Failed to fetch language order
Failed to fetch language order
Failed to fetch language order
aesthetic kadhakal
13 Posts • 1K views
Mihras koduvally
1K views 2 months ago
#📔 കഥ #aesthetic kadhakal #kadhakal #ഡീറ്റെക്റ്റീവ് ജാക്ക്സൺ (നോവൽ ) #--- *✿═══════════════✿* *നിഴലറിയാതെ* *അവസാന ഭാഗം* https://mihraskoduvally123.blogspot.com/2024/07/blog-post_24.html *✿═══════════════✿* https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ== https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs ക്ലാരയിൽ നിന്ന് കേട്ടതല്ലാം ഇൻസ്‌പെക്ടർ ജേക്കബ് പ്രതീക്ഷിച്ചതിന് വിപരീതമായിരുന്നു. അവൾ ചെയ്തത് തെറ്റാണെങ്കിലും മാനസികാവസ്ഥ മനസിലാക്കി അയാൾ അവളെ നിസഹായമായി ഒന്ന് നോക്കുക മാത്രം ചെയ്തു. ശേഷം അവളുടെ പക്വത കുറവിൽ വന്ന ചിന്താകതികൾ ഒരു കുടുംബത്തിന് എന്തൊക്കെ നഷ്ടങ്ങൾ ഉണ്ടാക്കി തീർത്തു ഒന്ന് ബോധ്യപ്പെടുത്തികൊടുത്തു. ശേഷം സ്റ്റേഷനിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതായ കാര്യങ്ങളെ ചെറിയ തോതിൽ അവളെ ബോധ്യപ്പെടുത്തുകയും എപ്പോഴും സേഫ് ആയിരിക്കാം പറയുകയും ചെയ്തു. കേസുകൾ പല വഴികൾ താണ്ടി സഞ്ചരിക്കുന്നത് കൊണ്ട് അതിന്റെ കഥാഗതിയെ മനസിലാക്കാൻ അവർ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ഇനി നിന്റെ നോവലിന്റെ അവസാന ചാപ്റ്റർ ക്ലൈമാക്സ് + കൊലയാളിയെ കണ്ടെത്തുന്ന രംഗം ഞാൻ എഴുതിത്തരാം. ഇതിൽ ത്രില്ലും, വികാരവും, ഒരു ശക്തമായ ട്വിസ്റ്റും ഉണ്ടാകും: കാട്ടിന്റെ നടുവിൽ കണ്ടെത്തിയ അനവധി മൃതദേഹങ്ങൾ എല്ലാം ഒരു കഥ പറയുന്നുണ്ടായിരുന്നു—ക്ലാരയുടെ മാതാപിതാക്കളുടെ കൊലപാതകവുമായി ബന്ധമുള്ള കഥ. വർഷങ്ങളോളം മറച്ചുവച്ച രക്തക്കളരി, ഒടുവിൽ പൊലീസിന്റെ കയ്യിൽ തെളിവുകൾ ചേർന്ന് വരികയും ചെയ്തു. എന്നാൽ ഒളി മറയിൽ മിന്നുന്ന കൊലയാളി മാത്രമായിരുന്നു അവരുടെ ദിവസങ്ങൾക്ക് ക്രൂരത നൽകി കൊണ്ടിരുന്നത്. ക്ലാര ഒരുപാട് അനുഭവിച്ച കുട്ടിയാണ്, ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളും പിന്നെ ഏറ്റടുത്തവരും നഷ്ടപ്പെട്ട് തീർത്തും ഒറ്റപ്പെട്ടവൾ... (മരിയയുടെ ഹസ്ബൻഡ് )ജേക്കബ് അവളുടെ ഏക വിശ്വാസം ആശ്വാസമായിരുന്നു. പക്ഷേ!,ശത്രുക്കളുടെ ആക്രമണത്തിൽ അവൻ രക്തത്തിൽ കുളിച്ച് നിലത്ത് വീഴുമ്പോൾ, ക്ലാരയുടെ ഉള്ളം തന്നെ തകർന്നു. “ഇനി എനിക്ക് ആരുണ്ട്...?” അവൾ വിറച്ചു കരഞ്ഞു. പക്ഷേ, അവിടെ നിന്നാണ് സത്യം തുറന്നു കാണുന്നത്. മരിച്ചു പോയവരിൽ ഒരാളുടെ കൈവശം കിട്ടിയ ഒരു ലോക്കറ്റ്—അതിൽ സൂക്ഷിച്ചിരുന്ന പഴയ ഫോട്ടോ ഇൻസ്‌പെക്ടർ കാണിച്ചതോടെ ക്ലാരയുടെ ഹൃദയം നടുങ്ങിച്ചു. ഫോട്ടോയിൽ അവളുടെ മാതാപിതാക്കൾക്കൊപ്പം ഒരാൾ കൂടി നിന്നിരുന്നു. ആ മുഖം… ക്ലാരയുടെ സ്വന്തം അമ്മാവൻ — തോമസ്. “അതോ? നീയാണോ… എല്ലാത്തിനും പിന്നിൽ?” ക്ലാര ശ്വാസം മുട്ടി ചോദ്യമിട്ടു. ഇരുട്ടിൽ നിന്നു ഒരു കൈയടി മുഴങ്ങി. “ശബാഷ്, ക്ലാര... ഒടുവിൽ നീ കണ്ടുപിടിച്ചു.” തോമസ് പുറത്തേക്കു നടന്നു വന്നു, മുഖത്ത് ഒരു കപടസ്മിതം. “നിന്റെ മാതാപിതാക്കൾ എനിക്ക് വഴിയിലൊരു തടസ്സമായിരുന്നു. അവരുടെ ബിസിനസും അധികാരവും ഞാൻ ഏറ്റെടുക്കേണ്ടതായിരുന്നു. പക്ഷേ അവർ വഴങ്ങി കൊടുക്കാൻ തയ്യാറായില്ല. അതുകൊണ്ടാണ്…” അവൻ വിരൽ പൊട്ടിച്ചു. “എന്റെ ആളുകൾ അവരെ മൌനം പാലിപ്പിച്ചത്.” ക്ലാരയുടെ ശരീരം മുഴുവൻ വിറച്ചു. “എന്നെപ്പോഴും നീയാണ് രക്ഷകനെന്ന് വിചാരിച്ചു… എന്നാൽ നീ തന്നെയായിരുന്നു കൊലയാളി!” അവളെ മുൻ ഇൻസ്‌പെക്ടർ ദത്ത് എടുത്തപ്പോഴെല്ലാം കൂടെ നിന്നതും ഇടക് കാണാൻ വരാറുള്ള ഏക കുടുംബം അയാൾ മാത്രമായിരുന്നു. മാത്രമല്ല നല്ല സമീപനം അവൾ ഏറെ വിശ്വസിച്ചിരുന്ന ആള്, *"തോമസ്* തോമസ് മുന്നോട്ട് ചുവടുവച്ചു, പക്ഷേ പിന്നിൽ നിന്നൊരു ശക്തമായ ശബ്ദം പൊട്ടിത്തെറിച്ചു— “STOP!” രക്തത്തിൽ മുങ്ങിയെങ്കിലും ജീവൻ പിടിച്ചുകൊണ്ടിരുന്ന ജേക്കബ് തോക്കുയർത്തി നിന്നു. “നീ ജയിക്കില്ല, തോമസ്.” അവൾക്ക് നേരെ കത്തി ഉയർത്തിയ അയാളെ ഇൻസ്‌പെക്ടർ ജേക്കബ് നിലം പതിപ്പിച്ചു. ഒരു നിമിഷത്തെ വെടിവെപ്പിൽ ഇരുട്ടു കീറി ശബ്ദം പടർന്നു. തോക്കിന്റെ ഗുളിക വായുവിൽ പിളർന്നപ്പോൾ, തോമസ് നിലത്ത് വീണു—കണ്ണുകളിൽ അത്ഭുതവും കോപവും നിറഞ്ഞു. ക്ലാര ജേക്കബിന്റെ അടുക്കൽ ഓടിക്കയറി, അവന്റെ നെഞ്ചിൽ തലചായ്ച്ചു. “നാം ജയിച്ചു… എന്റെ മാതാപിതാക്കൾക്കു നീതി കിട്ടി.” അവളുടെ കണ്ണുനീർ രക്തവുമായി കലർന്നൊഴുകി. കാട് വീണ്ടും നിശ്ശബ്ദമായി, പക്ഷേ ആ നിശ്ശബ്ദതയ്ക്കുള്ളിൽ— സത്യം മുഴങ്ങി: ഇരുട്ടിൽ ഒളിച്ചിരുന്ന കൊലയാളി ഒടുവിൽ വെളിച്ചത്തിനെ കീഴടങ്ങി. തന്റെ നിഴലുപോലും കരിനിഴലായി തുടങ്ങിയ ഇൻസ്‌പെക്ടർ ക്ക് അരികിലേക്ക് സത്യം തുറന്ന് കൊണ്ട് ക്ലാരയുടെ സാന്നിധ്യം വരുന്നത് വരെ... --- *ശുഭം* *✍🏻mihras koduvally* ▪▪▪▪▪▪▪▪▪▪▪ *ISHQE-MADEENA* ◾◾◾◾◾◾◾◾◾◾◾
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
8 likes
6 shares
Mihras koduvally
1K views 2 months ago
#ഡീറ്റെക്റ്റീവ് ജാക്ക്സൺ (നോവൽ ) #--- #📔 കഥ #kadhakal #aesthetic kadhakal *✿═══════════════✿* *നിഴലറിയാതെ* *ഭാഗം :*എട്ട്* https://mihraskoduvally123.blogspot.com/2024/07/blog-post_24.html *✿═══════════════✿* https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ== https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs ഒരുപാട് ആളുകളുടെ കഥപറയാനുള്ളിവിടം ഇപ്പോൾ കുഴി കുഴിക്കുന്നതിന്റെയും ഉദ്യോഗസ്ഥരുടെയും മാധ്യമങ്ങളുടെയും ശബ്ദത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ നാട് കണ്ടതിൽ വെച്ച് ഏറ്റവും ഭയാനകമായവ ഒരുപക്ഷെ!, ഇതായിരിക്കാം...എത്രയോ സ്വപ്നങ്ങളാണ് ഈ മണ്ണിൽ അലിഞ്ഞു തീർന്നത് ആരുടൊക്കെയോ പ്രതീക്ഷയാണ് നിസഹായമായി പോയത്... ഇൻസ്‌പെക്ടർ നീണ്ടൊരു നെടുവീർപ്പിട്ടു... തിരച്ചിൽ തുടരുകയാണ്. പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരുപാട് ക്ഷീണമുണ്ട്. പക്ഷേ,അവരതൊന്നും തന്നെ വകവെക്കാതെ തിരച്ചിലിൽ വ്യാപൃതരായിരിക്കുന്നു .ഫോറെൻസിക് ഉദ്യോഗസ്ഥർ എല്ലാം സൂക്ഷമായി കൈകാര്യം ചെയ്യുന്നുണ്ട്, എന്നാൽ അത്ഭുതപ്പെടുത്തിയത് എല്ലാ വാരിയെല്ലുകൾക്കിടയിലും ചുമന്ന നൂലുകൾക്കൊണ്ട് കെട്ടിയിരിക്കുന്നു, എന്തിന്റെയോ പ്രതീകമാവാം അല്ലെങ്കിൽ കുറ്റവാളി എന്തോ പറയാൻ ആഗ്രഹിക്കുകയോ അയാളുടെ പ്രതികാരംരീതിയോ എന്തോ ആവാം... മുന്പും പുഴയിൽ നിന്ന് കിട്ടിയ വിദ്യാർഥിയുടെ വാരിയെല്ലുകൾ കാണുന്ന സ്ഥലം മാത്രം കീറി അതിൽ ഇങ്ങനെ ഒന്ന് കണ്ടതായി പോസ്റ്റ്‌ മോട്ടം ഓഫീസർ (ഡോക്ടർ )പറഞ്ഞതിനെ ഇപ്പോൾ ഓർമ വരുന്നു. നാം കണ്ടെത്തതായി പലതും ഉണ്ടാവാം ഏതായാലും കുറ്റവാളിയെ കണ്ടെത്തിയേ മതിയാകൂ. "സർ, ഒരു കാര്യം പറയട്ടെ? ഈ കേസ് വളരെ സങ്കീർണമാണ്. ഒരുപാട് കാര്യങ്ങൾ ചിന്തിക്കാനുണ്ട്," ലിയാം പറഞ്ഞു. "എന്താണ് ലിയാം?" ഇൻസ്‌പെക്ടർ ചോദിച്ചു. "ഈ കേസിൽ ഒരു പാറ്റേൺ ഉണ്ടെന്ന് തോന്നുന്നു. എല്ലാ കേസുകളിലും ഒരു പ്രത്യേകതയുണ്ട്," "അതെന്താണ്?" "എല്ലാ കേസുകളിലും ഒരു മെസ്സേജ് ഉണ്ട്. അതെന്താണെന്ന് അറിയില്ല,". "ഒരു മെസ്സേജോ? അതെന്താണ്?" "അതാണ് സർ പ്രശ്നം. എനിക്കും വ്യക്തമായി അറിയില്ല,അയാൾ വെറുമൊരു സൈക്കോ ആണെന്ന് തോന്നുന്നില്ല. അയാൾ അങ്ങനെ ആയിതീർന്നതിന് വ്യക്തമായ ഒരു കാരണമുണ്ടാവാം അയാളെ അത്രമേൽ വേദനിപ്പിച്ച തകർത്തിയ ഒന്ന് " അതിൽ ഒരു സൂചന മാത്രമായിരിക്കാം ആ നൂല്, മുന്പും ആ വിദ്യാർഥിയിൽ ഇങ്ങനെ കണ്ടതായി കേട്ടിരുന്നു . " ആയിരിക്കാം, പക്ഷെ!, ഇത്രയും ആളുകൾ എന്ത് തെറ്റ് ചെയ്തു. ആരോ ചെയ്ത തെറ്റിന് ഇത്രയും വലിയ ക്രൂരതയോ? . പെട്ടെന്ന്, ഒരു ഉദ്യോഗസ്ഥൻ വന്ന് ഇൻസ്‌പെക്ടറോട് പറഞ്ഞു, "സർ, ഒരു സൂചന കിട്ടി. ഒരു സിസിടിവിയിൽ കുറ്റവാളിയെന്ന് തോന്നിക്കുന്ന അല്ലെങ്കിൽ സംശയത്മപരമായ ചിത്രം കണ്ടെത്തി." " എവിടെ... ഈ വനത്തിലേക്ക് കയറുന്നതിനു മുമ്പുള്ള CCTV ദൃശ്യങ്ങളിലാണ് അയാൾ പതിഞ്ഞത് ഇതിന്റെ ഉള്ളിൽ രണ്ട് CCTV ഉണ്ടെങ്കിലും അതെല്ലാം കംപ്ലയിന്റ് ആണ് അല്ലെങ്കിൽ ആരെങ്കിലും കംപ്ലയിന്റ് ആക്കിയതാവാം കാരണം CCTV ഉണ്ടെന്നല്ലാതെ അതിൽ ഒന്നുമില്ല പുറംതോട് മാത്രം വെച്ചു ഉള്ളിലുള്ളതെല്ലാം എടുത്തിട്ടുണ്ട്... സ്‌ക്രീനിൽ പതിഞ്ഞ മുഖം വ്യക്തമാവുന്നില്ലെങ്കിലും ഏകദേശം ആ പാലത്തിന്റെ അടുത്ത് കണ്ടു എന്ന് പറയപ്പെടുന്ന ആ വ്യക്തിയുടെ രൂപം പോലെ,! അല്ല കേട്ടത് വെച്ച് അത് തന്നെ, ഈ കുട്ടികളും അയാളുമല്ലാതെ അതിൽ മറ്റൊരു വ്യക്തിയുടെ മുഖം കൂടി ദൃശ്യമായിട്ടുണ്ട് കറുത്ത പാന്റും കറുത്ത കോട്ടും ധരിച്ച കയ്യുറകളും മാസ്കും തൊപ്പിയും ആകെ മൂടിയ പോലെയുള്ള ഒരാൾ... പെട്ടെന്ന് കണ്ടാൽ ഒരു ബൈക്ക് റൈഡറിനെ പോലെ തോന്നുന്നു വെങ്കിലും എന്തോ ഒരു വശപ്പിശക് പോലെ, പിന്നെ ഒരു റൈഡറിൻ ഈ കാട്ടിൽ അല്ലെങ്കിൽ ഈ കാട്ടിലേക്കുള്ള വഴിൽ എന്ത് കാര്യം, രണ്ടാളും ഒരുമിച്ചു വരുന്നവർ അല്ലെങ്കിലും ഒരു പക്ഷെ, അവർക്കിടയിൽ എന്തെങ്കിലും കണക്ഷൻ ഉണ്ടായേക്കാം, തിരച്ചിലുകൾകൊടുവിൽ ഇന്ന് ഇരുപത്തിയെട്ട് ബോഡികൾ ആണ് ഫോറെൻസിക്കിലേക്ക് കൊണ്ട് പോയത് അതിൽ കുട്ടികളും ഉണ്ടെന്നത് ഏറെ വേദനിപ്പിക്കുന്ന ഒന്ന് തന്നെയായിരുന്നു. എവിടെയും നാം സുരക്ഷിതമല്ല വീട്ടിലും നാട്ടിലും ഒന്നും ആരും. സൂക്ഷിക്കുക ഏറെ ഭയപ്പെടേണ്ട സമയമാണ് മനുഷ്യർക്ക് ഭ്രാന്തായ ഒരു സമയം കൊല്ലുന്നവനോ മരിക്കുന്നവനോ കാരണമറിയാത്ത കാലം . മരിയയുടെ ഫോൺ വിളി വന്നയുടനെ തന്നെ ഇൻസ്‌പെക്ടർ ഹോസ്പിറ്റലിലേക്ക് ചെന്നു. കണ്ണ് തുറന്നില്ലേങ്കിലും മരുന്നിനോട് പ്രതികരിച്ചു തുടങ്ങിയ തന്റെ പ്രിയതമന്റെ കൂടെ ഒന്നും മനസ്സിലാകാത്ത ജീവിത പാതയെ വേദനയോടെ ദിവസങ്ങൾ തീർക്കുകയാണ് മരിയ,അവളുടെ സമനില തെറ്റാത്തത് തന്നെ വലിയ പുണ്യമാണ്. എന്നാലും തന്റെ മകളെയോർത്തു കരയാത്ത ദിനമോ രാവോ അവളിൽ കഴിഞ്ഞു കൂടിയിട്ടില്ല. അവളുടെ ഫോണിലേക്കു വന്ന പുതിയ സന്ദേശം കാണിക്കാനാണ് ഹോസ്പിറ്റലിലേക്ക് അയാളെ വിളിപ്പിച്ചത് കസേരയിൽ മർദിച്ചവശയായി ഇരിക്കുന്ന മകളുടെ ദൃശ്യങ്ങൾ കണ്ട വേദന കൂടി അവളുടെ കണ്തടങ്ങൾ വിളിച്ചു പറയുന്നുണ്ട്, ഏതായാലും സന്ദേശങ്ങൾ വന്ന വഴിയെ പോകാൻ തന്നെ ഞാൻ തീരുമാനിച്ചു നമ്പർ നമ്മുടെ ഇപ്പോഴത്തെ ഫാസിലിറ്റി വെച്ച് ട്രൈസ് ചെയ്യാൻ കഴിയും കഴിയണമല്ലോ, ഇനിയും ഇതിങ്ങനെ നീണ്ടു പോയാൽ ആ കുട്ടിക്ക് എന്തേലും സംഭവിക്കും അതുംകൂടി താങ്ങാൻ ഈ പാവത്തിന് ശക്തിയുണ്ടാവില്ല. *തുടരും* *✍🏻mihras koduvally* ▪▪▪▪▪▪▪▪▪▪▪ *ISHQE-MADEENA* ◾◾◾◾◾◾◾◾◾◾◾
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
8 likes
7 shares
Mihras koduvally
1K views 3 months ago
#ഡീറ്റെക്റ്റീവ് ജാക്ക്സൺ (നോവൽ ) #--- #📔 കഥ #aesthetic kadhakal #kadhakal *✿═══════════════✿* *നിഴലറിയാതെ* *ഭാഗം :ഏഴ്* https://mihraskoduvally123.blogspot.com/2024/07/blog-post_24.html *✿═══════════════✿* https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ== https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs പഴയ കേസുകൾക്കൊന്നും ഇതുമായി ബന്ധമുണ്ടോ ഇല്ലയോ എന്നത് വെറും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. പഴയ സാമ്പിളുകൾ വെച്ചു നോക്കൽ നടക്കില്ലെ അതിൽ കുറെ ഒക്കെ മിസ്സിംഗ്‌ ആണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതോടെ ആകെ പെട്ട് പണ്ടാരടങ്ങിയ ഒരവസ്ഥയാണ്. പോവാൻ കഴിയുന്ന എല്ലാ വഴികളിലൂടെയും അയാൾ സഞ്ചരിച്ചു കൊണ്ടിരുന്നു. മിസ്സിങ് കേസുകൾക്കൊന്നും യാതൊരു വിവരവും പിന്നെയുണ്ടായിട്ടില്ല. ആ കുട്ടികൾക്കൊക്കെ എന്ത് സംഭവിച്ചു എന്ന് ആർക്കും അറിയില്ലെന്ന് സാരം. ഒരനക്കവുമില്ലാതെ ലൂക്കയിക്കിടപ്പ് തുടങ്ങിയതോടെ മോളെ എങ്ങനെ കണ്ടെത്തും ഏത് വഴിയിൽ സഞ്ചരിക്കണം എന്നൊക്കെ ചിന്തിച്ചു ഭ്രാന്തായി കൊണ്ടിരിക്കുകയാണ്... എവിടെയും CCTV യിൽ പോലും ഒരു തെളിവുകളും ബാക്കി വെക്കാതെ അയാൾ ഇതൊക്കെ ചെയ്യുന്നുണ്ടെങ്കിൽ ലക്ഷ്യം ചെറുതല്ല വല്ലാത്തൊരു സൈക്കോ തന്നെയാണവൻ, " സർ, ഫയലുകൾ നോക്കി അറ്റം കാണാതിരിക്കുന്ന തന്റെ മുമ്പിലേക്ക് ലിയാം ഒരാളെയും കൊണ്ട് വന്നു. " എന്താ ലിയാം, ഇയാള്... ഇന്നലെ രാത്രിയിൽ സൈഗൺ ബ്രിഡ്ജിന്റെ അടുത്ത് ഇയാള് ആരെയോ കണ്ടു, അയാൾ ഇയാളെയും കൊല്ലും എന്ന് പറഞ്ഞാണ് ഇയാള് ഇവിടെ വന്നത്. അയാൾ എന്തോ പാലത്തിന്റെ അടിയിൽ നിന്നും താഴേക്ക് ഇട്ടു എന്നാണ് പറയുന്നത്, അപ്പൊ ഇയാളെ അയാൾ കണ്ടു.... ആള് ആകെ പേടിയിലാണ് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നു. ഇരുന്ന ഇരുപ്പിൽ നിന്നും എഴുനേറ്റ് ഇൻസ്‌പെക്ടർ " നിങ്ങൾ അയാളെ കണ്ടോ, എന്ത് രൂപമാണ് മുൻപ് കാണാറുള്ള ആളാണോ, അയാളെ കുറിച്ച് പറയു. വിറയാർന്ന സ്വരത്തോടെ ഓരോന്ന് ഓർത്തെടുത്തു പറയാൻ തുടങ്ങി. " രാത്രി ഓഫീസിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയാണ് പെട്ടെന്ന് ഒരു രൂപം പാലത്തിന്റെ അറ്റം ചേർന്നു നിൽക്കുന്ന പോലെ തോന്നിയപ്പോൾ വണ്ടി സ്ലോ ആക്കി നോക്കിയതും അയാളുടെ കയ്യിലുള്ള കറുത്ത വലിയ കവർ താഴേക്ക് വീണതും ഒരുമിച്ചായിരുന്നു. ഞാൻ മുഖം കണ്ടിട്ടില്ല. എന്തോ പന്തികേട് തോന്നിയ ഞാൻ വണ്ടിയുടെ സ്പീഡ് കൂട്ടി എന്റെ പിറകെ തന്നെ അയാളും വണ്ടി എടുത്തു വന്നു. എന്റെ കാലുകൾ തമ്മിൽ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. അപ്പോൾ തന്നെ നേരെ ഞാൻ ഇങ്ങോട്ട് പോന്നു. ഞാൻ രാത്രിയിൽ മുതൽ ഈ പൊലീസ് സ്റ്റേഷനിൽ ആണ് കിടന്നത്, അയാൾ നല്ല പൊക്കമുള്ളയാളാണ്. കറുത്ത നീളമുള്ള കോട്ട് ധരിച്ചിട്ടുണ്ട് ബ്രൗൺ കളർ ക്യാപ് അയാൾ താഴ്ത്തി കണ്ണുകൾ വരെ മറച്ചിട്ടുണ്ട്, മുൻബൊന്നും ഞാൻ അങ്ങനെ പോലെ ഒരാളെ കണ്ടതായി ഓർക്കുന്നില്ല. പക്ഷെ!, അയാൾക്ക് ഒരു ഭീകരമായ എന്തൊക്കെയോ ഉള്ളത് പോലെ എനിക്ക് തോന്നി പിന്നെ അയാൾ, ഒന്നും ഒളിക്കാനില്ലാത്തയാൾ ആയിരുന്നേൽ എന്നെ പിന്തുടരുമായിരുന്നില്ല. എനിക്ക് പേടിയാണ് സർ അയാൾ എന്നെ കൊല്ലും ഞാൻ ഇനി എന്ത് ചെയ്യും എനിക്ക് ഇവിടെ നിന്ന് പുറത്ത് കടക്കാൻ പേടിയാണ്... അയാളെയും കൂട്ടി തന്നെ പാലത്തിന്റെ അടുത്ത് പോയി, രക്ഷാ പ്രവർത്തകർ ആ വലിയ ബ്രിഡ്ജിന്റെ താഴെ തിരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ തിരച്ചിലുകൾ നടന്നെങ്കിലും അവിടെ നിന്ന് ഒന്നും കിട്ടാതെ തിരിച്ചു പോരുകയായിരുന്നു. ഏതെങ്കിലും ഒരു കേസ് തെളിയിക്കാൻ കഴിഞ്ഞാൽ മറ്റെല്ലാം താനെ തുറക്കാൻ കഴിയുന്ന പുസ്തകങ്ങൾ പോലെ അഴഞ്ഞു കിടക്കുന്നതാണെന്ന് ഏറെ കുറെ വ്യക്തത വന്നത് പോലെയുണ്ട്, പക്ഷെ!, ആ ഒന്ന് എങ്ങനെ തുറക്കും എന്നറിയില്ല, അതിലേക്കുള്ള വഴിയറിയില്ല. അടഞ്ഞുകിടക്കുന്ന ഫാക്ടറികളും ഒറ്റപ്പെട്ടു കിടക്കുന്ന കെട്ടിടങ്ങളും ആള് താമസമില്ലെന്ന് തോന്നിക്കുന്ന വീടുകളും എന്തിന് പുഴയും കാടും വരെ അരിച്ചു പിറക്കിയിട്ടും ഒരു സൂചനയും എവിടെയും കിട്ടിയിട്ടില്ല. മിസ്സാവുന്ന കുട്ടികൾ എവിടെ പോകുന്നു, കൊല്ലപ്പെട്ടുവെങ്കിൽ ബോഡി എവിടെ ആരാണ് ഇത്രയും ഭീകരനായ അയാൾ...വർഷങ്ങൾ മനുഷ്യരെ ഭ്രാന്ത് പിടിപ്പിക്കുന്ന മുഴുവൻ ഭ്രാന്തൻ. ഓരോ പകലുകൾക്കുമിപ്പോൾ രാവിനെക്കാൾ കറുപ്പാണ്, തണുത്ത കാറ്റുകൾക്ക് പോലും അസഹ്യമായ ഗന്ധം പരത്താൻ കഴിയുന്നു. നടന്നു വരുന്ന ഓരോ വെളിച്ചെങ്ങളിലും ഒരു കൊലയാളി എന്തൊക്കെയോ ദുരൂഹത ഒളിപ്പിച്ചു വെക്കുന്ന പോലെ, ഓരോ ദിനങ്ങളും ഭയാനകമായി തുടരുന്നു. ഉറക്കിലേക്ക് വഴുതി വീഴാനിരിക്കുന്ന തന്നെ മൊബൈൽ ഫോൺ തടസപ്പെടുത്തിയത് ലിയാമിന്റെ രൂപത്തിലായിരുന്നു, കേട്ടതോ അതിഭീകരതയും... ആരുടേതാണെന്ന് ആർക്കുമറിയാത്ത ഒരു കാട്ടു പ്രദേശത്ത് നിന്നും പുതിയ ഒരു ബോഡി കിട്ടി. അതും ആരോ കുഴി കുന്നത് കണ്ട യാത്രികരായ വിദ്യാർത്ഥികൾ പൊലീസ് നെ വിളിക്കുകയായിരുന്നു. കേട്ടയുടനെ സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും മീഡിയയും ആളുകളും നിറഞ്ഞിട്ടുണ്ടായിരുന്നു. ഒരുപാട് ആളുകളെ കണ്ടപ്പോൾ കുഴിച്ചു കൊണ്ടിരുന്ന ആള് രക്ഷപ്പെട്ടന്നാണ് അറിയാൻ കഴിഞ്ഞത്. വിദ്യാർത്ഥികൾ ആകെ പേടിച്ചിരിക്കുകയാണ്, സംശയം തോന്നിയതിനാൽ വെറുതെ അടുത്തുള്ള സ്ഥലങ്ങളും ഒന്ന് കുഴിച്ചു നോക്കി പഴകിയ Human bones, കൂടുതൽ ലൈറ്റും സംവിധാനങ്ങളും കൊണ്ട് വന്നു, വീണ്ടും തിരച്ചികുകൾ തുടർന്നു. കുട്ടികൾ പറഞ്ഞതനുസരിച്ചു പ്രതിയുടെ ചിത്രം വരച്ചെടുക്കാൾ എ എസ് ഐ ഏറെഡിക്ക് എബ്രഹാം ശ്രമിക്കുന്നുണ്ട്. ഇപ്പോൾ തന്നെ ഒരുപാട് മനുഷ്യാവശിഷ്ടങ്ങൾ കിട്ടിയിട്ടുണ്ട് തിരച്ചിലുകൾ തുടരുകയാണ്, പ്രദേശവാസികൾ ആരും തന്നെ ഇല്ലാത്ത സ്ഥലം ആയതിനാൽ ഇവിടെ എന്ത് നടന്നാലും ആരും അറിയില്ല. റോഡിൽ നിന്നും ഇവിടെ എത്താൻ ഏകദേശം പതിനഞ്ച് കിലോമീറ്റർ നടക്കണം, നടന്ന് സ്ഥലം കാണാനിറങ്ങിയ വിദ്യാർത്ഥികളുടെ മോഹം ഏതായാലും ഒരൊറ്റ ദിവസം കൊണ്ട് പോയിട്ടുണ്ട് ആകെ വിറങ്കലിച്ച അവസ്ഥയാണ് അവർക്ക്. ഗവണ്മെന്റ് ഭൂമിയാണോ മാറ്റാരുടെയെങ്കിലും ആണോ എന്ന് ആർക്കുമറിയില്ല. ഇനി അതൊക്കെ കണ്ടു പിടിക്കണം. ഇതൊരു ഉണർവുള്ള രാത്രിയിരുന്നു ഇനിയങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികളും. *തുടരും* *✍🏻mihras koduvally* ▪▪▪▪▪▪▪▪▪▪▪ *ISHQE-MADEENA* ◾◾◾◾◾◾◾◾◾◾◾
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
8 likes
6 shares
Mihras koduvally
1K views 3 months ago
#ഡീറ്റെക്റ്റീവ് ജാക്ക്സൺ (നോവൽ ) #--- #📔 കഥ #aesthetic kadhakal #jnan eyudiya kadhakal *✿═══════════════✿* *നിഴലറിയാതെ* *ഭാഗം :*ആറ്* https://mihraskoduvally123.blogspot.com/2024/07/blog-post_24.html *✿═══════════════✿* https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ== https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs ഇൻസ്‌പെക്ടർ ജേക്കബിന് ഒന്നുറപ്പായിട്ടുണ്ട് താൻ കരുതിയ പോലെയല്ല ഈ കേസിന്റെ ഗതി നീങ്ങി കൊണ്ടിരിക്കുന്നത് തനിക്ക് മനസിലാക്കാൻ കഴിയാത്ത എന്തോ ഒരു കുരുക്ക് ഇതിലുണ്ട് ഈ രഹസ്യന്വേഷണം കൊണ്ട് മാത്രം ഇത്... പരിമിതമായ എന്റെ സഹപ്രവർത്തകരെയും കൊണ്ട് എനിക്കിത് കഴിയുമോ? എന്തെങ്കിലും വ്യക്തത വരണമെങ്കിൽ ലൂക്കക്ക് ബോധം വരണം. അല്ലെങ്കിൽ ആ നദികരയിൽ എന്തെങ്കിലും ദൈവം കാത്ത് വെച്ച തുറുപ്പു ചീട്ട് എന്റെ മുമ്പിൽ തെളിയണം. തന്റെ സഹപ്രവർത്തകനും കൂട്ടുകാരനുമായ ലിയാം ബെഞ്ചമിനെയും കൂട്ടി. സംഭവ സ്ഥലത്തേക്ക്.., നിഗൂഢതകൾ നിറഞ്ഞൊരു പ്രകൃതിയുടെ കാറ്റും മണവും ആരെയും കാണാൻ ഇല്ലെന്നിരുന്നാലും തങ്ങളെ ആരൊക്കെയോ നിരീക്ഷിക്കുന്നത് പോലെയുള്ള തോന്നലുകളും അവരെ വല്ലാതെ പിടികൂടിയത് പോലെ, ഓരോ അടി നടക്കുമ്പോഴും കൂടെ ആരോ ഉള്ളത് പോലെ എന്തോ പിറകിൽ നിന്നും സംസാരിക്കുന്ന പോലെ, " സർ, എന്തോ എനിക്കിവിടെ മൊത്തം ഒരു നെഗറ്റീവ് ഫീൽ ഉണ്ട്, " ശരിയാ നിയാം ഫസ്റ്റ് ഇവിടെ വന്നത് മുതൽ എനിക്കും ആ തോന്നലുണ്ട്, എന്തൊക്കെയോ ഒളിപ്പിച്ചു വെച്ചൊരു നിഗൂതയുടെ ചില്ലു കൂടാണിവിടം. രണ്ട് പേരും അവിടെ നന്നായി അരിച്ചു പിറക്കി. " സർ... ലിയാമിന്റെ വിളി കേട്ട സ്ഥലത്തേക്ക് ഇൻസ്‌പെക്ടർ നടന്നു ചെന്നു. നദിയുടെ മറു വശം ചെറിയ കുറ്റി ചെടികൾക്കിടയിൽ ബ്ലാക്ക് കളറുള്ള ചോരപ്പാടുകൾ നിറഞ്ഞൊരു ഷു.,. കുറച്ചു കൂടി അവര് മുന്നോട്ട് നടന്നു ഇടക്ക് കുറ്റി ചെടികളും ഉണങ്ങി തരിച്ച പുൽ ചെടികളും നിറഞ്ഞൊരു സ്ഥലം കുറ്റി ചെടികളും കാലാവസ്ഥ കൊണ്ടാവും ഉണക്കം പിടിച്ചവ തന്നെയാണ്, കുറച്ചതിക ദൂരം ഏകദേശം ഒന്നര കിലോമീറ്ററോളം നടന്ന ശേഷം ഒരു പാട് കുറ്റി ചെടികൾ ക്കിടയിൽ ഒരു കറുത്ത വലിയ കവർ ശ്രദ്ധയിൽ പെട്ടു. " സർ.... (വിക്കി കൊണ്ട് ) സർ സർ ഇ.... ഇതൊരു ബോഡിയാണ്, അവരെ വിളിക്കട്ടെ, " ഒക്കെ, രണ്ടാളും പ്രതീക്ഷിക്കാത്ത ഒന്ന് കണ്ട ഷോക്കിൽ കൂടിയാണ്. വീണ്ടും മറ്റെന്തെങ്കിലും ഉണ്ടാവുമോ എന്ന ആതിയിൽ അവർ വീണ്ടും തിരച്ചിൽ ആരംഭിച്ചു. അപ്പോഴേക്കും മീഡിയയും പൊലീസ് സന്നാഹങ്ങളും ആമ്പുലൻസും എത്തിയിരുന്നു. ലിയാമിനെയും മറ്റു സഹപ്രവർത്തകരെയും തിരച്ചിലിന് വിട്ട് ബോഡി കരികിൽ ഇൻസ്‌പെക്ടർ നിന്നു. മറ്റു ഓഫീസേർസിനൊന്നും തന്നെ ബോഡി ഐഡിന്റിഫൈ ചെയ്യാൻ കഴിഞ്ഞിട്ടില്ല. അവരുടെ സ്റ്റേഷൻ പരിധിയിൽ മിസ്സിംഗ്‌ കേസും വേറെ ഇല്ലായിരുന്നു. ഏകദേശം 39/40 പ്രായം തോന്നിക്കുന്ന പുരുഷ ശരീരമാണ്, ഒരാഴ്ചയിൽ കൂടുതൽ എന്തായാലും അതിനു പയക്കവുമില്ലാതാനും. അടുത്തുള്ള സ്റ്റേഷനിലേക്കൊക്കെ ഏതായാലും വിവരം കൊടുത്തു ബോഡി എടുത്തു. അസാധാരണമായി ഒന്നുമില്ലെന്ന് വിശ്വസിക്കാൻ ശ്രമിച്ചയാളായിരുന്നു ഇൻസ്‌പെക്ടർ, എന്നാൽ തന്റെ കണക്കുകൂട്ടലുകളൊക്കെ തെറ്റി ഇത് പഴയ കേസ് പോലെത്തന്നെ സീരിയൽ മെർഡർ പോലെയുണ്ട്, 1995 ൽ നടന്ന പിലിഫ് കൊലകേസ് ഫയലുകൾ എടുത്ത് അയാൾ വീണ്ടും പരിശോധന നടത്തി. ഒരുപാട് പേരെ അവരന്ന് സംശയിച്ചു വെങ്കിലും പിന്നീട് അവരെല്ലാം നിരപരാധികളാണെന്ന് തെളിഞ്ഞു. ഒരു തുമ്പും വാലും കിട്ടാതെ ആ കേസ് അന്ന് ക്ലോസായി. പിന്നെ ഇപ്പൊ അതിന്റെ ഭാഗമാണെങ്കിൽ ഇതെങ്ങനെ കണ്ടെത്തും. അന്ന് തോന്നിയ സംശയത്തിന്റെ പുറകെ പോയവരൊക്കെ കൊല ചെയ്യപ്പെട്ടിട്ടുണ്ട്, ക്ലാരയുടെ ദത്ത് പിതാവായ ആ ഉദ്യോഗസ്ഥൻ ഒഴികെ, അയാളാണെങ്കിൽ ആ ഉടനെ അവളെയും തന്റെ കുടുംബത്തിനെയും കൂട്ടി സ്ഥലം മാറി, അവരെങ്ങനെ കണ്ടെത്തും. എവിടെയാണെന്ന് പോലും ആർക്കും അറിയില്ല. ചെറിയ സംശയങ്ങൾ കിട്ടി അന്വേഷിപ്പിച്ച സ്ഥലത്തൊന്നും അയാളില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഇനിയിപ്പോ അയാളും കൊല്ലപ്പെട്ടു കാണുമോ അപ്പൊ ക്ലാര... ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ മാത്രം മുമ്പിൽ തെളിഞ്ഞു കൊണ്ട് ഇൻസ്‌പെക്ടർ വീണ്ടും അയാൾക്ക് പിറകെ പോവുകയാണ് എന്തെങ്കിലും ഒരു തുമ്പ് കിട്ടാതിരിക്കില്ല. അടുത്ത സ്റ്റേഷൻ പരിതിയിലൊയൊന്നും കലേബ് ജേക്കബ് എന്ന മുൻ ഉദ്യോഗസ്ഥനെ കുറിച്ചൊരു വിവരവുമില്ല. അന്ന് ഉള്ള ആളുകളൊന്നും അവിടെ ഇപ്പോൾ ഇല്ലതാനും വർഷങ്ങൾ ഒരുപാടായില്ലെ, തന്റെ സ്റ്റേഷനിൽ തന്നെ ഉണ്ടായിരുന്ന അയാളെ പഴയ അഡ്രെസ്സ് തപ്പി ഇൻസ്‌പെക്ടറും ലിയാമും കൂടി എത്തിയെങ്കിലും അയാൾ 1996-97 സമയത്ത് തന്നെ അവിടെ നിന്നും പോയി എന്നാണ് അറിയാൻ കഴിഞ്ഞത് എവിടെക്കെന്നോ എന്തിനാണ് പോയതെന്ന് അടുത്തുള്ളവർക്കൊന്നും അറിയില്ല. വളർത്തു മകളെ പോലും ആർക്കുമറിയില്ല. എന്നാലും എന്തായിരിക്കും അന്ന് സംഭവിച്ചത്, അവര് ജീവനോടെയുണ്ടോ ക്ലാര അവളാണെന്ന് ഇനി തോന്നൽ മാത്രമാണോ അത് പോലെ ഛായ ഉള്ള മറ്റൊരുവൾ ആയിക്കൂടെ... ഇവരൊക്കെ ഇപ്പോൾ ജീവനോടെ ഉണ്ടാകുമോ?! മരിച്ചതായോ (കൊല്ലപ്പെട്ടതായോ ഒരു രേഖകളും എവിടെയുമില്ല) അവർക്കെന്തു സംഭവിച്ചു. ഒരു മിസ്സിങ്ങിൽ തുടങ്ങി ഇൻസ്‌പെക്ടർ എവിടെയൊക്കെയോ എത്തി തുടങ്ങിയ ഞെട്ടലിലാണയാൾ... " സർ, അതിന്റെ റിസൾട്ട് വന്നു. ആ ശൂയിൽ ഉള്ള ബ്ലടും നദികരയിൽ നിന്ന് കിട്ടിയ ബോഡിയിലുള്ള ബ്ലെടും മാച്ച് ആണ്. അതെ ബ്ലെട് ന്റെ സാന്നിധ്യം ആ പുരുഷന്റെ ബോഡിയിലുമുണ്ട്. " ഓഹ്, ഒക്കെ, ലിയാം. അപ്പൊ എല്ലാവരെയും കൊലയാളി ഒന്ന് തന്നെയാണ്. ഇനി ആ പഴയ കേസ് ലെ DNA യുമായി ഇത് മാച്ചാവുമോ എന്ന് നോക്കാൻ പറയണം അന്നുണ്ടായിരുന്ന ഉദ്യോഗസ്ഥർ അവിടെ ഉണ്ടെന്നല്ലെ പറഞ്ഞത്. ഇതൊരു കംപ്ലിക്കേറ്റഡ് ആണ്. ഇതും കൂടി കണ്ടെത്തിയാൽ പഴയതിന്റെ പരമ്പരയാണോ ഇതെന്ന് മനസിലാക്കാം. ഏതായാലും ഇതൊരു വെല്ലുവിളിയാണ്. ഇനി അത് മാച്ച് ആണെങ്കിൽ പഴയത് കൂടി റീ ഓപ്പൺ ആവും, " നമ്മൾ ശരിക്കും പെട്ടു ലെ സർ. " ഹ ഹ ഹ, അങ്ങനെ തന്നെ പറയാം ലിയാം.. അതല്ല. അപ്പോൾ ഇത്രെയും കാലം അയാൾ എവിടെയായിരുന്നു. അതോ ആരും അറിയാതെ എപ്പോഴും ഇത്പോലെ സംഭവിച്ചു നമ്മൾ കണ്ടെത്താൻ കഴിയാത്തതാണോ ഒന്ന് പോലും, 1995 ന് ശേഷം2018 ഇപ്പോൾ ഈ 2024 ഒരുപാട് ക്യാപ്പ് ഉണ്ടെല്ലോ അതോ അയാൾ പിടിക്കപ്പെടാതെ ബോഡികൾ മറ്റെന്തെങ്കിലും ചെയ്തോ?! അങ്ങനെ ആണെങ്കിൽ മിസ്സിംഗ്‌ കേസുകൾ ഉണ്ടാവില്ലെ, " ലിയാം. താൻ 1995 മുതൽ 2024 വരെയുള്ള ഈ അടുത്തുള്ള എല്ലാ സ്റ്റേഷനിലെയും മിസ്സിംഗ്‌ കേസുകൾ തപ്പി എടുക്ക് നോക്കാം... എന്താവും എന്ന്. *തുടരും* *✍🏻mihras koduvally* ▪▪▪▪▪▪▪▪▪▪▪ *ISHQE-MADEENA* ◾◾◾◾◾◾◾◾◾◾◾
ShareChat QR Code
Download ShareChat App
Get it on Google Play Download on the App Store
11 likes
11 shares