#📝 ഞാൻ എഴുതിയ വരികൾ
#ഭാഗം 49
# മുറ്റത്തെ മാവിൻ ചുവട്ടിലേക്ക് മാറിനിന്നു ഇൻസ്‌പെക്ടർ മീനുവും, ഉമയും അൽപ്പനേരം എന്തോ സംസാരിച്ചു...
ചില പന്തിക്കേടുകൾ തുടക്കം മുതൽ ജെനിക്ക് തോന്നിയിരുന്നു... അതിനാൽ അവൾ ആ പുസ്തകം കൗശലത്തോടെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി..
മീനു മടങ്ങി പോകും മുൻപ് ജെനി അവിടേക്ക് ചെന്നു...
നിങ്ങളുടെ വീടാണോ ഇത്...?
അതേ....ജെനി മറുപടി നൽകി...
ഞാൻ പുതിയ സ്ഥലം എസ് ഐ യാണ്.. പേര് മീന....
ജെസി തൊഴുതു...
അകത്തേക്കിരിക്കാം മാഡം...
ഓ വേണ്ടാ.. തൊടുക്കമുണ്ട് അല്പം..
ഞാൻ ഉമയെ ഒന്ന് കാണാൻ വന്നതാ..
Ok ഉമ... പിന്നെ കാണാം...
തിരിഞ്ഞ് മുന്നോട്ട് നടന്ന അവർ വീണ്ടും തിരികെ വന്നു...
ഉമാ ഒന്ന് വരാമോ...
ഉമഅടുത്തേക്ക് ചെന്നു...
നിങ്ങൾ എത്രമണിക്കാണ് അമ്പലത്തിൽ പോയത് അന്ന്...?
ഒരു ആറു ആറര ആയിക്കാണും...
എന്താ മാഡം...?
ആസ്വാഭാവികമായി അവിടെ ഒന്നും കണ്ടില്ലേ...?
ഇല്ല മാഡം... എന്താ...?
അല്ല ചെറിയൊരു കൺഫ്യൂഷൻ...
പോസ്റ്റമോർട്ടം അനുസരിച്ച് ഗാർഗി മരിച്ചത് ഉദ്ദേശം ആറു മണിക്കാണ്. അപ്പൊ പിന്നെ....?
അൽപ്പ nerathe ആലോചനയ്ക്ക് ശേഷം
മീനു ചോദിച്ചു...
ദേവൻ... ഐ മീൻ... അവരുടെ ഹസ്ബന്റ് എങ്ങനെ ഉള്ളയാളാ...?
വളരെ നല്ല മനുഷ്യൻ....
മ്മ് അമർത്തിയൊന്ന് മൂളി...
ശരി കാണാം... ഞാൻ പറഞ്ഞത് മറക്കേണ്ട....
Ok...
Ok മാഡം...
അവരുടെ വാഹനം കണ്ണിൽ നിന്ന് മറഞ്ഞതുംജെനി സംശയത്തോടെ ചോദിച്ചു...
എന്താ ഉമേച്ചി... ഗാർഗി എങ്ങനാ മരിച്ചേ...?
വിഷം തീണ്ടി....
ഞെട്ടിപ്പോയി ജെനി....
അവളുടെ മനസ്സിലൂടെ
ഇത് വരെ കാവിൽ വിഷം മരിച്ചവരുടെ മുഖങ്ങൾ മിന്നി മാഞ്ഞു...(തുടരും)