#ഡീറ്റെക്റ്റീവ് ജാക്ക്സൺ (നോവൽ ) #--- #new writters n സ്വാന്തനമായി പ്രണയകഥകൾ #📔 കഥ #kadhakal
*✿═══════════════✿*
*നിഴലറിയാതെ*
*ഭാഗം :*പത്ത്*
https://mihraskoduvally123.blogspot.com/2024/07/blog-post_24.html
*✿═══════════════✿*
https://instagram.com/she.is.dream.maker?igshid=ZGUzMzM3NWJiOQ==
https://www.instagram.com/invites/contact/?i=o7hsgxz71i40&utm_content=8ex74zs
ആ ഇരുട്ടിന്റെ വീഥിയിൽ നിന്ന് ഞങ്ങൾ എങ്ങനെയോ പുറത്ത് ചാടി,
ഓഫീസിൽ എത്തിയതും ഫയലുകൾക്കടയിൽ കൈകൾ പൂഴ്ത്തി വിട്ട് പോയേതെന്തോ തിരയാൻ തുടങ്ങി.
ഫോണിന്റെ സ്ക്രീൻ വീണ്ടും തെളിഞ്ഞു.
— private caller.
വിരൽ ‘റിസീവ്’ ബട്ടണിൽ അമർത്തിയപ്പോൾ,
ആ ശബ്ദം —
പഴയൊരു മുറിയുടെ ഇരുട്ടിൽ നിന്ന് വന്നതു പോലെ.
“നിന്റെ കയ്യിൽ വന്ന കത്ത്… അത് ഒരു തുടക്കം മാത്രമാണ്.”
ശബ്ദം ശാന്തം, പക്ഷേ അതിനുള്ളിൽ
ഒഴുകി നിൽക്കുന്ന ഭീഷണി ഞാൻ കേട്ടു.
കത്തുകൾക്ക് ഞാൻ അവിടെയെല്ലാം പരുതി, അതുകണ്ട സെക്യൂരിറ്റി ടേബിളിൽ അറ്റാതായി കിടക്കുന്ന കത്തുകൾ എന്റെ നേർക്ക് നീട്ടി..
“2018-ൽ മരിച്ചവരുടെ പട്ടികയിൽ… ഒരു പേര് നഷ്ടപ്പെട്ടിരിക്കുന്നു.
അത് ആരാണെന്ന് നീ കണ്ടെത്തണം,
അല്ലെങ്കിൽ അടുത്തത് നിന്റെ പട്ടികയായിരിക്കും.”
ലൈൻ മുറിഞ്ഞു.
ഞാൻ എന്റെ മേശയ്‌ക്ക് മുന്നിൽ ഇരുന്നു,
ചുമ്മാ കൈകൾ പേപ്പറിൽ trace ചെയ്യുമ്പോൾ,
കത്തിന്റെ അവസാന വരിയിലെ തീർച്ചയായുള്ള full stop
ആ full stop, എന്റെ ജീവിതത്തിലെ ഒരു chapter-ന്റെ full stop ആയേക്കാം.
ജാലകത്തിന് പുറത്തേക്ക് നോക്കി.
മഴ ക്കാറ്റ് വീഥിയിലെ ലൈറ്റ് പോസ്റ്റിനെ ചലിപ്പിച്ചു.
ഒരാൾ, കുടയില്ലാതെ,
അവിടെ നിൽക്കുന്നു.
എന്റെ ദിശയിൽ തന്നെ.
മുഖം തിരിച്ചറിയാൻ കഴിഞ്ഞില്ല,
പക്ഷേ,
അവന്റെ കൈയിൽ —
കറുത്ത ലെതർ ഫയൽ.
വ്യക്തമായി കാണാം ഒരു പക്ഷെ!,
2018 കേസിലെ
missing evidence — അതേ ഫയൽ.
ഫോണിന്റെ സ്ക്രീൻ വീണ്ടും തെളിഞ്ഞു.
നമ്പർ — Private Caller.
എന്റെ വിരലുകൾ അല്പം വിറച്ച് ‘റിസീവ്’ അമർത്തി.
“കത്ത് കിട്ടിയോ?” — ശബ്ദം തീർത്തും ശാന്തം, പക്ഷേ അതിനുള്ളിൽ തീരെ മറച്ചുവയ്ക്കാത്ത ഭീഷണിയുടെ കരിങ്കാറ്റ്.
ഞാൻ മിണ്ടാതെ.
അവൻ തുടർന്നു:
“2018-ലെ പട്ടിക… എല്ലാവരും മരിച്ചില്ല. ഒരാൾ ഇന്നും നടക്കുന്നു.
അവനെ നീ കണ്ടുപിടിക്കണം.
അല്ലെങ്കിൽ പട്ടികയിൽ അടുത്ത പേര്… നിനക്കാകും.”
വീണ്ടും അതെ ഭീഷണി തുടർന്നിരിക്കുന്നു... ഉള്ളിലെവിടെയോ ഭയം ആർത്തിരിമ്പിക്കൊണ്ടിരുന്നു.
ലൈൻ മുറിഞ്ഞു.
കൈയിലെ കത്ത് വീണ്ടും തുറന്ന് നോക്കി.
അവസാന വരിയിലെ full stop
എനിക്ക് തോന്നി — അത് എന്റെ ജീവിതത്തിലെ ഒരു full stop ആകാം.എന്റെ ഹൃദയമിടിപ്പ് കൂടിവന്നു.
ജാലകത്തിന് പുറത്തേക്ക് കണ്ണോടിച്ചു.
മഴക്കാറ്റിൽ ഒരു ലൈറ്റ് പോസ്റ്റ് വിറക്കുന്നതായി എനിക്ക് തോന്നി.
അതിനടിയിൽ, കുടയില്ലാതെ,
ഒരാൾ .
അയാൾ എന്നെ തന്നെ ഉറ്റു നോക്കുന്നത് പോലെ, ഗൺ എടുത്ത് ഞാൻ ആയാൾക്ക് പുറകെ പോയി, പക്ഷെ!, പെട്ടെന്ന് ആ രൂപം എന്റെ മുന്നിൽ നിന്നും അപ്രതീക്ഷിതമായത് പോലെ,
! അതോ എല്ലാം എന്റെ തോന്നലാണോ?,
ഞാൻ ചുറ്റും നടന്നു.
കാൽപാടുകൾ heavy ആയി ഹാളിലൂടെ .
എന്റെ ഓഫീസ് വാതിൽക്ക് പുറത്ത് വന്ന് നില്ക്കുന്നു… അതോ അതും എന്റെ തോന്നാലോ?.
കൈ വാതിലിന്റെ കയ്യിൽ.
ഒരു മിണ്ടാപ്പൂച്ചയുടെ നിശ്ശബ്ദം പോലെ ,
പക്ഷേ എന്റെ ഹൃദയത്തിന്റെ മുഴക്കം
ആ ശബ്ദത്തിൽ അവൻ കേട്ടിരിക്കുമെന്നുറപ്പ്.
ഇനി അങ്ങനെ ഒരാളില്ലെ, ഞാൻ വീണ്ടും നടന്നു. എന്റെ ശ്രവണനാടിയിൽ കാലോച്ചകൾ കേൾക്കാമായിരുന്നു.
ഞാനൊരു പൊലീസ് എന്ന നിലയിൽ പരാജയമായിരിക്കുന്നു. എന്റെ വിരൽ തുമ്പിൽ അയാൾ നടന്നിട്ടും എനിക്കൊന്ന് കാണാൻ പോലും കഴിയുന്നില്ല. വീണ്ടും ഞാൻ എന്റെ മേശക്കരികിൽ പോയിരുന്നു. പഴയ ഫലയലുകൾക്ക് മുകളിൽ ആ ലദർ ഫയൽ, അതെ അയാൾ ഇതിന്റെ ഉള്ളിൽ വരെ കയറിയിരിക്കുന്നു. ഒന്നും ചെയ്യാനാൻകാതെ ഞാൻ... ഇത്രയും ഓഫീസർസും സെക്യൂരിറ്റിയും ഉണ്ടായിട്ട് പോലും ആരും കാണാതെ... എനിക്ക് പുറകെ അവരെല്ലാം വന്നെങ്കിലും സെക്യൂരിറ്റി ഇവിടെ ഉണ്ടായിരുന്നു അയാൾ പോലും കാണാതെ എങ്ങനെ ഇവിടെ പ്രവേശിച്ചു.
ഒരു മെടുവീർപ്പോടെ തന്റെ മുന്നിലുള്ള CCTV ദൃശ്യങ്ങളിലേക്ക് അയാൾ കണ്ണുകൾ പതിച്ചു. തന്റെ മേശക്ക് പുറകിലുള്ള ജനാലഴികൾക്കുള്ളിലൂടെ ആ കൈകൾ ഫയലുകൾ മേശ പുറത്തേക്ക് പതിയെ വെച്ച് ഉൾ വലിയുന്നത് നോക്കി നിൽക്കാനല്ലാതെ അയാൾക്ക് ഒന്നിനും കഴിഞ്ഞില്ല.
ചുറ്റും അയാൾക്ക് വേണ്ടി ഓഫീസർസ് തിരച്ചിൽ തുടരുന്നുണ്ടായിരുന്നു.
തന്റെ കസേരയിൽ ചാരിയൊരുന്നു കൊണ്ട് അയാൾ നിദ്രയിലേക്ക് ചാഞ്ഞു.
റിങ് ചെയ്യുന്ന ഫോണിന്റെ ശബ്ദമാണ് അയാളെ ഉറക്കിൽ നിന്ന് തടസപ്പെടുത്തിയത്. മരിയയുടെ ശബ്ദം ഏറെ ഇടറിയുന്നു. എന്റെ മോൾ... മോള്... എന്നാലാതെ ഒന്നും കേൾക്കാൻ ആയില്ല അല്ലെങ്കിൽ അവൾക്കൊന്നും പറയാൻ കഴിഞ്ഞില്ല. ടേബിളിൽ വെച്ച ഗൺ എടുത്ത് അയാൾ പൊലീസ് വണ്ടിയിൽ കയറി ഹോസ്പിറ്റലിലേക്ക് തിരിച്ചു. പുതിയ വാർത്ത അയാളെ ഭയപ്പെടുത്തുന്നത് ആവാതിരിക്കാൻ അയാൾ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ജീവൻ കൊണ്ടുള്ള കളി രക്തകറ പുരണ്ട കളികൾ ആരാണ് ഭയക്കാത്തത്.
" സോറി, ചെയ്‍തത് തെറ്റാണെന്ന്. അറിയാം പക്ഷെ!,
എന്റെ മുമ്പിൽ എനിക്ക് നീതി കിട്ടണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. അതിന്റെ പ്രത്യാഘാതങ്ങൾ ഇത്രയും വലുതാകുമെന്ന് ഞാൻ കരുതിയില്ല. പൊറുക്കണം. ജേക്കബ് എന്നെ ഒരുപാട് സഹായിച്ചു. അതിനു അവന് ഇത്രയും വേദനിക്കേണ്ടി വരുമെന്ന് ഞാൻ കരുതിയില്ല... സോറി... സോറി...
ക്ലാരയുടെ കുറ്റസമ്മതം കേട്ട് കൊണ്ടാണ് ഇൻസ്‌പെക്ടർ ജേക്കബ് ന്റെ വാർഡിലേക്ക് കയറിയത്. തന്റെ പിതാവിന്റെ അടുത്ത് കണ്കൾ നിറച്ചു നിൽക്കുന്നത് മകളെ കൂടി കണ്ടപ്പോൾ ഏറെ ആശ്വാസവും എന്നാൽ എന്താണിവിടെ നടന്ന് കൊണ്ടിരിക്കുന്നത് എന്നും അറിയാതെ അയാൾ മരിയയെ ഒന്ന് നോക്കി.
അവൾ തീർത്തും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്ന് അവളുടെ കണ്ണുകൾ പറയുന്നത് അയാൾ നോക്കിയിരുന്നു.
*തുടരും*
*✍🏻mihras koduvally*
▪▪▪▪▪▪▪▪▪▪▪
*ISHQE-MADEENA*
◾◾◾◾◾◾◾◾◾◾◾