Shiji Jose
550 views • 6 days ago
പ്രിയ സൗഹൃദങ്ങളെ ശുഭദിനാശംസകൾ
ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 6
ഇന്ന് :- ലോകവന്യജീവി ദിനം
:- ജർമ്മൻ അമേരിക്കൻ ദിനം (അമേരിക്ക)
:- ലോകഭക്ഷ്യസുരക്ഷാ ദിനം
:- ദേശീയ നൂഡിൽ ദിനം ( അമേരിക്ക)
: അദ്ധ്യാപക ദിനം (ശ്രീലങ്ക)
: - സശസ്ത്ര സൈനിക ദിനം (ഈജിപ്റ്റ് )
കെ ജയകുമാർ (ജന്മദിനം)
ഗാനരചയിതാവ്, വിവര്ത്തകന്, ചിത്രകാരന്, കവി, തിരക്കഥാകൃത്ത് എന്നീ നിലകളില് പ്രശസ്തനായ മലയാളിയും IAS ഉദ്യോഗസ്ഥനുമായ കെ. ജയകുമാർ പ്രശസ്ത ചലച്ചിത്രസംവിധായകൻ എം. കൃഷ്ണന് നായരുടെയും സുലോചനയുടെയും മകനായി 1952 ഒക്ടോബര് 6ന് തിരുവനന്തപുരത്ത് ജനിച്ചു. കേരള സര്വകലാശാലയില് അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജയകുമാര് 1978 ല് ഐ.എ.എസ്. നേടി. അസിസ്റ്റന്റ് കലക്റ്ററായി സര്ക്കാര് സര്വീസില് പ്രവേശിച്ച ഇദ്ദേഹം കോഴിക്കോട് ജില്ലാ കളക്ടര്, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി, സാംസ്കാരിക വകുപ്പ് സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നീ തസ്തികകളില് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012 മാര്ച്ച് 31ന് സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു.അതിന് മുന്പ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല് ചീഫ് സെക്രട്ടറിയായിരുന്നു.വിജിലന്സ്, ദേവസ്വം, അന്തര് സംസ്ഥാന നദീജലം, എന്നീ വകുപ്പുകളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണു പ്രവര്ത്തിച്ചുവന്നത്. അഗ്രികള്ച്ചറല് പ്രൊഡക്ഷന് കമ്മിഷണര്, ശബരിമല മാസ്റ്റര് പ്ലാന് ചെയര്മാന്, ശബരിമല സ്പെഷ്യല് ഓഫിസര്, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തു പരിശോധനാ സമിതിയിലെ മേല്നോട്ടക്കാരന്,സര്ക്കാര് പദ്ധതികള് സംബന്ധിച്ചുള്ള ഉന്നതാധികാര സമിതി ചെയര്മാന് എന്നീ ചുമതലകളും ഇദ്ദേഹം വഹിച്ചിരുന്നു. 2012 ൽ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ച് 2012 ൽ തന്നെ തുഞ്ചത്തെഴുത്തച്ഛന് മലയാളസര്വ്വകലാശാലയുടെ വൈസ് ചാന്സലറായി സ്ഥാനമേറ്റു. വിദ്യാഭ്യാസകാലം മുതൽക്കേ ആനുകാലിക പ്രസിദ്ധീകരണങ്ങളില് കവിതകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുള്ള ജയകുമാർ 1973 ൽ നടി ഉർവ്വശി ശാരദ നിർമ്മിച്ച് എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭദ്രദീപം എന്ന ചിത്രത്തില് 'മന്ദാരമണമുള്ള കാറ്റേ...' എന്ന ഗാനം രചിച്ചുകൊണ്ട് ചലച്ചിത്ര ഗാന രചനാരംഗത്തേയ്ക്ക് കടന്നുവന്നു. 12 വർഷത്തിന് ശേഷം 1985 -ലാണ് അടുത്ത ചിത്രം. പിന്നീട് ഔദ്യോഗിക തിരക്കുകൾക്കിടയിൽ വീണുകിട്ടുന്ന ഇടവേളകളിൽ അദ്ദേഹം എണ്ണത്തിൽ കുറവെങ്കിലും ഗുണത്തിൽ മുന്നിട്ടുനിന്ന പാട്ടുകൾക്ക് തൂലിക ചലിപ്പിച്ചു. രവീന്ദ്രൻ, ജോൺസൺ എന്നീ സംഗീതസംവിധായകരുടെ കൂടെയാണ് ജയകുമാർ കൂടുതൽ ഗാനങ്ങൾക്കുവേണ്ടി ഒന്നിച്ചത്. കവിതാസമാഹാരങ്ങള്, വിവര്ത്തനങ്ങള്, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അര്ദ്ധവൃത്തങ്ങള്, രാത്രിയുടെ സാദ്ധ്യതകള് തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങള് മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ടാഗോറിaന്റെ ഗീതാഞ്ജലിയും ഖലീല് ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളും പരിഭാഷപെടുത്തിയിട്ടുണ്ട്. വര്ണച്ചിറകുകള് എന്ന കുട്ടികളുടെ സിനിമ രചിച്ചു സംവിധാനം ചെയ്തതും ഇദ്ധേഹമാണ്. 80 തില് പരം മലയാള സിനിമകള്ക്കു ഗാനരചന നിര്വഹിച്ചു.ഒരു ചിത്രകാരന് കൂടിയായ ഇദ്ദേഹം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില് ചിത്രപ്രദര്ശനങ്ങളും നടത്തിയിട്ടുണ്ട്. കുടജാദ്രിയിൽ കുടികൊള്ളും, നീലക്കുറിഞ്ഞികൾ പൂക്കുന്ന, സൗപർണ്ണികാമൃത വീചികൾ, ഹേ ഘനശ്യാമമോഹന കൃഷ്ണാ, പാൽനിലാവിലെ, ആഷാഢം പാടുമ്പോൾ, മഞ്ഞിന്റെ മറയിട്ട, ഇത്രമേൽ മണമുള്ള, സായന്തനം നിഴൽ, ചൂളം കുത്തും, സൂര്യാംശുവോരോ, മൂവന്തിയായ്, സാരംഗി മാറിലണിയും, ചന്ദനലേപ സുഗന്ധം, കളരിവിളക്ക് തെളിഞ്ഞതാണോ എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ഗാനങ്ങൾ. ചലച്ചിത്ര സംവിധായകരായ കെ. ശ്രീക്കുട്ടനും കെ. ഹരികുമാറും അനുജന്മാരാണ്.
പുരസ്കാരങ്ങൾ
ഏഷ്യാനെറ്റ് അവാർഡ് - മികച്ച ഗാനരചയിതാവ്
ഫിലിം ക്രിട്ടിക്സ് അവാർഡ് - മികച്ച ഗാനരചയിതാവ്
മഹാകവി കുട്ടമത്ത് പുരസ്കാരം - അർദ്ധവൃത്തങ്ങൾ എന്ന കവിതയ്ക്
കെ.പി.എസ്. മേനോൻ പുരസ്കാരം - പൊതു ജീവിതത്തിലെ മികവിന്
കുഞ്ഞുണ്ണി മാസ്റ്റർ പുരസ്കാരം
തിരഞ്ഞെടുത്ത കവിതകൾ
സന്താപവൃക്ഷം
രാത്രിയുടെ സദ്യകൾ
അർദ്ധവൃത്തങ്ങൾ
സോളമന്റെ പ്രണയഗീതങ്ങൾ
റൂമിയുടെ പ്രണയകവിതകൾ (വിവർത്തനം)
ഗീതാഞ്ജലി (വിവർത്തനം)
മറ്റ് പുസ്തകങ്ങൾ
ആദിത്യഹൃദയം
അപാരതയോട് അനുരാഗപൂർവം
വയലാർ-ഗാനരചനിയിലെ ഗാന്ധർവം
1889 - തോമസ് ആൽവാ എഡിസൺ ആദ്യത്തെ ചലച്ചിത്രം പ്രദർശിപ്പിച്ചു......
1891 - ഐവി ഡേ ആയി അയർലൻഡുകാർ ആഘോഷിക്കുന്നു.....
1908 - ആസ്ത്രിയ ഹംഗറി രാജാവ് ഫ്രാൻസ് ജോസഫ് ബോസ്നിയയും ഹെർനഗോനയും പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു.......
1921 - ഇന്റർനാഷണൽ പെൻ ലണ്ടനിൽ സ്ഥാപിതമായി.....
1927 - ആദ്യത്തെ മുഴുനീള സംസാരിക്കുന്ന ചലച്ചിത്രം ദ ജാസ് സിങ്ങർ പ്രദർശിപ്പിച്ചു.....
1927 ആദ്യത്തെ സ്വതന്ത്ര ഫിലിം പ്രോസസ്സിംഗ് ലബോറട്ടറി, ആത്മാനന്ദ് ലബോറട്ടറി ബോംബെയിൽ ധൻജിഭായ് കെ. ദേശായി (നാരായണറാവു ) സ്ഥാപിച്ചു..
1927 - ദിവാൻ ബഹാദൂർ ടി. രംഗാചരിയാറി ന്റെ അധ്യക്ഷതയിൽ ആദ്യത്തെ ഇന്ത്യൻ ഛായാഗ്രഹണ അന്വേഷണ സമിതിയെ സർക്കാർ നിയമിച്ചു......
1948 - കെനിയയിലെ റൂസിംഗ ദ്വീപിൽ കുരങ്ങു കളുടെയും മനുഷ്യരുടെയും പൂർവ്വികനായ പ്രോകോൺസുൽ ആഫ്രിക്കാനസിന്റെ ആദ്യത്തെ ഭാഗിക ഫോസിൽ തലയോട്ടി പാലിയോ ആന്ത്രോപോളജിസ്റ്റ് മേരി ലീക്കി കണ്ടെത്തി.
1949 - ജവഹർലാൽ നെഹ്റു പൂനെയിലെ ഖരക്വാസ്ലയിൽ നാഷണൽ ഡിഫൻസ് അക്കാദമിയുടെ ശിലാസ്ഥാപനം നടത്തി......
1951- സോവിയറ്റ് യുനിയൻ ആണവ രാഷ്ട്ര മാണെന്ന് പ്രസിഡണ്ട് സ്റ്റാലിൻ പ്രഖ്യാപിച്ചു...
1954- രാജ്യം മുഴുവൻ ദേശീയ ആരോഗ്യ പദ്ധതി നെഹ്റു പ്രഖ്യാപിച്ചു.....
1956- ഡോ ആൽബർട്ട് സാബിൻ പോളിയാ തുള്ളി മരുന്ന് കണ്ടു പിടിച്ചു.......
1976- തായ്ലണ്ടിൽ സൈനിക അട്ടിമറി.......
1976 - ബാര്ബഡോസില് നിന്ന് ജമൈക്കയി ലേക്ക് പോവുകയായിരുന്ന ക്യൂബയുടെ ഡഗ്ലസ് ഡിസി-8 വിമാനം ആക്രമണത്തില് പ്പെട്ട് തകര്ന്നു. 78 പേര് കൊല്ലപ്പെട്ടു.......
1980 - ഗയാന ഭരണഘടന അംഗീകരിച്ചു.....
1983മതപരവും രാഷ്ട്രീയവുമായ അക്രമങ്ങൾ തടയാൻ പഞ്ചാബ് സർക്കാരിനെ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം.......
1985 - കാൻബെറയിൽ 51.61സെക്കൻഡിൽ 400 മീറ്റർ (വനിത) റെക്കോഡ് പി.ടി.ഉഷ സ്ഥാപിച്ചു........
1990സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രംഗനാഥ് മിശ്ര സത്യപ്രതിജ്ഞ ചെയ്തു.....
1995സ്വിറ്റ്സർലാണ്ട് ശാസ്ത്രജ്ഞൻമാരായ
ഡിഡിയർ ക്വിറോസും മൈക്കൽ മേയറും സൂര്യന് പുറമെ ഗ്രഹങ്ങൾ ചുറ്റുന്ന മറ്റൊരു നക്ഷത്രം 51പെഗാസ്സി ഉണ്ടെന്ന് കണ്ടുപിടിച്ചു
1997 - കൊച്ചിയിലെ ഇന്ത്യാ പെപ്പർ ആൻഡ് സ്പൈസ് ട്രേഡ് അസോസിയേഷന്റെ ഇന്റർനാഷണൽ കമ്മോഡിറ്റി എക്സ്ചേഞ്ച് വിഭാഗം ആരംഭിച്ചു........
1997ഏഷ്യൻ ജൂനിയർ ചെസ് കിരീടം അഭിജിത് കുന്തെ നേടി........
2007-ജെയ്സൺ ലൂയിസ് 12.7.94ന് തുടങ്ങിയ യന്ത്രസഹായമില്ലാത്ത 46000 മൈൽ ലോക പര്യടനം (Expedition 360) 4833 ദിവസം പിന്നിട്ട് ലണ്ടനിൽ അവസാനിച്ചു.....
2008 - 2006-ലെ രാജീവ്ഗാന്ധി വന്യജീവി സംരക്ഷണപുരസ്കാരത്തിന് പ്രകാശ് ആംതെ അർഹനായി.........
2008- വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം എച്ച്.ഐ.വി. വൈറസിനെ കണ്ടെത്തി യ ഫ്രാൻസോയിസ് സനൂസി,ലൂക്ക് മൊണ്ടാക് നിയർ എന്നീ ഫ്രഞ്ച് ശാസ്ത്രജ്ഞരും,ഹ്യൂമൺ പാപ്പിലോമ വൈറസിനെ കണ്ടെത്തിയ ജർമ്മൻ വൈദ്യശാസ്ത്രജ്ഞനായ ഹറാൾഡ് സർഹോസനും നേടി........
2009 - ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ചാൾസ് കായോ, വില്യർഡ് ബോയിൽ, ജോർജ് സ്മിത്ത് എന്നിവർ നേടി
2010 - കെവിൻ സിസ്ട്രോമും മൈക്ക് ക്രീഗറും ഇൻസ്റ്റാഗ്രാം സമാരംഭിച്ചു.......
2014 - ഫിസിയോളജി /മെഡിസിൻ നോബൽ സമ്മാനം ജോൺ ഓ കീഫ്, മെയ്-ബ്രിട്ട് മോസർ, എഡ്വാർഡ് മോസർ എന്നിവർ നേടി
2015 ന്യൂട്രിനോകളെക്കുറിച്ചുള്ള പ്രവർത്ത നത്തിന് തകാക്കി കജിതയ്ക്കും (ജപ്പാൻ) ആർതർ മക്ഡൊണാൾഡിനും (കാനഡ) ഭൗതികശാസ്ത്രത്തിൽ നൊബേൽ സമ്മാനം
2017 - ബ്രിട്ടീഷ് എഴുത്തുകാരൻ കസുവോ ഇഷിഗുറോയ്ക്ക് സാഹിത്യത്തിനുള്ള നോബൽ സമ്മാനം... .....
2017 - ആണവായുധങ്ങൾ നിർത്തലാക്കാ നുള്ള അന്താരാഷ്ട്ര പ്രചാരണത്തിന് 2017 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം (ICAN).....
2020തമോദ്വാരങ്ങളുടെ പ്രവർത്തനത്തിന് റോജർ പെൻറോസ്, റെയ്ൻഹാർഡ് ജെൻസൽ, ആൻഡ്രിയ എം. ഗെസ് എന്നിവർക്ക് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം......
2021 - രസതന്ത്ര മേഖലയിൽ പുതിയയിനം രാസത്വരകങ്ങൾ വികസിപ്പിച്ചതിന് 2021 ലെ രസതന്ത്ര നോബൽ പുരസ്കാരം ജർമൻ ഗവേഷകനായ ബഞ്ചമിൻ ലിസ്റ്റും, ബ്രിട്ടീഷ് വംശജനായ അമേരിക്കൻ ഗവേഷകൻ ഡേവിഡ് മാക്മില്ലറും പങ്കിട്ടു. .....
2021അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ ഹോക്കി സ്റ്റാർസ് പുരസ്കാരം (2020 - 2021 ) പി ആർ ശ്രീജേഷിനും ഹർമൻപ്രീതിനും ....
2023 - സ്ത്രീവാദത്തിനും മനുഷ്യാവകാശങ്ങൾക്കും പിന്തുണ നൽകിയതിന് ഇറാനിയൻ ആക്ടിവിസ്റ്റ് നർഗസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ........
2023 - സാറ്റോ കിൽമാനെതിരെ അവിശ്വാസ വോട്ടെടുപ്പ് നടന്നതിനെത്തുടർന്ന് ഷാർലറ്റ് സാൽവായ് വാനുവാട്ടു പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു........
ജന്മദിനങ്ങൾ
1846- ജോർജ് വെസ്റ്റിങ് ഹൗസ്.
അമേരിക്കൻ, റെയിൽവേ എയർബ്രേക്ക് കണ്ടു പിടിച്ചു,.....
1877- കൃഷ്ണേതി (കൃഷ്ണാദി ആശാൻ) പുലയ സമുദായ സമുന്നത നേതാവ്, കൊച്ചി പുലയ മഹാസഭ സ്ഥാപിച്ചു.......
1893 മേഘനാഥ് സാഹ ജ്യോതിർഭൗതികത്തിന് (Astrophysics) നിസ്തുലമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞൻ. സാഹയുടെ താപ അയണീകരണ സമവാക്യം' (Saha's Thermo-lonisation equation) എന്നറിയപ്പെ ടുന്ന കണ്ടുപിടുത്തം ജ്യോതിർഭൗതിക ത്തിലെ ഒരു പ്രധാന സംഭാവനയായി കരുതുന്നു......
1928 .. ടി.എൻ. കൃഷ്ണൻ,(തൃപ്പുണിത്തറ നാരായണയ്യർ കൃഷ്ണൻ ) വയലിൻ പ്രതിഭ.
1930 AP കുര്യൻ,ആറാം കേരള നിയമസഭ സ്പീക്കർ, കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ......
1930 - കെ.എം. തരകൻ,മഹാകവി പുത്തൻ കാവ് മാത്തൻ തരകന്റെ പുത്രൻ,സാഹിത്യ വിമർശകൻ,1975 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം..
1934- ഡോ ടി പി. സുകുമാരൻ,മലയാള സാഹിത്യ വിമർശകൻ, യുവകലാ സാഹിതി നേതാവ്, കോളജ് അധ്യാപകൻ, കണ്ണൂർ സ്വദേശി........
1936 - റോബർട്ട് ഫെലാൻ ലാംഗ്ലൻഡ്സി ഗണിതശാസ്ത്രത്തിന്റെ വിവിധ മേഖലകളെ ആഴത്തിൽ ബന്ധിപ്പിക്കുന്ന ലാൻഗ്ലാൻസ് പ്രോഗ്രാം എന്ന വൻ പദ്ധതിക്ക് തുടക്കമിട്ടയാളെന്ന നിലയിൽ പ്രശസ്തനായ അമേരിക്കൻ-കനേഡിയൻ ഗണിത ശാസ്ത്രജ്ഞൻ ::::::
1940 - സുകുമാരി,ചലച്ചിത്ര പ്രതിഭ, 2000 ലേറെ സിനിമകളിൽ അഭനയിച്ചു,പത്മശ്രീ ജേതാവ്........
1946 - കലാമണ്ഡലം ഹൈദരാലി
പ്രസിദ്ധനായ കഥകളിഗായകൻ ഹൈന്ദവ ക്ലാസ്സിക്കൽ കലാരൂപമായ കഥകളിരംഗത്ത് പ്രവർത്തിച്ച ആദ്യമുസ്ലീമാണ് ഇദ്ദേഹം.
1952- കെ. ജയകുമാർ,മുൻ കേരള ചീഫ് സെക്രട്ടറി, തുഞ്ചത്ത് എഴുത്തച്ചൻ മലയാളം സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ. കവി, സിനിമാ ഗാന രചയിതാവ്, സാഹിത്യ പ്രതിഭ........
1953 - ഭീമൻ രഘു സിനിമാ താരം......
1978 - മേജർ ലിയു യാങ്',ചൈനീസ് യുദ്ധവിമാന പൈലറ്റ്, ബഹിരാകാശ സഞ്ചാരി. ചൈനയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി.....
1994 - അബ്ദുൾ ഹക്കു നെടിയോടത്ത്
കേരള ബ്ലാസ്റ്റേഴ്സിനായി ഡിഫെൻഡറായി കളിക്കുന്ന ഒരു ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരന് .....
ചരമവാർഷികങ്ങൾ
1661- ഏഴാം സിഖ് ഗുരു ഗുരു ഹർ റായ്.......
1892- ആൽഫ്രഡ് ടെന്നിസൺ,ബ്രിട്ടിഷ് കവി, വേർഡ്സ് വെർത്തിനു ശേഷമുള്ള പ്രതിഭ....
1974- ഡോ വി.കെ. കൃഷ്ണമേനോൻ
കോഴിക്കോട് സ്വദേശം. കേരളത്തിന്റെ വിശ്വ പൗരൻ,പ്രതിരോധ മന്ത്രി,യുഎൻ സ്ഥാനപതി,ബ്രിട്ടിഷ് ഹൈക്കമ്മീഷണർ തുടങ്ങിയ ബഹുമുഖ പ്രതിഭ.......
1981- അൻവർ സാദത്ത് ,ഈജിപ്ത് പ്രസിഡണ്ട്,വധിക്കപ്പെട്ടു. ക്യാമ്പ് ഡേവിഡ് സമാധാന കരാറിന്1978ൽ സമാധാന നോബൽ നേടി. ഇത് നേടുന്ന ആദ്യ മുസ്ലിം ഭരണാധികാരി........
2010 - പി.ആർ. ശിവൻ, 5 ഉം , 6 ഉം കേരള നിയമസഭകളിലെ സി.പി.ഐ.എം അംഗം,സാംസ്കാരിക മേഖലകളിലും സജീവമായിരുന്ന അദ്ദേഹം ചില നാടകങ്ങളും രചിച്ചിട്ടുണ്ട്.......
2012 - ബി. സത്യ നാരായൺ റെഡ്ഡി സ്വാതന്ത്ര്യ സമര സേനാനി, സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാരൻ. ഉത്തർപ്രദേശ് , ഒഡീഷ , പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുടെ മുൻ ഗവർണർ.......
2021 - യേശുദാസൻ (ചാക്കേലാത്ത് ജോൺ യേശുദാസൻ ) കേരളത്തിലെ ഒരു ജനപ്രിയ കാർട്ടൂണിസ്റ്റ്, എഴുത്തുകാരൻ ....... #💯 PSC പരീക്ഷകള് #✍️വിദ്യാഭ്യാസം #✍️പൊതുവിജ്ഞാനം
12 likes
11 shares