Jyothy
977 views • 24 days ago
#👩🍳 പാചകലോകം
+-------+------+------+-------+
_*🌶️ ഇന്നത്തെ പാചകം 🍳*_
*ചക്കക്കുരു ലഡ്ഡു*
+-----+-----+-----+------+-----+
```ചക്കപ്പഴം പോലെ തന്നെ രുചികരവും പോഷകസമ്പന്നവുമാണ് ചക്കക്കുരുവും. ചക്ക ധാരാളം കിട്ടുന്ന സമയമാണിത്. അതിനാൽ ചക്കക്കുരു ചേർത്ത വ്യത്യസ്തമായ കറികളും തീൻമേശയിലെ സ്ഥിരം സാന്നിധ്യമാണ്. എങ്കിലും കുറെയധികം ചക്കക്കുരു ഉണ്ടെങ്കിൽ അത് വെറുതെ കളയേണ്ടി വരാറുണ്ടോ?. എന്നാലിനി അതിൻ്റെ ആവശ്യമില്ല. ഏവർക്കും ഇഷ്ട്ടപ്പെടുന്ന തരത്തിൽ ഒരു പലഹാരം തയ്യാറാക്കി നോക്കൂ. ചക്കക്കുരു കൊണ്ടുള്ള ലഡ്ഡു കഴിച്ചിട്ടുണ്ടോ?. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരടിപൊളി പലഹാരമാണിത്. ```
________________________
*ചേരുവകൾ*
________________________
_ചക്കക്കുരു - ഏതാണ്ട് 20 എണ്ണം_
_ശർക്കര - 200 ഗ്രാം_
_കശുവണ്ടി - ഒരു പിടി_
_കടല- ഒരു പിടി_
_തേങ്ങ - 2 ടേബിൾ സ്പൂൺ_
_ഏലക്ക - കുറച്ച്_
________________________
*തയ്യാറാക്കുന്ന വിധം*
________________________
```അടികട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് ചക്കക്കുരു ഇട്ട് വറുത്തു മാറ്റി വെക്കുക.
അൽപ്പം കശുവണ്ടി, കടല എന്നിവയും ഇങ്ങനെ വറുത്തെടുക്കുക.
വറുത്തെടുത്ത ചക്കക്കുരുവും, കടലയും, കശുവണ്ടിയും പൊടിച്ചെടുക്കുക.
അൽപ്പം തേങ്ങ ചിരകിയതും ഏലക്കയും പൊടിച്ച് അതിലേക്കു ചേർക്കുക.
മധുരത്തിന് ആവശ്യമായ ശർക്കര പൊടിച്ചെടുത്ത് ഇതിലേക്കു ചേർത്തിളക്കി കൈകൊണ്ട് ഉരുട്ടിയെടുക്കാം.
നമ്മുടെ ചക്കക്കുരു ലഡ്ഡു റെഡി.. ```
+------+--------+------+------+
13 likes
8 shares