#🤩 എന്റെ ആദ്യ പോസ്റ്റ് മനു... ഇനി കല്യാണം കഴിക്കുന്നതിന് മുന്നേ എലൈസ ( എയ്ഡ്സ് ടെസ്റ്റ്) നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തുന്നത് നല്ലതാട്ടോ...
😳😳ങ്ങേ... അതെന്താ ശ്രീ അങ്ങനെയൊരു ടോക്ക്...
നീ അറിഞ്ഞില്ലേ... കേരളത്തിൽ യുവ തലമുറയിൽ എയ്ഡ്സ് രോഗികൾ കൂടുന്നു എന്ന്...
😳😳😳ആണോ...
ആന്നെ... ഡ്രസ് മാറ്റി ഇടുന്നത് പോലെ അല്ലെ ഇപ്പോഴത്തെ പ്രണയം... ആർഷഭാരത സംസ്കാരം രക്തത്തിൽ കലരാത്തത് കൊണ്ടും ആംഗലേയ സംസ്കാരത്തോടുള്ള അമിത ആസക്തിയും ഒട്ടുമിക്ക പ്രണയങ്ങളിലും ശാരീരിക ബന്ധം ഉണ്ട് താനും... ലഹരി കുത്തി കേറ്റുന്ന സൂചികളും അകത്തു ചെന്നാൽ ബോധമില്ലാതെ നടക്കുന്ന സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളും എല്ലാം....
എയ്ഡ്സ് ഒരു രോഗം എന്നതിനേക്കാൾ രോഗപ്രതിരോധ ശക്തിയെ അപ്പാടെ തളർത്തി ഒരുപാട് രോഗങ്ങൾക്ക് വഴിത്തെളിക്കുന്ന ഒരു വൈറസ് ആണ് HIV. ഇത് ശരീര സ്രവങ്ങളിലൂടെ ആണ് മറ്റൊരാളിലേക്ക് എത്തുന്നത്.. ഒരു ഫ്രഞ്ച് കിസ്സിൽ തുടങ്ങി പേമാരി പെയ്തിറങ്ങുമ്പോഴേക്കും ഉമിനീരെന്ന് വേണ്ട എല്ലാ സ്രവങ്ങളും പരസ്പരം പങ്കിട്ടിട്ടുണ്ടാവും... അപ്പോ പിന്നെ പറയേണ്ടല്ലോ...
ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത ഇ രോഗത്തിന് ചികിത്സ എല്ലാം സൗജന്യം ആണെങ്കിലും ഇത് നമ്മുടെ സമൂഹത്തിൽ ഇന്നും ഒരു തൊട്ടു തീണ്ടായ്മ നിലനിർത്തുന്നുണ്ട്... ജീവൻ പോയാലും ശരീരത്തെ മറവ് ചെയ്യാൻ പോലും ഒരു കൈസഹായം നൽകാതെ അ തീണ്ടായ്മ ഇന്നും മുഴച്ചു നിൽക്കുന്നു. ഇത് നൽകുന്ന മാനസിക പിരിമുറുക്കങ്ങൾ ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റില്ല...
ഇന്നും എൻ്റെ മനസ്സിൽ തെളിയുന്നത് എൻ്റെ കുറച്ച് നാളത്തെ ഉറക്കം കെടുത്തിയ ദൈന്യതയേറിയ രണ്ടു കുഞ്ഞി കണ്ണുകൾ ആണ്... ഭർത്താവിൽ നിന്നും ഭാര്യയിലേക്ക് എത്തി കുഞ്ഞിൽ എത്തി നിൽക്കുന്ന.... ആ കുഞ്ഞിമണി ഇന്ന് ജീവനോടെ ഉണ്ടോ.. അറിയില്ല.. എങ്കിലും പ്രാർത്ഥനയിൽ അവൾ കടന്നു വരാറുണ്ട്..
ഇന്ന് ലോക എയ്ഡ്സ് ദിനം... ആയുരാരോഗ്യസൗഗ്യത്തോടെ നൂറു വർഷം ജീവിച്ചില്ലെങ്കിലും ഒരു എഴുപത് എങ്കിലും എത്തി നിൽക്കാൻ സുരക്ഷിതമായ ലൈംഗിക ജീവിതം ഉറപ്പു വരുത്തുക..
ശ്രീ 🥰🥰