ഏതോ ഒരു മഴക്കാലത്ത് ഒട്ടും നിനച്ചിരിക്കാതെ
എന്നിലേക്ക് പെയ്‌തിറങ്ങിയ ഒരു മഴത്തുള്ളിയാണ്
നീ.. മഴക്കാലം അരങ്ങൊഴിഞ്ഞു വേനലും വസന്തവും
മാറി മാറി വന്നിട്ടും ഋതു ഭേദങ്ങളെ വകവെക്കാതെ
നീ എന്നിൽ പെയ്‌തു കൊണ്ടേയിരുന്നു.. ഇനി
എന്നിൽ നിന്ന് നിന്നെ അകറ്റി മാറ്റുക അസാധ്യം..
കാരണം നീ പെയ്‌തിറങ്ങിയത് എന്റെ ഹൃദയത്തിന്റെ
ആഴങ്ങളിലേക്ക് ആയിരുന്നു.. മറ്റൊന്നിനും കടന്നു
വരാനാവാത്ത വിധം നീ അവിടം നിലയുറപ്പിച്ചു
കഴിഞ്ഞു.. ഒന്നിനും അടർത്തി മാറ്റാനാവാതെ
എന്നുള്ളിൽ ഒരു വസന്തമായി നീ എന്നും നിലകൊള്ളും.. #❤️ പ്രണയം സ്റ്റാറ്റസുകൾ #♥ പ്രണയം നിന്നോട് #💌 പ്രണയം #💘 Love Forever #💞 നിനക്കായ്