#🎻 കുട്ടിക്കവിതകൾ #✍️ വട്ടെഴുത്തുകൾ
പുസ്തകങ്ങളോടെന്നും അവൾക്ക് അഭിനിവേശം ആയിരുന്നു... പ്രണയത്തിന്റെ വർണ്ണനകളിൽ കുറിച്ചുവെച്ച അക്ഷരങ്ങൾക്കെന്നും അവൾ കൂട്ടിരുന്നു... മൗനമേറുന്ന ദിനങ്ങളിലെല്ലാം അവൾ പുസ്തകങ്ങളോടു സല്ലപിക്കും... അതിനെ തന്റെ മൃദുവിരലുകളിലൂടെ തലോടും... ആ മിഴികളിലൂടെ തന്റെ പ്രിയപ്പെട്ട കഥാ പാത്രങ്ങളെ അവൾ ഹൃദയത്തോടു ചേർത്തു വെച്ചിരുന്നു... ഒരിക്കൽ അവരേ നേരിട്ട് കാണുമെന്ന ഉറച്ച വിശ്വാസത്തോടെ...
✍🏻 പ്രണയതീർത്ഥം