ShareChat
click to see wallet page

Oru nalla arthamulla post .ഈ ലോകജീവിതത്തിൽ മനുഷ്യർക്ക് അവനവന്റെ ആന്തരിക സമാധാനമാണ് മെറ്റെന്തിനേക്കാളും എപ്പോഴും പ്രധാനം. അതിന് തടസ്സം നിൽക്കുന്ന ഒന്നിനെയും സ്വയം ജീവിതത്തിലേയ്ക്ക് അറിഞ്ഞുകൊണ്ട് ക്ഷണിച്ചു വരുത്തുകയോ, കൂട്ടിലടച്ചു കൂടെ കൊണ്ടു നടക്കുന്നു താലോലിക്കുന്നതോ ഒട്ടും വിവേകമല്ല! സ്വന്തം ജീവിതത്തിൽ ചെറിയ കാര്യങ്ങൾക്കും പഴയകാര്യങ്ങൾക്കും അനാവശ്യ വലുപ്പമോ പ്രാധാന്യമോ നൽകി മനസ്സിൽ കൊണ്ടുനടന്നു സ്വന്തം മനസ്സിന്റെ താളം തെറ്റിക്കാതിരിക്കുക. മറന്നു കളയേണ്ടവയെ ഓർമ്മചെപ്പിൽ കൂടെ കൊണ്ട് നടക്കുന്നത് സ്വന്തം വഴികളിൽ സ്വയം ഇരുട്ട് നിറയ്ക്കുന്നതിന് സമമാണ്. അതുപോലെ തന്നെ ജീവിതത്തിൽ അതിപ്രധാനമായവയെ ഒരിക്കലും അവഗണിക്കുകയും അരുത്. സ്വന്തം ജീവിതത്തിൽ മുൻഗണന അർഹിക്കുന്ന കാര്യങ്ങൾക്ക്‌ കൃത്യമായി പ്രാധാന്യം നൽകി മുന്നേറുമ്പോഴാണ് ആരുടെയും ജീവിതം അർത്ഥപൂർണ്ണമാകുന്നത്....!* #കേരള പിറവി ആശംസകൾ #💭 Best Quotes Guruvayur ekadashi 2025

2.8K കണ്ടവര്‍
1 മാസം