𝓡𝓪𝓳𝓪𝓶𝓸𝓷𝔂
809 views • 14 days ago
ചെറിയമത്തി കിട്ടിയോ ? എന്നാൽ അച്ചാർ ഇട്ടാലോ ?
😋😋😋😋😋😋
മത്തി ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. മീൻ കഴിക്കുന്നവരിൽ പലരും മത്തിയോട് ആണ് പ്രിയം കാണിക്കാറുള്ളത്. അത് മാത്രമല്ല, ഇവ പ്രോട്ടീനിന്റെ കലവറ കൂടിയാണ്. മീൻ കറിവച്ചും പൊരിച്ചും പീരവച്ചുമൊക്കെ ആണ് കഴിക്കാറുള്ളത്. പക്ഷേ ഒരേ രീതിയിൽ കഴിച്ച് മടുത്തോ ? എന്നാൽ ഇന്ന് മത്തി കൊണ്ട് അച്ചാർ ഉണ്ടാക്കിയാലോ ?
അവശ്യ ചേരുവകൾ:-
ചെറിയമത്തി – അര കിലോ
പച്ച കുരുമുളക് അരച്ചത്- 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നല്ലെണ്ണ – ആവശ്യത്തിന്
കടുക് – ഒരു ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് – ഒരു ബൗൾ
ഇഞ്ചി അരിഞ്ഞത് – 2 ടീസ്പൂൺ
പച്ചമുളക് – 3 എണ്ണം
കശ്മീരി മുളക്പ്പൊടി – 1 ടേബിൾ സ്പൂൺ
ഉലുവപ്പൊടി – 1 ടീസ്പൂൺ
കായപ്പൊടി – ഒന്നര ടീസ്പൂൺ
വിനാഗിരി – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം:-
ചെറിയമത്തി വെട്ടി കഴുകി വൃത്തിയാക്കി എടുത്തശേഷം അതിലേക്ക് പച്ചകുരുമുളകും ആവശ്യത്തിനുള്ള ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് അഞ്ച് മിനിറ്റ് നേരം മസാല പിടിക്കുവാനായി മാറ്റി വയ്ക്കാം. ഒരു പാനിൽ ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് മീൻ വറുത്തു കോരി എടുക്കാം. നല്ലവണ്ണം മൊരിച്ച് എടുക്കണം. പാൻ മൂന്ന് മിനിറ്റ് നേരം അടച്ച് വയ്ക്കാവു ന്നതുമാണ്. ഇത് ടിഷ്യൂ പേപ്പർ വിരിച്ച പാത്രത്തിലേക്ക് കേരിയെടുത്തിടാം. ശേഷം മീൻ വറുത്ത അതേ എണ്ണയിലേക്ക് കടുക് ചേർത്ത് പൊട്ടിക്കാം, അതിലേക്ക് വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഇഞ്ചി ചെറുതായി അരിഞ്ഞതും പച്ചമുളക് അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റി എടുക്കാം.
ഗ്യാസ് ഓഫ് ചെയ്ത ശേഷം അതിലേക്ക് ആവശ്യത്തിനുള്ള കറിവേപ്പിലയും കശ്മീരി മുളക്പ്പൊടിയും മഞ്ഞപ്പൊടിയും ഉലുവപ്പൊടിയും ഗ്രേവിയ്ക്ക് അനുസരിച്ച് ഉപ്പും കായപ്പൊടിയും ചേർത്ത് വറുത്ത മത്തിയും ചേർത്ത് നന്നായി യോജിപ്പിക്കാം. സ്റ്റൗ ഓണാക്കി നല്ലവണ്ണം ചൂടാക്കി കുറുക്കിയെടുക്കാം. ശേഷം വിനാഗിരി ചേർത്ത് മിക്സ് ചെയ്ത് സ്റ്റൗ ഓഫാക്കണം. തണുത്തതിന് ശേഷം അടപ്പ് മുറുക്കമുള്ള കുപ്പിയിലാക്കി സൂക്ഷിക്കാം.
😋😋😋😋
#ചെറിയ മത്തി അച്ചാർ 😋😋😋 #പാചകം paachakam #രുചി #പാചകം മത്തി
6 likes
8 shares