സെയ്നുൽ ആബിദീൻ കല്ലറയ്ക്കൽ
ShareChat
click to see wallet page
@258266658
258266658
സെയ്നുൽ ആബിദീൻ കല്ലറയ്ക്കൽ
@258266658
ഷെയര്‍ചാറ്റ് പൊളിച്ചു
മനസ്സിൻ്റെ വിശാലതയുള്ളവർ ഭാഗ്യവാന്മാർ . അത്തരക്കാരെ ഇണകളാക്കാനും, ഉത്തരവാദിത്വങ്ങൾ ഏല്പിക്കാനും, ജന പ്രതിനിധിയാക്കാനും ചില പരീക്ഷണങ്ങൾ വേണ്ടിവരും'. നിഷ്കളങ്കതയാണ് പ്രാഥമിക പരിഗണന. സത്യസന്ധതയും, മാനുഷിക പരിഗണനയും, വിട്ടുവീഴ്ചയും, ത്യാഗമന:സ്ഥിതിയും, ദാനധർമ്മങ്ങളും പാലിക്കുന്നവരുടെ ശാന്തമുഖ സ്ഥിതി തിരിച്ചറിയപെടണം.! നാം നിസ്സാരമാക്കുന്ന പാറകഷണങ്ങളിൽ ചിലവയെ അറിവുള്ളവർ തിരിച്ചറിഞ്ഞ് അതിനുള്ളിൽ അപൂർവ്വ രത്നങ്ങളോ,സ്വർണ്ണമോ ലഭിച്ചേക്കാം.! സ്വാർത്ഥതയുള്ളവർ സ്വയം തികവ് ഭാവിക്കുന്നു. അമിതമായി തർക്കിക്കുന്നു: അകാരണമായി ക്ഷോഭിക്കുന്നു'. അധർമ്മത്തെ ഇഷ്ട വിഷയമാക്കുന്നു. സത്യനിഷേധവും, തെറ്റിനെ ന്യായീകരിക്കലും, അന്യരെ തെറ്റിദ്ധരിപ്പിക്കലും,തെറ്റായ ദൗർബ്ബല്യങ്ങളും ,നന്മയുള്ളവരോട് ശത്രുത പുലർത്തലും, വർഗ്ഗീയതയും ഉണ്ടാകും.! എന്നാൽ സ്വന്തം വർഗ്ഗക്കാർക്ക് ഉപകാരിയാകാനും അവരെ കിട്ടില്ല. ഉദ്യോഗസ്ഥരോ ,ജനപ്രതിനിധി ആയാലോ കൈകൂലിയും, അഴിമതിയും നടത്തുന്ന അവരെ അഹന്തയുടെ പ്രതികരണത്താൽ തിരിച്ചറിയാം.! നിസ്വാർത്ഥമായി ,അദൃശ്യമായി അനുഗ്രഹ പരിപാലനം നടത്തുന്ന പ്രകൃതി ശക്തിയിൽ മനുഷ്യത്വ പക്വതക്ക് ദൃഷ്ടാന്തങ്ങളുണ്ട്.! #💓 ജീവിത പാഠങ്ങള്‍
💓 ജീവിത പാഠങ്ങള്‍ - ShareChat
സന്മനസ്സിലാണ് സൗന്ദര്യം . സന്മനസ്സുള്ളവർ പ്രകൃതി സേവകരായാൽ അവർ സർവ്വ ചൈതന്യ ശക്തിയുടെ ഹസ്തങ്ങളാണ്.! പ്രകൃതി സൗന്ദര്യ ആരാധകനായി കാപട്യ കവിതകൾ രചിക്കുന്നവൻ ആന്തരിക സത്യണളെയും, ആശയ ,അർത്ഥങ്ങളെയും ഉണർത്തണമെന്നില്ല.! അധമ വികാരങ്ങളെ മാത്രം ഉണർത്തുന്നവനായി തരം താഴ്ന്നവനാണ്. ഭാര്യയുടെയും, മക്കളുടെയും സൗന്ദര്യ ആരാധകനെന്ന് പറഞ്ഞിട്ട് ,അവരെ സേവനത്താൽ പരിപാലിക്കാത്തവർ കപടനാണ്.! സമൂഹത്തിന് ഉപകാരമില്ലാത്തവൻ സാമൂഹ്യ വിരുദ്ധനായേക്കാം.! ജനങ്ങളെ വിഭാഗീയതപ്പെടുത്തി അവഗണിക്കാൻ യഥാർത്ഥ പ്രകൃതി സേവകന് കഴിയില്ല. അധർമ്മികളെ സ്നേഹിക്കാനും, സേവിക്കാനും അവന് കഴിയില്ല.! സേവന കർമ്മങ്ങൾ പ്രബോധനം മുതൽ കാരുണ്യ പ്രവർത്തനങ്ങൾക്കപ്പുറം അവർക്ക് വേണ്ടിയുള്ള പ്രാർത്ഥന വരെ . ആത്മാർത്ഥമായ പരിത്രമഫലം അർഹമായവർക്ക് വേണ്ടി മാത്രം.. പ്രയോജനപ്പെടണം.! ആത്മ മഹത്വം അവകാശപ്പെട്ട്, പ്രശസ്തിയെ ഉദ്ദേശിക്കുന്നവൻ കളങ്കിതനാണ്. ആത്മശുദ്ധിയുള്ളവൻ്റെ സേവനം അത്യുന്നതൻ്റെ അനുഗ്രഹങ്ങളുടെ ഭാഗമായിരിക്കട്ടെ .! അവകാശവാദങ്ങൾ ഉന്നയിക്കരുത് .! ചെയ്ത നന്മകളെ എടുത്ത് പറയരുത്. ! #💓 ജീവിത പാഠങ്ങള്‍
💓 ജീവിത പാഠങ്ങള്‍ - loLOOI BIDLG6 ஸeவo ஸேவஸிய3வS விவிலிறவs33 ! Sainulabdeen Kallarakkal loLOOI BIDLG6 ஸeவo ஸேவஸிய3வS விவிலிறவs33 ! Sainulabdeen Kallarakkal - ShareChat
അനന്തമായ പ്രപഞ്ചവിശാലതയെ എത്ര ജന്മമെടുത്താലും മനുഷ്യന് ഉൾകൊള്ളാനാവില്ലെന്നത് സത്യമായിരിക്കെ, തികവ് ഭാവിക്കാതെ ആയുഷ്കാല വിദ്യാർത്ഥിയായിരിക്കേണ്ടവനാണ് മനുഷ്യൻ'. 'കടുപ്പമേറിയവയെ ഇഷ്ട കാര്യങ്ങളായി ശീലിക്കുന്നവന് മറ്റ് കാര്യങ്ങളെല്ലാം നിഷ്പ്രയാസം പൂർത്തീകരിക്കാനാവും.! ' അന്യഭാഷ സംസാരത്തിൽ മാത്രം ചടങ്ങാക്കാതെ അർത്ഥ, ആശയങ്ങൾ ഉൾകൊള്ളാൻ പ്രാധാന്യം നൽകണം.! എളുപ്പമുള്ളതും, വിനോദവുമായ കാര്യങ്ങളിൽ ചുരുങ്ങികൂടുന്ന അലസമ്മാർ അപക്വതരായെങ്കിൽ, അവരുടെ തെറ്റായ നിലപാടാണ് കാരണം. മനുഷ്യന് കടുപ്പമേറിയ ഭക്ഷണത്തെ സാവകാശം ചവച്ചിറക്കാൻ പല്ലുകളും, ദഹനരസവും ഉപകാരമായിരിക്കെ, കടപ്പമേറിയവയെ വിഴുങ്ങാൻ ശ്രമിച്ച് ദഹനക്കേടോടെ ചർദ്ദിക്കുന്നവൻ സ്വന്തം അപ്രായോഗിക പിഴവിനെ തിരുത്താൻ ശ്രമിക്കട്ടെ..! ആന്തരിക ദൃഷ്ടി വ്യാപ്തിക്കും, വിവേകത്തിനും, ശരിയായ പ്രായോഗിക പരിശ്രമത്തിനു മുള്ള വിലപ്പെട്ട ജ്ഞാനങ്ങളെ സാവകാശം ചിന്തിച്ച് ഉൾകൊള്ളാൻ അലസത അരുത്.! സ്വന്തം നേട്ടത്തിന് വിപരീതം സൃഷ്ടിക്കുന ഉള്ളിലെ .. പ്രഥമ ശത്രുവിനെ പ്രതിരോധിക്കാനാവാത്തവർ ബാഹ്യമായ ശത്രുവിനെ പ്രതിരോധിക്കാൻ ശ്രമിക്കരുത്.! #💓 ജീവിത പാഠങ്ങള്‍
💓 ജീവിത പാഠങ്ങള്‍ - @০@ 6989!| விழுி Sainulbdeen aIlaralkall @০@ 6989!| விழுி Sainulbdeen aIlaralkall - ShareChat
വിലപ്പെട്ട വാക്കുകൾ ഏറ്റെടുക്കുന്നവർ അനുഗ്രഹങ്ങളിലേക്കുള്ള സുരക്ഷിതമായ പടവുകളിലേക്കാണ്.! മാതാ,പിതാ, ഗുരുനാഥന്മാരുടെ അനുഗ്രഹങ്ങൾ അവരുടെ മനസ്സിൻ്റെ ഹിതത്തിലാണ്. അവരുടെ ഉപദേശവും, മാർഗ്ഗദർശനവും ,ഏറ്റെടുത്ത് സൽകർമ്മമാക്കിയവർക്ക് വേണ്ടി ഉന്നതങ്ങളിൽ നിന്ന് അനുകൂലമുണ്ടാകും. ! അനാചാര, അന്ധവിശ്വാസങ്ങൾക്ക് വേണ്ടി വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുത്.! ആധുനികരെന്നത് തോന്ന്യാസത്തിലേക്കുള്ള അധ:പതനമാകരുത്.! മാതാപിതാക്കളുടെ, ഗുരുനാഥന്മാരുടെ അതൃപ്തിയോടെ ജീവിക്കുന്ന തോന്യാസികൾക്ക് ജീവിത അധ:പതനം തന്നെയാണ് വിധി. മനസ്സിൻ്റെ ആന്തരിക മന്ത്രണങ്ങൾ സൃഷ്ടാവ് അറിയുന്നു. നമ്മുടെ കണ്ഠനാടിയെക്കാൾ സാമിപ്യമുള്ള മഹോന്നത ശക്തിയോട് മനസ്സ് കൊണ്ട് ആധികളും ,ആവശ്യങ്ങളും പറയാമെന്നിരിക്കെ കാപട്യങ്ങൾക്ക് വിധേയരാകരുത് .! വ്യക്തി ശക്തികളെ ആരാധിക്കരുത് .! ഭക്തി ബാഹ്യമായ കാപട്യമാക്കുന്നവർ മാതാ, പിതാ ഗുരുനാഥന്മാരെ അവഗണിക്കുന്നവരാണ് '! അത്തരക്കാരിൽ നിന്ന് അകലം പാലിക്കാം'.! #💓 ജീവിത പാഠങ്ങള്‍
💓 ജീവിത പാഠങ്ങള്‍ - @@@@@@ @೦ விூை 40303 ೧೨೧೨, 003@0 $ ( ( Sainulabdeen Iallarakkal @@@@@@ @೦ விூை 40303 ೧೨೧೨, 003@0 $ ( ( Sainulabdeen Iallarakkal - ShareChat
നിഷ്പക്ഷത,നിസ്വാർത്ഥത, നീതി പാലിക്കൽ ,മനുഷ്യത്വം ,ക്ഷമ, സൗമ്യത, ശാന്തത, അനുനയം ,ശുദ്ധിയും, ചിട്ടകളും പാലിക്കൽ എന്നിവ ആരിലുണ്ടോ .. അവനിൽ അനുകൂല ഊർജ്ജമുണ്ടാകും.! വിവാഹബന്ധം, കൂട്ടുകച്ചവടം, സൗഹൃദം ,സാമൂഹ്യ സേവനം തുടങ്ങിയവയിൽ സ്വാർത്ഥ നേട്ടത്തിന് വേണ്ടി കാപട്യക്കാർ നന്മ അഭിനയിക്കുന്നുണ്ടാകാം.! തിരിച്ചറിഞ്ഞ് പ്രാരംഭ ഘട്ടത്തിൽ തന്നെ ഒഴിവാക്കണം. ! രക്ത ബന്ധത്തിലും, ദാമ്പത്യ ബന്ധത്തിലും , സൗഹൃദത്തിലും നിസ്സാര കാര്യങ്ങൾക്കായി പിണങ്ങി, വാശിയും, വൈരാഗ്യവും പുലർത്തി മൂന്ന് ദിവസത്തിനകം രമ്യതയിലെത്തിയില്ലെങ്കിൽ അവൻ പ്രതികൂല ഊർജ്ജ ക്കാരനാണ്.! തെറ്റുകാർക്ക് തിരുത്തും., ഉപദേശവും നൽകുന്നതിന് പകരം കുറ്റപ്പെടുത്തലുകളും, ശത്രുതയും, സംശയിക്കലും, അസമത്വം പുലർത്തലും, വിഭാഗിയത പുലർത്തലും, തെറ്റിദ്ധരിപ്പിക്കലും കൊണ്ട് പ്രതികരിക്കുന്നവർ പ്രതികൂല ഊർജ്ജക്കാരാണ്. മക്കളെ വേദനിപ്പിച്ച് ശിക്ഷിച്ചാലും, ഭയപ്പെടുത്തിയാലും അവൻ നന്നാവുമെന്ന് കരുതുന്നത് കാളവണ്ടിക്കാരൻ്റെയും, ആന പാപ്പാൻ്റെയും പ്രാകൃതമായി ശിക്ഷിക്കുന്ന വൈകൃത മനഃസ്ഥിതിയാൽ തിരിച്ചടിയുണ്ടാവും.! പക്വത അനുനയത്തിലൂടെയായിരുന്നാൽ അവർ അനുകൂല ഊർജ്ജ ക്കാരാണ്.! പ്രതികൂല ഊർജ്ജ ക്കാരുമായുള്ള ഇടപാടുകൾ നഷ്ടത്തിലും, കബളിപ്പിക്കലിലും, ദുരന്തങ്ങളിലും അവസാനിക്കുമെനത് ദീർഘവീക്ഷണത്തോടെ തിരിച്ചറിയണം': ! #💓 ജീവിത പാഠങ്ങള്‍
💓 ജീവിത പാഠങ്ങള്‍ - @ಇ೧೧ 3 @m.Jel6e3ud @@09@026@9$6@!6nड! ؛ Sainulabdeen Kallarakkal] @ಇ೧೧ 3 @m.Jel6e3ud @@09@026@9$6@!6nड! ؛ Sainulabdeen Kallarakkal] - ShareChat
ഭക്ഷ്യപദാർത്ഥ കച്ചവടത്തിൽ ശുദ്ധിയും, നീതിയും, സത്യവും, ആത്മാർത്ഥതയും പുലർത്തുന്നത് മനുഷ്യത്വമുള്ള കച്ചവടക്കാർ മാത്രമാണ്.! അനുവദനീയമായ ഭക്ഷണം നൽകുമ്പോൾ വിപരീതമായത് കൊടുത്താൽ മതിയെന്ന് പ്രതികരിക്കുന്ന മനുഷ്യത്വമില്ലാത്തവരെ തിരിച്ചറിയണം! ലാഭ സമ്പാദ്യത്തിനു വേണ്ടി ജനങ്ങളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന ജനവഞ്ചനാ കച്ചവടം നടത്തുന്നവർക്ക് വിധിയുടെ തിരിച്ചടി ഉറപ്പാണ്.! സാമൂഹ്യ ബന്ധങ്ങളുള്ളവർക്ക് വിധിയുടെ തിരിച്ചടി ലഭിച്ചവരിൽ നിന്ന് ലഭിച്ച ഞ്ഞെട്ടിപ്പിക്കുന്ന ജീവതാനുഭവങ്ങളാലുള്ള കുറ്റസമ്മതത്തിൻ്റെ പശ്ചാത്താപവാക്കുകൾ സമൂഹത്തിന് തിരിച്ചറിവാകട്ടെ! ഉത്സവ പറമ്പുകളിൽ വ്യാപകമായി എണ്ണ പലഹാരങ്ങൾ കാർബൺ വിഷു ളള ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് നൽകുന്നു .ആരോഗ്യ വകുപ്പിനോ പോലീസിനോ മാതൃകാ-പരമായി നടപടിയെടുക്കാൻ സാധിക്കണം.! മാരക ദോഷമുള്ള ജങ്ക് ഫുഡ്ഡുകൾ കാരണം രോഗങ്ങളും, മരണസംഖ്യയും വർദ്ധിക്കുന്നു . മാംസഭക്ഷണം തല്ലി കൊന്ന മൃഗത്തിൻ്റെയോ, പക്ഷിയുടെ തോ ആണെങ്കിൽ ,രക്തം ഒലിച്ച് പോകാതെ രക്തക്കുഴലുകളിൽ ഉറഞ്ഞ് നിന്ന് മാരകരോഗങ്ങൾക്ക് കാരണമായേക്കാം.! ക്രിത്രിമ രാസപദാർത്ഥ രുചി കൂട്ടുകളാലും, ലഹരിമരുന്നുകളാലും കച്ചവടം വർദ്ധിപ്പിക്കുന്ന ജനവഞ്ചകരെ ജനങ്ങളാൽ തന്നെ തിരിച്ചറിയിക്കണം.! #💓 ജീവിത പാഠങ്ങള്‍
💓 ജീവിത പാഠങ്ങള്‍ - o8m ೧ -oImeುo 3 aவY 0g ! GH M a N0 ( [ೆ /0 n AOTIRW n USED RATINGS ptic OUR 00005 20 BEN Chicken Shareboxts  06:30 HAfis Nouvc ' scn 011 need Rabbin CHINX m DC SamulahucmnlalaalNal o8m ೧ -oImeುo 3 aவY 0g ! GH M a N0 ( [ೆ /0 n AOTIRW n USED RATINGS ptic OUR 00005 20 BEN Chicken Shareboxts  06:30 HAfis Nouvc ' scn 011 need Rabbin CHINX m DC SamulahucmnlalaalNal - ShareChat
കാപട്യരുടെ ആമുഖമാണ് അഹന്ത . പ്രശസ്തിക്ക് വേണ്ടിയും, അലങ്കാര, അനാവശ്യങ്ങൾക്കും, അനാചാരങ്ങൾക്ക് വേണ്ടിയും അവൻ പണവും, ഊർജ്ജവും ദു:ർ വിനിയോഗിക്കും' ആത്മാർത്ഥമായ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഇടനിലക്കാർ വഴി ദാനം നടത്തുന്നവനാണ് ജീവിത സത്യത്തെ അംഗീകരിക്കുന്ന മനുഷ്യ സനേഹി.. ആസ്വാദനത്തിലും, ഉപഭോക്താ വസ്തുക്കളിലും ദോഷകാരിയായ കാപട്യങ്ങളുണ്ട്. വിലപ്പെട്ട സമയത്തെ അനാവശ്യങ്ങൾക്ക് വേണ്ടി ബലിയർപ്പിക്കുന്നവൻ.. ഗുണ, ഗൗരവ ,ആവശ്യങ്ങളിൽ.... അലസതയും, അശ്രദ്ധയും പുലർത്തും. അനന്തര ഫല വിപരീതങ്ങളിൽ കാര്യ, കാരണങ്ങൾ തിരിച്ചറിയപ്പെടണം.! എളുപ്പമുള്ള കാര്യങ്ങൾ മാത്രം തെരഞ്ഞെടുക്കരുത്'. പ്രവർത്തിക്കാനും, ഗ്രഹിക്കാനും സാന്ദ്രതയേറിയ കാര്യങ്ങളിൽ ശീലിക്കുന്നവന് ഗൗരവപൂർവ്വമായ കാര്യങ്ങളെ നിഷ്പ്രയാസം , ആയാസരഹിതമായി.. പൂർത്തിയാക്കാൻ സാധിക്കും.! ആത്മബല പരിശ്രമത്തിനും അനുകൂലമാകും .! #💓 ജീവിത പാഠങ്ങള്‍
💓 ജീവിത പാഠങ്ങള്‍ - கூவSவேவிகமுகல் ಐ[೧[@ @@60095 01] ogp ooಣamanil@.! Sainulabdeen Kallarakkal] கூவSவேவிகமுகல் ಐ[೧[@ @@60095 01] ogp ooಣamanil@.! Sainulabdeen Kallarakkal] - ShareChat
വെളിച്ചം നൽകുന്ന വിളക്കും ,ഇരുട്ടിലായവനും സാമ്യമല്ല. വിളഞ്ഞ് പാകമായ ഫലവർഗ്ഗവും, അപക്വമായ ഫലവർഗ്ഗവും സാമ്യമാകില്ല.! ഇച്ഛാശക്തി കരുത്തിൻ പ്രതിരോധമൊരുക്കി മനസ്സിനെ പാകപ്പെടുത്തുന്നവനോട് ചെകുത്താന്മാർക്ക് പകയാണ്.! ആത്മ പ്രതിരോധത്തെ ജിഹാദ് എന്ന് അറബി ഭാഷയിൽ പറഞ്ഞാൽ കൊഞ്ഞണം കുത്തുന്ന അപക്വരെ പക്വത ആഗ്രഹിക്കുന്നവർ അനുകൂലിക്കില്ല. ഭാഷ ഏതായാലും അർത്ഥ, ആശയങ്ങളാണ് മനുഷ്യത്വ...പ്രിയർക്ക് പ്രാധാന്യം.! മനുഷ്യത്വത്തെ അംഗീകരിക്കുന്ന സൽകർമ്മികൾ ആത്മ പ്രതിരോധത്തിന് പ്രാധാന്യം കൽപ്പിക്കുക സ്വാഭാവികം.! " എൻ്റെ സൽകർമ്മത്തിന് നീ ഉത്തരവാദിയല്ല. നിൻ്റെ ദുഷ്കർമ്മ ദു:ർബ്ബലതക്ക് ഞാനും ഉത്തരവാദിത്വം ഏൽകില്ല: എനിക്ക് നന്നാകാൻ എൻ്റെ മാർഗ്ഗം വിലപ്പെട്ടതാണ്. നിൻ്റെ മാർഗ്ഗം വിലയില്ലാത്തതായെങ്കിൽ നിൻ്റെ ദുരന്ത വിധിക്ക് സ്വയം ശപിച്ച് ആശ്വാസം കണ്ടെത്താൻ ശ്രമിക്കുക.! അന്യരുടെ മേൽ കുതിര കയറാൻ ശ്രമിക്കണ്ട.!" #💓 ജീവിത പാഠങ്ങള്‍
💓 ജീവിത പാഠങ്ങള്‍ - @90 @@eಯU ஐஹமி: donn ஜிnூ3 Sainulabdeen Iallarakkal @90 @@eಯU ஐஹமி: donn ஜிnூ3 Sainulabdeen Iallarakkal - ShareChat
ഭൗതിക ആസക്തി വർദ്ധിക്കുന്തോറും മനുഷ്യ മനസ്സ് ദു:ർബ്ബലമായി തീരും. ജീവിതമെന്നാൽ ആസ്വദിച്ച് ഉന്മാദിക്കാനുള്ളതാണെന്ന.. തെറ്റിദ്ധാരണയിൽ ജീവിത വിപത്ത് കളെ ഇഷ്ട വിഷയമാക്കുന്നു.! ദുശ്ശീലക്കളെല്ലാം വിപത്ത് കളാണ്. പുണ്യങ്ങളും, നന്മകളായ സൽകർമ്മങ്ങളും. ,ജ്ഞാനങ്ങളുംസമ്പാദ്യമാക്കിയവർ മനുഷ്യ ജന്മത്തിൻ്റെ ധന്യത അറിയുന്നത് മന:ക്കരുത്തിലൂടെയാണ്.! പ്രകൃതി ശക്തി മാനസിക പിൻബലം നൽകുന്ന മനുഷ്യൻ്റെ മുഖത്ത് അതീവ ശാന്തതയും, സൂഷ്മതയും, വിവേകവും, ഗ്രാഹ്യശേഷിയുമുണ്ടാകും.! മാനസിക സംഘർഷമുണ്ടായില്ല. ആയിരം കുതിരശക്കിയാൽ തരംഗമായ അഗ്നി വിശേഷ മാന്ത്രിക കരുത്ത് കൈവരിച്ച മനസ്സിന് മുന്നിൽ പ്രതികൂല ഊർജ്ജ ക്കാരനായ ഭൗതിക ആസക്തിയുള്ളവൻ അതീവ ദുർബ്ബലനാണ് .വിലപ്പെട്ട ജീവിതത്തെ ആസ്വദിച്ച് തീർക്കാനള്ളതാണെന്ന് തോന്നുന്ന പൈശാചിക ബോധത്തെ പ്രതിരോധിക്കാം .! ആഡംബരവും, ധൂർത്തും ഒഴിവാക്കി മിതത്വം പാലിക്കാം! #💓 ജീവിത പാഠങ്ങള്‍
💓 ജീവിത പാഠങ്ങള്‍ - @0l@o 030ी00000ी@822 208+%]]2@@ Jainulabdeen Iallarakkal @0l@o 030ी00000ी@822 208+%]]2@@ Jainulabdeen Iallarakkal - ShareChat
അതിവിശാല മഹാപ്രപഞ്ചത്തിലെ ഭൂമി ജീവിയായ നാം സങ്കുചിത ചിന്താഗതിക്കാരാകരുത്.! ഭൂമിയിലെ കിണർ ജീവികൾ കാണാത്ത, അറിയാത്ത ബാഹ്യ വിശാലത സത്യത്തെ അംഗീകരിക്കില്ല.! സ്വന്തം കാഴ്ചപ്പാടിൻ്റെ വൈകല്യത്താൽ അന്യത്വത്തെക്കുറിച്ച് തോന്ന്യാസങ്ങൾ വിധിക്കരുത്.! കുപ്രചരണ കുബുദ്ധികളെ അംഗീകരിക്കുന്നവർ അതേ ഗണത്തിൽ അവഗണിക്കപ്പെടും. അവൻ പ്രയോഗിക്കുന്ന തിന്മയുടെ ആയുധം തന്നെ അവന് വിനയാകും.! ജീവിത സത്യങ്ങളോട് നീതി പുലർത്താത്ത അപഥ സഞ്ചാരികളെ പിൻതുടരരുത്.! സ്വകാര്യ രഹസ്യങ്ങൾ മറ്റുള്ളവർക്ക് ഗുണപാഠമാകുമെങ്കിൽ അത് മറ്റൊരാളുടെ അനുഭവമായി ബുദ്ധിച്ചർവ്വം പറയുന്നതാണ് സുരക്ഷിതത്വം.! നന്മയുടെ ജീവിതമാർഗ്ഗദർശനം മറ്റുള്ളവർക്ക് നൽകുന്നവരെല്ലാം സ്വകാര്യ ജീവിതത്തിൽ നന്മയുള്ളവരല്ല.. സ്വന്തം ജീവിതത്തോട് നീതി പുലർത്താത്തവനെ ക്കുറിച്ച് മറ്റുള്ളവരിൽ നിന്ന് കേട്ടറിയുന്നതിനെക്കാൾ സ്വന്തം അനുഭവം കൊണ്ട് തിരിച്ചറിയുന്നതാണ് ഉചിതം.! ജീവിതത്തിൽ ഗുണവാന്മാരായി, ആത്മപ്രശംസയുമായി അഭിനയിക്കുന്നവരാണ് അധികവും .അത്തരക്കാരാണ് ജീവിത ശുദ്ധിയുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന പരദൂഷണക്കാരായ അപകടകാരികളായ കപട്യക്കാരനെന്ന് തിരിച്ചറിയുക .! #💓 ജീവിത പാഠങ്ങള്‍
💓 ജീവിത പാഠങ്ങള്‍ - 3 = @6090 @ GIO )6613( வவிஷலிவ் வூவoஸ @్ః0ా 38:@ GIO Jainulabcleen Iallarakkal] 3 = @6090 @ GIO )6613( வவிஷலிவ் வூவoஸ @్ః0ా 38:@ GIO Jainulabcleen Iallarakkal] - ShareChat