#👩🍳 പാചകലോകം
+------+------+------+-------+------+--------+
_*🌶️ ഇന്നത്തെ പാചകം 🍳*_
*മസാല ബ്രഡ്*
+------+------+------+-------+------+--------+
```വളരെ എളുപ്പത്തിൽ ബ്രേക്ക്ഫാസ്റ്റ് തട്ടിക്കൂട്ടി തയ്യാറാക്കി കഴിക്കാം എന്നതിനാൽ ബ്രെഡ് ഇപ്പോൾ അടുക്കളയിലെ സ്ഥിര സാന്നിധ്യമായി കാണുമല്ലോ?. ടോസ്റ്റ് ചെയ്ത് അല്ലെങ്കിൽ ജാമിനൊപ്പം, അതുമല്ലെങ്കിൽ സാൻവിച്ച്, ഇങ്ങനെ പോകുന്ന ബ്രേക്ക്ഫാസ്റ്റ് റെസിപ്പികൾ. ഇവയൊക്കെ എന്നും കണ്ടും കേട്ടും മടുത്തു തുടങ്ങിയില്ലേ? എങ്കിലിനി ഒരു വെറൈറ്റി റെസിപ്പി ട്രൈ ചെയ്യൂ. ബ്രെഡിനൊപ്പം സവാളയും തക്കാളിയും കൂടി ചേർത്ത് മസാല ബ്രെഡ് പാകം ചെയ്യാം.```
______________________________
*ചേരുവകൾ*
______________________________
_ബ്രെഡ് - 5 എണ്ണം_
_തക്കാളി - ഒരെണ്ണം_
_സവാള - ഒരെണ്ണം_
_ഉപ്പ് - ആവശ്യത്തിന്_
_മുളകുപൊടി - 2 ടീസ്പൂൺ_
_മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ_
_ഗരംമസാല - ഒരു ടീസ്പൂൺ_
______________________________
*തയ്യാറാക്കുന്ന വിധം*
______________________________
```നാലോ അഞ്ചോ ബ്രെഡ് ചെറിയ കഷ്ണങ്ങളായി ചതുരത്തിൽ മുറിക്കാം.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാക്കാം.
അതിലേക്ക് എണ്ണ ഒഴിക്കാം. ചെറുതായി അരിഞ്ഞ സവാളയും തക്കാളിയും ചേർത്തു വഴറ്റാം.
എരിവിനനുസരിച്ച് മുളകുപൊടി, അൽപം മഞ്ഞൾപ്പൊടി, ഗരംമസാല എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
ബ്രെഡ് കഷ്ണങ്ങൾ അതിലേക്കു ചേർത്തിളക്കാം.
അടുപ്പണച്ച് ചൂടോടെ വിളമ്പി കഴിച്ചോളൂ.```
+------+------+------+------+------+--------+