Shiji Jose
ShareChat
click to see wallet page
@shiji1389
shiji1389
Shiji Jose
@shiji1389
ഷെയര്‍ചാറ്റ് പൊളിച്ചു
പ്രിയ സൗഹൃദങ്ങളേ ശുഭദിനാശംസകൾ ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 11 ലോക ചരിത്രത്തിൽ ഒരു പാട് ദുരന്തങ്ങൾ അരങ്ങേറിയ ഒരു ദു:ഖ ദിനമാണ് ഇന്ന്. ഇന്ന് - അന്താരാഷ്ട്ര ബാലികാ ദിനം. (പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ആചരിക്കുന്നു) :- വിപ്ലവ ദിനം (മാസിഡോണിയ) വി.ടി. കുമാരൻ മാസ്റ്റർ (ചരമദിനം) കവി,സംസ്കൃതപണ്ഡിതൻ, അദ്ധ്യാപകൻ,കമ്യൂണിസ്റ്റ്,സാഹിത്യചിന്തകൻ,പ്രബന്ധകാരൻ,നാടകഗാനരചയിതാവ് എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയായ വി.ടി. കുമാരൻ 1927 ജൂലൈ 1 ന് കോഴിക്കോട് വടകരയിൽ ജനിച്ചു. അനുവാചകര്‍ക്ക് വാസനാ സമ്പന്നനായ കവി ശ്രോതാകള്‍ക്ക് മധുരഭാഷണം ചൊരിഞ്ഞ വാഗ്മി വിദ്യാര്ഥികള്‍ക്ക് പ്രിയംകരനായ അദ്ധ്യാപകന്‍ സാധാരണക്കാര്‍ക്കുസ്നേഹം നിറഞ്ഞ സുഹൃത്ത്‌ ഇതെല്ലാമായിരുന്നു അദ്ദേഹം ചെറുപ്പത്തില്‍ തന്നെ പുസ്തകങ്ങളായിരുന്നു കൂട്ടുകാര്‍. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പ്രസിദ്ധ സംസ്കൃത പണ്ടിതന്‍ ശ്രീ. കാവില്‍ രാമന്‍ പണിക്കരില്‍ നിന്നും സംസ്കൃതം പഠിച്ചു. തുടര്‍ന്നു പട്ടാമ്പി സംസ്കൃത കോളേജില്‍ നിന്നും വിദ്വാന്‍ പരീക്ഷ പാസായി.ആദ്യം പ്രൈമറി സ്കൂളിലും പിന്നെ ഹൈസ്കൂളിലുമധ്യാപകനായി ജോലി ചെയ്ത അദ്ദേഹത്തിന് 1972 ഇല്‍ വിശിഷ്ട സേവനത്തിനുള്ള അധ്യാപക അവാര്‍ഡ് നല്‍കപ്പെട്ടു. വിദ്യാര്‍ഥി ജീവിതകാലം മുതല്‍ അന്ത്യം വരെയും ഇടതുപക്ഷ ആശയങ്ങളോടൊപ്പം നിന്നു. സംസ്കൃതം,ബംഗാളി,അറബി,ഹിന്ദി,ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ നിന്നെല്ലാം നേരിട്ട് മലയാളത്തിലേക്ക് തര്‍ജിമ ചെയ്തിട്ടുണ്ട്.മാഷുടെ തിരഞ്ഞെടുത്ത കവിതകള്‍ സമാഹരിച്ചു പുറത്തിറക്കിയിരുന്നു, വി ടി കുമാരന്‍ മാസ്റ്റര്‍ സ്മാരകസമിതി. പിന്നീട് കേരള സാഹിത്യ അക്കാദമിയും പ്രസിദ്ധീകരിച്ചു. മലയാളസാഹിത്യത്തില്‍ അര്‍ഹമായവിധത്തില്‍ പരിഗണിക്കപ്പെടാത്ത അപൂര്‍വപ്രതിഭയാണ് വി.ടി. കുമാര മാഷ്. കേരള സാഹിത്യ അക്കാദമി, തുഞ്ചൻ സ്മാരക സമിതി എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഗായകൻ വി.ടി. മുരളി മകനാണ്. 1986 ഒക്ടോബർ 11 ന് അന്തരിച്ചു പ്രധാന കൃതികള്‍ വോള്‍ ഗയിലെ താമരപ്പൂക്കള്‍ നീലക്കടമ്പ് (കവിതകള്‍)..ചോരയും പൂക്കളും (തര്‍ജിമ) ഓണക്കിനാവുകള്‍ ...വി.ടി.കുമാരന്ടെ തെരഞ്ഞെടുത്ത കവിതകള്‍(കേരള സാഹിത്യ അക്കാദമി)മതിലെരി കന്നി(പഠനം) ഭാരതീയ സംസ്കാരത്തിന്ടെ കൈവഴികള്‍ (ലേഖനങ്ങള്‍ ) മഞ്ജരി( ലേഖനങ്ങള്‍ ) ഇവയാണ്...battle of kursk ,,,30 years of victory എന്നീ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് മാറ്റിയിട്ടുണ്ട് 1138 … സിറിയൻ ഭൂകമ്പം , 250000 ലേറെ മരണം…...... 1634- ബുർച്ചാർഡി വെള്ളപ്പൊക്കം. ഡൻമാർക്കിലും ജർമനിയിലുമായി 15,000 ത്തോളം പേർ കൊല്ലപ്പെട്ടു...... 1737- കൽക്കത്താ ഭൂകമ്പം, ലക്ഷത്തിലേറെ മരണം... 1811 - ആദ്യത്തെ നീരാവിയിൽ പ്രവർത്തി ക്കുന്ന ഫെറി ബോട്ട് ജൂലിയാന പ്രവർത്തനം ആരംഭിക്കുന്നു.... 1852 - ഓസ്‌ട്രേലിയയിലെ ഏറ്റവും പഴയ സർവകലാശാലയായ സിഡ്‌നി സർവകലാ ശാല ഉദ്ഘാടനം ചെയ്‌തു....... 1890- 100 മീറ്റർ ഓട്ടം 10 സെക്കന്റിൽ താഴെ സമയം കൊണ്ട് ഓടി ജെസ്സി ഓവൻസ് ചരിത്രത്തിലേക്ക്….... 1918.. കരീബിയൻ സുനാമി ദുരന്തം.. നിരവധി മരണം..... 1922 Alaska Devson FBl യുടെ പ്രഥമ വനിതാ investigator ആയി..... 1936- പ്രൊഫസർ ക്വിസ്.. ആദ്യ റേഡിയോ ക്വിസ് സംപ്രേഷണം ചെയ്തു..... 1939- പ്രസിദ്ധ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റൈൻ US പ്രസിഡണ്ട് F D റൂസ് വെൽറ്റിനോട് ആണവ ബോംബ് സംബന്ധിച്ച ആശയം അവതരിപ്പിച്ചു....... 1945- ചൈനയിൽ ഭരിക്കുന്ന കുമിന്താങ്ങ് പാർട്ടിയും കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ ആഭ്യന്തര യുദ്ധം തുടങ്ങി..... 1947 ബ്രസീലും ചിലിയും സോവിയറ്റ് യൂണിയ നുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചു..... 1960- ബംഗ്ലാദേശിൽ പേമാരി , ചുഴലിക്കാറ്റ്.. നിരവധി മരണം … 1972 - പനാമ ഭരണഘടന അംഗീകരിച്ചു.... 1977- ലേസർ കണ്ടു പിടിച്ചതിന് Gorden Gould ന് USA patent നൽകി...... 1984 - ഡോ.കാത്രിൻ ഡി സള്ളിവൻ സ്പെയിസിൽ നടക്കുന്ന ആദ്യ USA ക്കാരിയായി..... 1986-ടാൻസാനിയയിൽ ആറ് പേർ കൊല്ലപ്പെട്ട വിമാനാപകടത്തിൽ മദർ തെരേസ പരിക്കേൽക്കാതെ രക്ഷപ്പെട്ടു...... 1988 - ദേശീയ കേന്ദ്ര പ്രതിപക്ഷ പാർട്ടിയായ ജനതാദൾ ആരംഭിച്ചു. വി. പി. സിംഗ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.'..... 1990മെക്സിക്കൻ എഴുത്തുകാരൻ ഒക്ടാവിയോ പാസിന് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു....... 1992 - യു‌എസിന്റെ ആദ്യ ത്രിരാഷ്ട്ര ചർച്ച (ജോർജ്ജ് എച്ച്. ഡബ്ല്യു. ബുഷ്, ബിൽ ക്ലിന്റൺ, റോസ് പെറോട്ട്)..... 1994 - സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ജോൺ ഹർസാനി, ജോൺ നാഷ്, റെയിൻഹാർഡ് സെൽറ്റൻ എന്നിവർക്ക് "സഹക രണേതര ഗെയിമുകളുടെ സിദ്ധാന്തത്തിൽ സന്തുലിതാവസ്ഥയെ ക്കുറിച്ചുള്ള പയനി യറിംഗ് വിശകലനത്തിന്" അവാർഡ് ലഭിച്ചു...... 1999 - മുകുത് മിതിയുടെ നേതൃത്വത്തിൽ കോൺഗ്രസ് (ഐ) മന്ത്രാലയം അരുണാചൽ പ്രദേശിൽ സത്യപ്രതിജ്ഞ ചെയ്തു...... 2000- ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് നായകൻ ഹാൻസി ക്രോണിയക്ക് ഒത്തുകളി വിവാദത്തിന്റെ പേരിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി....... 2001 - കരീബിയൻ എഴുത്തുകാരൻ വി.എസ്. നായ്പോളിന് സാഹിത്യത്തിനുള്ള ഉത്തമ സമ്മാനം ലഭിച്ചു..... 2012 -ചൈനീസ് ഭ്രമാത്മക റിയലിസ്റ്റ് എഴുത്തു കാരനായ മോ യാൻ 2012 ലെ സാഹിത്യത്തി നുള്ള നോബൽ സമ്മാനം നേടി.... 2015 - നേപ്പാൾ പാർലമെന്റ് നേപ്പാൾ ഏകീകൃത മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടിയു ടെ നേതാവ് ഖഡ്ഗ പ്രസാദ് ശർമ ഒലിയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു...... 2018 ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫ്ലൈറ്റ് സിംഗപ്പൂരിൽ നിന്ന് നെവാർക്ക് വിമാ നത്താവളത്തിലേക്ക് പറന്നു, (17 മണിക്കൂർ 52 മിനിറ്റ് )....... 2021 - സാമ്പത്തിക ശാസ്ത്രത്തിനുള്ള 2021 ലെ നോബൽ സമ്മാനം ഡേവിഡ് കാർഡ്, ജോഷ്വ ഡി ആംഗ്ലിസ്റ്റ്, ഗൈഡോ ഡബ്ല്യു ഇബെൻസ് എന്നീ അമേരിക്കൻ ശാസ്ത്രജ്ഞർ പങ്കിട്ടു ...... 2022 - യുഎസ്‌ ഫെഡറൽ റിസർവ്‌ മുൻ ചെയർ ബെൻ എസ്‌ ബെർണാങ്കെ, അമേരിക്കൻ സാമ്പത്തിക ശാസ്‌ത്രജ്ഞരായ ഡഗ്ലസ്‌ ഡബ്ല്യു ഡയമണ്ട്‌, ഫിലിപ്പ്‌ എച്ച്‌ ഡിബ്‌വിഗ് എന്നീ യുഎസ്‌ ശാസ്‌ത്രജ്ഞർക്ക്‌ സാമ്പത്തിക നൊബേൽ പുരസ്കാരം. സ്റ്റോക്‌ഹോം > ബാങ്കുകളെയും സാമ്പത്തികപ്രതിസന്ധി യെയുംകുറിച്ചുള്ള ഗവേഷണത്തിനാണ് സാമ്പത്തിക നൊബേൽ. 2022 - ഉജ്ജയിനിലെ മഹാകാൽ ലോക് ഇടനാഴിയുടെ ഒന്നാം ഘട്ടം രാജ്യത്തിന് സമർപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ..... 2024 - ആണവായുധ രഹിതമായ ഒരു ലോകം കൈവരിക്കാനുള്ള ശ്രമങ്ങൾക്കും, ഇനി ഒരിക്കലും ആണവായുധങ്ങൾ ഉപയോഗിക്കരുതെന്ന് സാക്ഷികളുടെ സാക്ഷ്യത്തിലൂടെ തെളിയിച്ചതിനും" ജാപ്പനീസ് അണുബോംബ് അതിജീവിച്ച നിഹോൺ ഹിഡാൻക്യോ ഗ്രൂപ്പിന് ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം ....... ജന്മദിനങ്ങൾ 1860 - അപ്പു നെടുങ്ങാടി.മലയാളത്തിലെ ആദ്യ നോവൽ കുന്ദലതയുടെ സൃഷ്ടാവ്...... 1896 - റോമൻ ഒസിപ്പോവിച്ച് യാക്കോബ്സൺ ഭാഷാശാസ്ത്രജ്ഞൻ, സാഹിത്യചിന്തകൻ എന്നീ നിലകളിൽ ലോകപ്രശസ്തൻ...... 1902 - ജയപ്രകാശ് നാരായണൻ മുതിർന്ന സോഷ്യലിസ്റ്റ് നേതാവ്, 1999ൽ മരണാനന്തരം ഭാരതരത്നം. അടിയന്തിരാവസ്ഥ ഇന്ദിരാ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകി പ്രഥമ കോൺഗ്രസിതര സർക്കാരിന് കാരണക്കാരനായി..... 1916 - നാനാജി ദേശ്മുഖ്,ജനസംഘം സ്ഥാപക നേതാക്കളിലൊരാൾ. കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയ ജീവിതം....... 1923 - ഹരീഷ്‌ ചന്ദ്ര, ഇന്ത്യൻ-അമേരിക്കൻ ഗണിതശാസ്ത്രജ്ഞൻ,ഭൗതികശാത്രജ്ഞൻ, മാതൃക സിദ്ധാന്തത്തിന്റെ (representation theory) പ്രതേകിച്ച്‌ സ്വരചേർച്ച വിശകലനം (harmonic analysis) സെമി സിമ്പിൾ ലീ ഗ്രൂപി (semisimple Lie groups)ന്റെ അടിസ്ഥാന പഠനങ്ങൾ നടത്തിയ വ്യക്തി ........ 1927 - സരോജിനി റെഗാനി,ഇന്ത്യയിലെ മികച്ച പത്രപ്രവർത്തകൻ... 1929 - KP ഉമ്മർ,പ്രതിനായക റോളുകളിൽ മലയാള സിനിമയിൽ തിളങ്ങി........ 1942 - അമിതാബ് ബച്ചൻ ,ഇന്ത്യൻ സിനിമയിലെ രാജാവ്, എക്കാലത്തെയും സൂപ്പർ സ്റ്റാർ,മുൻ MP..... 1947 -ചമ്പാടന്‍വിജയന്‍,ശ്രീനാരായണീയ ആശയങ്ങളുടെ പ്രചാരകൻ, എഴുത്തുകാരൻ, ഗ്രന്ഥകര്‍ത്താവ് ....... 1946വിജയ് ഭട്കർ,കമ്പ്യൂട്ടർശാസ്ത്രജ്ഞൻ സൂപ്പർ കമ്പ്യൂട്ടർ ഉപജ്ഞാതാവ്...... 1961 - .അമ്ര് ദിയാബ് (അമ്ര് അബ്ദുൽ ബാസിത് അബ്ദുൽ അസീസ് ദിയാ) വേൾഡ് മ്യൂസിക്കിന്റെ അഭിപ്രായത്തിൽ മധ്യേഷ്യയിലെ ഏറ്റവും ജനപ്രിയ ഗായകനായ ഹബീബിയ നൂറിൽ ഐൻ..." പാടിയ ഈജിപ്ഷ്യൻ ഗായകൻ ........ 1983 - ഹർപൽ സിംഗ്, ഇന്ത്യൻ ഹോക്കി ടീമിന്റെ ഡിഫൻഡർ ഒളിംപിക് കളിക്കാരൻ 1984 - നിവിൻ പോളി,മലയാളചലച്ചിത്ര അഭിനേതാവ്. മലർവാടി ആർട്സ് ക്ലബ് എന്ന ചലച്ചിത്രത്തിലൂടെസിനിമയിൽ അരങ്ങേറ്റം......... ചരമവാർഷികങ്ങൾ 1889 - ജയിംസ് പ്രസ് കോട്ട് ജൂൾ. തെർമോ ഡൈനാമിക്സിന്റെ പിതാവ്..... 1979- ഹെസെയ്ത്തോ ഫർണാണ്ടസ്. ക്യൂബൻ ഗായകൻ,ഗ്രാമി ജേതാവ്...... 1986- വി.ടി.കുമാരൻ,കവി,കമ്യൂണിസ്റ്റ് സഹയാത്രികൻ,സാഹിത്യകാരൻ,നാടകപ്രവർത്തകൻ.ഗായകൻ വി.ടി.മുരളി മകനാണ്........ 2002 - ദിന പാഥക്,ഗുജറാത്തി നാടക,സിനിമാ നടി...... 2004- ക്രിസ്റ്റഫർ റീവ്,കോമിക് നായകനായ സൂപ്പർ മാൻ വഴി പ്രശസ്തൻ.'.... 2021 - നെടുമുടി വേണു , മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാവ്, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം, മലയാളത്തിലും തമിഴിലുമായി ഏകദേശം 500-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്തുമായ അദ്ദേഹം പൂരം എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട് ........ #💯 PSC പരീക്ഷകള്‍ #✍️വിദ്യാഭ്യാസം #✍️പൊതുവിജ്ഞാനം
പ്രിയ സൗഹൃദങ്ങളേ ശുഭദിനാശംസകൾ ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 10 നിരവധി പ്രശസ്ത കാവ്യകൃതികളുടെ രചയിതാവും മലയാളികളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കവിയുമായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജന്മദിനം ഇന്ന് :- ദേശിയ തപാൽ ദിനം (ഇന്ത്യാ ) :- ലോക മാനസികാരോഗ്യ ദിനം. :- ലോക പോറിഡ്ജ് ദിനം :- ഡബിൾ ടെൻ ഡെ (ദേശീയദിനം) ചൈന :- ഫിജി ദിനം (സ്വാതന്ത്ര്യ ദിനം) ഫിജി :- സ്വാതന്ത്ര്യ ദിനം (ക്യൂബ ) :- പാർട്ടി സ്ഥാപനദിനം (ഉത്തര കൊറിയ) ആർ.കെ. നാരായൺ (ജന്മദിനം) ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്ന ഇന്ത്യൻ നോവലിസ്റ്റുകളിൽ ഏറ്റവും പ്രശസ്തരിൽ ഒരാളായ ആർ.കെ. നാരായൺ (രാശിപുരം കൃഷ്ണസ്വാമി അയ്യർ നാരായണസ്വാമി) ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസിൽ (ഇപ്പോൾ ചെന്നൈ, തമിഴ്‌നാട്) 1906 ഒക്ടോബർ 10-ന് ജനിച്ചു. മൈസൂർ മഹാരാജാസ് കോളേജിൽ നിന്ന് ബി.എ. പാസ്സായ അദ്ദേഹം ഹൈസ്കൂൾ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭി ച്ചുവെങ്കിലും5 ദിവസത്തിനു‍ ശേഷം ജോലി രാജി വെച്ച് പിന്നീട് സാഹിത്യരചനയിൽ മുഴുകി. അദ്ദേഹത്തിന്റെ സംവേദനക്ഷമവും മനോഹ രമായി ചിത്രീകരിച്ചതുമായ പല കഥകളുടെയും പശ്ചാത്തലം തെക്കേ ഇന്ത്യയിലെ സാങ്കല്പിക പട്ടണമായ മാൽഗുഡി എന്ന പട്ടണമാണ്.സ്വാമി ആന്റ് ഫ്രണ്ട്സ് എന്ന തന്റെ ആദ്യനോവൽ മുതൽ അദ്ദേഹത്തിന്റെ മിക്ക നോവലുകളും തനതായ വ്യക്തിത്വം നിലനിർത്തവേ തന്നെ പല ഇന്ത്യൻ സ്വഭാവ വിശേഷതകളും പ്രകടിപ്പി ക്കുന്നു.നിത്യജീവിതത്തിന്റെ ഹാസ്യവും ഊർജ്ജവും ആഘോഷിച്ച് സ്നേഹപൂർണ്ണമായ മനുഷ്യത്വത്തിൽ അധിഷ്ടിതമായി നോവലുകൾ രചിച്ച വില്യം ഫോക്നറുമായി നാരായണനെ ഉപമിക്കാറുണ്ട്.50 വർഷത്തിലേറെ, ആർ.കെ. നാരായണൻ സർഗ്ഗരചന തുടർന്നു. പതിനാലു നോവലുകൾ, അഞ്ച് വാല്യങ്ങളിലുള്ള ചെറുക ഥകൾ, അനവധി യാത്രാവിവരണങ്ങൾ, ഗദ്യേതര സാഹിത്യത്തിന്റെ ശേഖരങ്ങൾ, ഇന്ത്യൻ ഇതിഹാസങ്ങളുടെ ചുരുക്കിയ ഇംഗ്ലീഷ് തർജ്ജമ, മൈ ഡേയ്സ് എന്ന ഓർമ്മക്കുറിപ്പ് എന്നിവ ആർ.കെ. നാരായൺ രചിച്ചു. എൺപതുകളിൽ ദൂരദർശന്റെ പുഷ്കല കാലങ്ങളിൽ നിറഞ്ഞു നിന്ന 'മാൽഗുഡി ഡേയ്സ്' എന്ന ടി വി സീരിയൽ അദ്ദേഹത്തിൻ്റെ "സ്വാമി ആന്റ് ഫ്രണ്ട്സ് "എന്ന നോവൽ ആയിരുന്നു. മാൽഗുഡി ദിനങ്ങൾ'; 'സ്വാമിയും ചങ്ങാതിമാരും' എന്നീ പുസ്തകങ്ങൾ ഇന്ത്യൻ യുവതയുടെ പ്രായപൂർത്തിയവൽ പ്രക്രിയയുടെ അവിഭാജ്യ ഭാഗമായി ഇന്നും തുടരുന്നു. നിരവധി തവണ നോബൽ സമ്മാനം നൽകുന്നതിനായുള്ള പട്ടികയിൽ നാരായൺ‍ ഇടം നേടിയിട്ടു ണ്ടെങ്കിലും നോബൽ സമ്മാനം ഒരിക്കലും ലഭിച്ചിരുന്നില്ല. നോബൽ സമ്മാന സമിതി നാരായണിന്റെ കൃതികളെ അവഗണിച്ചതായും സാഹിത്യവൃത്തങ്ങളിൽ സംസാരമുണ്ട്. തലമുറകളെ സ്വാധീനിച്ച ഇന്ത്യക്കാരനായ, ഈ ഇംഗ്ളീഷ് സാഹിത്യകാരന്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് 95-ാം വയസില്‍ 2001 മെയ് 13-ന് അന്തരിച്ചു(പ്രശസ്തനായ ഇന്ത്യൻ കാർട്ടൂണിസ്റ്റായ ആർ.കെ. ലക്ഷ്മൺ ഇളയ സഹോദരനാണ്‌ ) Novels Swami and Friends,The Bachelor of Arts,The Dark Room,The English Teacher,Mr. Sampath, The Financial Expert,Waiting for the Mahatma ,The Guide,The Man-Eater of Malgudi ,The Vendor of Sweets,The Painter of Signs,A Tiger for Malgudi,Talkative Man,The World of Nagaraj,Grandmother's Tale Non-fiction Next Sunday,My Dateless Diary, My Days, Reluctant Guru ,The Emerald Route, A Writer's Nightmare A Story-Teller's World, The Writerly Life, Short story collections Malgudi Days An Astrologer's Day and Other Stories Lawley Road and Other Stories A Horse and Two Goats Under the Banyan Tree and Other The Grandmother's Tale and Selected Stories (1994, Viking) 1845 -അനാപൊളിസിലെ നാവിക അക്കാദമി പ്രവർത്തനമാരംഭിച്ചു.(ഇപ്പോൾ യു എസ് നേവൽ അക്കാദമി എന്നറിയപ്പെടുന്നു)...... 1899ഐസക് ആർ. ജോൺസൺ സൈക്കിൾ ഫ്രെയിമിന് പേറ്റന്റ് നേടി...... 1913 - യുവാൻ ഷിക്കായ് ചൈനയുടെ ആദ്യ പ്രസിഡന്റായി..... 1946 - നൊഖാലി കൂട്ടക്കൊല..... 1954 -ഒന്നാം ദേശീയ ചലച്ചിത്ര അവാർഡുകൾ (ഇന്ത്യ): "ശ്യാംചി ഐ" സുവർണ്ണ താമര നേടി.... 1954- ഫ്രഞ്ച് സൈന്യം പിൻ വാങ്ങിയതിനെ തുടർന്ന് വിയറ്റ്നാം നേതാവ് ഹോചിമിൻ ഹാനോയിൽ തിരിച്ചെത്തി....... 1957- ലോകത്തിലെ ആദ്യ ന്യൂക്ലിയർ പവർ സ്റ്റേഷൻ അപകടം ഇംഗ്ലണ്ടിലെ Cumbaria യിൽ നടന്നു... 1957കുട്ടികളുടെ ചിത്രമായ ജഗദീപ് വെനീസിലെ കുട്ടികൾക്കായുള്ള ഒമ്പതാമത് അന്താരാഷ്ട്ര എക്സിബിഷനിൽ ഒന്നാം സമ്മാനം നേടി....... 1962 - കേരളത്തിൽ ആർ. ശങ്കർ‍ മന്ത്രിസഭ യിൽ നിന്ന് പി.എസ്.പി. മന്ത്രിമാർ രാജിവച്ചു. പി. എസ്. പി. സംയുക്ത കക്ഷിയിൽ നിന്നു പിന്മാറി........ 1964ഏഷ്യയിലെ ആദ്യ ഒളിമ്പിക്സ് ജപ്പാനിലെ ടോക്കിയോയിൽ തുടങ്ങി. രണ്ടാം ലോക മഹാ യുദ്ധത്തിലെ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് ഹിരോഷിമ ബോംബാക്രമണ ദിനമായ ആഗസ്ത് 6 ന് ജനിച്ച യോഷിനോരി സകായി ഒളിമ്പിക് ദീപം തെളിയിക്കുന്നതിനുള്ള മുൻനിര ദീപ വാഹകരായി...... 1965- 1440 ൽ പ്രസിദ്ധീകരിച്ച USA മാപ്പ് Viniland Map വീണ്ടു കിട്ടി........ 1967 - അറുപത് രാജ്യങ്ങൾ ചേർന്ന് ജനുവരി 27-നു ഒപ്പുവെക്കപ്പെട്ട ശൂന്യാകാശ ഉടമ്പടി പ്രാബല്യത്തിൽ വന്നു......... 1970 - ഫിജി ബ്രിട്ടണിൽ നിന്ന് സ്വതന്ത്രമായി... 1971 - അരിസോണയിലെ ലേയ്ക്ക് ഹവാസു സിറ്റിയിൽ ‘ലണ്ടൻ ബ്രിഡ്ജ് ‘ പുനനിർമ്മാണം പൂർത്തിയായി........ 1978 - 15 വയസ്സ് പ്രായമുള്ള രോഹിണി ഖാദിൽക്കർ ദേശീയ ചെസ്സ് ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ വനിതയായി. .. .. 1992- ഇന്ത്യയിലെ ഏറ്റവും വലിയ പാലം ( ഉദ്ഘാടന സമയത്ത്) ഹൂഗ്ലി നദിക്ക് കുറുകെ വിദ്യാസാഗർ സേതു രാഷ്ട്രത്തിന് സമർപ്പിച്ചു. 1998 - ദില്ലിയിൽ നടന്ന ദേശീയ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ഉസ്മഖാനും നിതിൻ കീർത്തനയും വനിതാ, പുരുഷ കിരീടങ്ങൾ നേടി..... : 2002 -അമേരിക്കൻ വെർനോൺ എൽ. സ്മിത്തും ഡാനിയൽ കഹ്നെമാനും സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നൽകി....... 2002 - ഹംഗേറിയൻ എഴുത്തുകാരനും ഹോളോകോസ്റ്റ് അതിജീവിച്ചവനുമായ ഇമ്രെ കെർട്ടസിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.... 2003 - ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾ ക്കുമുള്ള ശ്രദ്ധേയവും പയനിയറിവുമായ ശ്രമങ്ങൾക്ക് ഷിറിൻ ഇബാദിക്ക് സമാധാനത്തി നുള്ള നോബൽ സമ്മാനം ലഭിച്ചു,സമ്മാനം ലഭിച്ച ആദ്യത്തെ ഇറാനിയൻ മുസ്ലീം വനിതയായി...... 2006 - ബാലവേല നിരോധന നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വന്നു...... 2008സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം ഫിൻലാന്റ് മുൻ പ്രസിഡന്റ്‌ മാർട്ടി അഹ്‌തിസാരി നേടി.കാലങ്ങളായി നിലനിന്ന കൊസോവ- സെർബിയ സംഘർഷങ്ങൾ പരിഹരിക്കാനായി യുഎൻ നടത്തിയ ശ്രമങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌ പരിഗണിച്ചാണ്‌ പുരസ്‌കാരം..... 2008 - ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവക്കരാർ ഒപ്പിട്ടു. ഇന്ത്യൻ വിദേശകാര്യ മന്ത്രി പ്രണാബ് മുഖർജിയും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കോണ്ടെലീസ റൈസുമാണ് കരാറിൽ ഒപ്പുവെച്ചത്...... 2009 - ഇരുനൂറോളം വർഷങ്ങളായി അടച്ച അർമേനിയയുടെയും തുർക്കിയുടെയും അതിർത്തികൾ തുറക്കുന്നതിനായി സൂറിച്ചിൽ പ്രോട്ടോക്കോളുകളിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു 2009 - വയലാർ സാഹിത്യ പുരസ്കാരത്തിനു ഡോ: എം തോമസ് മാത്യുവിന്റെ മാരാർ ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം എന്ന കൃതി അർഹമായി........ 2012 - രസതന്ത്രത്തിനുള്ള നോബൽ സമ്മാനം റോബർട്ട് ലെഫ്കോവിറ്റ്സും ബ്രയാൻ കോബിൽക്കയും നേടി........ 2013 - സാഹിത്യത്തിനുള്ള നോബൽ സമ്മാനം ആലീസ് മൺറോയ്ക്ക് ലഭിച്ചു...... 2014 - സമാധാനത്തിനുള്ള നോബൽ സമ്മാനം മലാല യൂസഫ്‌സായിയും കൈലാഷ് സത്യാർത്ഥിയും നേടി...... 2021 - ഐ എം പി എസ് (ഇമ്മീഡിയറ്റ് പേമെൻറ് സേവന സംവിധാനം ) സേവനം വഴി ഒറ്റ തവണ കൈമാറാവുന്ന തുകയുടെ പരിധി റിസർവ് ബാങ്ക് വർദ്ധിപ്പിച്ചു ...... 2022 - ബാങ്കുകളെയും സാമ്പത്തിക പ്രതിസന്ധികളെയും കുറിച്ചുള്ള ഗവേഷണത്തിന് അമേരിക്കക്കാരായ ബെൻ ബെർണാങ്കെ , ഡഗ്ലസ് ഡയമണ്ട് , ഫിലിപ്പ് എച്ച്. ഡൈബ്വിഗ് എന്നിവർക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ മെമ്മോറിയൽ സമ്മാനം ലഭിച്ചു.... 2024 - ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുർബലത തുറന്നുകാട്ടുകയും ചെയ്യുന്ന തീവ്രമായ കാവ്യാത്മക ഗദ്യത്തിന്" ദക്ഷിണ കൊറിയൻ എഴുത്തുകാരിയായ ഹാൻ കാങ്ങിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം..... ജന്മദിനങ്ങൾ 1731- ഹെന്റി കാവൻഡിഷ്,ഹൈഡ്രജൻ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ...... 1757 - എറിക് അകാറിയസ് സ്വീഡൻകാരനായ സസ്യശാസ്ത്രജ്ഞൻ. ലൈക്കനുകളെ തരംതിരിക്കാനായി ആദ്യം ശ്രമിച്ച ശാസ്ത്രജ്ഞൻ. അദ്ദേഹത്തെ "ലൈക്കൻപഠനത്തിന്റെ പിതാവ്" എന്ന് അറിയപ്പെടുന്നു ....... 1844- ബദറുദ്ദീൻ തയ്യബ് ജി.സ്വാതന്ത്ര്യ സമര സേനാനി, കേൺഗ്രസിന്റെ പ്രഥമ മുസ്ലിം പ്രസിഡണ്ട്........ 1899- എസ് .എ ഡാങ്കേ,ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി നേതാവ്...... 1898 - കൈനിക്കര പത്മനാഭപിള്ള ,മലയാള നാടകകൃത്ത്,രാഷ്ട്രീയ ചിന്തകൻ, പത്രാധിപർ 1902 - വാൾട്ടർ എച്ച്. ബ്രാറ്റെയിൻ,വില്യം ഷോക്ലി , ജോൺ ബാർഡീൻ എന്നിവരോടൊപ്പം ട്രാൻസിസ്റ്ററിന് ജന്മം കൊടുത്ത ശാസ്ത്രജ്ഞൻ .... 1902-ശിവരാമകാരന്ത്.കന്നട സാഹിത്യകാരൻ.1977 ൽ ജ്ഞാനപീഠം നേടി 1906- RK നാരായൺ,ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്ന ഇന്ത്യൻ നോവലിസ്റ്റുകളിൽ ഏറ്റവും പ്രശസ്തൻ.... 1911- മഹാകവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ള. മലയാളത്തിന്റെ കാൽപ്പനിക കവി,രമണൻ എന്ന സർവ്വകാല ഹിറ്റിന്റെ സൃഷ്ടാവ്....... 1925 - കടവനാട് കുട്ടികൃഷ്ണൻ. മലയാള കവി, പൊന്നാനി സാഹിത്യതറവാട്ടിലെ ശക്തനായ ഒരു കവിയായിട്ടാണ്‌ അദ്ദേഹം അറിയപ്പെടുന്നത്. കവിതയുടെ ശക്തിയും ലാവണ്യവും ഉൾചേർന്നതായിരുന്നു കുട്ടികൃഷ്ണന്റെ കവിതകൾ...... 1930 - ഹാരോൾഡ്‌ പിന്റർ ,ഇംഗ്ലീഷ്‌ നാടകകൃത്ത്,സംവിധായകൻ,മനുഷ്യാവകാശ പ്രവർത്തകൻ:റേഡിയോ, ടെലിവിഷൻ, സിനിമയ്ക്കുവേണ്ടിയും എഴുതുന്നു. നാടക രചനകളെ മുൻനിർത്തി അദ്ദേഹത്തെ 2005ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനു തിരഞ്ഞെടുത്തു... 1930 - ഖാലിദ്,പ്രമുഖനായ മലയാള നോവലിസ്റ്റ്.1988-ൽ നോവൽ രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട് ...... 1935- സി.കെ.ചന്ദ്രപ്പൻ. മുൻ MP, CPI മുൻ സെക്രട്ടറി, വയലാർ സ്റ്റാലിൻ കുമാരപ്പണിക്കരുടെ പുത്രൻ.... 1948 - മണമ്പൂർ രാജൻബാബു, പ്രമുഖ മലയാള എഴുത്തുകാരനും മുപ്പതാം വർഷത്തിലെത്തിയ ഇന്ന് ഇൻലൻഡ് മാസികയുടെ പത്രാധിപരുമാണ് ...... 1960-വടിവേലു,തമിഴ് ചലച്ചിത്ര ഹാസ്യനടൻ 1960- ജി.വേണുഗോപാൽ,മലയാള ഗായകൻ 1965- ജയറാം മലയാള സിനിമാ നടൻ...... 1989 - സഞ്ജന ഗൽറാണി,ഇന്ത്യൻ മോഡൽ ചലച്ചിത്രനടി...... ചരമവാർഷികങ്ങൾ 1995- ലീലാ ദാമോദരമേനോൻ,സ്വാതന്ത്യ സമര സേനാനി,മുൻ MLA..... 2000- സിരിമാവോ ഭണ്ഡാരനായകെ, ശ്രീലങ്കയുടെ മുൻ പ്രധാനമന്ത്രി, ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി..... 2002 - കുമരകം രാജപ്പൻ , കേരളത്തിലെ പ്രമുഖനായ നാടക-സിനിമാ സംഗീത സംവിധായകൻ ...... 2005 - മിൽട്ടൺ ഒബോട്ടെ.ഉഗാണ്ടൻ നേതാവ്, പ്രസിഡണ്ടും പ്രധാനമന്ത്രി ........ 2007- സി വി ശ്രീരാമൻ മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്ത്, നോവലിസ്റ്റ് ചെറുതുരുത്തി, 1983-ൽ കേരള സാഹിത്യ അക്കാദമി അവാർഡും, ശ്രീരാമന്റെ കഥകൾ എന്ന ചെറുകഥാ സമാഹാരത്തിന് 1999-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്....... 2011 – ജഗജിത് സിങ്ങ് ഗസൽ ചക്രവർത്തി. 2014 - എം.വി.കാമത്ത്,പ്രസാർ ഭാരതി മുൻ ചെയർമാൻ...... 2015 - മനൊരമ,തെന്നിന്ത്യൻ സിനിമാ ഇതിഹാസമയ തമിഴ് നടി ....... 2021 - ഡോ: അബ്ദുൾ ഖദീർഖാൻ , പാക്കിസ്ഥാന്റെ ആണവ പദ്ധതിയുടെ പിതാവ്. ആണവരഹസ്യങ്ങൾ ചോർത്തി വിറ്റ സംഭവത്തിൽ 2004 വീട്ടുതടങ്കലിൽ ആക്കപ്പെട്ടിരുന്നു. .... 2022 - മുലായംസിംഗ് യാദവ്,ഭാരതത്തിൻ്റെ മുൻ പ്രതിരോധ വകുപ്പ് മന്ത്രി, ഏഴു തവണ ലോക്സഭാംഗം, മൂന്ന് തവണ ഉത്തർപ്രദേശ് മുഖ്യമന്ത്രി, പത്ത് തവണ നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ഉത്തർപ്രദേശിൽ നിന്നുള്ള മുതിർന്ന സമാജ്വാദി പാർട്ടി നേതാവ്......... #✍️വിദ്യാഭ്യാസം #✍️പൊതുവിജ്ഞാനം #💯 PSC പരീക്ഷകള്‍
പ്രിയ സൗഹൃദങ്ങളേ ശുഭദിനാശംസകൾ ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 9 ഇന്ന് :- ലോകത്തിൻറെ വിപ്ലവ നക്ഷത്രം 'ചെ' എന്ന ഏണസ്റ്റോ ചെഗുവേരയുടെ 56-)o രക്തസാക്ഷി ദിനം.ധീര വിപ്ലവകാരിയുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍.🌹🌹 :- മലമ്പുഴ അണക്കെട്ടിന് ഇന്ന് 68 വയസ്സ് :- ലോക തപാൽ ദിനം , ജനറൽ പോസ്റ്റൽ യുനിയൻ സ്ഥാപിതമായതിന്റെ ഓർമ്മക്ക്. (ഇന്ത്യയിൽ തപാൽ ദിനം ഒക്ടോബർ 10 നാണ് ) :- നാനൊ സാങ്കേതിക ദിനം (അമേരിക്ക) :- അഗ്നിശമന ആഴ്ച തുടങ്ങുന്നു (അമേരിക്ക/കാനഡ) :- സ്വാതന്ത്ര്യ ദിനം (ഉഗാണ്ട ) 1446 - കൊറിയയിൽ ഹാംഗുൽ അക്ഷരമാല പ്രസിദ്ധീകരിച്ചു...... 1760 - റഷ്യ ബെർലിൻ കീഴടക്കി.... 1806 - പ്രഷ്യ ഫ്രാൻസിനോട് യുദ്ധം പ്രഖ്യാപിച്ചു 1820 - ഇക്വഡോറിന്റെ റിപ്പബ്ലിൿ ദിനം..... 1835 - കൊളംബോയിലെ റോയൽ കോളേജ് ശ്രീലങ്കയിൽ ഹിൽസ്ട്രീറ്റ് അക്കാദമി എന്ന പേരിൽ സ്ഥാപിച്ചു....... 1855 - ഐസക് സിങ്ങർ തയ്യൽ മെഷിന്റെ പാറ്റൻറ് നേടി.... 1874 - ലോക തപാൽ യൂണിയൻ ബെർൺ സ്വിറ്റ്സർലൻഡിൽ രൂപം കൊണ്ടു...... 1927-ദക്ഷിണേന്ത്യൻ പര്യടനത്തിന്റെ ഭാഗമായി മഹാത്മജിയുടെ 3 മത് കേരള സന്ദർശനം തുടങ്ങി 1941- രണ്ടാം ലോക മഹായുദ്ധത്തിൽ സർവ നാശം വിതച്ച മാൻഹോട്ടൻ ആണവ ബോംബ് ആക്രമണത്തിന് കാരണമായ ബോംബ് നിർമിക്കുന്നതിന് പ്രസിഡണ്ട് ഫ്രാങ്ക് ലിൻ ഡി റൂസ് വെൽറ്റ് അനുമതി നൽകി...... 1942 -സ്വാതന്ത്ര്യസമരസേനാനിയായ ബീബി അമർ കൗർ ലാഹോറിലെ ജയിൽ ഗേറ്റിൽ ദേശീയ പതാക ഉയർത്തി. ...... 1945 ബ്രിട്ടീഷ് സൈന്യം ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ അധിനിവേശം നടത്തി...... 1949-ഇന്ത്യൻ ടെറിട്ടോറിയൽ ആർമി നിലവിൽ വന്നു (ഇപ്പോൾ മോഹൻലാൽ, മഹേന്ദ്ര സിങ് ധോണി എന്നിവർ ഇതിലെ ക്യാപ്റ്റൻ മാരാണ്) 1962- ഉഗാണ്ടൻ റിപ്പബ്ലിക്ക് നിലവിൽ വന്നു...... 1964 - കെ. എം.ജോർജ് കേരള കോൺഗ്രസ് പാർട്ടി സ്ഥാപിച്ചു..... : 1970 - യുറേനിയം 233 ന്റെ ഉത്പാദനം ബോംബെയിലെ ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിൽ ആരംഭിച്ചു........ 1976 - മുംബൈയ്ക്കും ലണ്ടനും ഇടയിൽ അന്താരാഷ്ട്ര ഡയലിംഗ് ടെലിഫോൺ സേവനം ആരംഭിച്ചു...... 1980 സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം സിസെവാ മിനോസിന് നൽകി... 1981- ഫ്രാൻസിൽ വധശിക്ഷ നിർത്തലാക്കി... 1984 - കാതി സള്ളിവൻ ബഹിരാകാശത്ത് നടക്കുന്ന ആദ്യത്തെ യുഎസ് വനിതയായി...... 1997 - ഇറ്റാലിയൻ നാടകകൃത്ത് ഡാരിയോ ഫോയ്ക്ക് സാഹിത്യത്തിനുള്ള നോബൽ സമ്മാനം........ 1999 - 1960 കളില്‍ വികസിപ്പിച്ചെടുത്ത ചാരവിമാനമായ എസ് ആര്‍-17 ബ്ലാക്ക് ബേഡിന്റെ അവസാന നിരീക്ഷണ പറക്കല്‍..... 2006 - ഉത്തര കൊറിയ അണുബോംബ് പരീക്ഷിച്ചു.... 2006 - ഐക്യ രാഷ്ട്ര സംഘടനയുടെ അടുത്ത സെക്രട്ടറി ജനറലായി ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രി ബാൻ കി മൂണിനെ രക്ഷാ സമിതി നാമ നിർദ്ദേശം ചെയ്തു..... 2006വയലാർ അവാർഡിന് സേതു അർഹനായി 2007- കാൻസർ ചികിത്സാരംഗത്തെ ആണവ റിയാക്ടറായ ഭാഭാ ട്രോൺ 2 പ്രവർത്തനമാ രംഭിച്ചു....... 2008 - സാഹിത്യത്തിനുള്ള നോബൽസമ്മാന ത്തിന്‌ ഫ്രഞ്ച്‌ നോവലിസ്‌റ്റ്‌ ജീൻ മാരി ഗുസ്‌താവ്‌ ലെ ക്ലെഷ്യോ അർഹനായി. ബാലസാഹിത്യം, സാഹസിക സാഹിത്യം, ലേഖനങ്ങൾ എന്നി മേഖലകൾക്ക്‌ നൽകിയ സംഭാവനകളാണ്‌ അദ്ദേഹത്തെ നോബൽ സമ്മാനത്തിന്‌ അർഹനാക്കിയത്....... 2009 -2009-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം അമേരിക്കൻ പ്രസിഡണ്ട് ബറാക്ക് ഒബാമക്ക്....... 2009 - നാസയുടെ എൽക്രോസ് ബഹിരാകാശ പേടകം ജലസാന്നിദ്ധ്യത്തെക്കുറിച്ച് പഠിക്കു ന്നതിനായി ചന്ദ്രന്റെ ഉപരിതലത്തിൽ ഇടിച്ചിറങ്ങി....... 2012 – ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമാധാന സമ്മാന ജേതാവ് മലാലാ യൂസുഫ് സഹായിക്കെതിക്കെതിരായ വധശ്രമം........ 2012 ക്വാണ്ടം ഒപ്റ്റിക്‌സിൽ പ്രവർത്തിച്ചതിന് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം സെർജ് ഹരോച്ചെയും ഡേവിഡ് വൈൻലാൻഡും നേടി...... 2014പാട്രിക് മൊഡിയാനോ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി..... 2015ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വാർട്ടറ്റിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു...... 2017അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ റിച്ചാർഡ് താലറിന് സാമ്പത്തിക ശാസ്ത്രത്തി നുള്ള നൊബേൽ സമ്മാനം ലഭിച്ചു.... 2019 - വടക്കുകിഴക്കൻ സിറിയയിൽ തുർക്കി സൈനിക ആക്രമണം ആരംഭിച്ചു..... 2020 - ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാം (World Food Programme) ന് നോബൽ പുരസ്കാരം "വിശപ്പിനെതിരെ പൊരുതാനുള്ള ശ്രമങ്ങള്‍ക്കും പ്രശ്നബാധിത മേഖലകളിലെ സമാധാനാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കും യുദ്ധത്തിനും കലഹത്തിനുമുള്ള ആയുധമായി വിശപ്പിനെ ഉപയോഗിക്കുന്നതിനെതിരെ പ്രവര്‍ത്തിച്ചതിനുമാണ് പുരസ്‍ക്കാരം ..... 2023 - സ്ത്രീകളുടെ വരുമാനത്തെയും തൊഴിലിനെയും കുറിച്ചുള്ള ഗവേഷണത്തിന് ക്ലോഡിയ ഗോൾഡിന് സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ മെമ്മോറിയൽ സമ്മാനം ...... 2024 - രസതന്ത്രത്തിനുള്ള നോബൽ സമ്മാനം; പ്രോട്ടീൻ ഘടന പ്രവചനത്തെക്കുറിച്ചുള്ള പ്രവർത്തനത്തിന് ബ്രിട്ടീഷ് കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ ഡെമിസ് ഹസാബിസും, അമേരിക്കൻ രസതന്ത്രജ്ഞനായ ജോൺ എം. ജമ്പറും , കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ രൂപകൽപ്പനയെക്കുറിച്ചുള്ള പ്രവർത്തനത്തിന് അമേരിക്കൻ ബയോകെമിസ്റ്റും കമ്പ്യൂട്ടേഷണൽ ബയോളജിസ്റ്റുമായ ഡേവിഡ് ബേക്കറിനും സംയുക്തമായി ലഭിച്ചു....... ജന്മദിനങ്ങൾ 1534- നാലാം സിഖ് ഗുരു ഗുരു രാംദാസ് … 1852- എമിലി ഫിഷർ ജർമ്മനി 1902 നോബൽ ഓർഗാനിക് കെമിസ്ട്രിയിലെ ആദ്യ നോബൽ........ 1897- എം.ഭക്തവത്സലം,തമിഴ്നാട് മുൻ മുഖ്യമന്ത്രി....... 1924 - ഇമ്മാനുവൽ ദേവേന്ദർ.തമിഴ് നാട്ടിൽ നിന്നുള്ള സ്വാതന്ത്യ സമര സേനാനി, ജാതി വ്യവസ്ഥിതിക്കെതിരെ പോരാടിയ അധഃസ്ഥിത വിഭാഗക്കാരൻ, 1957 ൽ മുന്നോക്ക ജാതിക്കാരാൽ വധിക്കപ്പെട്ടു.... 1945 - ഉസ്താദ് അംജദ് അലി ഖാൻ, ഇന്ത്യയിലെ മികച്ച സരോദ് വാദ്യോപകരണ വിദഗ്ദ്ധനൻ ...... 1950 -ജോഡി വില്യംസ്,1997 ൽ ശാന്തിക്കുളള നോബൽ പുരസ്കാരം നേടിയ വനിത. പൊട്ടിത്തെറിക്കുന്ന ഭൂനിരപ്പിൽ കുഴിച്ചിട്ട സ്ഫോടകവസ്തുക്കൾക്കെതിരായാണ്(landmines) ശബ്ദമുയർത്തിയത്.അന്താരാഷ്ട്ര സംഘടനയായ ICBL ( International campaign to Ban Landmines) ന്റെ ശിൽപി ..... 1966- ഡേവിഡ് കാമറൂൺ ,2010 – 16 കാലയളവിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി യായ കൺസർവേറ്റീവ് പാർട്ടി നേതാവ്...... 1968 - അൻപുമണി രാമദാസ്,പാട്ടാളി മക്കൾ കക്ഷി (പി.എം.കെ) യുടെ പ്രസിഡന്റ് മുൻ കേന്ദ്രമന്ത്രി ..... 1969 - സലീം കുമാർ ,മലയാളചലച്ചിത്രനടൻ മികച്ച നടനുള്ള ദേശീയപുരസ്കാരവും, (2010 )മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും (2010) ലഭിച്ചു..... ചരമവാർഷികങ്ങൾ 1924 - വലേറി ബ്രിയുസൊവ്, റഷ്യൻ കവി, പ്രബന്ധം രചയിതാവ്, നാടകകൃത്ത്, വിവർത്തകൻ, വിമർശകൻ, ചരിത്രകാരൻ 1943 - പീറ്റർ സീമാൻ, ഡച്ച് ഭൗതികശാസ്ത്രജ്ഞൻ. സീമാൻ പ്രതിഭാസത്തിന്റെ കണ്ടുപിടിത്തത്തിനും ശാസ്ത്രീയ വിശദീകരണത്തിനും ഹെൻഡ്രിക്ക് ലോറൻസുമൊത്ത് 1902-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കുവെച്ചു...... 1959 - ബി.കല്യാണി അമ്മ,എഴുത്തുകാരി, എഡിറ്റർ, അധ്യാപിക, സാമൂഹിക പരിഷ്കർത്താവ്.സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ ഭാര്യ. ഏറ്റവും ശ്രദ്ധേയമായ കൃതി വ്യാഴവട്ട സ്മരണകളും ഓർമ്മയിൽ നിന്നും ....... 1960- Dr:AR മേനോൻ,കേരളത്തിലെ ആദ്യ ആരോഗ്യ മന്തി,ജനകീയാരോഗ്യ നയത്തിന്റെ സ്രഷ്ടാവ്....... 1963 - സൈഫുദ്ദിൻ കിച്ച് ലു,സ്വാതന്ത്യ സമര പോരാളി......... 1967 - ഏർണസ്റ്റോ ചെഗുവര. കമ്യൂണിസ്റ്റ് വിപ്ലവ പോരാളി,ക്യൂബൻ ഇതിഹാസം 1987- ഗുരു ഗോപിനാഥ്, കേരള നടനം ഉപജ്ഞാതാവ്...... 2001- ശങ്കരാടി (ചന്ദ്രശേഖരപ്പിള്ള) മലയാളസിനിമാ കാരണവർ...... 2006 - ജി. രവീന്ദ്ര വർമ്മ,മെറാർജി മന്ത്രിസഭയിലെ തൊഴിൽ മന്ത്രിയായ മലയാളി, എ ആർ രാജ രാജ വർമ്മയുടെ കൊച്ചുമകൻ.'..... 2006കാൻഷിറാം,BSP സ്ഥാപക പ്രസിഡൻ്റ് 2015 - രവീന്ദ്ര ജയിൻ,ഉൾക്കണ്ണു കൊണ്ട് സംഗീത വിസ്മയം സൃഷ്ടിച്ച സംഗിത ജ്ഞൻ,നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ.... 2015 - നടേശൻ രമണി.(എൻ.രമണി ) പുല്ലാങ്കുഴൽ വിദഗ്ധൻ..... 2018 - എം.എന്‍ പാലൂര്‍,മലയാളത്തിലെ പ്രശസ്ത സാഹിത്യകാരൻ, കവി. ജൈവവീര്യമുള്ള ഭാഷകൊണ്ടും മനുഷ്യോന്മുഖമായ ദർശന ദീപ്തി കൊണ്ടും മലയാളകവിതയിൽ ഒളി മങ്ങാത്തവയാണ് പാലൂരിന്റെ കവിതകൾ ...... 2020 - ഉണ്ണികുമാർ,മലയാള സിനിമ സംഗീത സംവിധായകൻ. വശ്യമന്ത്രം,പവിഴം, ഭഗവതിപുരത്തെ കാണേണ്ടകാഴ്ച്ചകൾ, 2010ൽ ലോകത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ ചലച്ചിത്രമായ ജലച്ചായം തുടങ്ങി ഏതാനും സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട് ..... #✍️പൊതുവിജ്ഞാനം #💯 PSC പരീക്ഷകള്‍ #✍️വിദ്യാഭ്യാസം
പ്രിയ സൗഹൃദങ്ങളെ ശുഭദിനാശംസകൾ ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 6 ഇന്ന് :- ലോകവന്യജീവി ദിനം :- ജർമ്മൻ അമേരിക്കൻ ദിനം (അമേരിക്ക) :- ലോകഭക്ഷ്യസുരക്ഷാ ദിനം :- ദേശീയ നൂഡിൽ ദിനം ( അമേരിക്ക) : അദ്ധ്യാപക ദിനം (ശ്രീലങ്ക) : - സശസ്ത്ര സൈനിക ദിനം (ഈജിപ്റ്റ് ) കെ ജയകുമാർ (ജന്മദിനം) ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, കവി, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മലയാളിയും IAS ഉദ്യോഗസ്ഥനുമായ കെ. ജയകുമാർ പ്രശസ്ത ചലച്ചിത്രസംവിധായകൻ എം. കൃഷ്ണന്‍ നായരുടെയും സുലോചനയുടെയും മകനായി 1952 ഒക്ടോബര്‍ 6ന് തിരുവനന്തപുരത്ത് ജനിച്ചു. കേരള സര്‍വകലാശാലയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ജയകുമാര്‍ 1978 ല്‍ ഐ.എ.എസ്. നേടി. അസിസ്റ്റന്റ് കലക്റ്ററായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ഇദ്ദേഹം കോഴിക്കോട് ജില്ലാ കളക്ടര്‍, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍, വിനോദസഞ്ചാര വകുപ്പ് സെക്രട്ടറി, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എന്നീ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012 മാര്‍ച്ച് 31ന് സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു.അതിന് മുന്‍പ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു.വിജിലന്‍സ്, ദേവസ്വം, അന്തര്‍ സംസ്ഥാന നദീജലം, എന്നീ വകുപ്പുകളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണു പ്രവര്‍ത്തിച്ചുവന്നത്. അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മിഷണര്‍, ശബരിമല മാസ്റ്റര്‍ പ്ലാന്‍ ചെയര്‍മാന്‍, ശബരിമല സ്‌പെഷ്യല്‍ ഓഫിസര്‍, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തു പരിശോധനാ സമിതിയിലെ മേല്‍നോട്ടക്കാരന്‍,സര്‍ക്കാര്‍ പദ്ധതികള്‍ സംബന്ധിച്ചുള്ള ഉന്നതാധികാര സമിതി ചെയര്‍മാന്‍ എന്നീ ചുമതലകളും ഇദ്ദേഹം വഹിച്ചിരുന്നു. 2012 ൽ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നു വിരമിച്ച് 2012 ൽ തന്നെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി സ്ഥാനമേറ്റു. വിദ്യാഭ്യാസകാലം മുതൽക്കേ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുള്ള ജയകുമാർ 1973 ൽ നടി ഉർവ്വശി ശാരദ നിർമ്മിച്ച്‌ എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭദ്രദീപം എന്ന ചിത്രത്തില്‍ 'മന്ദാരമണമുള്ള കാറ്റേ...' എന്ന ഗാനം രചിച്ചുകൊണ്ട്‌ ചലച്ചിത്ര ഗാന രചനാരംഗത്തേയ്ക്ക്‌ കടന്നുവന്നു. 12 വർഷത്തിന് ശേഷം 1985 -ലാണ് അടുത്ത ചിത്രം. പിന്നീട് ഔദ്യോഗിക തിരക്കുകൾക്കിടയിൽ വീണുകിട്ടുന്ന ഇടവേളകളിൽ അദ്ദേഹം എണ്ണത്തിൽ കുറവെങ്കിലും ഗുണത്തിൽ മുന്നിട്ടുനിന്ന പാട്ടുകൾക്ക് തൂലിക ചലിപ്പിച്ചു. രവീന്ദ്രൻ, ജോൺസൺ എന്നീ സംഗീതസംവിധായകരുടെ കൂടെയാണ് ജയകുമാർ കൂടുതൽ ഗാനങ്ങൾക്കുവേണ്ടി ഒന്നിച്ചത്. കവിതാസമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി ഇരുപതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അര്‍ദ്ധവൃത്തങ്ങള്‍, രാത്രിയുടെ സാദ്ധ്യതകള്‍ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങള്‍ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ടാഗോറിaന്റെ ഗീതാഞ്ജലിയും ഖലീല്‍ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളും പരിഭാഷപെടുത്തിയിട്ടുണ്ട്. വര്‍ണച്ചിറകുകള്‍ എന്ന കുട്ടികളുടെ സിനിമ രചിച്ചു സംവിധാനം ചെയ്തതും ഇദ്ധേഹമാണ്. 80 തില്‍ പരം മലയാള സിനിമകള്‍ക്കു ഗാനരചന നിര്‍വഹിച്ചു.ഒരു ചിത്രകാരന്‍ കൂടിയായ ഇദ്ദേഹം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്. കുടജാദ്രിയിൽ കുടികൊള്ളും, നീലക്കുറിഞ്ഞികൾ പൂക്കുന്ന, സൗപർണ്ണികാമൃത വീചികൾ, ഹേ ഘനശ്യാമമോഹന കൃഷ്ണാ, പാൽനിലാവിലെ, ആഷാഢം പാടുമ്പോൾ, മഞ്ഞിന്റെ മറയിട്ട, ഇത്രമേൽ മണമുള്ള, സായന്തനം നിഴൽ, ചൂളം കുത്തും, സൂര്യാംശുവോരോ, മൂവന്തിയായ്, സാരംഗി മാറിലണിയും, ചന്ദനലേപ സുഗന്ധം, കളരിവിളക്ക് തെളിഞ്ഞതാണോ എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ഗാനങ്ങൾ. ചലച്ചിത്ര സംവിധായകരായ കെ. ശ്രീക്കുട്ടനും കെ. ഹരികുമാറും അനുജന്മാരാണ്. പുരസ്കാരങ്ങൾ ഏഷ്യാനെറ്റ് അവാർഡ് - മികച്ച ഗാനരചയിതാവ് ഫിലിം ക്രിട്ടിക്സ് അവാർഡ് - മികച്ച ഗാനരചയിതാവ് മഹാകവി കുട്ടമത്ത് പുരസ്കാരം - അർദ്ധവൃത്തങ്ങൾ എന്ന കവിതയ്ക് കെ.പി.എസ്. മേനോൻ പുരസ്കാരം - പൊതു ജീവിതത്തിലെ മികവിന് കുഞ്ഞുണ്ണി മാസ്റ്റർ പുരസ്കാരം തിരഞ്ഞെടുത്ത കവിതകൾ സന്താപവൃക്ഷം രാത്രിയുടെ സദ്യകൾ അർദ്ധവൃത്തങ്ങൾ സോളമന്റെ പ്രണയഗീതങ്ങൾ റൂമിയുടെ പ്രണയകവിതകൾ (വിവർത്തനം) ഗീതാഞ്ജലി (വിവർത്തനം) മറ്റ് പുസ്തകങ്ങൾ ആദിത്യഹൃദയം അപാരതയോട് അനുരാഗപൂർവം വയലാർ-ഗാനരചനിയിലെ ഗാന്ധർവം 1889 - തോമസ് ആൽ‌വാ എഡിസൺ ആദ്യത്തെ ചലച്ചിത്രം പ്രദർശിപ്പിച്ചു...... 1891 - ഐവി ഡേ ആയി അയർലൻഡുകാർ ആഘോഷിക്കുന്നു..... 1908 - ആസ്ത്രിയ ഹംഗറി രാജാവ് ഫ്രാൻസ് ജോസഫ് ബോസ്നിയയും ഹെർനഗോനയും പിടിച്ചെടുത്തതായി പ്രഖ്യാപിച്ചു....... 1921 - ഇന്റർനാഷണൽ പെൻ ലണ്ടനിൽ സ്ഥാപിതമായി..... 1927 - ആദ്യത്തെ മുഴുനീള സംസാരിക്കുന്ന ചലച്ചിത്രം ദ ജാസ് സിങ്ങർ പ്രദർശിപ്പിച്ചു..... 1927 ആദ്യത്തെ സ്വതന്ത്ര ഫിലിം പ്രോസസ്സിംഗ് ലബോറട്ടറി, ആത്മാനന്ദ് ലബോറട്ടറി ബോംബെയിൽ ധൻജിഭായ് കെ. ദേശായി (നാരായണറാവു ) സ്ഥാപിച്ചു.. 1927 - ദിവാൻ ബഹാദൂർ ടി. രംഗാചരിയാറി ന്റെ അധ്യക്ഷതയിൽ ആദ്യത്തെ ഇന്ത്യൻ ഛായാഗ്രഹണ അന്വേഷണ സമിതിയെ സർക്കാർ നിയമിച്ചു...... 1948 - കെനിയയിലെ റൂസിംഗ ദ്വീപിൽ കുരങ്ങു കളുടെയും മനുഷ്യരുടെയും പൂർവ്വികനായ പ്രോകോൺസുൽ ആഫ്രിക്കാനസിന്റെ ആദ്യത്തെ ഭാഗിക ഫോസിൽ തലയോട്ടി പാലിയോ ആന്ത്രോപോളജിസ്റ്റ് മേരി ലീക്കി കണ്ടെത്തി. 1949 - ജവഹർലാൽ നെഹ്‌റു പൂനെയിലെ ഖരക്വാസ്ലയിൽ നാഷണൽ ഡിഫൻസ് അക്കാദമിയുടെ ശിലാസ്ഥാപനം നടത്തി...... 1951- സോവിയറ്റ് യുനിയൻ ആണവ രാഷ്ട്ര മാണെന്ന് പ്രസിഡണ്ട് സ്റ്റാലിൻ പ്രഖ്യാപിച്ചു... 1954- രാജ്യം മുഴുവൻ ദേശീയ ആരോഗ്യ പദ്ധതി നെഹ്‌റു പ്രഖ്യാപിച്ചു..... 1956- ഡോ ആൽബർട്ട് സാബിൻ പോളിയാ തുള്ളി മരുന്ന് കണ്ടു പിടിച്ചു....... 1976- തായ്ലണ്ടിൽ സൈനിക അട്ടിമറി....... 1976 - ബാര്‍ബഡോസില്‍ നിന്ന് ജമൈക്കയി ലേക്ക് പോവുകയായിരുന്ന ക്യൂബയുടെ ഡഗ്ലസ് ഡിസി-8 വിമാനം ആക്രമണത്തില്‍ പ്പെട്ട് തകര്‍ന്നു. 78 പേര്‍ കൊല്ലപ്പെട്ടു....... 1980 - ഗയാന ഭരണഘടന അംഗീകരിച്ചു..... 1983മതപരവും രാഷ്ട്രീയവുമായ അക്രമങ്ങൾ തടയാൻ പഞ്ചാബ് സർക്കാരിനെ പിരിച്ചുവിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം....... 1985 - കാൻ‌ബെറയിൽ 51.61സെക്കൻഡിൽ 400 മീറ്റർ (വനിത) റെക്കോഡ് പി.ടി.ഉഷ സ്ഥാപിച്ചു........ 1990സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രംഗനാഥ് മിശ്ര സത്യപ്രതിജ്ഞ ചെയ്തു..... 1995സ്വിറ്റ്സർലാണ്ട് ശാസ്ത്രജ്ഞൻമാരായ ഡിഡിയർ ക്വിറോസും മൈക്കൽ മേയറും സൂര്യന് പുറമെ ഗ്രഹങ്ങൾ ചുറ്റുന്ന മറ്റൊരു നക്ഷത്രം 51പെഗാസ്സി ഉണ്ടെന്ന് കണ്ടുപിടിച്ചു 1997 - കൊച്ചിയിലെ ഇന്ത്യാ പെപ്പർ ആൻഡ് സ്‌പൈസ് ട്രേഡ് അസോസിയേഷന്റെ ഇന്റർനാഷണൽ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് വിഭാഗം ആരംഭിച്ചു........ 1997ഏഷ്യൻ ജൂനിയർ ചെസ് കിരീടം അഭിജിത് കുന്തെ നേടി........ 2007-ജെയ്‌സൺ ലൂയിസ് 12.7.94ന് തുടങ്ങിയ യന്ത്രസഹായമില്ലാത്ത 46000 മൈൽ ലോക പര്യടനം (Expedition 360) 4833 ദിവസം പിന്നിട്ട് ലണ്ടനിൽ അവസാനിച്ചു..... 2008 - 2006-ലെ രാജീവ്ഗാന്ധി വന്യജീവി സം‌രക്ഷണപുരസ്കാരത്തിന്‌ പ്രകാശ് ആംതെ അർഹനായി......... 2008- വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം എച്ച്.ഐ.വി. വൈറസിനെ കണ്ടെത്തി യ ഫ്രാൻസോയിസ് സനൂസി,ലൂക്ക് മൊണ്ടാക്‌ നിയർ എന്നീ ഫ്രഞ്ച് ശാസ്ത്രജ്ഞരും,ഹ്യൂമൺ പാപ്പിലോമ വൈറസിനെ കണ്ടെത്തിയ ജർമ്മൻ വൈദ്യശാസ്ത്രജ്ഞനായ ഹറാൾഡ് സർഹോസനും നേടി........ 2009 - ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ചാൾസ് കായോ, വില്യർഡ് ബോയിൽ, ജോർജ് സ്മിത്ത് എന്നിവർ നേടി 2010 - കെവിൻ സിസ്ട്രോമും മൈക്ക് ക്രീഗറും ഇൻസ്റ്റാഗ്രാം സമാരംഭിച്ചു....... 2014 - ഫിസിയോളജി /മെഡിസിൻ നോബൽ സമ്മാനം ജോൺ ഓ കീഫ്, മെയ്-ബ്രിട്ട് മോസർ, എഡ്വാർഡ് മോസർ എന്നിവർ നേടി 2015 ന്യൂട്രിനോകളെക്കുറിച്ചുള്ള പ്രവർത്ത നത്തിന് തകാക്കി കജിതയ്ക്കും (ജപ്പാൻ) ആർതർ മക്ഡൊണാൾഡിനും (കാനഡ) ഭൗതികശാസ്ത്രത്തിൽ നൊബേൽ സമ്മാനം 2017 - ബ്രിട്ടീഷ് എഴുത്തുകാരൻ കസുവോ ഇഷിഗുറോയ്ക്ക് സാഹിത്യത്തിനുള്ള നോബൽ സമ്മാനം... ..... 2017 - ആണവായുധങ്ങൾ നിർത്തലാക്കാ നുള്ള അന്താരാഷ്ട്ര പ്രചാരണത്തിന് 2017 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം (ICAN)..... 2020തമോദ്വാരങ്ങളുടെ പ്രവർത്തനത്തിന് റോജർ പെൻറോസ്, റെയ്ൻഹാർഡ് ജെൻസൽ, ആൻഡ്രിയ എം. ഗെസ് എന്നിവർക്ക് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം...... 2021 - രസതന്ത്ര മേഖലയിൽ പുതിയയിനം രാസത്വരകങ്ങൾ വികസിപ്പിച്ചതിന് 2021 ലെ രസതന്ത്ര നോബൽ പുരസ്കാരം ജർമൻ ഗവേഷകനായ ബഞ്ചമിൻ ലിസ്റ്റും, ബ്രിട്ടീഷ് വംശജനായ അമേരിക്കൻ ഗവേഷകൻ ഡേവിഡ് മാക്മില്ലറും പങ്കിട്ടു. ..... 2021അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ ഹോക്കി സ്റ്റാർസ് പുരസ്കാരം (2020 - 2021 ) പി ആർ ശ്രീജേഷിനും ഹർമൻപ്രീതിനും .... 2023 - സ്ത്രീവാദത്തിനും മനുഷ്യാവകാശങ്ങൾക്കും പിന്തുണ നൽകിയതിന് ഇറാനിയൻ ആക്ടിവിസ്റ്റ് നർഗസ് മുഹമ്മദിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ........ 2023 - സാറ്റോ കിൽമാനെതിരെ അവിശ്വാസ വോട്ടെടുപ്പ് നടന്നതിനെത്തുടർന്ന് ഷാർലറ്റ് സാൽവായ് വാനുവാട്ടു പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു........ ജന്മദിനങ്ങൾ 1846- ജോർജ് വെസ്റ്റിങ് ഹൗസ്. അമേരിക്കൻ, റെയിൽ‌വേ എയർബ്രേക്ക് കണ്ടു പിടിച്ചു,..... 1877- കൃഷ്ണേതി (കൃഷ്ണാദി ആശാൻ) പുലയ സമുദായ സമുന്നത നേതാവ്, കൊച്ചി പുലയ മഹാസഭ സ്ഥാപിച്ചു....... 1893 മേഘനാഥ്‌ സാഹ ജ്യോതിർഭൗതികത്തിന് (Astrophysics) നിസ്‌തുലമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്‌ത്രജ്ഞൻ. സാഹയുടെ താപ അയണീകരണ സമവാക്യം' (Saha's Thermo-lonisation equation) എന്നറിയപ്പെ ടുന്ന കണ്ടുപിടുത്തം ജ്യോതിർഭൗതിക ത്തിലെ ഒരു പ്രധാന സംഭാവനയായി കരുതുന്നു...... 1928 .. ടി.എൻ. കൃഷ്ണൻ,(തൃപ്പുണിത്തറ നാരായണയ്യർ കൃഷ്ണൻ ) വയലിൻ പ്രതിഭ. 1930 AP കുര്യൻ,ആറാം കേരള നിയമസഭ സ്പീക്കർ, കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ...... 1930 - കെ.എം. തരകൻ,മഹാകവി പുത്തൻ കാവ് മാത്തൻ തരകന്റെ പുത്രൻ,സാഹിത്യ വിമർശകൻ,1975 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം.. 1934- ഡോ ടി പി. സുകുമാരൻ,മലയാള സാഹിത്യ വിമർശകൻ, യുവകലാ സാഹിതി നേതാവ്, കോളജ് അധ്യാപകൻ, കണ്ണൂർ സ്വദേശി........ 1936 - റോബർട്ട് ഫെലാൻ ലാംഗ്‍ലൻഡ്സി ഗണിതശാസ്ത്രത്തിന്റെ വിവിധ മേഖലകളെ ആഴത്തിൽ ബന്ധിപ്പിക്കുന്ന ലാൻഗ്‍ലാൻസ് പ്രോഗ്രാം എന്ന വൻ പദ്ധതിക്ക് തുടക്കമിട്ടയാളെന്ന നിലയിൽ പ്രശസ്തനായ അമേരിക്കൻ-കനേഡിയൻ ഗണിത ശാസ്ത്രജ്ഞൻ :::::: 1940 - സുകുമാരി,ചലച്ചിത്ര പ്രതിഭ, 2000 ലേറെ സിനിമകളിൽ അഭനയിച്ചു,പത്മശ്രീ ജേതാവ്........ 1946 - കലാമണ്ഡലം ഹൈദരാലി പ്രസിദ്ധനായ കഥകളിഗായകൻ ഹൈന്ദവ ക്ലാസ്സിക്കൽ കലാരൂപമായ കഥകളിരംഗത്ത് പ്രവർത്തിച്ച ആദ്യമുസ്ലീമാണ് ഇദ്ദേഹം. 1952- കെ. ജയകുമാർ,മുൻ കേരള ചീഫ് സെക്രട്ടറി, തുഞ്ചത്ത് എഴുത്തച്ചൻ മലയാളം സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ. കവി, സിനിമാ ഗാന രചയിതാവ്, സാഹിത്യ പ്രതിഭ........ 1953 - ഭീമൻ രഘു സിനിമാ താരം...... 1978 - മേജർ ലിയു യാങ്',ചൈനീസ് യുദ്ധവിമാന പൈലറ്റ്, ബഹിരാകാശ സഞ്ചാരി. ചൈനയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി..... 1994 - അബ്ദുൾ ഹക്കു നെടിയോടത്ത് കേരള ബ്ലാസ്റ്റേഴ്സിനായി ഡിഫെൻഡറായി കളിക്കുന്ന ഒരു ഇന്ത്യൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരന് ..... ചരമവാർഷികങ്ങൾ 1661- ഏഴാം സിഖ് ഗുരു ഗുരു ഹർ റായ്....... 1892- ആൽഫ്രഡ് ടെന്നിസൺ,ബ്രിട്ടിഷ് കവി, വേർഡ്സ് വെർത്തിനു ശേഷമുള്ള പ്രതിഭ.... 1974- ഡോ വി.കെ. കൃഷ്ണമേനോൻ കോഴിക്കോട് സ്വദേശം. കേരളത്തിന്റെ വിശ്വ പൗരൻ,പ്രതിരോധ മന്ത്രി,യുഎൻ സ്ഥാനപതി,ബ്രിട്ടിഷ് ഹൈക്കമ്മീഷണർ തുടങ്ങിയ ബഹുമുഖ പ്രതിഭ....... 1981- അൻവർ സാദത്ത് ,ഈജിപ്ത് പ്രസിഡണ്ട്,വധിക്കപ്പെട്ടു. ക്യാമ്പ് ഡേവിഡ് സമാധാന കരാറിന്1978ൽ സമാധാന നോബൽ നേടി. ഇത് നേടുന്ന ആദ്യ മുസ്ലിം ഭരണാധികാരി........ 2010 - പി.ആർ. ശിവൻ, 5 ഉം , 6 ഉം കേരള നിയമസഭകളിലെ സി.പി.ഐ.എം അംഗം,സാംസ്കാരിക മേഖലകളിലും സജീവമായിരുന്ന അദ്ദേഹം ചില നാടകങ്ങളും രചിച്ചിട്ടുണ്ട്....... 2012 - ബി. സത്യ നാരായൺ റെഡ്ഡി സ്വാതന്ത്ര്യ സമര സേനാനി, സോഷ്യലിസ്റ്റ് രാഷ്ട്രീയക്കാരൻ. ഉത്തർപ്രദേശ് , ഒഡീഷ , പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുടെ മുൻ ഗവർണർ....... 2021 - യേശുദാസൻ (ചാക്കേലാത്ത് ജോൺ യേശുദാസൻ ) കേരളത്തിലെ ഒരു ജനപ്രിയ കാർട്ടൂണിസ്റ്റ്, എഴുത്തുകാരൻ ....... #💯 PSC പരീക്ഷകള്‍ #✍️വിദ്യാഭ്യാസം #✍️പൊതുവിജ്ഞാനം
പ്രിയ സൗഹൃദങ്ങളെ ശുഭദിനാശംസകൾ ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 4 ഇന്ന് :- ലോക മൃഗ ക്ഷേമ ദിനം. :-സംസ്ഥാന ഗജദിനം :- ബഹിരാകാശ വാരത്തിന് തുടക്കം . :- സ്വാതന്ത്ര്യ ദിനം ( ലെസോത്തൊ) :- സമാധാനത്തിന്റെയും ഒത്തുതീർപ്പിന്റെയും ദിനം ( മൊസാംബിക്). 1537- ബൈബിളിന്റെ പൂർണ ഇംഗ്ലിഷ് പരിഭാഷ ആദ്യമായി പുറത്തിറങ്ങി....... 1582- ഇറ്റലി, ഹോളണ്ട്, പോർച്ചുഗൽ, സ്പെ യിൻ തുടങ്ങിയ കത്തോലിക്ക രാജ്യങ്ങളിൽ ജൂലിയൻ കലണ്ടറിന്റെ അവസാന ദിവസം.. നാളെ മുതൽ കത്തോലിക്ക കലണ്ടർ തുടക്കം 1675 - ഡച്ച് ഗണിതശാസ്ത്രജ്ഞൻ ക്രിസ്റ്റ്യാൻ ഹ്യൂഗൻസ് പോക്കറ്റ് വാച്ചിന് പേറ്റന്റ് നൽകി. 1824- മെക്സിക്കോ സ്വതന്ത്രമായി…. 1880 - കാലിഫോർണിയ സർവകലാശാല ലോസ് ഏഞ്ചൽസിൽ സ്ഥാപിച്ചു..... 1895-ആദ്യ യുഎസ് ഓപ്പൺ ഗോൾഫ് മത്സരം നടന്നു....... 1907 - കൊൽക്കത്തയിലെ കലാപം....... 1910 - പോർട്ടുഗൽ റിപ്പബ്ലിക്ക് ആയി....... 1926 സാൻ ഫ്രാൻസിസ്കോയുടെ നഗര പുഷ്പമായി ഡാലിയയെ ഔദ്യോഗികമായി അംഗികരിച്ചു........ 1953 - ഇന്ത്യ യു എൻ ട്രസ്റ്റിഷിപ്പ് കൗൺസി ലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു....... 1957- ആദ്യ കൃത്രിമോപ ഗ്രഹമായ സ്ഥുട്നിക്ക് USSR വിക്ഷേപിച്ചു.. ........ 1958 അറ്റ്‌ലാന്റിക് വാണിജ്യ ജെറ്റ് പാസഞ്ചർ സേവനം ആരംഭിച്ചു (BOAC)..... 1966- ലെസോത്ത ബ്രിട്ടനിൽ നിന്ന് സ്വാതന്ത്യം നേടി........ 1974 -വർണ്ണവിവേചന പ്രതിഷേധത്തിൽ ഇന്ത്യ ഡേവിസ് കപ്പ് ഫൈനലിൽ കളിക്കാൻ വിസമ്മതിച്ചു........ 1977 - ഇന്ത്യയുടെ വിദേശകാര്യ മന്ത്രി അടൽ ബിഹാരി വാജ്‌പേയി യു‌എൻ‌ഒ പൊതുസഭയെ ഹിന്ദി ഭാഷയിൽ അഭിസംബോധന ചെയ്തു..... 1977- ചാർജ് ഷീറ്റ് തികച്ചും ദുർബലമാണെന്ന് കണ്ടതിനാൽ ഇന്നലെ അറസ്റ്റ് ചെയ്ത ഇന്ദിരാഗാന്ധിയെ ഇന്ന് കോടതി നിരുപാധികം വിട്ടയച്ചു ....... 1986- ഹെലികോപ്റ്റർ കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിച്ചു....... 199215 വർഷം നീണ്ട മൊസാംബിക് ആഭ്യന്തര യുദ്ധത്തിന് വെടി നിർത്തൽ…... 1996-പാലക്കാട് ജില്ലാ കളക്ടർ ഡബ്ലിയു. ആർ. റെഡ്ഢിയെ അയ്യങ്കാളിപ്പടയുടെ നാലു പ്രവർത്തകർ ഒൻപതു മണിക്കൂർ ബന്ദിയാക്കി. 1996 - സെന്റ് കിറ്റ്സ് വ്യാജ കേസിൽ പി വി എൻ റാവുവിനും മറ്റ് മൂന്ന് പേർക്കും എതിരെ ദില്ലി കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു 1996 - ശ്രീലങ്കക്കെതിരെ 37പന്തിൽ സെഞ്ചറി അടിച്ച ഏറെക്കാലം നീണ്ടു നിന്ന ഷഹീദ് അഫ്രീദിയുടെ ലോക റെക്കാർഡ് പ്രകടനം... 1997 - പവർ ബസ് അപാകതയാൽ ഇൻ‌സാറ്റ് -2 സീരീസിലെ നാലാമത്തെ ഉപഗ്രഹമായ ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് (ഇൻ‌സാറ്റ് -2 ഡി) പ്രവർത്തനം നിലച്ചു. ....... 1997 - ലഡാക്ക് ഹിൽ കൗൺസിൽ ബിൽ ജെ & കെ അസംബ്ലി പാസാക്കി....... 1999- ബൂത്ത് തിരിച്ചുള്ള വോട്ടെടുപ്പിന് കേരള ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകി. ....... 2011 - യു‌എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അബുബക്കർ അൽ ബാഗ്ദാദിയെ (ഐ‌ എസ്‌ ഐ‌ എൽ) പ്രത്യേകമായി നിയുക്ത ആഗോള തീവ്രവാദിയായി പട്ടികപ്പെടുത്തി 2012 –മൈക്കൽ ഷൂമാക്കൽ ഫോർമുല വൺ കാർ റേസിൽ നിന്നു വിരമിച്ചു…. 2017 - ക്രയോ-ഇലക്ട്രോൺ മൈക്രോസ് കോപ്പിയിലെ പ്രവർത്തനത്തിന് ജാക്ക്സ് ഡുബോചെറ്റ്, ജോക്കിം ഫ്രാങ്ക്, റിച്ചാർഡ് ഹെൻഡേഴ്സൺ എന്നിവർക്ക് 2017 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം... 2021 :- ലോകത്തിന്റെ പല ഭാഗത്തും വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങൾ സേവനങ്ങൾ നിശ്ചലമായി....... 2021 - ജപ്പാന്റെ നൂറാം പ്രധാനമന്ത്രിയായി ഫൂമിയോ കിഷിദ അധികാരമേറ്റു.... 2021 - വൈദ്യശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം പ്രഖ്യാപിച്ചു. യു എസ് ശാസ്ത്രജ്ഞരായ ഡേവിഡ് ജൂലിയാസിനും ആർഡേം പാഡപുടെയ്നും അർഹരായി (ശരീരോഷ്മാവിനെക്കുറിച്ചും സ്പർശനത്തെപറ്റിയുള്ള കണ്ടെത്തലുകൾക്ക് ) ........ ജന്മദിനങ്ങൾ 1857- ശ്യാംജി കൃഷ്ണവർമ്മ,സാമുഹ്യ പരിഷ്കർത്താവ്, ഇന്ത്യൻ ഹോംറൂൾ സൊസൈറ്റി സ്ഥാപകൻ....... 1876- ആറ്റൂർ കൃഷ്ണ പിഷാരടി,മലയാള ഭാഷാ പണ്ഡിതൻ, വിവർത്തകൻ, സംഗീത ചന്ദ്രിക എന്ന സംഗീത ഗ്രന്ഥം എഴുതി....... 1905- മഹാകവി പി. കുഞ്ഞിരാമൻ നായർ. കാല്പനിക കവി,നിത്യ സഞ്ചാരി.കവിയുടെ കാൽപാടുകൾ ആത്മകഥ....... 1923 - ചാൾട്ടൺ ഹെസ്റ്റൺ,ഓസ്കർ അവാർഡ് ജേതാവായ പ്രശസ്ത അമേരിക്കൻ സിനിമാ നടൻ ...... 1932 -സന്ധ്യ മുഖർജി (സന്ധ്യ മുഖോപാദ്ധ്യായ)ബംഗാളി പിന്നണി ഗായിക . 1962 - മാനസി പ്രധാൻ,ഇന്ത്യൻ വനിതാക്ഷേമ പ്രവർത്തക. 2013 ലെ റാണി ലക്ഷ്മിഭായ് സ്ത്രീ ശക്തി പുരസ്കാരം ലഭിച്ചു. സ്ത്രീകൾക്കെതിരേയുള്ള അക്രമങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഹോണർ ഫോർ വുമൺ നാഷണൽ കാംപെയിൻ എന്ന ദേശീയ സംഘടന ആരംഭിച്ചു. ....... 1965 - ഇയുജെൻ കാസ്പെർസ്കൈ, ഐ ടി സുരക്ഷ മേഖലയിൽ വിദഗ്ദ്ധൻ. കമ്പ്യൂട്ടർ വൈറോളജിയിൽ നിരവധി ലേഖനങ്ങൾ എഴുതി. കമ്പ്യൂട്ടർ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി സോഫ്‌റ്റ്‌വെയർ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കാസ്പെർസ്കൈ ലാബ് എന്ന കമ്പനി സഹസ്ഥാപിച്ചു...... 1978 -സോഹ അലി ഖാൻ , ഹിന്ദി ചലചിത്ര നടിയും ഷർമിലടാഗോറിന്റെ മകൾ ..... ചരമവാർഷികങ്ങൾ 1669.. റെം ബ്രാന്റ് വാങ്ങ് റെയിൻ,ഡച്ച് ചിത്രകലയിലെ സുവർണ കാലഘട്ടത്തിന്‌ കാരണക്കാരനായ ശിൽപ്പി....... 1904- ഫ്രെഡർ ബാർത്തലോക്ക്, ഫ്രാൻസ്USA യിലെ സ്വാതന്ത്ര്യ പ്രതിമ (statute ue liberty) രുപകൽപ്പന ചെയ്ത ശിൽപ്പി...... 1947- മാക്സ് പ്ലാങ്ക്,ക്വാണ്ടം ഫിസിക്‌സിന്റെ പിതാവ് ഇദ്ദേഹം 1918 ൽ നോബൽ നേടി....... 2014- ഷാക്ലോദ് ദുപാല്യേ,ഹെയ്തി ഏകാധിപതി,മനുഷ്യക്കുരിതിയും, മനുഷ്യാ വകാശ ലംഘനവും നടമാടിയ ഭരണം... 2016 -യൂസുഫ് അറക്കൽ,ചിത്രകാരൻ, ശിൽപി, തൃശൂർ സ്വദേശി, 2012 ൽ രാജാ രവി വർമ്മ പുരസ്കാരം....... #✍️പൊതുവിജ്ഞാനം #✍️വിദ്യാഭ്യാസം #💯 PSC പരീക്ഷകള്‍
പ്രിയ സൗഹൃദങ്ങളേ ശുഭദിനാശംസകൾ ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 1 ഇന്ന് :- ലോക വൃദ്ധദിനം (വാര്‍ദ്ധക്യ ജീവിതങ്ങളെ കരുതലോടെ, കരുണയോടെ ചേര്‍ത്തു നിര്‍ത്തേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കുന്ന ദിനം) :- ലോക വെജിറ്റേറിയൻ ദിനം :- അന്താരാഷ്ട്ര കോഫി ദിനം :- അന്തർദ്ദേശീയ സംഗീത ദിനം :- ദേശീയ ദിനം :- അദ്ധ്യാപക ദിനം :- ലോക സസ്യഭുക്ക് ദിനം :- സശസ്ത്ര ദളദിനം (സൌത്ത് കൊറിയ) കാട്ടുമാടം നാരായണൻ (ജന്മദിനം) എഴുത്തുകാരൻ, നാടകഗവേഷകൻ, മന്ത്രവാദി എന്നീ നിലയിൽ പ്രശസ്തനായ കാട്ടുമാടം നാരായണൻ 1931 ഒക്ടോബർ 1 ന്‌ പൊന്നാനി താലൂക്കിലെ പെരുമ്പടപ്പിൽ ജനിച്ചു. ചെറുപ്പത്തിലെ മൂന്ന് അദ്ധ്യാപകന്മാരുടെ കീഴിൽ വേദങ്ങൾ അഭ്യസിച്ചു. രണ്ടു ട്യൂഷൻ മാസ്റ്റർമാരുടെ കീഴിലും, മൂന്നു സ്കൂളുകളിലുമായി ഫോർത്തു ഫോറം വരെ ഔപചാരിക വിദ്യാഭ്യാസം നടത്തി. 1950-ൽ‍ കാംബ്രിഡ്ജ് സീനിയർ പരീക്ഷ എഴുതി.1957-ൽ മദിരാശിയിൽ നിന്നു പ്രസിധീകരിക്കുന്ന ജയകേരളം ആഴ്ചപ്പതിപ്പിൽ, സൊഫൊക്ലിസിന്റെ തീബൻ നാടകങ്ങളെക്കുറിച്ച്‌ കാട്ടുമാടം ഒരു ലേഖനം പ്രസിധീകരിച്ചു. 1958-ൽ ‍ "സൊഫോക്ലിസ്സിനൊരു മുഖവുര" പുറത്തു വന്നു. 60-ൽ ‍ മലയാള നാടകത്തി ന്റെ ചരിത്രവും പ്രത്യേകതകളൂമൊക്കെ നന്നായി മനസ്സിലാക്കാൻ സഹായിക്കുന്ന ഒരാധികാരിക ഗ്രന്ഥം "മലയാള നാടാകങ്ങളിലൂടെ" എഴുതി. അതിനു മുൻപു തന്നെ അദ്ദേഹം എഴുതിയ സ്വതന്ത്ര നാടകം "ശുദ്ധാത്മാക്കൾ" പുറത്തു വന്നു. 1973-ൽ എഴുതിയ "നാടകരൂപചർച്ച" നാടകകൃത്തുകൾക്കും, ആസ്വാദകർക്കും ഒരു പോലെ പ്രയോജനപെട്ടു. 1987-ൽ എഴുതിയ "ഇബ്സൻ", ഇബ്സനെക്കുറിച്ച് പഠിക്കുന്നവർക്ക് ഒരു വഴികാട്ടിയാണ്. 1990 -ൽ പ്രസിദ്ധീകൃതമായ "മലയാള നാടക പ്രസ്ഥാനം" മലയാള നാടക സഹിത്യ ചരിത്രത്തെകുറിച്ചും അതിന്റെ വികാസപരിണാമങ്ങളേക്കുറിച്ചും നല്ലൊരു അവലോകനവും വിലയിരുത്തലുമാണ്. മന്ത്രവാദത്തെപ്പറ്റി "മന്ത്രവാദവും മനശ്ശാസ്ത്രവും" എന്ന പുസ്തകവും "മന്ത്രപൈത്രുകം"എന്ന ആത്മകഥയും അദ്ദേഹം രചിചിട്ടുണ്ട്. "സമയം പോകാത്തവരും, സമയം തികയാത്തവരും (മാതൃഭുമി) എന്നതടക്കം പതിനഞ്ചോളം ചെറുകഥകളും, നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റെതായിട്ടുണ്ട്‌. കലാകൗമുദി വാരികയിൽ എഴുതിയിരുന്ന "ഉണ്ണിക്കുള്ള കത്തുകൾ" കൊണ്ടു മാത്രം അദ്ദേഹത്തെ ആദരിക്കുന്ന ഒരുപാടുപേരുണ്ട്‌. സിനിമകള്‍ക്ക് തിരക്കഥ രചിക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രതന്ത്രങ്ങളില്‍ നിപുണനായാണ് കാട്ടുമാടം അറിയപ്പെടുന്നത്. ഉറച്ച കമ്യൂണിസ്റുകാരനായിരുന്ന അദ്ദേഹം കമ്യൂണിസ്റ് പാര്‍ട്ടിയുടെ പിളര്‍പ്പോടെ രാഷ്ട്രീയമുപേക്ഷിച്ചു. പിന്നീട് തന്ത്രിയായ അദ്ദേഹം മന്ത്രതന്ത്രങ്ങളില്‍ കൂടുതല്‍ ശ്രദ്ധയര്‍പ്പിച്ചു. മലബാറിലെ ഒട്ടേറെ ക്ഷേത്രങ്ങളില്‍ അദ്ദേഹം തന്ത്രിയായിരുന്നിട്ടുണ്ട്. 2005 മേയ് 8-ന് (74-ആം വയസ്സിൽ ) മരണമടഞ്ഞു. കൃതികൾ മലയാള നാടകങ്ങളിലൂടെ നാടകരൂപചർച്ച മലയാള നാടകപ്രസ്ഥാനം മന്ത്രപൈതൃകം (ആത്മകഥ) മന്ത്രവാദവും മനഃശാസ്ത്രവും സൊഫോക്ലിസ്സിനൊരു മുഖവുര ഇബ്സൻ ശുദ്ധാത്മാക്കൾ (നാടകം) 1869 - ഓസ്ട്രിയ ലോകത്തിലെ ആദ്യത്തെ പോസ്റ്റ്കാർഡുകൾ പുറത്തിറക്കി........ 1880 - തോമസ് ആൽ‌വ എഡിസൺ ലോകത്തിലെ ആദ്യത്തെ വൈദ്യുത വിളക്കു നിർമ്മാണശാല സ്ഥാപിച്ചു........ 1886 - ബലൂചിസ്ഥാൻ ഇന്ത്യയുടെ ഭാഗമായി.... 1888- നാഷനൽ ജ്യോഗ്രാഫിക്ക് മാഗസിൻ ആദ്യമായി പ്രസിദ്ധീകരിച്ചു....... 1891- സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി അമേരി ക്കയിലെ കാലിഫോർണിയയിൽ സ്ഥാപിതമായി 1908ഫോർഡ് കമ്പനി അതിന്റെ പ്രശസ്തമായ മോഡൽ -ടി കാർ പുറത്തിറക്കി.... 1926 - കുട്ടികളുടെ ക്ഷേമത്തിനായി ബാൽകാഞ്ചി ബാരി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു..... 1928 - സോവിയറ്റ് യൂണിയൻ ആദ്യത്തെ പഞ്ചവൽസര പദ്ധതി ആരംഭിച്ചു........ 1937- സുപ്രിം കോടതിയുടെ ആദ്യകാല രൂപമായ ഫെഡറൽ കോടതി നിലവിൽ വന്നു..... 1949 -മറാത്തി രംഗഭുമി' എന്ന നാടക കമ്പനി സ്ഥാപിച്ചു........ 1949 മാവോ സേതൂങ്ങ്‌ ചൈനയെ ജനകീയ റിപബ്ലിക്കായി പ്രഖ്യാപിച്ചു... .... 1953- ഭാഷാടിസ്ഥാനത്തിലെ ആദ്യ സംസ്ഥാനം ആന്ധ്ര പ്രദേശ് നിലവിൽ വന്നു..... 1957- താലിഡോ മൈഡ് (Anti- nausea drug & Sleeping aid) വിപണിയിലിറക്കി...... 1958-ഭാരത്തിന്റെ മെട്രിക് സിസ്റ്റം അവതരിപ്പിച്ചു 1960നൈജീരിയ, സൈപ്രസ്‌ എന്നീ രാജ്യങ്ങൾ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടി..... 1961 - കിഴക്കൻ, പടിഞ്ഞാറൻ കാമറൂണുകൾ ഒന്നിച്ചു ചേർന്ന് റിപ്പബ്ലിക്ക് ഓഫ് കാമറൂൺ സ്ഥാപിതമായി....... 1961 - യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസി രൂപീകരിച്ചു, ഇത് രാജ്യത്തെ ആദ്യത്തെ കേന്ദ്രീകൃത സൈനിക രഹസ്യാന്വേഷണ സംഘടനയായി..'..... 1964 - ജപ്പാനിൽ ടോക്യോക്കും ഒസാകയ്ക്കു മിടയിൽ ഷിൻ‌കാൻസെൻ എന്ന അതിവേഗ റെയിൽ സർ‌വീസ് ആരംഭിച്ചു....... 1967 - ഇന്ത്യൻ ടൂറിസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് സ്ഥാപിച്ചു........ 1969 - കോൺകോർഡ് എന്ന ശബ്ദാതി വേഗ വിമാനം ആദ്യമായി ശബ്ദവേഗം ഭേദിച്ചു...... 1971 - അമേരിക്കയിലെ ഒർലാൻഡോയിൽ ഡിസ്നി വേൾഡ് പ്രവർത്തനമാരംഭിച്ചു...... 1971 - രോഗനിർണ്ണയത്തിനായ് ആദ്യത്തെ പ്രായോഗിക സിടി സ്കാനർ ഉപയോഗിച്ചു........ 1975 - മുഹമ്മദ് അലി ജോ ഫ്രേസിയറെ മനിലയിൽ വെച്ച് ബോക്‌സിങ്ങ് മൽസരത്തിൽ തോല്പിച്ചു........ 1978 - ശൈശവ വിവാഹ നിയമത്തിൽ, വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം പുരുഷന്മാർക്ക് 21 വയസും സ്ത്രീകൾക്ക് 18 വയസും ആയി ഉയർത്തി....... 1990 - ജസ്റ്റിസ് രംഗനാഥ് മിശ്ര സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു....... 1990 - മണ്ഡൽ കമ്മീഷൻ ശുപാർശകൾ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്യുന്നു. 1991-ക്രൊയേഷ്യൻ ആദ്യന്തര യുദ്ധം Dubrovink ദ്വീപ് യുഗോസ്ലേവ്യ പിടിച്ചു...... 1997 - ഒറ്റ അക്കമോ തൽക്ഷണ ലോട്ടറികളോ നിരോധിക്കാൻ ഓർഡിനൻസ് പ്രഖ്യാപിച്ചു...... 2003 - ജപ്പാൻ അതിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ജാക്സാ രൂപീകരിച്ചു...... 2006 - ഇന്ദ്ര നൂയി പെപ്സികോയുടെ പുതിയ സിഇഒ ആയി.... 2012 - അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റിൽ നടന്ന ചാവേറാക്രമണത്തിൽ 3 നാറ്റോ സൈനികരും 16 അഫ്ഗാൻ പോലീസും കൊല്ലപ്പെട്ടു..... 2018 - അമേരിക്ക, കാനഡ, മെക്സിക്കോ (USMCA) എന്നിവ തമ്മിൽ നാഫ്തയ്ക്ക് പകരമായി ന വ്യാപാര കരാർ പ്രഖ്യാപിച്ചു...... 2018- ജയിംസ് പി.അലിസണ്‍ (അമേരിക്ക) ടസാകു ഹോന്‍ജോ (ജപ്പാന്‍) എന്നിവര്‍ ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായി 2019ഇന്ത്യ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചു 2020 - സാൻ മറിനോയുടെ രാഷ്ട്രത്തലവനായി അലസ്സാൻഡ്രോ കാർഡെല്ലിയും സത്യപ്രതിജ്ഞ ചെയ്തു . (ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രത്തലവനായി)....... 2023 - മില്ലിയുടെ പിൻഗാമിയായി ചാൾസ് ബ്രൗൺ യുണൈറ്റഡ് സ്റ്റേറ്റ്സ് ആംഡ് ഫോഴ്‌സ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫിന്റെ ചെയർമാനായി ...... 2024 - ഫ്യൂമിയോ കിഷിദയുടെ പിൻഗാമിയായി ജപ്പാൻ്റെ 65-ാമത് പ്രധാനമന്ത്രിയായി ഷിഗെരു ഇഷിബ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു...... ജന്മദിനങ്ങൾ 1847- ആനി ബസന്റ്,സ്വാതന്ത്ര്യ സമര സേനാനി, ഹോംറുൾ പ്രസ്ഥാനം ആരംഭിച്ചു , കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡണ്ട്......... 1896- ലിയാക്കത്ത് അലി ഖാൻ പ്രഫമ പാക്ക് പ്രധാനമന്ത്രി, നെഹ്റുവിന്റെ ഇടക്കാല സർക്കാരിലെ ധനമന്ത്രി....... 1904- എ.കെ.ജി,പാവങ്ങളുടെ പടത്തലവൻ, മദ്രാസിലേക്ക് പട്ടിണി ജാഥ നയിച്ചു, ഗുരുവായൂർ സത്യാഗ്രഹം വളൻറിയർ ക്യാപ്റ്റൻ,കണ്ണൂർ പെരളശ്ശേരി സ്വദേശി...... 1906 - സച്ചിൻ ദേവ് ബർമൻ,ഹിന്ദി സിനിമാ സംഗീത സംവിധായകൻ....... 1906 - പനമ്പിള്ളി ഗോവിന്ദമേനോൻ. സ്വാതന്ത്ര്യ സമര സേനാനി,മുൻ കേന്ദ്ര മന്ത്രി 1915 - ജെറോം സെയ്മോർ ബ്രൂണർ അമേരിക്കൻ മനഃശാസ്ത്രജ്ഞൻ മനഃശാസ്ത്ര പാഠ്യപദ്ധതിയിലെ കോഗ്നിറ്റീവ് സൈക്കോളജിയിലും കോഗിനിറ്റീവ് പഠനരീതിയിലും ധാരാളം സംഭാവനകൾ നൽകി ..... 1918- ഡോ വെങ്കടപ്പ ഗോവിന്ദ സ്വാമി. മധുര അരവിന്ദ് കണ്ണാശുപത്രി സ്ഥാപകൻ 1919- ഫാദർ വടക്കൻ,സാമുഹ്യ പ്രവർത്തകനായപാതിരി വിമോചന സമര നായകൻ........ 1924- ജിമ്മി കാർട്ടർ,USA 39ത് പ്രസിഡണ്ട്. നോബൽ സമാധാന ജേതാവ്..... 1927 - ശിവാജി ഗണേശൻ,തമിഴ് ചലച്ചിത്ര രംഗത്തെ ഐതിഹാസിക നടൻ. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ തമിഴ് ചലച്ചിത്ര രംഗത്ത് മികച്ച അഭിനയം കാഴ്ച്ച വച്ച ശിവാജിക്ക് 1959 ൽ കെയ്‌റോ, ഈജിപ്തിൽ വച്ച് നടന്ന ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട് ..... 1930 - ജെ.കെ.വി. (കെ.വി. ജോസഫ്) പത്രപ്രവര്‍ത്തകന്‍,നോവലിസ്റ്റ്,ചെറുകഥാകാരന്‍ എന്നീ നിലകളില്‍ സവിശേഷവ്യക്തിത്വം J K Vഎന്ന തൂലികാ നാമത്തിൽ അറിയപ്പെട്ടിരുന്നു ...... 1931- കാട്ടുമാടം നാരായണൻ എഴുത്തുകാരൻ, നാടകനടൻ, മന്ത്ര- തന്ത്ര വിദഗ്ധൻ........ 1945-രാംനാഥ് കോവിന്ദ്,ഇന്ത്യയുടെ മുൻ രാഷ്ട്രപതി.......... 1951- ജി.എം.സി. ബാലയോഗി,ടിഡിപി നേതാവ്,മുൻ ലോക്സഭാ സ്പീക്കർ..... 1955- ചുനക്കര രാജൻ,ചിത്രകാരൻ, ശിൽപ്പി.കൂറ്റൻ കാളത്തല ശിൽപ്പി എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടി.... 1956- തെരേസാ മേ,ബ്രിട്ടിഷ് പ്രധാനമന്ത്രി. 1966-ജോർജ് വിയ,മുൻ ലോകഫുട്ബാളർ, ലൈബിരിയൻ പ്രസിഡണ്ട് 1984- വിനീത് ശ്രീനിവാസൻ ,മലയാള സിനിമയിലെ യുവഗായകൻ, അഭിനേതാവ് സംവിധായകൻ...... ചരമവാർഷികങ്ങൾ 1862 - മേജർ ജെനറൽ വില്യം കള്ളെൻ, 1840 മുതൽ 1860 വരെ തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും റെസിഡന്റായിരുന്ന ബ്രിട്ടീഷ് സൈനികൻ ജിയോളജി, സസ്യശാസ്ത്രം, സംസ്കാരം തുടങ്ങിയവയെക്കുറിച്ച് എഴുതിയിട്ടുണ്ട്. തിരുവനന്തപുരത്തെ നേപ്പിയർ മ്യൂസിയം ആരംഭിക്കുന്നതിൽ പ്രധാനപങ്കുവഹിച്ചു.... 1911 - വിൽഹെം ഡിൽഥെയ്,ജർമൻ തത്ത്വചിന്തകൻ. ഇദ്ദേഹത്തിന്റെ പ്രധാന സംഭാവന മാനവികശാസ്ത്രങ്ങളുടെ വിജ്ഞാനസിദ്ധാന്താധിഷ്ഠിത വിശകലനമാണ്. വിൽഹെം ഡിൽഥെയുടെ വീക്ഷണങ്ങളിൽ കാന്റ്, ഹെഗൽ, ഷെല്ലിങ് (Schelling), ഫ്രീഡ്രിക്ക് ഷ്ലയർമാഖർ തുടങ്ങിയവരുടെ സ്വാധീനം ദൃശ്യമാണ് .... 1957 - എ.ജെ. ജോൺ,പ്രസിദ്ധനായ കോൺഗ്രസ് നേതാവ്, സ്വാതന്ത്ര്യ സമരസേനാനി അഭിഭാഷകൻ....... . 1994 - ഖാലിദ്, മലയാള സാഹിത്യകാരൻ... 2012 - എൻ രാമകൃഷ്ണൻ,കേരളത്തിലെ മുൻ തൊഴിൽ വകുപ്പ് മന്ത്രി.... 2012 - എറിക് ഹോബ്സേ,ബ്രിട്ടിഷ് കമ്യൂണിസ്റ്റ് നേതാവ്,കമ്യുണിസ്റ്റ് ഭരണ തകർച്ച,വിശ്വാസ പ്രമാണത്തിന്റേതല്ലേ എന്ന് പ്രചരിപ്പിച്ച വ്യക്തി....... 2022 - കോടിയേരി ബാലകൃഷ്ണൻ, മുൻ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി, സി.പി.ഐ(എം) പൊളിറ്റ് ബ്യൂറോ അംഗം. . 2006 മുതൽ 2011 വരെ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പ് മന്ത്രി, പതിമൂന്നാം കേരളനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് ...... #✍️വിദ്യാഭ്യാസം #💯 PSC പരീക്ഷകള്‍ #✍️പൊതുവിജ്ഞാനം
പ്രിയ സൗഹൃദങ്ങളെ ശുഭദിനാശംസകൾ ചരിത്രത്തിൽ ഇന്ന്: സെപ്റ്റംബർ 29 നിഷ്‌കളങ്കമായ വാത്സല്യം കൊണ്ട് മലയാള കവിതയെ ധന്യമാക്കിയ കവയിത്രി ബാലാമണിയമ്മയ്ക്ക് സ്മരണാഞ്ജലി ഇന്ന് :- ലോക ഹൃദയ ദിനം :- അന്തരാഷ്ട്ര കോഫി ദിനം ! :- അർജൻറ്റീന - ഇൻവെൻറ്റർസ് ഡെ സി.എസ്. ചെല്ലപ്പ (ജന്മദിനം) തമിഴ് ഗദ്യസാഹിത്യത്തിന് പുതിയ കലാനുഭവം പകർന്ന എഴുത്തുകാരനാണ് ചിന്നമാനൂർ സുബ്രമണ്യം ചെല്ലപ്പ എന്ന സി.എസ്. ചെല്ലപ്പ തേനനി ജില്ലയിലെ ചിന്നമാനൂരിൽ സർക്കാർ ജീവനക്കാരനായിരുന്ന സുബ്രമണിയ അയ്യരുടെ മകനായി1912 സെപ്റ്റംബർ 29 ന് ജനിച്ചു. സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. പത്ര പ്രവർത്തന രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകി. തൂത്തുക്കുടിയിൽ വിദ്യഭ്യാസം പൂർത്തിയാക്കി. സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടി. മധുരയിലെ മധുര കോളേജിൽ പഠിക്കുമ്പോൾ സൈമൺ കമ്മീഷൻ ബഹിഷ്കരണത്തിൽ സജീവമായി പങ്കെടുത്തിരുന്നു. ബത്‌ലഗുണ്ടു സത്യാഗ്രഹത്തിൽ പങ്കെടുത്ത് 1941 ൽ അറസ്റ്റു വരിച്ചു. ആറു മാസത്തോളം ജയിൽ ശിക്ഷ അനുഭവിച്ചു. ജയിലിൽ കിടന്ന് മടങ്ങിയെത്തിയ അദ്ദേഹം കടലാസ് നിർമ്മാണ വ്യവസായം സ്ഥാപിച്ചു. 1934-ൽ തന്റെ ആദ്യകഥയായ മാർഗഴി മലർ പ്രസിദ്ധീകരിച്ചതോടെയാണ് ചെല്ലപ്പ എഴുതിത്തുടങ്ങിയത്. കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് നിരവധി കഥകൾ എഴുതി. 1959-ൽ അദ്ദേഹം സ്ഥാപിച്ച എഴുത്ത് എന്ന സാഹിത്യ മാസികയാണ് ചെല്ലപ്പയുടെ നേട്ടം. ഇത് തമിഴ് സാഹിത്യത്തിലെ ഒരു പ്രധാന ശക്തിയായി ഉയർന്നുവരുകയും കഴിഞ്ഞ അരനൂറ്റാണ്ടായി തമിഴിലെ സാക്ഷരതാ സംരംഭങ്ങളെ സ്വാധീനിക്കുകയും ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. ചെല്ലപ്പയുടെ 'ജീവനാംശം' തമിഴിലെ മികച്ച നവീന നോവലുകളിലൊന്നായി പരിഗണിക്കപ്പെടുന്നു. തമിഴിലെ സാഹിത്യവിമർശനത്തെക്കുറിച്ചുള്ള ചെല്ലപ്പയുടെ 'തമിഴ് സിറുകതൈ പിറക്കിറത്' (1974) എന്ന ഗ്രന്ഥം തമിഴിലെ ചെറുകഥാസാഹിത്യത്തിനുള്ള പ്രൗഡമായ ഒരവതാരികയാണെന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. സുതന്തിരദാഹം എന്ന നോവലിന് 2001 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. തമിഴ് സാഹിത്യത്തിലെ മണിക്കൊടി സാഹിത്യ പ്രസ്ഥാനത്തിന്റെ വക്താവായിരുന്നു. ചെല്ലപ്പയുടെ വാടിവാസൽ എന്ന നോവലാണ് ആധുനിക തമിഴ് സാഹിത്യത്തിൽ പരമ്പരാഗത കായിക വിനോദമായ ജല്ലിക്കെട്ടിന് ഇടം കണ്ടെത്തുന്നത്.1,600 പേജുകളിലായി മൂന്ന് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന 'സുതന്തിര ത്യാഗം' 1927-നും 1934-നും ഇടയിൽ സ്വാതന്ത്ര്യസമരം അതിന്റെ മൂർദ്ധന്യാവസ്ഥയിലായിരുന്ന കാലഘട്ടത്തിൽ ഇന്ത്യയിൽ നടന്ന ചരിത്രപരമായ സംഭവങ്ങളിലെക്ക്കടന്നുചെല്ലുന്നു. മഹാത്മാഗാന്ധിയുടെ ജീവിതവും അദ്ദേഹത്തിന്റെ ആശയങ്ങളും തത്ത്വചിന്തയും അക്കാലത്ത് നിരവധി ഇന്ത്യക്കാരെ ആകർഷിച്ചതെങ്ങനെയെന്നും അദ്ദേഹം ഫലപ്രദമായി പകർത്തിയിട്ടുണ്ട്. മഹാത്മാഗാന്ധിയെ അഭിസംബോധന ചെയ്ത അദ്ദേഹത്തിന്റെ തന്നെ നീണ്ട കവിതയാണ് നീ ഇന്ദ്രു ഇരുന്നാൽ ("ഇന്ന് നിങ്ങൾ ജീവിച്ചിരുന്നെങ്കിൽ"). മുപ്പതുകളോടെ കഥയെഴുത്തിൽ സജീവമായ ചെല്ലപ്പ നൂറോളം ചെറുകഥകളും അൻപതോളം ലേഖനങ്ങളും എഴുതിയിട്ടുണ്ട്.1998 ഡിസംബർ 18-ന് അദ്ദേഹം അന്തരിച്ചു. കൃതികൾ വാടിവാസൽ(1958),ജീവനാംശം,സുതന്തിരദാഹം(നോവലുകൾ). മുറൈപ്പെൺ (നാടകം) രാമയ്യാവിൻ സിറുകതൈ കാലം,തമിഴ് സിറുകതൈ പിറക്കിറത്(സാഹിത്യ വിമർശനം) പുരസ്കാരങ്ങൾ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2001 നോവൽ - സുതന്തിരദാഹം) 1708 - ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും ന്യൂ ഈസ്റ്റ് ഇന്ത്യാ കമ്പനിയും ലയിച്ചു........... 1755 - റോബർട്ട് ലോർഡ് ക്ലൈവ് ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യം സ്ഥാപിച്ചു.......... 1815 - വില്ലം ഒന്നാമൻ ഡച്ച് ഓർഡർ ഓഫ് ലയൺ രൂപീകരിച്ചു........ 1836 - ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി മദ്രാസിൽ സ്ഥാപിതമായി........ 1885 - ഇംഗ്ലണ്ടിലെ ബ്ലാക്ക്‌പൂളിൽ ആദ്യത്തെ പൊതുജനോപയോഗത്തിനുള്ള വൈദ്യുത ട്രാം വേ പ്രവർത്തനമാരംഭിച്ചു........ 1913-ഫ്രഞ്ച് ജർമൻ ശാസ്ത്രജ്ഞനും ഡീസൽ എൻജിൻ ഉപജ്ഞാതാവുമായ റുഡോൾഫ് ഡീസൽ ഇംഗ്ലിഷ് ചാനലിൽ ദുരൂഹമായി അപ്രത്യക്ഷനായി........ 1916 - അമേരിക്കൻ എണ്ണ വ്യവസായി ജോൺ ഡി. റോക്ക്ഫെല്ലർ ലോകത്തിലെ ആദ്യത്തെ ശതകോടീശ്വരനായി....... 1923 - ഗോൾഡൻ ഗേറ്റ് പാർക്കിലെ സ്റ്റെയ്ൻ‌ ഹാർട്ട് അക്വേറിയം പൊതുജനങ്ങൾക്കായി തുറന്നു..... ' 1941- ബാബിയൻ കൂട്ടക്കൊല.കീവിലെ 33000 നടുത്ത് സോവിയറ്റ് ജൂതരെ നാസികൾ കൂട്ടക്കൊല ചെയ്തു........ 1954 12 യൂറോപ്യൻ രാജ്യങ്ങൾ ചേർന്ന് CERN (European Organisation for nuclear research) സ്ഥാപിച്ചു........ 1959- ഭാരതി സാഹ ഇംഗ്ലിഷ് ചാനൽ നീന്തിക്കടന്ന പ്രഥമ ഇന്ത്യക്കാരിയായി മാറി....... 1960 -സോവിയറ്റ് നേതാവ് നികിത ക്രൂഷ്‌ചേവ് ഐക്യരാഷ്ട്രസഭാ സമ്മേളനം അലങ്കോലപ്പെടുത്തി.......... 1972 - ജപ്പാനും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും നയതന്ത്ര ബന്ധം ആരംഭിച്ചു....... 1977 - ഗംഗാ നദി ജലം പങ്കുവയ്ക്കൽ കരാറിൽ ഇന്ത്യയും ബംഗ്ലാദേശും ഒപ്പുവച്ചു........ 1972- Aloultte കാനഡ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹമായി....... 1988യുഎൻ സമാധാന സംരക്ഷണ സേനയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം........ 1991- ഹെയ്ത്തിയിൽ പട്ടാള വിപ്ലവം...... 1992 - ആന്ധ്ര മുഖ്യമന്ത്രി ജനാർദ്ദന റെഡ്ഡി രാജിവച്ചു.... .... 1993 - ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ചു........ 1984 - കേബിൾ ടെലിവിഷൻ റെഗുലേഷൻ ഓർഡിനൻസ് പുറപ്പെടുവിച്ചു....... 1994- ബാൾട്ടിക്ക് സമുദ്രത്തിൽ M S Estonia കപ്പൽ മുങ്ങി....... 1997 - IRS ID വിക്ഷേപണം...... 1998- തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ കൂറുമാറ്റ വിരുദ്ധ നിയമം നിലവിൽ വന്നു......... 1998-ഇസ്‌റോ തങ്ങളുടെ ഏറ്റവും വലിയ ശബ്ദ റോക്കറ്റായ രോഹിണി (ആർ‌എച്ച് 560 എം‌കെ 11 ആകെ പേലോഡ്, 127 കിലോഗ്രാം) വിജയകരമായി വിക്ഷേപിച്ചു....... 2000 - മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ലഫ്റ്റനന്റ് കേണൽ ഹേമു അധികാരിക്ക് നായിഡു അവാർഡ്....... 2000 -കേന്ദ്ര കൃഷി സഹമന്ത്രി സത്യനാരായണ റാവു മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു........ 2011 _വിവാദമായ വാച്ചാത്തി കൂട്ടമാനഭംഗ കേസില്‍ ജീവിച്ചിരിക്കുന്ന പ്രതികളായ 215 പേരും കുറ്റക്കാരാണെന്ന് ധര്‍മപുരി പ്രത്യേക സെഷന്‍സ് കോടതി, മുഴുവൻ പ്രതികൾക്കും ശിക്ഷയും വിധിച്ചു....... 2012 ഇന്ത്യയുടെ അത്യാധുനിക വാർത്താവിനി മയ ഉപഗ്രഹമായ ജിസാറ്റ് -10 വിക്ഷേപിച്ചു....... 2012 - ഇന്ത്യൻ സുപ്രീം കോടതിയുടെ 39 ആം ചീഫ് ജസ്റ്റിസായി അൽത്തമാസ് കബീർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു....... 2014 - അഷ്‌റഫ് ഘാനി അഫ്ഗാനിസ്ഥാൻ പ്രസിഡന്റായി....... 2014 - ഒ. പനീർശെൽവം തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യ്തു........ 2016 - പാക്കധിനിവേശ കാശ്മിരിൽ (POK ) ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്...... 2019അഫ്ഗാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അക്രമവും കുറഞ്ഞ പോളിംഗും...... 2020 - ഈസയുടെ മാർസ് എക്സ്പ്രസ് ബഹിരാകാശ പേടകത്തിലെ റഡാർ ഉപയോഗിച്ച് ചൊവ്വയിൽ മൂന്ന് പുതിയ ഭൂഗർഭ തടാകങ്ങൾ ഉണ്ടെന്ന് ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു....... 2021 - സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേരുമാറ്റി കേന്ദ്ര സർക്കാർ നാഷണൽ സ്കീം ഫോർ പി എം പോഷൺ ഇൻ സ്കൂൾസ് എന്നാക്കി.... 2021 - ഫിലിപ്പീൻസിന്റെ ഇതിഹാസതാരം മാന്നി പാക്വിയാവോ ബോക്സിങ്ങിൽ നിന്നും വിരമിച്ചു ...... ജന്മദിനങ്ങൾ 1810 -എലിസബത്ത് ക്ലെഘോൺ ഗാസ്കൽ, ഇംഗ്ലീഷ് നോവലിസ്റ്റ്, ചെറുകഥാകൃത്ത് ..... 1912 - സി.എസ്. ചെല്ലപ്പ,തമിഴ് ഗദ്യസാഹിത്യത്തിന് പുതിയ കലാനുഭവം പകർന്ന എഴുത്തുകാരൻ, പത്രപ്രവർത്തകൻ, ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി....... 1912-മൈക്കലാഞ്ചലോ,അന്റോണിയോണി നിയോറിയലിസത്തിന്റെ വക്താക്ക ളിലൊരാളായ ഇറ്റാലിയൻ ചലച്ചിത്ര സം‌വിധായകൻ.സമകാ ലിക സമൂഹത്തിന്റെ അന്യവത്കരണവും ദുരന്തവുമായിരുന്നു അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട പ്രമേയങ്ങൾ...... 1930- സത്യവ്രത ശാസ്ത്രി.,സംസ്കൃത പണ്ഡിതൻ,2006ലെ ജ്ഞാനപീഠം ജേതാവ് 1943- ലെക് വലസ.മുൻ പോളണ്ട് പ്രസിഡൻ്റ് പോളിഷ് തൊഴിലാളി സംഘട നയായ സോളിഡാരിറ്റിയുടെ സ്ഥാപക നേതാവ് മനുഷ്യാവകാശ പ്രവർത്തകൻ..... 1946- പി.സി.ചാക്കോ,മുൻ എം.പി, മുൻ സംസ്ഥാന മന്ത്രി........ 1970- ഖുശ്ബു സിനിമാ താരം..... 1984 - ഇഷ ഷർവാണി.ഇന്ത്യൻ അഭിനേത്രി, നർത്തകി പ്രശസ്ത നർത്തകി ദക്ഷാ സേത്തിന്റെയും ആസ്റ്റ്രേലിയൻ സംഗീതജ്ഞൻ ഡേവിസ്സാരൊയു എന്നിവരുടെയും മകൾ, കഥക്, ഛാവു, കളരിപ്പയറ്റ്, യോഗ, മല്ലാഖംബ് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ള ഇഷ, ദക്ഷാ സേത്ത് ഡാൻസ് കമ്പനിയിലെ പ്രധാന നർത്തകിയാണ്....... 1993 - ഗോകുൽ സുരേഷ്,മലയാള ചലച്ചിത്ര അഭിനേതാവ്,സുരേഷ് ഗോപിയുടെ മകൻ ... ചരമവാർഷികങ്ങൾ 1902- എമില സോള,ഫ്രഞ്ച്,സാഹിത്യകാരി വിമർശക....... 1942- മാതം ഗിനി ഹാജറ, ക്വിറ്റിന്ത്യാ സമര പോരാളി, വെടിയേറ്റ് മരിച്ചു..... 1973- ഡബ്ല്യു എച്ച് ഓഡൻ,ഇംഗ്ലിഷ് കവി....... 2004 - ബാലാമണിയമ്മ, മാതൃത്വത്തിന്റെ കവയിത്രി, 1987 പത്മഭൂഷൺ, 1995 ൽ എഴുത്തച്ചൻ, 1996 ൽ സരസ്വതി സമ്മാൻ പുരസ്കാരങ്ങൾ ലഭിച്ചു. നിരവധി കൃതികൾ മാധവിക്കുട്ടി (കമലാ സുരയ്യ ) യുടെ അമ്മയാണ് ....... 2017- ടോം ആൾട്ടർ, ബോളിവുഡ് നടൻ, മാധ്യമ പ്രവർത്തകൻ.... #✍️പൊതുവിജ്ഞാനം #💯 PSC പരീക്ഷകള്‍ #✍️വിദ്യാഭ്യാസം
പ്രിയ സൗഹൃദങ്ങളെ ശുഭദിനാശംസകൾ ചരിത്രത്തിൽ ഇന്ന്: സെപ്തംബർ 28 ഇന്ന് :- ലോക ആന്റി റാബിസ് ദിനം :- ലേക പേപ്പട്ടി പേവിഷബാധ പ്രതിരോധ ദിനം :-ലോക വിവരാവകാശ ദിനം :- വിശപ്പിൽ നിന്നും മുക്തി ദിനം :- തൈവാൻ ഫിലിപ്പൈൻസ്: അദ്ധ്യാപക ദിനം മുൽക് രാജ് ആനന്ദ് (ചരമദിനം) എഴുത്തുകാരനും തത്ത്വചിന്തകനും ആക്ടിവിസ്റ്റുമായ മുൽക് രാജ് ആനന്ദ് ഇംഗ്ലീഷിലെ ഇന്ത്യൻ എഴുത്തിന്റെ തുടക്കക്കാരനായി കണക്കാക്കപ്പെടുന്നു. 1905 ഡിസംബർ 12 ന് ഇപ്പോഴത്തെ പാകിസ്ഥാനിലെ പെഷവാറില്‍ ജനിച്ചു. അമൃത്സറിലെ ഖല്‍സാ കോളെജിലും പഞ്ചാബ് സര്‍വകലാശാലയിലും പിന്നീട് കേംബ്രിഡ്ജിലും ലണ്ടന്‍ സര്‍വകലാശാലയിലും വിദ്യാഭ്യാസം നടത്തി. ഡോക്ടറേറ്റ് നേടിയതും ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്നായിരുന്നു. തുടര്‍ന്ന് ലീഗ് ഓഫ് നേഷന്‍സിന്റെ സ്കൂള്‍ ഓഫ് ഇന്റലക്ച്ച്വല്‍ കോ ഓപ്പറേഷനില്‍ അദ്ധ്യാപകനായിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇദ്ദേഹം ബി ബി സിയില്‍ സ്ക്രിപ്റ്റ് എഴുത്തുകാരനും പ്രക്ഷേപകനുമായി ജോലി ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ആദ്യ നോവലായ അണ്‍ടച്ചബിള്‍ 1935 ൽ പ്രസിദ്ധീകരിച്ചു. ആനന്ദിന്റെ ഫിക്ഷൻ - അൺടച്ചബിൾ, കൂലി, രണ്ട് ഇലകളും ഒരു മൊട്ടും എന്നീ കൃതികൾ ഇന്ത്യയിലെ ജാതി- വർഗ-അടിസ്ഥാന സാമൂഹിക കലഹങ്ങൾ, ദാരിദ്ര്യം, ചൂഷണം എന്നിവ പ്രതിഫലിപ്പിച്ചു. ഫിക്ഷൻ കൂടാതെ, പേർഷ്യൻ പെയിന്റിംഗ്, കറീസ് ആൻഡ് അദർ ഇന്ത്യൻ ഡിഷസ്, ദി ഹിന്ദു വ്യൂ ഓഫ് ആർട്ട് , ദി ഇന്ത്യൻ തിയേറ്റർ തുടങ്ങിയ പുസ്തകങ്ങളിൽ അദ്ദേഹം ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് എഴുതി. 1946 -ൽ മാർഗ് സ്ഥാപിച്ചു , ഇത് ഇന്ത്യയുടെ വാസ്തുവിദ്യ, ദൃശ്യ, പ്രകടന കലകളുടെ ഗവേഷണത്തിനും എഴുത്തിനും ഡോക്യുമെന്റേഷനും സമർപ്പിച്ചു. ലളിതകലാ അക്കാദമിയുടെ ചെയർമാനായിരുന്നു(1965-70), കൂലി , അൺടച്ചബിൾ എന്നീ നോവലുകൾമതത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിൽ ശാശ്വതീകരിക്കപ്പെട്ട ഇന്ത്യയുടെ സാമൂഹിക തിന്മകളെക്കുറിച്ച് ചിന്തിക്കുന്ന വിദ്യാസമ്പന്നരായ ഇന്ത്യക്കാരുടെ മുഴുവൻ തലമുറയെയും സജ്ജമാക്കി. ഇവയും മറ്റ് ആദ്യകാല നോവലുകളും ചെറുകഥകളും കോളനിവൽക്കരിച്ച ഇന്ത്യൻ സമൂഹത്തിലെ മനുഷ്യത്വരഹിതമായ വൈരുദ്ധ്യങ്ങളെ മൂർച്ചയുള്ള ശ്രദ്ധയിൽപ്പെടുത്തി. ബ്രിട്ടനിലെ വൈദേശിക കൊളോണിയലിസത്തിന് പുറമേ ഇന്ത്യൻ സമൂഹത്തിൽ കൊളോണിയലിസത്തിന്റെ പാളികൾ നിലവിലുണ്ടെന്ന് അദ്ദേഹം തന്റെ രചനകളിലൂടെ വെളിപ്പെടുത്തി. ഈ ആന്തരിക കൊളോണിയലിസം ഒരു ആധുനിക പൗരസമൂഹത്തിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തിന് തടസ്സമായി നിന്നു. ബ്രിട്ടീഷുകാരും കോളനിവൽക്കരിക്കപ്പെട്ട ഇന്ത്യയും തമ്മിലുള്ള അതിരൂക്ഷമായ വിഭജനം തുറന്നുകാട്ടുമ്പോൾ, ഒരു ഇന്ത്യൻ സമൂഹം അതിന്റേതായ കോളനിവൽക്കരണ പാളികൾ സൃഷ്ടിക്കുകയും കോളനിവൽക്കരിക്കുകയും ചെയ്തു, അതുവഴി വളർന്നുവരുന്ന ഇന്ത്യൻ ദേശീയതയെ അങ്ങേയറ്റം പ്രശ്‌നകരമായ ആശയമാക്കി മാറ്റുന്നു. പുരോഗമന എഴുത്തുകാരുടെ സംഘടനയുടെ സ്ഥാപക അംഗമായിരുന്നു മുൽക് രാജ് ആനന്ദ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരകാലത്തും അതിനുശേഷവും ഗണ്യമായ സ്വാധീനം ചെലുത്തിയ ദേശീയ തലത്തിലുള്ള സംഘടന. അവിശ്വസനീയമാംവിധം പ്രഗത്ഭനായ ഒരു എഴുത്തുകാരൻ, മുൽക് രാജ് ആനന്ദിന്റെ എഴുപത്തിയഞ്ച് വർഷത്തിലേറെ നീണ്ട സർഗ്ഗാത്മക ജീവിതം നീതിയും സമത്വവും മുന്നോട്ടുള്ള വീക്ഷണവുമുള്ള ഇന്ത്യക്കായുള്ള അന്വേഷണവുമായി അഭേദ്യമായി ഇഴചേർന്നതാണ്. കല, ശിൽപം, രാഷ്ട്രീയം, ഇന്ത്യൻ സാഹിത്യം, ആശയങ്ങളുടെ ചരിത്രം എന്നിങ്ങനെ വൈവിധ്യമാർന്നതും വൈവിധ്യപൂർണ്ണവുമായ മേഖലകളിൽ അദ്ദേഹം വിപുലമായി എഴുതിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള സാഹിത്യ രംഗത്തെ അതികായന്മാരുമായി അദ്ദേഹം നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു, അവരിൽ ഇ എം ഫോർസ്റ്ററും തന്റെ "അൺടച്ചബിൾ" എന്ന നോവലിന് അവതാരിക എഴുതിയിരുന്നു. ഇന്ത്യയിലെ പാവപ്പെട്ട ജനവിഭാഗങ്ങളെ യാഥാർത്ഥ്യബോധത്തോടെ ചിത്രീകരിച്ചതിനാണ് അദ്ദേഹം ഏറ്റവും കൂടുതൽ ഓർമ്മിക്കപ്പെടുന്നത്. വേൾഡ് പീസ് കൗൺസിലിന്റെ അന്താരാഷ്ട്ര സമാധാന പുരസ്‌കാരം മുൽക് രാജ് ആനന്ദിന് ലഭിച്ചു. സാഹിത്യ അക്കാദമി അവാർഡ്, "പത്മഭൂഷൺ", ലെവർഹുൽമെ ഫെല്ലോഷിപ്പ് എന്നിവ അദ്ദേഹത്തിന്റെ നീണ്ട സാഹിത്യ ജീവിതത്തിലെ ചില അവാർഡുകളും അംഗീകാരങ്ങളും ആണ് 2004 സെപ്റ്റംബറിൽ 28 ന് ആനന്ദ് പൂനെയിൽ വച്ച് അന്തരിച്ചു. കൃതികൾ അൺടച്ചബിൾ,കാളി കാ ലഡായി,കൂലി രണ്ട് ഇലകളും ഒരു മുകുളവും ,ദി വില്ലേജ് , അക്രോസ് ദ ബ്ലാക്ക് വാട്ടർസ്,ദ ബിഗ് ഹാർട്ട്, ദി ലോസ്റ്റ് ചൈൽഡ്,സെവൻ സമ്മേഴ്സ്: ഒരു ഓർമ്മക്കുറിപ്പ്,റോഡ്,ഒരു നായകന്റെ മരണം (നോവലുകൾ)ദി ലോസ്റ്റ് ചൈൽഡ് ആൻഡ് അദർ സ്റ്റോറീസ്, ഇരുട്ടിന്റെയും മറ്റു കഥകളുടെയും ശക്തി ലജ്വന്തിയും മറ്റ് കഥകളും,കണ്ണീരിനും ചിരിക്കും ഇടയിൽ,ഇന്ത്യൻ യക്ഷിക്കഥകൾ, കൂടുതൽ ഇന്ത്യൻ യക്ഷിക്കഥകൾ (ചെറുകഥകൾ)സെവൻ സമ്മേഴ്സ്,പ്രഭാത മുഖം ,പിൽപാലി സാഹബ് ആത്മകഥകൾ) മശ്രദ്ധേയമായ കൃതികൾ ദി ഗോൾഡൻ ബ്രീത്ത്: പുതിയ ഇന്ത്യയിലെ അഞ്ച് കവികളിൽ പഠനം,ഇന്ത്യൻ കലയുടെ ആമുഖം,കാമ കല, 1785- നെപ്പോളിയൻ 16 മത് വയസ്സിൽ മിലിട്ടറി അക്കാദമി ബിരുദം നേടി ചരിത്രം സൃഷ്ടിച്ചു... 1837 - പിതാവ് അക്ബർ ഷാ രണ്ടാമന്റെ മരണ ത്തെത്തുടർന്ന് ബഹദൂർ ഷാ -2 സിംഹാസന സ്ഥനായി 62-ാം വയസ്സിൽ ദില്ലി ചക്രവർത്തിയായി 1887- ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം ചൈനയിൽ. ചൈനയുടെ ദു:ഖം എന്ന റിയപ്പെടുന്ന ഹൊ യാങ് ഹോ നദിയിലുണ്ടായ വെള്ളപ്പൊക്കം ഒരു കോടിയിലേറെ ജിവൻ അപഹരിച്ചു....... 1923 - റേഡിയോ ടൈംസ് പ്രസിദ്ധീകരണം ആരംഭിച്ചു...... 1926 - റഷ്യയും ലാത്വിയയും നിഷ്പക്ഷത ഉടമ്പടിയിൽ ഒപ്പുവച്ചു...... 1928-കഞ്ചാവ് നിരോധിച്ചു കൊണ്ടുള്ള മയക്കു മരുന്ന് നിയമം യുകെ പാസാക്കി........ 1950- ഇന്തോനേഷ്യഐക്യരാഷ്ട്രസഭയിൽ അംഗമായി..... 1951- ആദ്യത്തെ കളർ ടെലിവിഷൻ വിപണിയിൽ ഇറങ്ങി ..... 1958 - ഫ്രാൻസ് ഭരണഘടന അംഗീകരിച്ചു... 1961ഡമാസ്കസ് (സിറിയ) സൈനിക വിപ്ലവം. UAR എന്ന ഈജിപ്പ്‌ – സിറിയ സഹകരണം അവസാനിപ്പിച്ചു........ 1976 - യുഎസ് കോൺഗ്രസ് വിഷ പദാർത്ഥ നിയന്ത്രണ നിയമം പാസാക്കി....... 1985 ആദ്യത്തെ ഇന്ത്യൻ ആർമി പര്യവേഷണം ലോകമെമ്പാടും 37 അടി ഫൈബർ ഗ്ലാസ് യാർഡിൽ "ത്രിഷ്ണ" എന്ന പേരിൽ ബോംബെ യിൽ നിന്ന് പുറപ്പെട്ടു. ..... 1986 - ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി തായ്‌വാനിലെ ആദ്യത്തെ പ്രതിപക്ഷ പാർട്ടിയായി....... 1992 - പാകിസ്ഥാൻ എയർബസ് എ -300 കാഠ്മണ്ഡുവിലെ പർവ്വതത്തിൽ ഇടിച്ച് 167 പേർ മരിച്ചു...... 1993 - കാരക്കാസ് ദേശീയപാതയ്ക്ക് താഴെയുള്ള ഗ്യാസ് പൈപ്പ് പൊട്ടിത്തെറിച്ച് 58 പേർ മരിച്ചു....... 1995- ഇസ്രയേൽ – പാലസ്തീൻ ഓസ്ല്ലോ കരാർ (taba agreement)...... 1997-ഗൂഗിൾ പ്രവർത്തനമാരംഭിച്ചു..... 2000 - സിഡ്‌നിയിൽ നടന്ന 200 മീറ്റർ സ്വർണ്ണ മെഡൽ മരിയൻ ജോൺസ് നേടി....... 2008- ഫാൽക്കൺ 1 ആദ്യ ബഹിരാകാശ സ്വകാര്യ വാഹനം വിക്ഷേപിച്ചു........ 2015- ആസ്ട്രോസാറ്റ് വിക്ഷേപിച്ചു ബഹിരാ കാശ ടെലസ്കോപ്പായി പ്രവർത്തിക്കുന്നു.... 2021 - രാജ്യത്ത് ഡിജിറ്റൽ ആരോഗ്യ സംവിധാനത്തിന് (ഏകീകൃത ഡിജിറ്റൽ ഹെൽത്ത് ഐഡി കാർഡ്) തുടക്കം കുറിച്ചു 2021- യുഎസിൽ സിഖ് നാവിക ഉദ്യോഗസ്ഥന് മതാചാരപ്രകാരം തലപ്പാവ് ധരിക്കാൻ അനുമതി നൽകി. 246 വർഷത്തെ ചരിത്രാത്തിനിടെ ആദ്യമായാണ് ഇത്തരത്തിൽ അനുമതി ..... 2022 - നൗറു പാർലമെന്റ് അംഗം റസ് കുൻ (Russ Kun) റിപ്പബ്ലിക്കിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു....... 2023 -മെയ്‌റ്റെയിലെ വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മണിപ്പൂരിൽ കലാപത്തെ തുടർന്ന് വിവിധ ഭാഗങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു....... 2024 -നേപ്പാളിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 170 ലധികം പേർ മരിച്ചു, 59 പേരെ കാണാതായി........ ജന്മദിനങ്ങൾ 1746- വില്യം ജോൺസ്. ഇംഗ്ലിഷ് ഭാഷാ ശാസ്ത്രജ്ഞൻ1784ൽ Henry thomas Colebrooke, Nathaniel Halled എന്നിവ രോട് ചേർന്ന് Asiatic society of Bengal സ്ഥാപിച്ചു.ശാകുന്തളം,ഗീതാഗോവിന്ദം തുടങ്ങി യവ ഇംഗ്ലിഷിലേക്ക് മൊഴിമാറ്റം നടത്തി..... 1907- ഭഗത് സിങ്,ഇന്ത്യൻ വിപ്ലവകാരി, രക്തസാക്ഷികളിലെ രാജകുമാരൻ....... 1909 - ജയരാജ്,പ്രശസ്ത സിനിമാ നടൻ. ആദ്യത്തെ ചിത്രം മിന്നുന്ന യുവാക്കൾ (1930). ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ്. 'ഫൈറ്റ് ടു ഡെത്ത്', 'ഓൾ ഫോർ ലവ്', 'ഭവാനി നോഭോഗ്', 'പേൾ', 'ക്വീൻ ഓഫ് ഫാരീസ്', 'ദി എനിമി', 'മൈ ഹീറോ' എന്നിവയാണ് അദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ....... 1929- ലതാ മങ്കേഷ്കർ,ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി, 3 തവണ പത്മശ്രീയും1990 ൽ ഫാൽക്കെ, 2001 ൽ ഭാരതരത്നം നൽകി ആദരിച്ചു...... 1947- ഷെയ്ഖ് ഹസിന.ബംഗ്ലാദേശ് പ്രധാനമന്ത്രി.വധിക്കപ്പെട്ട ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ പുത്രി....... 1949 -ആർ.എം. ലോധ,സുപ്രീംകോടതിയുടെ നാല്പത്തിയൊന്നാമത്തെ മുഖ്യന്യായാധിപൻ 1982- അഭിനവ് ബിന്ദ്ര.2008 ബെയ്ജിങ് ഒളിമ്പിക്സിലെ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ സ്വർണ മെഡൽ ജേതാവ്. ഇന്ത്യയുടെ ഏക വ്യക്തിഗത ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ്..... 1982 - രൺബീർ കപൂർ,പരേതനായ പ്രമുഖ ബോളിവുഡ് നടനായ റിഷി കപൂറിന്റെയും ബോളിവുഡ് നടിയായ നീതു സിങ്ങിന്റെയും പുത്രൻ, ബോളിവുഡ് നടൻ..... ചരമവാർഷികങ്ങൾ 1895 - ലൂയിസ് പാസ്ചർ ഫ്രഞ്ച്ശാസ്ത്രജ്ഞൻ ,vaccination,fermantation,Pastarisation,Rabies vaccination തുടങ്ങി മനുഷ്യ ജിവന് ഒരു പാട് സംഭാവന നൽകിയ വ്യക്തി....... 1933- കെ.മാധവൻ നായർ ,മാതൃഭൂമി സ്ഥാപകരിൽ ഒരാൾ.ആദ്യ മാനേജിങ് ഡയരക്ടർ...... 1970- ഗമാൽ അബ്ദുൽ നാസർ.1956-70 ഈജിപ്ത് പ്രസിഡണ്ട്.1952ലെ ഈജിപ്ഷ്യൻ വിപ്ളവ നേതാവ്....... 1978- ജോൺ പോൾ ഒന്നാമൻ മാർപാപ്പ. 20ആം നൂറ്റാണ്ടിൽ ജനിച്ച ആദ്യ പാപ്പ. 33 ദിവസം മാത്രം പാപ്പ. ചിരിക്കുന്ന പാപ്പ എന്ന പ്രശസ്തി......... 1983 - C H. മുഹമ്മദ് കോയ.കേരളത്തിലെ മുൻ മുഖ്യമന്ത്രി, ഉപമുഖ്യമന്തി, സ്പീക്കർ, പാർലമെൻറംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച മുസ്ലിം ലീഗ് നേതാവ്, മുൻ മന്ത്രി ഡോ. M K മുനിർ മകനാണ്...... 1989 - ഫർഡിനാൻറ് മാർക്കോസ്. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെ യും പേരിൽ കുപ്രസിദ്ധിയാർജിച്ച മുൻ ഫിലിപ്പൻസ് പ്രസിഡണ്ട്......... 2004 - മുൽക് രാജ് ആനന്ദ്.ഇന്ത്യൻ ഇംഗ്ലിഷ് നോവലിസ്റ്റ്.കൂലി,അൺടച്ച ബിൾ, തുടങ്ങിയവ പ്രശസ്ത കൃതികൾ...... 2012- ജയിംസ് ഇ ബർക്ക്. ജോൺസൺ & ജോൺസൺ കമ്പനി സ്ഥാപകനും ആദ്യ CEO യും...... #💯 PSC പരീക്ഷകള്‍ #✍️വിദ്യാഭ്യാസം #✍️പൊതുവിജ്ഞാനം
പ്രിയ സൗഹൃദങ്ങളെ ശുഭദിനാശംസകൾ ചരിത്രത്തിൽ ഇന്ന് സെപ്റ്റംബർ 26 ഇന്ന് : - ലോക ഗർഭ നിരോധന ദിനം :- യൂറോപ്യൻ ഭാഷാ ദിനം :- തിരുവിതാംകൂർ രാജഭരണത്തെ വിമർശിച്ചതിനു സ്വദേശ അഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവസം (1910) :- വിപ്ലവ ദിനം (യെമൻ) :- ദേശീയ പതാക ദിനം (ഇക്വഡോർ ) നാരായൻ (ജന്മദിനം) ദക്ഷിണേന്ത്യന്‍ സാഹിത്യചരിത്രത്തിലെ ആദ്യത്തെ ആദിവാസി നോവലിസ്റ്റായിരുന്നു നാരായൻ. കണ്ടതും കാണുന്നതുമല്ല ആദിവാസി അനുഭവമെന്ന് മലയാളം ആദ്യമായി അറിഞ്ഞത് ആദിവാസി ജീവിതം പ്രമേയമാക്കി ശ്രദ്ധേയ രചനകൾ നടത്തിയ അദ്ദേഹത്തിന്റെ രചനകളിലൂടെയാണ്. നൂറ്റാണ്ടുകൾ നീണ്ട ചൂഷണത്തിൽ സഹികെട്ട ഒരു ജനത ഉണർച്ചയിലേയ്ക്ക് പ്രവേശിയ്ക്കുന്നതിന്റെ സാമൂഹിക സൂചനയാണ് അദ്ദേഹത്തിന്റെ എഴുത്തുകൾ. മുതുവാന്മാരും ഊരാളികളും അടങ്ങുന്ന ഗോത്രവർഗ്ഗത്തിന്റെ ജീവിതം മലയാളസാഹിത്യത്തിലേയ്ക്ക് പ്രവേശിച്ചത് നാരായന്റെ കൃതികളിലൂടെയാണ്. 1940 സെപ്റ്റംബർ 26-ന് ഇടുക്കി ജില്ലയിലെ കുടയത്തൂർ മലയുടെ അടിവാരത്ത് ജനനം. നാരായണൻ എന്നായിരുന്നു ശരിയായ പേര്. സ്കൂൾ പ്രവേശനകാലത്ത് തെറ്റി എഴുതിയതിനെ തുടർന്ന് ആ പേരിൽ തന്നെ തുടരുകയായിരുന്നു. കുടയത്തൂര്‍ ഹൈസ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പാസായി. പിന്നീട് തപാല്‍ വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചു. 1995-ല്‍ പോസ്റ്റ് മാസ്റ്ററായി വിരമിച്ചു. സ്കൂളിൽ മറ്റു കുട്ടികളേക്കാൾ മിടുക്കനായിരുന്നു നാരായൻ. ദാരിദ്ര്യമായിരുന്നു കൂട്ടുകാരൻ. വിശപ്പായിരുന്നു സഹപാഠി. ഇന്റർവെൽ സമയത്തും ഉച്ചഭക്ഷണനേരത്തുമെല്ലാം ക്ലാസിൽത്തന്നെ വയർ അമർത്തിപ്പിടിച്ചിരിക്കുമായിരുന്നു. വിദ്യാർത്ഥികളുടെ വസ്തുവകകൾ എന്തെങ്കിലും കാണാതെപോയാൽ നാരായൻ പ്രതിയാകും എന്നൊരാൾ പറഞ്ഞു ഭീഷണിപ്പെടുത്തിയപ്പോൾ ഇരിക്കാനൊരിടം തേടി പുറത്തിറങ്ങി. ചെന്നുനിന്നതു സ്കൂളിനടുത്തുള്ള മഹാത്മാ വായനശാലയിൽ. പുസ്തകങ്ങളോടുള്ള പ്രേമം കൊണ്ടല്ല വായനശാലയിൽ എത്തിയത്. അറിവു നേടാനുള്ള വ്യഗ്രത കൊണ്ടുമല്ല. സ്വസ്ഥമായി ഇരിക്കാനൊരിടം. വായനശാലയിലെ പെരുമാൾ നാരായന് ഇരിക്കാനിടം കൊടുത്തു; വായിക്കാൻ പുസ്തകങ്ങളും. ആദ്യപുസ്തകം എഴുതാനിരുന്നപ്പോള്‍ കുട്ടിക്കാലത്തു വായിച്ച പുസ്തകങ്ങളിൽനിന്നുള്ള ആസ്വാദകശേഷി നാരായന് ഉപയോഗപ്പെട്ടു. ആ പുസ്തകം മലയാളത്തിൽ ഒരു കാലഘട്ടം തന്നെ സൃഷ്ടിച്ചു. സാഹിത്യത്തിൽ നിന്നു മാറ്റിനിർത്തപ്പെട്ട, അരികുവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തെ സാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് ആനയിച്ചതിന്റെ പേരിൽ. ആ അർഥത്തിൽ ഒരു യുഗത്തിന്റെ സ്രഷ്ടാവ് കൂടിയാണ് നാരായൻ. 1998- ൽ പ്രസിദ്ധീകരിച്ച ‘കൊച്ചരേത്തി’ എന്ന ആദ്യ നോവലിലൂടെ സമൂഹത്തിന്റെ മേൽത്തട്ടിൽ ജീവിച്ചവരുടെ കീഴ്നോട്ടങ്ങളായിരുന്ന ആദിവാസി ആഖ്യാനങ്ങളെ അദ്ദേഹം തിരുത്തിയെഴുതി. 1999-ൽ നോവലിന് കേരള സാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു. ഊരാളിക്കുടി, ചെങ്ങാറും കുട്ടാളും, നിസ്സഹായന്റെ നിലവിളി, ഈ വഴിയിൽ ആളേറെയില്ല, പെലമറുത, ആരാണു തോൽക്കുന്നവർ തുടങ്ങിയവയാണ്‌ മറ്റു കൃതികൾ. ഗോത്രജീവിതത്തെ അക്ഷരങ്ങളിലാക്കിയ നാരായൻ 2022 ഓഗസ്റ്റ് 16-ന് അന്തരിച്ചു. 1404 - ബ്രസ്സൽസ് ബ്രബന്റ്സ് / ലിംബർഗ്സ് ഓഡിറ്റ് ഓഫീസ് സ്ഥാപിച്ചു... 1733 - ഫ്രാൻസ്, സ്പെയിൻ, സാർഡിനിയ എന്നിവ ജർമ്മൻ വിരുദ്ധ ഉടമ്പടിയിൽ ഒപ്പുവച്ചു....... 1872 - ന്യൂയോർക്ക് സിറ്റിയിൽ ആദ്യത്തെ ശ്രീനേഴ്സ് ക്ഷേത്രം (മക്ക എന്നറിയപ്പെടുന്ന ത്) സ്ഥാപിതമായി....'' 1887 - എമിലി ബെർലിനർ ഗ്രാമഫോണിന് പേറ്റന്റ് നൽകി..... 1905 - ആൽബർട്ട് ഐൻ‌സ്റ്റൈൻ തന്റെ ആൻ‌നസ് മിറാബിലിസ് പ്രബന്ധങ്ങളിൽ മൂന്നാമത്തേത് പ്രസിദ്ധീകരിച്ചു..... 1910 - തിരുവിതാംകൂർ രാജഭരണത്തെ വിമർശിച്ചതിനു സ്വദേശ അഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ ദിവസം...... 1914 - അന്തർസംസ്ഥാന വാണിജ്യത്തെ നിയന്ത്രിക്കുന്നതിനായി ഫെഡറൽ ട്രേഡ് കമ്മീഷൻ രൂപീകരിച്ചു....' 1934ബ്രിട്ടീഷ് ലൈനർ ക്വീൻ മേരി വിക്ഷേപിച്ചു 1944 - രണ്ടാം ലോകമഹായുദ്ധം:ഓപ്പറേഷൻ മാർക്കറ്റ് ഗാർഡൻപരാജയപ്പെട്ടു.. ... 1945 - എല്ലാ പഴയ ഡച്ച് നോട്ടുകളും അസാധുവായി പ്രഖ്യാപിച്ചു...... 1962 - പട്ടം എ. താണുപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചു...... 1975 - പുരുഷന്മാർക്കും വനിതാ തൊഴിലാളിക ൾക്കും തുല്യവേതനം നൽകാനുള്ള വിജ്ഞാപനം പ്രഖ്യാപിച്ചു...... 1979 - ചരൺ സിംഗ് ലോക്ദൾ എന്ന പേരിൽ ഒരു പുതിയ പാർട്ടി ആരംഭിച്ചു...... 1980- ഇൻഡോനേഷ്യ ക്ക് യുണൈറ്റഡ് നാഷൺസിൽ അംഗത്വം ലഭിച്ചു.... 1983- അമേരിക്ക റഷ്യക്കെതിരെ നുക്ലിയർ മിസൈൽ തൊടുത്തു എന്ന് കംപ്യൂട്ടർ സന്ദേശം കിട്ടി എങ്കിലും ഈ ഇടെ അന്തരിച്ച സ്റ്റാനിസ്ലാവ് പെട്രോവ്, ഗൌരവമായി എടുത്തില്ല. പിന്നീട് കംമ്പ്യൂട്ടർ മാൽഫങ്ങ്ക്ഷൻ ആണെന്ന് മനസ്സിലായി. ... 1985- ജക്കാർത്തയിൽ വനിതകളുടെ 100 ​​മീറ്റർ ഓട്ടത്തിൽ പി.ടി.ഉഷ 11.39 സെക്കൻ ഡിനുള്ളിൽ റെക്കോഡ് സ്ഥാപിച്ചു.... 1991 - എം‌ ആർ‌ ടി‌ പി നിയമവും കമ്പനീസ് ആക്ടും ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസ് പുതിയ വ്യവസായ സ്ഥാപന ങ്ങളിൽ നിലവിലുള്ള പ്രവേശന നിയന്ത്രണ ങ്ങളും നിലവിലുള്ളവ വിപുലീകരിക്കുന്നതും പൂർണ്ണമായും നീക്കംചെയ്തു...... 1996 - പ്രധാനമന്ത്രി ദേവേ ഗൗഡ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ആർ‌ എസിലൂടെ പാർലമെന്റിൽ പ്രവേശിച്ച ആദ്യ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം...... 2000 -IMF, ലോക ബാങ്ക് ഉച്ചകോടികളിൽ പ്രാഗിൽ ആഗോളവൽക്കരണവിരുദ്ധ പ്രതിഷേധം...... 2008 - സ്വിസ് സൈനിക പരിശീലനം ലഭിച്ച പൈലറ്റും പരീക്ഷണാത്മക വ്യക്തിഗത ജെറ്റ് പാക്കുകളുടെ ഉപജ്ഞാതാവുമായ യെവ്സ് റോസി ജെറ്റ് എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചിറകുകൾ ഉപയോഗിച്ച് ഇംഗ്ലീഷ് ചാനലിലുടനീളം പറക്കുന്ന ആദ്യ വ്യക്തിയായി..... 2017-സൗദി അറേബ്യ വനിതാ ഡ്രൈവിംഗി നുള്ള വിലക്ക് അസാധുവാക്കുകയാണെന്ന് പ്രഖ്യാപിച്ചു....... 2017 - ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ രത്‌ന ഗുണനിലവാരമുള്ള വജ്രമായ "ലെസെഡി ലാ റോണ" 53 മില്യൺ ഡോളറിന് വിറ്റു...... 2021 - സാനിയ മിർസൽ ഒസ്ട്രാവയിൽ ഡബ്ല്യുടിഎ 500 കിരീടം സ്വന്തമാക്കി ...... ജന്മദിനങ്ങൾ 1820 - ഈശ്വര ചന്ദ്ര വിദ്യാസാഗർ ഇന്ത്യൻ ബംഗാളി ബഹുമുഖപ്രതിഭയും ബംഗാൾ നവോത്ഥാനത്തിന്റെ പ്രധാന കണ്ണികളിലൊരാൾ,തത്വചിന്തകൻ,വിദ്യാഭ്യസവിചക്ഷണൻ,എഴുത്തുക്കാരൻ,വിവർത്തകൻ,പ്രിന്റർ,പ്രസാധകൻ,വ്യവസായി,നവോത്ഥാനപ്രവർത്തകൻ,ലോകോപകാരി എന്നീ നിലകളിൽ പ്രശസ്തൻ...... 1881 - പട്ടിക്കാംതൊടി രാവുണ്ണി മേനോൻ.ആധുനിക കഥകളിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന കഥകളി നടൻ ... 1923 -ദേവ് ആനന്ദ്, ബോളിവുഡ് ചലച്ചിത്രരംഗത്തെ പ്രമുഖ നടൻ, നിർമാതാവ്,സംവിധായകൻ...... 1932 - ഡോ. മൻമോഹൻ സിങ് ഇന്ത്യയുടെ 13 മത്തെയും, 14മത്തെയും പ്രധാനമന്ത്രി, രാജ്യാന്തരതലത്തിൽ ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞൻ....... 1936 - വിന്നി മണ്ടേല , പ്രമുഖ ദക്ഷിണാഫ്രിക്കൻ രാഷ്ട്രീയ പ്രവർത്തക, ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് വിമൻ ലീഗിന്റെ നേതാവുമായിരുന്ന വിന്നി ദക്ഷിണാഫ്രിക്കൻ ഇതിഹാസം നെൽസൺ മണ്ടേലയുടെ മുൻ ഭാര്യ...... 1940 - നാരായൻ,പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്നകേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയിട്ടുള്ള കൊച്ചരേത്തി ഊരാളിക്കുടി, ചെമ്മാരും കൂട്ടാളും തുടങ്ങിയ കൃതികൾ രചിച്ച നോവലിസ്റ്റ് .... 1943 - കൃഷ്ണമൂർത്തി പെരുമാൾ,രണ്ടു തവണ ഒളിമ്പിക് മെഡൽ നേടിയ ഹോക്കി കളിക്കാരനും അർജ്ജുന അവാർ ഡ് ജേതാവായ ഇന്ത്യൻ കായികതാരം...... 1944 - തോപ്പിൽ മുഹമ്മദ് മീരാൻ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവും, പ്രമുഖ തമിഴ് സാഹിത്യകാരൻ.. 1962-താരിഖ് സ‌ഈദ് റമദാന്,ഇസ്‌ലാമിക സമൂഹത്തിൻറെ ആന്തരികമായ ബഹുസ്വരതയെ ഉയർ‍‌ത്തിപ്പിടിക്കുന്ന പണ്ഡിത രിലൊരാളും യൂറോപ്യൻ മുസ്‌ലിംകൾ പുതുതായി ഒരു യൂറോപ്യൻ ഇസ്ലാം രൂപവത്കരിക്കേണ്ട തിൻ്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറയുന്ന ബുദ്ധിജീവി..... 1968 - ജേംസ് കാവിഏസെലിൻ,2004ൽ പുറത്തിറങ്ങിയ ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ് എന്ന സിനിമയിൽ മുഖ്യ കഥാപാത്രമായ യേശുവിന്റെ വേഷം അഭിനയിച്ച് ലോകപ്രശസ്തനായ വ്യക്തി.. ചരമവാർഷികങ്ങൾ 1895 - ലാഹിരി മഹാശയൻ'ഒരു ഭാരതീയ യോഗി,ജാതിമതഭേദമെന്യേ,ആയിരങ്ങൾക്കു ക്രിയായോഗദീക്ഷ നൽകിയ യോഗിവര്യൻ...... 1966 - സർ പട്ടാഭിരാമ രാമസ്വാമി അയ്യർ. ഇന്ത്യൻഅഭിഭാഷകൻ,ഭരണകർത്താവ്,നയതന്ത്രജ്ഞൻ,തിരുവിതാംകൂർ രാജാവാ യിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ ദിവാനുമായിരുന്നു..... 2008 - പോൾ ലിയനാർഡ് ന്യൂമാൻ അമേരിക്കൻ ചലച്ചിത്ര നടൻ,ചലച്ചിത്ര സം‌വിധായകൻ, സം‌രംഭകൻ, സാമൂഹ്യ പ്രവർത്തകൻ...... #✍️വിദ്യാഭ്യാസം #✍️പൊതുവിജ്ഞാനം #💯 PSC പരീക്ഷകള്‍
പ്രിയ സൗഹൃദങ്ങളേ ശുഭദിനാശംസകൾ ചരിത്രത്തിൽ ഇന്ന്: സെപ്തംബർ 25 ഇന്ന് :-ലോക ഫാർമസിസ്റ്റ് ദിനം :-ലോക സ്വപ്ന ദിനം :- അന്ത്യാദയ ദിനം; ( പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായയുടെ ജന്മദിനം) :- ലോക കൊഞ്ച് ദിനം ഡോ.എം. തോമസ് മാത്യു ( ജന്മദിനം) മലയാള സാഹിത്യത്തിലെ പ്രശസ്തനായ നിരൂപകനായ ഡോ.എം. തോമസ് മാത്യു വി.ടി. മാത്യുവിന്റെയും മറിയാമ്മ മാത്യുവിന്റെയും മകനായി 1940 സെപ്റ്റംബര്‍ 25 ന്‌ പത്തനംതിട്ട ജില്ലയിലെ കീകൊഴൂരില്‍ ജനിച്ചു. എറണാംകുളം മഹാരാജാസ് കോളേജില്‍ നിന്ന് മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1965 ല്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായി. തുടര്‍ന്ന് കേരളത്തിലെ നിരവധി സര്‍ക്കാര്‍ കലാലയങ്ങളില്‍ പ്രൊഫസറായും പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ‍ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം,നിര്‍‌വ്വാഹക സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. അദ്ദേഹമെഴുതിയ "മാരാര്‍, ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം" എന്ന പഠനഗ്രന്ഥം 33-ആമത് വയലാര്‍ പുരസ്കാരം നേടി കൃതികള്‍ ദന്തഗോപുരത്തിലേക്കു വീണ്ടും, എന്റെ വല്മീകമെവിടെ, സാഹിത്യദര്‍ശനം, മാരാര്‍ ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം, മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദം, സത്യം നിങ്ങളെ സ്വതന്ത്രരാക്കും, മനുഷ്യന്റെ ശബ്ദം സംഗീതം പോലെ, സ്വാതന്ത്ര്യം തന്നെ ജീവിതം, വഴി തെറ്റിയോ നമുക്ക്, നിനവുകള്‍ നിരൂപണങ്ങള്‍, രുദിതാനുസാരീകവി, ബൈബിള്‍ അനുഭവം (വിമര്‍ശനങ്ങള്‍), ന്യൂ ഹ്യൂമനിസം, ആര്‍.യു.ആര്‍. (തര്‍ജ്ജമ). കെ.സി.ബി.സി. ബൈബിള്‍ കമ്മീഷന്‍ തയ്യാറാക്കിയ ബൈബിള്‍ വിവര്‍ത്തനത്തില്‍ സഹകരിച്ചിട്ടുണ്ട്. പുരസ്‌കാരങ്ങള്‍ സി.ബി. കുമാര്‍ എന്‍ഡോവ്‌മെന്റ് പ്രൈസ്, സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ രാമവര്‍മ്മ അവാര്‍ഡ്, സി.ജെ. ഫാദര്‍ വടക്കേല്‍ അവാര്‍ഡ്, ഡോ. സി.പി. മേനോന്‍ മെമ്മോറിയല്‍ അവാര്‍ഡ്, മാര്‍ ഗ്രിഗോറിയോസ് മെമ്മോറിയല്‍ അവാര്‍ഡ്, ഡോ. ടി.പി. സുകുമാര്‍ മെമ്മോറിയല്‍ അവാര്‍ഡ്. 1340 -ഇംഗ്ലണ്ടും ഫ്രാൻസും നിരായുധീകരണ ഉടമ്പടിയിൽ ഒപ്പുവച്ചു...... 1066 - സ്റ്റാംഫഡ് ബ്രിഡ്ജ് യുദ്ധം ആംഗ്ലോ- സാക്സൺ യുഗത്തിന്‌ അന്ത്യം കുറിച്ചു... '. 1513 – സ്പാനിഷ് പര്യ വേക്ഷകൻ Vaso Nunoz de Babora ഫസഫിക് സമുദ്രം കണ്ടു പിടിച്ച ആദ്യ യൂറോപ്യനായി....... 1804 - അമേരിക്കൻ ഭരണഘടനയുടെ 12ആം ഭേദഗതി, പ്രസിഡന്റിനെയും ഉപരാഷ്ട്രപതിയെയും തിരഞ്ഞെടുക്കുന്നതി നുള്ള നടപടിക്രമങ്ങൾ സ്ഥാപിക്കുന്നത് പ്രാബല്യത്തിൽ......... 1820 - ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞനായ ഫ്രാങ്കോയിസ് അരാഗോ തന്റെ കണ്ടെത്തലിൽ വൈദ്യുതകാന്തികത പ്രഖ്യാപിച്ചു,......... 1879- പുകവലി അരാഗ്യത്തിന് ഹാനികരം എന്ന പ്രസ്താവനക്ക് ഉപോൽബലകമായ തെളിവുകളുമായി ബ്രിട്ടിഷ് ഡോക്ടർ Charles Drysdale രംഗത്ത് വന്നു,.'....... 1897 - ആദ്യമായി ബ്രിട്ടീഷ് ബസ് സർവീസ് ആരംഭിച്ചു....... 1890 - യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസ് സെക്വോയ നാഷണൽ പാർക്ക് സ്ഥാപിച്ചു.. ... 1912 കൊളംബിയ യൂണിവേഴ്സിറ്റി ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ജേണലിസം ന്യൂയോർക്ക് സിറ്റിയിൽ സ്ഥാപിതമായി....... 1919 -റയാത്ത് എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് (റയത്ത് ശിക്ഷൻ സൻസ്ഥ) സ്ഥാപിതമായി..... 1939- ആൻഡോറലും ജർമനിയും ഒന്നാം ലോക മഹായുദ്ധം അവസാനിച്ച കരാറിൽ ഒപ്പിട്ടു. നേരത്തെ ഒപ്പിട്ട കരാറിൽ (Varselle’s Peace treaty) ആൻഡോറ ഉണ്ടായിരുന്നില്ല....... 1947 - കശ്മീർ ഇന്ത്യൻ യൂണിയനുമായി യോജിക്കുന്നു..... 1954 ആചാര്യ കൃപലാനിയുടെ നേതൃത്വത്തിൽ 14 പാർലമെന്റ് അംഗങ്ങൾ (എം‌പി) സോഷ്യലിസ്റ്റ് പ്രോഗ്രസ് യൂണിയൻ എന്ന പേരിൽ ഒരു പുതിയ പാർട്ടി രൂപീകരിച്ചു ..... 1955 - റോയൽ ജോർദാനിയൻ വ്യോമസേന സ്ഥാപിതമായി..... 1957 - 18-ാമത് വെനീസ് ചലച്ചിത്രമേള: സത്യജിത് റേ സംവിധാനം ചെയ്ത "അപരജി റ്റോ" ഗോൾഡൻ ലയൺ, ക്രിട്ടിക്സ് അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ചിത്രമായി....... 1959- ശ്രീലങ്കൻ പ്രധാനമന്ത്രി സോളമൻ ഭണ്ടാരനായകയെ ഒരു ബുദ്ധ സന്യാസി ഗുരുതമായി കുത്തി പരുക്കേൽപ്പിച്ചു. അടുത്ത ദിവസം മരണമടഞ്ഞു…..... 1962 - അൾജീരിയയിലെ പീപ്പിൾസ് ഡെമോ ക്രാറ്റിക് റിപ്പബ്ലിക് ഔദ്യോഗികമായി പ്രഖ്യാപിച്ചു താൽക്കാലിക ഗവൺമെന്റിന്റെ പ്രസിഡന്റായി ഫെർഹത്ത് അബ്ബാസ് തിരഞ്ഞെടുക്കപ്പെട്ടു....... 1964 - പോർച്ചുഗലിനെതിരായ മൊസാംബിക്കൻ സ്വാതന്ത്ര്യയുദ്ധം ആരംഭിച്ചു....... 1980അഫ്ഗാനിസ്ഥാനിലെ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷന്റെ ആദ്യ കോൺഗ്രസ് കാബൂളിൽ നടന്നു........ 1981 സാന്ദ്ര ഡേ ഓ കൊന്നർ യുഎസ് സുപ്രീം കോടതിയുടെ ആദ്യത്തെ വനിതാ ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു.... 1981ബെലീസ് ഐക്യരാഷ്ട്രസഭയിൽ ചേർന്നു. 1984 - ഇന്ത്യൻ സൈന്യം സുവർണ്ണക്ഷേത്ര ത്തിൽ നിന്ന് പിന്മാറി....... 1985 - പഞ്ചാബ് സംസ്ഥാന തെരഞ്ഞെടുപ്പി ൽ അകാലിദൾ വിജയിച്ചു 1990-ബിജെപി പ്രസിഡന്റ് എൽ. കെ. അദ്വാനി അയോധ്യ രഥയാത്ര ആരംഭിച്ചു. 1992 - നാസ മാർസ് ഒബ്സർവർ വിക്ഷേപിച്ചു. 1993 - 63 കാരനായ സോളി സോറാബ്ജി യു എൻ സെക്രട്ടറി ജനറൽ അന്താരാഷ്ട്ര യുദ്ധക്കുറ്റ കോടതിയിലെ പ്രോസിക്യൂട്ടറായി നാമനിർദേശം ചെയ്യപ്പെട്ടു......... 1997 - കറാച്ചിയിൽ റെഡ് & വൈറ്റ് ലത്തീഫ് മാസ്റ്റേഴ്സ് ഇന്റർനാഷണൽ സ്നൂക്കർ കിരീടം ഇന്ത്യ നേടി........ 1999 - എട്ടാമത്തെ സാഫ് ഗെയിംസ് കാഠ്മ ണ്ഡുവിൽ ഉദ്ഘാടനം ചെയ്തു........ 2008 -ചൈന Shenzhou 7 എന്ന ബഹിരാകാശ പേടകം വിക്ഷേപിച്ചു...... 2011 പൃഥ്വി-2 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു....... 2013തെക്ക് പടിഞ്ഞാറൻ പാകിസ്ഥാനിൽ ശക്തമായ ഭൂകമ്പത്തിൽ 217 പേർ മരിച്ചു.. 2014- Make in India പരിപാടി പ്രഖ്യാപിച്ചു..... 2015- ദിനദയാൽ ഉപാധ്യായ ഗ്രാമീണ കുടിനീർ യോജന പദ്ധതി ആരംഭിച്ചു..... : 2016 - ചൈനയിലെ ഗുയിഷോ പ്രവിശ്യയിൽ 500 മീറ്റർ വീതിയിൽ ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ദൂരദർശിനി പ്രവർത്തനം ആരംഭിച്ചു....... 2018 യുഎസ് ഫാഷൻ കമ്പനിയായ മൈക്കൽ കോർസ് 2.1 ബില്യൺ ഡോളറിന് ഇറ്റാലിയൻ ബ്രാൻഡ് വേഴ്സസ് വാങ്ങി...... 2018ഇൻസ്റ്റാഗ്രാമിന്റെ സഹസ്ഥാപകരായ കെവിൻ സിസ്ട്രോമും മൈക്ക് ക്രീഗറും ഇൻസ്റ്റാഗ്രാമിൽ നിന്നും മാതൃ കമ്പനിയായ ഫേസ്ബുക്കിൽ നിന്നും രാജിവെച്ചു..... 2019ഹസ്സ അൽമൻസൂരി ബഹിരാകാശത്തെ ആദ്യത്തെ എമിറാട്ടിയും അന്താരാഷ്ട്ര ബഹിരാ കാശ നിലയത്തിലേക്ക് യാത്രചെയ്ത ആദ്യത്തെ അറബ് ബഹിരാകാശയാത്രികനുമായി.... 2019 ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ബീജിംഗിലെ പുതിയ ഡാക്‌സിംഗ് ഇന്റർനാഷണൽ എയർപോർട്ട്, സഹ ഹാദിദ് രൂപകൽപ്പന ചെയ്തു ........ 2021 - ചൈനയിൽ ക്രിപ്റ്റോകറൻസിക്ക് നിരോധനം ഏർപ്പെടുത്തി ..... 2022 ക്യൂബയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കി ....... ജന്മദിനങ്ങൾ 1819 - ജോർജ്ജ് മാത്തൻ,ആധുനിക മലയാള ഗദ്യസാഹിത്യത്തിന്റെ പ്രോദ്ഘാടകൻ മലയാളിയായ ആദ്യ മലയാള ഭാഷാവ്യാകരണ കർത്താവ്, ആദ്യ മലയാളിപത്രാധിപർ, സാമൂഹിക പരിഷ്കരണയത്നങ്ങളിൽ സജീവ പങ്കാളിയും ആംഗ്ലിക്കൻ സഭയിലെ ആദ്യ വൈദികൻ ....... 1897 - വില്യം ഫോക് നർ. US സാഹിത്യകാരൻ. 1949 ൽ നോബൽ നേടി... 1903 - അബുൽ അ‌അ്‌ലാ മൗദൂദി ഇസ്‌ലാമികചിന്തകൻ,പത്രപ്രവർത്തകൻ1941-ൽ സ്ഥാപിതമായ ജമാഅത്ത ഇസ്‌ലാമിയുടെ സ്ഥാപകനും ആദ്യത്തെ അമീറുമാണ്...... ... 1919 - പണ്ഡിറ്റ്‌ ദീനദയാൽ ഉപാദ്ധ്യായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിലെരാൾ,ആദ്യ ജനറൽ സെക്രട്ടറി, ദാർശനികൻ,സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞൻ, ചരിത്രകാരൻ എകാത്മാ മാനവദർശനം എന്ന ഭാരതീയ സാമ്പത്തിക സാമൂഹിക തത്ത്വസംഹിതയുടെ ഉപജ്ഞാതാവ് ..... 1920 - ഡോ സതിഷ് ധവാൻ, ISRO മുൻ ചെയർമാൻ .......... 1925- എ.ബി.ബർദൻ,ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യ ജനറൽ സെക്രട്ടറി (CPI) നാഗ്പുർ സ്വദേശി..... 1927 - ജഗ്‌മോഹൻ മൽഹോത്ര. രണ്ടുതവണ ജമ്മു കാശ്മീരിന്റെയും, കേന്ദ്രഭരണപ്രദേശമായ ഡൽഹിയുടെയും ഒരു തവണ ഗോവ, ദാമൻ & ദിയുവിന്റെയും ഗവർണർ കേന്ദ്രമന്ത്രി, ലോക്സഭാംഗം, രാജ്യസഭാംഗം എന്നീ പദവികളിൽ പ്രവർത്തിച്ച മുതിർന്ന ബി.ജെ.പി നേതാവ് ... 1940 – തോമസ് മാത്യു,മലയാള സാഹിത്യ ത്തിലെ പ്രശസ്തനായ സാഹിത്യവിമർ ശകൻ,മാരാർ ലാവണ്യത്തിന്റെ യുക്തി ശിൽപ്പം 2006ൽ വയലാർ അവാർഡ് നേടി. 1946- ബിഷൻ സിങ് ബേദി,67 ടെസ്റ്റിൽ 266 വിക്കറ്റ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് സ്പിൻ ബൗളിങ് പ്രതിഭ....... 1952 - ബെൽ ഹുക്‌സ്,പ്രശസ്തയായ അമേരിക്കൻ എഴുത്തുകാരി, സാമൂഹ്യപ്രവർത്തക, ഫെമിനിസ്റ്റ് ....: 1968 - വില്ലാർഡ് കാരോൾ വിൽ സ്മിത്ത്, ജൂണിയർ എന്ന വിൽ സ്മിതത്ത്, സിനിമ, ടെലിവിഷൻ, സംഗീതരംഗങ്ങളിൽ വിജയം കൈവരിച്ച അമേരിക്കൻ നടനും നിർമാതാവും റാപ്പറും ഗാനരചയിതാവ് : 1979 - ഹക്കിമുദ്ദീൻ ഷബ്ബീർ ഹബീബുല്ല ഹ്രസ്വദൂര ഫ്രീസ്റ്റൈൽ ഇവന്റുകളിൽ വിദഗ്ദ്ധനായിരുന്ന മുൻ ഇന്ത്യൻ നീന്തൽ താരം ........ ചരമവാർഷികങ്ങൾ 1968 - കോർണെൽ ജോർജ്ജ് ഹോപ്‍ലി വൂൾറിച്ച്, അമേരിക്കൻ നോവലിസ്റ്റ്, ചെറുകഥാകൃത്ത്.വില്ല്യം ഐറിഷ്, ജോർജ്ജ് ഹോപ്‍ലി എന്നീ തൂലികാനാമങ്ങളിലും ഗ്രന്ഥരചന നിർവ്വഹിച്ചിരുന്നു ....... 2003- എഡ്വാർഡ് സൈദ്, പാലസ്തീൻ US ബുദ്ധിജിവി,വിമർശകൻ, ഓറിയൻറിലസം (പാശ്ചാത്യ രാജ്യങ്ങളുടെ മേധാവി ത്വപരമായ നിലപാടിനെ വിമർശിക്കൽ) എന്ന ഗ്രന്ഥം രചിച്ചു..... 2011 - വങ്കരി മാതായ്, 2004 നോബൽ സമ്മാനം ലഭിച്ച കെനിയൻ പരിസ്ഥിതി പ്രവർത്തക. ഗ്രീൻ ബെൽറ്റ് എന്ന പരിസ്ഥിതി സംഘടന രൂപീകരിച്ചു... ...... 2016- ആർനോൾഡ് പാർമർ,ലോകത്തിലെ ഏറ്റവും മികച്ച 3 ഗോൾഫ് കളിക്കാരിൽ ഒരാൾ........ 2016 - കെ.മാധവൻ, ഗാന്ധിയൻ കമ്യുണിസ്റ്റ് എന്ന് അറിയപ്പെടുന്നു.. 2016 - നഹദ് ഹത്തർ, ജോർദാനിലെ പുരോഗമന ഇടതുപക്ഷ പ്രവർത്ത കൻ കൂടിയായ സാഹിത്യകാരൻ,മതനിന്ദ ആരോപിച്ച് അറസ്റ്റ് ചെയ്തു. മതതീവ്രവാ ദികൾ വെടിവച്ചു കൊന്നു...... 2020 - എസ്. പി. ബാലസുബ്രഹ്മണ്യം,ഇന്ത്യൻ ചലച്ചിത്ര ഗായകൻ, നടൻ സംഗീതസംവിധായകൻ, നിർമ്മാതാവ് ..... 2022 - ആര്യാടൻ മുഹമ്മദ്, കേരളത്തിലെ പ്രമുഖ കോൺഗ്രസ്സ് (ഐ) നേതാവ്, മുൻ വൈദ്യുതി, ഗതാഗത മന്ത്രി. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ് ....... #💯 PSC പരീക്ഷകള്‍ #✍️പൊതുവിജ്ഞാനം #✍️വിദ്യാഭ്യാസം