മക്ക
358 Posts • 534K views
ISHQINTE_THOZHI
1K views 28 days ago
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #☪️ ദീനിയായ ഇസ്ലാം #☪വെള്ളിയാഴ്ച രാവ് 🌙 #☪വെള്ളിയാഴ്ച രാവ് 🌙 നമുക്കൊരു യാത്ര പോയാലോ..!? നമുക്കോ😯 അതെങ്ങനെയാ എന്ന് ചിന്തിച്ച് തല പുകയേണ്ട, ഞാൻ പറഞ്ഞു തരാം... ശരീരം കൊണ്ടല്ല... ഹൃദയം കൊണ്ടൊരു യാത്ര🫀 അകകണ്ണു കൊണ്ടൊരു കാഴ്ചപ്പാട്👀 കണ്ണുകൾ അടച്ച് ശാന്തമായി ഒരു സ്ഥലത്ത് ഇരിക്കുക... പരമാവധി മറ്റു ചിന്തകളെല്ലാം മാറ്റി വെക്കുക... ഇനി യാത്ര തുടങ്ങാം... മെല്ലെ ചിന്തയെ എൻ്റെ വരികളിലൂടെ സഞ്ചരിപ്പിണം! വീടു മുറ്റത്ത് ഒരു ടാക്സി വന്ന് നിൽക്കുന്നു🚗 നമ്മൾ എല്ലാവരോടും യാത്ര പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങുന്നു... ടാക്സിയിൽ കയറി ഇരിക്കുന്നു... ടാക്സി മെല്ലെ സഞ്ചരിച്ച് വിമാനത്താവളത്തിൽ എത്തുന്നു... നമ്മൾ ടാക്സി യിൽ നിന്നും ഇറങ്ങി, വിമാനത്താവളത്തിൻ്റെ ഉള്ളിലേക്ക് കടക്കുന്നു... ചെക്കപ്പ് ഒക്കെ കഴിഞ്ഞ് വിമാനത്തിൽ കയറി ഇരിക്കുന്നു✈️ സീറ്റ് ബെൽറ്റ് ഇട്ട് ഇരുന്ന് കുറച്ച് സമയം കഴിഞ്ഞപ്പോൾ വിമാനം മെല്ലെ ഉയർന്നു പൊങ്ങുന്നു🛫 ഹൗ,വിമാനം ഉയർന്നു പൊങ്ങുമ്പോൾ അടിവയറ്റിൽ നിന്നും ഒരു കോരിത്തരിപ്പ് വിമാനം ആകാശത്തിലൂടെ സഞ്ചരിക്കുന്നു... മേഘങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നതുപോലെ ഒരു തോന്നൽ☁️ ആകാശ കാഴ്ചകൾ ആസ്വദിക്കുന്നതിനിടെ എപ്പോഴോ അറിയാതെ കണ്ണുകളടയുന്നു... പെട്ടെന്നൊരു കുലുക്കം പോലെ തോന്നി കണ്ണുകൾ തുറന്നു നോക്കുമ്പോൾ... അതാ! കണ്ണുകളെ വിസ്മയിപ്പിക്കുന്ന കാഴ്ച! നൂറ്റാണ്ടുകൾക്ക് മുന്നേ ഇബ്രാഹിം നബി (അ) പണിത ആ പുണ്യ ഭവനം തിളങ്ങി നിൽക്കുന്നു 🕋 കോടാനുകോടി ജനങ്ങൾ ഒരേ വേഷത്തിൽ അതിനെ വലയം വെക്കുന്നു... ഒരു നിമിഷം അതിലേക്ക് നോക്കി ഇരുന്നതും വിമാനം താഴേക്ക് ഊളിയിടുന്നു... വിമാനത്തിൽ നിന്നും ഇറങ്ങി ആ പുണ്യ ഭവനത്തിനടുത്തേക്ക് നടന്നു നീങ്ങുന്നു... കണ്ണുകൾ ആദ്യമായി കഅബയിൽ ഉടക്കിയതും കണ്ണുകൾ അനുസരണയില്ലാത്ത നിറഞ്ഞൊഴുകുന്നു കൈകൾ മേൽപ്പോട്ട് ഉയർത്തി ഹൃദയത്തില് തട്ടി അള്ളാഹു വിനോട് പ്രാർത്ഥിക്കുന്നു 🤲 യാ അല്ലാഹ് ഇനിയങ്ങോട്ടുള്ള എൻ്റെ എല്ലാ പ്രാർത്ഥനകളും അവിടുന്ന് സ്വീകരിക്കണേ🥺 (കഅബ കാണുമ്പോൾ ആദ്യം പ്രാർത്ഥിച്ച പ്രാർത്ഥന സ്വീകരിക്കുമത്രെ,അതുകൊണ്ട് ആദ്യത്തെ പ്രാർഥന അങ്ങനെയെങ്കിൽ പിന്നീടുള്ള എല്ലാ പ്രാർത്ഥനകളും സ്വീകരിച്ചേക്കാം) വുളൂഅ് ചെയ്ത് അല്ലാഹുവിൽ നന്ദി അറിയിച്ച് രണ്ടു റക്അത്ത് നിസ്കരിക്കുന്നു... കഅബാലയം ത്വവാഫ് ചെയ്യുന്നു... ഉംറ യുടെ കർമ്മങ്ങ് പൂർത്തീകരിക്കുന്നു... അവിടെ നിന്നും അടുത്ത യാത്ര... ബസിൽ കയറി വിൻഡോ സീറ്റിലിരിക്കുന്നു🚃 സ്വലാത്ത് ഉരുവിട്ട് പുറം കാഴ്ചകൾ കണ്ട് ആസ്വദിക്കുന്നു... ഇക്കാലമത്രയും സ്വപ്നം കണ്ട പുണ്യ മണ്ണിൽ ബസ് നിർത്തുന്നു... ബസിൽ നിന്നും ഇറങ്ങി ഓടുന്നു... ഓടി ഓടി വെള്ളക്കൊട്ടാരത്തിൻ്റെ🕌 അരികിലെത്തിയതും നിയന്ത്രണം വിട്ട് പൊട്ടി കരഞ്ഞ്😭 അവിടെ തളർന്നിരുക്കുന്നു... അവിടെയിരുന്ന് കണ്ണ് മിഴിച്ചു നോക്കുമ്പോൾ അതാ... കൺമുന്നിൽ പച്ച ഖുബ്ബ💚 കണ്ണുകളെ വിശ്വസിക്കാൻ ആവാതെ വീണ്ടും വീണ്ടും അതിലേക്ക് തന്നെ നോക്കിയിരിക്കുന്നു... ഹൃദയത്തില് തട്ടി ചുണ്ടുകൾ മെല്ലെ മന്ത്രിക്കുന്നു الصلاة والسلام عليك يا سيدي يا رسول الله ﷺ الصلاة والسلام عليك يا سيدي يا حبيب الله ﷺ خذ بيدي قلة حيلتي أدركني يا سيدي يا رسول الله ﷺ ഇത് ഇങ്ങനെ തന്നെ വായിച്ചു പോയാൽ ഒരു യാത്ര പോയ ഫീൽ ഒന്നും കിട്ടണമെന്നില്ല. എന്നാല്... ഇത് വായിച്ചു കഴിഞ്ഞ ശേഷം അതേ പോലെ ഹൃദയത്തെ മറ്റെല്ലാ ചിന്തകളിൽ നിന്നും മാറ്റി നിർത്തി ഈ വരികളിലൂടെ സഞ്ചരിപ്പിച്ചാൽ... ഒരുപക്ഷേ, ഒരു യാത്ര പോയ ഫീൽ കിട്ടിയേക്കാം... നിങ്ങൾ ശ്രമിച്ചു നോക്കൂ... എന്നിട്ട് നിങ്ങളുടെ അഭിപ്രായം എന്നോട് പങ്കു വെക്കൂ!!! `മനസ്സുകൊണ്ട് മദീനയിലേക്ക്` ✍️Ishqinte_Thozhi #🕋 മക്ക മദീന🕌 #മക്ക
16 likes
13 shares