𝓡𝓪𝓳𝓪𝓶𝓸𝓷𝔂
551 views • 4 days ago
നല്ല നാടന്‍ രുചിയില്‍ എരിവൂറും ഞണ്ട് മസാല ഉണ്ടാക്കാന്‍ ഒരു എളുപ്പവഴി പറഞ്ഞുതരട്ടെ ?
😋😋😋😋😋😋
നല്ല നാടന്‍ രുചിയില്‍ എരിവൂറും ഞണ്ട് മസാല ഉണ്ടാക്കാന്‍ ഒരു എളുപ്പവഴി പറഞ്ഞുതരട്ടെ ? കിടിലന്‍ രുചിയില്‍ ഞണ്ട് മസാല തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍:-
😋😋😋
ഞണ്ട്- ഒരു കിലോ
മുളകുപൊടി- ഒന്നര ടീസ്പൂണ്‍
മല്ലിപ്പൊടി- രണ്ടര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
കുരുമുളകുപൊടി- ഒരു ടീസ്പൂണ്‍
ജീരകപ്പൊടി- ഒരു ടീസ്പൂണ്‍
കറുവപ്പട്ട- ഒന്ന്
ഗ്രാമ്പൂ- രണ്ട്
കറിവേപ്പില, ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- 50 മില്ലി ലിറ്റര്‍
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍
ചെറിയുള്ളി- 200 ഗ്രാം
തക്കാളി- രണ്ട്
പച്ചമുളക്- അഞ്ച്
തയ്യാറാക്കുന്ന വിധം:-
😋😋😋😋
അരടീസ്പൂണ്‍ കുരുമുളകും രണ്ട് ടീസ്പൂണ്‍ മല്ലിപ്പൊടിയും ഒരു കഷണം ഇഞ്ചി, വെളുത്തുള്ളി, അര ടീസ്പൂണ്‍ വീതം ജീരകവും പെരുംജീരകവും വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി മിക്‌സിയില്‍ അരച്ചെടുക്കുക
ഞണ്ട് നന്നായി കഴുകി വൃത്തിയാക്കി വെള്ളം തോരാന്‍ വയ്ക്കുക
ചട്ടിയില്‍ എണ്ണയൊഴിച്ച് ഗ്രാമ്പൂ, പട്ട്, ചെറിയ ഉള്ളി, തക്കാളി എന്നവ ഇട്ട് വഴറ്റുക
അതിലേക്ക് പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഖറിവേപ്പില എന്നിവ ചേര്‍ത്ത് അടിക്കുപിടിക്കാതെ ഇളക്കുക
ശേഷം പൊടികളെല്ലാം ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ കരിയാതെ ഇളക്കിക്കൊടുക്കുക.
നല്ലതുപോലെ വഴണ്ടുകഴിഞ്ഞാല്‍ തയ്യാറാക്കിയ മസാല ചേര്‍ത്ത് ഇളക്കുക
ഇതിലേക്ക് ഞണ്ട് ഇട്ട് ഉടയാത്ത രീതിയില്‍ പതിയെ ഇളക്കി കൊടുക്കുക
അതിലേക്ക് അരക്കപ്പ് വെള്ളമൊഴിച്ച് വേവിക്കുക
അത് തിളച്ച് തുടങ്ങുമ്പോള്‍ ഉപ്പിടുക.
വെള്ളം വറ്റിക്കഴിഞ്ഞാന് മറ്റൊരു പാനില്‍ ചെറിയ ഉള്ളി, കറിവേപ്പില, രണ്ട് വറ്റല്‍ മുളക് എന്നിവ താളിച്ച് ചേര്‍ക്കുക.
😋😋😋😋
#ഞണ്ട് മസാല😋😋😋 #രുചി #പാചകം #പാചകം paachakam
11 likes
13 shares