Mihras koduvally
1K views • 3 months ago
#ഡീറ്റെക്റ്റീവ് ജാക്ക്സൺ (നോവൽ ) #--- #📔 കഥ #aesthetic kadhakal #jnan eyudiya kadhakal
*✿═══════════════✿*
*നിഴലറിയാതെ*
*ഭാഗം :*ആറ്*
https://mihraskoduvally123.blogspot.com/2024/07/blog-post_24.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ഇൻസ്‌പെക്ടർ ജേക്കബിന് ഒന്നുറപ്പായിട്ടുണ്ട് താൻ കരുതിയ പോലെയല്ല ഈ കേസിന്റെ ഗതി നീങ്ങി കൊണ്ടിരിക്കുന്നത് തനിക്ക് മനസിലാക്കാൻ കഴിയാത്ത എന്തോ ഒരു കുരുക്ക് ഇതിലുണ്ട് ഈ രഹസ്യന്വേഷണം കൊണ്ട് മാത്രം ഇത്... പരിമിതമായ എന്റെ സഹപ്രവർത്തകരെയും കൊണ്ട് എനിക്കിത് കഴിയുമോ?
എന്തെങ്കിലും വ്യക്തത വരണമെങ്കിൽ ലൂക്കക്ക് ബോധം വരണം. അല്ലെങ്കിൽ ആ നദികരയിൽ എന്തെങ്കിലും ദൈവം കാത്ത് വെച്ച തുറുപ്പു ചീട്ട് എന്റെ മുമ്പിൽ തെളിയണം.
തന്റെ സഹപ്രവർത്തകനും കൂട്ടുകാരനുമായ ലിയാം ബെഞ്ചമിനെയും കൂട്ടി. സംഭവ സ്ഥലത്തേക്ക്..,
നിഗൂഢതകൾ നിറഞ്ഞൊരു പ്രകൃതിയുടെ കാറ്റും മണവും ആരെയും കാണാൻ ഇല്ലെന്നിരുന്നാലും തങ്ങളെ ആരൊക്കെയോ നിരീക്ഷിക്കുന്നത് പോലെയുള്ള തോന്നലുകളും അവരെ വല്ലാതെ പിടികൂടിയത് പോലെ, ഓരോ അടി നടക്കുമ്പോഴും കൂടെ ആരോ ഉള്ളത് പോലെ എന്തോ പിറകിൽ നിന്നും സംസാരിക്കുന്ന പോലെ,
" സർ, എന്തോ എനിക്കിവിടെ മൊത്തം ഒരു നെഗറ്റീവ് ഫീൽ ഉണ്ട്,
" ശരിയാ നിയാം ഫസ്റ്റ് ഇവിടെ വന്നത് മുതൽ എനിക്കും ആ തോന്നലുണ്ട്, എന്തൊക്കെയോ ഒളിപ്പിച്ചു വെച്ചൊരു നിഗൂതയുടെ ചില്ലു കൂടാണിവിടം.
രണ്ട് പേരും അവിടെ നന്നായി അരിച്ചു പിറക്കി.
" സർ...
ലിയാമിന്റെ വിളി കേട്ട സ്ഥലത്തേക്ക് ഇൻസ്‌പെക്ടർ നടന്നു ചെന്നു. നദിയുടെ മറു വശം ചെറിയ കുറ്റി ചെടികൾക്കിടയിൽ ബ്ലാക്ക് കളറുള്ള ചോരപ്പാടുകൾ നിറഞ്ഞൊരു ഷു.,. കുറച്ചു കൂടി അവര് മുന്നോട്ട് നടന്നു ഇടക്ക് കുറ്റി ചെടികളും ഉണങ്ങി തരിച്ച പുൽ ചെടികളും നിറഞ്ഞൊരു സ്ഥലം കുറ്റി ചെടികളും കാലാവസ്ഥ കൊണ്ടാവും ഉണക്കം പിടിച്ചവ തന്നെയാണ്, കുറച്ചതിക ദൂരം ഏകദേശം ഒന്നര കിലോമീറ്ററോളം നടന്ന ശേഷം ഒരു പാട് കുറ്റി ചെടികൾ ക്കിടയിൽ ഒരു കറുത്ത വലിയ കവർ ശ്രദ്ധയിൽ പെട്ടു.
" സർ....
(വിക്കി കൊണ്ട് )
സർ സർ ഇ.... ഇതൊരു ബോഡിയാണ്, അവരെ വിളിക്കട്ടെ,
" ഒക്കെ,
രണ്ടാളും പ്രതീക്ഷിക്കാത്ത ഒന്ന് കണ്ട ഷോക്കിൽ കൂടിയാണ്.
വീണ്ടും മറ്റെന്തെങ്കിലും ഉണ്ടാവുമോ എന്ന ആതിയിൽ അവർ വീണ്ടും തിരച്ചിൽ ആരംഭിച്ചു. അപ്പോഴേക്കും മീഡിയയും പൊലീസ് സന്നാഹങ്ങളും ആമ്പുലൻസും എത്തിയിരുന്നു.
ലിയാമിനെയും മറ്റു സഹപ്രവർത്തകരെയും തിരച്ചിലിന് വിട്ട് ബോഡി കരികിൽ ഇൻസ്‌പെക്ടർ നിന്നു. മറ്റു ഓഫീസേർസിനൊന്നും തന്നെ ബോഡി ഐഡിന്റിഫൈ ചെയ്യാൻ കഴിഞ്ഞിട്ടില്ല. അവരുടെ സ്റ്റേഷൻ പരിധിയിൽ മിസ്സിംഗ് കേസും വേറെ ഇല്ലായിരുന്നു.
ഏകദേശം 39/40 പ്രായം തോന്നിക്കുന്ന പുരുഷ ശരീരമാണ്, ഒരാഴ്ചയിൽ കൂടുതൽ എന്തായാലും അതിനു പയക്കവുമില്ലാതാനും. അടുത്തുള്ള സ്റ്റേഷനിലേക്കൊക്കെ ഏതായാലും വിവരം കൊടുത്തു ബോഡി എടുത്തു.
അസാധാരണമായി ഒന്നുമില്ലെന്ന് വിശ്വസിക്കാൻ ശ്രമിച്ചയാളായിരുന്നു ഇൻസ്‌പെക്ടർ, എന്നാൽ തന്റെ കണക്കുകൂട്ടലുകളൊക്കെ തെറ്റി ഇത് പഴയ കേസ് പോലെത്തന്നെ സീരിയൽ മെർഡർ പോലെയുണ്ട്,
1995 ൽ നടന്ന പിലിഫ് കൊലകേസ് ഫയലുകൾ എടുത്ത് അയാൾ വീണ്ടും പരിശോധന നടത്തി.
ഒരുപാട് പേരെ അവരന്ന് സംശയിച്ചു വെങ്കിലും പിന്നീട് അവരെല്ലാം നിരപരാധികളാണെന്ന് തെളിഞ്ഞു. ഒരു തുമ്പും വാലും കിട്ടാതെ ആ കേസ് അന്ന് ക്ലോസായി. പിന്നെ ഇപ്പൊ അതിന്റെ ഭാഗമാണെങ്കിൽ ഇതെങ്ങനെ കണ്ടെത്തും. അന്ന് തോന്നിയ സംശയത്തിന്റെ പുറകെ പോയവരൊക്കെ കൊല ചെയ്യപ്പെട്ടിട്ടുണ്ട്, ക്ലാരയുടെ ദത്ത് പിതാവായ ആ ഉദ്യോഗസ്ഥൻ ഒഴികെ, അയാളാണെങ്കിൽ ആ ഉടനെ അവളെയും തന്റെ കുടുംബത്തിനെയും കൂട്ടി സ്ഥലം മാറി, അവരെങ്ങനെ കണ്ടെത്തും. എവിടെയാണെന്ന് പോലും ആർക്കും അറിയില്ല. ചെറിയ സംശയങ്ങൾ കിട്ടി അന്വേഷിപ്പിച്ച സ്ഥലത്തൊന്നും അയാളില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഇനിയിപ്പോ അയാളും കൊല്ലപ്പെട്ടു കാണുമോ അപ്പൊ ക്ലാര...
ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ മാത്രം മുമ്പിൽ തെളിഞ്ഞു കൊണ്ട് ഇൻസ്‌പെക്ടർ വീണ്ടും അയാൾക്ക് പിറകെ പോവുകയാണ് എന്തെങ്കിലും ഒരു തുമ്പ് കിട്ടാതിരിക്കില്ല.
അടുത്ത സ്റ്റേഷൻ പരിതിയിലൊയൊന്നും കലേബ് ജേക്കബ് എന്ന മുൻ ഉദ്യോഗസ്ഥനെ കുറിച്ചൊരു വിവരവുമില്ല. അന്ന് ഉള്ള ആളുകളൊന്നും അവിടെ ഇപ്പോൾ ഇല്ലതാനും വർഷങ്ങൾ ഒരുപാടായില്ലെ,
തന്റെ സ്റ്റേഷനിൽ തന്നെ ഉണ്ടായിരുന്ന അയാളെ പഴയ അഡ്രെസ്സ് തപ്പി ഇൻസ്‌പെക്ടറും ലിയാമും കൂടി എത്തിയെങ്കിലും അയാൾ 1996-97 സമയത്ത് തന്നെ അവിടെ നിന്നും പോയി എന്നാണ് അറിയാൻ കഴിഞ്ഞത് എവിടെക്കെന്നോ എന്തിനാണ് പോയതെന്ന് അടുത്തുള്ളവർക്കൊന്നും അറിയില്ല. വളർത്തു മകളെ പോലും ആർക്കുമറിയില്ല.
എന്നാലും എന്തായിരിക്കും അന്ന് സംഭവിച്ചത്, അവര് ജീവനോടെയുണ്ടോ ക്ലാര അവളാണെന്ന് ഇനി തോന്നൽ മാത്രമാണോ അത് പോലെ ഛായ ഉള്ള മറ്റൊരുവൾ ആയിക്കൂടെ... ഇവരൊക്കെ ഇപ്പോൾ ജീവനോടെ ഉണ്ടാകുമോ?!
മരിച്ചതായോ (കൊല്ലപ്പെട്ടതായോ ഒരു രേഖകളും എവിടെയുമില്ല) അവർക്കെന്തു സംഭവിച്ചു. ഒരു മിസ്സിങ്ങിൽ തുടങ്ങി ഇൻസ്‌പെക്ടർ എവിടെയൊക്കെയോ എത്തി തുടങ്ങിയ ഞെട്ടലിലാണയാൾ...
" സർ, അതിന്റെ റിസൾട്ട് വന്നു. ആ ശൂയിൽ ഉള്ള ബ്ലടും നദികരയിൽ നിന്ന് കിട്ടിയ ബോഡിയിലുള്ള ബ്ലെടും മാച്ച് ആണ്. അതെ ബ്ലെട് ന്റെ സാന്നിധ്യം ആ പുരുഷന്റെ ബോഡിയിലുമുണ്ട്.
" ഓഹ്, ഒക്കെ, ലിയാം. അപ്പൊ എല്ലാവരെയും കൊലയാളി ഒന്ന് തന്നെയാണ്. ഇനി ആ പഴയ കേസ് ലെ DNA യുമായി ഇത് മാച്ചാവുമോ എന്ന് നോക്കാൻ പറയണം അന്നുണ്ടായിരുന്ന ഉദ്യോഗസ്ഥർ അവിടെ ഉണ്ടെന്നല്ലെ പറഞ്ഞത്. ഇതൊരു കംപ്ലിക്കേറ്റഡ് ആണ്. ഇതും കൂടി കണ്ടെത്തിയാൽ പഴയതിന്റെ പരമ്പരയാണോ ഇതെന്ന് മനസിലാക്കാം.
ഏതായാലും ഇതൊരു വെല്ലുവിളിയാണ്. ഇനി അത് മാച്ച് ആണെങ്കിൽ പഴയത് കൂടി റീ ഓപ്പൺ ആവും,
" നമ്മൾ ശരിക്കും പെട്ടു ലെ സർ.
" ഹ ഹ ഹ, അങ്ങനെ തന്നെ പറയാം ലിയാം..
അതല്ല. അപ്പോൾ ഇത്രെയും കാലം അയാൾ എവിടെയായിരുന്നു. അതോ ആരും അറിയാതെ എപ്പോഴും ഇത്പോലെ സംഭവിച്ചു നമ്മൾ കണ്ടെത്താൻ കഴിയാത്തതാണോ ഒന്ന് പോലും, 1995 ന് ശേഷം2018 ഇപ്പോൾ ഈ 2024 ഒരുപാട് ക്യാപ്പ് ഉണ്ടെല്ലോ അതോ അയാൾ പിടിക്കപ്പെടാതെ ബോഡികൾ മറ്റെന്തെങ്കിലും ചെയ്തോ?!
അങ്ങനെ ആണെങ്കിൽ മിസ്സിംഗ് കേസുകൾ ഉണ്ടാവില്ലെ,
" ലിയാം. താൻ 1995 മുതൽ 2024 വരെയുള്ള ഈ അടുത്തുള്ള എല്ലാ സ്റ്റേഷനിലെയും മിസ്സിംഗ് കേസുകൾ തപ്പി എടുക്ക് നോക്കാം... എന്താവും എന്ന്.
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾
11 likes
11 shares