
CPIM Edakkad North LC
@cpimedakkadnorthlc
Official Account of the CPIM Edakkad North LC
സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കേരള മുഖ്യമന്ത്രി സ. പിണറായി വിജയൻ ഒക്ടോബർ 20 ന് നിർവഹിക്കുന്നു. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #💪🏻 സിപിഐഎം
സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കേരള മുഖ്യമന്ത്രി സ. പിണറായി വിജയൻ ഒക്ടോബർ 20 ന് നിർവഹിക്കുന്നു.
#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #💪🏻 സിപിഐഎം
ക്യാൻസർ രോഗികൾക്ക് കേരളത്തിലെവിടെയും ചികിത്സാ ആവശ്യങ്ങൾക്കായി സൂപ്പർഫാസ്റ്റിലുൾപ്പടെ സൗജന്യ യാത്രയെന്ന ചരിത്ര പ്രഖ്യാപനവുമായി നിയമസഭയിൽ മന്ത്രി കെ ബി ഗണേഷ് കുമാർ. റേഡിയേഷൻ, കീമോ തുടങ്ങിയ എന്ത് ആവശ്യത്തിനും പദ്ധതി ഉപയോഗപ്പെടുത്താം. സ്വകാര്യ ആശുപത്രികളിലെ രോഗികൾക്കും പദ്ധതി ഉപകാരപ്രദമാകും. ഓർഡിനറി മാത്രമല്ല, സൂപ്പർഫാസ്റ്റ് മുതൽ താഴേക്ക് ഏത് ബസിലുമുള്ള യാത്രയും സമ്പൂർണ സൗജന്യമാണ്.#🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര. ക്യൂബൻ വിപ്ലവത്തിന്റെ വിജയത്തിനുശേഷം ക്യൂബയുടെ സോഷ്യലിസ്റ്റ് പുന:സംഘടനയിലും പ്രധാന ചുമതലകൾ ചെ വഹിച്ചു. അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റുവാൻ ഒളിപ്പോരുൾപ്പെടെയുള്ള സായുധ സമരമാർഗ്ഗങ്ങളും ആശ്രയിക്കാവുന്നതാണ് എന്ന് അദ്ദേഹം എക്കാലവും വിശ്വസിച്ചു.
ചെറുപ്പത്തിൽ വൈദ്യപഠനം നടത്തിയ ചെഗുവേര, ദക്ഷിണ അമേരിക്കയിലുടനീളം നടത്തിയ മോട്ടോർ സൈക്കിൾ യാത്രകളിലൂടെ ലഭിച്ച അനുഭവങ്ങളും അതിൽ നിന്നുൾക്കൊണ്ട നിരീക്ഷണങ്ങളും അദ്ദേഹത്തെ ഈ രാജ്യങ്ങളുടെ സാമൂഹിക സാമ്പത്തിക മാറ്റങ്ങൾക്കുള്ള പ്രതിവിധി വിപ്ലവമാണെന്നുള്ള തീരുമാനത്തിലെത്തിച്ചു. 1956-ൽ മെക്സിക്കോയിൽ ആയിരിക്കുമ്പോൾ ചെഗുവേര, ഫിഡൽ കാസ്ട്രോയുടെ വിപ്ലവ പാർടിയായ ജൂലൈ 26-പ്രസ്ഥാനത്തിലെ മുന്നേറ്റ സേനയിൽ ചേർന്നു. 1956 ൽ ഏകാധിപതിയായ ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയെ ക്യൂബയിൽ നിന്നും തുരത്തി അധികാരം പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യത്തോടെ 'ഗ്രാൻമ' എന്ന പായ്ക്കപ്പലിൽ അദ്ദേഹം ഫിദലിന്റെ സഹപോരാളിയായി ക്യൂബയിലേക്ക് യാത്ര തിരിച്ചു. ഫിദലിന്റെയും ചെഗുവേരയുടെയും നേതൃത്വത്തിൽ നടന്ന വിപ്ലവം വിജയിക്കുകയും ക്യൂബ വിമോചിപ്പിക്കപ്പെടുകയും ചെയ്തു. പുതിയ ഭരണകൂടത്തിൽ പല പ്രധാന ഉത്തരവാദിത്വങ്ങളും വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെ പറ്റി പുസ്തകങ്ങളും ലേഖനങ്ങളും എഴുതുകയും ചെയ്തു.1965-ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ചെ ക്യൂബ വിട്ടു. ഒളിപ്പോരാട്ടത്തിനിടയിൽ ബൊളീവിയയിൽ വെച്ച് സിഐഐയുടേയും യുഎസ് സൈന്യത്തിന്റെ പ്രത്യേക സേനയുടേയും സഹായത്തോടെയുള്ള ഒരു ആക്രമണത്തിൽ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബർ 9 ന് ബൊളീവിയൻ സൈന്യം ലാ ഹിഗ്വേരയിൽ വെച്ച് വിചാരണ കൂടാതെ വധിച്ചു.
കാലമേറെ കഴിഞ്ഞിട്ടും ഈ സ്മരണകള്‍ ലോകമാകെയുള്ള യുവത്വത്തെ ഇപ്പോഴും പുളകം കൊള്ളിക്കുന്നു. 1967 ഒക്‌ടോബര്‍ ഒമ്പതിനാണ് ഏണസ്‌റ്റോ ചെഗുവേര എന്ന ഉജ്വലനായ ആ വിപ്ളവകാരി ചരിത്രത്തെ ചോര കൊണ്ട് ചുവപ്പിച്ചത്. പക്ഷേ, ചെ ഇന്ന് ലോകമാകെയുള്ള വിമോചനപ്പോരാട്ടങ്ങളുടെ കൊടിയടയാളമായി മാറിയിരിക്കുന്നു. മനുഷ്യനന്മ ആഗ്രഹിക്കുന്ന എല്ലാവരുടെയും മനസ്സിലെ മായാത്ത മുദ്രയായി ചെയുടെ രൂപം പതിഞ്ഞിരിക്കുന്നു.
എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍.
ലാൽസലാം സഖാവേ... #💪🏻 സിപിഐഎം
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്കു നേരെ ഷൂ എറിഞ്ഞ സംഭവം അങ്ങേയറ്റം അപലപനീയമാണ്. സുപ്രീംകോടതി ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അഭിഭാഷകനാണ് ആക്രമണം നടത്തിയത്. കുറ്റക്കാരനെതിരെ ഉടനടി നടപടി സ്വീകരിക്കണം.
സനാതന ധർമത്തിന് അനുകൂലമായ മുദ്രാവാക്യം മുഴക്കിക്കൊണ്ട് തുറന്ന കോടതിമുറിയിൽ വച്ച് ചീഫ് ജസ്റ്റിസിനു നേരെ ഷൂ എറിഞ്ഞു എന്നത് അത്യന്തം ഞെട്ടിക്കുന്നതാണ്. നേതാക്കളുടെയും ജാതി, മനുവാദി, വർഗീയ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബിജെപി മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും സമീപകാല പ്രസ്താവനകൾ ഇത്തരം പ്രവൃത്തികൾക്ക് ധൈര്യം പകരുന്നു.
ഹിന്ദുത്വ വർഗീയ ശക്തികൾ സമൂഹത്തിലേക്ക് മനുവാദവും വർഗീയ വിഷവും കുത്തിവയ്ക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവം. തങ്ങളുടെ ആശയങ്ങളല്ലാതെയുള്ള ഏതൊരു പ്രത്യയശാസ്ത്രത്തോടുമുള്ള സംഘപരിവാറിന്റെ എതിർപ്പും അസഹിഷ്ണുതയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് മതിയായ സംരക്ഷണം ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നു. അസഹിഷ്ണുത പ്രചരിപ്പിക്കുന്ന വ്യക്തികളെയും സംഘടനകളെയും സർക്കാർ കർശനമായി നേരിടണം. അതോടൊപ്പം അഭിപ്രായ സ്വാതന്ത്ര്യവും വിയോജിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടണം.
സിപിഐ എം പോളിറ്റ് ബ്യുറോ #💪🏻 സിപിഐഎം