ℂ𝕒𝕡𝕥𝕚𝕒𝕟 𝕄𝕚𝕝𝕝𝕖𝕣
ShareChat
click to see wallet page
@captianmiller20
captianmiller20
ℂ𝕒𝕡𝕥𝕚𝕒𝕟 𝕄𝕚𝕝𝕝𝕖𝕣
@captianmiller20
കൂടുന്നോ!!! ആത്മാവിലേക്കു ഒരു പുക വിടാൻ 😉💉💊🚬🚬
സ്കൂൾ വിട്ടു ബസ്സിറങ്ങി നടന്നു വരുമ്പോൾ കണ്ടു ഞങ്ങൾ വിറ്റു പോയ പഴയ വീട്ടിൽ കണ്ണുചിമ്മുന്ന കുഞ്ഞു കുഞ്ഞു ഭീപങ്ങളുടെ അലങ്കാരങ്ങൾ ...ഉള്ളിലൊരു വേദന തിങ്ങിവരുന്നതറിഞ്ഞു ..എന്റെ സ്വപ്നങ്ങളിലൊന്ന് .. ഞാൻ ഏറ്റവും കൂടുതൽ കാണുന്ന സ്വപ്നങ്ങളിലെ ഇതുപോലെ ദീപങ്ങളാൽ അലങ്കരിച്ച കല്യാണവീട് ..ചുവന്ന പട്ടുസാരിയിൽ സുന്ദരിയായ എന്റെ ചേച്ചി ..സദ്യക്ക് പാലട പ്രഥമൻ ..തിരക്കുകൾക്കിടയിൽ പാറിപ്പറക്കുന്ന ഞാൻ ..ഉള്ളിലെ നോവിനെ അടിച്ചമർത്തി ധൃതിയിൽ നടന്നു ... വീട്ടിൽ ചെന്ന് കയറിയപ്പോഴേ നെയ്യിൽ മൂക്കുന്ന ഉണ്ണിയപ്പത്തിന്റെ മണം .. ബാഗ് മേശമേലിട്ടു അടുക്കളയിലേക്കോടി ..ഉമേച്ചി ഉണ്ണിയപ്പം ഉണ്ടാക്കുന്ന തിരക്കിലാണ് .. പിന്നിലൂടെ കൈയ്യെത്തിച്ചു ഒരുണ്ണിയപ്പം എടുത്തപ്പോഴേ കൈയ്യിൽ തട്ട് കിട്ടി .... ""പോയി കുളിക്കെടി ..എന്നിട്ടു കൈയ്യിട്ടു വാരാം .."" ""പിന്നെ വിശന്നു ചാവാൻ കിടക്കുമ്പോഴല്ലേ കുളി ..ഒന്ന് പോയെ ... അല്ല ഇന്നെവിടുത്തെയാ ഓർഡർ ??"" ""നമ്മുടെ പഴയവീട്ടിലുള്ളവർടെ ...അവിടത്തെ കുട്ടീടെ കല്യാണം .."" പറഞ്ഞപ്പോൾ ചേച്ചിയുടെ മുഖത്തേക്ക് നോക്കാൻ തോന്നിയില്ല ..ഒന്ന് മൂളി തോർത്തുമെടുത്ത് കുളിക്കാൻ കയറി ..എന്നേക്കാൾ പതിനഞ്ച് വയസ്സിനു മൂത്തവൾ ..ഓര്മവെച്ച നാൾ തൊട്ടുള്ള കാത്തിരിപ്പാ .. അവൾടെ വിവാഹം .. കുളികഴിഞ്ഞിറങ്ങി സന്ധ്യാനാമം ചൊല്ലി പഠിക്കാനിരുന്നപ്പോഴേക്കും 'അമ്മ വന്നിരുന്നു ..അമ്മക്ക് അടുത്തുള്ള അമ്പലത്തിൽ കഴകമാണ് ..കൊണ്ടുവന്ന പാത്രത്തിലെ ഇല മാറ്റിനോക്കി .. കടുംപായസം .. ""ഇന്നാരുടേയാ ??"" ""പുത്തൻ പറമ്പിലെ .. ആ കുട്ടീടെ വിവാഹം ശരിയായത്രേ .."" 'അമ്മ ഒന്ന് ദീർഘശ്വാസമെടുത്തു ... ""കാവിലെ നാഗത്താന്മാർക്കു പൂജകൊടുക്കാത്തതിന്റെ അനിഷ്ടങ്ങളാണ് ..വയസ്സ് 27ആയിട്ടും ഇവളിങ്ങനെ നിക്കണ്‌ കണ്ടില്ലേ ..ഉള്ള കിടപ്പാടം പോയി ഈ വാടകവീട്ടിൽ ..ആകെക്കൂടി ഉള്ളവൻ ദൂരെയെങ്ങാണ്ട് ..." നാമം ചൊല്ലിക്കൊണ്ടിരുന്ന മുത്തശ്ശി അതും മുറുമുറുത്തു പ്രാഞ്ചി പ്രാഞ്ചി അകത്തേക്ക് നടന്നു .. കൊണ്ടുവന്ന പായസത്തിൽ നിന്നും കുറച്ചെടുത്ത് കഴിച്ചു .. ചേച്ചിടെ വായിലേക്ക് കൊണ്ടുചെന്നപ്പോൾ പറഞ്ഞു .. "" വേണ്ടെടി .. തിങ്കളാഴ്ചവ്രതമാണ് .." വീണ്ടും ഉള്ളു വേദനിച്ചു .. പിന്നെ കഴിക്കാൻ തോന്നിയില്ല .. അത്താഴത്തിനിരിക്കുമ്പോഴാണ് അമ്മയോട് അച്ഛന്റെ പണം വന്നോ എന്നന്വേഷിച്ചത് ..ഇല്ലെന്നു പറയുമ്പോൾ അമ്മയുടെ മുഖം വാടിയിരുന്നു ..ഫാക്ടറിയിൽ സമരമാണത്രേ .... ഇന്നും സ്കൂളിൽ ഫീസ് കൊടുക്കാത്തവരുടെ കൂട്ടത്തിൽ ഞാൻ മാത്രേ ഉണ്ടായിരുന്നുള്ളു ..ആരെങ്കിലും കൂട്ടുണ്ടെങ്കിൽ ഒരാശ്വാസമാണ് .. "" കുറച്ചു കുട്ടികൾ പാട്ടുപഠിച്ചതിന്റെ ഫീസ് കിട്ടാനുണ്ട് ..അത് ചോദിക്കാം .. കിട്ടിയാൽ ഞാൻ നാളെ സ്കൂളിൽ വരാം .."" എന്റെ വാടിയ മുഖം കണ്ട ചേച്ചി ആശ്വസിപ്പിച്ചു .. എനിക്കത് വലിയ പ്രതീക്ഷയില്ലായിരുന്നു .. ഞങ്ങളെക്കാൾ ദാരിദ്യം ഉള്ളവരാ പഠിക്കാൻ വരണത് ..ചേച്ചിയോടത് പറഞ്ഞാൽ പറയും ആഗ്രഹമല്ലെടി, പഠിച്ചിട്ടു പോട്ടെ പാവങ്ങൾ ന്ന് .. പിറ്റേന്ന് മൂന്നാത്തെ പീരിയഡ് തൊട്ടു പുറത്തേക്കു നോക്കിയിരിപ്പായി .. ആ പ്യൂൺ വന്നു പേര് വിളിക്കിന്നേന് മുന്നേ ചേച്ചി വരണേ എന്ന പ്രാർത്ഥനയോടെ .. സയൻസ് പീരിയഡിന്റെ സമയത്തായിരുന്നു ചേച്ചി വന്നത് ..മനസ്സിലൊരു തണുപ്പ് വീണു .. സ്കൂൾ വിട്ടിറങ്ങുമ്പോൾ സയൻസ് സാർ വിളിച്ചു .. ""ഉമേടെ ആരാണ് ??"" ഞാൻ അമ്പരപ്പോടെ സാറിനെ നോക്കി .. "ചേച്ചിയെ അറിയോ ??"" ""മ് ഉം ..ഒരേ കോളേജിലായിരുന്നു .. നന്നായി പാടില്ലേ ??""ഉവ്വെന്നു തലയാട്ടി .. ""വിവാഹം കഴിഞ്ഞില്ലേ ഉമേടെ ??"" കേട്ടപ്പോൾ വീണ്ടും വിഷമം വന്നു .. വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു ... വീട്ടിൽ വന്നു ചേച്ചിയോട് പറഞ്ഞപ്പോൾ അവൾക്കങ്ങനെ ഒരാളെ ഓർമപോലുമില്ല .. ഒരാഴ്ച കഴിഞ്ഞുകാണും 'അമ്മ പറഞ്ഞു .. ""ചേച്ചിക്കൊരന്വേഷണം ...നിന്റെ സ്കൂളിലെ സയൻസ് സാർ ആണ് .."" ഞാൻ അത്ഭുതത്തോടെ ചേച്ചിയെ നോക്കി ... ഒരുപാട് വേഷംകെട്ടലുകൾക്കു നിന്നതു കൊണ്ടാവാം അവിടെ നിർവികാരതയാണ് . ഞാൻ ചേച്ചിയെയും സാറിനെയും മനസ്സിൽ ചേർത്ത് നിർത്തി .. ചേച്ചിയുടെ അത്ര ഇല്ലെങ്കിലും സാറിനും ഒരു ഭംഗി തോന്നി ..ഒരിഷ്ടവും..... പിറ്റേ ആഴ്ച അവർ കാണാൻ വന്നു ..എന്നെ പഠിപ്പിക്കുന്ന സാർ എന്ന ഗമ എനിക്കുണ്ടായിരുന്നു... ജാതകം നോക്കേണ്ടെന്നു സാർ പറഞ്ഞെങ്കിലും വന്നതിലൊരാൾ നോക്കണമെന്ന് പറഞ്ഞു ജാതകം വാങ്ങി .. സന്തോഷങ്ങൾക്കുമേലെ ഇരുൾ വന്നു വീഴുന്നതുപോലെ തോന്നി ... രണ്ടുദിവസം കഴിഞ്ഞപ്പോൾ കേട്ടു അവർ അത് വേണ്ടെന്നു വച്ചെന്ന് ..ജാതകത്തിൽ ദോഷം ..ജനിച്ച മതത്തോടും ജാതിയോടും വരെ ദേഷ്യം തോന്നി .. ""എന്തിനാ ചേച്ചി ഇനിയുമിങ്ങനെ വ്രതങ്ങളെടുത്തു കൂട്ടുന്നത് ?? "" ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല .. ചേച്ചിയുടെ മുഖത്തൊരു പുഞ്ചിരിയായിരുന്നു .. ""അമ്മയെയും മുത്തശ്ശിയുടെയും സമാധാനത്തിന് .."" സാറിനോടും അമർഷം തോന്നി .. സാറും എന്നെ നോക്കാൻ വിഷമിക്കുന്നപോലെ ... ഒരുദിവസം 'അമ്മ പറഞ്ഞു ചേച്ചിക്ക് വീണ്ടുമൊരാലോചന ...അമ്മയുടെ മുഖത്ത് പതിവ് സന്തോഷമുണ്ടായിരുന്നില്ല അത് പറഞ്ഞപ്പോൾ ..ചോദ്യഭാവത്തിൽ മുഖമുയർത്തി നോക്കി .. "രണ്ടാം കെട്ടാണ് .." ചേച്ചിയുടെ മുഖത്തേക്ക് നോക്കി .. അവിടെ പതിവ് ഭാവം തന്നെ .. ""ആദ്യഭാര്യ ആരുടെയോ കൂടെ പോയത്രേ .. അവർക്കു ജാതകമൊന്നും നോക്കേണ്ട ..അവളെ അമ്പലത്തിൽ വച്ച് കണ്ടത്രേ .."" പിന്നെല്ലാം വലിയ വേഗത്തിലായിരുന്നു ..അവർക്കു വലിയ ആർഭാടം വേണ്ടത്രേ .. അമ്പലത്തിൽ വച്ചൊരു താലികെട്ട് ..അത്രേ ഉള്ളു .. എന്റെ ഉള്ളിലെ അലങ്കാരവിളക്കുകൾ ഒന്നൊന്നായി വെളിച്ചം അണഞ്ഞു ..അവിടെ ഇരുൾ നിറഞ്ഞു .. വിവാഹത്തിന് ചുവന്ന സെറ്റുമുണ്ടിലായിരുന്നു ചേച്ചി അധികം അലങ്കാരങ്ങൾ ഒന്നുമില്ല .. ചേച്ചിയുടെ കൺകോണിലെവിടെയോ നനവുണ്ടോ ?? ആൾ എങ്ങിനെയെന്ന് ഞാൻ മുൻപ് ചോദിച്ചിരുന്നു .. നോക്കിയില്ലെന്നായിരുന്നു മറുപടി ..കൂടുതൽ അറിയാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നില്ല ..വിവാഹത്തിന്റെ തലേന്നാളാണ്‌ അച്ഛൻ എത്തിയത് .. അമ്പലത്തിൽ വച്ച് ചേച്ചിയെ കെട്ടാൻ പോകുന്ന ആളെ കണ്ടു .. സയൻസ് സാറിനേക്കാൾ ഭംഗിയുണ്ട് .. മുഖത്തു പക്ഷെ ഗൗരവമാണ് ..താലികെട്ട് കഴിഞ്ഞു അവരിറങ്ങാൻ നേരം ചേച്ചി യാത്ര ചോദിച്ചു .. ഉള്ളിലെ സങ്കടം മുഴുവൻ അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു തീർത്തു .. തലയിൽ ആരോ തലോടുന്നത് പോലെ തോന്നി ..ചേട്ടനാണ് .. ""മോൾ വിഷമിക്കേണ്ട ..ചേച്ചിയെ ഞാൻ വിഷമിപ്പിക്കാതെ നോക്കിക്കൊള്ളാം ട്ടോ ."" ചേട്ടൻ ചേച്ചിയെ ചേർത്തുപിടിച്ചു ...ആ കണ്ണുകളിൽ ചേച്ചിയോടുള്ള ഇഷ്ടം കണ്ടു ..കരുതൽ കണ്ടു ... യാത്ര പറഞ്ഞു അവരിങ്ങുമ്പോൾ എന്റെ മനസ്സിലെ കുഞ്ഞു കുഞ്ഞു അലങ്കാര വിളക്കുകൾ ഓരോന്നായി വെളിച്ചം കണ്ടു .. പാലട കഴിച്ചില്ലെങ്കിലും മനസ്സും നിറഞ്ഞിരുന്നു .. സ്നേഹത്തോടെ .... Nitya Dilshe #📔 കഥ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ
📔 കഥ - 6ۂد@ل ھوھھکلیھلچ @eqg@@oa IIII 6ۂد@ل ھوھھکلیھلچ @eqg@@oa IIII - ShareChat
സന്ധ്യ ദീപത്തിനുള്ള നിലവിളക്കു തുടച്ചുകൊണ്ടിരിക്കുമ്പോഴാണ് ' കാവിലെപ്പാട്ടെ മാധുരി വീണ്ടും നാട്ടിലേക്ക് വരുന്നു എന്ന്‌ വല്യമ്മ മതിലിനരികിൽ നിന്ന് അമ്മയോട് പറയുന്നത് ....കേട്ടതും ഉള്ളൊന്നു പിടഞ്ഞു ... ""ആ കുട്ടി ഒറ്റയ്ക്കാത്രെ വരുന്നേ ..കുട്ടികളൊന്നും ആയിട്ടില്ലല്ലോ ..അയാളോട് മുഷിച്ചിലായിട്ടാണാവോ ഇനി. ..അല്ലാതെ ആരെക്കാണാനാ ഈ നാട്ടിലേക്ക് ...കുറച്ചുദിവസം ഇവിടെ ഉണ്ടാവും ത്രേ .."" ദീപം കൊളുത്തുമ്പോഴൊഴും നാമം ജപിക്കുമ്പോഴും മനസ്സ് അവിടെങ്ങുമില്ലായിരുന്നു .. എന്തോ ആകെയൊരു വല്ലായ്മ .. എന്തോ ആപത്തു വരുന്നു എന്നാരോ ഉള്ളിലിരുന്നു മന്ത്രിക്കുന്ന പോലെ .. മാധുരി .. ഇവരെ ഒന്നുരണ്ടു തവണയേ കണ്ടിട്ടുള്ളു .. എന്നേക്കാൾ മൂന്നോ നാലോ വയസ്സിനു മുതിർന്നതാണ് ..പുറത്തെവിടേയൊ നൃത്തം പഠിക്കാൻ പോയിരിക്കാനെന്നു പറഞ്ഞു കേട്ടിരുന്നു .. അതിസുന്ദരി എന്ന് തോന്നിയിട്ടുണ്ട് ... ഒരു നാട് മൊത്തം അവരുടെ സൗന്ദര്യം വർണ്ണിക്കുന്നത് കേട്ടിട്ടുണ്ട് .. മുറച്ചെറുക്കനായ ജയദേവ് എന്ന ജയേട്ടനുമായി വിവാഹം ഉറപ്പിച്ചതായിരുന്നു മാധുരിയുടെ .... പിന്നെ കേട്ടു ഡൽഹിയിൽ ഉള്ള ഏതോ പണക്കാരനെ കെട്ടി എന്ന് .. ആകെ ഉണ്ടായിരുന്ന അമ്മയെ അങ്ങോട്ട് കൊണ്ടുപോയി ...പിന്നെ ഈ നാട്ടിലേക്ക് വന്നിട്ടില്ല ...ഇതൊക്കെ മൂന്നുനാലു വർഷം മുമ്പ് നടന്ന കാര്യമാണ് .. ഇതിനാണോ എന്റെ മനസ്സിങ്ങനെ വേവലാതി കൊള്ളുന്നത് എന്ന് ചോദിച്ചാൽ അല്ല ....ഇപ്പോൾ ഈ ജയദേവിന്റെ പേരുള്ള മോതിരം എന്റെ വിരലിലാണ് കിടക്കുന്നത് .. ഇതൊക്കെ കഴിഞ്ഞകാര്യങ്ങൾ അല്ലെ .. വിട്ടുകളയാൻ മനസ്സിനോട് പറയുന്നുണ്ടെങ്കിലും അകാരണമായ ഒരു ഭയം മനസ്സിൽ വന്നു മൂടുന്നു .. ജയേട്ടന്റെ ആലോചന എനിക്ക് വന്നപ്പോൾ അച്ഛന് കൂടുതൽ ചിന്തിക്കാനില്ലായിരുന്നു ..അത്രയും നല്ലൊരു ബന്ധം ഇനി വരാനില്ലെന്നു കേട്ടവരും ഉറപ്പിച്ചു പറഞ്ഞു .. ജയേട്ടൻ അത്രത്തോളം ആ നാടിനു പ്രിയപ്പെട്ടവനാണ് ...ഈ നാട്ടിലെ ഓരോ പെൺകുട്ടിയും ആഗ്രഹിക്കുന്നവനാണ് .. നിശ്ചയം കഴിഞ്ഞു രണ്ടുമാസമായെങ്കിലും ആൾ എന്നെ വിളിച്ചിട്ടുള്ളത് ആകെ രണ്ടോ മൂന്നോ തവണയാണ് ..അതും എന്തോ അത്യാവശ്യത്തിന് അച്ഛനെ കിട്ടാതായപ്പോൾ ..രണ്ടുമൂന്നു വാചകങ്ങൾ മാത്രം .. എങ്കിലും ദിവസവും വഴിയിലെവിടെയെങ്കിലും വച്ച് എനിക്കായി കുസൃതി ഒളിപ്പിച്ച ഒരു പുഞ്ചിരി സമ്മാനിച്ച് ബുള്ളറ്റിലൂടെ കടന്നു പോകുന്നത് കാണാം .. ഈ ഒരു ചിരിക്കു വേണ്ടിയാണ് ഞാൻ ഒഴിവുദിനങ്ങളിലും ഓരോ കാരണങ്ങളുണ്ടാക്കി അമ്പലത്തിലേക്കോ വായനശാലയിലേക്കോ പോകുന്നത് .. പിറ്റേന്ന് കോളേജിൽ പോകുമ്പോൾ കണ്ടു മരങ്ങൾ തിങ്ങിനിറഞ്ഞു കോട്ടപോലെ തോന്നിക്കുന്ന കാവിലപ്പാട്ട് വീടും പറമ്പും പണിക്കാർ തിരക്കിട്ടു വൃത്തിയാക്കുന്നു .. വീട്ടിൽ സഹായത്തിനു വരുന്ന നാണിയമ്മ പറയുന്നത് കേട്ടു, അവർ വന്നാൽ സഹായത്തിനായി ആരും വരേണ്ടെന്നു പറഞ്ഞെന്ന് ... ഒരാഴ്ച കഴിഞ്ഞു കോളേജിലേക്ക് പോകാൻ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ കണ്ടു മാധുരിയെയും പിന്നിലിരുത്തി ജയേട്ടൻ ബുള്ളറ്റിൽ പോകുന്നു ... അല്ലെങ്കിൽ ബസ്‌സ്റ്റോപ്പിലേക്കൊരു നോട്ടം പാളി വീഴുന്നതാണ് ..അന്ന് രണ്ടുപേരും ചിരിച്ചു കൊണ്ടെന്തോ പറയുന്നുണ്ട് ..അവർക്കു വലിയ മാറ്റമില്ല .. കത്തുന്ന അതേ സൗന്ദര്യം .. ഉള്ളിലെവിടെയോ ഒരു വിങ്ങൽ ..അത് ജയേട്ടൻ നോക്കാഞ്ഞിട്ടോ അതോ അവരെ പിന്നിലിരുത്തി പോകുന്നതിനോ ..എന്തിനെന്നു തിരിച്ചറിയാനാവുന്നില്ല ..എത്ര അടക്കിയിട്ടും കണ്ണുകൾ നിറഞ്ഞു തൂവി ..അതൊരു തുടക്കം മാത്രമായിരുന്നു .. ഞായറാഴ്ച പതിവിലും വൈകിയാണ് അമ്പലത്തിൽ എത്തിയത് ..ആൽമരത്തിനടുത്ത് ജയേട്ടന്റെ ബുള്ളറ്റ് കണ്ടു ..ചുറ്റും നോക്കിയെങ്കിലും ആളെ കണ്ടില്ല ..വൈകിയത് കൊണ്ടാവും തീരെ തിരക്കില്ല അമ്പലത്തിൽ .... തൊഴുതു കഴിഞ്ഞു മീനൂട്ടിനായി അമ്പലകുളത്തിലേക്കു നടക്കുമ്പോൾ കണ്ടു പടവിൽ ജയേട്ടന്റെ നെഞ്ചിൽ ചാരി മാധുരി ..അവർ കരയുന്നുണ്ട് ..ജയേട്ടൻ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുന്നു .. ഒരു നിമിഷം തറഞ്ഞു നിന്നു ..അവർ കാണുന്നതിന് മുൻപേ തിരിഞ്ഞു നടക്കാനാണ് തോന്നിയത് ..എല്ലാം എന്റെ തോന്നലുകൾ മാത്രമാണെന്ന് പഠിപ്പിച്ച മനസ്സ് വീണ്ടും കൈവിട്ടു പോകുന്നതറിഞ്ഞു ... കണ്ണിൽ നിന്നും ആ ചിത്രം മായുന്നില്ലായിരുന്നു ..മനസ്സ് ഒഴുക്കിൽപ്പെട്ട പുൽനാമ്പു പോലെ...വീട്ടിലേക്കു കയറുമ്പോൾ അമ്മയെന്തോ ചോദിച്ചു .. ഒന്നും കേട്ടില്ല .. എന്താണെന്ന് വീണ്ടും. ചോദിക്കാനും തോന്നിയില്ല ...മനസ്സിനകത്തൊരു തീ ആളിക്കത്തുന്നു ..അതിൽ ഞാൻ വെന്തുരുകുന്ന പോലെ .. ഒന്നുമില്ല എന്ന് മനസ്സിനോട് തർക്കിക്കുമ്പോഴും. ആ ചിത്രം എന്നെ പൊള്ളിച്ചുകൊണ്ടിരുന്നു ... കോളേജ് വിട്ടു വരുമ്പോൾ കണ്ടു കാവിലപ്പാട്ടെ വീടിന് മുൻപിൽ ജയേട്ടന്റെ ബുള്ളെറ്റ് ..വീണ്ടും വേദന വന്നു നിറയുന്നു ..അവർ ബന്ധുക്കളാണ് .. ചിലപ്പോൾ സുഹൃത്തുക്കളുമാവാം ..മനസ്സിനെ വീണ്ടും പഠിപ്പിച്ചു ..കോളേജ് വിട്ടു വരുമ്പോൾ പിന്നീടതൊരു സ്ഥിരം കാഴ്ച്ചയായി .. നാട്ടിൽ പലരും പലതും ഒളിഞ്ഞും തെളിഞ്ഞും പറയുന്നത് കേട്ടിരുന്നു .. ഒരിക്കൽ അച്ഛൻ അമ്മയോട് പറയുന്നത് കേട്ടു ....ജയൻ നല്ലവനാണ് തെറ്റ് ചെയ്യില്ലെന്ന് ...എല്ലാവരെയും അകറ്റി ജയനെമാത്രം അവർ വീട്ടിൽ വരുത്തുന്നത് എന്തിനെന്നായിരുന്നു അമ്മയുടെ ചോദ്യം .. അതെ ചോദ്യം തന്നെയായിരുന്നു എന്റെ മനസ്സിലും .. അച്ഛൻ വിളിച്ചിട്ടാണോ എന്തോ പിറ്റേന്ന് ജയേട്ടൻ വീട്ടിൽ വന്നിരുന്നു ...വല്യച്ഛനുമുണ്ടായിരുന്നുവീട്ടിൽ ...ശ്വാസമടക്കിപ്പിടിച്ച്‌ കാതോർത്തെങ്കിലും എന്താണ് സംസാരമെന്നു കേട്ടില്ല ..എല്ലാവരെയും എല്ലാം വിശ്വസിപ്പിച്ചു ജീവിക്കാൻ കഴിയില്ലെന്ന് അല്പം ഉച്ചത്തിൽ ജയേട്ടൻ പറയുന്നത് കേട്ടു .. ഇറങ്ങി പോകുന്ന വഴി അകത്തെ വാതിലിൽ ചാരിനിന്ന എന്നെ ഒരു നിമിഷം നോക്കി നിന്നു ..പിന്നെ ബുള്ളെറ്റുമെടുത്തു പാഞ്ഞു പോയി ..ഹൃദയത്തിൽ നിന്നും ജീവൻ പറിഞ്ഞു പോകുന്നതായാണ് തോന്നിയത് .. പിന്നീട് വഴിയിൽ വച്ച് ജയേട്ടനെ കാണാറേ ഇല്ലായിരുന്നു ..കാവിലപ്പാട്ടു മുറ്റത്ത് ബുള്ളെറ്റ് കാണാറുണ്ടായിരുന്നു .. കാവിലപ്പാട്ടെ യക്ഷി ജയനെ പിടിച്ചുവച്ചിരിക്കാന്നു അമ്മയും വല്യമ്മയും പറയുന്നത് കേട്ടു ... കോളേജിൽ നിന്നും ബസ്സിറങ്ങി വരുമ്പോൾ കവലയിൽ വച്ചൊരു ചെക്കൻ പറയുന്നത് കേട്ടു .. ""ഞങ്ങളെ കൂടി ഗൗനിക്കാം ട്ടോ ..മറ്റവൻ ഇപ്പൊ അവൾടെ കൂടെയാ.."" അല്ലെങ്കിൽ നേരെ നോക്കാത്തവനാ .. അവന്റെയാ വഷളൻ ചിരി കൂടി കണ്ടപ്പോൾ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി .. കാവിലെപ്പാട്ടെത്തിയപ്പോൾ കണ്ടു മുറ്റത്ത് ജയേട്ടന്റെ ബുള്ളെറ്റ് ...പെട്ടെന്നൊരാവേശത്തിൽ ആ ഗേറ്റ് തുറന്നകത്തേക്കു കയറി ..മുൻവാതിൽ ചാരിയിട്ടുണ്ട് .. ചെയ്യുന്നത് ശരിയോ തെറ്റോ പിൻവിളി അപ്പോഴാണുണ്ടായത് ... തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അകത്തു നിന്നും ജയേട്ടന്റെ സംസാരം കേട്ടു .. പിന്നൊന്നും നോക്കിയില്ല .. ഒരുന്മാദിനിയെപ്പോലെ വാതിൽ തുറന്നകത്തു കയറി .. സംസാരം കേട്ട ദിശയിലേക്കു നടന്നു ....കണ്ടു..വാതിലിനരികിൽ ചാരി ഇരിക്കുന്ന മാധുരി .. ആളനക്കം കേട്ടാവാം അവർ തിരിഞ്ഞു നോക്കി ..ആ കണ്ണുകൾ ഒന്നുകൂടി മിഴിഞ്ഞു ..അമ്പരപ്പോടെ ചാടി എഴുന്നേറ്റു ..വൈകാതെ മറ്റൊരു മുഖവും കണ്ടു ..ജയേട്ടന്റെ .. തിരിഞ്ഞു നടക്കാനാണ് തോന്നിയത് ..മാധുരി പെട്ടെന്നോടി വന്നു കൈപിടിച്ചു.. ""അദ്രി"" സ്നേഹമാണ് ആ കണ്ണുകളിൽ .. ""ഫോട്ടോ കണ്ടിട്ടുണ്ട് ..ഒന്ന് നേരിൽ കാണണമെന്നുണ്ടായിരുന്നു .."" സൗമ്യമായ വാക്കുകൾ .. അവർ എന്റെ കണ്ണുകൾ തുടച്ചപ്പോഴാണ് ഞാൻ കരഞ്ഞിരുന്നു എന്ന് മനസ്സിലായത് ....ദേഷ്യത്തോടെ ആ കൈകൾ തട്ടിയെറിഞ്ഞു വീണ്ടും നടക്കാൻ തുടങ്ങുമ്പോൾ പിന്നിൽ നിന്നും ..'അദ്രി ' എന്ന വിളി ..ഇത്തവണ ആജ്ഞ പോലുള്ള വിളിയാണ് ..ജയേട്ടനാണ് .. കൊടുങ്കാറ്റു പോലെ വന്നു എന്റെ കൈത്തണ്ടയിൽ പിടിമുറുക്കി .. ""എന്തായാലും വന്നതല്ലേ .. മുഴുവൻ അറിഞ്ഞിട്ടു പോയാൽ മതി "" വാക്കുകളിൽ പരിഹാസമായിരുന്നു ..വളയോട് കൂടി പിടിമുറുക്കിയത് കൊണ്ട് നന്നായി വേദനയെടുത്തു .. വലിച്ചു കൊണ്ട് വന്നു അകത്തളത്തിലേക്കു തള്ളി ..മുട്ടുകുത്തിയാണ് വീണത് ..കൈയ്യിലെ ഫയൽ തെറിച്ചു പോയി .. ""ജയദേവ് "" ശാസനയോടെ ഒരു വിളികേട്ടു .. വീൽചെയറിൽ ക്ഷീണിതനെങ്കിലും സുമുഖനായ ഒരു യുവാവ് ..അയാളുടെ കണ്ണിൽ വേദനയുണ്ട് .. അയാൾ കൈ പിടിച്ചു എഴുന്നേൽക്കാൻ സഹായിച്ചു .. ""ഞാൻ വിനയ് വർമ്മ ..മാധുരിയുടെ ഭർത്താവ് ..ഞാൻ പറഞ്ഞിട്ടാണ് ഇവർ ആരോടും ഒന്നും പറയാതിരുന്നത് ... എന്റെ ഒരാഗ്രഹമായിരുന്നു മാധുരി പറഞ്ഞു കേട്ട വീടും നാടും കാണണമെന്ന് ....വരാനായത് ഈ അവസ്ഥയിലായെന്നു മാത്രം .. ..ഇനി വരാൻ കഴിഞ്ഞില്ലെങ്കിലോ ..”” ശബ്ദം ചെറുതായി ഒന്നിടറി .. ഒന്ന് ശ്വാസമെടുത്തുകൊണ്ട് തുടർന്നു .. ""ആളുകളുടെ സഹതാപം നിറഞ്ഞ നോട്ടം വയ്യടോ ..അത് കൊണ്ട് നാട് കണ്ടില്ല ..ഈ വീട്ടിൽ ഒരു കള്ളനെപ്പോലെ ... നാളെ ഞങ്ങൾ പോകും യു.എസ്‌ നു ..എന്റെ ചികിത്സക്കാണ് .. ഇനിയും വരും ഈ നാടുകാണാൻ ..അല്ലേടോ .."" അദ്ദേഹം മാധുരിയെ നോക്കി ..അവരുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടു .. അവർ എന്റെ അരികിൽ വന്നിരുന്നു ..കവിളുകളിൽ തലോടി .. ""പോട്ടെ .. സാരമില്ല ..മോൾടെ സ്ഥാനത്ത് ഞാനായാലും ഇങ്ങനെയൊക്കെയേ ചിന്തിക്കു ..ഞങ്ങൾ പോയിട്ട് എല്ലാം പറഞ്ഞാൽ മതി എന്ന് ജയനോട് പറഞ്ഞിരുന്നു .. ഞങ്ങളുടെ വിവാഹം നടത്തിത്തന്നത് ജയനാണെങ്കിലും നിങ്ങളുടെ വിവാഹത്തിന് നാത്തൂനായി വരാൻ എനിക്ക് കഴിയില്ല ട്ടോ.. കുഞ്ഞിന്റെ നൂലുകെട്ടിനു നമ്മളുണ്ടാവും അല്ലെ വിനയ്‌ .."" അവർ ചിരിയോടെ അദ്ദേഹത്തെ നോക്കി ..ആ മുഖത്തും ചിരി കണ്ടു ... കുറ്റബോധം കൊണ്ട് നീറുകയായിരുന്നു ....തലയുയർത്തി നോക്കിയപ്പോൾ കണ്ടു വാതിൽക്കൽ കൈകെട്ടി എനിക്ക് മാത്രമുള്ള ആ ചിരിയോടെ ജയേട്ടൻ .... അവരോട് സംസാരിച്ചു നിൽക്കുമ്പോൾ ഉച്ചത്തിൽ ദേഷ്യത്തോടെ ജയേട്ടന്റെ ശബ്ദം കേട്ടു .. ""നേരം സന്ധ്യയായി ..സംസാരിച്ചു നിൽക്കാതെ വന്നു കേറടി സിഐഡി .." അവരെ നോക്കി കണ്ണുചിമ്മി ചിരിക്കുന്നുണ്ട് ..കൂർപ്പിച്ചൊന്നു നോക്കി പിറകിൽ കയറിയിരുന്നു ..ആദ്യമായാണ് ജയേട്ടനോടൊപ്പം ബുള്ളറ്റിൽ .. ""വീഴേണ്ടെങ്കിൽ പിടിച്ചിരിക്കടി .."" അടുത്ത അലർച്ചയോടൊപ്പം സൈഡിൽ പിടിച്ച കൈ എടുത്ത് മുറുകെ പിടിച്ചപ്പോഴുണ്ടായ ചുവന്നപാടിൽ ചുണ്ടമർത്തി .. പിന്നെയാ വയറിൽ കൈ പിടിപ്പിച്ചു ...ഞങ്ങളുടെ യാത്ര അവിടെ ആരംഭിക്കുകയായിരുന്നു .... സ്നേഹത്തോടെ ...... Nitya Dilshe #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📔 കഥ
📙 നോവൽ - @5ommoo @9@1568ಣ . @06915 @ీlglలdgmun cOoapo0 @ml ஸிபேக் (9608260J0) 0o @5ommoo @9@1568ಣ . @06915 @ీlglలdgmun cOoapo0 @ml ஸிபேக் (9608260J0) 0o - ShareChat
"" തനു .. വല്ലാതെ വീർപ്പുമുട്ടിയാണ് താനിവിടെ കഴിയുന്നതെന്നറിയാം .... തനിക്കൊരിക്കലും ഇവിടെമായി അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ലെന്നു മനസ്സിലായി ..അങ്ങനെ ഒരാൾ ബുദ്ധിമുട്ടി നിൽക്കുന്നത് എനിക്കും ഇഷ്ടമല്ല ..ഇവിടം വിട്ടുപോവാൻ എനിക്കും കഴിയില്ല .. അതെത്ര വലിയ ഓഫർ ആണേലും ..."" അവസാനത്തെ വാക്കുകൾ വല്ലാതെ കനപ്പിച്ചാണ് പറഞ്ഞത് ..അത് എനിക്കും പപ്പക്കുള്ള മറുപടിയാണെന്നു മനസ്സിലായി ...അവനൊന്നു ദീർഘമായി ശ്വസിച്ചു .. "" സോ .. ഓരോപ്ഷൻ മാത്രേ മുന്നിലുള്ളൂ .. അറിയാലോ.... "" അവനൊന്നു നിർത്തി ശ്വാസമെടുത്തു. തുടർന്നു .. ""ഞാൻ തന്റെ വീട്ടിലേക്കു വിളിച്ചു പറഞ്ഞിട്ടുണ്ട് ..കേൾക്കുമ്പോൾ ആദ്യം കുറച്ചു വിഷമം കാണും എല്ലാർക്കും .. ഇവിടുള്ളോരേ സാവകാശം ഞാൻ പറഞ്ഞു മനസ്സിലാക്കിക്കൊള്ളാം ..."" ലാപ്ടോപ്പ് ബാഗുമെടുത്തു അനന്തു ഗോവണിയിറങ്ങി പോകുമ്പോൾ നിസ്സംഗതയോടെ നോക്കി നിന്നു ... താഴെ ചിറ്റയെന്തോ ചോദിക്കുന്നത് കേട്ടു ..തന്നെ അന്വേഷിച്ചു അവരിപ്പോൾ മുകളിലേക്ക് വരുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ വാതിൽ വലിച്ചടച്ചു .. അനന്തു പറഞ്ഞത് മുഴുവൻ ശരിയാണ് .. വീർപ്പുമുട്ടിത്തന്നെയാണ് കഴിയുന്നത് ..അതിന്റെ കാരണം ഒന്നേയുള്ളു 'ചിറ്റ'.. ചിറ്റ എന്ന് വിളിക്കുന്നുണ്ടെങ്കിലും അകന്ന ബന്ധുവാണ് ...10 ക്ലാസ് മാത്രമുള്ള പഠിപ്പ് ..പതിനെട്ടാം വയസ്സിൽ ഒളിച്ചോട്ടം .. രണ്ടുവർഷത്തെ ദാമ്പത്യം .. അയാൾ മരിച്ചപ്പോൾ ബന്ധുക്കൾ ആരും ഏറ്റെടുക്കാതിരുന്നപ്പോൾ അഭയം കൊടുത്തതാനിവിടെ .. പിന്നീടെന്ത് മാജിക് കാണിച്ചിട്ടാണാവോ അവരിവിടത്തെ എല്ലാമായി .. . ജോലിക്കാരിയുണ്ടെങ്കിലും അടുക്കളയും തൊടിയുമെല്ലാം ഇവരുടെ ഭരണത്തിൻ കീഴിലാണ് ..സദാ സമയവും ഇവിടൊക്കെ ഓടി നടക്കുന്നത് കാണാം ..മോളെ എന്നേ വിളിക്കുള്ളു ..സമയം കിട്ടുമ്പോഴെല്ലാം ഇഷ്ടങ്ങൾ ചോദിച്ചു പിന്നാലെ നടക്കും ..ആരുമല്ലാത്ത ഒരാൾക്ക് ഇത്രകണ്ട് പരിഗണന കൊടുക്കുന്നത് കൊണ്ടോ എന്തോ തനിക്കവരെ അത്ര ഇഷ്ടമായിരുന്നില്ല .. നെറ്റിയിലെ വിയർപ്പൊപ്പുന്നതും കൈ കഴുകിത്തുടക്കുന്നതും ഒരേ നേര്യതിൻ തുമ്പിൽ .. അതേ കൈ കൊണ്ട് തന്നെ അവർ ഭക്ഷണം വിളമ്പുന്നതും കഴിക്കുന്നതും അടുത്തിരിക്കുന്ന എന്റെ പ്ലേറ്റിലെ ഭക്ഷണം കൈ കൊണ്ട് നീക്കി എല്ലാം കൂട്ടി കഴിക്കാൻ നിർബന്ധിക്കുന്നതും ..പലപ്പോഴും കഴിക്കാതെ ഞാൻ എഴുന്നേറ്റു പോകുന്നതും ഇതേ കാരണം കൊണ്ട് തന്നെ .. ഏതെങ്കിലും ഒരു കറി രണ്ടു തവണ എടുക്കുന്നത് കണ്ടാൽ പിറ്റേന്നും അതെ കറി ടേബിളിൽ ഉണ്ടാവും .. "" ഇന്നലെ മോൾക്കിഷ്ടായി രണ്ടുതവണ എടുക്കുന്നത് കണ്ടല്ലോ""എന്ന് പറഞ്ഞു നിർബന്ധിക്കും .. അനന്തുവിനു അവരെപ്പറ്റി പറയുമ്പോൾ നൂറു നാവാണ് . ജോലിക്കാരായ അച്ഛനുമമ്മയും .. നോക്കിയതും ഊട്ടിയതും കഥ പറഞ്ഞു കൊടുത്തതുമൊക്കെ ഇവരാത്രേ ... രണ്ടു മണിക്കൂർ യാത്ര ചെയ്താണ് അനന്തു എന്നും ഓഫീസിൽ പോകുന്നത് .. ഓഫീസിനടുത്ത് എവിടെയെങ്കിലും താമസം നോക്കുന്നതല്ലേ നല്ലത് എന്ന് ചോദിച്ചപ്പോൾ ഇവിടം വിട്ടു മറ്റൊരു ലോകത്തേക്കില്ലെന്നു പറഞ്ഞു വായടപ്പിച്ചു .. ഒരിക്കൽ പപ്പയും പറഞ്ഞതാണ് ഇതിനേക്കാൾ ബെറ്റർ ജോബ് ദുബായിൽ കിട്ടുമെന്ന് ..എന്നോട് പറഞ്ഞ അതേ മറുപടിയായിരുന്നു അവിടേയും .... വാതിലിൽ മുട്ട് കേട്ടു .. ഒപ്പം മോളെ എന്ന വിളിയും ..പ്രതീക്ഷിച്ചിരുന്നത് കൊണ്ട് തുറക്കാൻ പോയില്ല ... കുറച്ചു നേരം കൂടി വിളി കേട്ടു .. അവർ പോയെന്നു ഉറപ്പായപ്പോഴാണ് വാതിൽ തുറന്നു പുറത്തിറങ്ങിയത് .. അന്ന് ജോലി കഴിഞ്ഞു അനന്തു വരുമ്പോൾ കൈയ്യിൽ എനിക്കുള്ള ദുബായ് ടിക്കറ്റുമുണ്ടായിരുന്നു .. "" നിന്റെ പപ്പയെ വിളിച്ചിരുന്നു .. തിരക്കാണത്രെ ..നിന്നെ അങ്ങോട്ട് കയറ്റി വിട്ടേക്കാൻ പറഞ്ഞു .."" അല്പം പുച്ഛത്തോടെ പറഞ്ഞു ടിക്കറ്റ് അലസമായി ടേബിളിലേക്കിട്ടു എന്റെ മുഖത്ത് നോക്കാതെ ആൾ ഇറങ്ങിപ്പോയി .. പോകുന്ന ദിവസം ചിറ്റേടെ വക എന്തൊക്കെയോ പൊതിഞ്ഞു കെട്ടി തന്നിരുന്നു കൊണ്ടുപോകാൻ .. പോകുന്നത് അറിഞ്ഞത് മുതൽ മുഴുവൻ സമയവും ഇങ്ങനെയോരോ പണികളിലായിരുന്നു ചിറ്റ .. ഇനിയൊരു മടങ്ങിവരവുണ്ടാവില്ല .. എല്ലാവരുടെ മുന്നിൽ വച്ച് നിരസിച്ചു വിഷമിപ്പിക്കേണ്ടെന്നു കരുതി ...വേഗം തിരിച്ചുവരണം എന്ന് പറഞ്ഞാണ് എല്ലാവരും യാത്രയാക്കിയത് ..അവരോടു അനന്തു ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നു മനസ്സിലായി ... യാത്ര പറയുമ്പോൾ അവരുടെ നിറഞ്ഞ കണ്ണുകൾ കണ്ടിട്ടോ അതോ ഉള്ളിൽ വിഷമം ഉണ്ടായിരുന്നോ ..അറിയില്ല ..എന്റെ കണ്ണും നിറഞ്ഞിരുന്നു ...അനന്തു അപ്പോഴും മുഖം തരാതെ ഒഴിഞ്ഞു മാറി .. ഒത്തിരി നാളുകൾക്കു ശേഷം പപ്പയെയും അമ്മയെയും കണ്ടപ്പോൾ സന്തോഷമായിരുന്നു .... വീണ്ടും പഴയ സാമ്രാജ്യത്തിലേക്ക്‌ .. അവിടെ എല്ലാം എന്റേതുമാത്രമായൊരു ലോകം ... എന്റെ റൂം ...എന്റെ സാധനങ്ങൾ .. കഴിക്കുന്ന പ്ലേറ്റ് വരെ എനിക്കായി മാത്രം മാറ്റിവച്ചവ ... വിചാരിച്ച പോലെ എനിക്കൊന്നും ആസ്വദിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ... എന്തൊക്കെയോ ...എവിടെയൊക്കെയോ .. കൃത്യമായി ഒരുത്തരം നൽകാനാവാതെ ....ഒന്നുമാത്രം മനസ്സിലായി ഇവിടെ എല്ലായ്പ്പോഴും എന്റെ പിറകെ .. അല്ലെങ്കിൽ എന്റെ ഇഷ്ടങ്ങൾ ശല്യം പോലെ ചോദിച്ചു നടക്കാൻ .. സ്നേഹത്തോടെ ഊട്ടാൻ ..ആരുമില്ല ...പപ്പയും അമ്മയും പഴയപോലെ അവരുടേതായ തിരക്കിലാണ് .. ദിവസങ്ങൾ കടന്നുപോയി ... അനന്തു ഒരിക്കൽ പോലും വിളിച്ചില്ല ..ഒരു മെസ്സേജ് പോലും ഇല്ല ... പ്രതീക്ഷിച്ചതാണ് ..ഞാനും വിളിച്ചില്ല ..പപ്പ ഞാൻ എത്തിയെന്നു വിളിച്ചു പറയുന്നത് കേട്ടിരുന്നു .. ജീവിതത്തിൽ ആദ്യമായി തനിച്ചായതുപോലെ ... ഒരു ദിവസം പപ്പ റൂമിലേക്ക് വന്നു ഫോൺ എനിക്കായി നീട്ടി ..സംശയത്തോടെയാണ് ഫോൺ ചെവിയോട് ചേർത്തത് ... മറുപുറത്ത് അനന്തുന്റെ വീട്ടിൽ നിന്നായിരുന്നു ..ഒരു നിമിഷം കൊണ്ട് മനസ്സ് തുടികൊട്ടി ..ഇത്രത്തോളം സന്തോഷം ജീവിതത്തിൽ ആദ്യമായ് അറിഞ്ഞ പോലെ ... സംസാരത്തിൽ നിന്ന് അനന്തു അറിഞ്ഞു കൊണ്ടുള്ള വിളിയല്ലെന്നു മനസ്സിലായി ..എല്ലാവരും എന്ന് വരുമെന്ന് തന്നെയാണ് ചോദിച്ചത് .. അവസാനമാണ് ചിറ്റക്ക് ഫോൺ കിട്ടിയത് ... എന്റെ ശബ്ദം കേട്ടതും ആ ശബ്ദം ഇടറിയിരുന്നു .. ഒരുവേള കരയുകയാണോ എന്ന് പോലും തോന്നി ... കുറേനാളായി അനന്തുവിനോട് എന്നെ ഒന്ന് വിളിക്കണമെന്ന് പറയുന്നതത്രെ ... ആൾ ഇവിടത്തെ സമയവും നാട്ടിലെ സമയവും പറഞ്ഞതിനെ പറ്റിക്കുകയായിരുന്നു ...ഇപ്പോൾ അച്ഛനോട് പറഞ്ഞു വിളിപ്പിക്കുകയായിരുന്നു എന്ന് പറഞ്ഞു ..അനന്തുവിനും മോളെക്കാണാതെ വിഷമമുണ്ടെന്നു പറഞ്ഞാണ് ചിറ്റ ഫോൺ വച്ചത് ... പിറ്റേന്ന് പപ്പയോടെനിക്ക് ഒന്നേ ആവശ്യപ്പെടാനുണ്ടായിരുന്നുള്ളു .. നാട്ടിലേക്കൊരു ടിക്കറ്റ് ... ടാക്സിയിൽ വീട്ടിൽ വന്നിറങ്ങുമ്പോൾ ചിറ്റ മുറ്റത്ത് മുളക് ഉണക്കുന്ന തിരക്കിലായിരുന്നു .. തൊടിയിലെ പണി കഴിഞ്ഞിട്ടാണെന്നു തോന്നുന്നു ആകെ വിയർത്തു മുഷിഞ്ഞാണ് നിൽപ് .. ഓടിച്ചെന്നു കെട്ടിപ്പിടിക്കുമ്പോൾ ആ അഴുക്കോ വിയർപ്പോ എന്നിൽ വെറുപ്പുണ്ടാക്കുന്നില്ലെന്നു അദ്‌ഭുതത്തോടെ തിരിച്ചറിയുകയായിരുന്നു ഞാൻ .. ജോലികഴിഞ്ഞെത്തി കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അനന്തു എന്നെ കാണുന്നത് .. കണ്ണുകളിൽ അമ്പരപ്പായിരുന്നു .. ചുണ്ടിൽ ഒരു ചിരി മിന്നിപ്പോയി ..എന്നെ ഒട്ടും പ്രതീക്ഷിച്ചില്ലെന്നു തോന്നി ...ആൾ പെട്ടെന്ന് ഗ്ലാസുമെടുത്തു പുറത്തെ വരാന്തയിലേക്ക് പോകുന്നത് കണ്ടു .. വരാന്തയുടെ അങ്ങേയറ്റത്ത് പുറത്തേക്കു നോക്കിയിരിക്കുന്നത് കണ്ടു .. അടുത്തേക്ക് ചെന്നപ്പോൾ ഇരിക്കാൻ കണ്ണുകാണിച്ചു...കുറെ നേരത്തേക്ക് ഇരുവർക്കുമിടയിൽ മൗനമായിരുന്നു .. ഒടുവിൽ ചോദിച്ചു .. "" എന്തുപറ്റി തിരിച്ചു വരാൻ ?"" “” ഇവിടുള്ളവരെ എനിക്കും വേണമെന്ന് തോന്നി .."" പറയുമ്പോൾ ശബ്ദം ഇടറി .. ""ചിറ്റയേയും ??"" ""ഉം .."" അപ്പോഴേക്കും അതുവരെ പിടിച്ചു നിർത്തിയ കണ്ണുകൾ പെയ്തുതുടങ്ങിയിരുന്നു..ആൾ ചിരിയോടെ മടിയിലേക്കു കിടന്നു .. "" എനിക്കറിയാമായിരുന്നു നീ തിരിച്ചു വരുമെന്ന് .. വിചാരിച്ചതിനേക്കാൾ അല്പം നേരത്തെയായി പോയെന്നു മാത്രം .."" ആൾ കുസൃതിയോടെ കൈകൾ ഉയർത്തി പിൻ കഴുത്തിൽ അമർത്തി എന്റെ മുഖം താഴ്ത്തി .. ...അധരങ്ങൾ കൂട്ടിമുട്ടിയതും ചിറ്റയുടെ അത്താഴം കഴിക്കാനുള്ള വിളിഎത്തിയിരുന്നു... സ്നേഹത്തോടെ ... Nitya Dilshe #📔 കഥ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ
📔 കഥ - ை3 ுவவூவீவேஜஜSிஹை @gfeijascjogaaoaojuos @mjodboojorigo@ajosaooj ஸயீஜஸீீவெழஸிகழிவிவmு ஸஸிபி ை3 ுவவூவீவேஜஜSிஹை @gfeijascjogaaoaojuos @mjodboojorigo@ajosaooj ஸயீஜஸீீவெழஸிகழிவிவmு ஸஸிபி - ShareChat
തിരുന്നാവായിൽ കർമ്മം കഴിഞ്ഞു മുങ്ങി നിവരുമ്പോൾ ഒഴുകി വീഴുന്ന ജലത്തോടൊപ്പം എന്റെ കണ്ണുനീരും ആ പുഴയിൽ അലിഞ്ഞു ചേർന്നിരുന്നു ..ഈ പാപത്തിൽ നിന്നാണെനിക്കൊരു മോചനമുണ്ടാവുക ??? ചെവിയിൽ അപ്പോഴും ആര്യയുടെ ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു ""ആദിയേട്ടൻ എന്റേത് മാത്രാ.. ആർക്കും വിട്ടു തരില്ല അവനെ ഞാൻ .."" പുതുതായി ജോയിൻ ചെയ്ത ഞങ്ങളുടെ സെക്ഷൻ മാനേജർ ‌ആദിത്യ അജിത് .. ചിരിക്കുമ്പോൾ ചെറുതാകുന്ന കുറുമ്പ് നിറഞ്ഞ ആരെയും ആകർഷിക്കുന്ന കണ്ണുകൾ ..ഓഫീസ് പാർട്ടിയിൽ ഒരൊഴിഞ്ഞ കോറിഡോറിൽ വച്ചു പ്രണയം പറഞ്ഞപ്പോൾ ഒരുമിച്ചൊരായിരം വസന്തം കണ്ടപോലെ മനസ്സ് തുള്ളിച്ചാടി .. എപ്പോഴും ബെസ്ററ് ഫ്രണ്ട് ആയ അച്ഛനോട് തന്നെ ആദ്യം കാര്യം പറഞ്ഞു ... തടസ്സങ്ങൾ ഒന്നുമില്ലായിരുന്നു .. പ്രായ പൂർത്തിയായവർ ...സ്വന്തമായി ജോലിയുള്ളവർ ..ഇരുവീട്ടിലും പൂർണ്ണ സമ്മതം ...അച്ഛൻ കുവൈറ്റിലായിരുന്നു .. വന്നാൽ ഉടൻ എൻഗേജ്മെന്റ് എന്ന് തീരുമാനമായി .. നിന്നെ കാണാൻ ഒരാൾക്ക് വലിയ ആഗ്രഹം എന്ന് പറഞ്ഞു ഒരിക്കൽ ആദി വന്നപ്പോൾ സുന്ദരിയായൊരു പെൺകുട്ടി കൂടി ഒപ്പമുണ്ടായിരുന്നു ... ""ഇത് എന്റെ .."" ""മുറപ്പെണ്ണാണ് .."" പറഞ്ഞു മുഴുവനാക്കുന്നതിനു മുൻപ് മറുപടി. വന്നു ... ആളെക്കുറിച്ചു മുൻധാരണ തന്നത് കൊണ്ട് പ്രേത്യേകിച്ചൊന്നും തോന്നിയില്ല ..ആര്യ...ആദിയുടെ കസിൻ ..കുട്ടിക്കാലം തൊട്ടേ ആദിയുടെ കുസൃതികൾക്കു കൂട്ടുള്ളവൾ ...ഒരേ വീട്ടിൽ കൂടപ്പിറപ്പുകളെ പോലെ കഴിഞ്ഞവർ ..ആദിയുടെ പല വിവാഹാലോചനകളും മുടക്കാൻ കൂട്ടുനിന്നവൾ ... സ്നേഹത്തോടെ കൈ കൊടുക്കുമ്പോൾ എന്നെ ഉറ്റുനോക്കുന്ന കണ്ണുകളിലെ ഭാവം തിരിച്ചറിയാൻ കഴിഞ്ഞില്ല .. ഞങ്ങൾ തമ്മിൽ സംസാരിക്കുമ്പോൾ ആ മുഖം അസ്വസ്‌ഥമാവുന്നത് തോന്നലാണെന്നാണ് വിചാരിച്ചു .. ഒരുമിച്ചൊരു ഔട്ടിങ് എന്ന് ആദി പറഞ്ഞപ്പോൾ പിന്നീടാവാം സമയമില്ലെന്ന് പറഞ്ഞു വാശിയോടെ ആദിയുടെ കൈപിടിച്ചു വലിച്ചു കൊണ്ടുപോയവൾ .. "" എല്ലാവരും ലാളിച്ചു വഷളാക്കി പെണ്ണിനെ.. "" എന്ന് പറഞ്ഞു ആദി അവളുടെ ചെവിക്കു പിടിച്ചു ..എന്നെ നോക്കി കുസൃതിയോടെ കണ്ണിറുക്കി ..പിന്നീടാവാം എന്നവൻ കൈ കാണിച്ചു ... ഓഫീസ് ടൈം അല്ലാത്ത ഞങ്ങളുടെ പ്രിയ നിമിഷങ്ങളിൽ ആദിയുടെ ഫോണിലേക്കു വിളിച്ചു ആ ശബ്ദം പലപ്പോഴും അലോസരമുണ്ടാക്കിക്കൊണ്ടിരുന്നു .. ഉള്ളിൽ ഉയരുന്ന നീരസം ആദിയുടെ വാത്സല്യം നിറഞ്ഞ അനിയത്തിയോടെന്ന പോലുള്ള സമീപനം കാണുമ്പോൾ അവിടെ തന്നെ കുഴിച്ചുമൂടും .. എൻഗേജ്മെന്റിനു ആര്യയുടെ അസാന്നിധ്യം ശ്രദ്ധിച്ചിരുന്നു ..ആദിയോടു ചോദിച്ചപ്പോൾ കോളേജിലെ എന്തോ ഒഴിച്ച് കൂടാനാവാത്ത തിരക്കെന്നു പറഞ്ഞു ... ഒരാഴ്ച കഴിഞ്ഞതും ആര്യയെന്നെ വിളിച്ചിരുന്നു .. അത്യാവശ്യമായി കാണണമെന്ന് പറഞ്ഞു ..ആദിയോടു പറയരുതെന്നും .. അപ്പോഴേ അപകടം മണത്തു .. ചിലത് കേൾക്കുമ്പോഴേ നമുക്ക് ആറാമിന്ദ്രിയം തരുന്ന സിഗ്നൽ പോലെ .. പിറ്റേന്നു ഓഫീസ് ടൈം കഴിയുന്നതിനും ഒരു മണിക്കൂർ മുന്പിറങ്ങി ... ഇല്ലെങ്കിൽ ആദിയുടെ ചോദ്യങ്ങൾ വരുമെന്ന് ഉറപ്പായിരുന്നു .. പറഞ്ഞപോലെ അടുത്തുള്ള പാർക്കിലെ ഒരൊഴിഞ്ഞ കോണിൽ അവൾ കാത്തിരിപ്പുണ്ടായിരുന്നു .. സ്വതവേയുള്ള വീർത്ത കവിൾ ഒന്നുകൂടി വീർത്തിരിക്കുന്നു ..കുറെ കരഞ്ഞതിന്റെ ആവണം കണ്ണുകൾ വീർത്തു ചുവന്നിരിപ്പുണ്ട് ..എന്നെ കണ്ടതും മുഖം ഒന്നുകൂടി കനത്തു ...അടുത്ത് ചെന്നിരുന്നതും മുഖവുരയില്ലാതെ പറഞ്ഞുതുടങ്ങി .. ""ആദിയേട്ടനെ എനിക്ക് തരണം .. അല്ലാതെയെനിക്ക് ജീവിക്കാൻ കഴിയില്ല...നിങ്ങൾ തന്നെ അത് പറഞ്ഞു മനസ്സിലാക്കണം ..ഇല്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല .. രണ്ടാളും അതോർത്തോ .."" പതിയെ തുടങ്ങിയ സംസാരം അവസാനം എത്തിയപ്പോഴേക്കും ശബ്ദം വല്ലാതുയർന്നു ..കിതക്കുന്നുണ്ട് ...കണ്ണുനീർ ഒഴുകുന്നുണ്ടെങ്കിലും പോര് കോഴിയുടെ മുഖഭാവമായിരുന്നു .. ആദി ആര്യയെ അങ്ങനെ കാണുന്നില്ല എന്ന് പറഞ്ഞു മനസ്സിലാക്കാൻ നോക്കുന്നതൊന്നും അവൾ ശ്രദ്ധിക്കുന്നുപോലുമില്ല ..തലോടാൻ ചെന്ന കൈകൾ തട്ടിത്തെറിപ്പിച്ചു .. "" നിങ്ങൾ ഒരാൾ കാരണമാണ് ഇതെല്ലം ഉണ്ടായത് ..ആദിയേട്ടൻ എന്റേത് മാത്രാ.. ആർക്കും വിട്ടു തരില്ല അവനെ ഞാൻ ...അല്ലെങ്കിൽ ഞാൻ ചത്ത് പോകും .."" ഞാൻ പറയുന്നത് കേൾക്കാതെ അവൾ വീണ്ടും ശബ്ദമുയർത്തി ... ഏതോ ഒരു നിമിഷത്തിൽ എന്റെയും ക്ഷമ നശിച്ചു .. "" പെങ്ങളെ പോലെ സ്നേഹിച്ച ഒരാളോട് പ്രണയം തോന്നിയ നീയൊക്കെ ചത്തു പോകുന്നത് തന്നെയാ ഭൂമിക്കു നല്ലത് ..'"" കേട്ടതും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്ന അവൾ പൊടുന്നെനെ നിശ്ശബ്ദയായി ...എന്നെയൊന്നു തുറിച്ചു നോക്കി ചാടിയെഴുന്നേറ്റു ...പറഞ്ഞു പോയ വാക്കുകൾ മനസ്സിലേക്ക് വീണ്ടും ഓടിയെത്തി ..ഞെട്ടലോടെ അവളെ സാന്ത്വനിപ്പിക്കാൻ നോക്കിയെങ്കിലും എന്നെ തള്ളിമാറ്റി അവൾ നടന്നകന്നു .. അന്ന് ആദി പലതവണ വിളിച്ചെങ്കിലും ഞാൻ അറ്റൻഡ് ചെയ്യാതെ സൈലന്റ് മോഡിലാക്കി . .. മനസ്സാകെ അസ്വസ്ഥമായിരുന്നു .. എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നതെന്ന തോന്നൽ .. അതിനിടെ ആര്യയെ കുറെയേറെ വിളിച്ചെങ്കിലും ഫോൺ സ്വിച്ചോഫ് ആയിരുന്നു .. പിറ്റേന്ന് വൈകിയാണെണീറ്റത് ..'അമ്മ ഓഫീസിൽ പോകാൻ തിരക്കിട്ടു നില്പുണ്ട് ..എന്റെ മുഖഭാവം കണ്ടാവും നെറ്റിയിൽ കൈ വച്ചു നോക്കി .. "" എന്തേ വയ്യേ ?? നീയിന്നു ഓഫീസിൽ പോണില്ലേ ? പിന്നെ ആദി വിളിച്ചിരുന്നു .. നിന്നെ വിളിച്ചിട്ടു കിട്ടുന്നില്ല എന്ന് പറഞ്ഞു .. അവര്ടെ ആ കസിൻ ഇല്ലേ..ആര്യ .. ആ കുട്ടി സൂയിസൈഡ് ചെയ്തുത്രെ .."" കണ്ണിൽ ഇരുട്ട് കയറി ..ചെവിയിലെന്തോ മൂളുന്ന പോലെ ..എന്തിലോ പിടിക്കാനാഞ്ഞതും ഒരു ചുഴിക്കകത്തെ ആഴങ്ങളിലേക്കു ഞാൻ വീണുപോകുന്ന പോലെ ... അച്ഛനോടെല്ലാം തുറന്നു പറഞ്ഞപ്പോൾ കുറച്ചൊരു ആശ്വാസം തോന്നി ..പിന്നീടെനിക്കെല്ലാം ഭയമായിരുന്നു .. ആര്യയുടെ മുഖവും പറഞ്ഞവാക്കുകളും എന്നെ വല്ലാതെ കുത്തിനോവിച്ചുകൊണ്ടിരുന്നു ..ഞാൻ കാരണം ഒരു ജീവൻ പൊലിഞ്ഞു പോവുക .. ഓർക്കുംതോറും തലക്കകത്തൊരു പെരുപ്പ് പോലെ ..ആദി എല്ലാം അറിഞ്ഞുകാണുമോ ..മനസ്സ് കൈപ്പിടിയിൽ നിന്നും ഊർന്നു പോകുന്നപോലെ ... ആർക്കും മുഖം കൊടുക്കാതെ ഉണ്ണാതെ ...ഉറങ്ങാതെ ..മുറിക്കു പുറത്തിറങ്ങാതെ ...എങ്ങോട്ടെങ്കിലും ഓടിയൊളിക്കാനാണ് തോന്നിയത് ..ആര്യയുടെ മുഖവും ശബ്ദവും ഓരോ നിമിഷവും ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു .... അച്ഛൻ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു ..അമ്മയും ലോങ്ങ് ലീവെടുത്തു ..... ഡിപ്രഷനിലേക്കു പോയിക്കൊണ്ടിരുന്ന എനിക്ക് കൗൺസിലിംഗുകൾ ..അങ്ങനെ ആരുമായും കോൺടാക്ട് ഇല്ലാത്ത കുറെ നാളുകൾ .. ഒരുനാൾ ഏതോ മാഗസിനിൽ കണ്ട ബലികർമ്മങ്ങൾ .. അത് കണ്ടപ്പോൾ തോന്നിയതാണ് ആര്യയ്ക്ക് വേണ്ടി അങ്ങനെയൊന്നു ചെയ്യണമെന്ന് .. അവളുടെ ആത്മാവെങ്കിലും എന്നോട് പൊറുക്കട്ടെ !! അതിനായാണ് നാട്ടിലേക്കു വന്നത് തന്നെ ..പിറ്റേന്ന് തന്നെ തിരിച്ചു പോകാം എന്നച്ഛൻ ഉറപ്പു തന്നിരുന്നു .. മാസങ്ങൾക്കു ശേഷം വീണ്ടും നാട്ടിൽ .... "" എണീക്കു മോളെ .. വീടെത്തി .."" മടിയിൽ കിടന്ന എന്നെ 'അമ്മ പതിയെ തട്ടി ... മനസ്സ് വീണ്ടും അസ്വസ്ഥമാകുന്നത് പോലെ .. കണ്ണടച്ചു സീറ്റിൽ ചാരിയിരുന്നു ..അമ്മ ഇറങ്ങിക്കഴിഞ്ഞിരുന്നു .. പതിയെ ഡോർ തുറന്നു നോക്കിയതും ഞെട്ടലോടെ തിരിച്ചടച്ചു .. സീറ്റിലേക്ക് കുനിഞ്ഞിരുന്നു ..എന്താണോ ഭയന്നത് അതിതാ മുന്നിൽ !!! ഭയത്തോടെ ഞാൻ മുന്നിലിരിക്കുന്ന അച്ഛന്റെ ചുമലിലേക്ക് ചായ്ഞ്ഞു .. കൈകൾ ഇറുക്കിപ്പിടിച്ചു ... അച്ഛൻ മറുകൈ കൊണ്ടെന്നെ തലോടി ... ഒന്നുമില്ലെന്ന്‌ കണ്ണ് കാണിച്ചു .. എന്റെ വശത്തെ ഡോർ തുറന്നു .. ഒരു കൈ മുന്നിലേക്ക് നീണ്ടു ..അച്ഛൻ എന്റെ കൈ എടുത്ത് ആ കൈകളിൽ വച്ചു .... "" ഇറങ്ങു .."" മാസങ്ങൾക്കു ശേഷം വീണ്ടും ആ ശബ്ദം .. എന്റെ ആദിയുടെ .. ഞാൻ അച്ഛന്റെ മുഖത്തേക്ക് സംശയത്തോടെ നോക്കി .. "" അവനെല്ലാം അറിയാം ..നീ ഒന്ന് ഓക്കേ ആവാൻ ഞാനാണ് കുറച്ച് സമയം ചോദിച്ചത് .."" മുറ്റത്തെ മാവിൻചുവട്ടിൽ നിൽക്കുമ്പോൾ ആ കാലിലേക്ക് വീണു മാപ്പു ചോദിക്കാനാണ് തോന്നിയത് .. കുനിഞ്ഞതും എന്നെയവൻ ചേർത്തു പിടിച്ചു .. "" തെറ്റ് നിന്റേതു മാത്രമല്ല ദക്ഷ .. ഞാനും കുറ്റക്കാരനാണ് ..ആര്യ .. അവൾ നിന്നോട് പറഞ്ഞതൊക്കെ എല്ലാവരോടും പറഞ്ഞിരുന്നു .. നീയത് അറിയേണ്ടെന്നു വിചാരിച്ചു ഞാനാണൊളിപ്പിച്ചത് .. അവളുടെ അറിവില്ലായ്മ .. കുസൃതി ..പറഞ്ഞുതിരുത്തിയതാണ് എല്ലാവരും ..പലകുറി . ..വിചാരിച്ചതെല്ലാം വാശിയോടെ നേടിയെടുത്തു ശീലിച്ചു അവൾ .. എന്റെ കാര്യത്തിലും അതേ വാശി തന്നെയായിരുന്നു ..അല്ലാതെ അത് എന്നോടുള്ള പ്രണയമൊന്നുമല്ല ...അവളുടെ ഭീഷണിയുണ്ടായിരുന്നെങ്കിലും അങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ...അവളുടെ വിധി അങ്ങനെയാണ് .."" നെടുവീർപ്പോടെ പറഞ്ഞു തീർന്നപ്പോൾ ചുണ്ടുകൾ എന്റെ നെറ്റിയിലമർന്നിരുന്നു ..ആ കണ്ണുകളും നിറഞ്ഞിരുന്നു .. പതിയെയൊരു കാറ്റ് ഞങ്ങളെ തലോടി കടന്നുപോയപ്പോൾ മനസ്സിലെ സങ്കടങ്ങളെക്കൂടി അത് കവർന്നെടുത്ത് കൊണ്ടുപോയെന്നു തോന്നി .. പൂമുഖത്തു എല്ലാവരുമുണ്ടായിരുന്നു .. രണ്ടുപേരുടെയും അച്ഛനുമമ്മമാർ .. എല്ലാ മുഖങ്ങളിലും ആശ്വാസമാണ് ..സന്തോഷമാണ് .. എന്നെ ഒന്നുകൂടി ചേർത്തുപിടിച്ചു ആദിയും അവർക്കടുത്തേക്കു നടന്നു .. വരാനിരിക്കുന്ന ഞങ്ങളുടെ വസന്തത്തെ വരവേൽക്കാൻ ... സ്നേഹത്തോടെ.... Nitya Dilshe #📙 നോവൽ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📔 കഥ
📙 നോവൽ - o3leलsom@mीक @ommo@0ogpo@न@कीका ஜீவிகறகழிவில ிம்ை முனவாூு ommnedaomo  o3leलsom@mीक @ommo@0ogpo@न@कीका ஜீவிகறகழிவில ிம்ை முனவாூு ommnedaomo - ShareChat
അവൾ വാച്ചിലേക്ക് നോക്കി ..സമയം അഞ്ചര കഴിഞ്ഞിരിക്കുന്നു .. ഇന്നും ഇറങ്ങാൻ വൈകി ..ഇനിയും നീട്ടിവക്കാൻ വയ്യ .. .വഴിയോരക്കച്ചവക്കാരുടെ ബഹളങ്ങൾ ശ്രദ്ധിക്കാതെ വേഗതയിൽ നടന്നു ... ദീപങ്ങളാൽ പ്രകാശപൂരിതമായ സ്വർണക്കടക്ക് മുന്നിലെത്തിയപ്പോൾ അവൾക്കു ചെറിയൊരു പരിഭ്രമം തോന്നി .. ആദ്യമായാണ് തനിച്ചിങ്ങനൊരു കാര്യം ... ശീതീകരിച്ച ഷോറൂമിലേക്കു കടന്നതും സുമുഖനായ ചെറുപ്പക്കാരൻ അടുത്തെത്തി..അയാൾ കാണിച്ചു കൊടുത്ത കസേരയിലിരുന്ന് അവൾ ചുറ്റും നോക്കി .. കണ്ണഞ്ചിപ്പിക്കുന്ന സ്വർണാഭരണങ്ങൾ ഭംഗിയിൽ നിരത്തിവച്ചിരിക്കുന്നു .. അവളുടെ ആവശ്യം അവൾക്കു വലുതും കേൾക്കുന്നയാൾക്കു ചെറുതുമായതു കൊണ്ടാവും ദിവസത്തിന്റെ മുഴുവൻ ക്ഷീണവും മുഖത്തുണ്ടെങ്കിലും അടുത്തിരിക്കുന്നവരോട് ചോദിച്ച ചായ സൽക്കാരം അവൾക്കു കിട്ടാതെ പോയത് .. ജിമുക്കികളോരോന്നിന്റേയും വില ചോദിക്കുമ്പോൾ അയാൾ കാൽകുലേറ്ററിൽ വിരലുകളോടിച്ചു ... ,തുക അവൾക്കുനേരെ കാണിച്ചു ... ഓരോ തുക കാണിക്കുമ്പോഴും വാടിയ മുഖത്തോടെ അവൾ ബാഗ് ഒന്നുകൂടി നെഞ്ചോട് ചേർത്തു ... അവസാനം ഇഷ്ടപ്പെട്ട കുഞ്ഞു ജിമുക്കി സ്വന്തമാക്കിയപ്പോൾ ഒരു ലോകം തന്നെ വെട്ടിപ്പിടിച്ച സന്തോഷം തോന്നി .. ബില്ല് കൊടുത്തു കടക്കു പുറത്തിറങ്ങിയതും നേരത്തെ കണ്ട ചെറുപ്പക്കാരൻ അവളെ തിരിച്ചു വിളിച്ചു ..അയാൾക്കൊപ്പം മാനേജർ എന്നെഴുതിയ മുറിക്കുള്ളിലേക്ക് കയറിയപ്പോൾ അവൾ ശരിക്കും ഭയന്നിരുന്നു .. മുറിക്കുള്ളിലെ കസേരയിലിരിക്കുന്ന ആളെ കണ്ടതും മനസ്സിലൊരു മഞ്ഞുവീണ സുഖം ..തണുത്ത കാറ്റിൽ ഒരുപാട് മന്ദാരപ്പൂക്കൾ മേലെ വന്നു വീഴുന്ന സുഖം .. ഒരുപാട് തവണ പ്രണയം പറഞ്ഞിട്ടും അവൾ ഒളിപ്പിച്ചു വച്ച അവളുടെ പ്രണയം ..അവളെ കണ്ട് അയാളൊന്നു ഞെട്ടി ..ആദ്യമായി അയാൾക്ക്‌ നേരെ അവൾ പുഞ്ചിരിച്ചു .. അയാളുടെ മുഖം ഗൗരവമേറിയതായിരുന്നു ..ഒരു പരിചയഭാവം പോലും മുഖത്തില്ല ..ഒപ്പമുള്ളയാൾ തട്ടിപ്പറിക്കുന്നതു പോലെ പഴകിത്തുടങ്ങിയ ബാഗ് വലിച്ചതും എന്തിനെന്ന ചോദ്യം അറിയാതുയർന്നു .. ""എടുത്ത സാധനം നിങ്ങളായെടുത്തു തരുന്നോ, അതോ ഞങ്ങൾ തന്നെ എടുക്കണോ ??"" അയാളുടെ മുഖത്ത് പരിഹാസമായിരുന്നു .. ആത്മാഭിമാനത്തിൽ കൂടം കൊണ്ടടി കിട്ടിയതുപോലെയാണ് തോന്നിയത് ..ഒരു നിമിഷത്തേക്ക് ബോധം നഷ്ടപ്പെട്ടപോലെ ..അവൾ കസേരയിലിരിക്കുന്ന അവളുടെ പ്രണയത്തെ നോക്കി .. അയാൾ തല കുനിച്ചിരിക്കുകയാണ് .. അപ്പോഴേക്കും ഒപ്പമുള്ളയാൾ ബാഗിലെ സാധനങ്ങൾ മുഴുവൻ മേശപ്പുറത്തേക്കു കുടഞ്ഞിട്ടു കഴിഞ്ഞിരുന്നു ..ഉള്ളു നീറി .. നെഞ്ച് വിങ്ങി ..നിന്ന നിൽപ്പിൽ മരിച്ചുപോയെങ്കിൽ എന്നാണവളപ്പോൾ ആഗ്രഹിച്ചത് ..വിചാരിച്ചത് കണ്ടെത്താൻ കഴിയാത്തതു കൊണ്ടാവും അയാൾ മാനേജർക്കരുകിലെത്തി എന്തോ പറഞ്ഞു ..അയാളുടെ മുഖം ചുവന്നു .. അയാൾ എഴുന്നേറ്റവൾക്കരികിലെത്തി ..പതിയെ പറഞ്ഞു .. ""എവിടെയാ നീയാ മാല ഒളിപ്പിച്ചു വച്ചേ .. അതങ്ങിടുത്തു കൊടുത്തേക്ക് ..പോലീസൊക്കെ വന്നാൽ പിന്നെയത് കേസാകും .. നാണക്കേടാവും .."" കഷ്ടപ്പെട്ടു പഠിച്ചു ..ആഗ്രഹിച്ച പോലെ ജോലികിട്ടി .. ഇനി തന്റെ പ്രണയം തിരിച്ചു പറയാൻ കാത്തിരുന്നവന്റെ മുഖത്തേക്കവൾ തീക്ഷണമായി നോക്കി .. അപ്പോഴേക്കും പുറത്തു നിന്നൊരാൾ ഓടിവന്നു ഇവരെ വിളിച്ചെന്തോ അടക്കം പറഞ്ഞു .. അയാളുടെ മുഖത്തിനൊരയവ് വന്നു .. പെട്ടെന്ന് തന്നെ അയാൾ പഴയ കാമുകനായി .. ""ഗൗരി പൊയ്ക്കോളൂ ..അല്ലെങ്കിൽ വേണ്ട .. നേരം ഇരുട്ടി .. ഞാൻ കൊണ്ടുചെന്നാക്കാം .."" ""ഇപ്പോൾ തനിക്കു കാണാതായ മാല കിട്ടിയോ ??""അവളുടെ ശബ്ദത്തിനു വല്ലാത്തൊരു മൂർച്ചയുണ്ടായിരുന്നു .. "" സോറിടോ ..താനല്ല ..തന്റെ തൊട്ടടുത്തിരുന്നവരായിരുന്നു ..cctv യിൽ വ്യക്തമായുണ്ട് .."" അയാളുടെ മുഖത്ത് ജാള്യത കണ്ടു .. "" ഞാൻ തനിച്ചു പൊയ്ക്കൊള്ളാം ..തന്നെക്കാൾ വിശ്വാസമാണ്‌ ഇപ്പോൾ ലോകത്തുള്ള മറ്റെല്ലാവരെയും ..പിന്നെ മാനനഷ്ടത്തിന് ഞാൻ കേസ് കൊടുക്കുന്നുണ്ട് ..ഇനിയാർക്കും ഇങ്ങനെയൊന്നു ഉണ്ടാവാതിരിക്കാൻ .."" ഇത്തവണ പതിഞ്ഞതും ഉറച്ചതുമായ ശബ്ദം അവളുടേതായിരുന്നു ..അയാളുടെ മുഖം വിളറുന്നത് കണ്ടു .. പുറത്തേക്കിറങ്ങിയപ്പോൾ അതുവരെ പിടിച്ചു നിർത്തിയ വേദന കണ്ണുനീരായി ഒഴുകിയിറങ്ങി ..വാങ്ങിയ കുഞ്ഞു കമ്മൽ അണിയുമ്പോഴുള്ള അനിയത്തിക്കുട്ടിയുടെ മുഖത്തെ ചിരിയാലോചിച്ചപ്പോൾ ആ കണ്ണീരിനിടയിൽ അവളിൽ അറിയാതൊരു ചിരി വിടർന്നിരുന്നു ... സ്നേഹത്തോടെ.... Nitya Dilshe #📔 കഥ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📙 നോവൽ
📔 കഥ - @0nigos @ondJo @onda QAJ@o| கேழ்கஸமம் வழஇ Gnmoolong @gin) 6ಹ೨6s no @siomत॰ @olooonseleo @0nigos @ondJo @onda QAJ@o| கேழ்கஸமம் வழஇ Gnmoolong @gin) 6ಹ೨6s no @siomत॰ @olooonseleo - ShareChat
ℕ𝕀𝔾ℍ𝕋 𝔻ℝ𝕀𝕍𝔼 💥 ( 𝟙𝟚 ) -------------------------- -"കണക്കുകൾ ഒരുപാട് തീർക്കാനുണ്ട് ചേട്ടാ.. നേടാനോ നഷ്ടപ്പെടാനോ ഇനി ഒന്നുമില്ല എനിക്ക്. പക്ഷെ, നേടാൻ ആഗ്രഹിച്ച ഒന്നുണ്ടായിരുന്നു. എന്റെ പെണ്ണ്. അവളുടെ പേരിൽ ഈ മൂന്ന് മാസക്കാലം ഞാൻ ഇരുമ്പഴിക്കുള്ളിൽ കിടന്നിട്ടുണ്ടെങ്കിൽ ഇനി ഈ തെറ്റിന്റെ പേരിൽ ഒരുത്തനും ഇരമ്പഴിക്കുള്ളിൽ കേറേണ്ടി വരില്ല...." അത് പറയുമ്പോൾ അവന്റ കണ്ണുകളിൽ അതുവരെ കാണാത്തൊരു തിളക്കമുണ്ടായിരുന്നു. അവന്റ മുഖത്തെ ഭാവം കണ്ടപ്പോൾ വാസുദേവനും തോന്നി അവന്റ കണ്ണുകളിൽ കത്തുന്നത് മരണമാണെന്ന്... ഈ രണ്ടാം അങ്കത്തിൽ ഇനിയുള്ളത് ആ മരണ മുഖത്തേക്കുള്ള യാത്ര ആണെന്നും.....! ------------------------------------------------------------- " ഡാ ഇനി എന്താ പ്ലാൻ? ഇങ്ങനെ ഇരിക്കുന്നതിൽ അർത്ഥം ഇല്ലല്ലോ. ഒന്നുങ്കിൽ ഇനി മുന്നോട്ട് എങ്ങനെ എന്ന് ആലോചിച്ചു തീരുമാനിക്കണം. അല്ലെങ്കിൽ ഇപ്പോൾ ഒന്ന് അയഞ്ഞു നിൽക്കാം. കുറച്ചു ദിവസം നാട്ടിൽ വന്ന് നിൽക്ക്. പിന്നീട് ആലോചിക്കാം ഇനി എന്ത് ചെയ്യണം എന്ന്. " വാസുദേവന്റ വീട്ടിലായിരുന്നു എല്ലാവരും. വർഷ കൊണ്ടുവന്ന ചായ കുടിക്കുന്നതിനിടയിൽ കാർത്തിക്കിന്റെ ചോദ്യം കേട്ട് ഹരി ഒന്ന് മൂളി. " എനിക്കും അതാണ്‌ തോന്നുന്നത് ഹരി. പെട്ടന്ന് എടുത്തുചാടുന്നതിൽ കാര്യമില്ല. ഇനിയുള്ള ഓരോ നീക്കവും ശ്രദ്ധിച്ചു തന്നെ ആയിരിക്കണം. പിറകിൽ നമ്മൾ തേടുന്നവരുടെ കണ്ണുകൾ ഉള്ള സ്ഥിതിക്ക്. " വാസുവേട്ടൻ പറഞ്ഞത് കാർത്തിക്കും ശരിവെച്ചു. "ശരിയാണ് ഹരി. എടുത്തുചാടി കൈകാര്യം ചെയ്യേണ്ട ഒന്നല്ല ഇത്. ശ്രദ്ധിക്കണം. പിറകിലുള്ളവർ നിസ്സാരക്കാർ ആവില്ലെന്ന് ചിന്തിച്ചു വേണം ഇനി ഓരോ അടിയും മുന്നോട്ട് വെയ്ക്കാൻ. " ഹരിയും അതൊക്കെ തന്നെ ആയിരുന്നു ചിന്തിച്ചത്. അതോടൊപ്പം മനസ്സിൽ മറ്റൊന്ന് കൂടി ഓർത്തെടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു അവൻ. അന്ന് ആ ഹോട്ടൽ മുറിയിൽ വെച്ച് മായയ്ക്ക് നേരെ അങ്ങനെ ഒരു അക്രമം നടത്തിയത് ആരായിരിക്കും. ഒന്നുകിൽ അവളെ അറിയുന്ന ആരോ. അല്ലെങ്കിൽ തന്നോട് ദേഷ്യമുള്ള, തന്നെ മാത്രം ലക്ഷ്യം വെച്ചുള്ള ഒന്ന്. പശുവിന്റെ ചൊറിച്ചിലും കാക്കയുടെ വിശപ്പും മാറുമെന്ന് കണക്ക് കൂട്ടിയ ഒരാൾ. " ഹരി എന്താണ് ആലോചിക്കുന്നത്. ഞാൻ മായയെ കുറിച്ച് പറഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല അല്ലെ. സത്യത്തിൽ ആദ്യം എനിക്കും മോൾക്കുമൊക്ക അത് വിശ്വസിക്കാൻ പ്രയാസമായിരുന്നു. പക്ഷെ,.... പക്ഷെ അവിളിപ്പോൾ ഇവിടെ ഒക്കെ ഉണ്ട് ഹരി. നിങ്ങളെ ഒക്കെ അവൾ കാണുന്നുണ്ടാകും. എന്തൊക്കെയോ പറയാനും ചെയ്യാനും ബാക്കി വെച്ച് ജീവൻ വെടിഞ്ഞ ആത്മാവ് ആണവൾ. അവളുടെ സാന്നിധ്യം ആണ് ഞങ്ങളെ ഇതിലേക്ക് എത്തിച്ചതും. ആ അവൾ ആഗ്രഹിച്ചത് നടത്തിക്കൊടുക്കുക എന്നതിൽ കവിഞ്ഞ ഒന്നും ഇനി ചിന്തിക്കാനില്ല ഹരി. അവളുടെ ആത്മാവിനു നിത്യശാന്തി കിട്ടാൻ കുരുതിയെങ്കിൽ കുരുതി...... എനിക്കും ഒരു മോളുണ്ട്. അവളെ പോലെ ആണിപ്പോൾ എനിക്ക് മായായും. " അത് പറയുമ്പോൾ വാസുദേവന് വാക്കുകൾ ഒന്നിടറി. ജീവിതം നശിച്ചു മരണം കൊണ്ട ഒരു മോളുടെ അച്ഛനാകുകയായിരുന്നു ആ നിമിഷം അയാൾ. " എനിക്ക് മനസ്സിലാകും വാസുവേട്ടാ... അവൾക്ക് അങ്ങനെ ഒന്നും പോകാൻ കഴിയില്ലെന്ന്. അതുകൊണ്ട് ഇനി അവൾ ഗ്യാലരിയിൽ ഇരുന്ന് കളി കാണട്ടെ. ഗ്രൗണ്ടിലിറങ്ങി കളിക്കാൻ പോവാ ഞാൻ. " ഹരിയുടെ വാക്കുകൾക്ക് വല്ലാത്തൊരു ശക്തിയുണ്ടായിരുന്നു അപ്പോൾ. "അങ്ങനെ നീ കളത്തിലിറങ്ങാൻ തീരുമാനിച്ച സ്ഥിതിക്ക് ഞങ്ങളും ഉണ്ടെടാ ഹരി നിന്റ കൂടെ. ബാക്കിൽ നിന്ന് നിന്നെ കളിപ്പിക്കാൻ അല്ല, നീ ഗോളടിക്കുമ്പോൾ മുന്നിൽ ഫൗൾ കാണിക്കാൻ ആര് വന്നാലും അവനുള്ള അവലോസുണ്ട കയ്യോടെ കൊടുക്കാൻ." കാർത്തിക് വീറോട് എഴുനേൽക്കുമ്പോൾ വാസുദേവന്റ മുഖത്ത്‌ വല്ലാത്തൊരു സന്തോഷം ഉണ്ടായിരുന്നു. അയാൾ ചുണ്ടിൽ പുഞ്ചിരി വിടർത്തുമ്പോൾ അയാൾക്ക് മറുത്തൊരു പുഞ്ചിരി നൽകാൻ അപ്പുറത് അവളും ഉണ്ടായിരുന്നു.. ' മായ ' !! പിന്നേ കുറച്ചു നേരം അവിടം മൗനമായിരുന്നു. എല്ലാവരും ചായ കുടിച്ചു എഴുനേറ്റ് മുറ്റത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് ആ മൗനം ബേധിച്ചുകൊണ്ട് പിന്നിൽ നിന്നും വാസുദേവൻ ചോദിച്ചത്. " അന്ന് നിങ്ങൾ ഇവിടെ ഹോട്ടലിൽ മുറിയെടുത്തതിന് ശേഷം ന്താണ് സംഭവിച്ചത്? " അയാളുടെ ചോദ്യം കേട്ട് പെട്ടന്ന് ഹരിയൊന്ന് തിരിഞ്ഞുനോക്കി. പിന്നേ മുണ്ടും മടക്കികുത്തി മുറ്റത്തേക്ക് ഇറങ്ങി വാസുദേവനോട് ഒരു സിഗരറ്റ് ആവശ്യപ്പെട്ടു. അയാൾ ഹരിക്ക് ഒരു സിഗരറ്റും കൂടെ ലൈറ്ററും നീട്ടുമ്പോൾ ഹരി വേഗം അത് വാങ്ങി ചുണ്ടിൽ വെച്ച് കൊളുത്തി. പിന്നേ ഒന്ന് രണ്ട് വട്ടം പുകയെടുത്ത ശേഷം ആയിരുന്നു പറഞ്ഞു തുടങ്ങിയത്. " അന്ന് അവിടെ എത്തിയ ശേഷം ആയിരുന്നു അക്കൗണ്ടിൽ ക്യാഷ് അതികം ഇല്ലാത്ത വിവരം മനസ്സിലായത്. പോരുമ്പോൾ ഇവനോട് ആയിരുന്നു കാശ് ഇടാൻ പറഞ്ഞത് " അത് പറയുമ്പോൾ കാർത്തിക്കിനെ ഒന്ന് നോക്കി ഹരി. "എടാ. നിനക്ക് അറിയാലോ അന്ന് കാശ് ഉണ്ടാക്കാൻ ഞാൻ ഓടിയ ഓട്ടം. അത് കിട്ടിയ ഉടനെ നിന്റ അക്കൗണ്ടിലേക്ക് അത് ട്രാൻസ്ഫർ ചെയ്യാൻ ഞാൻ നമ്മുടെ മനീഷിനെ ഏല്പിച്ചതും ആണ്..പക്ഷെ എന്തുകൊണ്ട് ആണ് ആ സമയത്ത് കേറാതിരുന്നതെന്ന് അറിയില്ല.വല്ല ടെക്നിക്കൽ പ്രോബ്ളവും ആയിരിക്കാം.മനീഷിനോട് ഞാൻ ചോദിച്ചപ്പോൾ അവൻ ട്രാൻസ്ഫർ ചെയ്തെന്നും പറഞ്ഞു. അന്ന് ആ കാശ് ആപ്പോ കിട്ടിയിരുന്നെങ്കിൽ ചിലപ്പോൾ ഇങ്ങനെ ഒന്നും......" അന്ന് സംഭവിച്ചതിനെല്ലാം താൻ കൂടെ കാരണം ആണല്ലോ എന്ന വിഷമം കാർത്തിക്കിന്റെ മുഖത്ത്‌ ഉണ്ടായിരുന്നു. അത് മനസ്സിലായത്കൊണ്ട് തന്നെ അതിനെ കുറിച്ച് കൂടുതൽ ഒന്നും സംസാരിക്കാതെ ഹരി അന്ന് നടന്ന സംഭവങ്ങളെ ഓർത്തെടുക്കാൻ തുടങ്ങി. --------------------------------------------------------------- " "ഈ വളകൾ ഉണ്ടല്ലോ. ഇപ്പോൾ ഇത് മതി, പിന്നേ തല്ക്കാലം കുറച്ചു കാശ് കൂടെ സങ്കടിപ്പിക്കാനുള്ള വഴി എനിക്കറിയാം. അതുകൊണ്ട് ന്റെ മോൾ ടെൻഷൻ അടിക്കാതെ ഇവിടെ ഇരിക്ക്. ഞാൻ വേഗം വരാം. പിന്നേ വിശക്കുന്നുണ്ടെ പേടിയോ മടിയോ വേണ്ട . ആ ഫോണിൽ വിളിച്ചു പറഞ്ഞാൽ മതി, ഇവിടെ എത്തിക്കും അവർ." അവൻ മായയെ ഒന്ന് കെട്ടിപിടിച്ചു. അവളും അന്നേരം അത് കൊതിക്കുംപ്പോലെ അവന്റ മാറിലേക്ക് പറ്റിച്ചേർന്നു. കുറച്ചു നേരം അതെ നിൽപ്പ് തുടർന്നു അവർ. പിന്നേ മായ തന്നെ ആണ് ആ കൈ വിടുവിച്ചു സ്വതന്ത്രയായത്. " മതി മതി, ഇനി മോൻ കൂടുതൽ സെന്റി ആക്കാതെ വേഗം പോയി വാ " ഹരി ഒന്ന് പുഞ്ചിരിച്ചു. പിന്നേ കയ്യിലെ വളയിലേക്ക് ഒന്ന് നോക്കി പതിയെ പോക്കറ്റിൽ ഇട്ടുകൊണ്ട് വാതിൽ തുറന്ന് പുറത്തേക്ക് നടന്നു. പുറത്തേക്കിറങ്ങുമ്പോൾ മനസ്സിൽ ചിലത് കണക്ക് കൂട്ടിയിരുന്നു ഹരി. ന്തായാലും നാളെ വിവാഹം കഴിഞ്ഞാൽ ഇവിടെ നിന്ന് കുറച്ചു നാൾ മാറി നിൽക്കണം. അതുവരെ ഈ ഓട്ടോ എവിടെങ്കിലും ഒളിപ്പിക്കുകയും വേണം. എന്നാൽ പിന്നേ ഇപ്പോഴത്തെ ആവശ്യം നടക്കാൻ ഈ ഓട്ടോ വിൽക്കാം. അങ്ങനെ ഒരു ചിന്തയിൽ ആണ് ഹരി ഓട്ടോയ്യും എടുത്ത് പുറത്തേക്ക് ഇറങ്ങിയത്. ടൗണിൽ എത്തിയപ്പോൾ പല ഓട്ടോകാരോടും തിരക്കിലാണ് വണ്ടി വിൽക്കാൻ പറ്റിയ ഒരു സ്ഥലം കണ്ടെത്തിയത്. " ഇത് പാലക്കാട്‌ രെജിസ്ട്രെഷൻ ആണല്ലോ. ഇനി വല്ല കളവുമൊതലും ആണോ? " ഓട്ടോ മുഴുവനൊന്ന് ഓടിച്ചുനോക്കിയ ശേഷം അയാൾ ഹരിയെ സംശയരൂപത്തിൽ ഒന്ന് ചുഴിഞ്ഞു നോക്കുമ്പോൾ ഹരി വേഗം ഓട്ടോയിൽ നിന്ന് അതിന്റ പേപ്പറുകൾ എടുത്ത് അയാൾക്ക് നേരെ നീട്ടി. "ചേട്ടാ.. ഇതാ ഇതിന്റെ ഒറിജിനൽ പേപ്പർ. എനിക്കിപ്പോൾ കാശിനു അത്രേം അത്യാവശ്യം ആയത് കൊണ്ടാണ് ഞാൻ.. പ്ലീസ്... ഈ അവസ്ഥയിൽ പറ്റില്ലെന്ന് പറയരുത്..." ഹരി മുഖത്തെ വിയർപ്പ്തുള്ളികൾ തുടച്ചുകൊണ്ട് അയാൾക്ക് മുന്നിൽ അപേക്ഷ പോലെ നിൽക്കുമ്പോൾ അയാൾക്ക് എന്തോ പന്തികേട് തോന്നിയിരുന്നു. ഹരിയുടെ വെപ്രാളവും വിയർക്കലുമെല്ലാം തന്നെ ആയിരുന്നു കാരണം. കുറെ ആലോചിച്ച ശേഷം ആയിരുന്നു അയാൾ പേപ്പർ മടക്കി മേശപ്പുറത്തു വെച്ചത്. "കാശ് ഞാൻ തരാം.. പക്ഷെ,നാളെ ഈ ഓട്ടോയുടെ പേരിൽ പോലീസ് ഇവിടെ കേറി നിരങ്ങരുത്. " അത്രേം പറഞ്ഞ അയാൾ മേശവലിപ്പിൽ നിന്ന് ഇരുപത്തിഅയ്യായിരം രൂപ ഹരിക്ക് മുനിലേക്ക് നീട്ടി. "വളരെ നന്ദി ഉണ്ട് ഏട്ടാ... ഈ സമയത്ത് ഇതൊരു വലിയ സഹായം ആണ് " അവൻ അയാളെ നന്ദിയോടെ നോക്കിക്കൊണ്ട് വേഗം റോഡിലേക്ക് ഇറങ്ങി. പിന്നേ കുറച്ചപ്പുറത്തു കിടക്കുന്ന ഓട്ടോ സ്റ്റാൻഡിലേക്ക് നടക്കുമ്പോൾ പെട്ടന്ന് അരികിലായി ഒരു ഒരു പഴയ മാരുതികാർ വന്ന് നിൽക്കുകയും ഡോർ തുറന്ന് ഹരിയെ അതിലേക്ക് വലിച്ചിട്ടു ആരെങ്കിലും കാണുംമുന്നേ മുന്നോട്ട് എടുക്കുകയും ചെയ്തു. ------------------------------------------------------------------ ഹരി പറയുന്നത് കേട്ട് നിശബ്‍ദരായി ഞെട്ടലോടെ നിൽക്കുകയായിരുന്നു കാർത്തിക്കും വാസുദേവനും. " അവർ ആരാണെന്നോ എന്തിനാണ് എന്നെ പൊക്കിയതെന്നോ എനിക്ക് അറിയില്ല. ബോധം വരുമ്പോൾ ഒരു ഇരുട്ടുമുറിയിൽ ആയിരുന്നു ഞാൻ. മായയ്ക്ക് എന്ത് പറ്റി എന്ന് പോലും അറിയാത്ത അവസ്ഥ. അവിടെ കൊണ്ട് വന്നത് ആരാണെന്ന് അറിയില്ല.. ഭക്ഷണവും വെള്ളവും മാത്രം എത്തും. ഞാൻ അവിടെ നിന്ന് രക്ഷപ്പെടും വരെ ഒരാളുടെയും മുഖം ഞാൻ കണ്ടിട്ടില്ല.. എന്നാലും രക്ഷപെട്ടല്ലോ എന്ന ആശ്വാസത്തിൽ പുറത്ത് എത്തുമ്പോൾ കാത്തു നിന്നത് പോലീസ് ആയിരുന്നു. അപ്പോഴാണ് എനിക്ക് മനസ്സിലായത്, എന്നെ തടവിലാക്കിയവർ എന്നെ രക്ഷപ്പെടാൻ അനുവദിച്ചതാണെന്ന്. മായയെ പീഡിപ്പിച്ച പ്രതിക്ക് വേണ്ടി പോലീസ് തിരയുകയായിരുന്നു എന്നും. വിവാഹവാഗ്ധാനം നൽകി പെൺകുട്ടിയെ ഹോട്ടൽമുയിലെത്തിച്ചു പീഡിപ്പിച്ചയാൾ അറസ്റ്റിൽ. സംഭവത്തിന്‌ ശേഷം ഒളിവിലായിരുന്ന പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. പിന്നേ വന്ന വാർത്ത ഇങ്ങനെ ആയിരുന്നു. പിറ്റേന്ന് ഒന്ന് കൂടെ അറിഞ്ഞു. മായ ആത്മഹത്യ ചെയ്തു എന്ന്.... " അത് പറയുമ്പോൾ ഹരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. എല്ലാം കേട്ട് ഒന്നും പ്രതികരിക്കാൻ പോലും കഴിയാത്ത മായയുടെയും.... (തുടരും ) ✍️ദേവൻ #📙 നോവൽ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ
📙 നോവൽ - ShareChat
വിപിനാ ,,, ആ തള്ളയുടെ മയക്കുന്ന ചിരിയും പഞ്ചാര വാക്കും കേട്ട് നീ വെറുതെ തെറ്റിദ്ധരിക്കേണ്ട, ഈ കാണുന്നതൊന്നുമല്ല, മഹാ അസത്ത് സ്ത്രീയാണവര്, വർഷങ്ങളായി ഞാൻ അനുഭവിക്കുന്നത് കൊണ്ട് പറഞ്ഞുതരികയാണ് , ഒന്ന് ശ്രദ്ധിച്ചു നിന്നാൽ നിനക്ക് കൊള്ളാം , , നിലവിളക്കുമായി പൂജാമുറിയിലേക്ക് നടക്കുമ്പോഴാണ് കൂടെ നടന്നുവന്ന സജുവിന്റെ ഏട്ടത്തി രജനി ,വിപിനയുടെ ചെവിയിൽ രഹസ്യമായി അത് പറഞ്ഞത് പെരുന്തോട്ടത്തിൽ ശാരദാമ്മയ്ക്ക് രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത് രണ്ടാമത് ജനിച്ച മകൾ ഉണ്ണിമായയെയാണ് ആദ്യം വിവാഹം കഴിച്ചയച്ചത്, അതിനുശേഷം സജുവിന്റെ ജേഷ്ഠൻ ബിജു വിവാഹം കഴിച്ചത് രജനിയെയായിരുന്നു ഇന്നിപ്പോൾ പ്രവാസി കൂടിയായ സജുവിന്റെയും വിപിനയുടെയും വിവാഹമായിരുന്നു . ഏട്ടത്തിയുടെ മുന്നറിയിപ്പിൽ വിപിന ഒന്ന് അമ്പരന്നെങ്കിലും വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ ഇളയമ്മയും അമ്മയുമൊക്കെ തന്ന ഉപദേശങ്ങൾ അവളുടെ മനസ്സിൽ മുൻകരുതലായി കിടപ്പുണ്ടായിരുന്നു. മോളെ ഇനിമുതൽ പെരുന്തോട്ടമാണ് നിൻ്റെ വീട് ,അവിടെയുള്ളവരെ വേണം . ഞങ്ങളെക്കാൾ പ്രിയപ്പെട്ടവരായി നീ കാണേണ്ടത്, എന്ന് വെച്ച്, ഈ വീട് നിനക്ക് അന്യമാകുന്നില്ല, ഏത് സമയത്ത് വേണമെങ്കിലും, നിനക്കിവിടെ കയറി വരാം, പക്ഷേ, അതൊരിക്കലും സജുവുമായിട്ടോ, അയാളുടെ വീട്ടുകാരുമായിട്ടോ പിണങ്ങിയിട്ടാവരുത്,, അമ്മയുടെ വാക്കുകൾ ഒരു അശരീരി പോലെ അവളുടെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു. നീ ആരുടെ മുന്നിലും താഴാനൊന്നും നിൽക്കണ്ട ,നീ പഠിച്ചവളാണ്. താമസിയാതെ നിനക്ക് നല്ലൊരു ജോലി കിട്ടും, അവിടെ നിനക്കിഷ്ടപ്പെടാത്ത എന്തെങ്കിലും പ്രവർത്തിയോ സംസാരമോ ആരുടെയെങ്കിലും ഭാഗത്ത് നിന്നുണ്ടായാൽ ആ നിമിഷം നീയിങ്ങ് പോന്നേക്കണം ഒരുത്തന്റെയോ ഒരുത്തിയുടെയോ അടിമയായി ജീവിക്കുന്ന പെണ്ണുങ്ങളല്ല ഞാറത്തൊടിക്കാരെന്ന് എല്ലാവരുമറിയണം ഇളയമ്മയുടെ ഉപദേശം കുറച്ച് തീവ്രമായിരുന്നു നീയാ കൊച്ചിൻ്റെടുത്ത് ഓരോന്ന് പറഞ്ഞ് കൊടുക്കല്ലേ ശ്യാമളേ ,, ഒരു കല്യാണം കഴിക്കാത്തത് കൊണ്ടാണ് ,നിനക്കിപ്പോഴും ഇങ്ങനൊക്കെ തോന്നുന്നത്, അതെങ്ങനാ? എല്ലാ പുരുഷന്മാരെയും അവരുടെ അമ്മമാരെയും നീയിപ്പോഴും ശത്രുവായാണല്ലോ കാണുന്നത്? ഇളയമ്മയുടെ ഉപദേശം കേട്ട മുത്തശ്ശിയാണ് നീരസത്തോടെയത് പറഞ്ഞത് നീ പ്രാർത്ഥിച്ചു കഴിഞ്ഞില്ലേ വിപിനാ? ഏറെ നേരമായി നിലവിളക്കിനു മുന്നിൽ കൈകൂപ്പി നിൽക്കുന്ന വിപിനയോട് അമ്പരപ്പോടെ രജനി ചോദിച്ചു ആ ചോദ്യം കേട്ടാണ് ,വിപിന ആലോചനയിൽ നിന്നുണർന്നത്. മരുമകള് കയറി വന്നത് ഒരു പൊന്നും പീടികയും കൊണ്ടാണല്ലോ ശാരദാമ്മേ ? ഇപ്പോഴത്തെ സ്വർണ്ണവില വച്ച്, ഇത്രയും ആഭരണമൊക്കെ തരാൻ , ഞാറത്തൊടിക്കാരെ കൊണ്ടേ കഴിയൂ, നിങ്ങടെ മോൻ്റെ ഒരു ഭാഗ്യം ,, പൂജാമുറിയിൽ നിന്നും ഹാളിലേക്ക് കയറി വരുമ്പോൾ, കൂട്ടം കൂടിയിരുന്ന മദ്ധ്യവയസ്ക്കരായ സ്ത്രീകളിൽ, ഒരാളാണ് അങ്ങനെ ഒരു അഭിപ്രായം പറഞ്ഞത് , തന്റെ തറവാടിന്റെ മഹിമയെക്കുറിച്ച് പറഞ്ഞത് കേട്ടപ്പോൾ, വിപിനയ്ക്ക് അഭിമാനം തോന്നി, അതുകൊണ്ട് തന്നെ, തനിക്കീ വീട്ടിൽ, രജനി ഏട്ടത്തിയെക്കാളും സ്ഥാനം കിട്ടുമെന്ന് വിപിനയ്ക്ക് തോന്നി. അതെന്താ സുമതിയേച്ചീ ,, ഞാറത്തൊടിക്കാർക്ക് മാത്രമേ ഈ നാട്ടിൽ സമ്പത്തുള്ളോ ?,നിങ്ങള് ഏലംകുളത്ത് വന്ന് ഒന്ന് അന്വേഷിച്ചു നോക്കണം ,അപ്പോഴറിയാം ഞങ്ങളുടെ തറവാട്ട് മഹിമ എന്താണെന്ന്,, വിപിനയെ പുകഴ്ത്തുന്നത് കേട്ട്, രജനിക്ക് തീരെ സഹിക്കാൻ കഴിഞ്ഞില്ല ഈ മുടി ഒറിജിനൽ ആണോ മോളെ? അല്ല, സാധാരണ ഇപ്പോഴത്തെ പെൺപിള്ളേർക്ക് , ഇത്രയും നീളമുള്ള മുടി കാണില്ല ,അതാ ചോദിച്ചത് ? ലേശം പ്രായമുള്ള മറ്റൊരു സ്ത്രീയാണ് വിപിനയുടെ കാർകൂന്തലിൽ തഴുകികൊണ്ട് ചോദിച്ചത് ഹേയ് അല്ല, ഇത് വെപ്പ് മുടിയാണ്, ഇത് ഞാനിപ്പോൾ തന്നെ അഴിച്ചുമാറ്റും, എനിക്ക് ഷോർട്ട് ഹെയറാണ് ഇഷ്ടം ,, നേർത്ത പുഞ്ചിരിയോടെയാണ് വിപിന അവർക്ക് മറുപടി കൊടുത്തത് ആങ്ഹ്, സത്യം പറഞ്ഞത് നന്നായി ,ഞങ്ങളൊക്കെ അയൽ വക്കത്തുള്ളവർ തന്നെയാണ് , എത്രയൊക്കെ മൂടി വെച്ചാലും, ഇന്നല്ലെങ്കിൽ നാളെ ,യാഥാർഥ്യമെന്താണെന്ന് ഞങ്ങള് കണ്ട് പിടിക്കുമെന്ന് മോൾക്കറിയാമല്ലേ? അപ്പോൾ പിന്നെ മോളുടെയീ ,തങ്കം പോലത്തെ നിറവും മേയ്ക്കപ്പായിരിക്കുമല്ലേ? ആദ്യം സംസാരിച്ച സ്ത്രീയുടേതായിരുന്നു ആ കമൻ്റ് പിന്നല്ലാതെ, ഒന്ന് കുളിച്ച് കഴിയുമ്പോഴേയ്ക്കും കൊച്ചിൻ്റെ യഥാർത്ഥ നിറമെന്താണെന്ന് നമുക്ക് നാളെ തന്നെ അറിയാമല്ലോ? ആ സ്ത്രീയെ സപ്പോർട്ട് ചെയ്ത് കൊണ്ട് കൊലുന്നനെയുള്ള മറ്റൊരു സ്ത്രീ ആവേശത്തോടെ ചാടി പറഞ്ഞത് കേട്ടപ്പോൾ ,വിപിനയുടെ ഉള്ളം കാല് തൊട്ട് പെരുത്ത് കയറി. മേയ്ക്കപ്പുണ്ടെന്നുള്ളത് ശരി തന്നെയാണ്, എന്ന് വച്ച് ,എത്ര തേച്ച് കഴുകിയാലും ഈ കാണുന്ന നിറമൊന്നും അത്ര പെട്ടെന്ന് മാഞ്ഞ് പോകില്ല, അത് പാരമ്പര്യമായി കിട്ടിയതാണ് , എൻ്റെ തറവാട്ടിലെ എല്ലാവരുടെയും തൊലിയുടെ നിറം ഇത് തന്നെയാണ്, പിന്നെ , നിറം നോക്കിയാണോ ചേച്ചി എല്ലാവരെയും വിലയിരുത്തുന്നത് ?അങ്ങനെയെങ്കിൽ, ഈ നില്ക്കുന്ന രജനിയേച്ചി കറുത്തിട്ടാണല്ലോ? അപ്പോൾ ആ പാവത്തിനെ കുറിച്ച്, നിങ്ങളെന്തൊക്കെ പറഞ്ഞിട്ടുണ്ടാവും, ? പിന്നെ ,അയൽക്കാരാണെന്ന് പറഞ്ഞല്ലോ ? അതേയ് ,ഞങ്ങടെ നാട്ടിലുമുണ്ട് അയൽക്കാര്, അവര് വീട്ടിൽ വരുന്നത് ,നിങ്ങളെപ്പോലെ , കെട്ടികയറി വരുന്ന പെണ്ണുങ്ങളുടെ, സ്വർണ്ണത്തിൻ്റെ അളവെടുക്കാനും, അവരുടെ തൊലി വെളുപ്പ് നോക്കാനുമല്ല, ഞങ്ങടെ ക്ഷേമം അന്വേഷിക്കാനും വിശേഷങ്ങൾ പങ്ക് വയ്ക്കാനും എന്തേലും സ്പെഷ്യലൊക്കെ വയ്ക്കുമ്പോൾ അതിൻ്റെ പങ്ക് തരാനുമൊക്കെയാണ് , ഞങ്ങളവരോട് തിരിച്ചും അങ്ങനെ തന്നെയാണ് പെരുമാറുന്നത് , ഇനി മുതൽ നിങ്ങളും അതിന് വേണ്ടിയാണ് വരുന്നതെങ്കിൽ, എപ്പോഴും ഇത് പോലെ നമുക്ക് സഹകരിച്ച് മുന്നോട്ട് പോകാം ,ഇല്ലെങ്കിൽ എനിയ്ക്ക് നിങ്ങളോട് അകന്ന് തന്നെ നില്ക്കേണ്ടിവരും ,, മുഖത്തടിച്ചത് പോലെയുള്ള വിപിനയുടെ മറുപടി കേട്ട് ആ സ്ത്രീ മാത്രമല്ല, അവിടെ കൂടിയിരുന്ന മുഴുവൻ പേരും അന്ധാളിച്ചിരുന്ന് പോയി. മോളേ,, നീയെന്നാല് , മുറിയിൽ ചെന്ന്, ഈ ഡ്രസ്സൊക്കെ മാറ്റിയിട്ട്, ഒന്ന് ദേഹം കഴുക് ,രാവിലെ മുതലിങ്ങനെ ഉഷ്ണിച്ച് നില്ക്കുവല്ലേ? കൂടിയിരുന്നവരുടെ അന്ധാളിപ്പ് കണ്ടിട്ടാണ് പിരിമുറുക്കമൊന്ന് കുറയ്ക്കാനായി ശാരദാമ്മ , വിപിനയോടങ്ങനെ പറഞ്ഞത്. അല്പം മുമ്പ്, വലതുകാൽ വെച്ച് , മഹാലക്ഷ്മിയെ പോലെ പടികയറിവന്ന വിപിനയുടെ ഭാവമാറ്റം കണ്ട് ,രജനിയും വല്ലാതെ പകച്ചു പോയിരുന്നു. തുടരും, സജി തൈപ്പറമ്പ് , (തൈപ്പറമ്പൻ) #📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💞 പ്രണയകഥകൾ #📙 നോവൽ
📔 കഥ - @@5 @6l-1 @@5 @6l-1 - ShareChat
Part - 23 മണി പറഞ്ഞതുകേട്ട് ഫെലിക്‌സും ഫൈസിയും ഞെട്ടി. അവർ രണ്ടുപേരും ഒരേ സ്വരത്തിൽ ചോദിച്ചു. "പിശാചോ?" "ആ സാർ.. പിശാച്. ആ മനയിൽ പിശാചുള്ള കാര്യം എനിക്കെന്റെ അമ്മ പറഞ്ഞ് അറിയാമായിരുന്നു. എന്റെ ചെറുപ്പത്തിൽ ഞങ്ങളീ നാട്ടിലായിരുന്നു ഉണ്ടായിരുന്നത്. അന്നൊക്കെ ഞാൻ ഇഷ്ടംപോലെ കേട്ടിട്ടുണ്ട് ആ പിശാചിനെ കുറിച്ച്. പിന്നീട് ഞങ്ങൾ ഗുരുവായൂർക്ക് താമസം മാറി. അതോടെ ആ പിശാചിന്റെ കാര്യം ഞാൻ മറക്കേം ചെയ്തു. ഞാൻ വലുതായപ്പൊ എനിക്കതിലൊന്നും വിശ്വാസമില്ലായിരുന്നു. എന്നാൽ, അന്ന് വല്യമ്മയെ കണ്ടപ്പൊ എനിക്ക് ഉറപ്പായി, അവിടെയാ പിശാച് ഉണ്ടായിരുന്നെന്ന്" "അതെന്തേ.. നീ കണ്ടോ ആ പിശാചിനെ?" ജയറാം ചോദിച്ചു. "ഞാൻ കണ്ടൊന്നുമില്ല" "പിന്നെ എങ്ങനെ നിനക്ക് മനസ്സിലായി, അവിടെ പിശാചുണ്ടെന്ന്?" "വല്യമ്മ പറഞ്ഞു" "എന്ത്?" "അവരെ പിശാച് ഓടിച്ചു കൊണ്ടുവന്നതാണെന്ന്" "അപ്പൊ നീയത് വിശ്വസിച്ചു. അല്ലേ?" "അല്ല സാർ. അങ്ങനെയല്ല. വല്യമ്മയെ അപ്പൊ കാണണമായിരുന്നു. രക്തത്തിൽ കുളിച്ചിട്ടാണ് അവർ അങ്ങോട്ട് വന്നത്. ആ പിശാച് പെണ്ണുങ്ങളെ ഒന്നും ചെയ്യില്ല. പേടിപ്പിച്ച് ഓടിച്ചു കളയുകയേ ഉള്ളൂ. എന്നാൽ ആണുങ്ങളെ വെറുതെ വിടില്ല. അതല്ലേ ആ കാർന്നോരെ തട്ടീട്ട് വല്യമ്മയെ ആട്ടിപ്പായിച്ചത്?" "വല്യമ്മയുടെ ശരീരത്തിൽ മുറിവെങ്ങനെ ഉണ്ടായീന്ന് നീയപ്പൊ ചോദിച്ചില്ലേ?" "ചോദിച്ചു. അപ്പോഴല്ലേ കാര്യം മനസ്സിലായത്" "എന്ത്?" "അവരെ രണ്ടാളെയും രാത്രിയിൽ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടുവന്നത് ആ പിശാചാണ്. എന്നിട്ട്, അയാളെ കിണറ്റിൽ തള്ളിയിടാൻ ശ്രമിച്ചു. അപ്പൊ വല്യമ്മ അയാളെ രക്ഷിക്കാൻ ശ്രമിച്ചു. അങ്ങനെയാണ് വല്യമ്മയ്ക്ക് പരിക്കുപറ്റിയത്. പിന്നെയാ പിശാച് അയാളെ കിണറ്റിൽ തള്ളിയിട്ടതിനുശേഷം വല്യമ്മയെ വലിച്ചിഴച്ച് ആ മനയുടെ തെക്കേ അതിർത്തിയിൽ കൊണ്ടെറിഞ്ഞു. അവിടെ നിന്നും പ്രയാസപ്പെട്ട് വന്ന വല്യമ്മയെ ഞാൻ ഓട്ടോയിൽ കയറ്റി കൊണ്ടുപോയി. നേരെ, മുതുവട്ടൂരുള്ള ക്ലിനിക്കിലേക്ക്‌ പോയി, വല്യമ്മയുടെ മുറിവ് ഡ്രസ്സ് ചെയ്തു. അതിനുശേഷം ഗുരുവായൂർ അമ്പലത്തിൽ പോയി തൊഴുതു. എനിയ്ക്കുള്ള പൈസ, വല്യമ്മ അപ്പൊത്തന്നെ തന്നു. അതിനാൽ ഞാൻ വല്യമ്മയെ പടിഞ്ഞാറേ നടയിൽ കൊണ്ടുപോയി ജ്യൂസെല്ലാം വാങ്ങിക്കൊടുത്തു. താമസിക്കാൻ സ്ഥലം ചോദിച്ചപ്പൊ, ബസ്റ്റാന്റിന് അടുത്തുള്ള ലോഡ്ജിലേക്ക് കൊണ്ടുപോയി. പക്ഷേ, അവിടെയൊന്നും താമസിക്കാൻ വല്യമ്മ തയ്യാറല്ലായിരുന്നു. എനിക്കപ്പൊ ദേഷ്യം വന്നു. ഞാൻ അവിടെനിന്നും പോവാൻ നോക്കിയപ്പൊ വല്യമ്മ എനിക്ക് പിന്നെയും പൈസ തന്നു. അപ്പൊ വല്യമ്മയ്ക്ക് ഞാനൊരു വീട്ടിൽ താമസം സെറ്റാക്കി കൊടുത്തു. പഴയ താഹാനി ഹോസ്പിറ്റൽ ഉണ്ടായിരുന്ന സ്ഥലമില്ലേ.. അതിന്റെ പുറകിലാണ്, ഓട്ടോ ഡ്രൈവറായ എന്റെ ആ ഫ്രണ്ടിന്റെ വീടുള്ളത്. അവിടെ ഒരു മുറിയിൽ വല്യമ്മയ്ക്ക് താമസിക്കാൻ സ്ഥലം റെഡിയാക്കി. വല്യമ്മ എനിക്ക് വീണ്ടും ഇരുപതിനായിരം രൂപകൂടി തന്നു. അതിൽ നിന്നും പതിനായിരം രൂപ ഞാനാ കൂട്ടുകാരന് കൊടുത്തു. പിന്നെ, ഞാൻ ഒന്നുരണ്ട് വട്ടം വല്യമ്മയെ പോയി കണ്ടിരുന്നു. അതിനുശേഷം, ഇന്നലെ രാത്രി ആരോടും മിണ്ടാതെ വല്യമ്മ അവിടെ നിന്നും ഇറങ്ങിപ്പോയി. ഒരു ഓട്ടോയിൽ കയറുന്നത് കണ്ടതായി എന്റെ സുഹൃത്ത് പറഞ്ഞിരുന്നു. ഞാൻ കരുതിയില്ല, വല്യമ്മ ഇവിടേക്ക് വരുമെന്ന്. ഈ മനയിൽ വന്നപ്പൊ, ആ പിശാച് വല്യമ്മയെ കിണറ്റിൽ തള്ളിയിട്ടിട്ടുണ്ടാവും. അല്ലെങ്കിലാ പിശാച് ഓടിച്ചപ്പോ, വല്യമ്മ കിണറ്റിൽ വീണതാവും. അതല്ലാതെ ഞാനെന്തിനാ സാറേ വല്യമ്മയെ ഇവിടെ കൊണ്ടുവന്നു കൊല്ലുന്നത്" മണി പറഞ്ഞു നിർത്തിയപ്പോൾ ജയറാം, ഫെലിക്സിനെയും ഫൈസിയെയും കൂട്ടി മനയുടെ മുന്നിലേക്ക് നടന്നു. എന്നിട്ട് പറഞ്ഞു. "എന്തു തോന്നുന്നു ഗയ്സ്?" "സാറേ.. ഇൻവെസ്റ്റിഗേഷന്റെ ഒരു ഘട്ടത്തിലും ഞങ്ങൾക്ക് തങ്കമ്മയുടെ മേൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. പക്ഷേ, ഇപ്പൊ മണി ഇതെല്ലാം പറഞ്ഞപ്പൊ ശരിയ്ക്കും അത്ഭുതമായി" ഫെലിക്സ് പറഞ്ഞു. "ഫൈസി എന്ത് പറയുന്നു?" ജയറാം ചോദിച്ചു. "തങ്കമ്മ നല്ലതുപോലെ കളവു പറഞ്ഞിട്ടുണ്ട്. ഗുരുവായൂർ അമ്പലത്തിൽ പോകണമെന്ന് പറഞ്ഞിട്ടാണ് മണിയോട് ഇവിടെനിന്നും കൂട്ടിക്കൊണ്ടു പോകണമെന്ന് പറയുന്നത്. അമ്പലത്തിലേക്ക് അവർ പോകണമെന്ന് പറഞ്ഞ സമയം സാർ ശ്രദ്ധിച്ചോ? പുലർച്ചെ മൂന്ന് മണിയ്‌ക്കൊക്കെ ആരെങ്കിലും അമ്പലത്തിൽ തൊഴാൻ പോവോ സാറേ?" അപ്പോൾ ജയറാം ഒന്ന് ചിരിച്ചു, എന്നിട്ട് ചോദിച്ചു. "ഫൈസിയുടെ അഭിപ്രായത്തിൽ, എത്ര മണിയ്ക്കാണ് അമ്പലത്തിൽ തൊഴാൻ പോവേണ്ടത്?" "സാർ.. ഞാനതല്ല ഉദ്ദേശിച്ചത്. ഇത്ര നേരത്തെ ആരും അമ്പലത്തിൽ പോകുന്നത് ഞാൻ കണ്ടിട്ടില്ല" "ഇപ്പൊ ആൻസർ കറക്റ്റായി. ഫൈസി കണ്ടിട്ടില്ല. അതാണ് അതിന്റെ ഉത്തരം" "അല്ല സാറേ.. എനിയ്ക്കും അക്കാര്യത്തെപ്പറ്റി കൃത്യമായി അറിയില്ല. എന്നാലും ഇത്ര നേരത്തെ അമ്പലത്തിലേക്ക് ഭക്തർ പോവോ? ഫെലിക്സ് ഫൈസിയെ പിന്തുണച്ചുകൊണ്ട് പറഞ്ഞു. അപ്പോൾ ജയറാം, തന്റെ ചുണ്ടിന് മുകളിൽ, ഇരു വിരലുകൾകൊണ്ട് മീശയെ ക്രമപ്പെടുത്തിക്കൊണ്ടിരുന്നു. കുറച്ചു നേരം ആലോചിച്ചതിന് ശേഷം അയാൾ പറഞ്ഞു. "നിങ്ങൾ രണ്ടുപേരും പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല. ഈ വിഷയത്തിലൊന്നും തങ്കമ്മ കള്ളം പറഞ്ഞുവെന്ന് എനിക്ക് തോന്നുന്നില്ല. കാരണം, അവർ മണിയോട് പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ്. ഗുരുവായൂർ അമ്പലത്തിൽ പുലർച്ചെ മൂന്നുമണിയോടെ നട തുറക്കും. ആ സമയം അവിടെ നിർമാല്യ ദർശനമുണ്ട്. പത്തുപതിനഞ്ച് മിനിറ്റേ ഉണ്ടാവൂ. അത് കഴിഞ്ഞാൽ വാകച്ചാർത്തും ശംഖാഭിഷേകവും പിന്നീട് ശീവേലിയടക്കം മറ്റുചില കാര്യങ്ങളുമുണ്ട്. അതിനാൽ പുലർച്ചെ അമ്പലത്തിൽ പോയി എന്നത് ഒരു വിഷയമായി വരില്ല. ആ സമയത്തെല്ലാം അമ്പലത്തിൽ നല്ല തിരക്കായിരിക്കും. എന്നാൽ, എഴുപത് വയസ്സ് കഴിഞ്ഞ തങ്കമ്മയ്ക്ക്, ആ തിരക്ക് ഒരു പ്രശ്നമാകില്ല. അവർക്ക് പ്രത്യേക വരിയുണ്ട്. തിരക്കിൽ പെടാതെ അവർക്ക് അകത്തേക്ക് കടക്കാൻ കഴിയും. ക്ലിനിക്കിൽ നിന്നും ഡ്രസ്സ് ചെയ്തതിനുശേഷം അമ്പലത്തിലേക്ക് പോയി, തങ്കമ്മ തൊഴുതുവെന്ന് മണി പറഞ്ഞത്, നൂറ് ശതമാനവും ശരിയാണ്. ഇവിടെ പറഞ്ഞ ആ സമയവും സന്ദർഭവുമെല്ലാം അതിനെ സപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ നേരത്ത് നട തുറക്കുമോ എന്നും അവിടെ നല്ല തിരക്കുണ്ടാകുമെന്നുമൊക്കെ മണി പറയുമ്പോൾ തങ്കമ്മ അതിനെ ഖണ്ഡിക്കുന്നുണ്ട്. കാരണം, അമ്പലത്തിൽ പോകാത്ത മണിയേക്കാൾ അക്കാര്യങ്ങളെല്ലാം കൃത്യമായി അറിയുക ഭക്തയായ തങ്കമ്മയ്ക്കാണ്. മറ്റൊരു കാര്യം നിങ്ങൾ ശ്രദ്ധിച്ചോ.. നമ്മൾ സി.സി.ടി.വി. പരിശോധിച്ചതും അവരെ വിഷ്വൽസിൽ കണ്ട വിവരമൊന്നും മണിയോട് പറഞ്ഞിട്ടില്ല. എന്നാൽ, അയാൾ നമ്മളോട് പറഞ്ഞ കാര്യങ്ങളില്ലേ.. അവർ പടിഞ്ഞാറേ നടയിൽ പോയി ജ്യൂസ് കുടിച്ചതും കെ.എസ്.ആർ.ടി.സി. ബസ്റ്റാന്റിന്റെ അവിടെയുള്ള ലോഡ്ജിൽ പോയതും അയാളും തങ്കമ്മയും ദേഷ്യത്തിൽ സംസാരിച്ചതുമൊക്കെ.. അതെല്ലാം കൃത്യമായിരുന്നെന്ന് വിഷ്വൽസ് കണ്ട നമുക്കറിയാം. എന്റെ അഭിപ്രായത്തിൽ തങ്കമ്മ കളവ് പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ, അവരെ പ്രതിസ്ഥാനത്ത് നിർത്തേണ്ട ആവശ്യവുമില്ല. എന്നാൽ, തങ്കമ്മ പറഞ്ഞതായി മണി പറഞ്ഞ കാര്യങ്ങളിൽ അവിശ്വസനീയമായ പലതുമുണ്ട്. വീട്ടിൽ നിന്നും പിശാച് വിളിച്ചിറക്കി മനയിലേക്ക് കൊണ്ടുപോയതും സുകുമാരനെ കിണറ്റിൽ തള്ളിയിട്ടതും തങ്കമ്മയെ പരിക്കേൽപ്പിച്ചതുമായ കാര്യങ്ങളൊന്നും കോമൺസെൻസിന് യോജിക്കുന്നതല്ല. അതൊന്നും തങ്കമ്മ അയാളോട് പറഞ്ഞിട്ടുമുണ്ടാവില്ല. എനിക്കൊരു സംശയവുമില്ല, മണി ഇവിടെ വളരെ സമർത്ഥമായി കളവ് പറഞ്ഞിട്ടുണ്ട്. എന്റെ വാദം നിങ്ങൾ വെള്ളം തൊടാതെ വിഴുങ്ങണമെന്നില്ല. ജസ്റ്റ് ഒന്നാലോചിച്ചാൽ മതി. നമ്മളോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞ ഈ മണി ആരാണ്? മുമ്പ് ക്ഷേത്രത്തിൽ സന്ദർശനത്തിന് വന്ന ചില ഭക്തരെ കൊള്ളയടിക്കുകയും ബ്രഹ്മകുളത്തും ചാട്ടുകുളത്തുമെല്ലാം കുത്ത് കേസടക്കം അനേകം ക്രൈമുകൾ ചെയ്യുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുള്ള ഒരു പക്കാ ക്രിമിനലാണ് അയാൾ. ഒത്തിരി പേരോട് വിശ്വാസവഞ്ചന ചെയ്ത, സാമ്പത്തിക തിരിമറികൾ നടത്തിയ, അതിലുപരി ശക്തമായ ക്രിമിനൽ റെക്കോർഡുള്ള വ്യക്തി കൂടിയായ ഈ മണിയെ എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ വിശ്വസിക്കുന്നത്? ഇയാൾ പറഞ്ഞ കാര്യങ്ങളെല്ലാം കോടതിയിൽ എത്തിയാൽ, അതിന് ഒരു ഉറുപ്പികയുടെ വില പോലുമുണ്ടാവില്ല. ജഡ്ജി അതെല്ലാമെടുത്ത് നമ്മുടെ മുഖത്തേക്ക് ചുരുട്ടി എറിയും. ഇങ്ങനെയൊക്കെ ആണെങ്കിലും ഇതിൽ ക്ലിയറാവാതെ കിടക്കുന്ന ഒത്തിരി കാര്യങ്ങളുണ്ട്. അതെല്ലാം ക്ലിയറാക്കണമെങ്കിൽ നമ്മളീ കേസ് ആദ്യം മുതൽ അനലൈസ് ചെയ്യണം. നിങ്ങൾ രണ്ടാളും നടത്തിയ അന്വേഷണങ്ങളൊക്കെ മുൻനിർത്തിക്കൊണ്ടാണ് ഞാനിത് പറയുന്നത്. സുകുമാരനും തങ്കമ്മയും രാത്രിയിൽ പുറത്തിറങ്ങിയത് എന്തിനായിരിക്കും? അത്, മണി പറഞ്ഞതുപോലെ പിശാചിന്റെ പ്രേരണ കൊണ്ടൊന്നുമല്ല. തീർച്ചയായും അവിടെയൊരു വില്ലൻ ഒളിഞ്ഞിരിപ്പുണ്ട്. അങ്ങനെയൊരാൾ ഉണ്ടെങ്കിൽ, സുകുമാരന്റെ മരണത്തിനും തങ്കമ്മയുടെ പരിക്കിനുമെല്ലാം പിന്നിൽ ആ വ്യക്തിയായിരിക്കുമെന്ന് ഉറപ്പാണ്. തന്റെ ഭർത്താവിന്റെ മരണം നേരിൽകണ്ട തങ്കമ്മ, വെറുതെയങ്ങനെ ഗുരുവായൂരിൽപോയി മറ്റൊരു വീട്ടിൽ താമസിക്കില്ല. അതും തന്റെ പേരമകളായ നീലിമയെ വീട്ടിൽ ഒറ്റക്കാക്കിക്കൊണ്ട്. അതിനാൽ, ഞാനുറച്ച് വിശ്വസിക്കുന്നു.. സുകുമാരൻ മരിക്കാനും തങ്കമ്മ ഓടിപ്പോകാനും അവസാനം തന്റെ ഭർത്താവ് മരിച്ച അതേ സ്ഥലത്തുതന്നെ അവർ ഒടുങ്ങാനുമെല്ലാം കാരണമായിട്ടുള്ള ഒരാളുണ്ട്. ആ വ്യക്തിയാണ് ഇതിലെ യഥാർത്ഥ വില്ലൻ. ഒരുപക്ഷേ, സത്യങ്ങളെല്ലാം അറിയുമ്പോൾ... മറഞ്ഞിരിക്കുന്ന ആ വില്ലൻ പുറത്തേക്ക് വരുമ്പോൾ... നമ്മുടെ മനസ്സിലെ വിഗ്രഹം ഉടഞ്ഞു പോയേക്കാം" (തുടരും) സമീർ കലന്തൻ #🧟 പ്രേതകഥകൾ! #📙 നോവൽ #💞 പ്രണയകഥകൾ #📝 ഞാൻ എഴുതിയ വരികൾ #📔 കഥ
🧟 പ്രേതകഥകൾ! - 23 Part (  1312' ஸரிம் கபாஸை் 23 Part (  1312' ஸரிம் கபாஸை் - ShareChat
#🙏 തത്വമസി #🎼 അയ്യപ്പ ഭക്തിഗാനങ്ങൾ #😍 അയ്യപ്പ Status
🙏 തത്വമസി - ShareChat
00:39
#📔 കഥ #📝 ഞാൻ എഴുതിയ വരികൾ #💐Have a Nice Day🌞 #🌞Good Morning Status
📔 കഥ - 50٨ பைணிவு ஓசிகம் லஸி م7 ullguupstugaచui Gఖull ಹlolm வழழகள3 வjணஸழo CCDO n ஹஸிபகள 4 0 @sajansimi @ Kadallaass 50٨ பைணிவு ஓசிகம் லஸி م7 ullguupstugaచui Gఖull ಹlolm வழழகள3 வjணஸழo CCDO n ஹஸிபகள 4 0 @sajansimi @ Kadallaass - ShareChat