#💪🏻 സിപിഐഎം #ജനകീയ സർക്കാർ♥️♥️♥️ #ജനകീയ സർക്കാർ മുന്നോട്ട് ❤️❤️❤️
"അടച്ചുറപ്പുള്ള വീട് എന്നത് പലർക്കും ഒരു മനുഷ്യായുസ്സ് നീണ്ട കഠിന പ്രയത്നങ്ങളുടെ ആകത്തുകയാണ്. എന്നിട്ടും ആ സ്വപ്നം പൂർത്തിയാക്കാനാകാതെ പോകുന്നവർ ധാരാളമുണ്ട്. ഭവനരഹിതരില്ലാത്ത സുന്ദരകേരളമെന്ന എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന് കരുത്തു പകർന്നുകൊണ്ട് 394 കുടുംബങ്ങൾക്ക് ഫ്ലാറ്റ് സമുച്ചയമൊരുക്കിയിരിക്കുകയാണ് കൊച്ചി കോർപ്പറേഷനും കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡും. 85.75 കോടി രൂപ ചെലവിൽ ഒരുക്കിയിരിക്കുന്ന ഇരട്ട ഫ്ലാറ്റ് സമുച്ചയം ഈ വരുന്ന സെപ്തംബർ 27 ന് കൈമാറുകയാണ്. 394 കുടുംബങ്ങൾക്ക് ഇനി കൊച്ചി നഗരത്തിലുള്ള ഫ്ലാറ്റിന്റെ സുരക്ഷിതത്വത്തിലിരുന്ന് ജീവിത സ്വപ്നങ്ങൾ നെയ്തെടുക്കാം. എല്ലാവരെയും ചേർത്തുനിർത്തിക്കൊണ്ട് കരുതലിന്റെ സ്പർശമുള്ള വികസനപാതയിൽ കേരളം മുന്നേറുകയാണ്. മാനവികതയുടെ ഈ ഉന്നത മാതൃക നമുക്ക് കൂടുതൽ ശക്തിപ്പെടുത്താം"