ചു.' ​അതായത്, അവസാനമായി മുറി പൂട്ടിയത് പുറത്തുനിന്നല്ല, അകത്തുനിന്ന് ആദർശ് തന്നെയാണ്. ​ജയദേവന്റെ നെറ്റി ചുളിഞ്ഞു. 'ലോക്ക്ഡ് റൂം മിസ്റ്ററി' കൂടുതൽ സങ്കീർണ്ണമാവുകയായിരുന്നു. മുറി അകത്തുനിന്ന് പൂട്ടി. പിന്നെങ്ങനെ വിഷം ഉള്ളിലെത്തി? ആത്മഹത്യയല്ലെങ്കിൽ, കൊലയാളി എങ്ങനെ പുറത്തിറങ്ങി? ​അയാൾ അലന്റെ തോളിൽ തട്ടി. "സാരമില്ല... കരഞ്ഞോളൂ." ​പക്ഷെ ജയദേവന്റെ മനസ്സ് ആ പൂട്ടിയ വാതിലിൽ തട്ടി നിന്നിരുന്നു. *********** അലൻ കണ്ണുതുടച്ചു. ജയദേവന്റെ മുഖത്ത് നോക്കാതെ, ദൂരേക്ക് കണ്ണുനട്ട് അവൻ തുടർന്നു, ​"രാവിലെ എഴുന്നേറ്റപ്പോൾ തന്നെ ഞാൻ ഏട്ടന്റെ കാര്യം ഓർത്തു. ഏട്ടൻ എന്നും ആറ് മണിക്ക് എഴുന്നേൽക്കുന്ന ആളാണ്. എന്തുറക്കമായാലും ജോഗിംഗിന് പോകും. പക്ഷെ ഇന്ന്... കല്യാണ ക്ഷീണം കൊണ്ടാവും, ഏട്ടൻ എഴുന്നേറ്റില്ല." ​"ചായ കുടിക്കാൻ താഴെ എല്ലാവരും കൂടി. കസിൻസെല്ലാം ഉണ്ടായിരുന്നു. സംസാരം മുഴുവൻ ഇന്നലത്തെ കാര്യങ്ങളായിരുന്നു." ​"ആർദ്രയാണ് തുടങ്ങിയത്. 'ഏട്ടൻ ഇനി ഉച്ചയ്ക്കാവും എഴുന്നേൽക്കുക!' അവൾ ചിരിയടക്കി. അത് കേട്ട് എല്ലാവരും ചിരിച്ചു. പുതിയ ആളല്ലേ, ക്ഷീണം കാണും... ഞങ്ങൾ അവരെപ്പറ്റി തന്നെ ഓരോ കളിയാക്കലുകൾ പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്നു." ​"സമയം എട്ടു മണി കഴിഞ്ഞു. ഞാൻ അമ്മയോട് പറഞ്ഞു: 'ഞാനൊന്ന് പോയി വിളിച്ചാലോ?'" ​"'വേണ്ട! ഒരു കാരണവശാലും നിങ്ങൾ പോയി ശല്യം ചെയ്യരുത്. അവര് എപ്പോഴെങ്കിലും ഉണരട്ടെ. ഇന്നലത്തെ ഓട്ടമല്ലേ... പോയി വല്ല പണിയും നോക്ക്!'" ​"അമ്മ പറഞ്ഞതുകൊണ്ട് ഞങ്ങൾ പിന്നെ അവിടേക്ക് പോയില്ല. ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞു. സമയം പതുക്കെ പൊയ്ക്കൊണ്ടേയിരുന്നു. ഒൻപത് മണി... പത്ത് മണി..." ​"സമയം പത്ത് കഴിഞ്ഞപ്പോൾ എനിക്ക് ശരിക്കും പേടി തോന്നി. അമ്മയുടെ മുഖത്തും ഒരു അസ്വസ്ഥത ഞാൻ കണ്ടു." ​"ഞാൻ മുകളിലേക്ക് ചെന്നു. വാതിലിൽ പതുക്കെ തട്ടി. 'ഏട്ടാ... ആദർശ് ഏട്ടാ...' " ​"ഒരു മറുപടിയുമില്ല. ഞാൻ കുറച്ചുകൂടി ഉറക്കെ തട്ടി. 'ഏട്ടാ! ഏട്ടത്തീ!'" ​"അകത്ത് പൂർണ്ണ നിശബ്ദത. എന്റെ നെഞ്ചിടിച്ചു തുടങ്ങി. ഞാൻ അമ്മയെ വിളിച്ചു. അമ്മയും ആർദ്രയും ഓടിവന്നു. ഞങ്ങളെല്ലാവരും മാറിമാറി വിളിച്ചു. ഫോണിലേക്ക് വിളിച്ചുനോക്കി. അകത്ത് ഫോൺ റിംഗ് ചെയ്യുന്നുണ്ട്... പക്ഷെ ആരും എടുക്കുന്നില്ല." ​എല്ലാവർക്കും ഭയമായി. എന്തുചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ ഞാൻ മുറിയുടെ വശത്തുള്ള ജനാലിനടുത്തേക്ക് ഓടി." ​"പക്ഷെ അകത്തുനിന്ന് കട്ടിയുള്ള കർട്ടൻ വലിച്ചിട്ടിരിക്കുകയായിരുന്നു. ഒന്നും കാണാൻ പറ്റുന്നില്ല. ഞാൻ ജനൽച്ചില്ലിൽ ശക്തിയായി ഇടിച്ചു. 'ഏട്ടാ!!'" ​"ഒരു അനക്കവുമില്ല. സാർ... എനിക്കെന്തോ... എനിക്കൊന്നും തോന്നിയില്ല. ഞാൻ താഴെക്കിടന്ന ഒരു കരിങ്കല്ല് കയ്യിലെടുത്തു. അമ്മ പിന്നിൽ നിന്ന് 'വേണ്ട അലനെ' എന്ന് നിലവിളിക്കുന്നുണ്ടായിരുന്നു. ഞാൻ ആ ജനൽച്ചില്ല് പൊട്ടിച്ചു." ​"ചില്ല് പൊട്ടിച്ചിതറുന്ന ശബ്ദം കേട്ട് വീട് മുഴുവൻ ഞെട്ടി. ആ പൊട്ടിയ ചില്ലിനിടയിലൂടെ ഞാൻ കൈയിട്ട് ആ കർട്ടൻ വലിച്ചു മാറ്റി." ​"അകത്തേക്ക് നോക്കിയ ഞാൻ..." ​അലൻ വിറയ്ക്കുകയായിരുന്നു. ആ കാഴ്ച അവന്റെ കൺമുന്നിൽ വീണ്ടും തെളിഞ്ഞപോലെ അവൻ ശ്വാസമെടുക്കാൻ പാടുപെട്ടു. ​"സാർ... ഞാൻ കണ്ടത്... കട്ടിലിൽ... ഏട്ടനും ഏട്ടത്തിയും. അനക്കമില്ലാതെ. ഏട്ടത്തിയുടെ... ഏട്ടത്തിയുടെ വായിൽ നിന്ന്... രക്തം...!" ​അവൻ പൊടുന്നനെ നിശബ്ദനായി. ​"പിന്നെ... പിന്നെ എനിക്കൊന്നും ഓർമ്മയില്ല. ഞാൻ അലറിവിളിച്ചു. തിരികെ വാതിൽക്കലേക്ക് ഓടി. അമ്മയും അച്ഛനും ബന്ധുക്കളും എല്ലാം ഓടിക്കൂടി. ഞാൻ എന്റെ സർവ്വശക്തിയുമെടുത്ത് വാതിലിൽ ചവിട്ടി. രണ്ടോ മൂന്നോ ചവിട്ടിന് ആ ലോക്ക് പൊളിഞ്ഞ് വാതിൽ തുറന്നു..." ​അലൻ തലകുനിച്ചിരുന്നു. "അകത്ത്... അകത്ത് ഞങ്ങൾ കണ്ട കാഴ്ച... പിന്നെ... പിന്നെ സ്റ്റേഷനിലേക്ക് വിളിച്ചു..." ​ജയദേവൻ ഒന്നും മിണ്ടിയില്ല. അയാളുടെ മനസ്സ് കേട്ട വിവരങ്ങൾ വിശകലനം ചെയ്യുകയായിരുന്നു. ​ഒൻപതരയ്ക്ക് മുറി അകത്തുനിന്ന് പൂട്ടി. രാവിലെ പത്തര വരെ ഒരു അനക്കവുമില്ല. ജനൽച്ചില്ല് പുറത്തുനിന്ന് പൊട്ടിച്ചു. കർട്ടൻ മാറ്റിയപ്പോൾ മൃതദേഹം കണ്ടു. അതിനുശേഷം വാതിൽ പുറത്തുനിന്ന് ചവിട്ടിപ്പൊളിച്ചു. ​കൊലപാതകമാണെങ്കിൽ, ആ മുറിയിൽ മറ്റാരോ ഉണ്ടായിരുന്നു. അല്ലെങ്കിൽ, ആരെങ്കിലും അവർക്ക് വിഷം നൽകിയ ശേഷം, അവർ സ്വയം വാതിലടച്ച് മരിക്കുകയായിരുന്നു. ​പക്ഷെ... അലൻ പറഞ്ഞത് പൂർണ്ണമായും സത്യമാണെങ്കിൽ... കൊലയാളി ആ പൂട്ടിയ മുറിയിൽ നിന്ന് അപ്രത്യക്ഷനായത് എങ്ങനെ? തുടരും... DARK CHOCOLATE✍️✍️✍️ബിനു ഓമനക്കുട്ടൻ. #✍ തുടർക്കഥ #💞 പ്രണയകഥകൾ #📔 കഥ #✍️ വട്ടെഴുത്തുകൾ #📙 നോവൽ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
66 likes
3 comments 6 shares
. പാർട്ട്‌ 01 ഫോണിന്റെ ഉച്ചത്തിലുള്ള അലർച്ചയ്‌ക്കൊപ്പം തലയ്ക്കകത്ത് ആരോ ചുറ്റിക കൊണ്ടടിക്കുന്ന വേദന കൂടിയാണ് ജയദേവനെ ഉണർത്തിയത്. കണ്ണ് തുറക്കാൻ കുറച്ചു പാടുപെട്ടു, പോലീസ് ക്ലബ്ബിലെ മദ്യത്തിന്റെ രൂക്ഷഗന്ധം ഇപ്പോഴും മൂക്കിലുണ്ട്. ​വൈബ്രേഷനിൽ മേശപ്പുറത്തിരുന്നു കറങ്ങുന്ന ഫോണിലേക്ക് അയാൾ കൈ നീട്ടി. സ്‌ക്രീനിൽ അസിസ്റ്റന്റ് എസ്.ഐ ബേസിലിന്റെ പേര് തെളിഞ്ഞു. അയാൾ ചുവരിലെ ക്ലോക്കിലേക്ക് നോക്കി, സമയം പത്തര കഴിഞ്ഞിരിക്കുന്നു. “ഞാനിന്ന് ലീവാണെന്ന് അറിയാലോ പിന്നെന്തിനാ ഇവൻ ഇപ്പൊ വിളിക്കുന്നത്…!!” ജയദേവൻ നെറ്റി അല്പം ഉയർത്തി. ​"ഹലോ..." ജയദേവൻ ഫോൺ എടുത്തു ചെവിയിലേക്ക് വച്ചു. ​മറുതലയ്ക്കൽ ബേസിലിന്റെ കിതപ്പ് അയാൾക്ക് കേൾക്കാമായിരുന്നു. "സാർ... ഒരു... ഒരു പ്രശ്നമുണ്ട്. ഇന്നലെ വിവാഹം കഴിഞ്ഞ നവദമ്പതികൾ... സൂയിസൈഡ് ചെയ്തതായി ഒരു ഫോൺ കാൾ വന്നു. രണ്ടുപേരും മരിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്." ​ ​"ആര്… എവിടെയ സ്ഥലം എന്താ പറ്റിയത് ?" ​"സാർ, ഇന്നലെ നമ്മൾ അമ്പലമുക്ക് വഴി വരുന്ന നേരം ഒരു റിസപ്ഷൻ നടക്കുന്ന ഓഡിറ്റോറിയം കണ്ടില്ലേ, അതിന്റെ അടുത്തായിട്ട…!!” ​ജയദേവൻ ഒരു നിമിഷം ശ്വാസം പിടിച്ചു നിന്നു. ഷോക്കേറ്റത് പോലെ അയാളുടെ ശരീരം വിറച്ചു. ഇന്നലെ രാത്രി പൂക്കൾ കൊണ്ടലങ്കരിച്ച വേദിയിൽ ചിരിച്ചുനിന്ന ആ രണ്ട് മുഖങ്ങൾ അയാളുടെ മനസ്സിലേക്ക് ഇരച്ചുവന്നു. “ആൾക്കൂട്ടവും, ശബ്ദവും കേട്ട് വണ്ടി സ്ലോ ചെയ്തു കാര്യം അന്വേഷിച്ചപ്പോ, കുറച്ചു പേർവന്ന്, ഭക്ഷണം കഴിക്കാൻ കഴിക്കാൻ ക്ഷണിച്ചു. ചെക്കനേം പെണ്ണിനേം കണ്ടിട്ട് പോകാമെന്ന ധാരണയിലാണ് ഞാൻ പോലിസ് ജീപ്പിൽ നിന്നും ഇറങ്ങിയത്. “അവർക്ക് എന്തെങ്കിലും ഗിഫ്റ്റ് കൊടുക്കാതെ എങ്ങിനെയാടോ അങ്ങോട്ടേക്ക് കയറി ചെല്ലുക, ബേസിലിനോട്‌ ചോദിച്ചതും ബേസിൽ ഒന്ന് ചിരിക്കുക മാത്രം ചെയ്തു… ഓഡിറ്റോറിയത്തിന്റെ സ്റ്റേജിൽ, ചുവന്ന പനിനീർപ്പൂക്കളെപ്പോലെ തോന്നിപ്പിക്കും വിധത്തിൽ രണ്ടുപേർ… മുഖത്ത് നല്ല സന്തോഷം ഉണ്ടായിരുന്നു…. അവരെ കണ്ട് രണ്ടുപേർക്കും ആശംസകൾ നേർന്നു ഒരു ഫോട്ടോയും എടുത്തശേഷം, ഭക്ഷണം കഴിച്ച് ഞങ്ങൾ ഇറങ്ങി. തന്റെ തലയിൽ രക്തം ചൂട് പിടിക്കുന്ന പോലെ ജയദേവന് തോന്നി. ​"ബേസിൽ!" ആരാ വിളിച്ചു പറഞ്ഞത്?" ​"ആദർശിന്റെ ബ്രദർ... അലൻ. അവനാണ് രാവിലെ വാതിൽ തുറക്കാത്തതുകൊണ്ട് നോക്കാൻ പോയത്. ​"Listen to me, ബേസിൽ. ആ ലൊക്കേഷൻ എനിക്ക് ഷെയർ ചെയ്യ്. ഒരു സെക്കന്റ് വൈകരുത്. നിങ്ങളും ഫോഴ്സും എത്രയും വേഗം അവിടെ എത്തണം. ആ മുറി സീൽ ചെയ്യണം. അലനെ റൂമിൽ നിന്ന് മാറ്റി നിർത്ത്. അകത്തേക്ക് ഒരൊറ്റയാളെ പ്രവേശിപ്പിക്കരുത്. Do not touch anything. ഫിംഗർപ്രിന്റ്, ഫോട്ടോഗ്രാഫർ... എല്ലാവരെയും വിളിക്ക്. ഞാൻ... ഞാൻ പത്ത് മിനിറ്റിനുള്ളിൽ അവിടെ എത്തും." ​ഫോൺ കട്ട് ചെയ്ത് അയാൾ ചുമരിൽ ചാരി നിന്നു. തല കറങ്ങുന്നുണ്ട്. അയാൾ വേഗം ബാത്ത്‌റൂമിലേക്ക് നടന്നു കണ്ണാടിയിലേക്ക് നോക്കി. ​ക്ഷീണിച്ച, രക്തം വറ്റിയ ഒരു മുഖം അയാളെ തിരികെ നോക്കി. ഇന്നലെ കണ്ട സന്തോഷമുള്ള മുഖങ്ങൾക്ക് മുകളിൽ ഇന്ന് മരണത്തിന്റെ നിഴൽ വീണിരിക്കുന്നു. ​'ആത്മഹത്യ?' അയാളുടെ മനസ്സ് മന്ത്രിച്ചു. 'ഇന്നലെ വിവാഹം കഴിഞ്ഞവർ, ഒരുമിച്ച്? അതും ആദർശും അഞ്ജലിയും?' ​അവിശ്വസനീയമായ എന്തോ ഒന്ന് ആ വാർത്തയിൽ ഒളിഞ്ഞിരിപ്പുണ്ട്. ഇത് വെറുമൊരു ആത്മഹത്യയല്ല. അതിലും വലുതാണ്. ജയദേവൻ ഷവറിന് താഴേക്ക് നിന്നു, തണുത്ത വെള്ളം തലയിലൂടെ ഒഴുകിയിറങ്ങുമ്പോൾ അയാളുടെ ചിന്തകൾക്ക് മൂർച്ച കൂടുകയായിരുന്നു. ************* ജയദേവന്റെ ബൈക്ക് വലിയൊരു ആൾക്കൂട്ടത്തിന് നടുവിലേക്കാണ് വന്നു നിന്നത്. വീടിന് മുന്നിൽ ബന്ധുക്കളും നാട്ടുകാരും കൂടിനിന്ന് അടക്കം പറയുന്നു. ചിലരുടെ മുഖത്ത് അവിശ്വസനീയത, മറ്റു ചിലരുടെ മുഖത്ത് രോഗാതുരമായ ആകാംക്ഷ. അയാൾ ബൈക്ക് സ്റ്റാൻഡിൽ വെച്ച് ഹെൽമെറ്റ് ഊരി. തലയ്ക്കകത്തെ ഭാരം അപ്പോഴും വിട്ടുമാറിയിരുന്നില്ല, പക്ഷെ ചുറ്റുമുള്ള ബഹളം അയാളുടെ സിരകളെ വലിഞ്ഞുമുറുക്കി. "സാർ!" ആൾക്കൂട്ടത്തിനിടയിലൂടെ ബേസിൽ ഓടിയെത്തി. അവന്റെ യൂണിഫോം ചെറുതായി വിയർത്തിട്ടുണ്ട്. "സാർ, ഇതുവഴി മുകളിലാണ്." ജയദേവൻ, ബേസിൽ കാണിച്ച വഴിയേ നടന്നു. വീടും പരിസരവും പോലീസുകാരെക്കൊണ്ട് നിറഞ്ഞിരുന്നു. വീടിന്റെ ഉമ്മറം കടന്ന് ഹാളിലേക്ക് കയറിയതും ഒരു കൂട്ടക്കരച്ചിൽ അയാളുടെ ചെവി തുളച്ചു. ഹാളിലെ തണുത്ത തറയിൽ, ഒരു മൂലയിൽ ആദർശിന്റെ അമ്മ തളർന്നിരിപ്പുണ്ട്. അലമുറയിടാൻ പോലും ശേഷിയില്ലാതെ അവരുടെ ശരീരം വിറയ്ക്കുന്നു. അരികിൽ സഹോദരി ആർദ്ര, ഭിത്തിയിലേക്ക് കണ്ണുനട്ട്, ചലനമറ്റ് ഇരിക്കുന്നു. കണ്ടുനിൽക്കുന്നവരുടെ കണ്ണുനിറയ്ക്കുന്ന കാഴ്ച. മുറിയിലെ ശ്വാസം മുട്ടിക്കുന്ന നിശബ്ദതയെ ഭേദിച്ചത് ജയദേവന്റെ ശബ്ദമായിരുന്നു. "അഞ്ജലിയുടെ വീട്ടുകാരെ വിവരം ധരിപ്പിച്ചോ?" അയാൾ ബേസിലിനെ നോക്കാതെ ചോദിച്ചു. "ഉവ്വ് സാർ. അവർ ഇങ്ങോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. അരമണിക്കൂറിനുള്ളിൽ എത്തും." ജയദേവൻ തലയാട്ടി. അയാളുടെ കണ്ണുകൾ ഹാളിൽ കൂടിനിന്ന ഓരോരുത്തരെയും അരിച്ചുപെറുക്കുകയായിരുന്നു. ബന്ധുക്കളെന്ന് തോന്നിക്കുന്നവർ, അയൽക്കാർ, എല്ലാവരും സംശയത്തിന്റെ നിഴലിലാണ്. അയാൾ മുകളിലേക്കുള്ള പടികൾ കയറി. പിന്നാലെ ബേസിലും. ആരൊക്കെയോ പടികൾ കയറാൻ ശ്രമിച്ചതും ബേസിൽ തിരിഞ്ഞു നിന്ന് കൈകൊണ്ട് തടഞ്ഞു. "ആരും മുകളിലേക്ക് വരരുത്! മാറി നിൽക്ക്!" മുകളിലെ നിലയിലെ പ്രധാന മുറിയുടെ വാതിൽ അടഞ്ഞു കിടക്കുന്നു. ഇന്നലെ രാത്രി അലങ്കരിച്ച റോസാപ്പൂക്കൾ വാതിലിൽ വാടിത്തുടങ്ങിയിരിക്കുന്നു. കാവൽ നിന്ന പോലീസുകാരൻ ജയദേവനെ കണ്ടതും സല്യൂട്ട് ചെയ്ത് വാതിൽ തുറന്നു. ജയദേവൻ ഗ്ലൗസ് ധരിച്ച കൈകൊണ്ട് വാതിൽ തുറന്ന് അകത്തേക്ക് കയറി. ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന, പൂമാലയിൽ നിന്ന് ചെമ്പകത്തിന്റെയും മുല്ലപ്പൂവിന്റെയും ഗന്ധം മുറിക്കുള്ളിൽ നിറഞ്ഞിരുന്നു. മുറിയിലെ കാഴ്ച അയാളുടെ നെഞ്ചിൽ ഒരു കല്ലെടുത്ത് വെച്ചത് പോലെയാക്കി. കിടക്കയിൽ, നവദമ്പതികൾ വെള്ള പുതപ്പിൽ ചേർന്ന് കിടക്കുന്നു. അഞ്ജലിയുടെ ഒരു കൈ ആദർശിന്റെ വയറിന് കുറുകെ, ഒരു നിശ്ചലമായ ആലിംഗനത്തിൽ. ജീവനറ്റ ആ രണ്ട് ശരീരങ്ങളും വിളറിയതായി തോന്നി. രണ്ടുപേരുടെയും ചുണ്ടുകളുടെ കോണിലൂടെ രക്തം പതഞ്ഞ്, ഉണങ്ങിപ്പിടിച്ചിരിക്കുന്നു. ജയദേവൻ ഒരു നിമിഷം അവിടെ നിന്നു. ഇത് ആത്മഹത്യയാണെന്ന് ഒറ്റനോട്ടത്തിൽ തോന്നിയേക്കാം. പക്ഷെ, അയാളുടെ അനുഭവസമ്പന്നമായ കണ്ണുകൾക്ക് ആ മുറിയിലെ ശാന്തത അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു. എന്തോ ഒന്ന് പൊരുത്തപ്പെടുന്നില്ല. "ബേസിൽ," അയാൾ തിരിഞ്ഞുനോക്കാതെ വിളിച്ചു. "ഫിംഗർപ്രിന്റ് ടീം എവിടെ?" "വരുന്നുണ്ട് സാർ. ടൗണിലെ ട്രാഫിക്കിൽ പെട്ടു." "അവർ വന്നിട്ടേ മൃതദേഹം ഇവിടെ നിന്ന് മാറ്റുന്നുള്ളൂ. അതുവരെ ആരും ഇതിൽ തൊടരുത്. ഈ മുറിയിലെ ഒരു പൊടി പോലും ഇളകരുത്." ജയദേവൻ മുറിയിലൂടെ സാവധാനം നടന്നു. അയാളുടെ കണ്ണുകൾ ഓരോ വസ്തുവിലും പരതി. മരണത്തിന്റെ ഗന്ധം തളംകെട്ടിനിന്ന ആ മുറിയിലെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ജയദേവന്റെ ഫോൺ റിങ് ചെയ്തു. അയാൾ ഞെട്ടി പോക്കറ്റിൽ നിന്ന് ഫോണെടുത്തു. സ്‌ക്രീനിൽ 'പാർവതി' എന്ന പേര് തെളിഞ്ഞു. അയാളുടെ മുഖം വലിഞ്ഞുമുറുകി. ഒരു നിമിഷം ആലോചിച്ചു നിൽക്കാതെ അയാൾ ആ കാൾ കട്ട് ചെയ്തു. രണ്ട് മൃതദേഹങ്ങൾക്ക് നടുവിൽ നിന്ന് ഈ കാൾ സംസാരിക്കാൻ അയാൾക്കാവില്ലായിരുന്നു. അയാൾ തിരികെ മൃതദേഹങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചതും, ഫോണിൽ മെസ്സേജ് ട്യൂൺ മുഴങ്ങി. "അച്ഛാ ഞാനാ കാൾ എടുക്ക്...!" ഒരു നിശ്വാസത്തോടെ അയാൾ സ്‌ക്രീനിലേക്ക് നോക്കി. മകളാണ്. അയാൾ ധൃതിയിൽ ആ നമ്പറിലേക്ക് തിരികെ വിളിച്ചുകൊണ്ട് മുറിക്ക് പുറത്തേക്കിറങ്ങി, വരാന്തയുടെ അറ്റത്തേക്ക് മാറിനിന്നു. "എന്താ മോളെ..?" ശബ്ദം താഴ്ത്തി, ചുറ്റും ആരുമില്ലെന്ന് ഉറപ്പാക്കി അയാൾ ചോദിച്ചു. "അച്ഛാ, ഞാൻ അങ്ങോട്ടേക്ക് വരുവാണേ. അത് പറയാനാ വിളിച്ചത്." മറുതലയ്ക്കൽ മകളുടെ കൊഞ്ചലുള്ള ശബ്ദം. ജയദേവന്റെ നെഞ്ചിലൊരു ഭാരം കയറി. "എടാ ചക്കരേ... അച്ഛൻ... അച്ഛൻ ഇത്തിരി തിരക്കിലായിപ്പോയി." "ഹ! അത് കൊള്ളാം. ഇത്ര പെട്ടെന്ന് അച്ഛൻ തിരക്കിലായോ?"ഇന്നലെ എന്താ എന്നോട് വിളിച്ചു പറഞ്ഞത്? അച്ഛൻ ഇന്ന് ലീവിലാണ്, നമുക്ക് ഉച്ചകഴിഞ്ഞ് കറങ്ങാൻ പോകാമെന്നൊക്കെ പറഞ്ഞിട്ട്...!" അവൾ പരിഭവത്തോടെ ചിണുങ്ങി. "അത്... അത് പിന്നെ..." എന്ത് പറയണമെന്നറിയാതെ ജയദേവൻ വാക്കുകൾക്ക് വേണ്ടി പരതി. തൊട്ടപ്പുറത്തെ മുറിയിൽ രണ്ട് ശവങ്ങൾ തണുത്തുറഞ്ഞു കിടക്കുമ്പോൾ മകളോട് കറങ്ങാൻ പോകുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് എങ്ങനെ? ഒരു നിമിഷം മറുതലയ്ക്കൽ നിന്നും ശബ്ദമൊന്നും കേട്ടില്ല. പിന്നെ കേട്ടത് മകളുടെ തണുത്ത ശബ്ദമാണ്. "അച്ഛന്റെ ജോലിത്തിരക്കൊക്കെ മോൾക്ക് അറിയാം. ഈ നശിച്ച ജോലി കളയാനും പറ്റുന്നില്ലല്ലോ...!" "അങ്ങനെയല്ല മോളെ..." "അതൊന്നും സാരമില്ല." അവളുടെ ശബ്ദത്തിൽ ഇപ്പോൾ പുച്ഛം നിറഞ്ഞിരുന്നു. "അച്ഛന് ജോലിയല്ലേ അന്നും ഇന്നും എന്നും വലുത്. അതുകൊണ്ടല്ലേ നമ്മൾ ഇങ്ങനെയൊക്കെ ആയിപ്പോയത്...! എനിക്ക് എന്റെ അച്ഛന്റെ കൂടെ കുറച്ചുനേരം ഇരിക്കാൻ പോലും പറ്റാത്ത അത്ര വലിയ തിരക്ക്!" ആ വാക്കുകൾ അമ്പ് പോലെ അയാളുടെ നെഞ്ചിൽ തറച്ചു. "ഏയ്... മോള്... മോള് സ്റ്റേഷനിലോട്ട് വാ. അച്ഛൻ അവിടെ ഉണ്ടാവും." ഒരു വിഫലശ്രമം പോലെ അയാൾ പറഞ്ഞു. "എനിക്കെങ്ങും വയ്യ ആ നശിച്ച സ്ഥലത്തോട്ട്!" അവളുടെ ശബ്ദം ഉയർന്നു. "അച്ഛൻ അവിടെത്തന്നെ ഇരുന്നോ. ഞാൻ വരുന്നില്ല, പോരെ!" അവൾ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു. മുറിഞ്ഞുപോയ കാളിന്റെ നിശബ്ദതയിലേക്ക് നോക്കി ജയദേവൻ ഒരു നിമിഷം നിന്നു. ഒരു വശത്ത് രണ്ട് ദുരൂഹമരണങ്ങൾ, മറുവശത്ത് തന്നെ മനസ്സിലാക്കാതെ അകന്നുപോകുന്ന മകൾ. രണ്ടിനും നടുവിൽ അയാൾ നിസ്സഹായനായി നിന്നു. *********** ​മകളുടെ കോൾ കട്ട് ചെയ്തതിന്റെ അസ്വസ്ഥതയോടെ ജയദേവൻ തിരികെ മുറിയിലേക്ക് നടന്നു. അപ്പോഴേക്കും ഫോറൻസിക് സംഘം എത്തിയിരുന്നു. ​ഡോ. ഏലിയാസിന്റെ നേതൃത്വത്തിലുള്ള ടീം അവരുടെ വെള്ള ഓവർകോട്ടുകളിൽ നിശബ്ദരായി ജോലി ആരംഭിച്ചിരുന്നു. ​"ബേസിൽ, വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നോ?" ജയദേവൻ മുറിയിലേക്ക് കടക്കുന്നതിന് മുമ്പ് ചോദിച്ചു. ​"അതെ സാർ," ബേസിൽ ഉറപ്പിച്ചു പറഞ്ഞു. "അകത്തുനിന്നും ലോക്ക്ഡ് ആയിരുന്നു. സഹോദരൻ അലൻ രാവിലെ വിളിച്ചിട്ട് തുറക്കാതായപ്പോൾ വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്ത് കയറിയത്. ഞങ്ങൾ വരുമ്പോൾ ലോക്ക് പൊളിഞ്ഞ നിലയിലായിരുന്നു." ​ജയദേവന്റെ നെറ്റി ചുളിഞ്ഞു. അകത്തുനിന്നും പൂട്ടിയ മുറി. ​അയാൾ മുറിക്കകത്തേക്ക് കയറി. ഡോ.ഏലിയാസ് മൃതദേഹങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയായിരുന്നു. ​"ജയദേവൻ, ഇവിടെ നോക്കൂ,"ഏലിയാസ് വിളിച്ചു. "രണ്ടുപേരുടെയും വായിൽ രക്തം പതഞ്ഞു വന്നിട്ടുണ്ട്. പക്ഷെ... വിചിത്രം." ​"എന്ത് വിചിത്രം?" ​"സയനൈഡിന്റെയോ മറ്റേതെങ്കിലും രൂക്ഷമായ വിഷത്തിന്റെയോ ഗന്ധം മുറിയിലില്ല. സാധാരണ ഇത്തരം കേസുകളിൽ ആ കയ്പൻ ബദാമിന്റെ മണം തങ്ങിനിൽക്കാറുണ്ട്. ഇവിടെ അതൊന്നുമില്ല." ​ടീം മുറി അരിച്ചുപെറുക്കുകയാണ്. അൾട്രാവയലറ്റ് ലൈറ്റുകൾ മുറിയുടെ ഓരോ കോണിലും പരതി. കിടക്കയ്ക്ക് സമീപത്തെ മേശ, വേസ്റ്റ് ബിൻ, അലമാര, ബാത്ത്‌റൂം... ​"സർ, ഇവിടെ രണ്ട് ഗ്ലാസുകളുണ്ട്," ഒരു ടെക്നീഷ്യൻ പറഞ്ഞു. ​ഡോ. ഏലിയാസ് ഗ്ലാസുകൾ പരിശോധിച്ചു. "സാധാരണ വെള്ളം കുടിച്ചത് പോലെയാണ്. സംശയാസ്പദമായ ഒന്നും ഇതിലില്ല. എങ്കിലും ലാബിലേക്ക് അയക്കാം." ​അവർ മണിക്കൂറുകളോളം പരിശോധന തുടർന്നു. ​"ഇല്ല ജയദേവൻ," ഒടുവിൽ ഡോ.ഏലിയാസ് ഗ്ലൗസ് ഊരിമാറ്റിക്കൊണ്ട് പറഞ്ഞു. "മുറിയിൽ വിഷത്തിന്റെതെന്ന് സംശയിക്കാവുന്ന ഒരു കുപ്പിയോ, പാക്കറ്റോ, പൊടിയോ കണ്ടെത്താനായിട്ടില്ല. ഒരു സൂചി പോലുമില്ല. മുറിയിൽ ബലപ്രയോഗം നടന്നതിന്റെ ഒരു ലക്ഷണവുമില്ല. ഒരു പോറൽ പോലും." ​"വിരലടയാളങ്ങളോ?" ​"ആദർശിന്റെയും അഞ്ജലിയുടെയും മാത്രം. പിന്നെ വാതിൽ പൊളിച്ചു കയറിയ അലന്റെയും. അപരിചിതനായ ഒരാളുടെ സാന്നിധ്യം ഈ മുറിയിലില്ല." ​ജയദേവൻ നിശബ്ദനായി നിന്നു. ഇത് അസാധ്യമാണ്. അകത്തുനിന്ന് പൂട്ടിയ മുറി. ബലപ്രയോഗം നടന്നിട്ടില്ല. പുറത്തുനിന്ന് ആരും വന്നതിന്റെ തെളിവില്ല. എങ്കിലും രണ്ട് മൃതദേഹങ്ങൾ. ​"ഒരു ആത്മഹത്യാക്കുറിപ്പ് പോലും ഇവിടെയില്ല," ബേസിൽ റിപ്പോർട്ട് ചെയ്തു. ​ഡോ. ഏലിയാസ് ജയദേവന്റെ തോളിൽ തട്ടി. "നോക്കൂ, ഇത് വളരെ വിചിത്രമായ ഒരു കേസ് ആണ്. ഒറ്റനോട്ടത്തിൽ ഒരു 'സൂയിസൈഡ് പാക്റ്റ്' പോലെ തോന്നാം. ഒരുപക്ഷേ അവർ വിഷം കഴിച്ച ശേഷം കുപ്പികൾ പുറത്തേക്ക് വലിച്ചെറിഞ്ഞിരിക്കാം..." ​"അല്ലെങ്കിൽ മറ്റെന്തെങ്കിലും രീതിയിൽ ശ്വാസം മുട്ടി മരിച്ചതാകാം..." ബേസിൽ സംശയം പറഞ്ഞു. ​"സാധ്യമല്ല," ഏലിയാസ് ഉടൻ തിരുത്തി. "ശ്വാസം മുട്ടിച്ചാൽ ബലപ്രയോഗത്തിന്റെ പാടുകൾ ഉണ്ടാകും. ഇവിടെ അതൊന്നുമില്ല. മാത്രമല്ല, ഈ രക്തം പതഞ്ഞത്... ഇത് വിഷം ഉള്ളിൽ ചെന്നതിന്റെ ലക്ഷണമാണ്. പക്ഷെ എങ്ങനെ? എവിടെ വെച്ച്?" ​മുറിയിലെ തെളിവുകൾ എല്ലാം ഒരു വലിയ പൂജ്യത്തിലേക്ക് വിരൽ ചൂണ്ടി. ​"ജയദേവൻ," ഏലിയാസ് ഗൗരവത്തോടെ പറഞ്ഞു. "ഇവിടുന്ന് നമുക്ക് ഒന്നും കിട്ടാൻ പോകുന്നില്ല. ഈ മുറി വളരെ 'വൃത്തിയുള്ളതാണ്, യഥാർത്ഥ കാരണം അറിയണമെങ്കിൽ വിശദമായ ഓട്ടോപ്സി തന്നെ വേണ്ടി വരും. ടോക്സിക്കോളജി റിപ്പോർട്ട് കിട്ടിയാൽ മാത്രമേ എന്ത് തരം വിഷമാണ് ഉള്ളിൽ ചെന്നതെന്ന് പറയാൻ സാധിക്കൂ. ഇപ്പോൾ നമുക്ക് മൃതദേഹങ്ങൾ മാറ്റാം." ​ജയദേവൻ മൃതദേഹങ്ങളിലേക്ക് നോക്കി നിന്നു. ഇത് ആത്മഹത്യയല്ല. ആത്മഹത്യയാണെന്ന് വരുത്തിത്തീർത്തതാണ്. പക്ഷെ എങ്ങനെ? അകത്തുനിന്ന് പൂട്ടിയ ഈ മുറിയിൽ ആ കൊലയാളി എങ്ങനെ പ്രവേശിച്ചു? എങ്ങനെ പുറത്തുപോയി? ജയദേവൻ ആലോചനയോടെ നിന്നു. തുടരും... ✍️✍️✍️ബിനു ഓമനക്കുട്ടൻ. #✍ തുടർക്കഥ #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ #📔 കഥ #📙 നോവൽ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
78 likes
7 comments 8 shares
നിഴലാട്ടം Part 3എനിക്ക് നിങ്ങളെ ഇഷ്ടമല്ല. നിങ്ങളോടൊപ്പം ഒരു ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല, എനിക്കതിന് സാധിക്കില്ല. ആകാശതുകേട്ടതും ഒരു നിമിഷം അമ്പരന്നിരുന്നു. പിന്നെ അയാൾ തല കുനിച്ചിരുന്നു. ആ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ നിലത്തേക്ക് വീഴുന്നത് മിഴി കണ്ടു. അവൾക്ക് എന്തോ പോലെ തോന്നി. ഡാഡിയുടെ നിർബന്ധത്തിലാണ് ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്. എനിക്കൊട്ടും താൽപര്യമില്ലായിരുന്നു. ഞാനീ ചെയ്യുന്നത് നീതികേടാണെന്ന് എനിക്കറിയാം.പക്ഷേ ഞാൻ എത്ര ശ്രമിച്ചിട്ടും എനിക്ക് ആകാശിനെ സ്നേഹിക്കാൻ കഴിയുന്നില്ല. അയാൾ തല ഉയർത്തിയില്ല. എന്റെ മനസ്സിൽ മറ്റൊരാളുണ്ട്.അവൾ പതിയെ പറഞ്ഞു. അപ്പോൾ മാത്രം അയാൾ തലയുയർത്തി. ആരാണത് ? അയാൾ ചോദിച്ചു. ഡിയോൺ എന്നാണ് അദ്ദേഹത്തിന്റെ പേര്.ഈ ജന്മം ഞാൻ അദ്ദേഹത്തിന്റെ കൂടെ ജീവിച്ചു തീർക്കാനാണ് ഇഷ്ടപ്പെടുന്നത്. ആകാശ് ഒന്നും പറഞ്ഞില്ല,മുറിയിലേക്ക് നടന്നു. മുറിയിൽ എത്തിയപ്പോഴേക്കും അയാൾ ആകെ ഇടറിപ്പോയിരുന്നു കാഴ്ചയിൽ പൗരഷവും, ഗൗരവക്കാരാണെന്ന് തോന്നിക്കുകയും ഒക്കെയാണെങ്കിലും മിക്ക പുരുഷന്മാരുടെയും ഉള്ള് അതിലോലമാണ്. സ്ത്രീയുടെ ഹൃദയത്തോളം പോലും കാഠിന്യമതിനില്ല. അല്ലെങ്കിലും താൻ എന്തൊരു മണ്ടനായ മനുഷ്യനാണ്. വിവാഹം കഴിഞ്ഞ് ഇത്രയായിട്ടും തന്റെ ഭാര്യ സ്നേഹം കാണിക്കാത്തപ്പോഴെങ്കിലും താൻ മനസ്സിലാക്കണമായിരുന്നു,അവൾക്ക് തന്നെ ഇഷ്ടമല്ല എന്നുള്ളത്. മിഴി വീണ്ടും അയാളുടെ അടുത്തേക്ക് വന്നു. എന്നോട് വെറുപ്പ് ഉണ്ടെന്നറിയാം . ഇനി ആകാശിനെ പറ്റിക്കാൻ എനിക്കാവില്ല. അതുകൊണ്ട് എനിക്ക് ഡിവോഴ്സ് വേണം. ഞാൻ ഡാഡിയോട് പറയാൻ ഇരിക്കുകയാണ് അവൾ പറഞ്ഞു. മിഴിയുടെ ഇഷ്ടം പോലെ ആവട്ടെ, തന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്താനോ, ജീവിതത്തിൽ കടിച്ചു തൂങ്ങി കിടക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. അയാൾ പറഞ്ഞു. അവൾ ആലോചനയുടെ അയാളെ അല്പനേരം നോക്കി പിന്നെ സ്വന്തം മുറിയിലേക്ക് മടങ്ങി. മുറിയിലെ കട്ടിലിൽ ഇരിക്കുമ്പോൾ അവളുടെ മനസ്സ് ആകെ കലങ്ങിയിരുന്നു താനീ ചെയ്യുന്നതൊക്കെ തെറ്റാണെന്ന് ഉള്ളിൽ ഇരുന്നാരോ മന്ത്രിക്കുന്നതുപോലെ. അല്പസമയം കഴിഞ്ഞപ്പോൾ ആകാശ് അങ്ങോട്ട് വന്നു. ഞാൻ ഇറങ്ങുകയാണ്,ഇനിയെവിടെ താമസിക്കുന്നത് ശരിയാണ് എനിക്ക് തോന്നുന്നില്ല. ആകാശ് എന്നെ ശപിക്കരുത്,അവൾ അയാളുടെ കൈകളിൽ പിടിച്ചു. അയാൾ അവളുടെ കയ്യിൽ നിന്നും തന്റെ കൈയ് വലിച്ചെടുത്തു. ഇല്ല. താൻ സന്തോഷമായിരിക്കാൻ ശ്രമിക്കൂ.. അയാൾ പുറത്തേക്കിറങ്ങി. തന്റെ വണ്ടിയിൽ കയറിയിരിക്കുമ്പോൾ അയാൾ ആലോചിക്കുകയായിരുന്നു എന്തുകൊണ്ടാണ് തനിക്ക് അവളോട് ദേഷ്യം തോന്നാത്തത്? എന്നെ ശപിക്കരുതെന്ന് അവൾ പറഞ്ഞപ്പോൾ പോലും അവളോട് വെറുപ്പ് തോന്നുന്നില്ല. ഉള്ളത് സങ്കടം മാത്രമാണ്, ഹൃദയം പൊടിയുന്ന സങ്കടം മിഴി ഡിയോണിനെ വിളിച്ചു. ഞാൻ എല്ലാ കാര്യങ്ങളും ആകാശിനോട് തുറന്നു പറഞ്ഞു. എന്നിട്ട് അയാൾ എന്തു പറഞ്ഞു? പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല ഭയപ്പെട്ടത് പോലെ എന്നോട് വഴക്കുണ്ടാക്കുകയോ, എന്നോട് ശാപവാക്കുകൾ പറയുകയോ, ഒന്നും ചെയ്തില്ല.മൗനമായിരുന്നു. ഇവിടെനിന്ന് ഇറങ്ങി പോവുകയും ചെയ്തു. എനിക്കെന്തോ വല്ലാത്ത വിഷമം തോന്നുന്നു ഡിയോൺ. അതൊന്നും സാരമില്ല.നീ ഡാഡിയോട് ചെന്ന് കാര്യങ്ങൾ പറ.പറഞ്ഞിട്ട് ഇങ്ങോട്ട് വരൂ മ്മ്... നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട. എല്ലാം നമ്മുടെ നല്ലതിന് വേണ്ടിയാണ്. അറിയാം ഡിയോൺ. ഡിയോൺ ആലോചനയോടെ സെറ്റിയിലേക്ക് അമർന്നിരുന്നു. താൻ വിചാരിച്ചത് പോലെയൊക്കെ നടക്കുന്നുണ്ട് ഒരിക്കലും മിഴിയെ ചതിക്കണമെന്ന ലക്ഷ്യത്തോടെയല്ല ,താൻ മിഴിയോട് സ്നേഹമാണെന്ന് ഭാവിച്ചത് തനിക്ക് ഈ ലോകത്തിലെ ഏറ്റവും ഇഷ്ടം തന്റെ ഭാര്യ അലീനയെയാണ് തങ്ങളുടെ വിവാഹം കഴിഞ്ഞ് രണ്ടാമത്തെ വർഷമാണ്, അവളുടെ യൂട്രസ് നീക്കം ചെയ്യേണ്ടി വന്നത്.ഗർഭാശയ മുഴകൾ കാരണം ഹിസ്ട്രക്ടമി ചെയ്യേണ്ടതായി വന്നു ഇനിഒരിക്കലും ഒരു അമ്മയാവാൻ കഴിയില്ലെന്ന ദുഃഖം അവൾക്ക് സഹിക്കാനായില്ല. കൃത്രിമ ഗർഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ ജനിപ്പിക്കണം എന്ന തോന്നൽ ഉണ്ടായത് അങ്ങനെയാണ്. അവൾക്ക് തന്റെ ഒരു കുഞ്ഞിനെ കിട്ടിയാൽ മതിയായിരുന്നു. ഡിയോണിന്റെ ഒരു കുഞ്ഞിനെ തനിക്ക് വളർത്തണമെന്ന് അവൾ എപ്പോഴും പറയും.അവൾ അത്രമാത്രം എന്നെ സ്നേഹിക്കുന്നുണ്ടായിരുന്നു തന്റെ ബീജവും മറ്റൊരു സ്ത്രീയുടെ അണ്ഡവുമായി കൃത്രിമബീജ സങ്കലനത്തിലൂടെ , ഒരു സ്ത്രീ ഗർഭിണി ആയതാണ്. പക്ഷെ മൂന്നാമത്തെ മാസം അബോർഷനായി. അതോടെ അലീന കാനഡയിലേക്ക് പോയി. പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയിൽ നാച്ചുറൽ പ്രൊസ്സസിങ്ങിലൂടെ ഒരു കുഞ്ഞ് ജനിച്ചിരുന്നെങ്കിൽ എന്ന് അങ്ങനെയാണ് തനിക്ക് തോന്നിയത്. തന്റെ രക്തത്തിൽ പിറന്ന,കാണാൻ അതീവ സൗന്ദര്യമുള്ള ഒരു കുഞ്ഞിനെ ഭാര്യക്ക് കൊടുക്കണം. അവൾ കാനഡയിൽ നിന്ന് തിരികെ വരുമ്പോൾ, ആ കൈയിലേക്ക് തന്റെ കുഞ്ഞിനെ വച്ച് കൊടുക്കണം. പിന്നെ ഞങ്ങൾ രണ്ടാളും,ഞങ്ങളുടെ സർവ്വവും നൽകി ആ കുഞ്ഞിനെ വളർത്തും. മിഴിയെ പോലെ അതീവ സുന്ദര്യമുള്ള ഒരു കുഞ്ഞിനെ വേണം. താൻ ചെയ്യുന്നത് തെറ്റാണെന്ന് തനിക്കറിയാം പക്ഷെ ഇതല്ലാതെ മറ്റൊരു മാർഗ്ഗമില്ല. മിഴിയെ രഹസ്യമായി താലി കെട്ടുന്നു. ഗർഭിണിയാക്കുന്നു. വളരെ രഹസ്യമായി താമസിപ്പിക്കുന്നു. തന്റെ കസിൻ ഷൈനി ഗൈനകോളജിസ്റ്റാറ്റണ്. അവരുടെ ഹോസ്പിറ്റലിൽ വച്ച് കുഞ്ഞ് ജനിച്ചു കഴിയുമ്പോൾ,കുഞ്ഞ് മരണപ്പെട്ടു എന്ന് വരുത്തി തീർക്കുന്നു. ശേഷം കുഞ്ഞുമായി താൻ പോകുന്നു. മിഴി അവളുടെ ജീവിതവുമായി ജീവിക്കട്ടെ. എന്ന് വച്ച് മിഴിയെ താൻ ചതിക്കുന്നൊന്നും ഇല്ല. താൻ ഒരു സിനിമ നിർമ്മിക്കുന്നു. മിഴിയെ അതിൽ നായിക ആക്കുന്നു,അതിനായി എത്ര കോടികൾ വേണമെങ്കിലും താൻ ചിലവാക്കും. ഉറപ്പായും പിന്നീട് അവൾക്ക് കൈയ് നിറയെ അവസരങ്ങൾ ലഭിക്കും അതിനുള്ള കഴിവ് അവൾക്കുണ്ട്. അവൾ പിന്നെ അതിന്റെ തിരക്കിൽ ആയിക്കോളും. അപ്പോഴേക്കും തന്നോടുള്ള സ്നേഹമൊക്കെ കുറയും, ആ സമയത്ത് ഒരു ബ്രേക്ക്‌അപ്പ് സംഭവിച്ചാലും അതവളെ വിഷമിപ്പിക്കില്ല. അവളുടെ കണ്ണുനീരും തന്റെ ജീവിതത്തിൽ ഉണ്ടാവില്ല. ശേഷം താൻ പോകും തന്റെ കുഞ്ഞിന്റെയും അലീനയുടെയും കൂടെ കൊതിതീരെ ജീവിക്കും. അതിന് വേണ്ടിയാണ് മിഴിയോട് സ്നേഹം ഭാവിക്കുന്നത്. അല്ലാതെ അവളുടെ മേനി മോഹിച്ചിട്ടല്ല. ഇപ്പോൾ താൻ കരുതിയത് പോലെ ഒക്കെ നടക്കുന്നുണ്ട്. അല്ലെങ്കിലും ചില നേട്ടങ്ങൾ നമ്മൾ സ്വയം കഷ്ടപ്പെട്ട് സ്വന്തമാക്കണം. പണ്ടുള്ളവർ പറയാറുണ്ട് കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന്. തന്റെ കാലശേഷം തന്റെ കുടുംബം നിലനിർത്താൻ, തന്റെ സ്വത്തുക്കൾക്ക് അവകാശിയാവാൻ തന്റെ രക്തതത്തിൽ തന്നെ പിറന്ന കുഞ്ഞ് വേണം. ആ കുഞ്ഞിനെ അലീനയും താനും ചേർന്ന് വളർത്തണം ആ ഒരൊറ്റ ലക്ഷ്യമേ തനിക്കുള്ളൂ.. ബാക്കിയുള്ള എല്ലാ നേട്ടങ്ങളും കരസ്ഥമാക്കിയ ആളാണ്‌ താൻ. ഇനിയീ ഒരൊറ്റ ലക്ഷ്യമേ തനിക്കുള്ളൂ... അയാൾ ഫോൺ എടുത്തു. അലീനയുടെ ഫോട്ടോയിലേക്ക് നോക്കി. ആപ്പിൾ കവിളുകളുള്ള അപ്സര സുന്ദരിയാണ് തന്റെ ഭാര്യ. നിന്നെ കാണാൻ കൊതിയാകുന്നു പെണ്ണെ, പക്ഷെ വെറുതെ നിന്നെ കാണാൻ വരില്ല. വരുമ്പോൾ എന്റെ ചോരക്കുരുന്നും കൈയിൽ ഉണ്ടാകും. അതാണ് നിനക്കുള്ള എന്റെ സമ്മാനം.... അയാൾ അവളുടെ ഫോട്ടോയിൽ ചുംബിച്ചു. 🍀🍀🍀🍀🍀 മിഴി ഡാഡിയുടെ മുന്നിൽ ചെന്നു നിന്നു ഒത്ത ഉയരവും വണ്ണവും ഉള്ള അറുപതുകാരനാണ് അവളുടെ ഡാഡി. ഡാഡി.... അവൾ വിളിച്ചു. എന്താ മോളെ..? എനിക്ക്.... എനിക്ക്.... എന്താ ഒരു പരുങ്ങൽ? എന്താ മോൾക്ക് ഡാഡിയോട് പറയാനുള്ളത്. എനിക്ക് ഡിവോഴ്സ് വേണം ഡാഡി.എനിക്ക് ആകാശിനൊപ്പം ജീവിക്കാൻ കഴിയില്ല ഇതെന്താ... മോളെ ഈ പറയുന്നത്? അവനെപ്പോലെ ഒരു നല്ല മനുഷ്യനെ വേണ്ടെന്ന് വയ്ക്കാൻ മാത്രം എന്ത് കുഴപ്പമാണ് ജീവിതത്തിൽ ഉണ്ടായത് ? ആകാശ് എന്നെ...അവൾ പകുതിയിൽ നിർത്തി. അവൻ എന്ത് ചെയ്തു ? എന്നെ ശരീരികമായി ചൂഷണം ചെയ്യുന്നുണ്ട് എന്താ... ???? ഇതിൽ കൂടുതൽ ഒരു മകൾക്കു ഡാഡിയോട് തുറന്ന് പറയാൻ ആവില്ല. അവൾ തലകുനിച്ചു. എനിക്ക് അയാളെ വേണ്ടാ. ഡാഡിക്ക് മനസ്സിലായി മോളെ, ആകാശിന് അങ്ങനെ സ്വഭാവമുണ്ടെന്നു വിശ്വസിക്കാൻ ആകുന്നില്ല .. അവൻ ഒരു പകൽ മാന്യൻ മാത്രം ആയിരുന്നോ? ഡാഡിക്ക് തെറ്റ് പറ്റിയോ? ഡാഡി ...ഞാൻ അയാളോട് പറഞ്ഞു ഡിവോഴ്സ് വേണമെന്ന്പറഞ്ഞു. ഉം... അയാൾ അമർത്തി മൂളി. ഞാൻ എന്റെ കരിയറിൽ കൂടുതൽ ശ്രദ്ദിക്കാൻ പോകുന്നു ഡാഡി. ഇങ്ങനൊരാൾക്കൊപ്പം ജീവിതം നശിപ്പിക്കാൻ ഞാൻ ഒരുക്കമല്ല. ഉം... മോളാണ് ശരി. അയാൾ അവളുടെ തോളിൽ തട്ടി. അല്ലെങ്കിലും മിഴി നല്ല ബോൾഡ് ആയ പെൺകുട്ടിയാണ്. താൻ തിരക്കേറിയ ബിസിനസ്സ്മാനായിരുന്നു, നാട്ടിലും വിദേശത്തുമായി തന്റെ ബിസിനസ്സ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്തുയർത്തിയിട്ടുണ്ട്, താൻ എപ്പോഴും അതിന്റെ തിരക്കിൽ ആയിരുന്നു. അപ്പോഴെല്ലാം അവൾ അവളുടെ കാര്യങ്ങളൊക്കെ സ്വയമാണ് ചെയ്തിരുന്നത്. ഈ ചെറുപ്രായത്തിൽ അവൾ ഇന്ത്യയിലെ ഒട്ടു മിക്ക സ്ഥലങ്ങളിലും പോയിട്ടുണ്ട്. നാലോ അഞ്ചോ വിദേശ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട് സ്വയം ജീവിക്കാൻ,സന്തോഷിക്കാൻ അവൾക്കറിയാം. മറ്റന്നാൾ താൻ വിദേശത്തേക്ക് പോകും, അവളുടെ കാര്യങ്ങൾ അവൾ മാനേജ് ചെയ്തോളും. താൻ സത്യത്തിൽ ഒരു പിശുക്കാനായ മനുഷ്യനാണ്.പണത്തിന്റെ വില നന്നായി അറിയാവുന്നതു കൊണ്ട് ഒന്നും പാഴാക്കാറില്ല. കുറച്ച് അറിവായപ്പോൾ മുതൽ,അവളുടെ കാര്യങ്ങൾക്കുള്ള പണം അവൾ തന്നെ ഉണ്ടാക്കുന്നുണ്ട്. ഫാഷൻ ലോകത്തിലെ തിളങ്ങുന്ന മുത്താണ് അവൾ. ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ അവൾ സ്വയം എടുത്തു കഴിഞ്ഞു. അതാണ് അതിന്റെ ശരി. ആകാശിനെ പോലെ ഒരുവനോടൊപ്പം മകളെ വിവാഹം കഴിപ്പിച്ചത് തെറ്റായി പോയി. ആഹ് സാരമില്ല.... ഞാൻ എന്തിനും മോളോടൊപ്പമുണ്ട്. അയാൾ അവളുടെ തോളിൽ പിടിച്ചു. 🍀🍀🍀🍀🍀 രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഡാഡി വിദേശത്തേക്ക് പോയി. അവൾ നേരെ ഡിയോണിന്റെ ഫ്ലാറ്റിലേക്ക് ചെന്നു. അങ്ങനെ നമ്മൾ പ്ലാൻ ചെയ്തത് പോലെ എല്ലാം നടന്നു.ഞാൻ ഡാഡിയോട് കാര്യങ്ങൾ പറഞ്ഞു. ഡാഡി തിരിച്ചു പോയി.ഇനി രണ്ട് മൂന്ന് മാസം കഴിയാതെ വരില്ല. അപ്പോൾ ഇന്ന് മുതൽ നമ്മൾ ഒരുമിച്ച് അല്ലേ? അയാൾ സന്തോഷത്തോടെ ചോദിച്ചു. അതെ. ആകാശ്? ആകാശ് അയാളുടെ വീട്ടിലേക്ക് പോയി. ഡിയോൺ മുറിയിലേക്ക് പോയി. അലമാര തുറന്ന് ഒരു താലി പുറത്തെടുത്തു. മിഴിയുടെ കണ്ണുകൾ തിളങ്ങി. ഇനി മുതൽ നമ്മൾ ഒന്നാണ്. അയാൾ അതവളുടെ കഴുത്തിലേക്കു കെട്ടി. 🍀🍀🍀🍀🍀 തുടരും. കണ്ണൂർകാരൻ ❤️❤️❤️❤️ #✍ തുടർക്കഥ #💞 പ്രണയകഥകൾ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ #📙 നോവൽ
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
24 likes
1 share