ഷാൻ ✍🏻
ShareChat
click to see wallet page
@454579941
454579941
ഷാൻ ✍🏻
@454579941
എന്നെ തിരക്കി ആരും ib യിലോട്ട് വരണ്ടാ..🙏🏻
ചേച്ചിയെ പെണ്ണുകാണാനവർ വന്നപ്പോഴാണു ഞാനവനെ ആദ്യമായി കാണുന്നത്.ഇരുനിറമുളള ഉരുണ്ടൊരു പയ്യൻ.അവന്റെ ആദ്യനോട്ടത്തിലെ എനിക്കെന്തോ വശപ്പിശകു തോന്നി… ചേച്ചിയെ പെണ്ണുകാണാൻ വന്നവരവളെ കണ്ടിട്ടു പോയാൽപ്പോരെ എന്നെയെന്തിനാ അയാൾ സൂക്ഷിച്ചു നോക്കുന്നത്..എന്റെ ചിന്തകൾ പലവിധമായി..എന്തിനുമേതിനും കുറ്റങ്ങൾ കണ്ടുപിടിക്കുകയെന്നതുതന്നെ എന്റെയൊരു ഹോബിയാണു..എത്ര ശ്രമിച്ചിട്ടു അതുമാത്രം മാറ്റാൻ കഴിഞ്ഞില്ല.. അമ്മയെപ്പോഴും പറയാറുണ്ടിത് ” ഡീ പെണ്ണേ വല്ലയിടത്തും ചെന്നുകയറണ്ട പെണ്ണാണുനീ.അടങ്ങിയൊതുങ്ങി മര്യാദക്കു നടന്നില്ലെങ്കിൽ വളർത്തുന്ന മാതാപിതാക്കൾക്ക് ആണതിന്റെ തട്ടുകേട്..നീയതു മറക്കരുത് പെണ്ണേ” “അമ്മയൊന്നു പോയേന്നു ഞാൻ ദേഷ്യപ്പെടുമ്പോഴേക്കും ചേച്ചി ചാടിക്കടിക്കാൻ വരും.. ” നീയെന്തിനാടീ അമ്മയെ വഴക്കു പറയുന്നത്..അമ്മ പറഞ്ഞതുനിന്റെ നല്ലതിനു വേണ്ടിയാണ് ” ചേച്ചീടെ സൈഡുപിടുത്തം കൂടിയായപ്പോഴെനിക്കാകെ വിറഞ്ഞുകയറി “ഓ ഒരുമര്യാദക്കാരി വന്നിരിക്കുന്നു..എന്നെക്കൊണ്ടൊന്നും പറയിക്കരുത്” അങ്ങനെ ഒന്നുംരണ്ടും പറഞ്ഞിട്ടു ഞങ്ങളു തമ്മിൽ കൂട്ടത്തല്ലാകും..ഒടുക്കമമ്മയുടെ ചൂലുംകെട്ടുപ്രയോഗം നടക്കുമ്പോളേക്കും ഞാനോടി രക്ഷപ്പെട്ടിരിക്കും..അവസാനം അടിമുഴുവൻ അമ്മയെ സപ്പോർട്ടു ചെയ്തവൾ തന്നെവാങ്ങിക്കൂട്ടും.. അങ്ങനെ ഞങ്ങളുടെ തമ്മിൽത്തല്ലുമായി സ്നേഹത്തോടെ മുന്നോട്ടു പോകുമ്പോഴാണു ഇടിത്തീപോലെയാ വാർത്ത ശ്രവിച്ചത്.ചേച്ചിയെ പെണ്ണുകാണാനിന്നൊരു കൂട്ടരുവരുമത്രേ.പപ്പായുടെ പ്രഖ്യാപനം പെട്ടന്നായതിനാൽ അവൾക്കൊഴിഞ്ഞു മാറാനും കഴിഞ്ഞില്ല.. അവളാകെ വെളറിപിടിച്ചു നടക്കുമ്പോൾ ഞാനുളളുകൊണ്ടു സന്തോഷിച്ചു..എന്തായാലുമൊരു ശല്യമൊഴിവാകും‌.എനിക്കിവിടെ കുറച്ചുനാളുകൂടി ഒറ്റപ്പൂരാടമായി കഴിയാം.. ചേച്ചിയെ പെണ്ണുകാണാൻ വന്നപയ്യൻ മിലട്ടറിക്കാരനായിരുന്നു.കൂടെവന്നയാളു പോലീസുകാരനും.അയാളാണെന്നെ സൂക്ഷിച്ചു നോക്കിയത്…വഷളൻ പോലീസ്.കണ്ണെപ്പെഴും കുറുക്കന്റെ കൂട്ടുകോഴിക്കൂട്ടിൽ തന്നെയാണ്.. ചേച്ചി ചായയുമായി പോയപ്പോളവൾക്കൊരു കൂട്ടായി അമ്മയെന്നെയും തള്ളിവിട്ടു..എന്റെ കയ്യിലുമൊരു കപ്പുചായ തന്നയച്ചു. “ദുഷ്ടത്തളള” ഞാൻ മനസ്സിൽപ്പറഞ്ഞു.. മിലട്ടറിക്കാരനവൾ ചായകൊടുത്തപ്പോൾ ഞാൻ പോലീസുകാരനു ചായ കൊടുത്തു.. ചായക്കപ്പു നീട്ടുമ്പോളാ വഷളൻപോലീസ് വിരലുകളാലെന്റെ കയ്യിലു സ്പർശിച്ചു. ശരിക്കും തനിവളഷൻ ..അയാളു വീണ്ടും ശ്രദ്ധിക്കുന്ന തു കണ്ടപ്പോൾ ഞാൻ പല്ലിളിച്ചു കാണിച്ചു.അന്നേരമയാളുടെ മുഖത്തെഭാവം നിന്നെ കാണിച്ചു തരാമെടിപെണ്ണേ എന്നായിരുന്നു.. അവരു പോയിക്കഴിഞ്ഞിട്ടു ചേച്ചി കല്യാണമൊഴിവാക്കാനായി കരഞ്ഞു വഴക്കിടുന്നതു കണ്ടപ്പോളെനിക്കു ചിരിയാണു വന്നത്.അവൾക്കങ്ങനെ തന്നെവേണം.. ചേച്ചീടെ വിവാഹനിശ്ചയമെല്ലാം പെട്ടന്നായിരുന്നു.പോലീസുകാരനും വീട്ടുകാരും കല്യാണനിശ്ചയത്തിൽ പങ്കെടുത്തുവെന്ന് അമ്മ പറഞ്ഞു.ചെറുക്കന്റെ വീടിനടുത്തുളള ഏതോ ആഡിറ്റോറുയത്തിലായിരുന്നു ചടങ്ങുകളെല്ലാം നടന്നത്… കല്യാണ ദിവസമടുക്കുന്തോറും ചേച്ചിയതിനോടു പൊരുത്തപ്പെട്ടു വന്നു… അവളെകാണാൻ മിലട്ടറിക്കാരന്റെ വീട്ടുകാരോടൊപ്പം പോലീസ്കുടുംബവും വന്നു.. പോലീസുകാരന്റെയമ്മയും സഹോദരിയുമെന്നെ ആപാദചൂഡമൊന്നൊഴിഞ്ഞു നോക്കി.എന്തോകണ്ടു സംതൃപ്തി വന്നതുപോലെയാമ്മ വന്നെന്നെ കെട്ടിപ്പിടിച്ചെന്നെ ചേർത്തുനിർത്തി… ചേച്ചിക്കു കല്യാണഡ്രസും ആഭരണങ്ങളുമെടുക്കാനായി എന്നെയും അച്ഛനുമമ്മയും കൂടെക്കൂട്ടി… കല്യാണസാരിയും തുണികളും ആഭരണങ്ങളുമെല്ലാം എനിക്കുവേണ്ടിയുമെടുത്തു.. എന്തോ ആപത്തുമണത്ത ഞാനമ്മയെ ചോദ്യം ചെയ്തു… അപ്പോഴാണു ഞാൻ ഞെട്ടിത്തെറിച്ചത്.. പോലീസുകാരനെന്നെ പെണ്ണുകാണാനായി വന്നതാണത്രേ…ചുമ്മാതല്ല ഇവരൊന്നിനുമെന്നെ അടുപ്പിക്കാഞ്ഞെ.ഇപ്പോളല്ലേ എനിക്കു ചതി മനസ്സിലായത്.. അമ്മയെന്നെ തല്ലാനാായി ഓടിക്കുമ്പോഴെല്ലാം ഞാൻ വിളിച്ചു പറയും “എനിക്കാരാളെ ഇഷ്ടമാണു.എന്നെ തല്ലിയാൽ ഞാനയാളെ വിളിച്ചിട്ടു കൂടെയിറങ്ങി പോവുമെന്നു ഭീക്ഷണിപ്പെടുത്തും” ഞാൻ പറഞ്ഞാലതുകൂട്ട് ചെയ്യുമെന്നമ്മക്ക് അറിയാം.അമ്മയാണച്ഛനോടു പറഞ്ഞെനിക്കെതിരെ കരുക്കൾ നീക്കിയത്..സത്യത്തിൽ ഞാനാണിപ്പോൾ ട്രാപ്പിൽപ്പെട്ടു പോയത്..എന്തായാലും അവളു ഹാപ്പായായി.. ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒളിച്ചോടാമായിരുന്നെന്ന് ഞാൻ വെറുതെ ആഗ്രഹിച്ചു.കഷ്ടകാലത്തിനാരും ലൈനും തന്നതുമില്ല.ഉളളത് പൊളിഞ്ഞു പോവുകയും ചെയ്തു..എനിക്കാ വഷളൻ പോലീസിനെ ഇഷ്ടമായിരുന്നില്ല.ഒടുവിലച്ഛന്റെയും അമ്മയുടെയും അനുസരണക്കുട്ടിയായി ഞാൻമാറി.. നിശ്ചയിച്ച ശുഭമുഹൂർത്തത്തിൽ തന്നെ ഞങ്ങളുടെ വിവാഹം നടന്നു…ആകെയുള്ളൊരു ആശ്വാസം മിലട്ടറിക്കാരനും പോലീസുകാരനും തൊട്ടയൽവാസിയും ബന്ധുക്കളുമായിരുന്നു എന്നതാണ്. ആദ്യരാത്രിയിൽ തന്നെയെന്റെ തെറ്റിദ്ധാരണ മാറിക്കിട്ടി. വഷളൻ പോലീസെന്നു കരുതിയയാളു പാവമായിരുന്നു.എന്നെയദ്ദേഹം ഏതോ കല്യാണത്തിനു കണ്ടിഷ്ടം തോന്നിയിരുന്നു.ഞാനേതെന്ന് തിരക്കി നടക്കുമ്പോഴാണു ചേച്ചിയുടെ ആലോചനയുമായി വന്ന ബ്രോക്കറോടു കാര്യങ്ങൾ അവതരിപ്പിച്ചത്.അങ്ങനെയാണു എന്റെ പോലീസേട്ടനെന്നെ പെണ്ണുകാണാൻ വന്നത്.ഇതുകേട്ടപ്പോളെന്റെ ബാക്കിയുള്ള നീരസം കൂടിയെങ്ങോ പോയി മറഞ്ഞു.പാവത്തിനു മനസ്സിനു ഇഷ്ടപ്പെട്ട പെൺകുട്ടിയേ വിവാഹം ചെയ്യൂവെന്ന് നേരത്തെ ശപഥമുണ്ടത്രേ… എന്തായാലും മനസ്സുകൊണ്ടു ഞാനെന്റെ അച്ഛനുമമ്മക്കും നന്ദി പറഞ്ഞു..എന്നോടൊളിച്ചിട്ടാണെങ്കിലും ഈ മകൾക്കൊരു നല്ല ജീവിതം നൽകിയതിനു..ഞങ്ങളിന്നും ഹാപ്പിയായി ജീവിക്കുന്നു ട്ടാ” #📔 കഥ #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ
അനന്തു ..... നീ എന്നെ ഭാര്യയായി സ്വീകരിക്കുന്നതിന് മുൻപ് എന്നെക്കുറിച്ചു ചില കാര്യങ്ങൾ നീ അറിയാനുണ്ട്. ഓഫീസിലിരുന്ന് സംസാരിച്ചാൽ ശരിയാകില്ല. അതുകൊണ്ടാണ് ഇവിടെ ഇരുന്നു സംസാരിക്കാം എന്ന് പറഞ്ഞത് . അതിനെന്താ ....പറഞ്ഞോളൂ സ്നേഹ... മുന്നിലെ മേശപ്പുറത്തിരുന്ന ഫിൽറ്റർ കോഫിയുടെ മനം മയക്കുന്ന ഗന്ധം ആസ്വദിച്ചുകൊണ്ട് അവൻ പറഞ്ഞു കുറച്ചു നേരം അവൾ ഒന്നും മിണ്ടാതെ പുറത്തു റെസ്റ്റ്റന്റിന്റെ ചില്ലുപാളികളിൽ പതിക്കുന്ന മഴത്തുള്ളികളെ നോക്കി ഇരുന്നു ...പിന്നെ അവൾ സാവധാനം പറഞ്ഞു. ഐ ആം നോട്ട് ആ വെർജിൻ.... കൊതിയോടെ ചുണ്ടോടു അടുപ്പിച്ച കോഫി മഗ്ഗ് അവൻ പതിയെ മേശപ്പുറത്തു വെച്ചു. അവൾ അപ്പോഴും മുഖത്ത് ഭാവ വ്യതാസങ്ങൾ ഒന്നുമില്ലാതെ തന്റെ ഇരിപ്പിടത്തിനു അടുത്തുള്ള ചില്ലു പാളിയിൽ പതിക്കുന്ന മഴത്തുള്ളികളെ തന്നെ നോക്കി ഇരിക്കുകയാണ് ..... എന്നെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഇയാൾക്ക് എന്നെ ഇഷ്ടമില്ലെങ്കിൽ ഇത്രയും വല്യ നുണ പറയേണ്ടായിരുന്നു . ഓഫീസിൽ താൻ ആദ്യമായി ജോയിൻ ചെയ്യ്ത ദിവസം മുതലേ ഞാൻ തന്നെ ശ്രദ്ധിക്കുന്നു . തന്റെ സൗന്ദര്യത്തേക്കാൾ അധികം തന്റെ ചുറുചുറുക്കാണ് എന്നെ കൂടുതൽ ആകർഷിച്ചത്. ഞാൻ എന്തിനാണ്‌ അനന്തുവിനോട് ഇങ്ങനെ ഒരു നുണ പറയുന്നത് ? അതും ഈ കാര്യത്തിൽ. നോട്ടം അവനിലേക്ക് തിരിച്ചുകൊണ്ട് അവൾ ചോദിച്ചു. അതാണ് എനിക്കും മനസ്സിലാക്കാത്തത്... തന്റെ മുഖം കണ്ടാൽ അറിയാം വെറുതെ പറയുന്നതാണെന്നു. സ്വയം ആശ്വസിക്കാനെന്നവണ്ണം അവൻ പറഞ്ഞു. അതെങ്ങനെ ...?അവൾ ചോദിച്ചു തന്റെ മുഖത്ത് ഒരു വിഷമവും ഇല്ലല്ലോ? സാധാരണ ഇങ്ങനെ ഒരു കാര്യം തുറന്നു പറയാൻ ഏത് പെണ്ണാണ് ധൈര്യപ്പെടുക. അതും ഇത്ര കൂൾ ആയി. ഞാൻ എന്തിനു വിഷമിക്കണം ...?ഞാൻ ചെയ്യാത്ത തെറ്റിന് ഞാൻ എന്തിനു വിഷമിക്കണം.അവന്റെ കണ്ണുകളിൽ പ്രതിഫലിച്ചു നിന്ന തന്റെ മുഖം നോക്കി ഉറച്ച ശബ്ദത്തോടെ അവൾ ചോദിച്ചു. മുൻപ് ഞാൻ ഒരുപാട് കരഞ്ഞിരുന്നു... കരഞ്ഞു തളർന്ന് ഉറങ്ങിയ എത്ര രാത്രികൾ ..... ഒരുപാട് വിഷമിച്ചിരുന്നു..... എന്റെ അമ്മയോട് പറയുന്നത് വരെ ... എന്താ ഇയാൾക്ക്‌ സംഭവിച്ചത് ?എന്നോട് പറയാൻ താല്പര്യ മുണ്ടെങ്കിൽ പറഞ്ഞാ മതീട്ടോ. അറിയാൻ ഒരുപാട് ആഗ്രഹമുണ്ടെങ്കിലും മാന്യതയുടെ വാക്കുകൾ തീർത്ത വേലികെട്ടിനുള്ളിൽനിന്നും അവൻ പറഞ്ഞു. എന്റെ അമ്മയോടുപോലും എങ്ങനെയാണു പറയേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു. അത് പറയുമ്പോൾ കയ്‌പേറിയ ഒരു അനുഭവത്തിന്റെ ഒരു നേർത്ത ആവരണം അവളുടെ മുഖം മൂടിത്തുടങ്ങിയിരുന്നു. ഒരു ഓണ അവധിക്കു ഞങ്ങൾ അമ്മയുടെ തറവാട്ടിൽ പോയിരുന്നു. അവിടെ ശങ്കരൻ മാമനും ശോഭയമ്മായിയും അവരുടെ മകൾ രാധേച്ചിയും അമ്മായിയുടെ അമ്മയും മാത്രമേ ഉള്ളൂ. അവർക്ക് എന്നെ വല്യ ഇഷ്ടമായിരുന്നു. അച്ഛന്റെ ലീവ് തീർന്നു ഞങ്ങൾ മടങ്ങാൻ നേരമായപ്പോൾ അവര് കുറെ നിർബന്ധിച്ചു എന്നെ കുറച്ചു ദിവസം കൂടി അവിടെ നിർത്താൻ. അമ്മയ്ക്കും അച്ഛനും തീരെ ഇഷ്ടമുണ്ടായിരുന്നില്ല എന്നെ അവിടെ നിർത്താൻ.എന്നാലും അമ്മായിയുടെയും രാധേച്ചിയുടെയും സ്നേഹ പൂർവ്വമായ നിർബന്ധത്തിനു അമ്മയും അച്ഛനും വഴങ്ങി. ഒരു ദിവസം തുണികൾ അലക്കിക്കൊണ്ടിരുന്ന അമ്മായി പെട്ടെന്ന് തലകറങ്ങി വീണു. അലക്കു കല്ലിന്റെ ഓരത്ത് നെറ്റി കൊണ്ട് പൊട്ടി ചോര ഒലിക്കാൻ തുടങ്ങി. അമ്മമ്മയും രാധേച്ചിയും കൂടി അടുത്തുള്ള വീട്ടിലെ ഓട്ടോറിക്ഷ വിളിച്ച് അമ്മായിയേയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി. ശങ്കരൻ മാമ്മൻ ഓഫീസിൽ നിന്നും വരാൻ രണ്ടു മണിക്കൂർ യാത്രയുണ്ട് . ചിന്നൂട്ടി വീട് പൂട്ടി ഇരുന്നോളു.പുറം പണി കഴിഞ്ഞു കാത്തു ഇപ്പോ ഉച്ചക്ക് എത്തും. ആശുപത്രിയിൽ താമസമുണ്ടെങ്കിൽ അമ്മമ്മയെ തിരിച്ചു വിടാം. പോകുന്ന വഴിക്ക് രാധേച്ചി വിളിച്ചു പറഞ്ഞു. അവര് പോയി കുറച്ചു കഴിഞ്ഞു ഞാൻ മുറിയിൽ ടി വി കണ്ടുകൊണ്ടു ഇരുക്കുമ്പോളാണ് കതകിൽ മുട്ടുന്ന ശബ്ദം കേട്ടത്.ഞാൻ ജന്നൽ തുറന്നു നോക്കി. ചിന്നൂട്ടി ഞാനാണ് രവിയേട്ടൻ. രാധ വിളിച്ചിരുന്നു ഹോസ്പിറ്റലിൽ പോകുന്ന വഴിക്ക്. ചിന്നുട്ടി വീട്ടിൽ ഒറ്റക്കാണെന്നും കൂട്ടിരിക്കാൻ ഒന്ന് ഇവിടെ വരെ ചെല്ലാനും പറഞ്ഞു. ഇവിടെ തീരെയും പരിചയം ഇല്ലാത്ത കുട്ടി അല്ലെ ? രാധക്ക് ചിന്നൂട്ടിന്നു വെച്ച ജീവനാണല്ലേ? കതക് തുറക്കുമ്പോൾ ചിരിച്ചുകൊണ്ട് രവിയേട്ടൻ പറഞ്ഞു. അയാൾ രാധേച്ചിയുടെ അമ്മയുടെ ഒരു അകന്ന ബന്ധുവിന്റെ മകനാണ്. രാധേച്ചിയും അയാളും തമ്മിൽ അടുപ്പത്തിലായിരുന്നു. അയാൾക്കു നല്ല സാമ്പത്തിക ശേഷി മാത്രമല്ല കാണാനും സുമുഖനായ ചെറുപ്പക്കാരൻ .പിന്നെ ആരെയും ആകർഷിക്കുന്ന പെരുമാറ്റവും.തറവാട്ടിലെ എന്തു ആവശ്യത്തിനും അയാൾ മുൻപന്തിയിൽ ഉണ്ടാവും. എല്ലാം കൊണ്ടും ചേർന്ന ബന്ധം അതുകൊണ്ട് ആർക്കും അവരുടെ ബന്ധത്തിൽ എതിർപ്പുമുണ്ടായിരുന്നില്ല.അവരുടെ കല്യാണം ഉടനെ തന്നെ നടത്താൻ ഇരിക്കുകയാണ് . അതുകൊണ്ടു തന്നെ വീട്ടിൽ അയാൾക്കു ഒരു സ്ഥാനമുണ്ടായിരുന്നു. ഞാനും ഒരു ചേട്ടന്റെ സ്ഥാനത്താണ് രവിയേട്ടനെ കണ്ടിരുന്നത് . എനിക്കും രവിയേട്ടൻ പറഞ്ഞത് കേട്ട് ആശ്വാസമായി.അടുത്തെങ്ങും അയല്പക്കമില്ല മൂന്നാല് ഏക്കർ സ്ഥലത്തിനുള്ളിൽ ഈ വീട് മാത്രം. അതിരിനോട് ചേർന്നു ബാലന്റെയും കാത്തുവിന്റെയും വീട് .അവര് എപ്പോഴും പാടത്തും പറമ്പിലും ആയിരിക്കും. അവിടെയുള്ള കുട്ടികളെ രാധേച്ചിയുടെ അമ്മമ്മയ്ക്ക് തീരെ ഇഷ്ടമില്ല. അതുകൊണ്ട് അവര് ഇങ്ങോട്ടു വരാറുമില്ല. കുറച്ചു നേരം അയാൾ എന്നോട് കുറെ തമാശകൾ ഒക്കെ പറഞ്ഞു.ഞാനും കുറെ ചിരിച്ചു .പിന്നീട് എന്നോട് ഒരു പേനയും പേപ്പറും ചോദിച്ചു.എന്തോ പൈസയുടെ കണക്ക് ഇപ്പോളാണ് ഓർത്തതെന്നും എഴുതി വച്ചില്ലെങ്കിൽ മറന്നു പോകുമെന്നും പറഞ്ഞു. ഞാൻ രാധേച്ചിയുടെ റൂമിൽ നിന്നും പേപ്പർ എടുത്തു പേനയ്ക്കായി പരതുമ്പോൾ പിറകിൽ ഒരനക്കം. അയാൾ മുറിയിലേക്ക് കടന്നു വന്നു. ഞാൻ അയാളുടെ നേരെ പേപ്പർ നീട്ടി .അപ്പോൾ അയാൾ എന്റെ കൈയിൽ പതിയെ പിടിച്ചു. ഞാൻ ആകെ പരിഭ്രമിച്ചു പോയി. പേടിക്കേണ്ട കുട്ടി ...രാധയൊക്കെ ഓട്ടോയിൽ പോകുന്നത് കണ്ട് ഞാൻ ഫോണിൽ വിളിച്ചിരുന്നു.അപ്പോളാണ് പറഞ്ഞത് അമ്മായിയേയും കൊണ്ട് ഹോസ്പിറ്റൽ പോകുവാണെന്ന്. ഞാനും അവിടം വരെ പോയി അമ്മായിക്ക് നെറ്റിയിൽ സ്റ്റിച് ഇട്ടു.പിന്നെ ഇപ്പോ ട്രിപ്പ്‌ ഇട്ടിരിക്കുവാണ്. അവരു വരാൻ താമസിക്കും.നമുക്ക് ഇഷ്ട്ടം പോലെ സമയമുണ്ട്. കുട്ടിയെ കണ്ടപ്പോ മുതൽ ഉള്ളില് ഒരു ഇഷ്ട്ടം. കുട്ടിയെ കണ്ടാൽ പതിനാറു വയസ്സുകാരി ആണെന്ന് ആരും പറയില്ലട്ടോ .ഒരു പത്തിരുപത്തൊന്നു വയസ്സിന്റെ ചന്തമുണ്ട് ട്ടോ. അപ്പോൾ അയാളുടെ ചുണ്ടിൽ വിരിഞ്ഞ ചിരിക്ക് ഒരുപാട് അർത്ഥമുണ്ടായിരുന്നു... കണ്ട അന്നുമുതൽ ചിന്നൂട്ടി എന്റെ മനസ്സിൽ ഉണ്ട്. സത്യത്തിൽ ഞാൻ രാധയെ കാണാൻ വേണ്ടിയല്ല ഇപ്പോൾ ഇവിടെ വരുന്നത് കുട്ടിയെ കാണാൻ വേണ്ടിട്ടാണ്. ഇങ്ങനെ ഒരു അവസരം ഉണ്ടാകുമെന്ന് ഞാൻ സ്വപനത്തിൽ പോലും വിചാരിച്ചില്ല. അതാ ഇപ്പോൾ അവരില്ലെന്നും വരാൻ താമസിക്കും എന്നറിഞ്ഞു ഞാൻ ഓടി വന്നത്. അപ്പോ രവിയേട്ടൻ കള്ളം പറഞ്ഞതാണല്ല..? രാധേച്ചി കൂട്ടിരിക്കാൻ പറഞ്ഞു എന്ന്? എന്റെ ശരീരം വിറക്കാൻ തുടങ്ങിയിരുന്നു. അത് കേട്ട് അയാൾ ചിരിച്ചു. നിന്റെ രാധേച്ചി അങ്ങനെ പറയുമോ പെണ്ണേ? അയാളുടെ മുഖത്തെ ചിരി മായുന്നതും നോട്ടം മാറുന്നതും ഞാൻ പേടിയോടെ കണ്ടു. നീ പേടിക്കണ്ട ഇതൊന്നും ആരും അറിയില്ല.ചെത്തിക്കൊടി വീട്ടിലെ ശാരദാമ്മായിയുടെ മോള് ഗീതുവിനോട് ചോദിച്ചു നോക്ക് .ഞാൻ ഇടക്കൊക്കെ അവിടെയും പോകാറുണ്ട്. അവളുടെ കെട്ടിയോന് വടക്ക് റെയിൽവേയിലാണ് ജോലി.രണ്ട് മൂന്ന് മാസം കൂടുമ്പോൾ ഒന്നു വരും.അയാൾ വികൃതമായി ചുണ്ട് കോട്ടി ചിരിച്ചു. നിനക്കും എന്നോട് അങ്ങനെ ഒരു ഇഷ്ടമൊക്കെ ഇല്ലേ ?വീണ്ടും അതെ ചിരി .... എന്നെ ഒന്നും ചെയ്യരുത് ...ഞാൻ രവിയേട്ടനോട് അടുപ്പം കാണിച്ചത് ഒരു ചേട്ടനെപ്പോലെ കരുതിയിട്ടാണ് ...അങ്ങനയെ ഞാൻ കണ്ടിട്ടുള്ളു .....എന്റെ തൊണ്ട വറ്റിവരണ്ടു പോയിരുന്നു. എന്നെ ഒന്നും ചെയ്യല്ലേ ..... കൈകൾ കൂപ്പി ഞാൻ അയാളോട് യാചിച്ചു . അയാളുടെ മുഖം കൂടുതൽ ഭയാനകമായി തോന്നി. കണ്ണുകൾ കൂടുതൽ ചുവന്ന പോലെ .മുഖത്ത് നിന്നും ചിരി മാഞ്ഞു കഴിഞ്ഞിരുന്നു . ഇതു വരെയും കാണാത്ത ഒരു മുഖം അയാളിൽ ഞാൻ കണ്ടു . അയാൾ അടുത്ത് വന്നപ്പോൾ ഞാൻ ഒച്ച വെയ്ക്കുവാൻ തുടങ്ങി .ഞാൻ ഉച്ചത്തിൽ കരഞ്ഞു പറഞ്ഞു. എന്നെ ഒന്നും ചെയ്യല്ലേ .....എന്റെ നിലവിളി ചുറ്റും ഉയർന്നു. മിണ്ടിപ്പോകരുത്... ആക്രോശിച്ചുകൊണ്ട് അയാൾ പലവട്ടം എന്റെ മുഖത്ത് ആഞ്ഞടിച്ചു. കഴുത്തിന് കുത്തിപ്പിടിച്ചു ഒച്ച വെച്ചാൽ കൊല്ലുമെന്ന് പറഞ്ഞു .അന്ന് അയാൾ എന്നെ.... പുറത്തപ്പോൾ കാത്തുവിന്റെ ഒച്ച കേട്ടു.ഞാൻ ഉച്ച ഉറക്കത്തിലായിരിക്കും എന്നോർത്തു കാത്തു പോയി.അവരെ ഒന്ന് വിളിക്കുവാൻ ഞാൻ ഏറെ ആയാസപ്പെട്ടു . അയാളുടെ ബലിഷ്ടമായ കൈകൾ എന്റെ വായും മൂക്കും മൂടി കെട്ടിയിരുന്നു.ശ്വാസത്തിനു വേണ്ടി ഞാൻ പിടയുകയായിരുന്നു. എന്റെ പിടച്ചിൽ അയാൾ ആസ്വദിക്കുകയായിരുന്നു....... പുറത്തു കോരിച്ചൊരിയുന്ന മഴയത്തേക്ക് നോക്കി സ്നേഹ കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു.... അവളുടെ നനവ് പടരാത്ത കണ്ണുകളിൽ പുറത്തെ കോരിച്ചൊരിയുന്ന മഴ നിഴലിട്ട് നിൽക്കുന്നത് അനന്തു കണ്ടു .... അവനും എന്തു പറയണമെന്ന് അറിയാതെ അവളുടെ കണ്ണുകളിൽ നോക്കിയിരുന്നു.... ഞാൻ അവിടുന്ന് പോരുന്നവരെയും ആർക്കും ഒന്നും അറിയില്ലായിരുന്നു. എന്റെ അമ്മയും ഞാനും സുഹൃത്തുക്കളെ പോലേ ആയിരുന്നു. അതുകൊണ്ടു എന്റെ അമ്മയ്ക്കു എന്നിലെ ഭാവ വ്യതാസങ്ങൾ പെട്ടന്ന് മനസ്സിലായി. അമ്മയും ഞാനും കുറെ സംസാരിക്കാറുണ്ടായിരുന്നു . ഈ സംഭവത്തിന് ശേഷം എന്റെ സംസാരവും ചിരിയുമൊക്കെ കുറഞ്ഞു .എപ്പോഴും ഞാൻ ചിന്തയിലായിരുന്നു.... ഒരിക്കൽ എന്നെ ചേർത്തു പിടിച്ചു അമ്മ ചോദിച്ചു. എന്റെ കിലുക്കാം പെട്ടിക്കു എന്തുപറ്റി ? അന്ന് അമ്മയെ കെട്ടിപിടിച്ചു ഞാൻ കുറെ കരഞ്ഞു . ആ കരച്ചിലിനിടയിൽ എനിക്കു സംഭവിച്ചതെല്ലാം എങ്ങനെയോ ഞാൻ പറഞ്ഞു. എന്നെ ചേർത്തുപിടിച്ചു അന്ന് അമ്മയും കുറെ കരഞ്ഞു . പിന്നെ എന്നെ നേരെ നിർത്തി എന്റെ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു. അമ്മയുടെ ചിന്നുക്കുട്ടി ഒരിക്കലും ഇതോർത്തു കരയരുത് ...മോൾക്ക് ഒന്നും സംഭവിച്ചിട്ടില്ല ....എന്റെ മോള് ഒരു തെറ്റും ചെയ്തിട്ടില്ല പിന്നെ എന്തിനാണ്‌ വിഷമിക്കുന്നത്...? അമ്മയുടെ ഉറച്ച വാക്കുകൾ എനിക്ക് ധൈര്യം നല്കി . എന്റെ അമ്മ നല്ലൊരു നർത്തകി ആയിരുന്നു ...വിവാഹ ശേഷവും ചില വേദികളിലൊക്കെ അമ്മ നൃത്തം ചെയ്തിരുന്നു. പിന്നെ അമ്മ എങ്ങും പോയില്ല . എനിക്ക് വേണ്ടി മുഴുവൻ സമയം മാറ്റിവെച്ചു .എനിക്ക് നല്ല നൃത്ത പരിശീലനം നല്കി. അങ്ങനെ അമ്മ എന്റെ ശ്രദ്ധ പാട്ടിലേക്കും നൃത്തത്തിലേക്കും തിരിച്ചു. എനിക്ക് ഇഷ്ടമുള്ള ഗെയിമുകൾ ഞങ്ങൾ ഒരുമിച്ചു കളിച്ചു .പിന്നെ വൈകുന്നേരങ്ങളിൽ അടുത്തുള്ള കായിക പരിശീലന കേന്ദ്രത്തിൽ എന്നെ കൊണ്ടുപോകാൻ തുടങ്ങി. അവിടെ ബാട്മിന്റനിൽ മികവ് കണ്ടെത്താൻ എനിക്ക് കഴിഞ്ഞു. സ്കൂളിൽ ചാമ്പ്യൻ ആയി. പല സ്ഥലങ്ങളിൽ ടൂർണമെന്റുകളിൽ പങ്കെടുത്തു.ഒരുപാട് സമ്മാനങ്ങൾ വാരിക്കൂട്ടി.ജീവിതത്തിൽ തോൽവിയെ എങ്ങനെ നേരിടണമെന്ന് ഞാൻ പഠിച്ചു. ജീവിതം ഒരുപാട് തിരക്കുകൾക്കിടയിലായി .... പിന്നീട് ഒരിക്കലും ഞാൻ ആ കറുത്ത ദിവസങ്ങളെക്കുറിച്ചു ചിന്തിച്ചിട്ടേയില്ല. ചിന്തിച്ചാൽ തന്നെ അതിൽ നിന്നും പുറത്തുകടക്കാൻ ഞാൻ പഠിച്ചിരുന്നു . മനഃസാന്നിധ്യവും ആത്മവിശ്വാസവും പകരാൻ കായിക പരിശീലനങ്ങൾക്കു കഴിയുമെന്ന് എന്റെ അമ്മയ്ക്കറിയാമായിരുന്നു . ഇതിനിടയിൽ അമ്മ ഈ കാര്യങ്ങൾ അമ്മായിയെ അറിയിച്ചിരുന്നു. അയളുമായുള്ള എല്ലാ ബന്ധങ്ങളും വീട്ടുകാർ ഉപേക്ഷിച്ചു.രാധേച്ചി വേറെ വിവാഹം കഴിച്ചു. പിന്നെ കുറച്ചു നാൾ കഴിഞ്ഞു അയാളുടെ കല്യാണവും തീരുമാനിച്ചു. കല്യാണത്തിന് ഒരാഴ്ച്ച മുൻപ് ഞാൻ അയാൾ വിവാഹം കഴിക്കാൻ പോകുന്ന ആ പെൺകുട്ടിയെ പോയി കണ്ടു . ആ ചേച്ചിയോട് ഞാൻ എനിക്ക് സംഭവിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞു. സംശയമുണ്ടെങ്കിൽ എന്റെ മുന്നിൽ വെച്ച് അയാളോട് ചോദിച്ചു കൊള്ളാൻ പറഞ്ഞു .അങ്ങനെ അയാളുടെ ആ വിവാഹവും മുടങ്ങി .അയാൾ ആകെ വിഷമത്തിലായി. പിന്നെ ചെയ്യ്ത തെറ്റ് തിരുത്താൻ എന്നെ ആലോചിച്ചു വീട്ടിൽ വന്നു. തീരുമാനം അച്ഛനും അമ്മയും എനിക്ക് വിട്ടു തന്നു . അന്ന് അയാളെ വീട്ടിൽ നിന്നും ഞാൻ ആട്ടി പുറത്താക്കി. ഞാൻ അയാളെ തോൽപ്പിച്ചു എന്ന് തോന്നിയ ദിവസം അതായിരുന്നു....എനിക്ക് എന്നെക്കുറിച്ചു ഏറ്റവും അഭിമാനം തോന്നിയ ദിവസവും . എന്നെ ചവിട്ടി മെതിച്ച നികൃഷ്ടനായ നിന്നെപ്പോലുള്ള ഒരു മൃഗത്തിന്റെ കൂടെ പങ്കുവെയ്ക്കുവാനുള്ളതല്ല എന്റെ വിലപ്പെട്ട ജീവിതം എന്നും അയാളുടെ വിലകെട്ട ഈ ഔദാര്യം എനിക്ക് തീരെയും അവശ്യമില്ലന്നും ഞാൻ അയാളുടെ മുഖത്ത് നോക്കി പറഞ്ഞു. അപമാനത്താൽ കുനിഞ്ഞ ശിരസ്സുമായി അയാൾ എന്റെ വീടിന്റെ പടികൾ ഇറങ്ങുമ്പോൾ അന്ന് എന്റെ ഹൃദയത്തിൽ അയാൾ എടുത്തു വെച്ച ഭാരങ്ങളും അയാൾക്കൊപ്പം പടിയിറങ്ങി. അന്ന് അച്ഛനും അമ്മയും എന്നെ കെട്ടി പിടിച്ചു പറഞ്ഞു . നിന്നെ ഓർത്തു ഞങ്ങൾ അഭിമാനിക്കുന്നു എന്ന് ... അയാളുടെ വേറെയും വിവാഹങ്ങൾ ഞാൻ മുടക്കിയിട്ടുണ്ട് ... ഇനിയും ഞാൻ ചെല്ലും അയാൾ വിവാഹം ഉറപ്പിക്കുന്ന പെൺകുട്ടികളുടെ അടുത്തേക്ക്.അയാൾക്കു ഒരു നിമിഷത്തെ ദൗർബല്യം കൊണ്ട് പറ്റിയ തെറ്റ് അല്ല. അയാൾ പലരെയും ചതിച്ചിട്ടുണ്ടന്നു പിന്നീട് പലരും പറഞ്ഞു അറിഞ്ഞു . എല്ലാം അറിഞ്ഞുകൊണ്ട് ഒരു പെൺകുട്ടി അയാളെ സ്വീകരിക്കുന്നെങ്കിൽ സ്വീകരിച്ചോട്ടേ ... അല്ലാതെ ഒരു നിരപരാധിയായ പെൺകുട്ടി എന്തിനു ഈ ചതിയിൽപ്പെടണം...? ഞാൻ അനുഭവിച്ച വേദന അയാളും അറിയണം.ഞാൻ അറിയിച്ച ഒരു പെൺകുട്ടി കല്യാണ പന്തലിൽ വെച്ചാണ് അയാളുമായുള്ള വിവാഹം വേണ്ടന്നും അയാൾ ചതിയനാണെന്നും പറഞ്ഞത്. അന്ന് ചുറ്റും കൂടിയ ആളുകളുടെ നോട്ടത്തിനും ചോദ്യങ്ങൾക്കും മുന്നിൽ അയാൾ ദഹിക്കുകയായിരുന്നു . തൊട്ടത് ഒരു പെണ്ണിനെ അല്ല തീ ആയിരുന്നെന്ന് അയാൾ അന്ന് അറിഞ്ഞിട്ടുണ്ട് ... എല്ലാം ദഹിപ്പിക്കാൻ കഴിയുന്ന അഗ്നിയാണ് പെണ്ണെന്ന് അയാൾ ഇനിയും അറിയണം.... ഇനി അനന്തുവിന് തീരുമാനിക്കാം... അനന്തുവിന്റെ ജീവിതത്തിൽ ഞാൻ വേണോ എന്ന്... കുറച്ചു നേരം അവളെ നോക്കി ഇരുന്നിട്ട് അവൻ പറഞ്ഞു. ഈ അഗ്നി എനിക്ക് വേണം പൊള്ളൽ ഏൽക്കാനല്ല .... ജീവിതം മുഴുവൻ പ്രകാശം നിറയാൻ.... അത് കേട്ട് അവൾ ചിരിക്കുമ്പോൾ അവളുടെ മേശപ്പുറത്തു വെച്ച കൈകളിൽ തന്റെ വിരലുകൾ കോർത്തുപിടിച്ച് അവൻ പറഞ്ഞു. നിന്നെ ഞാൻ ഒരിക്കലും വിട്ട് കളയില്ല....എന്നും ഒപ്പം ഉണ്ടാവും.... അത് കേട്ട് നിറഞ്ഞ മനസ്സോടെ പുറത്ത് അപ്പോഴും തോരാതെ പെയ്യുന്ന മഴയെ നോക്കിയിരിക്കുന്ന അവളുടെ കണ്ണുകളിൽ നഷ്ട്ടപ്പെട്ട ഒരു വസന്തം പൂത്തുലയുന്നത് അവൻ ചെറു പുഞ്ചിരിയോടെ നോക്കിയിരുന്നു ... #💞 പ്രണയകഥകൾ #✍️ വട്ടെഴുത്തുകൾ #📔 കഥ
ചേച്ചീടെ വീട്ടിൽ കുറച്ചു ദിവസം താമസിക്കാനായിട്ടു വലിയ പ്രതീക്ഷയിലാണു ഞാൻ അവിടേക്കു ചെന്നത് എന്നെ കണ്ടതേ ചേച്ചീടെ മുഖം കടന്നലു കുത്തിയതു പോലെയായി ചേച്ചി എന്തെങ്കിലും പറയുന്നതിനു മുമ്പായി അളിയൻ വാതിക്കൽ പ്രത്യക്ഷപ്പെട്ടു """ അല്ല ആരിതു കുഞ്ഞളിയനോ..ഈ വഴിയൊക്കേ അറിയാമോ""" """ ഞാൻ വരണമെന്നു വിചാരിക്കുമളിയാ..ചേച്ചീടെ മുഖം ഓർമ്മവരുമ്പോഴെ എല്ലാ ഉത്സാഹവും പോകും.പിന്നെ അളിയനുണ്ടല്ലോന്നൊരു ആശ്വാസം മാത്രമാണ് ആകെയുളളത്""" """ ഇതുകൂടി കേൾക്കുമ്പോളെന്റെ ചേച്ചീടെ മുഖമൊന്നു കൂടി കറുക്കും അളിയനിതെല്ലാമൊരു തമാശയായി മാത്രമേ എടുക്കൂ അളിയന്റെ ചിരികൂടിയായപ്പോൾ ചേച്ചി ഉറഞ്ഞു തുളളി അകത്തേക്കു പാഞ്ഞു പത്തിരുപത്തഞ്ചു വയസ്സായിട്ടും എനിക്കു വായിനോട്ടമല്ലാതേ പ്രത്യേകിച്ചൊരു പണിയുമറിയില്ല അതുകാരണം വീട്ടുകാർക്കും ചേച്ചിക്കുമെല്ലാം എന്നെ കലിപ്പാണു അളിയനോടു വന്നതിന്റെ ഉദ്ദേശം ചുരുക്കി പറഞ്ഞു """ അളിയാ എനിക്കിനെയെങ്കിലും ഒന്നു നന്നാവണം.അതിനു ചെറിയൊരു ജോലിയും വേണം.ഞാൻ മോശമാണെന്നു പറഞ്ഞവരെക്കൊണ്ടു എനിക്കും നല്ലതു പറയിക്കണം""" പാവം പിടിച്ചവൻ ഞാൻ പറഞ്ഞെതെല്ലാം അപ്പാടെ വിശ്വസിച്ചു പിറ്റേന്നു പത്തുമണി ആയപ്പോഴാണു ഉണർന്നത് കുറച്ചു നേരംകൂടി കിടന്നു എഴുന്നേറ്റു പല്ലുതേച്ചു കാപ്പികുടിയും കഴിഞ്ഞു മുറ്റത്തേക്കിറങ്ങി അയലത്തെ വീട്ടിലൊരു സുന്ദരിക്കൊച്ചു നിൽക്കുന്നു എങ്ങനെയെങ്കിലും അതിന്റെ ശ്രദ്ധയാകർഷിക്കാനുളള എന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു ഞാനാകെ നിരാശനായി അകത്തേക്കു തന്നെ വലിഞ്ഞു അടുത്ത ദിവസം അളിയനൊരു ജോലി ശരിയാക്കിത്തന്നു ടുവീലറുമെടുത്തു ജോലിക്കായി പുറപ്പെട്ടപ്പോൾ പാതിവഴി പണിമുടക്കിയ ആക്ടീവയുമായി അയലത്തെ സുന്ദരി നിൽക്കുന്നു എന്റെ ബൈക്കു കണ്ടതേ സുന്ദരിക്കുട്ടി ബൈക്കിനി കൈ കാണിച്ചു """വണ്ടിക്കു എന്തോ പണിയാണു.ഇന്നൊരു ഇന്റർവ്യൂ ഉണ്ട്.സമയത്ത് അവിടെ ചെല്ലണം""" ലോട്ടറിയടിച്ച സന്തോഷത്തോടെ ഞാനവളെ ഇന്റർവ്യൂ സ്ഥലത്ത് കൊണ്ടു ചെന്നു വിട്ടു എനിക്കു അളിയൻ പറഞ്ഞ സമയത്തു ജോലിക്കു ചെല്ലാൻ കഴിയാത്തതുകൊണ്ട് അളിയന്റെ കയ്യിൽ നിന്നും ശരിക്കും വഴക്കു കേട്ടു മനസു വല്ലാതെ കലങ്ങി മറിഞ്ഞു ഇന്നുവരെ എന്നെ ഒന്നും പറയാത്ത അളിയനും ശകാരിച്ചു എനിക്കാകെ വിഷമമായി പിറ്റേദിവസം രാവിലെ തന്നെ ഞാൻ ജോലി തിരക്കിയിറങ്ങി ബസ്സ്റ്റോപ്പിൽ വെച്ചു സുന്ദരിക്കുട്ടിയെ കണ്ടുമുട്ടി അവൾക്കു ഞാൻ കാരണമാണത്രേ ആ ജോലി കിട്ടിയതെന്നും പറഞ്ഞു എനിക്കും ചെലവു ചെയ്യാനായി ഐസ്ക്രീം കഴിക്കാനായി ക്ഷണിച്ചു അവിടെവെച്ചു ഞങ്ങൾ കൂടുതൽ പരിചയപ്പെട്ടു """ഞാൻ നീര ..വീട്ടിൽ ആണായും പെണ്ണായും ഒരേ ഒരു മോൾ ..ഇരുപത്തിയെട്ട് വയസ്സുണ്ട്.സ്വന്തമായി ഒരു ജോലി കിട്ടീട്ടുമതി വിവാഹം എന്നു നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു..അതാ വിവാഹം ഇത്ര താമസിച്ചത്""" ഇതുകൂടി കേട്ടപ്പോളെന്റെ ആകെയുള്ള പ്രതീക്ഷയും തകർന്നു ഒരുവിധം ഐസ്ക്രീമും കഴിച്ചിട്ടു ഞാൻ പതിയെ അവിടെ നിന്നും വലിഞ്ഞു നീരയുടെ വാക്കുകൾ എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിറങ്ങി കഷ്ടിച്ചാണെങ്കിലും ഡിഗ്രി പാസായിട്ടുണ്ട് സ്വന്തമായി ഒരു ജോലി നേടിയെടുക്കണം ജോലിയുണ്ടെങ്കിലെ എനിക്കു സമൂഹത്തിൽ വിലയുണ്ടാവൂ എത്രയൊക്കെ പണമുണ്ടായും പെണ്ണുകെട്ടാനായി ചെന്നാലും ആദ്യമവർ തിരക്കുന്നത് ചെറുക്കനു എന്താ ജോലിയെന്നായിരിക്കും ഒടുവിൽ രണ്ടും കൽപ്പിച്ചു ഞാൻ ഒരു തീരുമാനമെടുത്തു സ്വയം നന്നാവാൻ അതിനു കാരണക്കാരിയായ നീരയോടു മനസ്സിൽ നന്ദി പറഞ്ഞു ഒരുപാടു അലച്ചിലുകൾക്കു ശേഷം ചെറിയൊരു ജോലി ലഭിച്ചു കിട്ടിയ ജോലിയുമായി ഞാൻ പതിയ പൊരുത്തപ്പെട്ടു ജോലി ആത്മാർത്ഥമായി ചെയ്തതു കൊണ്ടും കഴിവുകൊണ്ടും എനിക്കു പ്രമോഷൻ കിട്ടി മാനേജരുടെ പോസ്റ്റിംഗ് എന്നും ഞാനും നീരയും കൂടിയാണ് ബസിൽ യാത്ര ചെയ്തു കൊണ്ടിരുന്നത് നീരയുടെ ജോലിസ്ഥലത്തിനു അടുത്തായിരുന്നു എന്റെ കമ്പിനിയും ഞങ്ങൾ അന്നു ഐസ്ക്രീം കഴിച്ച കടയിൽ വീണ്ടും കയറി അന്നെന്റെ വക ചെലവായിരുന്നു """ എന്താ നീരേ ഇതുവരെ കല്യാണാലോചനയൊന്നും ശരിയായില്ലേ""" മറുപടിയൊരു പൊട്ടിക്കരച്ചിലായിരുന്നു എന്തായാലും അവളുടെ സങ്കടം കരഞ്ഞു തീർക്കട്ടെ മനസ്സിനൊരു ആശ്വാസം കിട്ടുമ്പോൾ അവളെല്ലാം പറയും എന്റെ പ്രതീക്ഷ അസ്ഥാനത്തായില്ല മുഖമൊക്കെ കഴുകി ഫ്രഷായി വന്നിട്ടവൾ മനസ്സു തുറന്നു """നിജൻ ഞാനിതുവരെ ആരുടെയടുത്തും എന്റെ മനസ്സു തുറന്നട്ടില്ല..നിന്റെയടുക്കൽ ആണെല്ലാം തുറന്നു പറയുന്നത്..നിന്നെ വിശ്വാസം ഉളളതുകൊണ്ടു മാത്രമാണ് തുറന്നു പറയുന്നത്""" ഒന്നു നിർത്തിയട്ട് നീര തുടർന്നു """ എനിക്കു പത്തു വയസ്സുളളപ്പോൾ ഒരു ബന്ധുവഴി പീഡനത്തിനു ഇരയാകേണ്ടി വന്നു.അന്നൊന്നും എനിക്കിതിനെ കുറിച്ചു ഒരറിവുമില്ല...പക്ഷേ തിരിച്ചറിയു ആയി തുടങ്ങിയപ്പോൾ മുതൽ പാപചിന്തയെന്നെ അലട്ടി തുടങ്ങി. അറിയാതെയാണെങ്കിലും ഞാനും തെറ്റു ചെയ്തവളല്ലേ...എനിക്കു ഒരു പുരുഷനെ ചതിക്കാൻ വയ്യ.നമ്മൾ തുറന്നു പറഞ്ഞാലും ജീവിതത്തിൽ കല്ലുകടിയാവും.വീട്ടുകാർ ഇതെല്ലാം മൂടിവെക്കാൻ പറഞ്ഞിട്ടും നിക്ക് കഴിയണില്ല നിജിൽ. ഞാൻ ആ സംഭവത്തോടെ കൂട്ടുകാരിൽ നിന്നുമകന്നു.എങ്ങനെയെങ്കിലും പഠിച്ചു ഒരു തൊഴിൽ നേടിയെടുക്കണമെന്നായിരുന്നു ആഗ്രഹം. അതു സാധിച്ചു. ഇനി ആരെയും ശല്യം ചെയ്യാതെ ഒതുങ്ങിക്കൂടി താമസിക്കണം.വല്യ മോഹങ്ങളൊന്നുമില്ലെനിക്ക്...എന്റെ സ്വപ്നങ്ങളെല്ലാം പാതിവഴിയിലേ നിന്നു പോയി""" ഇതുകേട്ടിട്ടു ഞാനൊന്നും മിണ്ടിയില്ല ശരിക്കും അവൾ പറഞ്ഞതെന്റെ ഉളളിൽത്തട്ടി അവളുടെ നിറഞ്ഞൊഴുകുന്ന മിഴികൾക്കൂടി കണ്ടപ്പോഴെനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല മനസ്സിൽ ആലോലിച്ചു കുറച്ചു തീരുമാനങ്ങളെടുത്തു എന്റെ ജീവിതത്തിനു ഒരുമാറ്റം ഉണ്ടാക്കി തന്നത് നീരയാണു അവളെ പാതിവഴിയിൽ ഉപേക്ഷിക്കാൻ കഴിയുന്നില്ല അവളുടെ കണ്ണുനീരെന്റെ നെഞ്ചിലാണു വീഴുന്നത് അവയെന്നെ ചുട്ടു പൊളളിക്കുന്നു പല പെൺകുട്ടികളോടും ഇഷ്ടം തോന്നിയട്ടുണ്ടെങ്കിലും നീരയോടാണു ആത്മാർത്ഥമായി ഒരടുപ്പം തോന്നിയത് ഞാനൊരു കാര്യം പറഞ്ഞാൽ നീര സമ്മതിക്കണം """ നീരയെ എനിക്കിഷ്ടമാണു അന്നും ഇന്നും.അതിനു ഒരുമാറ്റവും വന്നട്ടില്ല.മൂന്നു വയസ്സു പ്രശനമല്ലെങ്കിൽ എനിക്കു സമ്മതമാണു നീരയെ കെട്ടാൻ.തന്നെപ്പോലെ മനസ്സിൽ നന്മയുളളവർ വളരെ കുറച്ചേ കാണൂ.ഇന്നത്തെ കാലത്തു ഒരു പെണ്ണിനു ഇതുമറച്ചു പിടിച്ചുകൊണ്ടു വിവാഹിതയാകാൻ കഴിയും.താനറിഞ്ഞുകൊണ്ടു ചെയ്തതല്ല.അപ്പോൾ കുറ്റബോധവും വേണ്ട.വിവാഹം ശേഷം എൻറെ മാത്രം ആയിരുന്നാൽ മതിയെന്നും.വീട്ടുകാരെ പറഞ്ഞു ഞാൻ സമ്മതിപ്പിച്ചോളാം..നീയെതിരു പറയാതിരുന്നാൽ മതി..എന്നോടു പറഞ്ഞത് ഇനിയാരോടും പറയാൻ നിൽക്കണ്ട""" നിജിൽ നീ പറയുന്നത്... അവൾ പറഞ്ഞതു ഞാൻ മുഴുവനുമാക്കിച്ചില്ല """എന്നെ ഇഷ്ടമായില്ലെങ്കിൽ അതു പറഞ്ഞാൽ മതി""" വിങ്ങിക്കരഞ്ഞുകൊണ്ടവൾ എന്നിലേക്ക് ചായുമ്പോൾ അതുവരെ ഇല്ലാതിരുന്നൊരു സുരക്ഷിതത്വബോധം അറിയുക യായിരുന്നു അളിയൻ ആദ്യമൊന്ന് എതിർത്തെങ്കിലും പിന്നീടു എനിക്കു വേണ്ടി ചേച്ചിയുടെ അടുത്തു പറഞ്ഞു നീരയെ നന്നായി അറിയാവുന്നതുകൊണ്ടും എന്നിലെ മാറ്റങ്ങൾക്ക് അവളായിരുന്നു കാരണമെന്നും അറിഞ്ഞതുകൊണ്ടും ചേച്ചിക്കു സന്തോഷമായിരുന്നു ചേച്ചിയും അളിയനും കൂടി വീട്ടിൽ കാര്യം അവതരപ്പിച്ചു ചേച്ചീടെ കല്യാണം കഴിഞ്ഞു ആകെ കഷ്ടത്തിലായ അമ്മക്കു ഇതിൽപ്പരം ഒരു സന്തോഷം വേറെ ഇല്ലായിരുന്നു ഇരുവീട്ടുകാരുടെയും അനുഗ്രഹത്തോടെ ഞാൻ നിരയുടെ കഴുത്തിൽ ആലിലത്താലി ചാർത്തി സീമന്തരേഖയിൽ സിന്ദൂരം ചാർത്തി എന്റെ അമ്മയുടെ മകളായവൾ വലുതുകാൽ വെച്ചവൾ കയറി ആദ്യരാത്രിയുടെ യാമങ്ങൾ കൊഴിഞ്ഞു തീർന്നു പുലരിവരെയും സംസാരിച്ചു തീർന്നു കൊതി തീർന്നില്ലയെന്റെ നീരക്ക് എന്നെയൊന്നു കൂടി വരിഞ്ഞു മുറുക്കിയട്ടവളെന്റെ മുഖത്ത് കവിളുകൾ ചേർത്തൊരു ചുംബമമേകീട്ടെന്റെ കാതിൽ മൊഴിഞ്ഞു """ ഇനിവരും ജന്മങ്ങളിലും എനിക്കെന്റെ നിജിലിന്റെ നീരയായിരുന്നാൽ മതീട്ടൊ""" #📔 കഥ #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ
വിദ്യ അന്നും പതിവു പോലെ അഞ്ചു മണിക്ക് എഴുന്നേറ്റു . ഗവൺമന്റ് ഉദ്യോഗസ്ഥനായ ഭർത്താവ് മനോജിനും , എഞ്ചിനിയറിംഗിനു പഠിക്കുന്ന മകൻ ആരവിനും ഞായറാഴ്ച ആയതിനാൽ അവധിയാണ്. മകൾ ആവണിക്ക് ട്യൂഷൻ ഉച്ചവരെയുണ്ട്. വിദ്യ ഫ്രഷായി അടുക്കളയിലേക്ക് കടന്നു. ഒരിക്കലും ലീവില്ലാത്ത ജോലി വീട്ടമ്മമാർക്കാണല്ലോന്ന് ഓർത്ത് ഓരോ ജോലികളിലേക്ക് കടന്നു. രാവിലത്തേക്ക് ഭർത്താവിന് ഇഡ്ഢലി , സാമ്പാർ മക്കൾക്ക് ചപ്പാത്തി , മുട്ടക്കറി അങ്ങനെ പോകുന്നു നീണ്ട നിരകൾ . തനിക്ക് മാത്രം ഇഷ്ടങ്ങൾ ഉണ്ടോയെന്നവൾ ചിന്തിച്ചില്ല. അതിനിടയിൽ ഒമ്പതാം ക്ലാസുകാരി ആവണി വന്നു .അവൾക്ക് ചായയുമിട്ട് കൊടുത്ത് തിരിഞ്ഞപ്പോൾ മനോജ് ജിമ്മിൽ പോകാൻ ഇറങ്ങി. അവൾ മുറ്റം തൂക്കൽ , ചെടിയ്ക്കു വെള്ളം നനയ്ക്കൽ അങ്ങനെ നീണ്ടു കിടക്കുന്ന തന്റെ തിരക്കുകളിൽ മുഴുകി. അതൊക്കെ കഴിഞ്ഞ് തുണികൾ വാഷിംഗ് മെഷീനിൽ കഴുകാനുമിട്ട അവൾക്ക് നല്ല നടുവേദന വീണ്ടും തുടങ്ങി. ഇടുപ്പിൽ കൈയ്യും താങ്ങി നിന്ന അവളെ കണ്ട് മനോജ് "ബ്രേക്ക്ഫാസ്റ്റ് ആയില്ലേ" എന്ന ചോദ്യവുമായി വന്നു. "ഒരു രക്ഷയുമില്ലാത്ത നടുവേദന" എന്നവൾ പറഞ്ഞപ്പോൾ "അത് മേലനങ്ങി ജോലിയൊന്നും ചെയ്യാതെ തടി കൂടിയിരുന്നിട്ടാ . നീ കഴിക്കാൻ എന്തെങ്കിലും എടുക്കെന്ന് " പരിഹസിച്ച് മനോജ് കടന്നു പോയി. അവളിൽ നിന്ന് ഒരു നിശ്വാസം പുറത്തേക്ക് വന്നു. വാഷിംഗ് മെഷീനിൽ ഇട്ടാൽ ചീത്തയാകും എന്നും പറഞ്ഞ് പുറത്തെ കല്ലിൽ കഴുകാനായി ബക്കറ്റിൽ മാറ്റിവെച്ച മനോജിന്റെയും , മകന്റെയും ഷർട്ടുകളും ,ജീൻസും, മകളുടെ പുറത്തിടുന്ന തുണിയും അവൾ അലക്കുകല്ലിന്റെ അടുത്ത് കൊണ്ടു വെച്ചു. മേലനങ്ങാതെ ഇരുന്നിട്ടാ എന്ന മനോജിന്റെ പരിഹാസം ആ ബക്കറ്റിലേക്ക് നോക്കിയവൾ വെറുതെ ഓർത്തു.... കഴിക്കാൻ ഇരുന്ന ഓരോരുത്തർക്കും അവരുടേതായ ഇഷ്ടങ്ങൾ കണ്ടറിഞ്ഞ് വിളമ്പുന്ന അവളോട് കഴിക്കുന്നില്ലേന്ന് ആരും ചോദിച്ചില്ല. മകൾ ക്ലാസിനും മകൻ ലാപ്ടോപ്പിനു മുന്നിലും മനോജ് മൊബൈലിലേക്കും കടന്നപ്പോൾ വെയിൽ ഉറക്കും മുൻപ് അവൾ തുണികൾ കഴുകാൻ പോയി. നടു നിവർത്തി പൊക്കിയെടുക്കാൻ പറ്റാത്ത ജീൻസിനോടും മറ്റും മല്ലിട്ട് അതെല്ലാം അയകളിൽ വിരിച്ചു. വാഷിംഗ് മെഷീനിലെ അലക്കിയ തുണിയും എടുത്ത് അയയിലിട്ടു. തറയും തുടച്ചതിനു ശേഷം കഴിക്കാനായി ഇഡ്ഢലിയും സാമ്പാറും ഒരു ഗ്ലാസ് ചായയുമായി ഡൈനിംഗ് ടേബിളിലെ ചെയറിൽ വന്നിരുന്ന് ഒരു കക്ഷണം വായിൽ വയ്ക്കാനും കോളിംഗ് ബെൽ അടിച്ചു. ക്ഷേത്രത്തിലെ പിരിവുകാരാണ് അവൾ ജനാല വഴി നോക്കി പറഞ്ഞു കൊണ്ട് സെറ്റിയിൽ ഇരിക്കുന്ന മനോജിനെ നോക്കി. ആരെയോ കോൾ വിളിക്കുന്ന അയാൾ അവളെ ദേഷ്യത്തോടെ നോക്കി. അവൾ കൈയ് കഴുകി മനോജിന്റെ പേഴ്സിൽ നിന്ന് നൂറ് രൂപയടുത്തു കൊടുത്തു. തിരികെ വന്നപ്പോൾ മനോജ് ഫോൺ കട്ട് ചെയ്തിരുന്നു. എത്ര കൊടുത്തൂന്ന് ചോദിച്ചു. നൂറെന്ന് പറഞ്ഞതും അയാൾ ചൂടായി. "നിനക്ക് 50 രൂപ കൊടുത്താൽ പോരെ. പൈസയുണ്ടാക്കുന്ന കഷ്ടപ്പാടൊന്നും അറിയണ്ടല്ലോ. ചുമ്മാ തിന്നും കുടിച്ചും ഇരുന്നാൽ പോരെ ". അവൾക്ക് അത് പുത്തരിയല്ലാത്തത് കൊണ്ട് അവൾ ഒന്നും പറയാതെ അകത്തേക്ക് പോയി. ആരവ് അത് കേട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു. " അമ്മയ്ക്ക് എന്ത് സുഖമാണല്ലേ ജോലിക്കും പോകണ്ട ആവശ്യങ്ങൾക്കെല്ലാം അച്ഛന്റെ കൈയ്യിൽ നിന്ന് കാശും വാങ്ങാം. എപ്പോൾ വേണേലും ഉറങ്ങാം ,കഴിക്കാം ". മനോജും ചിരിച്ചു. "പെണ്ണുങ്ങളുടെ ഒരു ഭാഗ്യമേ . അയ്യോ അങ്ങനെ പറയാൻ പറ്റില്ല. ജോലിക്കും പോയി വീട്ടുകാര്യങ്ങളും നോക്കുന്ന എത്രയോ കഷ്ടപ്പെടുന്ന പെണ്ണുങ്ങൾ ഉണ്ട്. ജോലിയില്ലാത്ത വീട്ടമ്മമാരുടെ ഒരു ഭാഗ്യമേ " മനോജ് തന്നെ ചോദ്യവും ഉത്തരവും പറഞ്ഞു ചിരിച്ചു. തമാശ കേട്ട മട്ടിൽ ആരവും . വിദ്യ അപ്പോൾ തണുത്ത് തുടങ്ങിയ ചായ ഒറ്റവലിക്ക് കുടിച്ച് ഇഡ്ഢലി ഇരിക്കാൻ പോലും നേരമില്ലാതെ നിന്നു കഴിക്കുകയായിരുന്നു. ഉച്ചക്ക് മീനും ,ചിക്കനും , കപ്പയും എല്ലാം മനോജ് വാങ്ങി വന്നു. മോന് മീൻ ഇഷ്ടമല്ല .മോൾക്ക് ചിക്കനും. മീൻ വെട്ടി കൊണ്ടിരുന്നപ്പോൾ അവൾ ഓർത്തു. അമ്മ വിളിച്ചിരുന്നല്ലോ എന്ന് . അത് വൃത്തിയാക്കി വന്നവൾ അമ്മയെ വിളിച്ചു. മാമന്റെ മോൾ പ്രസവിച്ചു കിടക്കുകയാണ് അമ്മ ഹോസ്പിറ്റലിൽ പോകുന്നു അവളും കൂടി ചെല്ലാൻ പറഞ്ഞു. നൂല് കെട്ടിന് പോകുമ്പോൾ സ്വർണ്ണം കൊടുക്കാം. ഇപ്പോൾ തുണിയോ പഴങ്ങളോ വാങ്ങി പോകാമെന്ന് അമ്മ പറഞ്ഞു. തളർച്ചയോടെ അവൾ മൂളിക്കേട്ടു. "എന്താ മോളെ നിനക്ക് സുഖമില്ലെ"യെന്ന ചോദ്യത്തിൽ " ഒന്നുമില്ല അമ്മേന്ന് "പറഞ്ഞ് ഫോൺ വയ്ക്കുമ്പോൾ അവളുടെ കണ്ണ് അറിയാതെ നിറഞ്ഞു . വിദ്യ ഉച്ചക്കത്തേക്ക് ചോറും കറികളും തയ്യാറാക്കി ,പാത്രങ്ങളും കഴുകി ,സ്ലാബും തുടച്ച് ,സിങ്കും വൃത്തിയാക്കി. ആഹാരം മേശപ്പുറത്ത് കൊണ്ട് വെച്ചു. അതിനു ശേഷം മനോജിനോട് മാമന്റെ മോളെ കാണാൻ പോകുന്ന കാര്യം അവതരിപ്പിച്ചു. അയാൾ ഉച്ചത്തിൽ അവളോട് ദേഷ്യപ്പെട്ടു. "കഴിഞ്ഞ മാസമല്ലേ വല്യമ്മക്ക് സുഖമില്ലെന്ന് പറഞ്ഞു പൈസയും വാങ്ങി പോയത് ചോദിക്കുമ്പോൾ , ചോദിക്കുമ്പോൾ കാശ് ഇവിടെ ആരെങ്കിലും കൊണ്ട് വെച്ചേക്കുന്നോ ? കേട്ടാൽ തോന്നുമല്ലോ നിന്റെ അച്ഛൻ ഇവിടെ കെട്ടി വെച്ചേക്കുവാണെന്ന് . ഇപ്പോൾ പോകണ്ട നൂല് കെട്ടിന് വല്ല ഉടുപ്പോ വാങ്ങി പോയാൽ മതി ". അന്ന് സ്വർണ്ണം കൊടുക്കണ്ടേയെന്ന് ചോദിക്കാൻ വന്നയവളുടെ തൊണ്ടയിൽ നിന്ന് ശബ്ദം പുറത്തേക്കു വന്നില്ല. "അല്ലെങ്കിലും അമ്മക്ക് സ്വന്തക്കാർക്ക് എന്തെങ്കിലും കൊടുക്കാൻ ഉത്സാഹമാണ് " ആരവ് അത് പറഞ്ഞു വിദ്യയെ നോക്കി. അവൾക്കു പെട്ടന്ന് ദേഷ്യം വന്നു. " നീയെന്നെ ഭരിക്കാൻ വരണ്ട ഞാൻ നിന്റെ അമ്മയാണ് അത് മറന്നു സംസാരിച്ചാലുണ്ടല്ലോ ". ഉടനെ മനോജ് കയറിയിടപ്പെട്ടു " നീ എന്തിനാ അവനോട് ചൂടാവുന്നത് അവൻ വലുതായി വരുവല്ലേ അവന് കാര്യങ്ങൾ മനസിലാക്കി സംസാരിക്കാനറിയാം ". " അതെ അച്ഛാ അമ്മയ്ക്ക് ഈ ഇടയായി കുറച്ച് ദേഷ്യം കൂടുതലാ . ഇന്നാള് എന്റെ കൂട്ടുകാരിയുടെയൊക്കെ അമ്മമാർക്ക് ജോലിയുണ്ട് അമ്മ മാത്രം വീട്ടമ്മയാണല്ലോന്ന് പറഞ്ഞപ്പോൾ അമ്മ എന്നെ കടിച്ചു കീറാൻ വന്നു " കേട്ട് കൊണ്ട് വന്ന മകൾ തമാശ പോലെ പറഞ്ഞു. "അത് അസൂയ കൊണ്ടാ മോളെ " അച്ഛനും മക്കളും ഉറക്കെ ചിരിച്ചു. "പ്രസവിക്കാനും ,മുലയൂട്ടാനും , ഉറക്ക മൊഴിഞ്ഞ് വളർത്താനും മാത്രമേ അമ്മക്ക് അവകാശമുള്ളൂ മുതിർന്ന് തുടങ്ങിയാൽ അവരച്ഛന്റെ മക്കളാണെന്ന തിരിച്ചറിവോടെ "അവൾ അടുക്കള എന്ന തന്റെ ലോകത്തേക്ക് പോയി.... ഉച്ചയൂണ് അച്ഛനും മക്കളും ഉപ്പ് കൂടി , എരിവ് കൂടി എന്നിങ്ങനെ നൂറ് കുറ്റങ്ങളും പറഞ്ഞ് പാത്രം വടിച്ചു നക്കി കഴിച്ചു. അത് കഴിഞ്ഞ് വീണ്ടും അവരു അവരുടേതായ ലോകത്തേക്ക് മടങ്ങി. വിദ്യ കഴിച്ച പാത്രങ്ങളും കഴുകി എല്ലാം വൃത്തിയാക്കി ഒന്നു നടുനിവർക്കാൻ കിടന്നപ്പോൾ മനോജ് മുറിയിലേക്ക് വന്നു. " നിനക്ക് ഏത് നേരവും ഉറക്കം തന്നെ പകലിങ്ങനെ ഉറങ്ങിയിട്ടാ ചീർത്തു വരുന്നെ . "മക്കൾക്കു പുറത്ത് പോണമെന്ന് . നീ വരുന്നില്ലല്ലോ അല്ലെ . അവർക്ക് ഡ്രസ്സും വാങ്ങണം ". "അതിന് അമ്മയെ വിളിക്കുന്നത് എന്തിനാണ് അമ്മക്ക് നല്ല സെലക്ഷനൊന്നും അറിയില്ല. പഴയ മോഡൽ നോക്കി എടുക്കാൻ പറയും ". മകളത് പറഞ്ഞപ്പോൾ മകനും ശരിവെച്ചു. നിങ്ങൾ പോയിട്ടു വാ ഞാൻ വരുന്നില്ല. നടുവേദന ഉളളിലെ വിഷമം മറച്ചു വിദ്യ പറഞ്ഞു. " അത്രയും നേരം കൂടി ഉറങ്ങാമല്ലോ അല്ലേടി " തമാശ പറഞ്ഞ് മനോജ് പോകാൻ റെഡിയായി . അതിനിടയിൽ അയാൾ പറയുന്നുണ്ടായിരുന്നു " നിനക്ക് വല്ല എക്സർസൈസും ചെയ്തു കൂടെ ഈ തടി കാരണമാ നടുവേദന ,തലവേദന എന്നൊക്കെ പറഞ്ഞ് എന്നും കാശ് കൊണ്ട് കളയുന്നത് .അതെങ്ങനാ കാശ് വരുന്ന വഴി നീ അറിയുന്നില്ലല്ലോ ". വിദ്യ കണ്ണുകൾ അടച്ചു വെറുതെ കിടന്നു... . . അവരു പോയെങ്കിലും അവൾക്ക് ഉറങ്ങാൻ തോന്നിയില്ല. എഴുന്നേറ്റ് ബാക്കി കാര്യങ്ങൾ നോക്കി. വിളക്കും കത്തിച്ച് ,രാത്രിത്തേക്ക് ആഹാരവും ഉണ്ടാക്കി വെച്ചു. നേരം താമസിക്കുന്നത് കൊണ്ട് മൊബൈലിൽ ഓരോന്ന് നോക്കിയിരുന്നു. മഴ പെയ്തതറിഞ്ഞില്ല. അവരെത്തി. വന്നപാടെ മനോജ് അലറി .അയാളുടെ ഒരു ജോഡി ഷൂ പുറത്ത് ഊരിയിട്ടിരുന്നു . അത് മഴയിൽ കുതിർന്നു. അവൾ ഫോണും കൈയ്യിൽ പിടിച്ച് വിറങ്ങലിച്ചു നിന്നു . "അതെങ്ങനാ എത് നേരും ഈ കുന്ത്രാണ്ടത്തിൽ നോക്കിയല്ലേ ഇരുപ്പ്. പുറത്ത് നടക്കുന്നത് ഒന്നും കാണില്ലല്ലോ " ഇപ്പോൾ തന്നെ നമ്മൾ തനിച്ചല്ലേ ഗേറ്റ് തുറന്ന് അകത്ത് കയറിയേ നീ വല്ലതും അറിഞ്ഞോ ". "അതിന് അമ്മക്ക് ഫോണിൽ വല്ലതും അറിയാമോ ഇൻസ്റ്റയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ പോലുമറിയില്ല. എന്നാലും ഏത് നേരവും ഫോണും കൊണ്ട് നടക്കും ". മോനും മോളും വലിയ തമാശ പോലെ പറഞ്ഞു ചിരിച്ചു. "ഞാൻ എല്ലാ ജോലിയും തീർത്തിട്ടാ ഇതെടുത്തത് ". വിദ്യയും വാശിയോടെ പറഞ്ഞു. " പിന്നെ നിനക്കിവിടെ മല മറിക്കുന്ന ജോലിയല്ലേ "മനോജിന്റെ വക പരിഹാസം കേട്ടയവൾ പിന്നെയും നിശബ്ദയായി .... മക്കൾ അവരു കൊണ്ടു വന്ന ഡ്രസൊക്കെ ഇട്ടു നോക്കുന്ന തിരക്കിലായിരുന്നു. മനോജും പുറത്തിടാൻ പുതിയത് വാങ്ങിയിരുന്നു എന്നിട്ട് അവൾക്കായി രണ്ട് നൈറ്റി നീട്ടി. " രണ്ട് മാസം മുൻപ് നിനക്ക് വാങ്ങിയിരുന്നല്ലോ. ഇതാ നീ പുറത്തൊന്നും പോണില്ലല്ലോ വീട്ടിൽ ഇടാൻ ഇത് മതിയല്ലോ നൈറ്റിക്കൊക്കെ എന്താ വിലയാ " . അവൾ ഇപ്പോൾ അല്ലെങ്കിലും തിരിച്ചൊന്നും പറയാൻ പോവില്ല. പറഞ്ഞിട്ടും കാര്യമില്ലെന്നവൾക്കറിയാം. അത് കഴിഞ്ഞ് കഴിക്കാൻ വിളിച്ചപ്പോൾ മക്കൾക്ക് പുറത്ത് നിന്ന് കഴിച്ചത് കൊണ്ട് ഒന്നും വേണ്ടായെന്ന് പറഞ്ഞ് ഉറങ്ങാൻ പോയി. മനോജ് കഴിച്ചു അതിനു ശേഷം അയാളും കിടന്നു. അവൾ കഴിച്ചു ബാക്കി പാത്രങ്ങളും കഴുകി അടുക്കളയും വൃത്തിയാക്കി പിറ്റേന്നത്തേക്ക് ആട്ടി വെച്ചേക്കുന്ന അപ്പം മാവിനെ ഒന്നു കൂടി അടച്ച് നേരെയാക്കി രാവിലത്തേക്ക് കടലയും വെള്ളത്തിലിട്ട് വാതിലും പൂട്ടി റൂമിലേക്ക് പോയി... ഒന്നു കൂടി മേലും കഴുകി പ്രാർത്ഥിച്ചു കിടന്നയവളെ മനോജിന്റെ കരങ്ങൾ പുണർന്നു. അയാൾ അവളിലേക്ക് പടർന്നു കയറി. അവളുടെ അനുവാദമോ താല്പര്യങ്ങളോ ചോദിക്കാതെ , സ്നേഹത്തോടെ സംസാരിക്കാതെ അയാൾ അവളെ പ്രാപിച്ചു സംതൃപ്തിയടഞ്ഞു. തനിക്ക് മാത്രം സുഖം കിട്ടി കഴിഞ്ഞ് ഒന്നു കെട്ടിപ്പിടിച്ച് കിടക്കാനോ , ഉമ്മ വയ്ക്കാനോ പോലും മെനക്കെടാതെ അയാൾ തിരിഞ്ഞു കിടന്ന് ഉറക്കവുമായി. ഒലിച്ചിറങ്ങിയ കണ്ണുനീരിനെ തുടക്കാൻ പോലും മറന്ന് സ്വപ്നങ്ങൾ നഷ്ടപ്പെട്ട ,സ്വന്തം ഇഷ്ടങ്ങൾ മറന്ന വിദ്യയെന്നയവൾ എപ്പോഴോ ഉറക്കത്തിലേക്ക് ആഴ്ന്നു. വീണ്ടും അലാറം പുലർച്ചെ അവൾക്കായി അടിച്ചു ..... പതിവു പോലെ ഓരോ ദിവസങ്ങൾ അവഗണനയും കണ്ണീരുമായി കടന്നു പോയി. മനോജിന് ഒരു സഹോദരിയാണുള്ളത് മാലതി. വിദേശത്ത് ഭർത്താവുമൊത്ത് കഴിയുന്നു. അച്ഛനും അമ്മയും മരിച്ച ശേഷം നാട്ടിലേയ്ക്കു വരുന്നത് കുറവാണ് .ഇടയ്ക്ക് നാട്ടിൽ വന്നാലും ഭർത്താവിൻ്റെ സ്ഥലത്തായിരിക്കും കൂടുതൽ സമയവും സഹോദരി ചെലവിടുന്നത്. സഹോദരിക്ക് ഒരു മകൾ ആണു ഉള്ളത് നീരജ . മാലതിയും നീരജയും ഇത്തവണ അമ്മയുടെ ശ്രാദ്ധത്തിനു വന്നിട്ട് മനോജിൻ്റെ വീട്ടിൽ തങ്ങാൻ തീരുമാനിച്ചു . കുറച്ചു ദിവസം നിന്നിട്ടേ പോകൂവെന്നും കൂടെ വന്ന് നില്ക്കുന്നില്ല എന്ന പരാതി തീർന്നല്ലോന്നും പറഞ്ഞ് മാലതി ചിരിച്ചു. നീരജ വിദേശത്ത് തന്നെ ഒരു കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത് . നീരജ വന്നപ്പോൾ മുതൽ വിദ്യയെയും കുടുബത്തിലുള്ള മറ്റുള്ളവരെയും ശ്രദ്ധിക്കുന്നുണ്ട് . എന്തിനും ഏതിനും എല്ലാവരും അവളെ പരിഹസിക്കുന്നതും കുറ്റപ്പെടുത്തുന്നതും കണ്ട് വിദ്യയോട് നീരജ ചോദിച്ചു " അമ്മായി എന്താ എല്ലാവരും പറയുന്നത് കേട്ടോണ്ട് നില്ക്കുന്നത് മക്കളായാലും ഭർത്താവായാലും നമ്മളെ തട്ടിക്കളിക്കാൻ അനുവദിക്കരുത് " "അത് അവർക്ക് ദേഷ്യവും സങ്കടവുമൊക്കെ എന്നോടല്ലേ തീർക്കാൻ പറ്റൂ മോളെ ഞാനല്ലേ ഒരു ജോലിയുമില്ലാതെ വീട്ടിലിരിക്കുന്നത് എന്നോടുള്ള സ്നേഹവും സ്വാതന്ത്ര്യവും കൊണ്ടല്ലേ" പൊട്ടക്കിണറ്റിലെ തവളയെ പോലെ ആവല്ലേ അമ്മായി സ്നേഹവും സ്വാതന്ത്ര്യവുമിതല്ല . ഇത് അവർക്കറിയാം എന്ത് ചെയ്താലും തിരിച്ച് ഒന്നും പറയാൻ പോണില്ലന്ന് . എത്ര വേണേലും ചവിട്ടി താഴ്ത്താന്ന് അത്രയും പറഞ്ഞ് നീരജ അവിടുന്ന് റൂമിലേക്ക് പോയി വിദ്യ ഒന്നു നെടുവീർപ്പിട്ടു വീണ്ടും ജോലികളിലേക്ക് മടങ്ങി. വിദ്യയുടെ അമ്മ വീണു കാലിനു പൊട്ടൽ ഉണ്ടെന്നു ഫോൺ വന്നു. നടക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ടെങ്കിലും വലിയ പ്രശ്നമില്ല ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയെന്നും അറിയിച്ചു. എല്ലാവരും കൂടി ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ വിദ്യ അവർക്ക് വേണ്ടതൊക്കെ വിളമ്പി കൊടുത്തു നില്ക്കുന്നതിനിടയിൽ അമ്മയെ കാണാൻ പോകാൻ അനുവാദം ചോദിച്ചപ്പോൾ മനോജ് ചൂടായി. "വലിയ പ്രശ്നമില്ല ഓടി പിടച്ച് വരണ്ടെന്ന് അമ്മ തന്നെ പറഞ്ഞു പിന്നെ നീ എന്തിനാ ധൃതിപ്പെടുന്നത്" "അമ്മ അങ്ങനെ പറഞ്ഞാലും പോയി രണ്ട് ദിവസം നില്ക്കേണ്ടത് തൻ്റെ കടമയല്ലേ" അറിയാതെ അവളിൽ നിന്ന് ഗദ്ഗദം പുറത്ത് ചാടി. എന്തായാലും ഇപ്പോൾ അത്യാവശ്യപ്പെട്ടു പോകണ്ട നാളെയോ മറ്റോ ഒന്നു പോയി കണ്ടിട്ട് വന്നാൽ മതി . "ഒന്നാമത് ഇവിടെ ചേച്ചിയും മകളും ഉണ്ട് എന്തെല്ലാം കാര്യങ്ങൾ വീട്ടിൽ നോക്കാൻ കിടക്കുന്നു അവിടെ അമ്മയുടെ അടുത്ത് നിൻ്റെ നാത്തൂനും തൊട്ടടുത്ത് അനിയത്തിയുമില്ലേ എന്തെങ്കിലും കാരണം കിട്ടാൻ കാത്തിരിക്കുവാണല്ലേ കറങ്ങി നടക്കാൻ " അമർഷത്തോടെ മനോജ് പറഞ്ഞു നിർത്തിയതും "മതി നിർത്ത് കുറേ നേരമായല്ലോ അമ്മാവൻ കിടന്നു ചാടുന്നു നീരജയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടു എല്ലാവരും ഞെട്ടി അവളെ നോക്കി. അമ്മായി സ്വന്തം അമ്മയെ കാണാൻ പോട്ടോന്നാണ് ചോദിച്ചത് സ്വന്തം വീട്ടിൽ പോണൂന്ന് പറഞ്ഞ് നിങ്ങളുടെ ഔദാര്യത്തിന് നില്ക്കാതെ പോകാവുന്നതേയുള്ളു ആരും ആരുടെയും അടിമയൊന്നും അല്ലല്ലോ എന്ത് പറഞ്ഞാലും പറയുമല്ലോ അമ്മായി വീട്ടമ്മയല്ലേ പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലല്ലോന്ന് വീട്ടു ജോലിക്ക് എന്താ കഷ്ടപ്പാടില്ലേ പിന്നെ ആവണിയോടും , ആരവിനോടുമായി പറഞ്ഞു നിങ്ങളുടെ അമ്മക്കും പഠിത്തവും ജോലിയും പാടാനുള്ള കഴിവും എല്ലാം ഉണ്ടായിരുന്നതാണ്. ആരവ് ജനിച്ച സമയത്ത് നിനക്ക് എന്നും ശ്വാസംമുട്ടിൻ്റെയും മറ്റും അസുഖവും പിന്നെ നമ്മുടെ മുത്തശ്ശിക്ക് സുഖമില്ലത്ത അവസ്ഥയുമായിരുന്നു വീട്ടിലെ കാര്യങ്ങളും അമ്മയെ നോക്കലും കുഞ്ഞിനെ നോക്കലും എല്ലാം കൂട്ടി പറ്റാഞ്ഞിട്ട തല്ക്കാലം ജോലി വേണ്ടന്ന് വെച്ചതാണ്. പിന്നെ അതങ്ങ് എന്നെന്നേക്കുമായി നിലച്ചു. നിങ്ങളുടെ അച്ഛൻ കൂടെ എല്ലാത്തിനും സഹായത്തിനായി നിന്നിരുന്നെങ്കിൽ അച്ഛനെ പോലെ അമ്മയും നല്ല പൊസിഷനിൽ എത്തിയേനെ . അപ്പോൾ അമ്മയെ കുറിച്ച് നിങ്ങൾക്കും പറയാൻ അഭിമാനം ഉണ്ടായേനെ " . മക്കൾ രണ്ട് പേരും വിദ്യയുടെ മുഖത്ത് നോക്കി പിന്നെ മുഖം കുനിച്ച് കഴിച്ചു കൊണ്ടിരുന്ന ചോറിലേക്ക് നോക്കിയിരുന്നു. നീരജ നിർത്താൻ ഒരുക്കമല്ലായിരുന്നു . "പൈസയുടെ കണക്ക് ഇടയ്ക്കിടക്ക് പറയുന്നുണ്ടല്ലോ . അമ്മായി സ്വർണ്ണമായും വസ്തുവായും പൈസയായും കുറേ ഇങ്ങോട് കൊണ്ടു വന്നില്ലേ വീടു വയ്ക്കാനും വസ്തു വാങ്ങാനും എല്ലാം അമ്മായിയുടെ മുതലു തന്നെയല്ലെ എടുത്തത് .എന്നിട്ട് എന്തെങ്കിലും ചോദിച്ചാൽ കണക്കും കളിയാക്കലും . മരിച്ച് ഇത്രയും വർഷമായ അമ്മക്കും അച്ഛനും ശ്രാദ്ധമെന്നും മറ്റും പറഞ്ഞ അമ്മാവനും അമ്മയുമൊക്കെ ഇപ്പോഴും മുടക്കം വരുത്തുന്നില്ലല്ലോ. അമ്മായിക്ക് സ്വന്തം അമ്മയുടെ അടുത്ത് പോകാൻ അവകാശം ഇല്ലേ?" അവളുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി മനോജ് നിശബ്ദനായി ഇരുന്നു . മാലതി അഭിമാനത്തോടെ നീരജയെ നോക്കി പിന്നെ വിദ്യയോടായി പറഞ്ഞു "ഇത് പഴയ കാലമൊന്നും അല്ല എല്ലായിടത്തും സ്ത്രീകൾക്കും തുല്യ അവകാശമാണ്. സ്വന്തം വീട്ടിലെങ്കിലും അഭിപ്രായം തുറന്ന് പറയാൻ ശീലിക്കണം. ഭർത്താവ് ഭരിക്കേണ്ടവനല്ല പങ്കാളിയാണ്. മക്കൾ അമ്മയെ താഴ്ത്തി സംസാരിക്കുമ്പോൾ അവരെ നിലക്ക് നിർത്തണം. വീട്ടുജോലി ഇഷ്ടത്തോടെ ചെയ്യുന്നതിൽ തെറ്റില്ല പക്ഷെ ഒരു വിലയും തരാത്തിടത്ത് തനിച്ച് കഷ്ടപ്പെടേണ്ട കാര്യമില്ല എല്ലാം എല്ലാരും കൂടി പങ്കിട്ട് ചെയ്യട്ടെ അപ്പോൾ മനസിലാകും അതിൻ്റെ ബുദ്ധിമുട്ട്. ചെറിയ എന്തെങ്കിലും ജോലിക്ക് പോകാൻ നോക്കൂ " ... മാലതി എഴുന്നേറ്റ് വന്ന് വിദ്യയെ ചുമലിൽ കൈയ്യിട്ട് ചേർത്തു നിർത്തി. "വീട്ടിൽ പോയി അമ്മയെ കണ്ട് കുറച്ച് ദിവസം നിന്നിട്ട് വരണം ഇവിടെ ഞങ്ങൾ എല്ലാം ഉണ്ടല്ലോ കുട്ടികൾ ചെറിയ കുഞ്ഞുങ്ങൾ അല്ല തനിയെ കാര്യങ്ങൾ നോക്കട്ടെ... ഈ ലോകത്ത് ജീവിക്കാനുള്ള അവകാശം എല്ലാവർക്കും ഒരു പോലെയാണ് " . വിദ്യ ഒഴുകി വന്ന കണ്ണുനീരിനെ തുടച്ചു. തലയുയർത്തി നിന്നു .. "ഞാൻ വീട്ടിൽ പോയിട്ടു വരാം " ദൃഡനിശ്ചയത്തോടെ അവളതു പറഞ്ഞ് അകത്തേക്ക് നടന്നപ്പോൾ എല്ലാവരും അവളെ നോക്കിയിരുന്നു.... പോകാനായി വസ്ത്രങ്ങൾ ബാഗിലാക്കി കൊണ്ടിരുന്ന അവൾക്കരുകിലേക്ക് മക്കൾ ഇരുവരും വന്നു അവളെ നോക്കി നിന്ന മക്കളെ കൊച്ചു കുഞ്ഞുങ്ങളെ പോലെ ഇരുവശവും അണച്ചു പിടിച്ചു. അമ്മാ ഞങ്ങൾ അമ്മയെ വേദനിപ്പിച്ചു ഒരേ ശബ്ദത്തിൽ അവരതു പറഞ്ഞു കരഞ്ഞപ്പോൾ എൻ്റെ മക്കളല്ലേ അമ്മക്ക് വിഷമമൊന്നും ആയില്ലന്ന് പറഞ്ഞവൾ മക്കൾക്ക് മുത്തം നല്കി. മനോജ് നിറഞ്ഞെ കണ്ണുകളാൽ അത് കണ്ട് നില്ക്കുന്നുണ്ടായിരുന്നു . അയാളുടെ മുന്നിൽ പഴയ ചിത്രങ്ങൾ തെളിഞ്ഞു വന്നു. പ്രണയം മാത്രം നിറഞ്ഞ അവരുടെ ആദ്യകാലത്ത് പ്രസരിപ്പോടെ ,കുസൃതിയോടെ മാത്രം കണ്ടിരുന്ന വിദ്യയെ അയാൾ ഓർത്തു . പിന്നെ പിന്നെ തൻ്റേതെന്ന അവകാശത്തിൽ ഭരിക്കുകയാണ് ചെയ്തത്. ചിരിയും ,തമാശയും കണ്ണുകളിൽ നിറഞ്ഞ് നിന്ന പ്രണയവും എല്ലാം നഷ്ടപ്പെട്ട് കരയാൻ മാത്രം കഴിയുന്നവളായി താൻ അവളെ മാറ്റിയെന്നു പറയുന്നതാകും ശരി. അയാൾ അവളുടെ അടുത്തേക്ക് ചെന്നു അവളെ മുറുകെ കെട്ടിപ്പിടിച്ചു പതിയെ വിദ്യേ എന്ന് പഴയ അതേ സ്നേഹത്തിൽ നീട്ടി വിളിച്ചു. പുഞ്ചിരിയോടെ അയാളുടെ കരവലയത്തിൽ ഒതുങ്ങിയ അവളുടെ കണ്ണുകളിൽ ആ പഴയ പ്രണയം അയാൾക്ക് കാണാൻ കഴിഞ്ഞു.... #💞 പ്രണയകഥകൾ #✍️ വട്ടെഴുത്തുകൾ #📔 കഥ
ശിവാനി ഐസിയുവിലെ ബഡിൽ മയക്കത്തിലായിരുന്നു. പൊട്ടിയ ചുണ്ടുകളും രക്തം അങ്ങിങ്ങായി കട്ട പിടച്ച ഉടലുമായി അവൾ ഞെരങ്ങുകയായിരുന്നു. അച്ഛാ ...അച്ഛാ അവൾ പതിയെ വിളിക്കന്നുണ്ടായിരുന്നു. ഐസിയുവിന്റെ വാതിലിനു മുന്നിൽ ആ അച്ഛൻ വിനയൻ ഹൃദയം പിടയുന്ന വേദനയോടെ നിന്നു. അകത്ത് തന്റെ പൊന്നു മകളാണ്. ഒരേയൊരു മകൾ ശിവാനി. മുന്നിലെ കസേരയിൽ സർവതും നഷ്ടപ്പെട്ട് കരയുന്നത് തന്റെ ഭാര്യ രേണുവും . ആ സമയം ശിവാനി അബോധാവസ്ഥയിൽ ഞരക്കത്തോടെ പറയുന്നുണ്ടായിരുന്നു. "എനിക്ക് നോവുന്നച്ഛാ ... അച്ഛാ ഓടിവായോ" അവൾ വിളിച്ചു കൊണ്ടേയിരുന്നു. വിനയൻ അങ്ങോട്ടുമിങ്ങോട്ടും വെരുകിനെ പോലെ നടന്നു. പിച്ചിചീന്തപ്പെട്ട മകളെ ഓർത്തു നീറി നീറി ആ അച്ഛൻ. ശിവാനി ഡിഗ്രിക്ക് പഠിക്കുന്നു എല്ലാ സ്വാതന്ത്ര്യത്തോടെയും ആണവളെ വളർത്തിയത്. തന്റേടിയുമാണ്. അച്ഛൻ കുട്ടി എന്നാണ് എല്ലാവരും അവളെ വിളിച്ചിരുന്നത്. എല്ലാം തുറന്ന് പറയുന്ന കൂട്ടുക്കാരൻ ആയിരുന്നു അവൾക്ക് അച്ഛൻ. എന്തിനും ഏതിനും അച്ഛൻ വേണം. അവളുടെ വിരലൊന്നു ചെറുതായി മുറിഞ്ഞാൽ മതി വേദനിക്കുന്നച്ഛാന്ന് പറഞ്ഞ് ഓടി വരും. വേദന സഹിക്കാൻ പറ്റാഞ്ഞിട്ടല്ല. അച്ഛന്റെ കരുതലിന് വേണ്ടി. മകളെ അത്രയേറെ സ്നേഹിച്ച അച്ഛനും അമ്മയും , മറ്റൊരു കുട്ടി പോലും അവർക്ക് വേണ്ടെന്ന സ്വാർത്ഥത കാണിച്ചത് അതിനാലാണ്. അങ്ങനെ പോലും മകൾ വിഷമിക്കാതിരിക്കാൻ . കോളേജിൽ പലരും അവളെ പ്രപ്പോസ് ചെയ്തതെന്നും , എനിക്ക് അവൻമാരെയൊന്നും പിടിച്ചില്ലെന്നും തമാശയായി അവൾ വന്നു പറയുമായിരുന്നു. " അതെന്താ നിനക്ക് ലൈനൊന്നും വേണ്ടേ " വിനയനും തിരിച്ച് തമാശയായി ചോദിക്കും. "ഏയ് അവൻമാരൊന്നും കൊള്ളത്തില്ലെന്നേ എന്റെ അച്ഛനെ പോലെ ആരും ശരിയല്ലന്ന്" പറഞ്ഞവൾ ചിരിക്കും. " കല്യാണ ആലോചന വരുമ്പോഴും ഇങ്ങനെ തന്നെ പറയണം രേണു ഇടയ്ക്ക് കയറി പറയും". " ഞാൻ എങ്ങും പോകില്ല അച്ഛനെയും അമ്മയെയും വിട്ട് " ശിവാനി വാശിക്കാരിയാകും. കൂട്ടത്തിൽ അമൽ എന്ന പയ്യൻ മഹാ ശല്ല്യമാണെന്നും അവൻ പോക്കിരിയാണെന്നും ശിവാനി എപ്പോഴോ പറഞ്ഞിരുന്നു. അവളെ പുറകെ നടക്കുന്നു. ഇഷ്ടമല്ലന്ന് പറഞ്ഞിട്ടും വിടാൻ ഭാവമില്ല എന്നും ശിവാനി പറഞ്ഞിരുന്നു .അച്ഛൻ ഇടപെടണോണ് ചോദിച്ചപ്പോൾ വേണ്ട ഇതൊക്കെ ഞാൻ ഒറ്റയ്ക് കൈകാര്യം ചെയ്തോളാമെന്ന് ശിവാനി ചിരിച്ച് കളയുകയും ചെയ്തു. പിന്നേ ടൊരിക്കൽ അറിഞ്ഞു അവളുടെ കൈയ്യിൽ പിടിച്ച അമലിനെ അവൾ തല്ലിയെന്ന് . അത് എല്ലാവരും കണ്ട് പ്രിൻസിപ്പാളൊക്കെ അവനെ താക്കീതും ചെയ്തു. നാണക്കേടായി .അവന്റെ ഉള്ളിൽ പകയായി മാറി. ശിവാനിയുടെ ഒരു സുഹൃത്ത് വിപിൻ അവളെ ബർത്ത്ഡേ ക്ഷണിച്ചിരുന്നു. അത്രയും നല്ല സുഹൃത്തുക്കളാണവർ .വേറെയും പെൺ സുഹൃത്തുക്കളുമായി അവൾ വിനയനോട് അനുവാദം വാങ്ങി പാർട്ടിക്ക് പോയി. വൈകിട്ടാണ് പാർട്ടി നിശ്ചയിച്ചിരുന്നത്. എല്ലാം കഴിഞ്ഞ് തിരികെ ഇറങ്ങിയപ്പോൾ ടൂവിലർ സ്റ്റാർട്ടാകുന്നില്ല. കൂടെ വന്ന രണ്ട് കൂട്ടുകാരികൾ അതിലൊരാളുടെ സ്കൂട്ടിയിൽ പോയി. ബാക്കി ശിവാനിയും മറ്റേ കുട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളു .വിപിൻ കാറിൽ കൊണ്ടാക്കാമെന്ന് പറഞ്ഞു. ആദ്യം കൂട്ടുകാരിയെ ഇറക്കി. പിന്നെ ശിവാനിയെ കൊണ്ട് പോയത് മറ്റൊരു വഴിയാണ്. ശിവാനി നീ ഇത് എവിടെ പോകുവാന്ന് ചോദിച്ചപ്പോൾ വിപിൻ പറഞ്ഞു അവന്റെ അങ്കിളിന്റെ വീട്ടിൽ എന്തോ കൊടുക്കാനുണ്ട് അത് വഴി ശിവാനിയെ വീട്ടിൽ ഇറക്കാമെന്ന് വിശ്വസിച്ച അവളെ അവൻ കൊണ്ടിറക്കിയത് അമലിന്റെയും രണ്ട് സുഹൃത്തുക്കളുടെയും മുന്നിലാണ്. കോപത്തോടെ വിപിനെ നോക്കിയ അവൾ അവൻ ചിരിയോടെ തലയാട്ടി നില്ക്കുന്ന കണ്ടു .ചതിയന്റെ ചിരി.എല്ലാം അവരുടെ പദ്ധതിയായിരുന്നു. ടൂവീലർ കേടായത് ഉൾപ്പെടെ . എന്നിട്ടവൻ മടങ്ങി പോയി.എതിർക്കാൻ നോക്കിയ ശിവാനിയെ അവര് മൂന്ന് പേരും മാറി മാറി ക്രൂരമായി കീഴടക്കി. ഒഴുകുന്ന ചോരയിൽ നീറുന്ന വേദനയിലും അവൾ അച്ഛാന്ന് ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു. ബോധം മങ്ങിയപ്പോഴും അവൾ പുലമ്പിയത് നോവുന്നച്ഛാ ....എനിക്ക് നോവുന്നു എന്നായിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിൽ അവളെ തിരികെ കിട്ടിയപ്പോൾ അച്ഛന്റെ നെഞ്ചകം വിങ്ങി. നിറയെ മുറിവുകളാൽ രക്തത്തിൽ കുളിച്ച് തന്റെ എല്ലാമായ മകൾ. രക്ഷപ്പെടുമെന്ന് പോലും സംശയമായിരുന്നു. ശിവാനിക്കു ബോധം വന്ന് അവളെ റൂമിലേക്ക് മാറ്റി. അച്ഛനെയും അമ്മയെയും എപ്പോഴും ചിരിപ്പിച്ചു കൊണ്ട് നടന്ന അവൾ മൗനിയായി. മാറോടടക്കി പിടിച്ച് ആ അച്ഛൻ അവൾക്ക് കാവലിരുന്നു. പോലീസും കോടതിയും ചോദ്യങ്ങൾ ചോദിച്ചപ്പോൾ അവൾ പിന്നെയും അപമാനിക്കപ്പെട്ടു. ശിവാനി തെറ്റ് ചെയ്ത പോലെയായിരുന്നു അവരുടെ ചോദ്യം ചെയ്യൽ. വനിതാ പോലീസ് അവളോട് നീ എന്തിനാ പോയത്. നീയും കൂടി ചെയ്ത കുറ്റമല്ലെ . അവർ എന്തൊക്കെ ചെയ്തു. എവിടെയൊക്കെ തൊട്ടു . അച്ഛന്റെ മുന്നിൽ വെച്ചുള്ള ചോദ്യങ്ങൾക്കു മുന്നിൽ അവൾ വീണ്ടും വീണ്ടും പീഡിപ്പിക്കപ്പെട്ടു. തലകുനിച്ചു. കോടതിയും അവളെ വെറുതെ വിട്ടില്ല. കുത്തി നോവിച്ചു. സ്വന്തം വക്കീലിന്റെ നോട്ടത്തിനും ചോദ്യങ്ങൾക്കും മുന്നിൽ തളർച്ചയോടെ അച്ഛനെ നോക്കി. മകൾക്ക് ന്യായം കിട്ടില്ലെന്ന് അച്ഛന് മനസിലായി. അമലും കൂട്ടരും പിടിപാടുള്ളവരാണ്. മകളുടെ ദയനീയമായ നോട്ടത്തിനു മുന്നിൽ അച്ഛൻ പതറി. പിന്നെ ഒന്നും ആലോചിച്ചില്ല. തന്റെ ഉറ്റ സുഹൃത്തിനെ വിളിച്ചു. എന്തിനും ഏതിനും കൂടെ നില്ക്കുന്നവൻ. സ്വന്തം മനസ് പോലെ വിശ്വസിക്കാം. പദ്ധതി പ്ലാൻ ചെയ്തു. അവൻമാരെ വിളിച്ചു വരുത്തി. ഒത്ത് തീർപ്പ് ചെയ്യാനെന്നുള്ള രീതിയിൽ . പരിഹാസത്തോടെ നിന്ന അവൻമാരുടെ കഴുത്തിൽ കയറിട്ടു മുറുക്കി കെട്ടി തൂക്കിയപ്പോൾ അവന്റെയൊക്കെ പിടച്ചിലിൽ ആ അച്ഛൻ ആർത്ത് ചിരിച്ചു. അപ്പോഴും അച്ഛന്റെ ചെവിയിൽ വേദനിക്കുന്നു അച്ഛാന്നുളള മകളുടെ രോദനം മുഴങ്ങി. പിറ്റേന്നത്തെ വാർത്ത ഇതായിരുന്നു. അമലും കൂട്ടുകാരും തൂങ്ങി മരിച്ചു. കേസും കൂട്ടവുമൊക്കെയായുള്ള നാണക്കേട് കൊണ്ട് അവർ ആത്മഹത്യ ചെയ്തു. വാർത്ത കണ്ട മകൾ മൗനം വെടിഞ്ഞ് നിറഞ്ഞ് ചിരിച്ചു. അവൾക്കറിയാമായിരുന്നു. അവളുടെ അച്ഛൻ അവൾക്ക് നീതി നേടി കൊടുക്കുമെന്ന്. അവൾ അച്ഛനെ കെട്ടിപ്പിടിച്ചു. അച്ഛൻഅവളുടെ നെറ്റിയിൽ മുത്തം കൊടുത്തു അവളെ അമർത്തിപ്പിടിച്ചു. അമ്മയും നെടുവീർപ്പോടെ അവളെ ചുംബിച്ചു. എന്റെ മകൾ വീണ്ടും ചിരിച്ചുവല്ലോ അമ്മയുടെ കണ്ണുകൾ ഈറനായി. ആത്മഹത്യയാണെങ്കിലും സംശയത്തിന്റെ പേരിൽ വിനയനെ ചോദ്യം ചെയ്തു. അയാളുടെ ഇച്ഛാശക്തിക്ക് മുന്നിൽ എല്ലാവരും തോറ്റു തുന്നം പാടി. മനസാക്ഷിക്കു മുന്നിൽ ഞാൻ ചെയ്തത് ശരിയാണെന്ന് വിനയൻ സ്വയം വാദിച്ചു, "തന്റെ മകളെ ഒന്നു നുള്ളി നോവിക്കാൻ പോലും ഞാൻ ആരെയും അനുവദിക്കില്ല. അപ്പോഴാണ് ഇത്രയും ക്രൂരത . ഒന്നും ചെയ്യാതിരുന്നാൽ ഇനിയും അവൻമാർ ആവർത്തിക്കും എത്രയോ അച്ഛനമ്മമാർ വീണ്ടും ഇതുപോലെ ഉരുകേണ്ടി വരും. തന്റെ മകളായത് കൊണ്ട് സമൂഹത്തിന് മുന്നിൽ പിടിച്ചു നിന്നു . മറ്റു പെൺകുട്ടികൾ ജീവനൊടുക്കില്ലെ. ഞാൻ ചെയ്തതാണ് ന്യായം. ഒരച്ഛന് മകൾക്കു വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ നീതി" വിനയൻ തന്നോട്ടു തന്നെ പറഞ്ഞു. കുറച്ചു നാളത്തെ വിശ്രമത്തിൽ ശേഷം ശിവാനി പഴയ പോലെ മിടുക്കി ആയി. പുറത്തേക്കിറങ്ങാൻ മടിച്ച അവളെ അച്ഛൻ തന്നിലേക്ക് ചേർത്തു പിടിച്ചു ഉപദേശിച്ചു. "ഇത് ശരീരത്തിനുണ്ടായ ഒരു രോഗമാണ്. ക്യാൻസർ പോലുള്ള രോഗം വന്നാൽ നമ്മൾ ചികിത്സിച്ച് മാറ്റില്ലേ. അല്ലെങ്കിൽ ആ ഭാഗം മുറിച്ച് കളയില്ലേ അത് പോലെ കണ്ടാൽ മതി. മോള് തെറ്റൊന്നും ചെയ്യാത്തെടുത്തോളം കാലം പിന്തിരിഞ്ഞ് ഓടേണ്ട കാര്യമില്ല. എല്ലാവരെയും പോലെ ഈ ലോകത്ത് ജീവിക്കാൻ എന്റെ മോൾക്കും അവകാശമുണ്ട്. നെഞ്ചുവിരിച്ച് തന്നെ നീ ഈ സമൂഹത്തിൽ ജീവിക്കണം. അച്ഛനുണ്ടാവും എപ്പോഴും കാവലായി കൂടെ" . ശിവാനി വീണ്ടും പഠിക്കാൻ പോയി തുടങ്ങി. എല്ലാവരും എല്ലാം മറന്നു കാര്യങ്ങളെല്ലാം പഴയ പോലെയായി. ഓരോ ചുവടും ശക്തയായി അവൾ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. അവൾ അച്ഛന്റെ മകളായിരുന്നു കരുത്തനായ അച്ഛന്റെ ചങ്കുറപ്പുള്ള മകൾ . പക്ഷെ അച്ഛന് മാത്രം ഒരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു . വിപിൻ ചതിയനായ അവനെ തീർക്കണം. പകയായി വിനയനിൽ അത് ആളിക്കത്തി.ഒരു ബൈക്ക് ആക്സിഡന്റിൽ വിപിൻ ചതഞ്ഞരഞ്ഞ ദിവസം സംതൃപ്തിയോടെ മകളെ ചേർത്തു പിടിച്ചു അച്ഛൻ ഉറക്കെ ചിരിച്ചു. ആ ചിരിയുടെ അർത്ഥമറിയാവുന്ന മകളുടെ ചുണ്ടിലും അതേ ചിരി പടർന്നു .... മകൾക്കറിയാമായിരുന്നു അച്ഛൻ തനിക്കായി കാട്ടിയ നീതി ആണ് ആ ആക്സിഡന്റെന്ന് .. #📔 കഥ #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ
ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു... ഞങ്ങൾ രണ്ടു പേരും പരസ്പരം ഞങ്ങളുടെ ഇഷ്ടങ്ങൾ അറിയാൻ ശ്രമിക്കുന്ന കാലം..... കല്യാണത്തിന് മുൻപ് ഞങ്ങൾക്ക് എന്തായിരുന്നു പണിയെന്ന് ചോയ്ക്കരുത്..... ഞങ്ങൾക്ക് അവസരം കിട്ടിയില്ല.... കാരണം വേറെ ഒന്നുമല്ല ഞാൻ കതിർ മണ്ഡപത്തിൽ എത്തിയിട്ടും കല്യാണ പെണ്ണ് വന്നില്ല... ഞാൻ ഇപ്പൊ വരും എന്ന് കരുതി സുന്ദര കുട്ടപ്പനായി വിരലിൽ ബന്ധുക്കൾ ഇട്ട മോതിരങ്ങൾ ഏത് ബാങ്കിൽ പണയം വെക്കാം എന്ന് ആലോച്ചിരുന്നു... മനസ്സിൽ ബാങ്ക് സെറ്റ് ചെയ്തു വച്ച് കഴിഞ്ഞിട്ടും പെണ്ണിനെ കാണാനില്ല... അവൾ ഞാൻ കൊടുത്ത 20000 ത്തിൻ്റെ പുത്തൻ സാരിയും ഉടുത്ത് അവളുടെ അച്ഛൻ കൊടുത്ത സ്വർണവും കൊണ്ട് കാമുകന്റെ കൂടെ ഒളിച്ചോടി പോയി .... പിന്നെ അവർ പെണ്ണ് വീട്ടുകാരുടെ ബന്ധത്തിലുള്ള ഒരു കുട്ടിയെ ഒപ്പിച്ചു തന്നു ....അല്ലെങ്കിലും ഇൗ കാലത്ത് പെണ്ണ് കിട്ടാൻ പണി ആയത് അവളുടെ മുഖത്തേക്ക് ഒന്നു നോക്കാതെ കണ്ണും പൂട്ടി കെട്ടി..... താലിയും സിന്ദൂരവും കൊടുത്ത് പ്രണയം ആരംഭിക്കുന്നതും ഒരു രസമുള്ള പരിപാടിയാണ് ... ഇനി അങ്ങനെ പറയാം.... ഓളിച്ചോടി പോയ കുരുപ്പിന്റെ എല്ലാം ഇഷ്ടങ്ങളും അറിയാം എന്നാൽ താലി കെട്ടിയ പെണ്ണിൻ്റെത് അറിയില്ല്യ... എന്നാലും ദിവസങ്ങൾ കൊണ്ട് തന്നെ ഞങ്ങൾ പ്രണയിച്ചു തുടങ്ങി... മിഴികൾ കൊണ്ട് ഞങ്ങൾ പറയാതെ പ്രണയിച്ചു അതായത് ഞാൻ ഒന്നു നോക്കുമ്പോൾ അവള് ഒന്നു നോക്കും ... അവള് എന്റെ കൊച്ചു കൊച്ചു ഇഷ്ടങ്ങൾ അമ്മയോട് ചോദിച്ചു മനസിലാക്കി ചെയ്യാൻ തുടങ്ങി.. അപ്പോ പിന്നെ ഞാനും അവളുടെ ഇഷ്ടങ്ങൾ അറിയാൻ അവളുടെ നാല് ചേട്ടന്മാരെ വിളിച്ചു.... മൂത്ത ചേട്ടനെ വിളിച്ചപ്പോൾ അവളുടെ ഇഷ്ടങ്ങൾ എല്ലാം പറഞ്ഞു തന്നു..ചെയ്ത് കൊടുത്തതും പറഞ്ഞ് തന്നു .... ചെയ്ത് കൊടുക്കാത്തത്തിന്റെ നീണ്ട ലിസ്റ്റ് തന്നു... രണ്ടാമത്തെ ചേട്ടനെ വിളിച്ചപ്പോൾ ആദ്യത്തെ ചേട്ടൻ ചെയ്തു കൊടുക്കാത്ത ലിസ്റ്റിലെ എല്ലാം അവൻ ചെയ്ത് കൊടുത്തിട്ടുണ്ട്.... മൂന്നാമത്തെയും നാലാമത്തെയും ചേട്ടന്മാരെ വിളിച്ചപ്പോൾ ഇതു തന്നെ അവസ്ഥത.. ഇനി അച്ഛനെ വിളിക്കണ്ട എന്നു വെച്ചു.... പാവം ഞാൻ.. എന്റെ ഭാര്യയുടെ എല്ലാ ആഗ്രഹങ്ങളും അവളുടെ ചേട്ടന്മാർ നടത്തി കൊടുത്തിട്ടുണ്ട്.. എന്നാലും ഒരു ആഗ്രഹം എങ്കിലും ചേട്ടൻസിന് ബാക്കി വെക്കാമായിരുന്നു ... എന്തെങ്കിലും ഒരു ആഗ്രഹം ബാക്കി ഉണ്ടാക്കും രാത്രി അവളോട് ചോദിക്കാം ... എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് രാത്രി അവളെ എന്റെ അരികിൽ വന്നു ഇരുന്നപ്പോൾ ചെമ്പരത്തിട്ട് കാച്ചിയ എണ്ണ എന്റെ നാസികയിലേക്ക്‌ അരിച്ച് കയറി.... ഞാൻ അവളുടെ കയ്യിൽ പിടിച്ചു.... "എന്റെ പൂച്ച കുട്ടി നിന്റെ നടക്കാത്ത ഒരു ആഗ്രഹം പറ ഞാൻ നടത്തി തരാം..." "ചേട്ടാ നിക്ക് അങ്ങനെ ആഗ്രഹങ്ങൾ ഒന്നുമില്ല.. എല്ലാം എന്റെ ചേട്ടന്മാർ നടത്തി തന്നിട്ടുണ്ട് " എന്റെ പൊന്നു അളിയൻന്മാരെ ഇവളുടെ ഒരു ആഗ്രഹം എങ്കിലും നടത്തി കൊടുക്കാതെ ഇരിക്കാമായിരുന്നു... "എന്നാലും നടക്കാത്ത ഒരു ആഗ്രഹവും ഇല്ലെ...." ഞാൻ അവളുടെ തണുത്ത വിരലിൽ തലോടി ചോദിച്ചു... "ആ ചേട്ടാ കിട്ടി...." അത് കേട്ടപ്പോൾ സന്തോഷത്തിൽ അവളെ എന്റെ നെഞ്ചിൻ കൂട്ടിൽ കിടത്തി...... '"പറ പൂച്ച കുട്ടി...." "ഞാൻ ഇതു വരെ സിനിമ തീയേറ്റർ കണ്ടിട്ട് ഇല്ല..... ഒരു സിനിമ തീയേറ്ററിൽ പോയി ഒരു സിനിമ കാണണം .... വീട്ടിൽ പറഞ്ഞപ്പോൾ ആരും കേട്ടില്ല.... " "അത് എന്താ പൂച്ച കുട്ടി ചേട്ടന്മാർ നിന്നെ കൊണ്ടു പോവാതെ " "നിക്ക് അറിയില്ല... നിക്ക് ഒന്നു കണ്ടാ മതി.. ....". അവള് നെഞ്ചില് തല ചേർത്ത് വെച്ച് കൊണ്ട് ബനിയനിൽ വിരൽ ചുരുട്ടി പറഞ്ഞു "എന്നാ നമുക്ക് പോയി കാണാം...." ഞാൻ വേഗത്തിൽ ഫോൺ എടുത്തു ഓൺലൈനിലൂടെ നാളെ ഉച്ചത്തേക്കുള്ള ഷോക്ക് ടിക്കറ്റ് ബുക്ക് ചെയ്തു .... അവള് സന്തോഷത്തോടെ നോക്കി.... .... അവളുടെ സന്തോഷത്തോടെയുള്ള നോട്ടം എന്നെ കൊല്ലാതെ കൊന്നു .. പിന്നെ ഒന്നു പറയണ്ട എന്റെ സ്നേഹ വലയത്തിനുള്ളിൽ അവൾ അലിഞ്ഞു.... .. @@@ അടുത്ത ദിവസം ഉച്ചയ്ക്ക് മുൻപേ അവൾ ചുരിദാർ ധരിച്ച് സുന്ദരി ആയി സന്തോഷത്തൊടെ നിൽക്കുന്നു.... അമ്മയോട് ഓടി പോയി പറയുന്നുണ്ട് സിനിമ തീയറ്റർ കാണാൻ പോവാന്ന്.... ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ അവള് പറയുന്നത് കേട്ടിട്ട് എനിക്ക് അഭിമാനം തോന്നി അവളുടെ ഇഷ്ടം സാധിച്ചു കൊടുക്കാൻ പോവുന്നത് ആലോചിച്ചിട്ട്‌... അപ്പോഴാണ് അവളുടെ മൂത്ത ചേട്ടൻ്റെ വിളി... ഞാൻ ഫോൺ എടുത്തു.... " എന്താ അളിയാ....." "ഒന്നുമില്ല ... ഞങ്ങൾ അങ്ങോട്ട് ഇന്ന് വൈകുന്നേരം വരും പൂച്ച കുട്ടിയെ കാണാൻ തോന്നുന്നു" "അയ്യോ ഞങ്ങൾ സിനിമക്ക് പോവ ഉച്ചക്കാണ് ടിക്കറ്റ് ബുക്ക് ചെയ്തത്" "അത് സാരമില്ല ഞങ്ങൾ നിങ്ങള് വരുന്നത് വരെ വീട്ടിൽ കാത്തിരിക്കാം... " "ലൈറ്റ് ആവും അളിയാ...". "ഞങ്ങളുടെ പൂച്ച കുട്ടിയെ കൊണ്ടല്ലേ പോവുന്നത് വേഗം വരും .." "എന്നാ ശെരി" ഞാൻ ഫോൺ വച്ചു... അത് എന്താ അളിയൻ അങ്ങനെ പറഞ്ഞെ ... ആവോ.. ഏതായാലും അവളുടെ ഒരു ഇഷ്ടം സാധിച്ചു കൊടുക്കാൻ പോവുന്നതിൽ എനിക്ക് അവളെക്കാൾ സന്തോഷം ആയിരുന്നു.... അവളോട് ആങ്ങളമാർ വരുന്നെന്ന് പറഞ്ഞപ്പോൾ അവള് സന്തോഷത്തോടെ പറഞ്ഞു ഞാൻ സിനിമ തീയേറ്റർ കണ്ട കാര്യം പറയും നോക്കിക്കോ ചേട്ടാന്ന്... ഇത്രയും കാലം എന്നെ കൊണ്ട് പോവാതെ അവർ പോയി കാണും... ഹും തെണ്ടികൾ ... അങ്ങനെ ബൈക്കിൽ ഞങ്ങൾ യാത്ര തിരിച്ച് ... എന്നെ അവള് സ്നേഹം കൊണ്ട് മുറുക്കി പിടിച്ചു....ഇതാവും സ്നേഹം കൊണ്ട് ശ്വാസം മുട്ടിക്കുക അല്ലേ.... ഏതായാലും സിനിമ തീയേറ്ററിൻ്റെ മുൻപിൽ വണ്ടി നിർത്തി.... അവൾ തോളിലെ ഷാൾ ശെരി ആക്കി കൊച്ച് കുട്ടികൾ കാണുന്നത് പോലെ സിനിമ തീയേറ്റർ നോക്കി .... "പോവാം സിനിമ തുടങ്ങാനായി..." അങ്ങനെ സിനിമ തീയേറ്ററിനുള്ളിൽ കയറി ഞങ്ങളുടെ സീറ്റിലിരുന്നു.... . അവള് എല്ലാം നോക്കി കണ്ടു .. സിനിമ തുടങ്ങി.. ഉയരെ സിനിമ ആയിരുന്നു...... ഞാൻ കുറച്ചു കഴിഞ്ഞ് അവളെ സ്നേഹത്തോടെ നോക്കിയപ്പോൾ അവള് ഉറങ്ങി തൂങ്ങുന്നു .... ""ഡീ എഴുന്നേറ്റ് സിനിമ കാണ്..." "വേണ്ടാ നിക്ക് സിനിമ കണ്ടാൽ അപ്പോ ഉറക്കം വരും..... .." "എന്ത്"" "" ഞാൻ ഉറങ്ങട്ടെ "" ഞാൻ അവളുടെ മുഖത്തേക്ക് നോക്കി അവള് വീണ്ടും ഉറങ്ങി.... ഇടവേള ആയപ്പോൾ അവളെയും വിളിച്ചു വേഗം ഞാനിറങ്ങി... അവള് ഉറക്കച്ചടവോടെ എഴുന്നേറ്റ് എന്റെ പിറകെ വന്നു ..... "നീ സിനിമ തീയേറ്ററിൽ ഇരുന്നു സിനിമ കാണാനാണോ അതോ ഉറങ്ങാനാണോ വന്നെ"" "അതു പിന്നെ ചേട്ടാ.. നിക്ക് സിനിമ കണ്ടാൽ വേഗം ഉറക്കം വരും.... പിന്നെ ഞാൻ സിനിമ തീയേറ്റർ കാണണം എന്നാ പറഞ്ഞത് അല്ലാതെ സിനിമ കാണണം എന്നല്ല... അതും പറഞ്ഞു അവള് മുൻപിൽ നടന്നു.... രണ്ടു മിനിറ്റ് ഞാൻ അവിടെ തന്നെ നിന്നു... അല്ലെങ്കിലും അവള് പറഞ്ഞത് മുഴുവനും കേൾക്കാതെ ഇറങ്ങി പുറപ്പെട്ട എന്നെ പറഞ്ഞാൽ മതി. അളിയൻമാർ നടത്തി കൊടുക്കാത്തതെന്ന് പറഞ്ഞപ്പോൾ എന്തു കൊണ്ട് നടത്തി തന്നില്ല എന്ന് ചോദിക്കണമായിരുന്നു അത് എൻ്റെ തെറ്റ്..... #💞 പ്രണയകഥകൾ #✍️ വട്ടെഴുത്തുകൾ #📔 കഥ
ശിവാനി ഐസിയുവിലെ ബഡിൽ മയക്കത്തിലായിരുന്നു. പൊട്ടിയ ചുണ്ടുകളും രക്തം അങ്ങിങ്ങായി കട്ട പിടച്ച ഉടലുമായി അവൾ ഞെരങ്ങുകയായിരുന്നു. അച്ഛാ ...അച്ഛാ അവൾ പതിയെ വിളിക്കന്നുണ്ടായിരുന്നു. ഐസിയുവിന്റെ വാതിലിനു മുന്നിൽ ആ അച്ഛൻ വിനയൻ ഹൃദയം പിടയുന്ന വേദനയോടെ നിന്നു. അകത്ത് തന്റെ പൊന്നു മകളാണ്. ഒരേയൊരു മകൾ ശിവാനി. മുന്നിലെ കസേരയിൽ സർവതും നഷ്ടപ്പെട്ട് കരയുന്നത് തന്റെ ഭാര്യ രേണുവും . ആ സമയം ശിവാനി അബോധാവസ്ഥയിൽ ഞരക്കത്തോടെ പറയുന്നുണ്ടായിരുന്നു. "എനിക്ക് നോവുന്നച്ഛാ ... അച്ഛാ ഓടിവായോ" അവൾ വിളിച്ചു കൊണ്ടേയിരുന്നു. വിനയൻ അങ്ങോട്ടുമിങ്ങോട്ടും വെരുകിനെ പോലെ നടന്നു. പിച്ചിചീന്തപ്പെട്ട മകളെ ഓർത്തു നീറി നീറി ആ അച്ഛൻ. ശിവാനി ഡിഗ്രിക്ക് പഠിക്കുന്നു എല്ലാ സ്വാതന്ത്ര്യത്തോടെയും ആണവളെ വളർത്തിയത്. തന്റേടിയുമാണ്. അച്ഛൻ കുട്ടി എന്നാണ് എല്ലാവരും അവളെ വിളിച്ചിരുന്നത്. എല്ലാം തുറന്ന് പറയുന്ന കൂട്ടുക്കാരൻ ആയിരുന്നു അവൾക്ക് അച്ഛൻ. എന്തിനും ഏതിനും അച്ഛൻ വേണം. അവളുടെ വിരലൊന്നു ചെറുതായി മുറിഞ്ഞാൽ മതി വേദനിക്കുന്നച്ഛാന്ന് പറഞ്ഞ് ഓടി വരും. വേദന സഹിക്കാൻ പറ്റാഞ്ഞിട്ടല്ല. അച്ഛന്റെ കരുതലിന് വേണ്ടി. മകളെ അത്രയേറെ സ്നേഹിച്ച അച്ഛനും അമ്മയും , മറ്റൊരു കുട്ടി പോലും അവർക്ക് വേണ്ടെന്ന സ്വാർത്ഥത കാണിച്ചത് അതിനാലാണ്. അങ്ങനെ പോലും മകൾ വിഷമിക്കാതിരിക്കാൻ . കോളേജിൽ പലരും അവളെ പ്രപ്പോസ് ചെയ്തതെന്നും , എനിക്ക് അവൻമാരെയൊന്നും പിടിച്ചില്ലെന്നും തമാശയായി അവൾ വന്നു പറയുമായിരുന്നു. " അതെന്താ നിനക്ക് ലൈനൊന്നും വേണ്ടേ " വിനയനും തിരിച്ച് തമാശയായി ചോദിക്കും. "ഏയ് അവൻമാരൊന്നും കൊള്ളത്തില്ലെന്നേ എന്റെ അച്ഛനെ പോലെ ആരും ശരിയല്ലന്ന്" പറഞ്ഞവൾ ചിരിക്കും. " കല്യാണ ആലോചന വരുമ്പോഴും ഇങ്ങനെ തന്നെ പറയണം രേണു ഇടയ്ക്ക് കയറി പറയും". " ഞാൻ എങ്ങും പോകില്ല അച്ഛനെയും അമ്മയെയും വിട്ട് " ശിവാനി വാശിക്കാരിയാകും. കൂട്ടത്തിൽ അമൽ എന്ന പയ്യൻ മഹാ ശല്ല്യമാണെന്നും അവൻ പോക്കിരിയാണെന്നും ശിവാനി എപ്പോഴോ പറഞ്ഞിരുന്നു. അവളെ പുറകെ നടക്കുന്നു. ഇഷ്ടമല്ലന്ന് പറഞ്ഞിട്ടും വിടാൻ ഭാവമില്ല എന്നും ശിവാനി പറഞ്ഞിരുന്നു .അച്ഛൻ ഇടപെടണോണ് ചോദിച്ചപ്പോൾ വേണ്ട ഇതൊക്കെ ഞാൻ ഒറ്റയ്ക് കൈകാര്യം ചെയ്തോളാമെന്ന് ശിവാനി ചിരിച്ച് കളയുകയും ചെയ്തു. പിന്നേ ടൊരിക്കൽ അറിഞ്ഞു അവളുടെ കൈയ്യിൽ പിടിച്ച അമലിനെ അവൾ തല്ലിയെന്ന് . അത് എല്ലാവരും കണ്ട് പ്രിൻസിപ്പാളൊക്കെ അവനെ താക്കീതും ചെയ്തു. നാണക്കേടായി .അവന്റെ ഉള്ളിൽ പകയായി മാറി. ശിവാനിയുടെ ഒരു സുഹൃത്ത് വിപിൻ അവളെ ബർത്ത്ഡേ ക്ഷണിച്ചിരുന്നു. അത്രയും നല്ല സുഹൃത്തുക്കളാണവർ .വേറെയും പെൺ സുഹൃത്തുക്കളുമായി അവൾ വിനയനോട് അനുവാദം വാങ്ങി പാർട്ടിക്ക് പോയി. വൈകിട്ടാണ് പാർട്ടി നിശ്ചയിച്ചിരുന്നത്. എല്ലാം കഴിഞ്ഞ് തിരികെ ഇറങ്ങിയപ്പോൾ ടൂവിലർ സ്റ്റാർട്ടാകുന്നില്ല. കൂടെ വന്ന രണ്ട് കൂട്ടുകാരികൾ അതിലൊരാളുടെ സ്കൂട്ടിയിൽ പോയി. ബാക്കി ശിവാനിയും മറ്റേ കുട്ടിയും മാത്രമേ ഉണ്ടായിരുന്നുള്ളു .വിപിൻ കാറിൽ കൊണ്ടാക്കാമെന്ന് പറഞ്ഞു. ആദ്യം കൂട്ടുകാരിയെ ഇറക്കി. പിന്നെ ശിവാനിയെ കൊണ്ട് പോയത് മറ്റൊരു വഴിയാണ്. ശിവാനി നീ ഇത് എവിടെ പോകുവാന്ന് ചോദിച്ചപ്പോൾ വിപിൻ പറഞ്ഞു അവന്റെ അങ്കിളിന്റെ വീട്ടിൽ എന്തോ കൊടുക്കാനുണ്ട് അത് വഴി ശിവാനിയെ വീട്ടിൽ ഇറക്കാമെന്ന് വിശ്വസിച്ച അവളെ അവൻ കൊണ്ടിറക്കിയത് അമലിന്റെയും രണ്ട് സുഹൃത്തുക്കളുടെയും മുന്നിലാണ്. കോപത്തോടെ വിപിനെ നോക്കിയ അവൾ അവൻ ചിരിയോടെ തലയാട്ടി നില്ക്കുന്ന കണ്ടു .ചതിയന്റെ ചിരി.എല്ലാം അവരുടെ പദ്ധതിയായിരുന്നു. ടൂവീലർ കേടായത് ഉൾപ്പെടെ . എന്നിട്ടവൻ മടങ്ങി പോയി.എതിർക്കാൻ നോക്കിയ ശിവാനിയെ അവര് മൂന്ന് പേരും മാറി മാറി ക്രൂരമായി കീഴടക്കി. ഒഴുകുന്ന ചോരയിൽ നീറുന്ന വേദനയിലും അവൾ അച്ഛാന്ന് ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു. ബോധം മങ്ങിയപ്പോഴും അവൾ പുലമ്പിയത് നോവുന്നച്ഛാ ....എനിക്ക് നോവുന്നു എന്നായിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിൽ അവളെ തിരികെ കിട്ടിയപ്പോൾ അച്ഛന്റെ നെഞ്ചകം വിങ്ങി. നിറയെ മുറിവുകളാൽ രക്തത്തിൽ കുളിച്ച് തന്റെ എല്ലാമായ മകൾ. രക്ഷപ്പെടുമെന്ന് പോലും സംശയമായിരുന്നു. ശിവാനിക്കു ബോധം വന്ന് അവളെ റൂമിലേക്ക് മാറ്റി. അച്ഛനെയും അമ്മയെയും എപ്പോഴും ചിരിപ്പിച്ചു കൊണ്ട് നടന്ന അവൾ മൗനിയായി. മാറോടടക്കി പിടിച്ച് ആ അച്ഛൻ അവൾക്ക് കാവലിരുന്നു. പോലീസും കോടതിയും ചോദ്യങ്ങൾ ചോദിച്ചപ്പോൾ അവൾ പിന്നെയും അപമാനിക്കപ്പെട്ടു. ശിവാനി തെറ്റ് ചെയ്ത പോലെയായിരുന്നു അവരുടെ ചോദ്യം ചെയ്യൽ. വനിതാ പോലീസ് അവളോട് നീ എന്തിനാ പോയത്. നീയും കൂടി ചെയ്ത കുറ്റമല്ലെ . അവർ എന്തൊക്കെ ചെയ്തു. എവിടെയൊക്കെ തൊട്ടു . അച്ഛന്റെ മുന്നിൽ വെച്ചുള്ള ചോദ്യങ്ങൾക്കു മുന്നിൽ അവൾ വീണ്ടും വീണ്ടും പീഡിപ്പിക്കപ്പെട്ടു. തലകുനിച്ചു. കോടതിയും അവളെ വെറുതെ വിട്ടില്ല. കുത്തി നോവിച്ചു. സ്വന്തം വക്കീലിന്റെ നോട്ടത്തിനും ചോദ്യങ്ങൾക്കും മുന്നിൽ തളർച്ചയോടെ അച്ഛനെ നോക്കി. മകൾക്ക് ന്യായം കിട്ടില്ലെന്ന് അച്ഛന് മനസിലായി. അമലും കൂട്ടരും പിടിപാടുള്ളവരാണ്. മകളുടെ ദയനീയമായ നോട്ടത്തിനു മുന്നിൽ അച്ഛൻ പതറി. പിന്നെ ഒന്നും ആലോചിച്ചില്ല. തന്റെ ഉറ്റ സുഹൃത്തിനെ വിളിച്ചു. എന്തിനും ഏതിനും കൂടെ നില്ക്കുന്നവൻ. സ്വന്തം മനസ് പോലെ വിശ്വസിക്കാം. പദ്ധതി പ്ലാൻ ചെയ്തു. അവൻമാരെ വിളിച്ചു വരുത്തി. ഒത്ത് തീർപ്പ് ചെയ്യാനെന്നുള്ള രീതിയിൽ . പരിഹാസത്തോടെ നിന്ന അവൻമാരുടെ കഴുത്തിൽ കയറിട്ടു മുറുക്കി കെട്ടി തൂക്കിയപ്പോൾ അവന്റെയൊക്കെ പിടച്ചിലിൽ ആ അച്ഛൻ ആർത്ത് ചിരിച്ചു. അപ്പോഴും അച്ഛന്റെ ചെവിയിൽ വേദനിക്കുന്നു അച്ഛാന്നുളള മകളുടെ രോദനം മുഴങ്ങി. പിറ്റേന്നത്തെ വാർത്ത ഇതായിരുന്നു. അമലും കൂട്ടുകാരും തൂങ്ങി മരിച്ചു. കേസും കൂട്ടവുമൊക്കെയായുള്ള നാണക്കേട് കൊണ്ട് അവർ ആത്മഹത്യ ചെയ്തു. വാർത്ത കണ്ട മകൾ മൗനം വെടിഞ്ഞ് നിറഞ്ഞ് ചിരിച്ചു. അവൾക്കറിയാമായിരുന്നു. അവളുടെ അച്ഛൻ അവൾക്ക് നീതി നേടി കൊടുക്കുമെന്ന്. അവൾ അച്ഛനെ കെട്ടിപ്പിടിച്ചു. അച്ഛൻഅവളുടെ നെറ്റിയിൽ മുത്തം കൊടുത്തു അവളെ അമർത്തിപ്പിടിച്ചു. അമ്മയും നെടുവീർപ്പോടെ അവളെ ചുംബിച്ചു. എന്റെ മകൾ വീണ്ടും ചിരിച്ചുവല്ലോ അമ്മയുടെ കണ്ണുകൾ ഈറനായി. ആത്മഹത്യയാണെങ്കിലും സംശയത്തിന്റെ പേരിൽ വിനയനെ ചോദ്യം ചെയ്തു. അയാളുടെ ഇച്ഛാശക്തിക്ക് മുന്നിൽ എല്ലാവരും തോറ്റു തുന്നം പാടി. മനസാക്ഷിക്കു മുന്നിൽ ഞാൻ ചെയ്തത് ശരിയാണെന്ന് വിനയൻ സ്വയം വാദിച്ചു, "തന്റെ മകളെ ഒന്നു നുള്ളി നോവിക്കാൻ പോലും ഞാൻ ആരെയും അനുവദിക്കില്ല. അപ്പോഴാണ് ഇത്രയും ക്രൂരത . ഒന്നും ചെയ്യാതിരുന്നാൽ ഇനിയും അവൻമാർ ആവർത്തിക്കും എത്രയോ അച്ഛനമ്മമാർ വീണ്ടും ഇതുപോലെ ഉരുകേണ്ടി വരും. തന്റെ മകളായത് കൊണ്ട് സമൂഹത്തിന് മുന്നിൽ പിടിച്ചു നിന്നു . മറ്റു പെൺകുട്ടികൾ ജീവനൊടുക്കില്ലെ. ഞാൻ ചെയ്തതാണ് ന്യായം. ഒരച്ഛന് മകൾക്കു വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ നീതി" വിനയൻ തന്നോട്ടു തന്നെ പറഞ്ഞു. കുറച്ചു നാളത്തെ വിശ്രമത്തിൽ ശേഷം ശിവാനി പഴയ പോലെ മിടുക്കി ആയി. പുറത്തേക്കിറങ്ങാൻ മടിച്ച അവളെ അച്ഛൻ തന്നിലേക്ക് ചേർത്തു പിടിച്ചു ഉപദേശിച്ചു. "ഇത് ശരീരത്തിനുണ്ടായ ഒരു രോഗമാണ്. ക്യാൻസർ പോലുള്ള രോഗം വന്നാൽ നമ്മൾ ചികിത്സിച്ച് മാറ്റില്ലേ. അല്ലെങ്കിൽ ആ ഭാഗം മുറിച്ച് കളയില്ലേ അത് പോലെ കണ്ടാൽ മതി. മോള് തെറ്റൊന്നും ചെയ്യാത്തെടുത്തോളം കാലം പിന്തിരിഞ്ഞ് ഓടേണ്ട കാര്യമില്ല. എല്ലാവരെയും പോലെ ഈ ലോകത്ത് ജീവിക്കാൻ എന്റെ മോൾക്കും അവകാശമുണ്ട്. നെഞ്ചുവിരിച്ച് തന്നെ നീ ഈ സമൂഹത്തിൽ ജീവിക്കണം. അച്ഛനുണ്ടാവും എപ്പോഴും കാവലായി കൂടെ" . ശിവാനി വീണ്ടും പഠിക്കാൻ പോയി തുടങ്ങി. എല്ലാവരും എല്ലാം മറന്നു കാര്യങ്ങളെല്ലാം പഴയ പോലെയായി. ഓരോ ചുവടും ശക്തയായി അവൾ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. അവൾ അച്ഛന്റെ മകളായിരുന്നു കരുത്തനായ അച്ഛന്റെ ചങ്കുറപ്പുള്ള മകൾ . പക്ഷെ അച്ഛന് മാത്രം ഒരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു . വിപിൻ ചതിയനായ അവനെ തീർക്കണം. പകയായി വിനയനിൽ അത് ആളിക്കത്തി.ഒരു ബൈക്ക് ആക്സിഡന്റിൽ വിപിൻ ചതഞ്ഞരഞ്ഞ ദിവസം സംതൃപ്തിയോടെ മകളെ ചേർത്തു പിടിച്ചു അച്ഛൻ ഉറക്കെ ചിരിച്ചു. ആ ചിരിയുടെ അർത്ഥമറിയാവുന്ന മകളുടെ ചുണ്ടിലും അതേ ചിരി പടർന്നു .... മകൾക്കറിയാമായിരുന്നു അച്ഛൻ തനിക്കായി കാട്ടിയ നീതി ആണ് ആ ആക്സിഡന്റെന്ന് .. #📔 കഥ #✍️ വട്ടെഴുത്തുകൾ #💞 പ്രണയകഥകൾ
രണ്ടു ദിവസമായി ആമി എന്ന അഭിരാമിയിലെ മാറ്റത്തെ ഉൾകൊള്ളാൻ കഴിയാതിരിക്കുകയാണ് ദിവ്യയും ശാരികയും. ഇന്നലെ രാത്രി വിളിച്ചപ്പോൾ ഒരു വാക്കുപോലും പറയാതെ പൊട്ടിക്കരച്ചിൽ മാത്രമേ ഉണ്ടായിരുന്നുള്ളു.... എപ്പോഴും കളിച്ചു ചിരിച്ചു തമാശകൾ പറഞ്ഞു ഉറക്കെ ഉറക്കെ പൊട്ടിച്ചിരിക്കാറുള്ള അവരുടെ ആമിയിപ്പോൾ മൗനത്തെ കൂട്ടുപിടിച്ചിരിക്കുന്നു. എപ്പോഴും കണ്മഷി എഴുതാറുള്ള അവളുടെ വിടർന്ന കണ്ണുകൾ ഇന്ന് കരഞ്ഞു തളർന്നിരിക്കുന്നു.. കെട്ടിയൊതുക്കി വെക്കാറുള്ള കാർകൂന്തൽ അലസമായി വിടർത്തിയിട്ടിരിക്കുന്നു. അവളുടെ വേദനയുടെ ആഴം മനസിലാകുമ്പോഴും കാരണം എന്തെന്നറിയാതെ ദിവ്യയും ശാരുവും കുഴങ്ങി.. ഇനിയും ആമിയെ ഒറ്റക്ക് വേദനിക്കാൻ അനുവദിക്കില്ല എന്നുറപ്പിച്ചു ആണ് അവർ ആമിയെ കോളേജിലെ പലമരചുവട്ടിലേക്ക് കൂട്ടികൊണ്ട് വന്നത്. ഇവിടെ വന്നിരിക്കാൻ തുടങ്ങി അര മണിക്കൂർ നേരമായിട്ടും ആമിയൊന്നും സംസാരിക്കാതെ എവിടേക്കോ നോക്കി പലമറച്ചുവട്ടിലെ പടവിൽ ഇരിക്കുന്നത് കാൺകെ വേദനയും ദേഷ്യവും തോന്നി ദിവ്യക്ക്... " എടി.... മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കരുത്. നിനക്കിതു എന്തു പറ്റി എന്റെ ആമി?? എന്തുകോലമാടി ഇത്?? എന്താണേലും ഞങ്ങളോട് പറഞ്ഞൂടെ മോളെ ?? " ദിവ്യ ആമിയുടെ ഇരു ചുമലിലും പിടിച്ചു ചോദിച്ചു... ഒന്നും മിണ്ടാതെ ദിവ്യയുടെ വയറിൽ ചുറ്റിപിടിച്ചു ആമി പൊട്ടിക്കരഞ്ഞു... പെട്ടന്നുള്ള ആമിയുടെ പ്രതികരണത്തിൽ ദിവ്യയും ശാരുവും ഒന്നു ഞെട്ടി,പിന്നീട് ആമിയെ പുറത്ത് തട്ടി ആശ്വസിപ്പിച്ചുകൊണ്ടേയിരുന്നു. കരച്ചിൽ ഒന്നൊതുങ്ങി എന്നുറപ്പായപ്പോൾ ദിവ്യ പതിയെ ആമിയെ തന്നിൽ നിന്നും വേർപെടുത്തി. ശാരു വെള്ളക്കുപ്പി എടുത്തുകൊടുത്തു ആമിയെക്കൊണ്ട് മുഖം കഴുകിപ്പിച്ചു കുറച്ചു കുടിപ്പിച്ചു. പരസ്പരം ഒന്നും ചോദിക്കാതെ പറയാതെ അവർ മൂന്നുപേരും ആ പലമരച്ചുവട്ടിലെ കല്പടവുകളിൽ ഇരുന്നു. പതിയെ ശാരു ആമിയുടെ വലതുകൈ തന്റെ വലതുകൈയ്യിൽ ചേർത്തുപിടിച്ചു, അതുപോലെ ഇടതുകൈയിൽ ദിവ്യയും....എന്നും കൂടെ ഞങ്ങളുണ്ട് എന്നു അവളോട് പറയാതെ പറഞ്ഞുകൊടുത്തു.. ആമി അവരെ രണ്ടുപേരെയും ഒന്നു നോക്കി വിഷാദം നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു. പതുക്കെ തന്റെ കൈകൾ അവരിൽ നിന്നും മോചിപ്പിച്ചു, ബാഗിൽ നിന്നും മൊബൈൽ എടുത്തു മെസ്സഞ്ചർ ഓപ്പൺ ആക്കി അരവിന്ദ് കൃഷ്ണകുമാർ എന്ന പ്രൊഫൈലിനോട് അവൾ നടത്തിയ ചാറ്റ് തുടക്കം മുതൽ അവർക്കു വായിക്കാൻ കൊടുത്തു... വായിച്ചു തീർന്നതും ആമിയോട് എന്തു പറയണം എന്നറിയാതെ അവരിരുവരും പരസ്പരം നോക്കി... അപ്പോഴും ആമിയുടെ മനസ്സ് തന്റെ കണ്ണേട്ടനൊത്തു ആയിരുന്നു. അരവിന്ദ് കൃഷ്ണകുമാർ... തന്റെ കണ്ണേട്ടൻ.... തന്റെ നാട്ടിലെ കൂട്ടുകാരി അനന്യയുടെ ഏട്ടൻ, അവളുടെ വല്യമ്മയുടെ മകൻ..... അനന്യയും താനും അയൽവാസികൾ ആണ്. ജനിച്ചപ്പോൾ മുതൽ ഒന്നിച്ചുള്ളവർ... പ്ലസ് 2 വരെ ഒരേ സ്കൂളിൽ പഠിച്ചു, അവളിപ്പോൾ കോയമ്പത്തൂർ ഒരു എഞ്ചിനീയറിംഗ് കോളേജിലും താനിവിടെ അടുത്ത് ആർട്സ് & സയൻസ് കോളേജിലും... അനന്യയുടെ അച്ഛൻ ഗൾഫിൽ ആണ്. അവളും അമ്മയും അനിയത്തിയും ഉള്ള വീട്ടിൽ തനിക്ക് ഏത് നേരവും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അവൾക്ക് എന്റെ വീട്ടിലോ എനിക്ക് അവളുടെ വീട്ടിലോ ഒരു വേർതിരിവും ഉണ്ടായിരുന്നില്ല. 10 ലെ സ്റ്റഡി ലീവ് സമയത്തു ആണ് കണ്ണേട്ടനെ ആദ്യമായി കാണുന്നത്. അവളുടെ വല്യമ്മയെയും മറ്റു രണ്ടു മക്കളെയും കണ്ടിട്ടുണ്ടെങ്കിലും ഒരുപാട് തവണ കേട്ടിട്ടുള്ള മൂത്തമകനെ ആദ്യമായി കണ്ടത് അന്നാണ്.. ജിം ബോഡിക്കാരൻ, ക്ലീൻ ഷേവ് ചെയ്തു ചുണ്ടിലൊരു പുഞ്ചിരിയോടെ കണ്ണിലൊരു കാന്തം ഒളിപ്പിച്ച ചുള്ളൻ പയ്യൻ... ഡിഗ്രി പഠനം കഴിഞ്ഞു mba പഠിക്കാൻ ബാംഗ്ലൂർ പോകാൻ നിൽക്കുകയായിരുന്നു അന്ന് കണ്ണേട്ടൻ. ആദ്യ കാഴ്ചയിൽ തന്നെ നെഞ്ചിനകത്തു പറഞ്ഞറിയിക്കാൻ ആകാത്ത ഒരു സന്തോഷം വന്നു നിറയുന്നുണ്ടായിരുന്നു... ഓരോ വിഷയവും അടുത്തിരുന്നു പഠിപ്പിച്ചു തരുമ്പോൾ... അറിയാതെ കൈകളിൽ ആ നീണ്ട വിരലുകൾ തൊടുമ്പോൾ... തനിക്കു നേരെ ആ കണ്ണുകൾ വന്നെത്തുമ്പോൾ..... ഇതുവരെ അറിയാത്ത എന്തോ ഒന്നു.... ഇന്നുവരെ എത്തിച്ചേരാത്ത ഒരു മായികലോകത്തു താൻ എത്തിച്ചേർന്നെന്നു തോന്നി.... പത്താം ക്ലാസ്സിൽ ഫുൾ എ പ്ലസ് വാങ്ങി കുടുംബവും നാടും സമ്മാനങ്ങൾ തന്നു ആശംസകൾ അറിയിച്ചപ്പോളും അനന്യയുടെ കൈയ്യിൽ കണ്ണേട്ടൻ എനിക്കായി കൊടുത്തുവിട്ട കൃഷ്ണന്റെ ചെറിയ വിഗ്രഹം തന്നെയായിരുന്നു പ്രിയമേറിയതു... അന്നുമുതൽ തന്റെ എല്ലാകാര്യങ്ങളും ആ കള്ളക്കണ്ണനോട് തന്നെയാണ് താൻ പറഞ്ഞിട്ടുള്ളത്... അവിടെ നിന്നും കണ്ണേട്ടൻ ബാംഗ്ലൂർ പോയപ്പോൾ തനിക്കേറെ പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെടുന്നു എന്നുതോന്നി... യാത്ര പറഞ്ഞിറങ്ങുമ്പോൾ അറിയാതെ തന്റെ മിഴികളിൽ കണ്ണീർ വന്നു കാഴ്ചയെ മറച്ചിരുന്നു... പിന്നീട് ഓരോ ഒഴിവുദിവസങ്ങളിലും അവളുടെ വീട്ടിലെത്തുന്നതും ലീവിന് അവിടേക്ക് വന്നിട്ടുണ്ടേൽ ഒരുനോക്കു കാണാൻ കൊതിച്ചായിരുന്നു... അനന്യയുടെ വായിൽ നിന്നും കണ്ണേട്ടന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരുന്നു... കുസൃതി ഒളിപ്പിച്ച മിഴികളും ചിരിയും എന്റെ സ്വപ്നങ്ങളിൽ പോലും നിറഞ്ഞുനിന്നു... ഒരു പ്രണയ മഴയായ് നീയെന്നിലേക്ക്.... എന്റെ ഓരോ അണുവിലേക്കും പടർന്നുകൊണ്ടിരുന്നു.... നീയെന്ന പ്രണയവൃക്ഷം എന്റെ ഹൃദയത്തിൽ വേരുകൾ ആഴ്ത്തിതുടങ്ങിയിരുന്നു.... പ്ലസ് 2 കഴിഞ്ഞുള്ള വേനലവധിക്ക് അനന്യയെ തിരക്കി വീട്ടിലേക്ക് കയറിയപ്പോൾ കണ്ടു വീണ്ടും ആ കുസൃതി ഒളിപ്പിച്ച മിഴികൾ.... എന്നെ ഒരു കാന്തം പോലെ വലിച്ചടുപ്പിക്കുന്ന മിഴികൾ... ദേഹം മുഴുവൻ അപ്പൂപ്പൻ താടിപോലെ കനമില്ലാതെ വായുവിൽ ഉയരുന്നുവെന്നു തോന്നി... നാണത്താൽ മുഖം ഉയർത്താതെ ഇടംകണ്ണുകൊണ്ട് നോക്കികൊണ്ടേയിരുന്നു എന്റെ കണ്ണേട്ടനെ.... മുകളിലെ മുറിയിൽ ഇരുന്നു അനന്യയോട് കത്തിയടിക്കുമ്പോഴും ഹൃദയം താഴെ ടീവി റൂമിൽ പ്രിയപ്പെട്ട ആൾക്കൊപ്പം ആയിരുന്നു. പെട്ടന്ന് മുറിയിലേക്ക് കടന്നു വന്നു കട്ടിലിൽ അടുത്തിരുന്നു കളി പറയാനും പൊട്ടി ചിരിക്കാനും കൂടിയപ്പോഴും എന്റെ ഹൃദയത്തെ കണ്ണുകളെ നിലക്കുനിർത്താൻ ഞാനെത്ര പാടുപെട്ടുപോയെന്നോ.... പ്രണയപൂർവമുള്ള ആ നോട്ടങ്ങളിൽ ഞാനെത്ര പകച്ചുപോയെന്നോ.... കണ്ണേട്ടനും ഞാനും തനിച്ചായ നിമിഷത്തിൽ എന്റെ ഇടത്തെ കൈ ആ നെഞ്ചിലേക്ക് ചേർത്തുവെച്ചു, ഈ നെഞ്ചിൽ നീ മാത്രമേയുള്ളു.... നീയാണെന്റെ പെണ്ണ് എന്നു പറഞ്ഞു കവിളിൽ ഒരുമ്മ തന്നു നടന്നു നീങ്ങിയപ്പോൾ..... ആ ഹൃദയതാളം അറിഞ്ഞകൈയ്യാൽ കവിളിൽ തലോടിക്കൊണ്ടിരുന്നു.... പഠിപ്പുകഴിഞ്ഞു ജോലിയും കിട്ടിയാണ് ഇത്തവണ വന്നിരിക്കുന്നത്... ആരുമറിയാതെ ഓരോ നിമിഷവും പ്രണയിച്ചുകൊണ്ടേയിരുന്നു..... വീട്ടിലെ സാമ്പത്തികം ഒരു വില്ലൻ ആയപ്പോൾ ഞാനൊരു ആർട്സ് & സയൻസ് കോളേജിൽ Bsc ഫിസിക്സ്‌ വിദ്യാർത്ഥിനിയായി അനന്യ കോയമ്പത്തൂരിൽ എൻജിനീയറിങ് കോളേജ് വിദ്യാര്ഥിനിയായും മാറി... അനന്യയോട് പറയാത്ത ഒരേയൊരു രഹസ്യമേ തന്റെയുള്ളിൽ ഉണ്ടായിരുന്നുള്ളു.. കണ്ണേട്ടൻ... ആരും അറിയണ്ട എന്നത് കണ്ണേട്ടന് തന്നെ ആയിരുന്നു നിർബന്ധം. ആളുകളുടെ ഇടയിൽ പ്രണയം പരസ്യമായി അവർക്ക് പറഞ്ഞുനടക്കാൻ ഒരു കഥയാക്കണ്ട നമ്മുടെ പ്രണയം എന്ന തീരുമാനത്തിൽ തനിക്കും അഭിമാനം തന്നെയാണ് തോന്നിയത്.. ശാരിക, ദിവ്യ...ആമിക്ക് ഈ കലാലയം സമ്മാനിച്ച സൗഹൃദമാണ്... കുറഞ്ഞനാളുകൾ കൊണ്ടുതന്നെ ഒരാത്മബന്ധം പരസ്പരം മൂന്നുപേർക്കും ഉണ്ടാക്കിത്തീർക്കാൻ സാധിച്ചു... കണ്ണേട്ടന്റെ കാര്യം അറിയുന്നതും ഇവർക്കുമാത്രമാണ്... വീട്ടിലെ ലാൻഡ് ഫോണിൽ നിന്നും ഒളിച്ചും പാത്തും സംസാരിക്കുന്നത് ബുദ്ധിമുട്ടായപ്പോൾ ഉച്ചസമയത്തു കോളേജിനടുത്തുള്ള std ബൂത്തിൽ കൂട്ടുവരാൻ രണ്ടുപേരും നിർബന്ധിതരായി. കിട്ടുന്ന ഒഴിവു ദിവസങ്ങളിൽ എല്ലാം കണ്ണേട്ടൻ നാട്ടിലേക്ക് ഓടിവന്നിരുന്നു... ആ കൈപിടിച്ചു നടക്കാനും മതിവരുവോളം സംസാരിക്കാനും കൺനിറയെ കണ്ടിരിക്കാനും ആശ ഉണ്ടെങ്കിലും ഒരു പുഞ്ചിരിക്കൊ വാക്കുകൾക്കോ മാത്രമേ അവസരം കിട്ടുമായിരുന്നുള്ളു.... കോളേജിൽ ചേർന്നു രണ്ടാം വർഷത്തിലേക്ക് എത്തിയപ്പോൾ ആണ് സ്വന്തമായി ഒരു മൊബൈൽ ഫോൺ കിട്ടിയത്... കിട്ടിയ ഉടനെ അനന്യക്ക് നമ്പർ കൈമാറി... അനന്യയിൽ നിന്നും കണ്ണേട്ടന്റെ നമ്പർ എങ്ങനെ വാങ്ങും എന്നാലോചിച്ചു തലപുകയുമ്പോൾ ആണ് എന്നെ ഇങ്ങോട്ട് വിളിച്ചു ഞെട്ടിച്ചത്.... പിന്നെ കണ്ണേട്ടനും എനിക്കുമിടയിലെ ദൂരം കുറഞ്ഞുവന്നു... ഒരു മിനുട്ട് സംസാരത്തിൽ നിന്നും മണിക്കൂറുകൾ നീണ്ട ഫോൺ കാളുകളിലേക്ക് അത് നീണ്ടു... ഓരോ തവണ വിളിക്കുമ്പോഴും ഓരോ ദിവസത്തെയും വിശേഷങ്ങൾ അറിയുന്നതിനോ സുഖമാണോ എന്നന്വേഷിക്കുന്നതിനോ ആയിരുന്നില്ല കണ്ണേട്ടന് തിടുക്കം... ഇട്ട വസ്ത്രത്തിന്റെ നിറവും വലിപ്പവും അറിയുന്നതിനായിരുന്നു താല്പര്യം.... അയക്കുന്ന മെസ്സേജുകളിലും പ്രണയത്തിനല്ലാതെ കാമത്തിന് മുൻ‌തൂക്കം വന്നുതുടങ്ങി... പക്ഷേ.... പ്രണയം കൊണ്ട് അന്ധയായവൾ ആദ്യം ഒന്നും തിരിച്ചറിയാതെയായി.... ദിവ്യയോടും ശാരുവിനോടും വിവരം പറഞ്ഞപ്പോൾ ഈ പ്രണയം തുടരുന്നതിൽ താല്പര്യം കാണിച്ചില്ല... പലപ്പോഴും ഉപദേശിച്ചുനോക്കി... അവസാനം അവർ അക്കാര്യം പറയാതെയായി... മൂന്നാഴ്ച മുൻപ് ഗൾഫിൽ നിന്നും വന്ന അമ്മാവൻ ഒരു സ്മാർട്ട്‌ ഫോൺ കൊണ്ടുവന്നു തന്നു... കണ്ണേട്ടനിപ്പോൾ ജോലി ആവശ്യാർഥം അമേരിക്കയിലേക്ക് പോയ ദുഃഖത്തിൽ ഇരിക്കുമ്പോൾ ആണ് ഇങ്ങനൊരു സമ്മാനം തേടിവന്നത്... സ്മാർട്ട്‌ ഫോൺ കിട്ടിയകാര്യം കണ്ണേട്ടനോട് പറയാൻ യാതൊരു വഴിയും ഇല്ലതാനും.. അനന്യയെ ഫേസ്ബുക്ക് ഉപയോഗിക്കുന്നതിൽ നിന്നും വിലക്കുന്ന കണ്ണേട്ടൻ എന്നെയും ഉപയോഗിക്കാൻ സമ്മതിക്കില്ല എന്നുറപ്പായിരുന്നു.. മോശമല്ലാത്ത രീതിയിൽ കഥകളും കവിതകളും എഴുതുന്ന തനിക്ക് ഒരു പ്ലാറ്റുഫോം ഓൺലൈൻ രംഗത്ത് ലഭിക്കും എന്ന കൂട്ടുകാരികളുടെ ഉപദേശത്തിൽ ആണ് യമുന എന്ന പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് ആരും അറിയാതെ എടുത്തത്... തന്റെ ഡയറിയിൽ കുറിച്ചിട്ട കഥകൾ ഓൺലൈൻ ഗ്രുപ്പുകളിൽ എഴുതിയിട്ടപ്പോൾ തുടക്കകാരി ആയിട്ടുപോലും k ലൈക്കുകൾ വാരിക്കൂട്ടാൻ സാധിച്ചു... അത്രയും ഹൃദ്യം ആയിരുന്നു അവളുടെ കഥകൾ.... വായനക്കാരോട് ചേർന്നു നിൽക്കുന്നവ... തന്റെ എഴുത്തുകൾ ശ്രെധിക്കപെട്ടപ്പോഴും സന്തോഷത്തേക്കാളുപരി കുറ്റബോധം ആണ് അവളുടെ ഹൃദയത്തിൽ നിറഞ്ഞുനിന്നത്... കണ്ണേട്ടനോട് സത്യം തുറന്നു പറഞ്ഞു സമ്മതമല്ലെങ്കിൽ അക്കൗണ്ടും പൂട്ടികെട്ടാം എന്ന തന്റെ തീരുമാനത്തെ ദിവ്യയും ശാരുവും എതിർത്തിരുന്നു... അതുകൊണ്ട് തന്നെ അവരോട് പറയാതെയാണ് കണ്ണേട്ടനു റിക്വസ്റ്റ് അയച്ചത്... ഇന്നലെ വൈകിട്ടാണ് ഫ്രണ്ട് റിക്വസ്റ്റ് അക്‌സെപ്റ് ചെയ്തു എന്ന നോട്ടിഫിക്കേഷൻ വന്നത്.. തൊട്ടുപിന്നാലെ " hi... ആരാണെന്നു മനസിലായില്ല " എന്നൊരു മെസ്സേജും.... ഞാനാണ്... കണ്ണേട്ടന്റെ ആമി എന്നു പറയാൻ കൊതിച്ചുവെങ്കിലും ചീത്ത കേൾക്കുമെന്ന് ഭയന്ന് " hi.... കണ്ണേട്ടാ... ഞാൻ അനന്യയുടെ കൂട്ടുകാരിയാണ് " എന്നേ പറഞ്ഞുള്ളു... അനന്യയുടെ കൂടെ എൻജിനീയറിങ് പഠിക്കുന്ന യമുന ആണെന്ന് കണ്ണേട്ടൻ തെറ്റിധരിച്ചു എന്നത് തുടർന്നുള്ള മെസ്സേജുകളിൽ മനസിലായി... തിരുത്താൻ ശ്രെമിക്കും മുൻപേ... യമുനയുടെ സൗന്ദര്യത്തെ പറ്റിയും സ്വഭാവത്തെ പറ്റിയും വാതോരാതെ മെസ്സേജുകൾ അയക്കുന്നതുകണ്ടപ്പോൾ ഹൃദയത്തിൽ കുശുമ്പും വേദനയും ദേഷ്യവും വന്നു നിറഞ്ഞു... ആമിയെന്നു വെളിപ്പെടുത്താതെ യമുനയായി സംസാരിക്കാൻ ശ്രെമിച്ചപ്പോൾ എന്റെ പ്രണയം ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നു വീണു... അയാളപ്പോൾ മറ്റൊരു പ്രണയകൊട്ടാരം പണിതു അതിൽ യമുനയെ അവരോധിച്ചുകൊണ്ടിരുന്നു... നിറഞ്ഞുവന്ന മിഴികളെ തടഞ്ഞുകൊണ്ട് ആമിയെ കുറിച്ച് ചോദിച്ചു... വീടിനടുത്തുള്ള കുട്ടിയാണെന്നും ഇടക്കെപ്പോഴോ കണ്ടിട്ടുണ്ട് ഓർമയില്ല എന്നു പറഞ്ഞൊഴിഞ്ഞു അയാളെന്റെ പ്രണയത്തിനു അവസാന ആണിയും അടിച്ചു... ഹൃദയം നിറഞ്ഞ പ്രണയിച്ചവന് ഞാൻ വെറുമൊരു പരിചയക്കാരി മാത്രമായപ്പോൾ എന്തു വേണം എന്നറിയാതെ പൂർണ്ണമായും തകർന്നുപോയി... സ്വപ്നം കണ്ടുറങ്ങാത്ത രാവുകൾ പകരം കരഞ്ഞുറങ്ങാത്ത രാവുകൾ ആയിമാറി.. ഇനിയും ഞാനെന്തു വേണം എന്ന അർത്ഥത്തിൽ ദിവ്യയെയും ശാരുവിനെയും നോക്കിയിരിക്കാൻ മാത്രമേ എനിക്കാവതുണ്ടായുള്ളു... " എടി... എന്താ ഇത്?? കണ്ണേട്ടൻ... ഇത്തരക്കാരൻ ആണോ??? " ശാരു സംശയം പോലെ ചോദിച്ചു.. ഇതൊരു സ്വപ്നം മാത്രമാകണെ എന്നു ആശിച്ചിരിക്കുന്ന ആമി അവളോട് എന്തുത്തരം നൽകണം എന്നറിയാതെയായി... " എന്താ നിന്റെ തീരുമാനം??? ഇവനെ പറഞ്ഞു തിരുത്തി ഒപ്പം ജീവിക്കാനോ അതോ....? ദിവ്യയും ആമിയുടെ തീരുമാനം എന്തെന്നറിയാൻ കാത്തുനിന്നു.. "ഈ അക്കൗണ്ട് ഇതുപോലെ തന്നെ തുടർന്നും ഉപയോഗിക്കും ... അവനെ ബ്ലോക്കും .... ഫേസ്ബുക്കിൽ നിന്നുമാത്രമല്ല എന്റെ ജീവിതത്തിൽ നിന്നുകൂടി " ആമിയുടെ തീരുമാനത്തെ അവർ നിറഞ്ഞൊരു കൈയ്യടിയോടെ സ്വീകരിച്ചു... #✍️ വട്ടെഴുത്തുകൾ #📔 കഥ #💞 പ്രണയകഥകൾ
"മാഷേ... എ.. എനിക്ക് പേടിയാവുന്നു, നമ്മടെ കുഞ്ഞൻ.." ആശുപത്രി വരാന്തയിലേക്കുള്ള പടികൾ തന്റെ നല്ലപാതിയെ നെഞ്ചോടു ചേർത്തുപിടിച്ചു കയറുമ്പോൾ പതിവിലും വേഗമായിരുന്ന കാലടികൾക്ക്. "മാഷേ... എനിക്ക് എന്തെങ്കിലും പറ്റിയാലും നമ്മടെ കുഞ്ഞനെ പൊന്നുപോലെ നോക്കണേ.." ലേബർ റൂമിലേക്ക് കയറ്റുന്നതിനു തൊട്ടുമുമ്പ് അവസാനമായി പാറു പറഞ്ഞതതായിരുന്നു. താൻ പേടിക്കേണ്ടടോ പാറു, തനിക്കും കുഞ്ഞനും ഒന്നും പറ്റില്ല. രണ്ടുപേരും വേഗം വായോ, ഞാൻ ഇവിടെ പുറത്ത് നിങ്ങളെ കാത്തിരിക്കുന്നുണ്ട്. തന്റെ പാതിയുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ടത് പറയുമ്പോൾ ശബ്ദം ഇടരാതിരിക്കാൻ മാഷാന്ന് ശ്രദ്ധിച്ചിരുന്നെങ്കിലും കൺകോണിൽ പൊടിഞ്ഞ കണ്ണുനീർ മാഷിന്റെ പാറു കണ്ടിരുന്നു . മണിക്കൂറുകളോളം ആ വരാന്തയിൽ അക്ഷമനായി നടക്കുമ്പോൾ ഉള്ളിൽ ഒരു കടലിരമ്പുന്നുണ്ടായിരുന്നു, പാറുവിനും കുഞ്ഞനും ഒരാപത്തും വരുത്തരുതെന്ന് ആദ്യമായന്ന് ഈശ്വരനെ വിളിച്ച് മനമുരുകി പ്രാർത്ഥിച്ചു. കാത്തിരിപ്പിനൊടുവിൽ ലേബർ റൂം വാതിൽ തുറന്ന് ഒരു മാലാഖ വെള്ളത്തുണിയിൽ പൊതിഞ്ഞ തന്റെ കുഞ്ഞനുമായി പുറത്തുവന്നപ്പോൾ അനുഭവിച്ച സന്തോഷം എത്രയാണെന്ന് ഇന്നുമറിയില്ല അതിലുപരി ഭയത്തോടെയാണ് പുറകിലെ അടഞ്ഞ വാതിലിലേക്കും മലാഖയുടെ മുഖത്തെക്കും നോക്കിയത് "അമ്മ സുഖമായിരിക്കുന്നു, ചെറിയ മയക്കത്തിലാ ഉടനെ റൂമിലേക്ക് മറ്റും" തന്റെ മനസ് വായിച്ചെന്നപ്പോൽ അവരുടെ ഉത്തരത്തിന് നിറഞ്ഞപുഞ്ചി നൽകി വിറക്കുന്ന കൈകളോട് കുഞ്ഞനെ ഏറ്റുവാങ്ങി ആ കുഞ്ഞികവിളിൽ ആദ്യമായി മുത്തിയപ്പോൾ ആ കുഞ്ഞി കണ്ണുകൾ ഒന്ന് ചിമ്മി തുറന്ന നിമിഷം കൊണ്ടുതന്നെ ഒറ്റയാനായിരുന്ന തന്റെ ജീവിതത്തിലേക്ക് പാറുവിലൂടെ സന്തോഷങ്ങൾ കടന്നുവന്നതും, നിറങ്ങൾ എന്നോ നഷ്ട്ടമായിടത്ത് അവൾ പുതുവർണ്ണങ്ങൾ പകർന്നുതന്നതും ചെറിയ ചെറിയ പിണക്കങ്ങളും, പരിഭാവങ്ങളെ മഴച്ചുകളഞ്ഞുകൊണ്ടുള്ള ഇണക്കങ്ങളും, എല്ലാം മനസ്സിൽ ഓടിയെത്തി. റൂമിൽ കുഞ്ഞനെ ചേർത്തുപിടിച്ചു തളർന്നു കിടന്നുറങ്ങുന്ന പാറുവിന്റെ നെറ്റിയിൽ അന്ന് നൽകിയ ചുംബനത്തിന് അർഥങ്ങൾ പലതായിരുന്നു, അസ്സഹനീയമായ വേദന സഹിച്ച് തന്റെ കുഞ്ഞിന് ജന്മം നൽകിയവളോടുള്ള അടങ്ങാത്ത സ്നേഹവും ബഹുമാനവുമായിരുന്നു അതിൽ മുന്നിൽ. പിന്നീട് സന്തോഷങ്ങളുടെ ദിനങ്ങളായിരുന്നു. മാഷും മാഷിന്റെ പാറുവും അവരുടെ കുഞ്ഞനും. കുഞ്ഞികരച്ചിലിൽ തുടങ്ങുന്ന, അവസാനിക്കുന്ന കുറെ ദിനങ്ങൾ. കുഞ്ഞി പൊട്ടിച്ചിരികൾ, അവന്റെ കാൽത്തളകളുടെ ശബ്ദം ഓരോ ചുമരികളിലും പ്രതിധ്വനിച്ചിരുന്നു. അമ്മയുടെയും മകന്റെയും കുറുമ്പുകളും കള്ളപരിഭവങ്ങളും എല്ലാത്തിനും മൂകസാക്ഷിയായി പുഞ്ചിരിയോടെ അവരെ പൊതിഞ്ഞു പിടിച്ചുകൊണ്ടു താനും. കാലം പിന്നെയും മുന്നോട്ടുപോയി,പാറു തന്റെ ജീവിതത്തിലേക്ക് വന്നപോലെ കുഞ്ഞന്റെ പാതിയായി ഒരു സ്ത്രീ കൂടി ആ വാതിൽപടികടന്നു വന്നു,കുഞ്ഞന്റെ കുഞ്ഞിപ്പൊട്ടിച്ചിരികൾക്ക് വേദിയായിടം അവന്റെ മാലാഖകുഞ്ഞിന്റെ കളിചിരികളിൽ വീണ്ടും വസന്തം വിരിയിച്ചു .മുത്തച്ഛനും മുത്തശ്ശിയുമായി കാലം തനിക്കും പാറുവിനും പുതിയ വേഷപകർച്ച നൽകി. ജീവിതത്തിന് നിറം നൽകിയവൾ ഒരുനാൾ മൗനമായി വിടവാങ്ങി,വീണ്ടും ജീവിതത്തിന് ഇരുൾ നിറം പടർന്നു. പതിയെ കുഞ്ഞന്റെയും പാതിയുടെയും മാലാഖകുഞ്ഞിന്റെയും ശബ്ദങ്ങൾ ചുമരുകളെ പ്രകമ്പനംകൊള്ളിച്ചപ്പോൾ തന്റെ സ്വരം നാലുച്ചുവരുകൾക്കുള്ളിൽ പതിഞ്ഞുപോയി. കുറെ നാളുകൾക്ക് ശേഷം ഇന്ന് പുറംലോകത്തെ കാഴ്ചകളിലേക്ക് അവർ എന്നെയും കൂടെകൂട്ടി. നിറഞ്ഞപുഞ്ചിരിയോടെ കുഞ്ഞനും അവന്റ പാതിയും മാലാഖകുഞ്ഞും എന്നോടൊപ്പം സമയം ചിലവഴിച്ചു. പാറുവിന്റെ കൈകളോട് കൈ ചേർത്ത് കുഞ്ഞനെ പിച്ചവെച്ചുനടത്തിയ വഴികളിലൂടെ കുഞ്ഞന്റെ കൈപിടിച്ച് ഞാൻ പിച്ചവെച്ചു. "മാഷേ...." പാറുവിന്റെ ശബ്ദമാണ് ചിന്തകളിൽ നിന്ന് പുറത്ത് കൊണ്ടുവന്നത്. വാഹനം അപ്പോഴും മുന്നോട്ട് പോയികൊണ്ടിരിക്കുന്നുണ്ട്, മുൻ സീറ്റിൽ കുഞ്ഞനും പാതിയും മാലാഖകുഞ്ഞും സന്തോഷത്തോടെയാണിരിക്കുന്നത് പക്ഷെ അവർ പാറുവിനെ കണ്ടിട്ടില്ല . പുഞ്ചിരിയോടെ തന്നെ തന്നെ ഉറ്റുനോക്കുന്ന പാറുവിനെ ഒരു നിമിഷം എല്ലാം മറന്ന് നോക്കിയിരുന്നു പോയി, എന്തോ ഓർമവന്നപോലെ പെട്ടെന്ന് മുഖം തിരിച്ചിരുന്നു കള്ളച്ചിരിയോട് തന്റെയടുത്തേക്കുവരുന്ന പാറുവിനെ കൺകോണിൽ കണ്ടെങ്കിലും മുഖം തിരിച്ചു തന്നെയിരുന്നു "മാഷേ.. മാഷേ... എന്നോട് പിണക്കണോ? ഒന്നും പറയാതെ പോയതിന്?" പാറുവിന്റെ മധുരമായ സ്വരം അടുത്ത് കേൾക്കുമ്പോൾ താൻ പഴയ കാമുകനായി മാറുന്നതെങ്ങനെയെന്ന് അതിശയം തോന്നിപോയെങ്കിലും മുഖം കൊടുക്കാതെ തന്നെയിരുന്നു. ഒന്നും മിണ്ടാതെ പോയതല്ലേ എന്നിട്ട് ഇപ്പോഴാ വരുന്നത് എത്ര നാളായന്നോ ഞാൻ കാത്തിരിക്കാൻ തുടങ്ങിട്ട് , അതിന് ഇനി എന്താ പറയാനുള്ളതെന്ന് കേൾക്കട്ടെ എന്നിട്ടേ ഞാൻ മുഖം കൊടുക്കൂ. "മാഷേ... വേണ്ടാട്ടോ ഈ കള്ള പരിഭവം, എനിക്കറിയാലോ എന്റെ മാഷിന് പാറുവിനോട് പിണങ്ങിയിരിക്കാൻ കഴിയില്ലെന്ന്. ഇനി കുഞ്ഞു പരിഭവം ഉണ്ടെങ്കിലും മാറ്റാൻ മാഷിന്റെ പാറുവിനറിയാം, മാഷിനെ കൂടെ കൂട്ടത്തതിനുള്ള പരിഭവമല്ലേ ഇത്,അത് തീർക്കാനാണ് ഞാൻ വന്നേ, ഇനി ഒന്ന് നോക്കിയേ നല്ലകുട്ടിയായി എന്നെ." എന്നിട്ടും മുഖം നൽകില്ലെന്ന് ആയപ്പോൾ പാറു തന്നെ ഒരു കൈകൊണ്ട് മാഷിന്റെ മുഖം പിടിച്ചു തിരിച്ചു. പതിയെ പരിഭവം മാഞ്ഞുകൊണ്ടാമുഖത്ത് പുഞ്ചിരി സ്ഥാനം പിടിച്ചു. "പോകാം മാഷേ..." മ്മ് പതിഞ്ഞതായിരുന്നെങ്കിലും ആ ശബ്ദം ഉറച്ചതായിരുന്നു. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം മാഷ് തന്റെ പാറുവിനെ നെഞ്ചോടണച്ചു പിടിച്ച് നെറ്റിയിൽ സ്നേഹചുംബനം നൽകി, പാറു മാഷിന്റെ "നെഞ്ചോരം" ഒന്നുകൂടി ചേർന്നിരുന്ന് മാഷിന്റെ കൈകളിൽ മുറുകെപിടിച്ചു ഇനി ഒരിക്കലും തനിച്ചാകില്ലെന്ന് ഉറപ്പുനൽകും പോലെ . അതേ സമയം കുഞ്ഞന്റെ വാഹനം "തണൽ "old age home എന്ന പേരുകൊത്തിയ മതിൽ കടന്നുള്ളിലേക്ക് പ്രവേശിച്ചു. #💞 പ്രണയകഥകൾ #📔 കഥ #✍️ വട്ടെഴുത്തുകൾ
"ചാരു മോളേ... കുറേ നേരായല്ലോ ഇങ്ങനെ ബാൽക്കണിയിൽ വന്നു നിക്കുന്നു. വാ വന്നു വല്ലതും കഴിക്ക്.." ഇത്തിരി നേരം കൂടെ ഇങ്ങനെ നിന്നോട്ടെ അമ്മേ.... മൂന്നു വർഷത്തിനു ശേഷം അല്ലെ ഞാൻ ഇതുപോലെ ഇവിടെ ഒന്ന് വന്നു നിൽക്കുന്നത്. ആ പെൺകുട്ടിയുടെ വാക്കുകളെ എതിർക്കാൻ ആ അമ്മയ്ക്ക് അന്നേരം കഴിഞ്ഞില്ല. മകളുടെ മുടിയിഴകളെ വാത്സല്യപൂർവം ഒന്ന് തഴുകിയിട്ട് അവർ താഴേക്ക് പോയി. കുറച്ചു മുന്നേ പെയ്തു തോർന്ന മഴയെ തേടിയെത്തിയ ഒരു നനുത്ത കാറ്റ് അവളെ തട്ടി കടന്നു പോയി. കഴിഞ്ഞ മൂന്ന് വർഷങ്ങൾ.... ഒരു മഴ പെയ്തു തോർന്നത് പോലെ അവളുടെ ജീവിതത്തിൽ നിന്നും കടന്നു പോയിരിക്കുന്നു. വെയിലിനോടൊപ്പം മാനത്തു തെളിഞ്ഞു വരുന്ന മഴവില്ലിനെ അവൾ ഇമ ചിമ്മാതെ നോക്കി നിന്നു. ജീവിതത്തിലെ മൂന്ന് വർഷങ്ങൾ ഒരു ഭ്രാന്താശുപത്രിയിലെ ഇരുട്ടറയ്ക്കുള്ളിൽ കൊഴിഞ്ഞു പോയി.അതിന് ശേഷം ഇന്ന് വീണ്ടും ആ പഴയ ശാരിക ആയി പ്രസരിപ്പുള്ള ഒരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ് അവൾ... മഴവില്ല് പോലെ ഏഴ് വർണ്ണങ്ങൾ ചാലിച്ച ഒരു പുതിയ ജീവിതം... മഴയുടെ തണുപ്പ് ശരീരത്തിൽ അരിച്ചിറങ്ങിയപ്പോൾ അവൾ മൂടിയിരുന്ന ആ വെൽവെറ്റിന്റെ ഷാൾ കൊണ്ട് ഒന്നുകൂടി സ്വയം പൊതിഞ്ഞു പിടിച്ചു അവൾ... ആ നിൽപ്പ് തുടരവേ അവൾ ആ പഴയ ഓർമകളിലേക്ക് ഊളിയിട്ടു. തന്റെ സ്കൂൾ കാലഘട്ടം...അവിടെ അപ്രതീക്ഷിതമായി തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന പ്രണയകാലം... പഠനത്തിൽ നന്നായി ശ്രദ്ധിച്ചു കുഞ്ഞു കുറുമ്പുകളുമായി നടന്നിരുന്ന താൻ എല്ലാവരുടെയും പ്രിയപ്പെട്ടവൾ ആയിരുന്നല്ലോ... അന്നേരം ഒന്നും തന്റെ മനസിലെവിടെയും പ്രണയത്തിനെക്കുറിച്ചുള്ള ഒരു ചെറു ചിന്ത പോലും ഉടലെടുത്തിരുന്നില്ല.ആദ്യമായി സച്ചു ഏട്ടന്റെ പ്രൊപോസൽ വന്നപ്പോൾ പരിഭ്രമം ആയിരുന്നു തന്നിൽ നിറഞ്ഞത്. അധികം ആലോചിക്കാതെ തന്നെ സ്നേഹത്തോടെ താനത് നിരസിച്ചപ്പോൾ ആ കണ്ണിൽ നിറഞ്ഞ നിരാശ തന്റെ മനസിലും ഒരു നോവ് അവശേഷിപ്പിച്ചിരുന്നു. സഞ്ജീവ് എന്ന സച്ചു ഏട്ടനെ തനിക്ക് ഓർമ വച്ച നാൾ മുതൽ അറിയാമായിരുന്നു.തന്നെക്കാൾ ആറ് വയസിനു മുതിർന്നത് ആണെങ്കിലും ഒരു കളിക്കൂട്ടുകാരൻ ആയി കൂടെ ഉണ്ടായിരുന്നു കുഞ്ഞിലേമുതൽക്കേ. എന്റെ ചേച്ചി ശരണ്യയുടെ അതേ പ്രായമാണ് സച്ചു ഏട്ടനും. അയലത്തെ വീട്ടിലേ ആയതുകൊണ്ട് തന്നെ ഞങ്ങൾ മൂന്നാളും എപ്പോഴും ഒന്നിച്ചായിരുന്നു. ചേച്ചിയുടെ കല്യാണം കഴിഞ്ഞതിനു ശേഷം ഞങ്ങൾ രണ്ടാളും ആയി... സച്ചു ഏട്ടൻ കോളേജിലും ഞാൻ പത്താം ക്ലാസിലും...ചേച്ചി പോയതോടെ ഞങ്ങളും കുട്ടിക്കളി ഒക്കെ മാറ്റി വച്ചു. സച്ചു ഏട്ടനും കോളേജിന്റെ തിരക്കുകളിലേക്ക് ചേക്കേറി. അതിനിടയിൽ ആണ് എന്നോട് പ്രണയം ആണെന്ന് ഏട്ടൻ തുറന്നു പറഞ്ഞത്. പ്രണയം എന്ന് കേട്ടപ്പോൾ കൗതുകം ആയിരുന്നു ആദ്യം തോന്നിയത്. കൂട്ടുകാരിൽ പലരും പറഞ്ഞു കേട്ടെങ്കിലും പ്രണയിക്കാൻ ഉള്ള പ്രായം ഒക്കെ തനിക്കുണ്ടോ എന്നായിരുന്നു അന്നേരത്തെ ചിന്ത. പക്ഷേ സച്ചു ഏട്ടനോടുള്ള കുഞ്ഞിലേ മുതലേയുള്ള അടുപ്പം... അത് എന്റെ മനസ്സിൽ പ്രണയം നാമ്പിടാൻ ഹേതുവായി... ആ പ്രണയഭ്യർത്ഥന ഒരു കടം പോലെ എന്നും മനസ്സിൽ നിറഞ്ഞു നിന്നു. കോഴ്സ് തീരുന്നതിനു മുന്നേ തന്നെ കല്യാണം കഴിച്ചു വിട്ട ചേച്ചി പഠനം ഇനി തുടരുന്നില്ല എന്ന് കേട്ടപ്പോഴും തനിക്കൊപ്പം കളിച്ചു നടന്ന ചേച്ചിയുടെ ജീവിതം പ്രതീക്ഷിച്ച പോലെ നല്ല നിലയ്ക്ക് അല്ല പോകുന്നത് എന്ന് അറിഞ്ഞപ്പോഴും താൻ ആകെ ഉലഞ്ഞു. സച്ചു ഏട്ടനെ ആണ് കല്യാണം കഴിക്കുന്നതെങ്കിൽ തനിക്ക് ഒരിക്കലും ഈ അവസ്ഥ ഉണ്ടാവില്ല എന്ന ചിന്ത ആവണം തന്നിൽ ഏട്ടനോട് പ്രണയം തോന്നിച്ചത്. പിന്നീടങ്ങോട്ട് ചില കൂട്ടുകാർ പറഞ്ഞും സിനിമയിൽ കണ്ടും മാത്രം അറിഞ്ഞ പ്രണയം എന്ന അനുഭൂതി ആസ്വദിക്കുകയിയിരുന്നു ഞങ്ങൾ രണ്ടാളും. ഒന്നിച്ചു സ്വപ്‌നങ്ങൾ നെയ്തു പറന്നു ഞങ്ങൾ. ആ നിറമുള്ള ദിനങ്ങൾ അധികനാൾ നീണ്ടുനിന്നില്ല. തന്റെ അച്ഛനും അമ്മയും പുറത്തു പോയ ഒരു ദിവസം വീട്ടിൽ തനിച്ചിരുന്നു മുഷിഞ്ഞിട്ടാണ് സച്ചു ഏട്ടന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങിയത്. അവിടെ ഏട്ടന്റെ അമ്മ ഹേമ ആന്റിക്ക് തന്നെ ജീവൻ ആണ്. ആന്റിയോട് സ്കൂളിലെ കഥ ഒക്കെ പറഞ്ഞു ഇരിക്കാൻ നല്ല രസം ആണ്. കൂട്ടത്തിൽ സച്ചു ഏട്ടനേം കാണാം... ഇങ്ങനെ ഒക്കെ കരുതി ആണ് അന്ന് താൻ അവിടേക്ക് ചെന്നത്... പക്ഷേ കണ്ട കാഴ്ച... സ്വന്തം മുറിയിൽ കട്ടിലിന്റെ ഓരത്തായി വായിൽ നിന്ന് നുര വന്നു മരിച്ചു കിടക്കുന്ന സച്ചു ഏട്ടൻ... കണ്ട കാഴ്ച വിശ്വസിക്കാനാവാതെ ഒരു നിമിഷം തറഞ്ഞു നിന്നു. ശേഷം ആർത്തലച്ചു കരഞ്ഞു. തന്റെ നിലവിളി കേട്ട് ഹേമ ആന്റി ഓടി എത്തിയത് വരെയേ ഓർമ ഉള്ളു. ഒരു ഏങ്ങലോടെ ബോധം മറഞ്ഞു അവരുടെ കൈകളിലേക്ക് വീണു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "ചാരൂ... മതി മോളേ... നല്ല തണുപ്പ് ആണ്.അകത്തേക്ക് വാ. ദേ ചായ തണുക്കാറായി " അമ്മയുടെ വിളി ആണ് ശാരികയെ ഓർമകളിൽ നിന്ന് ഉണർത്തിയത്. അവൾ അമ്മയുടെ അരികിലേക്ക് പോയി. ചൂട് ചായ മെല്ലെ കുടിച്ചിറക്കവേ അവളെ പൊതിഞ്ഞിരുന്ന തണുപ്പ് വിട്ടുമാറാൻ തുടങ്ങി. അവൾ തെല്ലു നേരം എന്തോ ആലോചിച്ചിരുന്നു... " അമ്മേ ഹേമ ആന്റി ഇപ്പൊ ഇങ്ങോട്ടൊന്നും വരാറില്ലേ " പെട്ടന്നാണവൾ അത് ചോദിച്ചത് " " ഇല്ല മോളേ. പഴയ പോലെ ഒന്നും വരാറില്ല. സച്ചുവിന്റെ മരണശേഷം അവർ മുറിക്കുള്ളിൽ ഒതുങ്ങിക്കൂടി. ഞങ്ങൾ ഇടയ്ക്ക് അങ്ങോട്ട് ചെല്ലും. പഴയ പ്രസരിപ്പ് ഒന്നും അവർക്ക് ഇല്ല മോളേ. സ്വന്തം മോൻ അല്ലെ വിഷം കഴിച്ച്... " അവർ അത്രയും പറഞ്ഞു ശാരികയുടെ മുഖത്തേക്ക് നോക്കി... പിന്നെ ബാക്കി പറയാതെ നിറുത്തി. "പാവം ഹേമ ആന്റി " അത്രയും പറഞ്ഞു അവൾ അവിടുന്ന് എഴുന്നേറ്റു " തിരികെ മുറിയിലേക്ക് പോയ അവൾ മൂന്ന് വർഷങ്ങൾക്ക് മുമ്പ് എപ്പോഴോ ഒരു ഡയറിയിൽ സൂക്ഷിച്ചു വച്ചിരുന്ന സഞ്ജീവിന്റെ ഒരു ഫോട്ടോ കയ്യിലെടുത്തു... അതിലേക്ക് നോക്കി ഇരിക്കവേ വീണ്ടും പഴയ ഓർമയുടെ ബാക്കി ഭാഗങ്ങൾ മനസിലേക്ക് അവളുടെ മനസിലേക്ക് കടന്നു വന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 സഞ്ജീവിന്റെ മരണം അറിഞ്ഞു കുഴഞ്ഞു വീണ അവളുടെ മനസിന്റെ നില തെറ്റിയിരുന്നു. വയലന്റ് ആയി വിളിച്ചു പറയുന്ന കാര്യങ്ങളും സഞ്ജീവിനെ വിളിച്ചുള്ള അലറിക്കരച്ചിലും ഒക്കെ കണ്ട ശാരികയുടെ വീട്ടുകാർക്ക് അവൾ അവനുമായി ഒരു പ്രണയബന്ധത്തിൽ ആയിരുന്നു എന്ന് മനസിലായി.ശേഷം തീർത്തും ഒരു ഭ്രാന്തിയായി മാറിയ മകളെ അവർ നൈർമല്യ മെന്റൽ ഹെൽത്ത്‌ കെയറിൽ അഡ്മിറ്റ്‌ ചെയ്തു. മൂന്ന് വർഷത്തെ ട്രീറ്റ്മെന്റിന് ശേഷം ചാരുവിന്റെ മനസിന്റെ താക്കോൽ പൂർണമായും ഡോക്ടർ അവളുടെ കയ്യിലേക്ക് വച്ചു നൽകി. എങ്കിലും പഴയ പ്രസരിപ്പോടെ സാധാരണ ജീവിതത്തിലേക്ക് തിരികെ പോകാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല. കളിചിരികൾ മാഞ്ഞു തികച്ചും ഏകാന്തതയിൽ മുഴുകി കഴിയാൻ ആയിരുന്നു അവൾ ആ ദിവസങ്ങളിൽ ഒക്കെയും ആഗ്രഹിച്ചിരുന്നത്. കുറച്ചു കൗൺസിലിങ് ഒക്കെ കഴിയുമ്പോൾ പഴയ പടി ആവും എന്ന് ഡോക്ടർമാർ അവളുടെ അച്ഛനമ്മമാർക്ക് ഉറപ്പ് നൽകി. അങ്ങനെ ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു. ഒരു ദിവസം ഹേമ ചാരുവിനെ കാണാൻ ഹോസ്പിറ്റലിൽ എത്തി. ഒരു മുറിയിൽ ഒറ്റയ്ക്ക് ഇരിക്കുന്ന ചാരുവിന്റെ അടുത്തേക്ക് ഡോക്ടർ ഹേമയെ കൊണ്ടു ചെന്നു. ഹേമയെ കണ്ടതും ചാരു ആ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു. അതുവരെ അടക്കി വച്ചിരുന്ന സങ്കടം മുഴുവൻ അവൾ ആ ഹൃദയത്തിൽ പെയ്തു തീർത്തു. ചാരുവിനെയും കൊണ്ട് ഹേമ ഹോസ്പിറ്റലിന്റെ വശത്തുള്ള പൂന്തോപ്പിലേക്ക് പോയി. രോഗികൾക്ക് മനസിന്‌ കുളിർമയേകുന്ന അന്തരീക്ഷം ആയിരുന്നു അവിടെ. അവർ അവിടെ ഒരു ബെഞ്ചിൽ ഇരുന്നു. " മോളോട് കുറച്ചു സംസാരിക്കാൻ വേണ്ടി ആണ് ആന്റി വന്നേ.മോള് ഇപ്പൊ കേൾക്കാൻ പറ്റിയ മാനസികാവസ്ഥയിൽ ആണോ. " അവർ ചാരുവിനെ നോക്കി. അവളും എന്തെന്ന ഭാവത്തിൽ ഹേമയെ തന്നെ നോക്കി ഇരുന്നു. "പറയാൻ പോകുന്നത് എന്റെ സച്ചുവിന്റെ മരണത്തെ പറ്റി ആണ്. അതൊക്കെ കേൾക്കാൻ മോൾക്ക് ഇപ്പൊ കഴിയുമോ. മാനസികമായി ഒത്തിരി അനുഭവിച്ചതല്ലേ എന്റെ കുട്ടി." അവർ ചാരുവിന്റെ മുടിയിൽ തലോടി. അതിൽ ഒരു അമ്മയുടെ വാത്സല്യം നിറഞ്ഞിരുന്നു. " ആന്റി പറഞ്ഞോളൂ. എനിക്കിപ്പോ എന്തും സഹിക്കാൻ ത്രാണി ഉണ്ട്. ഏട്ടന്റെ ജീവനറ്റ ശരീരം കണ്ട് പകച്ചു നിന്നവൾ ആണ് ഞാൻ. അതിലും വലിയ എന്ത് വിഷമം ആണ് ഞാൻ ഇനി നേരിടേണ്ടത്... സച്ചു ഏട്ടന്റെ മരണത്തെ പറ്റി ...... എന്താ ആന്റി... എന്താണേലും പറഞ്ഞോളൂ. ഞാൻ കേൾക്കാൻ തയ്യാറാണ്. അവൾ പറഞ്ഞു നിറുത്തി. "മോളോട് ഒരിക്കലും പറയരുത് എന്ന് കരുതിയ കാര്യം ആണ്. മോളോട് എന്ന് അല്ല. ആരോടും ഇതുവരെ പറഞ്ഞിട്ടില്ല... എന്റെ മകൻ... അവൻ വിഷം കഴിച്ചു ആത്മഹത്യ ചെയ്തു എന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്... അതല്ല സത്യം... അവനെ... ഞാൻ... ഞാൻ കൊന്നതാണ് മോളേ " ഒരു നടുക്കത്തോടെ ആണ് ചാരു അത് കേട്ടത്. അവൾക്ക് കേട്ടത് വിശ്വസിക്കാൻ ആയില്ല. അവൾ ഇരിക്കുന്ന ബെഞ്ചിന്റെ വശത്തു മുറുകെ പിടിച്ചു. "അതേ മോളേ... എനിക്ക് അത് ചെയ്യേണ്ടി വന്നു. നീ എനിക്ക് സ്വന്തം മോളെ പോലെ ആണ്. ജനിച്ചു വീണപ്പോ മുതൽ കാണുന്നത് അല്ലേ ഞാൻ. എന്റെ സച്ചുവിന് ഒപ്പം വളർത്തിയതല്ലേ ഞാൻ നിന്നെ... ആ നിന്നെ എന്റെ മകൻ നശിപ്പിക്കുന്നത് കാണാൻ എനിക്ക് കഴിയില്ല മോളേ. എന്റെ കുഞ്ഞിന്റെ മേലേ അവന്റെ തെറ്റായ കണ്ണ് പതിഞ്ഞു എന്ന് അറിഞ്ഞ നിമിഷം എനിക്ക് വേറെ വഴി ഇല്ലായിരുന്നു... ഊട്ടി വളർത്തിയ കൈ കൊണ്ട് തന്നെ ഞാൻ അവനു അവസാനമായി വിളമ്പിയ ഊണിൽ വിഷം ചേർത്തു. " അമ്മേ... " ചാരു അലറി വിളിച്ചുകൊണ്ട് എഴുന്നേറ്റു. " എനിക്ക് കേൾക്കണ്ട... സച്ചു ഏട്ടൻ എന്നെ സ്നേഹിച്ചിരുന്നു. അത്... അത് എനിക്ക് മാത്രേ അറിയൂ. ആ ഏട്ടൻ എന്നെ നശിപ്പിക്കുമെന്നോ... അമ്മ എന്താ ഈ പറയണേ " അവൾ അണച്ചുകൊണ്ട് പറഞ്ഞു നിർത്തി "അവൻ നിന്നെ പ്രണയിച്ചിരുന്നില്ല.... അങ്ങനെ സ്ഥാപിച്ചു നിന്നെ പറ്റിക്കുവായിരുന്നു എന്റെ മകൻ. നിന്നോടൊപ്പം കളിച്ചു വളർന്ന അവനിൽ എപ്പോഴാ മാറ്റങ്ങൾ വന്നു തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല... നിന്നെ അവൻ മറ്റൊരു കണ്ണിൽ കാണാൻ തുടങ്ങിയത് ഞാൻ അറിയാൻ ഒത്തിരി വൈകിപ്പോയി. അവിടെ ആണ് ഒരു അമ്മ എന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു തുടങ്ങിയതും. കോളേജിൽ പോയി അവിടുത്തെ കൂട്ടുകെട്ടിൽ വന്ന മാറ്റങ്ങൾ ആണോ... അതോ അതിനു മുന്നേ തന്നെ അവൻ വഴി തെറ്റാൻ തുടങ്ങിയോ... അതൊന്നും എനിക്ക് അറിയില്ല. എനിക്ക് തെറ്റുപറ്റിപ്പോയി അവന്റെ കാര്യത്തിൽ " അവർ അതും പറഞ്ഞു നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചു. ചാരു ഇതൊക്കെ വിശ്വസിക്കണോ വേണ്ടയോ എന്ന് അറിയാതെ സ്തംഭിച്ച അവസ്ഥയിൽ ആണ്. " അന്ന് സച്ചു മരിച്ച ദിവസം മോള് വീട്ടിൽ തനിച്ചായത് കൊണ്ട് അല്ലേ ഞങ്ങളുടെ വീട്ടിലേക്ക് വന്നത്. അതിന്റെ തലേ ദിവസം റൂമിലേക്ക് ചെന്നപ്പോൾ അവൻ അവന്റെ കൂട്ടുകാരോട് ഫോണിൽ പറയുന്നത് ഞാൻ കേട്ടു. (ഫ്ലാഷ് ബാക്ക് ) "ആഹ് അളിയാ... നീ കുറേ നാളായല്ലോ വല്ലതും നടക്കോ നടക്കോ എന്ന് ചോദിച്ചു കളിയാക്കാൻ തുടങ്ങിയിട്ട്. എന്നാ കേട്ടോ മോനേ നാളെ തന്നെ നടന്നിരിക്കും. എന്റെ പെണ്ണ് നാളെ വീട്ടിൽ തനിച്ചാ. അപ്പൊ ഞാൻ പോണ്ടേ അവൾക്ക് കൂട്ടിരിക്കാൻ.പിന്നെ നീയും ഒത്തിരി കൊതിച്ചതല്ലേ അവളുടെ ഫോട്ടോ കണ്ട്. നാളെ നീയും പോരേ. ഇത്രേം നല്ലൊരു ചാൻസ് കിട്ടുമ്പോ നിന്നെ മറന്നാൽ ഞാൻ പിന്നെ എന്ത് സുഹൃത്ത് ആണ് ഡാ..."സഞ്ജീവ് ഒരു വഷളൻ ചിരിയോടെ പറഞ്ഞു " അവൾ ബഹളം ഒന്നും ഉണ്ടാക്കില്ല മോനേ... അതിനുള്ള മരുന്ന് ഒക്കെ എന്റെ കയ്യിൽ ഉണ്ട്..." സഞ്ജീവ് തന്റെ ലാപ്ടോപ്പിൽ ചാരുവിന്റെ മോശപ്പെട്ട ചില ഫോട്ടോകൾ മാറ്റി മാറ്റി നോക്കിക്കൊണ്ട് പറഞ്ഞു. ഇതൊക്കെ കേട്ട് വിറങ്ങലിച്ചു നിൽക്കുകയായിരുന്നു ഹേമ മുറിക്കു പുറത്ത്. അവൻ കുഞ്ഞിലേ മുതൽ തോളത്തെടുത്തു നടന്ന... പിച്ചവച്ചു നടത്തിയ കുഞ്ഞിനെ കൂട്ടുകാരന് പങ്ക് വയ്ക്കുന്ന കാര്യം ആണോ തന്റെ മകന്റെ നാവിൽ നിന്ന് താൻ ഇപ്പോൾ കേട്ടത്... അവർ എന്ത് ചെയ്യണം എന്ന് ആലോചിച്ചു തിരികെ നടന്നു... അവരുടെ കണ്ണുകൾ അനുസരണ ഇല്ലാതെ പെയ്യുന്നുണ്ടായിരുന്നു. താഴത്തെ നിലയിലേക്ക് കോണിപ്പടി ഇറങ്ങവേ സ്റ്റെപ് തെറ്റി അവർ ചെറുതായി വീണു. അമ്മയുടെ കരച്ചിൽ കേട്ട് സഞ്ജീവ് തന്റെ മടിയിൽ ഇരുന്ന ലാപ്ടോപ് കട്ടിലിൽ ഇട്ടിട്ട് വെപ്രാളത്തോടെ ശബ്ദം കേട്ട ഇടത്തേക്ക് ഓടി. അവൻ അമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു ഇരുത്തി " നിന്നെ ഭക്ഷണം കഴിക്കാൻ വിളിക്കാൻ വന്നതാ... കാലു ഒന്ന് തെറ്റി. " അത്രയും പറഞ്ഞു അവർ എഴുന്നേറ്റു. " കൈ ചെറുതായ് ഒന്ന് തട്ടിയതെ ഉള്ളു... നീ പോയി ചോറ് വിളമ്പി കഴിക്ക്. ഞാൻ ഒന്ന് കിടക്കട്ടെ " അത്രയും അവന്റെ മുഖത്തേക്ക് നോക്കാതെ ആണ് അവർ പറഞ്ഞു ഒപ്പിച്ചത്. സഞ്ജീവിന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അവൻ ആഹാരം കഴിക്കാൻ താഴേക്ക് പോയി. ഹേമ നേരെ പോയത് സഞ്ജീവിന്റെ മുറിയിലേക്ക് ആണ്. അവിടെ അവൻ അലക്ഷ്യമായി വച്ചിരുന്ന ലാപ്ടോപ്പിൽ അവർ കണ്ടു ചരുവിനോപ്പം പല പെൺകുട്ടികളുടെയും ഫോട്ടോസ്.. ഒരു അമ്മ മകനിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിൽ ഉള്ളവ... അവനും കൂട്ടുകാരും ചേർന്ന് പല പെൺകുട്ടികളെയും നശിപ്പിച്ചു രസിക്കുന്ന വീഡിയോസ്...അവർക്ക് താങ്ങാവുന്നതിലപ്പുറം ആയിരുന്നു അത്.അവർ ആ ലാപ്ടോപ് അതേപടി അവിടെ വച്ചതിനു ശേഷം തന്റെ റൂമിലേക്ക് പോയി. ഉറങ്ങാൻ കിടക്കുമ്പോൾ അവരുടെ മനസിലൂടെ പല ചിന്തകൾ കടന്നു പോയി. ഭർത്താവ് മരിച്ച ശേഷം മകനെ കഷ്ടപ്പെട്ടു വളർത്തിയത്... അവനെ ലളിച്ചത്... സ്നേഹിച്ചത്... ഒക്കെ ഇപ്പോൾ സ്വന്തം മകന്റെ പ്രവർത്തി ഓർത്തു ചൂളിപ്പോകുന്നു. നേരത്തെ താൻ വീണപ്പോൾ അവൻ പിടിച്ചു എഴുന്നേൽപ്പിച്ചത്.... അന്നേരം അവൻ തന്നെ സ്പർശിച്ചപ്പോൾ തനിക്ക് അറപ്പ് തോന്നിയിരുന്നോ... അവൻ തന്റെ മകൻ ആയിരുന്നിട്ടും തനിക്ക് എന്തെ ആ കൈ തട്ടി മാറ്റാൻ തോന്നിയത്...ഹേമയ്ക്ക് സ്വയം പുച്ഛം തോന്നി.അന്ന് രാത്രി തീരുന്നതിനു മുമ്പ് ഒന്നുറപ്പിച്ചു... താൻ ജന്മം കൊടുത്ത സന്തതി കാരണം ഇനി ഒരു പെൺകുട്ടിയുടെയും ജീവിതം നശിക്കില്ല. ഒരു അമ്മയും തന്റെ മകനെ ശപിക്കില്ല. തന്റെ വളർത്തുദോഷം എന്ന് പഴിക്കില്ല... അത് ഉറപ്പിച്ചുകൊണ്ട് അവർ നാളത്തെ പുലരി കാത്തു കിടന്നു. പിറ്റേന്ന് ഭക്ഷണത്തിൽ വിഷം കലർത്തി സ്വന്തം മകന് വിളമ്പിയപ്പോൾ ആ അമ്മയുടെ കൈ വിറച്ചില്ല. അത് അവരുടെ മാത്രം ശെരിയായിരുന്നു.താൻ ചെയ്ത ഒരു വലിയ തെറ്റ് തിരുത്തുന്നതിന്റെ സംതൃപ്തി ആയിരുന്നിരിക്കണം ആ മുഖത്ത്.പക്ഷേ ഉള്ളിൽ ചെന്ന വിഷം തന്റെ കുഞ്ഞിനെ കാർന്ന് തിന്നുന്നത് കാണാൻ ഉള്ള ത്രാണി ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല... അവർ മകന്റെ പിടച്ചിൽ കാണാൻ വയ്യാതെ മാറി നിന്നു. ചാരുവിന്റെ നിലവിളി കേട്ടപ്പോൾ ആണ് അവർ മനഃശക്തി വീണ്ടെടുത്തു അവന്റെ മുറിയിലേക്ക് ചെന്നത്. അവിടെ ചേതനയറ്റു കിടക്കുന്ന തന്റെ മകനെ കണ്ടപ്പോൾ സർവ്വ നിയന്ത്രണവും വിട്ട് അവർ കരഞ്ഞുപോയി. ഹേമയിൽ നിന്നും ഇത്രയും കേട്ട ചാരു ഒരു തരം നിർവികരതയോടെ ഇരിക്കുകയാണ്. ശ്യാമയുടെ കണ്ണിൽ നിന്നും ധാരയായി ഒഴുക്കുന്നുണ്ട് കണ്ണുനീർ. "മോളോട് ഇത് ഒന്നും പറയരുത് എന്ന് കരുതിയിട്ടും ഞാൻ ഇപ്പോൾ വന്നത്... മോള് റിക്കവർ ആയിട്ടും എന്റെ മകനോട് തോന്നിയ പ്രണയത്തിന്റെ പേരിൽ വേദന തിന്ന് കഴിയുക ആണെന്ന് ഞാൻ അറിഞ്ഞത് കൊണ്ട് ആണ്. അവൻ നിന്നെ പ്രണയിച്ചിട്ടില്ല. നിന്നെ ചതിക്കാൻ നോക്കിയ ഒരു ദുഷ്ടന് അർഹതപ്പെട്ട ശിക്ഷ കിട്ടി. ഒത്തിരി പെൺകുട്ടികളുടെ കണ്ണുനീരിനും ശാപത്തിനും ഫലം ഉണ്ടായി. അത്രേ ഉള്ളു. മോള് എല്ലാം മറന്ന് പഴയ ജീവിതത്തിലേക്ക് തിരിച്ചു വരണം. എന്റെ അപേക്ഷ ആണ്. മോള് സ്വയം നീറി ജീവിതം നശിപ്പിച്ചാൽ നിനക്ക് വേണ്ടി ഞാൻ എന്റെ സ്വന്തം മകനോട് ചെയ്തത് പോലും പാഴായിപ്പോകും." അത്രയും പറഞ്ഞപ്പോഴേക്കും ചാരു ഹേമയുടെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു " ഇല്ല ആന്റി... ഇനി ഞാൻ അയാൾക്ക് വേണ്ടി കരയില്ല. ഒരു അമ്മയും ചെയ്യാത്ത കാര്യം ആണ് ആന്റി ചെയ്തത്...ഇല്ലായിരുന്നെങ്കിൽ അന്ന് സച്ചു ഏട്ടന് പകരം... ശേ... ഏട്ടൻ എന്ന് വിളിക്കാൻ പോലും അറപ്പ് തോന്നുന്നു. അയാൾക്ക് പകരം ഞാൻ ആയിരുന്നേനെ ഈ ലോകത്തോട് വിട പറയുന്നത്. ഞാൻ മരിച്ചു കളഞ്ഞേനെ. ആന്റിയുടെ ത്യാഗം ആണ് എന്റെ ഈ രണ്ടാം ജന്മം. ഇത് ഞാൻ ഇനി ആർക്ക് വേണ്ടിയും പാഴാക്കില്ല. " ചാരു ഹേമയുടെ കൈ പിടിച്ചു വാക്ക് കൊടുത്തു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 സഞ്ജീവിന്റെ ഫോട്ടോ കയ്യിൽ പിടിച്ചു ഇരുന്ന ചാരു ഓർമകളിൽ നിന്ന് ഉണർന്നു. ഇനി പഴയ ഓർമ്മകൾ ഇല്ല.മുന്നിൽ പുതിയൊരു ജീവിതം മാത്രം. അവൾ മേശയുടെ മുകളിൽ ഇരുന്ന ഒരു ലൈറ്റർ എടുത്തു കയ്യിലിരുന്ന ആ ഫോട്ടോയുടെ അറ്റത്തു ഒന്ന് കൊളുത്തി.ആ തീനാളം അതിലാകെ പടരുന്നത് അവൾ ഒരു പുഞ്ചിരിയോടെ നോക്കി. സഞ്ജീവിന്റെ ആ ഫോട്ടോ കത്തി തീരുന്നതിനൊപ്പം ശാരികയുടെ പുതിയ ജീവിതവും തുടങ്ങും. #✍️ വട്ടെഴുത്തുകൾ #📔 കഥ #💞 പ്രണയകഥകൾ