#✍️വിദ്യാഭ്യാസം
*ഡിസംബർ - 01, 1965*
*അതിർത്തിരക്ഷാസേന ( ബി.എസ്.എഫ് ) രൂപീകരണ ദിനം*
+-------+------+------+------+
ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട അർദ്ധസൈനിക വിഭാഗമാണ് അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്.). പ്രധാനമായും ഇന്ത്യയുടെ അതിർത്തികൾ ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കുക, അതിർത്തി വഴിയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ അനധികൃതമായി ഇന്ത്യയിലേക്ക് കുടിയേറുന്നത് തടയുക തുടങ്ങിയ ഉത്തരവാദിത്തങ്ങളാണ് അതിർത്തി രക്ഷാ സേനക്കുള്ളത്.
186 ബറ്റലിയനുകളിലായി വനിതകൾ ഉൾപ്പെടെ,240,000 ഭടന്മാരുള്ള ഈ സേന 1965 ലാണ് സ്ഥാപിതമായത്. ഇത് ലോകത്തിലെ ഏറ്റവും വലിയ അതിർത്തി രക്ഷാ സേനകളിൽ ഒന്നാണ്
*ചരിത്രം*
1947 മുതൽ 1965 വരെ ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിച്ചിരുന്നത് അതിർത്തി സംസ്ഥാനങ്ങളിലെ പോലീസ് ആയിരുന്നു.വിവിധ സംസ്ഥാനങ്ങൾ തമ്മിൽ വേണ്ടത്ര ഏകോപനം ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ല.1965 ലെ ഇന്തോ-പാക് യുദ്ധത്തിൽ ഇതു വളരെ വ്യക്തമാകുകയും ശക്തമായ ഒരു അതിർത്തി സേനയുടെ ആവശ്യം ബോധ്യപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് ബി.എസ്.എഫ്. രൂപീകരിക്കപ്പെട്ടത്.കെ.എസ്.റുസ്തൊംജി ആയിരുന്നു രൂപീകരണ സമയത്ത് ബി.എസ്.എഫ്. ഡയറക്ടർ ജനറൽ.1971ൽ നടന്ന ഇന്തോ-പാക് യുദ്ധത്തിൽ ബി.എസ്.എഫ് അതിന്റെ ശേഷി തെളിയിക്കുകയുണ്ടായി.
അതിർത്തി രക്ഷാ സേനക്ക് സ്വന്തമായി ഹെലിക്കോപ്റ്ററുകളും വിമാനങ്ങളുമുണ്ട്.