𝓡𝓪𝓳𝓪𝓶𝓸𝓷𝔂
609 views • 6 days ago
*വന്ന വെയിലൊക്കെ ഇപ്പോൾ മായും; സംസ്ഥാനത്ത് ഈ ജില്ലകളിൽ യെല്ലോ അലർട്ട്*
🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️
സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കൊല്ലം, *പത്തനംതിട്ട,* കോട്ടയം, ഇടുക്കി ജില്ലകളിലും naale *പത്തനംതിട്ട,* ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
*അറബിക്കടലിൽ രൂപംകൊണ്ട ‘ശക്തി’ ചുഴലിക്കാറ്റ് തീരങ്ങളിലേക്ക് നീങ്ങുകയാണെന്നും ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.* മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ജാഗ്രതാ മുന്നറിയിപ്പുകൾ ഇപ്പോൾ നൽകിയിരിക്കുന്നത്. മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗതയിൽ വരെ അതിശക്തമായ കാറ്റ് ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തി ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കായി തീരദേശ ജില്ലകളോട് സജ്ജമാക്കാൻ മഹാരാഷ്ട്ര, ഗുജറാത്ത് സർക്കാരുകൾ കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
🌧️🌧️🌧️🌧️🌧️
#ഫ്ലാഷ് ന്യൂസ് 📯📯📯 #ഇന്നത്തെ പ്രധാന വാർത്തകൾ #കാലാവസ്ഥ 🌧️🌧️🌧️
7 likes
7 shares