ധ്രുവ് വിക്രം നായകനാകുന്ന ‘ബൈസൺ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ മുങ്ങിമരണത്തിന്റെ വക്കോളമെത്തിയ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് നടി രജീഷ വിജയൻ. സംവിധായകൻ മാരി സെൽവരാജിന്റെ സമയോചിത ഇടപെടലാണ് തന്റെ ജീവൻ രക്ഷിച്ചതെന്ന് വെളിപ്പെടുത്തിയ രജീഷ വികാരാധീനയായി. ചിത്രത്തിന്റെ പ്രീ-റിലീസ് വേദിയിൽ സംസാരിക്കുകയായിരുന്നു താരം. മരണത്തെ മുഖാമുഖം കണ്ട ആ നിമിഷം ഓർത്തെടുത്തപ്പോൾ രജീഷയ്ക്ക് കണ്ണീരടക്കാനായില്ല. സ്വയം നിയന്ത്രണം വീണ്ടെടുത്ത് ചുറ്റും നോക്കിയപ്പോൾ, കൂളിങ് ഗ്ലാസ് വെച്ച് വെള്ളത്തിൽ നിൽക്കുന്ന ഒരാളെയാണ് കണ്ടത്. അത് മാരി സാർ ആയിരുന്നു. ഷൂസോ, സോക്സോ പോലും മാറ്റാതെയാണ് അദ്ദേഹം തന്നെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടിയത് എന്നാണു നിറഞ്ഞ നന്ദിയോടെ രജീഷ പറഞ്ഞത്. #🥹 വേദിയിൽ കണ്ണീരണിഞ്ഞ് നടി രജിഷ വിജയൻ
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും രണ്ടുതവണ കുന്നംകുളം എംഎൽഎയുമായിരുന്ന ബാബു എം പാലിശ്ശേരി (67) അന്തരിച്ചു. പാർക്കിസൺസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിങ്കളാഴ്ച അദ്ദേഹത്ത കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്‌ച പകൽ ഒന്നിനാണ് മരണം.സിപിഐ എം കുന്നംകുളം എരിയ സെക്രട്ടറിയായിരുന്നു. 2005ൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റിലെത്തി. ഡിവൈഎഫ്ഐയുടെ ജില്ല സെക്രട്ടറി, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, സിഐടിയു ജില്ലാ വൈസ് പ്രസിഡൻ്റ്, കേരള കരാട്ടെ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എന്നീ നിലകളിൽ പൊതുരംഗത്ത് നിറഞ്ഞുനിന്നു പ്രവർത്തിച്ചു. യുവജനപോരാട്ടങ്ങളിൽ ജ്വലിച്ചു നിന്ന നേതാവായിരുന്നു. #🥀 ജനകീയ നേതാവിന് വിട ; ആദരാഞ്ജലികൾ സഖാവേ 🔴